Monday, October 31, 2011

ബാലകൃഷ്ണ പിള്ളക്ക് ജയില്‍ മോചനം


തിരു: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയുടെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കിയാണ് പിള്ളയെ തുറന്നുവിടുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഉത്തരവിറക്കി. പിള്ളയെ വിട്ടയച്ചുകൊണ്ടുള്ള ഉത്തരവ് ജയില്‍ എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി കരാറുകാരന്‍ പി കെ സജീവിനെയും വിട്ടയക്കും. സാധാരണയായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ചട്ടങ്ങളനുസരിച്ച് തടവുകാര്‍ക്ക് പ്രത്യേക ഇളവ് നല്‍കാറ്. ഇതുകൂടാതെ, സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി, അംബേദ്കര്‍ ജന്മശതാബ്ദി, സഹസ്രാബ്ദ ജൂബിലി എന്നിവയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ശിക്ഷാ ഇളവ് നല്‍കിയിട്ടുണ്ട് എന്ന വാദമുയര്‍ത്തിയാണ് ഇപ്പോഴത്തെ നടപടി. എന്നാല്‍ , അഴിമതി കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചവരെ ഈ അവസരങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല.

ആശുപത്രിയില്‍ കഴിയവേ പിള്ള ഫോണ്‍ ദുരുപയോഗം ചെയ്തുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇത് ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. ഒരു വര്‍ഷം കഠിനതടവും പിഴയും ശിക്ഷിക്കപ്പെട്ട പിള്ള ഇപ്പോള്‍ നഗരത്തിലെ നക്ഷത്ര ആശുപത്രിയില്‍ കഴിയുകയാണ്. 2011 ഫെബ്രുവരി 18നാണ് പിള്ളയെ ജയിലില്‍ അടച്ചത്. യുഡിഎഫ് അധികാരത്തില്‍ വന്നയുടന്‍ പിള്ളയെ പരോളില്‍ വിട്ടയച്ചു. ഇതുവരെ 69 ദിവസംമാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. 75 ദിവസം പരോളില്‍ കഴിഞ്ഞ പിള്ള ആഗസ്ത് അഞ്ചു മുതല്‍ കിംസ് ആശുപത്രിയിലാണ്. ആശുപത്രിയില്‍ സുഖവാസം അനുഷ്ഠിക്കുന്ന പിള്ളയെ വിട്ടയക്കാന്‍ കേരളപ്പിറവി ദിനം മറയാക്കിയിരിക്കുകയാണ്്. ഡിസംബര്‍ 23ന് പിള്ളയുടെ ശിക്ഷാ കാലാവധി കഴിയും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പിള്ളയ്ക്ക് രണ്ടു മാസത്തെ ഇളവിന് അര്‍ഹതയുണ്ടെന്നാണ് ജയില്‍ അധികൃതരുടെ നിലപാട്. എന്നാല്‍ പിള്ള ഉടന്‍ ആശുപത്രിവിടാന്‍ ഇടയില്ലെന്ന് അറിയുന്നു. ഭരണഘടനയുടെ 161-ാം അനുഛേദപ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് നല്‍കാം. 138 തടവുകാര്‍ ഇതുപ്രകാരം മോചിതരാകും. രണ്ടായിരത്തഞ്ഞൂറോളം തടവുകാര്‍ക്ക് ഇളവിന് അര്‍ഹതയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഇടമലയാര്‍ വൈദ്യുതി പദ്ധതിക്ക് തുരങ്കം നിര്‍മിച്ചതില്‍ അഴിമതി നടത്തിയതിന് പ്രത്യേക കോടതി 1999ല്‍ അഞ്ചു വര്‍ഷം തടവിനാണ് പിള്ളയെയും കരാറുകാരനായ പി കെ സജീവ് ഉള്‍പ്പെടെയുള്ള പ്രതികളെയും ശിക്ഷിച്ചത്. ഇത് സുപ്രീംകോടതി ഒരു വര്‍ഷമായി കുറച്ചു. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആളെ മറ്റ് സംസ്ഥാനങ്ങളിലൊന്നും വിട്ടയച്ചിട്ടില്ല. 65 വയസ്സുകഴിഞ്ഞതിന്റെ പേരില്‍ പിള്ളയെ വിട്ടയക്കാന്‍ ജയില്‍ എഡിജിപി ആഗസ്ത് പത്തിന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതരമായ രോഗം പിടിപെട്ടവരെ വിട്ടയക്കണമെന്ന ശുപാര്‍ശയും നല്‍കിയിരുന്നു. വിവാദമുയര്‍ന്നതിനെത്തുടര്‍ന്ന് ജയില്‍ എഡിജിപിയുടെ ശുപാര്‍ശ നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് കേരളപ്പിറവിയുടെ പേരില്‍ ഇളവ് അനുവദിച്ച് അതുവഴി പിള്ളയുടെ മോചനത്തിന് ഉത്തരവിറക്കിയിരിക്കുന്നത്.
പിള്ളയെ വിടുന്നത് ജയില്‍ച്ചട്ടവും ഭരണഘടനയും മറികടന്ന്

തിരു: സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ മോചിപ്പിക്കുന്നത് ഭരണഘടനാവ്യവസ്ഥയും ജയില്‍ച്ചട്ടവും കാറ്റില്‍പ്പറത്തി. സുപ്രീംകോടതി ഒരു വര്‍ഷം തടവിന് വിധിച്ചെങ്കിലും ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ കാലയളവ് പിള്ള ജയിലിന് പുറത്തായിരുന്നു. തലസ്ഥാന നഗരത്തിലെ മുന്തിയ സ്വകാര്യ ആശുപത്രിയിലെ സ്യൂട്ട് റൂമിലാണ് കഴിഞ്ഞ മൂന്നുമാസത്തോളമായി പിള്ളയുടെ "ജയില്‍ വാസം". ജയില്‍ച്ചട്ടം ലംഘിച്ചതിന് രണ്ട് തവണ ജയില്‍ എഡിജിപിയുടെ ശാസന ഏറ്റുവാങ്ങിയ പിള്ളയ്ക്ക് ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ സര്‍ക്കാര്‍ നാല് ദിവസം കൂടുതല്‍ ശിക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. പിള്ളയുടെ മകന്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗമാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഭരണഘടനയുടെ 161-ാം അനുച്ഛേദം അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് പിള്ളയുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇളവ് നല്‍കുന്നത്. ക്വട്ടേഷന്‍ കൊലപാതകം നടത്തിയവര്‍ , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ , ലഹരിമരുന്ന് കടത്തുകാര്‍ , തീവ്രവാദികള്‍ , രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയ പട്ടികയില്‍പ്പെട്ടവര്‍ ഒരു തരത്തിലുള്ള ഇളവിനും അര്‍ഹരല്ലെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അഴിമതിയിലൂടെ പൊതുസ്വത്ത് അപഹരിച്ചവര്‍ രാജ്യത്തിന് എതിരായ കുറ്റകൃത്യം ചെയ്തവരുടെ ഗണത്തില്‍ വരുമെന്ന് സുപ്രീംകോടതി വ്യാഖ്യാനിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി 234/2011 എന്ന നമ്പരില്‍ പുറത്തിറക്കിയ ഉത്തരവില്‍ ഒക്ടോബര്‍ 24 ആണ് തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുമ്പ് ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചതായി രേഖയുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ , തിങ്കളാഴ്ച രാവിലെയാണ് ഉത്തരവ് പുറത്തിറങ്ങിയത്. മന്ത്രി ടി എം ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗവും ചേര്‍ന്നിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തിരക്കിട്ട് ഉത്തരവിറക്കിയത് ദുരൂഹമാണ്. ജയില്‍വാസത്തിനിടയില്‍ സ്വഭാവദൂഷ്യത്തിന് പിള്ള ശാസന ഏറ്റുവാങ്ങിയത് ജയില്‍ച്ചട്ടത്തിന്റെ ലംഘനമാണ്. മാധ്യമങ്ങളോട് സംസാരിക്കുകയോ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയോ ചെയ്യരുതെന്ന ഉപാധികളോടെയാണ് പിള്ളയ്ക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ വ്യവസ്ഥ ലംഘിച്ചതിന് ജയില്‍ എഡിജിപി നേരിട്ട് പിള്ളയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് മൊബൈല്‍ ഫോണ്‍ സംഭാഷണം നടത്തി പിള്ള ചട്ടം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. ജയില്‍ച്ചട്ടം ലംഘിച്ചവര്‍ക്ക് പിന്നീട് പരോള്‍പോലും അനുവദിച്ചിട്ടില്ല. തന്നെ വിട്ടയച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് മകനെ പിന്‍വലിക്കുമെന്ന് പിള്ള ഭീഷണി മുഴക്കിയിരുന്നു. ജേക്കബ്ബിന്റെ മരണത്തെ തുടര്‍ന്ന് നൂല്‍പ്പാലത്തിലായ സര്‍ക്കാര്‍ പിള്ളയുടെ ഭീഷണി ഒഴിവാക്കാന്‍ തിരക്കിട്ട് ഉത്തരവിറക്കിയതായാണ് കരുതുന്നത്.

