Sunday, July 16, 2023

ഇവയില്‍ എന്തെങ്കിലും സാധനങ്ങള്‍ ബാഗിലുണ്ടോ? വിമാനയാത്ര മുടങ്ങാന്‍ അതുമതി

ഇവയില്‍ എന്തെങ്കിലും സാധനങ്ങള്‍ ബാഗിലുണ്ടോ? വിമാനയാത്ര മുടങ്ങാന്‍ അതുമതി

flight-bag-travel-tips
Image Credit : Subodh Agnihotri / istockphoto
   

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്തൊക്കെ സാധനങ്ങള്‍ കയ്യില്‍ കരുതാന്‍ പാടില്ല എന്ന കാര്യം അറിയാമോ? ഇതേക്കുറിച്ച് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. യാത്ര ചെയ്യുന്നതിനു മുൻപു പലരും ഇതൊന്നും നോക്കാറില്ല എന്നതാണു സത്യം. നിരോധിക്കപ്പെട്ട സാധനങ്ങള്‍ ബാഗില്‍ ഉണ്ടെങ്കില്‍ യാത്ര വരെ മുടങ്ങിയേക്കാം.

എന്തൊക്കെയാണ് വിമാനയാത്രയില്‍ കൂടെ കരുതാന്‍ പാടില്ലാത്ത സാധനങ്ങള്‍ എന്ന് അറിയാം.

വ്യക്തിഗത ഇനങ്ങൾ കത്തികൾലൈറ്ററു
  • കത്രിക, കൂർത്ത ലോഹസാധനങ്ങള്‍,
  • ലൈറ്ററുകൾ
  • കളിപ്പാട്ട ആയുധത്തിന്‍റെ റിയലിസ്റ്റിക് പകർപ്പ്

മൂർച്ചയുള്ള വസ്തുക്കൾ

  • ബോക്സ് കട്ടറുകൾ
  • ഐസ് ആക്‌സസ്/ ഐസ് പിക്കുകൾ
  • കത്തികൾ (റൗണ്ട് ബ്ലേഡഡ്, ബട്ടര്‍ നൈഫ്, പ്ലാസ്റ്റിക് കട്ട്ലറി എന്നിവ ഒഴികെയുള്ള ഏത് തരവും)
  • മീറ്റ്‌ ക്ലീവേഴ്സ്
  • ബോക്സ് കട്ടറുകൾ, യൂട്ടിലിറ്റി കത്തികൾ, കാട്രിഡ്ജിലല്ലാത്ത റേസർ ബ്ലേഡുകൾ പോലുള്ള റേസർ ടൈപ്പ് ബ്ലേഡുകൾ(സേഫ്റ്റി റേസറുകൾ ഒഴികെ)
  • സാബേഴ്സ്
  • വാൾ
flight-plane-airport-terminal

കായിക വസ്തുക്കൾ

  • .ബേസ്ബോൾ ബാറ്റുകൾ
  • .വില്ലും അമ്പും
  • .ക്രിക്കറ്റ് ബാറ്റുകൾ
  • .ഗോൾഫ് ക്ലബ്ബുകൾ
  • .ഹോക്കി സ്റ്റിക്കുകൾ
  • .ലാക്രോസ് സ്റ്റിക്കുകൾ
  • .പൂൾ ക്യൂസ്
  • .സ്കീ പോൾസ്
  • .സ്പിയര്‍ ഗണ്‍സ്

തോക്കുകളും ആയുധങ്ങളും

  • .വെടിമരുന്ന്
  • .ബിബി ഗണ്‍
  • .കംപ്രസ്ഡ് എയർ ഗൺസ്
  • .തോക്കുകൾ
  • .ഫ്ലെയർ ഗൺസ്
  • .ഗൺ ലൈറ്ററുകൾ
  • .ഗൺ പൗഡര്‍
  • .തോക്കുകളുടെയും അതുപോലുള്ള ആയുധങ്ങളുടെയും ഭാഗങ്ങൾ
  • .പെല്ലറ്റ് ഗൺസ്
  • .തോക്കുകളുടെ റിയലിസ്റ്റിക് പകർപ്പുകൾ
  • .സ്റ്റാർട്ടർ പിസ്റ്റളുകൾ

