Wednesday, July 13, 2022

കോർപറേറ്റുകള്‍ക്ക് ഉഴുതുമറിക്കാന്‍ വനഭൂമി ; ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കുന്നവർ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നു

രാഷ്ട്രപതി സ്ഥാനാർഥി പട്ടികവർഗ വിഭാഗത്തില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന മോദി സർക്കാർ വനസംരക്ഷണ നിയമ ഭേദഗതിയിലൂടെ കോടിക്കണക്കായ ആദിവാസികളുടെ വനാവകാശങ്ങൾ കവർന്നെടുക്കുന്നു. ആദിവാസികളെ വനഭൂമിയിൽ നിന്ന്‌ ഇറക്കി വിടുന്ന പുതിയ ചട്ടങ്ങൾക്കെതിരെ ഇടതുപക്ഷവും കോൺഗ്രസും അടക്കം പ്രധാന പ്രതിപക്ഷ പാർടികൾ രംഗത്തു വന്നിട്ടും ചർച്ചയ്‌ക്കു പോലും കേന്ദ്രം സന്നദ്ധമല്ല.

ജൂൺ 28ന്‌ വിജ്ഞാപനം ചെയ്‌ത ഭേദഗതി ചട്ടങ്ങളിലൂടെ ധാതുസമ്പന്നമായ ഇന്ത്യയിലെ വനഭൂമി വൻകിട കോർപറേറ്റുകൾക്ക്‌ ചൂഷണം ചെയ്യാൻ വഴിയൊരുങ്ങി. വനഭൂമികളിലെ ധാതു നിക്ഷേപങ്ങളിൽ കണ്ണുവച്ചിരുന്ന കോർപറേറ്റുകൾക്ക് ശക്തമായ വനസംരക്ഷണ നിയമങ്ങളായിരുന്നു വിഘാതം. വനസംരക്ഷണ നിയമം പുതിയ ചട്ടങ്ങളിലൂടെ കേന്ദ്രം ദുര്‍ബലപ്പെടുത്തിയതോടെ കോർപറേറ്റ്‌ ചൂഷണത്തിന്‌ വഴിയൊരുങ്ങി. വനഭൂമിയിൽ പുതിയ പദ്ധതികൾ വരുമ്പോൾ ആദിവാസികൾ ഉൾപ്പെടുന്ന ഗ്രാമസഭകളുടെ അനുമതി നിർബന്ധമായിരുന്നു. എന്നാൽ, പുതിയ ഭേദഗതി ചട്ടങ്ങളിൽ ഈ അധികാരം എടുത്തു കളഞ്ഞു. ഏറ്റെടുക്കാവുന്ന ഭൂമിയുടെ വിസ്‌തൃതി നൂറ്‌ ഹെക്ടറോ കൂടുതലോ എന്നത്‌ പുതിയ ചട്ടത്തിൽ ആയിരം ഹെക്‌ടറോ കൂടുതലോ എന്നാക്കി. ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ,വന്യജീവി ഇടനാഴികൾ, വംശനാശ ഭീഷണിയുള്ള ജീവജാലങ്ങൾ അധിവസിക്കുന്ന വനമേഖലകൾ എന്നിവിടങ്ങളില്‍ മുമ്പ് ഒരു പദ്ധതിയും അനുവദിച്ചിരുന്നില്ല. പുതിയ ചട്ടപ്രകാരം ഇത്തരം സംരക്ഷിതവനങ്ങളും കോർപറേറ്റുകൾക്ക്‌ തീറെഴുതാം. 


Read more: https://www.deshabhimani.com/news/national/modi-and-forest-conservation-act-amendment/1031882

No comments:

Post a Comment