Sunday, October 23, 2011

പുതുപ്പള്ളി കല്ലേറ്: അന്വേഷണം നീട്ടാന്‍ മുകളില്‍നിന്ന് നിര്‍ദ്ദേശം


പുതുപ്പള്ളി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ പുകമറ സൃഷ്ടിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദ്ദേശം നല്‍കിയതായി സൂചന. പുതുപ്പള്ളി അങ്ങാടി സ്വദേശികളായ അഞ്ച് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വ്യക്തമായ സൂചന ലഭിച്ചതത്രെ. ഇതില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഈ യുവാവിനെ അറസ്റ്റുചെയ്താല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡിവൈഎഫ്ഐ, സിപിഐ എം വിരുദ്ധ പ്രചാരണം പൊളിയുമെന്നതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്ത് അന്വേഷണം നീട്ടാനാണ് പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. മണംപിടിച്ച പൊലീസ് നായ അങ്ങാടി കൊറ്റക്കാല പ്രദേശത്തേക്ക് പോയിരുന്നു. പുതുപ്പള്ളി പള്ളിയുടെ കുരിശിന്‍തൊട്ടിയുടെ സമീപത്തും നായ എത്തിയിരുന്നു. വീടിനുസമീപത്തുനിന്ന് ശേഖരിച്ച കല്ല് തന്നെയാണ് എറിയാന്‍ ഉപയോഗിച്ചതെന്നും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായി കല്ല് ശേഖരിച്ചുകൊണ്ട് വന്ന് എറിഞ്ഞതല്ലെന്നും അന്വേഷണസംഘത്തിലെ അംഗമായ ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ദേശാഭിമാനിയോട് പറഞ്ഞു. ഒരുമാസം മുമ്പ് സഭാപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വീട്ടുപടിക്കല്‍ സമരം നടത്തിയിരുന്നു. ഇതോടനുബന്ധിച്ച് നടത്തിയ പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ട് ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദബാദ് ഭദ്രാസനാധിപന്‍ നടത്തിയ പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് എതിരായി നടത്തിയ രൂക്ഷമായ വിമര്‍ശനം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പുതുപ്പള്ളി പള്ളിയിലെ ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ചും നടത്തിയിരുന്നു. ഞായറാഴ്ചകളില്‍ മുടക്കം കൂടാതെ പള്ളിയില്‍ എത്തിയിരുന്ന ഉമ്മന്‍ചാണ്ടി അതിന്ശേഷം പള്ളിയില്‍ സംഘര്‍ഷ സാധ്യത ഭയന്ന് കയറിയിട്ടില്ല. ഇപ്പോള്‍ പൊലീസ് സംശയിക്കുന്ന യുവാവ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഓര്‍ത്തഡോക്സ് സഭാവിശ്വാസിയുമാണ്. പൊലീസ്നായ എത്തിയ അങ്ങാടി കൊറ്റക്കാലാ പ്രദേശം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രവും ഉമ്മന്‍ചാണ്ടിയുടെ വാര്‍ഡുമാണ്. ഊടുവഴികളും പൊട്ടക്കിണറുമുള്ള ഈ പ്രദേശത്ത് പരിചയമില്ലാത്ത ഒരാള്‍ക്ക് രാത്രിയില്‍ എത്താനാവില്ല.

Saturday, October 22, 2011

സഭാ തര്‍ക്കം ജനഹിത പരിശോധന മാത്രം പരിഹാരമാര്‍ഗം


ഒരു നൂറ്റാണ്ടില്‍ അധികമായി തുടരുന്ന മലങ്കര സഭാ തര്‍ക്കം വ്യവഹാരങ്ങളിലൂടെ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയില്ല എന്ന കേരള ഹൈക്കോടതി നിരീക്ഷണം തികച്ചും സ്വാഗതാര്‍ഹം ആണ്.ആത്മീയ മേലധികാരം ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നടത്തുന്ന ശ്രമം ഇന്ത്യന്‍ ഭരണഘടനയുടെ മൌലികാവകാശ ലംഘനവും ക്രൈസ്തവ നീതിക്ക് നിരക്കാത്തതും ആണ് എന്ന  ഹൈക്കോടതി പരാമര്‍ശനവും കാലിക പ്രസക്തമാണ്‌ . ഓര്‍ത്തഡോക്‍സ്‌ സഭയുടെ മലങ്കര അസ്സോസിയഷനാല്‍ തിരെഞ്ഞെടുക്കപ്പെടാതതിനാല്‍ യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും , അയ്മെനികളും മലങ്കര സഭക്ക് ഇതരര്‍ ആണ് എന്ന ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആവശ്യം സുപ്രീം കോടതി 1995- ല്‍ നിരാകരിച്ചു എന്നത് ഓര്‍മ്മിക്കുക.യാക്കോബായ സഭാ 2002-ല്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്ന അസോസിയേഷനില്‍ പ്രത്യേക ഭരണഘടന ഉണ്ടാക്കിയതിനാല്‍ മലങ്കര സഭയിലെ പള്ളികളില്‍ യാതൊരു അവകാശവും ഇല്ല എന്ന ഓര്‍ത്തഡോക്‍സ്‌പക്ഷ വാദം ,പള്ളികളില്‍ പ്രവേശിക്കുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു അവര്‍ നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചു കൊണ്ട് 2006-ല്‍  കേരള ഹൈക്കോടതി തന്നെ തള്ളി കളഞ്ഞതാണ്. ഓര്‍ത്തഡോക്‍സ്‌ സഭയുടെ മൂല ഹര്‍ജി സാങ്കേതിക പിഴവ് മൂലം  നിലനില്‍ക്കില്ല എന്നതുകൊണ്ട്‌ സുപ്രീം കോടതി  ഈ വിധി നിരാകരിച്ചു എങ്കിലും കേരള ഹൈക്കോടതിയുടെ  "അസോസിയേഷനില്‍ ചേരാനും , അസോസിയേഷനില്‍ നിന്ന് പിന്‍മാറാനും, പുതിയ അസോസിയേഷന്‍ രൂപീകരിക്കാനും ഉള്ള പള്ളികളുടെ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൌലികാവകാശം ആണ് " എന്ന നിഗമനത്തിന്.ഇപ്പോഴും പ്രസക്തി ഉണ്ട്.
 പള്ളി പൊതുയോഗം പാസ്സാക്കുന്ന ഭരണ ഘടന, ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടവക പള്ളികളുടെ ഭരണം ആര് നടത്തണം എന്നത് സംബന്ധിച്ച് നിലവിലുള്ള തര്‍ക്കങ്ങള്‍ ഇടവക അംഗങ്ങളുടെ ജനഹിതം പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനെ എന്ത് കൊണ്ടാണ് ഓര്‍ത്തഡോക്‍സ്‌ പക്ഷം എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.നിരണം പള്ളിയുടെ കുരിശു പള്ളികള്‍ ആയിരുന്ന ചെങ്ങനാശ്ശേരി പള്ളിയും , ആലപ്പുഴ പള്ളിയും രാജവിളംബരത്തില്‍ കൂടി തങ്ങള്‍ക്കു ലഭിച്ചിട്ടും ജനഹിതം ബോധ്യപ്പെട്ടു കത്തോലിക്ക സഭക്ക് കൈമാറിയ പഴയകാല ചരിത്രത്തിനു ഇന്നും പ്രസക്തി ഉന്ടു.കൂനന്‍ കുരിശു സത്യത്തെ തുടര്‍ന്ന് കത്തോലിക്ക - യാക്കോബായ വിഭാഗങ്ങള്‍ തങ്ങള്‍ ന്യൂനപക്ഷം ആയ ദേവാലയങ്ങളില്‍ നിന്നും വിട്ടു മാറി പുതിയ ദേവാലയങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തത്. എണ്ണത്തില്‍ ശക്തമായ കത്തോലിക്ക വിഭാഗം സംഘ ശക്തിയില്‍ കൂടി ദേവാലയങ്ങള്‍ പിടിച്ചെടുക്കുവാന്‍ ഇന്നത്തെ ഓര്‍ത്തഡോക്‍സ്‌പക്ഷത്തെ പോലെ ശ്രമിച്ചിരുന്നു എങ്കില്‍ എന്താകുമായിരുന്നു ചരിത്രത്തിന്റെ ഗതി.സഭാ തര്‍ക്കങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തന്നെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ മാറിയിരിക്കുന്നതിനാല്‍ "ആരാധനാലയങ്ങള്‍ പബ്ലിക്‌ ട്രസ്റ്റ് ആണ് "എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇരുപക്ഷവും തര്‍ക്കങ്ങള്‍ ഉന്നയിക്കുന്ന  പള്ളികളും , ഭദ്രാസന ആസ്ഥാനങ്ങളും നിയമ നിര്‍മ്മാണത്തില്‍   കൂടി താല്‍കാലികമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും  ജനഹിതം പരിശോധിച്ച് അധികാരം കൈമാറുന്നതിന് നടപടി സ്വീകരിക്കുവാന്‍ ഇനി സര്‍ക്കാര്‍ ഒരു നിമിഷം വൈകരുത്.സഹോദര സഭകള്‍ എന്നനിലയില്‍ റോമന്‍ കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോണ്‍ ആലഞ്ചേരി , മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത എന്നിവര്‍ പ്രകടിപ്പിച്ച സമാന നിര്‍ദ്ദേശങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ കൂടി  ഓര്‍ത്തഡോക്‍സ്‌ സഭാ നേതൃത്വം എന്ത് ക്രൈസ്തവ സന്ദേശം ആണ് കേരളത്തിനു നല്‍കുന്നത് എന്നതാണ് അത്ഭുതകരം.