ഉപകരണങ്ങൾ

  • . മഴു, കോടാലി
  • . കാറ്റില്‍ പ്രോഡ്സ്
  • . ക്രോബാറുകൾ
  • . ചുറ്റികകൾ
  • . ഡ്രില്ലുകൾ (കോർഡ്‌ലെസ് പോർട്ടബിൾ പവർ ഡ്രില്ലുകൾ ഉൾപ്പെടെ)
  • . സോകൾ (കോർഡ്‌ലെസ് പോർട്ടബിൾ പവർ സോകൾ ഉൾപ്പെടെ)
  • . സ്ക്രൂഡ്രൈവറുകൾ (കണ്ണട റിപ്പയർ കിറ്റുകളിലുള്ളവ ഒഴികെ)
  • . ടൂളുകൾ (റെഞ്ചുകളും പ്ലിയറുകളും ഉൾപ്പെടെ)
  • . റെഞ്ചുകളും പ്ലയറുകളും

ആയുധങ്ങളും സ്വയം പ്രതിരോധ ഇനങ്ങളും

  • . ബില്ലി ക്ലബ്ബുകൾ
  • . ബ്ലാക്ക് ജാക്കുകൾ
  • . ബ്രാസ് നക്കിൾസ്
  • . കുബാറ്റൺസ്
  • . മെസ് / പെപ്പർ സ്പ്രേ
  • . ആയോധന കലയ്ക്കായുള്ള ആയുധങ്ങൾ
  • . നൈറ്റ് സ്റ്റിക്കുകൾ
  • . നുഞ്ചാകസ്
  • . ആയോധന കല ആയുധങ്ങള്‍/ സ്വയം പ്രതിരോധ ഇനങ്ങൾ
  • . സ്റ്റൺ ഗൺസ്/ഷോക്കിംഗ് ഡിവൈസസ്
airport baggage

സ്ഫോടക വസ്തുക്കൾ

  • .ബ്ലാസ്റ്റിങ് ക്യാപ്സ്
  • .ഡൈനാമിറ്റ്
  • .വെടിക്കെട്ട് സാമഗ്രികൾ 
  • .ഹാൻഡ് ഗ്രനേഡുകൾ
  • .പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കൾ
  • .സ്ഫോടകവസ്തുക്കളുടെ റിയലിസ്റ്റിക് പകർപ്പുകൾ

കത്തുന്ന വസ്തുക്കൾ

.ലിക്വിഡ്/എയറോസോൾ/ജെൽ/പേസ്റ്റ് അല്ലെങ്കിൽ സമാനമായ ഇനങ്ങൾ പ്രത്യേക നിബന്ധനകള്‍ പ്രകാരം അനുവദനീയമാണ്. ഓരോ ഇനവും 100 മില്ലിയിൽ കൂടരുത്. കുറിപ്പടി സഹിതമുള്ള മരുന്ന്/ഇൻഹേലർ, ശിശുക്കള്‍ക്കായുള്ള ഭക്ഷണം എന്നിവ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തെളിഞ്ഞു കാണാവുന്ന, സുതാര്യമായ പ്ലാസ്റ്റിക് ബാഗിൽ വേണം ഇവ സൂക്ഷിക്കാന്‍.

  • . ഇന്ധനങ്ങൾ (പാചക ഇന്ധനങ്ങളും കത്തുന്ന ദ്രാവക ഇന്ധനവും ഉൾപ്പെടെ)
  • . ഗാസോലിന്‍
  • . ഗ്യാസ് ടോർച്ചുകൾ
  • . ലൈറ്റര്‍ ഫ്ലൂയിഡ്
  • . ടർപേന്റൈൻ, പെയിന്‍റ് തിന്നർ
  • . സ്ഫോടകവസ്തുക്കളുടെ റിയലിസ്റ്റിക് പകര്‍പ്പുകള്‍
Airport Baggage

രാസവസ്തുക്കളും മറ്റ് അപകടകരമായ ഇനങ്ങളും

  • .കുളങ്ങൾക്കും സ്പാകൾക്കുമുള്ള ക്ലോറിൻ
  • .കംപ്രസ്ഡ് ഗ്യാസ് സിലിണ്ടറുകൾ (അഗ്നിശമന ഉപകരണങ്ങൾ ഉൾപ്പെടെ)
  • .ലിക്വിഡ് ബ്ലീച്ച്
  • .സ്പില്ലബിൾ ബാറ്ററികൾ (വീൽചെയറിലുള്ളവ ഒഴികെ)
  • .സ്പ്രേ പെയിന്‍റ്
  • .കണ്ണീർ വാതകം

 

https://www.aai.aero/en/airports/security-info/kullu-manali

FROM ONMANORAMA

No comments:

Post a Comment