Wednesday, October 19, 2011

കോലഞ്ചേരി പള്ളിത്തര്‍ക്കം: സ്വത്തു വേണ്ട; പള്ളി മതിയെന്നു യാക്കോബായ സഭ

കൊച്ചി: കോലഞ്ചേരിയിലെ പ്രധാന പള്ളിയും ചേര്‍ന്നുള്ള വസ്‌തുവകകളും ലഭിച്ചാല്‍ പള്ളിയുടെ കീഴിലുള്ള മറ്റു സ്‌ഥാപനങ്ങളും വസ്‌തുവകകളും വിട്ടുകൊടുക്കാന്‍ തയാറാണെന്നു യാക്കോബായ സഭ. കോലഞ്ചേരി പള്ളി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അവസാന പോംവഴി എന്ന നിലയിലാണു യാക്കോബായ സഭ ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്‌.
മന്ത്രിസഭാ ഉപസമിതിക്കു മുമ്പാകെ സഭ നേരത്തേ മറ്റു ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. താല്‍ക്കാലിക ക്രമീകരണം, ശാശ്വത നിര്‍ദേശങ്ങള്‍, ശാശ്വത പരിഹാരത്തിലേക്കുള്ള ആദ്യപടി എന്നിങ്ങനെയാണ്‌ ഈ നിര്‍ദേശങ്ങള്‍. ഇവ പ്രശ്‌നപരിഹാരത്തിന്‌ ഉതകുന്നില്ലെങ്കില്‍ അവസാന പോംവഴിയെന്ന നിലയിലാണു 'സ്വത്തു വേണ്ട, പള്ളി മതി'യെന്ന പുതിയ നിലപാടു യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്‌.
സഭ മുമ്പു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇവയാണ്‌. താല്‍ക്കാലിക ക്രമീകരണം: 1. വലിയ പള്ളിയിലും കോട്ടൂര്‍ പള്ളിയിലും ഒന്നിടവിട്ടുള്ള ആഴ്‌ചകളില്‍ കുര്‍ബാനയും ആത്മീയാവശ്യങ്ങളും നിറവേറ്റുന്നതിന്‌ ഇരുവിഭാഗത്തിനും സൗകര്യമൊരുക്കുക. 2. സമയക്രമീകരണം നടത്തി ഇരുവിഭാഗത്തിനും വലിയ പള്ളിയിലും കോട്ടൂര്‍ പള്ളിയിലും കുര്‍ബാനയ്‌ക്ക് സൗകര്യമൊരുക്കുക. (6,8,9,11) 3. സെമിത്തേരി പൊതുവായി ഉപയോഗിക്കാം.
ശാശ്വത നിര്‍ദേശങ്ങള്‍: 1. സര്‍ക്കാര്‍ പ്രതിനിധിയുടെയോ കോടതി നിശ്‌ചയിക്കുന്ന അധികാരിയുടെയോ മേല്‍നോട്ടത്തില്‍ ഇടവകയില്‍ ഹിതപരിശോധന നടത്തി പള്ളിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെ ഭാഗധേയം തീരുമാനിക്കുക.
2. കോലഞ്ചേരി പള്ളിയും പള്ളിവക സ്വത്തുക്കളും അനുബന്ധ സ്‌ഥാപനങ്ങളും ഇടവകയിലെ ഇരുവിഭാഗത്തിലെയും വിശ്വാസികളുടെ അനുപാതമനുസരിച്ചു നല്‍കാന്‍ തീരുമാനമുണ്ടാവുക.
ശാശ്വത പരിഹാരത്തിനുള്ള ആദ്യപടി: 1. റഫറണ്ടം നടത്തി വലിയ പള്ളിയും പള്ളി സ്‌ഥിതിചെയ്യുന്ന സ്‌ഥലവും ഭൂരിപക്ഷത്തിനും പള്ളിയുടെ വടക്കുവശത്തുള്ള (ഉദ്ദേശ്യം 80 സെന്റ്‌) ഭൂമിയും പള്ളി പണിയാനുള്ള അഞ്ചുകോടി രൂപയും മറുഭാഗത്തിനുമായി നല്‍കുക. പള്ളിയുടെ കീഴിലുള്ള മറ്റു സ്വത്തുക്കള്‍ (കോട്ടൂര്‍ ചാപ്പലും കുരിശിന്‍ തൊട്ടികളും അടക്കം) പിന്നീടു ചര്‍ച്ചയിലൂടെ ഇരുവിഭാഗത്തിനുമായി വീതവച്ചു നല്‍കുക.
കോലഞ്ചേരി പള്ളിയുടെ വസ്‌തുവകകളില്‍ ചിലത്‌ ഇവയാണ്‌:

1. വലിയ പള്ളിയും പള്ളി സ്‌ഥിതി ചെയ്യുന്ന ഒരേക്കര്‍ സ്‌ഥലവും സെമിത്തേരിയും.

2. പള്ളിയുടെ തെക്കുവശത്തുള്ള ഒരേക്കര്‍ തേക്കിന്‍ തോട്ടം.

3. വടക്കുവശത്തുള്ള 80 സെന്റ്‌

4. മുന്‍വശത്തുള്ള 2 ഏക്കര്‍ പള്ളിപ്പറമ്പ്‌.

5. കോടതി പ്രവര്‍ത്തിക്കുന്ന ഒരേക്കറും കെട്ടിടവും

6. ടി.ടി.സിയും 70 സെന്റ്‌

7. ഹൈസ്‌കൂളും ബി.എഡ്‌ കോളജും നില്‍ക്കുന്ന അഞ്ചേക്കര്‍

8. കോട്ടൂര്‍ പള്ളിയും ഏകദേശം രണ്ടേക്കര്‍

9. കോട്ടൂര്‍ പള്ളിയുടെ മൂന്ന്‌ കുരിശിന്‍ തൊട്ടികളും സ്‌ഥലവും

10. വലിയ പള്ളിയുടെ മൂന്ന്‌ കുരിശിന്‍ തൊട്ടികളും സ്‌ഥലവും

11. വിവിധ ബാങ്കുകളിലുള്ള മൂന്നരക്കോടിയോളം രൂപ

12. റിസീവര്‍ പള്ളി കൈമാറുമ്പോള്‍ ഏല്‍പ്പിച്ചിട്ടുള്ള ഏകദേശം നാല്‌ കിലോ സ്വര്‍ണം, 8 കിലോ വെള്ളി, സ്വര്‍ണ കുരിശുകള്‍ (101 പവന്‍), വെള്ളി കുരിശുകള്‍, മറ്റ്‌ സ്വര്‍ണ ഉരുപ്പടികള്‍, വെള്ളി ഉരുപ്പടികള്‍.
കൂടാതെ 27 ഏക്കര്‍ സ്‌ഥലത്തുള്ള സെന്റ്‌ പീറ്റേഴ്‌സ് കോളജും 25 ഏക്കറിലുള്ള മെഡിക്കല്‍ കോളജും കോലഞ്ചേരി പള്ളിയുടെ നേതൃത്വത്തിലാണ്‌ പണികഴിപ്പിച്ചിട്ടുള്ളത്‌. എല്ലാംചേര്‍ന്ന്‌ 500 കോടി രൂപയുടെ മൂല്യമാണ്‌ കണക്കാക്കുന്നത്‌.

Thursday, October 13, 2011

ഭൂരിപക്ഷത്തിനു ആരാധന നിഷേധിക്കുന്നത് ക്രൈസ്തവ ധര്‍മ്മമോ?

ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത്‌ ക്രൈസ്‌തവ ധര്‍മത്തിനു ചേരുന്നതാണോയെന്ന്‌ സഭകള്‍ ആലോചിക്കണം






കൊച്ചി: ആരാധനയ്‌ക്കുള്ള സമയം ക്രമീകരിച്ചു കോലഞ്ചേരി പള്ളി പശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന്‌ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.

ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത്‌ ക്രൈസ്‌തവ ധര്‍മത്തിനു ചേരുന്നതാണോയെന്ന്‌ സഭകള്‍ ആലോചിക്കണം. ക്രൈസ്‌തവസാക്ഷ്യം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇരുവിഭാഗങ്ങളും വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകണമെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ചു.

മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാ താരക'യുടെ പുതിയ ലക്കത്തിലാണ്‌ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലുള്ള നിലപാട്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്‌തമാക്കിയത്‌.

മലങ്കര സഭയ്‌ക്ക് അതിപ്രധാന ദിവസമായിരുന്നു കാതോലിക്കേറ്റ്‌ സ്‌ഥാപിച്ചിട്ട്‌ നൂറു വര്‍ഷം തികഞ്ഞ സെപ്‌റ്റംബര്‍ 13. മലങ്കരസഭാ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ആ ദിവസം അറിയപ്പെടാതെ പോയത്‌ നിര്‍ഭാഗ്യകരമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട്‌ കോലഞ്ചേരിയിലുണ്ടായ നടപടികളും തുടര്‍ന്നുണ്ടായ സംഘര്‍ഷാത്മക പ്രവര്‍ത്തനങ്ങളുമായിരുന്നു നിര്‍ഭാഗ്യകരമായ ഈ അവസ്‌ഥയിലേക്ക്‌ എത്തിച്ചത്‌. ഇത്‌ ആകമാന ക്രൈസ്‌തവ സഭകള്‍ക്കുണ്ടാക്കിയ ആഘാതം പരിഹരിക്കാവുന്നതല്ലെന്നും മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു

സഭ നിലകൊള്ളുന്നത് സമാധാനത്തിന് വേണ്ടി - ശ്രേഷ്ഠ ബാവ


പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി സഭ എന്നും സമാധാനത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. അതോടൊപ്പം വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുക എന്നത് സഭയ്ക്ക് അംഗീകരിക്കാനാവില്ല. സഭ പടുത്തുയര്‍ത്തിയ ദേവാലയങ്ങള്‍ അനധികൃതമായി കൈയേറാന്‍ ശ്രമിക്കുന്നത് അനുവദിക്കുകയില്ലെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
കേസുകള്‍ അവസാനിപ്പിച്ച് ക്രിസ്തീയ മാര്‍ഗത്തിലേക്ക് മറുവിഭാഗം വരുമ്പോള്‍ അവരെ സഹോദരങ്ങളായി കണ്ട് പ്രവര്‍ത്തിക്കുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. ഇടവകയുടെ പൊതുയോഗം വിളിച്ചുചേര്‍ത്ത് ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തര്‍ക്കങ്ങളുള്ള ദേവാലയങ്ങളില്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ സഭ എന്നും തയ്യാറാണെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.

പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കും: ശ്രേഷ്‌ഠ ബാവ

കൊച്ചി: പുത്തന്‍കുരിശ്‌ പള്ളിയില്‍ പൊതുയോഗം ചേര്‍ന്ന്‌ ആരാധനാ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന്‌ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ അറിയിച്ചു.
പള്ളിക്കെതിരേ ഓര്‍ത്തഡോക്‌ഡ്സ്‌ പക്ഷം നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച്‌ തള്ളിയ സാഹചര്യത്തിലാണിത്‌. കേസുകള്‍ അവസാനിപ്പിച്ച്‌ ക്രൈസ്‌തവ മാര്‍ഗത്തിലേക്ക്‌ വരാന്‍ മറുഭാഗം തയാറായാല്‍ അവരെ സഹോദരങ്ങളായി കരുതി പ്രവര്‍ത്തിക്കാന്‍ യാക്കോബായ സഭ പ്രതിജ്‌ഞാബദ്ധമാണെന്നും ബാവ വ്യക്‌തമാക്കി. തര്‍ക്കങ്ങളുള്ള പള്ളികളില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ സഭ എന്നും തയാറാണ്‌.


വ്യവഹാരങ്ങള്‍ സഭാ തര്‍ക്കങ്ങള്‍ക്ക്‌ പരിഹാരമല്ലെന്നും കോടതിക്ക്‌ വെളിയില്‍ മധ്യസ്‌ഥന്മാരുടെ നേതൃത്വത്തില്‍ പരിഹാരം കണ്ടെത്തണമെന്നും കോടതി തന്നെ നിര്‍ദേശിച്ചിരുന്നു. വ്യവഹാരങ്ങള്‍ ക്രിസ്‌തീയതയ്‌ക്ക് ചേര്‍ന്നതല്ല. കോടതിയുടെ നിര്‍ദേശത്തെ സഭ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നതായി ശ്രേഷ്‌ഠ ബാവ പറഞ്ഞു.
പരിശുദ്ധ പത്രോസ്‌ ശ്ലീഹ സ്‌ഥാപിച്ച അന്ത്യോഖ്യാ സിംഹാസനത്തില്‍നിന്നും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയിലൂടെ മാത്രം ആത്മീയ നല്‍വരങ്ങള്‍ ലഭിക്കുന്നുവെന്നത്‌ സഭയുടെ അടിസ്‌ഥാന വിശ്വാസമാണ്‌. ഈ വിശ്വാസത്തിന്‌ വിരുദ്ധമായ മെത്രാന്‍ കക്ഷികളുടെ നിലപാടുകളാണ്‌ തര്‍ക്കങ്ങള്‍ക്ക്‌ കാരണം. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികളും സ്‌ഥാപനങ്ങളും മറുവിഭാഗം അനധികൃതമായി കൈയേറിയിരിക്കുന്നു.
വിശ്വാസികളുടെ നേരേയുള്ള അതിക്രമങ്ങള്‍ കണ്ടിരിക്കാന്‍ സഭയ്‌ക്കാവില്ല. സമ്പത്തിനുവേണ്ടി സഭ ഒരിക്കലും നിലകൊണ്ടില്ല. പള്ളികള്‍ ഏതു വിശ്വാസത്തില്‍ സ്‌ഥാപിതമായോ ആ വിശ്വാസത്തില്‍ അവയെ നിലനിര്‍ത്താന്‍ സഭയ്‌ക്ക് ഉത്തരവാദിത്വമുണ്ടെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു.

Wall Street protesters target millionaires



A protester addresses fellow demonstrators with the “Occupy Boston” group as they briefly blocked Summer Street in Boston on Monday.
AP A protester addresses fellow demonstrators with the “Occupy Boston” group as they briefly blocked Summer Street in Boston on Monday.
After enduring nearly four years of a punishing recession driven by laissez-faire policies crafted in the forges of the George W. Bush era, it appears that the America's Left has finally woken up to the need for popular dissent.
The Occupy Wall Street marches in New York City, which have entered their fourth week now, articulated their initial intention as holding bankers and hedge fund managers responsible for engendering the financial collapse of 2008 and the ensuing economic quagmire.
This week they adopted a more direct tack and one that struck at the very edifice of free-market capitalism that others in the United States have embraced — they plan to occupy the areas where millionaires, maybe even billionaires, reside, in the posh uptown locales of Manhattan.
On Tuesday, somewhere between 400 and 800 protesters from the OWS movement were reportedly planning to move from their downtown into the leafy neighbourhoods many blocks north, as part of a “Millionaires March.”
Targets of this new phase of the protest were said to include the homes of JP Morgan Chase CEO Jamie Dimon, billionaire businessman David Koch, financier Howard Milstein, hedge fund maven John Paulson and News Corp. Chairman and CEO Rupert Murdoch, media reports noted. Fox News reported that the marchers planned to hold oversize cheques that they said demonstrate how much less the wealthy will pay when New York State's two per cent tax on millionaires expires at the end of the year.
“Ninety-nine per cent of the residents of New York are going to suffer from this tax giveaway so the one per cent who already live in absolute luxury can put more money in their pockets,” the media outlet quoted Doug Forand, one of the march organisers, as saying, and he added, “This is fiscally, economically and morally wrong.”

Wednesday, October 12, 2011

ആത്മീയ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ അനന്തമായി നീളുന്ന നിയമയുദ്ധം - ഹൈക്കോടതി.


പള്ളികള്‍ ദൈവത്തിന്റെയാണ്‌.പുത്തന്‍കുരിശ്‌ പളളി 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടേണ്ടതുണ്ടോയെന്ന കാര്യമല്ല തങ്ങള്‍ പരിശോധിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച്‌ പറഞ്ഞു.
കൊച്ചി: കണ്ടനാട്‌ ഭദ്രാസനത്തിലെ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ പോള്‍സ്‌ പള്ളി സംബന്ധിച്ച്‌ 44 വര്‍ഷമായി നടന്നുവന്ന കേസ്‌ ഹൈക്കോടതി തീര്‍പ്പാക്കി.
1934 ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി നിരസിച്ച അഡീ. ജില്ലാ കോടതി ഉത്തരവ്‌ ചോദ്യംചെയ്‌ത് ഓര്‍ത്തഡോക്‌സ് പക്ഷം സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ്‌ ഡിവിഷന്‍ ബെഞ്ച്‌ കേസ്‌ തീര്‍പ്പാക്കിയത്‌. പള്ളിയില്‍ തല്‍സ്‌ഥിതി തുടരാന്‍ അനുവദിക്കണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ വാക്കാലുള്ള ആവശ്യവും കോടതി തള്ളി. കീഴ്‌കോടതി ഉത്തരവ്‌ ജസ്‌റ്റിസുമാരായ വി. രാംകുമാറും പി.യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ബെഞ്ച്‌ ശരിവച്ചു. സിവില്‍ നടപടി ക്രമം 90-ാം വകുപ്പ്‌ അനുസരിച്ച്‌ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ റിസീവര്‍മാരെ നിയോഗിക്കുന്നതിന്‌ വ്യവസ്‌ഥയുണ്ടെന്നും പള്ളികളുടെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകവഴി കോടതികളുടെ ഈ അധികാരം ക്ഷണിച്ചുവരുത്താന്‍ ഇടവരുത്തുമെന്ന കാര്യം മറക്കരുതെന്നും ഡിവിഷന്‍ ബെഞ്ച്‌ ഓര്‍മപ്പെടുത്തി.
സഭാ തര്‍ക്കം നാള്‍ക്കുനാള്‍ മൂര്‍ച്‌ഛിക്കുന്നതല്ലാതെ യോജിപ്പിന്റെ സാധ്യതകള്‍ കാണുന്നില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. ഒരുവിഭാഗം മറുപക്ഷത്തിനു മേല്‍ ആത്മീയ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ്‌ അനന്തമായി നീളുന്ന നിയമയുദ്ധങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. കീഴക്കോടതികളുടേതടക്കം ഓരോ ഉത്തരവും ഇരുപക്ഷവും ചോദ്യം ചെയ്യുന്നത്‌ ഇതിനു തെളിവാണ്‌.
മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ പക്ഷങ്ങള്‍ തമ്മിലുള്ള ചേരിതിരിവ്‌ ജനാധിപത്യ വിരുദ്ധവും ക്രൈസ്‌തവ വിരുദ്ധവുമായ പ്രവൃത്തിയാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം അക്രമത്തിനും സമാധാന ലംഘനത്തിനും കാരണമാവരുത്‌. അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയുള്ള പ്രവൃത്തികള്‍ കോടതിയുടെ കടുത്ത ഇടപെടലുകള്‍ക്ക്‌ കാരണമാവുമെന്നും ഡിവിഷന്‍ ബെഞ്ച്‌ ഓര്‍മ്മിപ്പിച്ചു. മതേതര രാഷ്‌ട്രമെന്ന നിലയില്‍ പൗരന്മാര്‍ക്കുള്ള മതസ്വാതന്ത്ര്യം അക്രമത്തിനും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കാനുള്ള വ്യവസ്‌ഥയായി മാറരുതെന്നും ഡിവിഷന്‍ ബെഞ്ച്‌ കൂട്ടിച്ചേര്‍ത്തു. 1934 ലെ ഭരണഘടന സ്‌ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ഇടവകകളില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്‌. എന്നാല്‍ ഇടവക പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ പുരുഷന്മാര്‍ക്കു മാത്രമേ അവകാശമുള്ളൂവെന്നും പള്ളി രജിസ്‌റ്ററില്‍ കുട്ടികളുടെയും വിവാഹങ്ങളിലൂടെ ഇടവകയില്‍ അംഗത്വം നേടുന്നവരുടെയും പേരു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വ്യവസ്‌ഥയിലെന്നും കോടതി പറഞ്ഞു. അതിനാല്‍ എല്ലാവര്‍ക്കും ആരാധനാ സ്വാതന്ത്ര്യമുണ്ടെന്ന്‌ കോടതി വിലയിരുത്തി.

 പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ പോള്‍സ്‌ പള്ളി  കേസ്‌ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു ഓര്‍ത്തഡോക്‍സ്‌  പക്ഷം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് (14 -10 -2011 )  തള്ളി .തല്‍    സ്ഥിതി നിലനിര്‍ത്തണം എന്ന ഓര്‍ത്തഡോക്‍സ് പക്ഷത്തിന്റെ ആവശ്യവും ഹൈക്കോടതി നിരാകരിച്ചു.



അനുകൂലവിധി: പുത്തന്‍കുരിശ് പള്ളിയില്‍ അഭി. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തധൂപപ്രാര്‍ഥനയര്‍പ്പിച്ചു

കോലഞ്ചേരി: പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ അനുകൂലവിധി ലഭിച്ചതോടെ മെത്രാപ്പോലീത്ത പ്രവേശിച്ച് ധൂപപ്രാര്‍ഥന നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയാണ് പ്രവേശിച്ച് പ്രാര്‍ഥന നടത്തിയത്.
20 വര്‍ഷത്തോളമായി ഇരുവിഭാഗ മെത്രാപ്പോലീത്തമാരും പള്ളിയില്‍ പ്രാര്‍ഥന നടത്തിയിരുന്നില്ല. ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഇടവകകൂടിയായതിനാല്‍ ബാവയ്ക്കുമാത്രം വിലക്കില്ലായിരുന്നു. വൈകിട്ട് ഏഴുമണിയോടെ വിശ്വാസികള്‍ പുത്തന്‍കുരിശില്‍ ആഹ്ലാദപ്രകടനം നടത്തി. പിന്നീട് ശ്രേഷ്ഠബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും നടത്തി.


Tuesday, October 11, 2011

Judgement on Puthencruz St Peter's And St Paul's Jacobite Church



JUDGEMENT BY THE DIVISION BENCH OF KERALA HIGH COURT IN THE APPEAL FILED BY THE
ORTHODOX FACTION OF THE SYRIAN CHRISTIAN COMMUNITY OF THE ST PETER’S AND ST
PAUL’S JACOBITE CHURCH, PUTHENCRUZ

1] A Division Bench of Kerala High Court rendered an important judgement having

far reaching consequences in the disputes between the orthodox faction and
Patriarch Faction of the Syrian Christian Community ,

2] A Suit was filed in 1976 by a few members of the Orthodox Faction with

the intention of taking over the management and administration of the ST PETER’S
AND ST PAUL’S JACOBITE CHURCH, PUTHENCRUZ AND ALSO TO EXCLUSIVELY CONTROL THE
MODE OF CONDUCT OF RELIGIOUS SERVICES/QURBANA THEREIN THROUGH THEIR RELIGIOUS
DIGNITARIES WHO ARE CREATURES OF THE 1934,CONSTITUTION OF THE MALANKARA
ASSOCIATION,

3] The First Additional District Court,Ernakulam,dismissed the suit as not

maintainable due to lack of sanction under Section 92 of the Code of Civil
Procedure,1908. It was held that the Puthencruz Church is a Public Trust of a
religious and Charitable nature and as such no suit can be filed with regard to
its affairs without previous sanction from the Principal Civil Court of Original
jurisdiction under Section 92 of the Code of Civil Procedure,1908,

4] The Orthodox Faction challenged the said Judgement by filing the Appeal, A S

No 136 of 2001 before the Hon’ble High Court of Kerala. It was contended that
the Puthencruz Church is a private trust and hence Section 92 of the Code of
Civil Procedure,1908,is not applicable,

5] During the pendency of the Suit and Appeal both the factions were conducting

religious services/Qurbana on alternate weeks in the Puthencruz Church.
Administration is completely with the Patriarch Faction of the Syrian Christian
Community. Orthodox Faction were only conducting religious services during
alternate weeks. Several indirect attempts were made by them to capture
administration of the Puthencruz Church,

6] The Division Bench of Kerala High Court in a learned judgement running to 57

pages rejected all the contentions of the Orthodox Faction and held that the
Puthencruz Church is a public trust of a religious and charitable nature. Appeal
was dismissed confirming the judgement of the First Additional District
Court,Ernakulam,

7] The result of the Judgement is that the interim direction allowing the

Orthodox Faction to conduct religious services/Qurbana in the Puthencruz Church
comes to an end. An oral request made by the Counsel to the Division Bench of
the High Court immediately after pronouncement of the judgement to maintain
status quo was rejected,

8] However, in paragraphs 28 and 29 ,the High Court of Kerala have issued the

following warnings to both the factions, viz;

“ 28. A peep into the past indicates that these Churches are possessed of

appreciable temporalities which explains the avaricious scramble for possession
and power by the two warring factions even where the assets belong to the
ALMIGHTY. Both sides are under the grip of chronic litigation fever which keeps
on waxing and waining as manifested even through the interlocutory applications
which are invariably fought up to the High Court, if not still higher. Judicial
analgesics and febrifuges have failed to give sustainable results thus calling
for the need to administer stronger and more bitter medicines. Experience shows
that where temporalities flourish there is always an avaricious scramble for
power even where the assets belong to the Almighty. It is the maladministration
in religious institutions which is the main cause for quasi-judicial intrusions
into areas of religious worship notwithstanding the fact that secularism and
religious freedom are guaranteed fudamendal rights under the Constitution of
this Country. Once there is avoidable executive and bureaucratic interference
into such sensitive areas, the problems of overdoing, undoing or non-doing by
the instrumentalities of the State and the consequential administrative,
quasi-judicial or judicial reviews also crop in. Even in areas which are
seemingly impervious to judicial, probe, we have seen the beneficial virus of
judicial review exploring ameliorative possibilities and translating into
reality the well-being of the mankind. The verdict of the Apex Court in All
India Imam Organisation Vs Union of India-1993[3] SCC 584 was a breakthrough
gesture of judicial creativity in that direction,

29. The Warring factions of the religious denomination should, however, remember

that whatever be the sweep and amplitude of the constitutional guarantee to
profess, practice and propagate religion, there is a corresponding fundamendal
duty cast on every citizen under Article-51-A of the Constitution of India to
abjure violence and to prom ote harmony and the spirit of common brotherhood
amongst all the people of India transcending, inter alia, religious
diversities.[See also Sri.Adi Visheshwara of Kasi Viswanath Temple,Varanasi and
others v State of U.P and Others [1997] 4 SCC 606]. THE POWER OF THE COURT
EXERCISING JURISDICTION UNDER SECTIONS 92 C.P.C AND THE INHERENT POWER OF THE
COURT IN ANY OTHER JURISDICTIONS TO COMMIT THE SUBJECT MATTER OF DISCORD TO THE
CUSTODY OF A RECEIVER,IS A POWER POTENT ENOUGH TO DISPOSSESS AND DISABLE BOTH
THE DISPUTANTS OF THEIR RIGHT TO ADMINISTER THE CHURCH. HENCE, SUCH AN EXTREME
MEASURE WILL BE A REAL THREAT TO THOSE WHO INDULGE IN THE CUPID POWER GRAB. THE
AGITATORS WILL DO WELL IF THEY REALIZE THAT BY PROVOKING THE COURT THROUGH THEIR
UNDEMOCRATIC AND ANTI CHRISTIAN ACTIVITIES THEY STAND TO LOOSE THE VIRTUALLY
UNFETTERED RIGHT TO PROFESS, PRACTICE AND PROPAGATE RELIGION”

P J PHILIP,Advocate

Manorama Online | Home | Kerala |

Manorama Online | Home | Kerala |

ഇത്തരം ക്രിമിനലുകള്‍ നാടിനു അപമാനം

വെടിവയ്ക്കാന്‍ ആരും ഉത്തരവ് നല്‍കിയില്ല
കോഴിക്കോട്: വിദ്യാര്‍ഥികളെ വെടിവെക്കാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് സ്പെഷല്‍ തഹസില്‍ദാര്‍ നരേന്ദ്രനും വ്യക്തമാക്കിയതോടെ ആരുടെയും ഉത്തരവില്ലാതെയാണ് രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തതെന്ന് തെളിഞ്ഞു. 10.10നാണ് വെടിവെപ്പുണ്ടായതെന്നും താന്‍ എന്‍ജിനിയറിങ്ങ് കോളേജിനു മുന്നിലെത്തിയത് 10.50നാണെന്നും നരേന്ദ്രന്‍ വ്യക്തമാക്കി.മാത്രമല്ല എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുമില്ല.തഹസില്‍ദാര്‍ ടി പ്രേമരാജന്‍ കലക്ടര്‍ക്കു നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ താനും വെടിവെക്കാന്‍ അനുമതി നല്‍കിയില്ലെന്ന് അറിയിച്ചിരുന്നു. തനിക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. വെടിവെപ്പുണ്ടായ സമയത്ത് രണ്ട് തഹസില്‍ദാര്‍മാരുടെയും അനുമതിയില്ലാതെ സ്വന്തമിഷ്ടപ്രകാരമാണ് രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെച്ചതെന്ന് വ്യക്തം. തഹസില്‍ദാറാണ് വെടിവെക്കാന്‍ അനുമതി നല്‍കിയതെന്ന് പൊലീസ് അസി. കമീഷണര്‍ കെ രാധാകൃഷ്ണപിള്ള പറഞ്ഞിരുന്നു. എന്നാല്‍ തഹസില്‍ദാറുടെ റിപ്പോര്‍ട് പുറത്തായതോടെ പൊലീസ് ഉദ്യോഗസ്ഥന്റെ പച്ചക്കള്ളം പൊളിഞ്ഞിരിക്കയാണ്. ജില്ലാ പൊലീസ് മേധാവി ജി സ്പര്‍ജന്‍കുമാറടക്കമുള്ളവരും വിശദീകരിച്ചിരുന്നത് തഹസില്‍ദാറുടെ അനുവാദത്തിലായിരുന്നു വെടിയെന്നാണ്. അതേസമയം തഹസില്‍ദാര്‍ വെടിവെപ്പിന് അനുമതി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട് നല്‍കിയതോടെ സ്പെഷല്‍ തഹസില്‍ദാറില്‍ നിന്ന് മുന്‍കൂര്‍ ഉത്തരവ് സംഘടിപ്പിക്കാന്‍ നടത്തിയ ശ്രമവും പൊളിഞ്ഞു. കലക്ടര്‍ നിര്‍ദ്ദേശിച്ചപ്രകാരം പ്രേമരാജന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ എത്തിയിരുന്നു. സ്ത്രീകളടക്കം നൂറോളംപേരെ സ്ഥലത്തുണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ടിലുണ്ട്. നിയമാനുസൃതം അനുമതി നല്‍കിയാലും സംഘര്‍ഷസ്ഥലത്ത് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കാണ് വെടിവെക്കാറ്. എന്നാല്‍ അസി. കമീഷണര്‍ വെടിയുതിര്‍ത്തത് ആകാശത്തേക്കായിരുന്നില്ല. പൊലീസ് മേധാവികള്‍ പറഞ്ഞതും സ്പെക്ഷല്‍ ബ്രാഞ്ച് റിപ്പോര്‍ടും വെടി ആകാശത്തേക്കാണെന്നാണ്. എന്നാല്‍ താന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ തന്നെയാണ് വെടിവെച്ചതെന്ന് രാധാകൃഷ്ണപിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. വെടിവെച്ചുകൊല്ലുകയായിരുന്നു ഉദ്ദേശമെന്നാണ് ഈ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ തെളിയിക്കുന്നത്.


സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉന്നധാധികാര സമിതിക്ക് രൂപം കൊടുക്കുക.


നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കോടതി വിധികള്‍ക്ക് കഴിയില്ല എന്ന് അനുഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.ഏറെ കാലങ്ങളായി നീണ്ടു നില്‍ക്കുന്ന മുല്ലപ്പെരിയാര്‍  ഡാം സംബന്ധിച്ച കേരള തമിഴ്നാട്‌  തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു സുപ്രീം കോടതി അടുത്ത കാലത്ത് ഉന്നധാധികാര സമിതിക്ക് രൂപം കൊടുക്കുകയും ,  പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയുമാണ് ഇപ്പോള്‍. തര്‍ക്കത്തില്‍ ഉള്‍പ്പെടുന്ന ഇരു കക്ഷികളും നിര്‍ദ്ദേശിക്കുന്ന ഓരോ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ കൂടാതെ സുപ്രീം കോടതി നിയോഗിച്ച ഒരു ജഡ്ജിയും ആണ് മുല്ലപ്പെരിയാര്‍ ഉന്നധാധികാര സമിതിയിലെ അംഗങ്ങള്‍.ഇരുസംസ്ഥാനങ്ങളും മുന്‍പ് സുപ്രീം കോടതി വരെ നിയമയുദ്ധം നടത്തി തമിഴ്നാടിനു അനുകൂലമായി വിധി പ്രസ്താവിച്ചിട്ടും വിധി നടപ്പിലാക്കണമെന്ന തമിഴ്നാട്‌ സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് സുപ്രീം കോടതി അനുരജ്ഞനത്തില്‍ കൂടി പ്രശ്നം പരിഹരിക്കുന്നതിന് ഉന്നധാധികാര സമിതിക്ക് രൂപം കൊടുത്തത്.സിക്കുമതത്തിന്റെ ഏക ആരാധന കേന്ദ്രമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി അധികാരം കൈമാറിയിട്ട്‌ ഏറെ നാളുകള്‍ ആയിട്ടില്ല.കേരളത്തില്‍ വര്‍ക്കല ശിവഗിരി ട്രസ്റ്റിന്റെ ഭരണം സംബന്ധിച്ച തര്‍ക്കപ്രശ്നം ഹൈക്കോടതി  നിയോഗിച്ച കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി ഭൂരിപക്ഷം ലഭിച്ചവര്‍ക്ക് അധികാരം നല്‍കിക്കൊണ്ടായിരുന്നു എന്നത് ഓര്മ്മിക്കുക അടുത്തകാലത്ത് കേരള പുലയ സഭയില്‍ ഉണ്ടായ അധികാര തര്‍ക്കങ്ങള്‍ ഹൈക്കോടതി പരിഹരിച്ചതും ഇതേ മാതൃകയില്‍ ആയിരുന്നു. ലോക്പല്‍ ബില്‍  സംബന്ധിച്ച് അണ്ണാ ഹസ്സാരെയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രശ്നം ആയിരുന്നു ജനങ്ങളും ,കോടതിയും , പാര്‍ലമെന്റും തമ്മിലുള്ള ബന്ധം .നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന 'WE THE PEOPLE' തന്നെ ആണ് നിയമ നിര്‍മ്മാണ സഭ ,കോടതി , ഭരണ നിര്‍വഹണ വിഭാഗം  എന്നിവയെക്കാളും ഉപരി സ്ഥാനത്ത് എന്നായിരുന്നു പ്രശസ്ത ഭരണഘടന പണ്ഡിതന്‍ സോളി സോറാബ്ജി അഭിപ്രായപ്പെട്ടത്. വിശ്വാസപരവും വൈകാരികവുമായ ഏറെ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന സഭാതര്‍ക്കങ്ങള്‍ ജനഹിതത്തെ അവഗണിച്ചു കൊണ്ട് പരിഹരിക്കാന്‍  ജനാധിപത്യ വ്യവസ്ഥിതി നില നില്‍ക്കുന്ന ഒരു സമൂഹത്തിനും കഴിയില്ല എന്ന തിരിച്ചറിവിലേക്ക് ,വികാരം മാറ്റി വച്ചു കൊണ്ട് വിവേകത്തോടു കൂടി ഇരു സഭാ നേതൃത്വങ്ങളും എത്തണം എന്നതാണ് കേരളത്തിലെ പൊതു സമൂഹം ആഗ്രഹിക്കുന്നത്.അത് കൊണ്ട് തന്നെ തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ ഹൈക്കോടതി  നിയോഗിക്കുന്ന കമ്മീഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നടത്തി പള്ളികളുടെ ഭരണം കൈമാറുക.ഭദ്രാസന ആസ്ഥാനങ്ങളുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും കമ്മീഷന്റെ നേതൃത്വത്തില്‍ ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം വിളിച്ചു ചേര്‍ത്തു ഭൂരിപക്ഷ അടിസ്ഥാനത്തില്‍ ഭദ്രാസന സമിതിയെ തിരെഞ്ഞെടുത്തു അധികാരം കൈമാറുക.

വീണ്ടും തുടരുന്ന ദൈവാസ്തിത്വ സംവാദം



  • ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചിന്തകൾ. എല്ലാകാലത്തും മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരുന്ന സമസ്യകളാണ്. സർവ്വചരാചരങ്ങളേയും സൃഷ്ടിക്കുകയും രക്ഷാശിക്ഷകൾ നൽകി സംരക്ഷിക്കുകയും ചെയ്യുന്ന സർവ്വശക്തമായ  പ്രതിഭാസമായാണ് ദൈവത്തെ മതസംഹിതകളിൽ കാണാൻ കഴിയുക.   ദൈവമെന്ന സങ്കല്പനത്തെ യുക്തിവാദികൾ പൂർണ്ണമായും നിരാകരിക്കുന്നു. ലോകം സ്വയം ഭൂവാണെന്നും യുക്തിയുക്തം ദൈവാസ്തിത്വം തെളിയിക്കാനാവില്ലെന്നുമാണ് യുക്തിവാദികൾ സമർത്ഥിക്കുന്നത്.  ഉന്നത ജീവിതമൂല്യങ്ങളുടെ സമാഹാരം  എന്നനിലയിൽ ദൈവത്തെകാണുന്നതടക്കം  മത-യുക്തിവാദ സമീപനങ്ങളിൽ നിന്നും വ്യത്യസ്ഥമായ നിരവധി  ദൈവ കാഴ്ചപ്പാടുകൾ വേറെയുമുണ്ട്.
  • ചാൾസ് ഡാർവിൻ (1809-1882) തന്റെ പരിണാമസിദ്ധാന്തം ആവിഷകരിച്ചതോടെയാണ് തെളിയിക്കപ്പെടാവുന്ന ശാസ്ത്രസത്യങ്ങടെ  അടിസ്ഥാനത്തിൽ ദൈവാസ്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയത്, ഭൂമിയിലെ ജീവജാലങ്ങളെയെല്ലാം പ്രത്യേകം പ്രത്യേകം  പരസ്പരം മാറ്റാൻ കഴിയാത്ത വംശങ്ങളിലായി ദൈവം സൃഷ്ടിച്ചുവെന്നാണ് ബൈബിളിൽ പറയുന്നത്. എന്നാൽ സൂക്ഷ്മജീവികളിൽ നിന്നും പ്രകൃതി നിർദ്ധാരണത്തിലൂടെ (Natural Selection) മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃത്യാതീത ശക്തിയുടെ ഇടപെടലൊന്നുമില്ലാതെ പരിണമിച്ചുണ്ടായതാണെന്നാണ് ഡാർവിൻ സിദ്ധാന്തിച്ചത്. കൃസ്തീയസഭയെ  പ്രകോപിപ്പിക്കുമെന്നും വിശ്വാസിയാ‍യ തന്റെ ഭാര്യയെ വേദനിപ്പിക്കുമെന്നും കരുതി ഡാർവിൻ  തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കാൻ മടിച്ചിരുന്നു. പിന്നീട് ആൽഫ്രഡ് റസ്സൽ വാലസ് (1823-1913) സമാന ആശയങ്ങൾ പ്രസിദ്ധീകരിക്കാൻ പോയപ്പോഴാണ് സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഡാർവിൻ ഒറിജിൻ ഓഫ് സ്പീഷിസ് (1859) പ്രസിദ്ധീകരിച്ചത്. പ്രപഞ്ച് സൃഷ്ടാവ് എന്ന പദവിയിൽ നിന്നും ദൈവത്തെ പരിണാമ സിദ്ധാന്തം നിഷ്കാസനം ചെയ്തു എന്ന് കരുതപ്പെട്ടു.
  • പരിണാമസിദ്ധാന്തത്തിന്റെ മറ്റൊരു ഉപക്ഞാതാവായി കരുതപ്പെടുന്ന ആൽഫ്രഡ് റസ്സൽ വാലസ്സ് ദൈവാസ്തിത്വത്തിൽ വിശ്വസിച്ചിരുന്നു. പരിണാമത്തിലൂടെ രൂപം കൊണ്ട മനുഷ്യനു ആത്മാവ് നൽകിയത് ദൈവമാണെന്നും അജൈവവസ്തുക്കളിൽ നിന്നും ജൈവവസ്തുക്കൾ രൂപപ്പെട്ടത് ദൈവത്തിന്റെ ഇടപെടലിലൂടെയാണെന്നും വാലസ്സ് അഭിപ്രായപ്പെട്ടിരുന്നു.
  • ദൈവാസ്തിത്വ സംവാദം സമീപകാലത്ത് പാശ്ചാത്യനാടുകളിൽ പ്രത്യേകിച്ചും അമേരിക്കൻ സർവ്വകലാശാല കാമ്പസ്സുകളിൽ സജീവമായി അതിത്രീവ്രതയോടെ നടന്നുവരുന്നു. ഈശ്വര വിശ്വാസത്തേയും മതവിശ്വാസത്തേയും ആത്മീയതയേയും ന്യായീകരിച്ചുകൊണ്ടും തള്ളികളഞ്ഞുകൊണ്ടുമുള്ള നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്.
  • അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 1990 ലാരംഭിച്ച ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജൈവശാസ്ത്രജ്ഞൻ  ഫ്രാൻസിസ് കോളിൻസ്  രചിച്ച ദൈവത്തിന്റെ ഭാഷയും (The Language of God: A Scientist Presents Evidence for Belief :Free Press: New York: 2006) ഓക്സ് ഫോർഡ് സർവ്വകലാശാല പ്രൊഫസറും ലോകപ്രശസ്ത ശാസ്ത്രപ്രചാരകനുമായ റിച്ചാർഡ്സ് ഡോക്കിൻസിന്റെ ദൈവ മിഥ്യ (The God Delusion: Houghton Mifflin Company: New York: 2006) എന്നീ ഗ്രന്ഥങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ.
  • മറ്റ് മതവിശ്വാസികളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഫ്രാൻസിസ് കോളിൻസ് ദൈവാസ്തിത്വത്തേയും മതചിന്തകളേയും ന്യായീകരിക്കുന്നത്. ഡാർവിനിസത്തിനെതിരായും ഈശ്വരവിശാസത്തെ ന്യായീകരിക്കാനുമായി മുന്നോട്ടുവക്കാറുള്ള സൃഷ്ടിശാസ്ത്രം,  (Creation Science) അഭികല്പനാ വാദം (Argument from Design) തുടങ്ങിയ സിദ്ധാന്തങ്ങളൊന്നും കോളിൻസ് അംഗീകരിക്കുന്നില്ല. ശാസ്ത്രവും മതവും തമ്മിൽ വൈരുദ്ധ്യങ്ങളൊന്നുമില്ലെന്നതാണ് കോളിൻസിന്റെ അടിസ്ഥാന സമീപനം. ലോകം നിലനിൽക്കുന്നത്  പരിണാമ സിദ്ധാന്തമടക്കമുള്ള വസ്തുനിഷ്ഠനിയമങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. എന്നാൽ ഈ നിയമങ്ങൾ ദൈവസൃഷ്ടിയാണ്. ചില അപൂർവ്വ സാഹചര്യങ്ങളിൽ ദൈവം മനുഷ്യനന്മലക്ഷ്യമാക്കി ഈ നിയമങ്ങൾ മാറ്റിമറിക്കും അത്ഭുതകൃത്യങ്ങൾ സംഭവിക്കുന്നതങ്ങിനെയാണ്. ലാബറട്ടറിയിലും പള്ളിയിലും ഒരുപോലെ ദൈവത്തെ ആരാധിക്കാമെന്നും ബൈബിളിലേയും ജനിതകശാസ്ത്രത്തിലേയും ദൈവം ഒന്നു തന്നെയെന്നും കോളിൻസ്  വാദിക്കുന്നു.
  • ദൈവാസ്തിത്വത്തിനനുകൂലമായി കോളിൻസടക്കമുള്ള മതവിശ്വാസികളും ആത്മീയ ചിന്തകരും മുന്നോട്ടുവക്കുന്ന വാദമുഖങ്ങളെ ശക്തമായ ഭാഷയിൽ നിരാകരിക്കുന്ന കൃതിയാണ് റിച്ചാർഡ് ഡോക്കിൻസിന്റെ ദൈവ മിഥ്യ. കുരിശുയുദ്ധകാലം മുതൽ മതവിശ്വാസത്തിന്റെ പേരിൽ നടന്നുവരുന്ന മനുഷ്യക്കുരുതികളെ ഡാക്കിൻസ് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു. ഏകാധിപതിയും ക്രൂരനുമായ പഴയനിയമത്തിലെ ദൈവം മുതൽ കോളിനുസും മറ്റും അവതരിപ്പിക്കുന്ന മൂല്യധിഷ്ഠിത ദൈവം വരെയുള്ള വ്യത്യസ്ത ഈശ്വര സങ്കൽ‌പ്പനങ്ങളുടെ അശാസ്ത്രീയതയും പൊള്ളത്തരങ്ങളും ഡാക്കിൻസ് തുറന്നുകാട്ടുന്നുണ്ട്. മനുഷ്യ്യരിൽ നിലനിൽക്കുന്ന മുല്യബോധം ദൈവത്തിന്റെ സംഭാവനയല്ലെന്നും ജീവപരിണാമ പ്രക്രിയയിലൂടെ  സാമൂഹ്യ ജീവിയായ മനുഷ്യൻ സ്വയം ആർജ്ജിച്ച ഗുണസമുച്ചയമാണെന്നും ഡാക്കിൻസ് വ്യക്തമാക്കുന്നുണ്ട്. ദൈവ-മത വിശ്വാസങ്ങൾക്ക് ശാസ്ത്രീയമായോ തത്വചിന്താപരമായോ ന്യായീകരണമില്ലെന്നു മാത്രമല്ല ചരിത്രപരമായും  സമീപകാല ലോകസാഹചാര്യം കണക്കിലെടുക്കുമ്പോഴും  അത് മനുഷ്യരാശിയുടെ വിനാശത്തിനു കാരണമാവുമെന്നും ഡാക്കിൻസ് വിശദീകരിക്കുന്നു. ഡാക്കിൻസിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി സി.രവിചന്ദ്രൻ നാസ്തികനായ ദൈവം (ഡിസി ബുക്ക്സ് 2010) എന്ന പേരിൽ ഒരു കൃതി രചിച്ചിട്ടുണ്ട്.
  • മാർക്സിസത്തിന്റെ പ്രസക്തിയെക്കുറിച്ച് സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടുവരുന്ന എന്തുകൊണ്ടാണ് മാർക്സ് ശരിയായിരിക്കുന്നത് (Why Marx Was Right:Yale University Press: London: 2011)  എന്ന പുസ്തകമെഴുതി പ്രസിദ്ധനായ ഇംഗ്ഗ്ലണ്ടിലെ ലങ്കാസ്റ്റർ സർവ്വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസർ ടെറീ‍ ഈഗിൾടൺ ദൈവവിവാദത്തിൽ പങ്കെടുത്തുകൊണ്ട് അത്യന്തം ചിന്തോദ്വീപകമായ് ഒരു കൃതി (Reason, Faith and Revolution: Reflections on the God Debate: Yele University Press: London: 2009) രചിച്ചിട്ടുണ്ട്. നവനിരീശ്വരത്വത്തേയും ആദ്യകാല വിപ്ലവചിന്തകൾ ഉപേക്ഷിച്ച് പ്രതിലോമ ചിന്തകളിലേക്കും പ്രവർത്തിയിലേക്കും വഴിമാറി സഞ്ചരിക്കുന്ന കൃസ്തുമതത്തേയും ഒരു പോലെ വിമർശവിധേയനാക്കുന്ന ഈഗിൾടൺ മതവിശ്വാസത്തിനു പകരമായി  മറ്റ് മതേതരവാദികൾ മുന്നോട്ടുവക്കുന്ന ഉദാരമാനവികതയുടെ (Liberal Humanism) സ്ഥാനത്ത് ആർദ്രമാനവികതയെന്ന ആശയമാണ് (Tragic Humanism) മുന്നോട്ടുവക്കുന്നത്.  
  • ഈശ്വരവിശ്വസം, ആത്മീയത, യുക്തിചിന്ത, ശാസ്ത്രീയവീക്ഷണം തുടങ്ങിയ വിഷയങ്ങളേ സംബന്ധിച്ചു തുടർന്നും പ്രസിദ്ധീകരിച്ചുവരുന്ന പുസ്തകങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോൾ ദൈവാസ്തിത്വ സംവാദം ഇനിയും ഏറെ നാൾ തുടരുമെന്നു കരുതേണ്ടിയിരിക്കുന്നു. 



by Ekbal Bappukunju

Saturday, October 8, 2011

കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന നടത്തണമെന്നു പഞ്ചായത്തുകള്‍



കൊച്ചി: കോലഞ്ചേരിയിലെ പള്ളിത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇനിയും വൈകരുതെന്ന ആവശ്യവുമായി ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകള്‍ രംഗത്ത്‌. കോലഞ്ചേരി പള്ളിയും കോട്ടൂര്‍ ചാപ്പലും സ്‌ഥിതിചെയ്യുന്ന പൂതൃക്ക ഗ്രാമപഞ്ചായത്തും സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തും വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്തുമാണ്‌ തീരുമാനം സര്‍ക്കാരിന്‌ അയച്ചുകൊടുത്തിരിക്കുന്നത്‌.
പഞ്ചായത്തുകളുടെ നിലപാട്‌ സഭാതര്‍ക്കത്തില്‍ മധ്യസ്‌ഥത വഹിക്കുന്ന മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചിട്ടുണ്ട്‌.
മൂന്നിടങ്ങളിലും യു.ഡി.എഫ്‌. ഭരണമാണ്‌. ഹൈക്കോടതി നിര്‍ദേശിക്കുന്ന നിരീക്ഷകന്റെ നേതൃത്വത്തില്‍ ഇടവകയില്‍ ജനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്തി പള്ളികളുടെ അവകാശത്തര്‍ക്കം പരിഹരിക്കണമെന്നാണ്‌ പൂതൃക്ക ഗ്രാമപഞ്ചായത്ത്‌ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്‌. പൂതൃക്ക പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ സ്‌ഥിതിചെയ്യുന്ന രണ്ട്‌ പള്ളികളുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനായി യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. കേസ്‌ കോടതിയുടെ പരിഗണനയിലായതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്‌. സമീപ പഞ്ചായത്തായ ഐക്കരനാട്‌ ഗ്രാമപഞ്ചായത്തു കൗണ്‍സിലും കോലഞ്ചേരി പള്ളിത്തര്‍ക്കം സര്‍ക്കാര്‍ ഇടപെട്ട്‌ ശാശ്വതമായി പരിഹരിക്കണമെന്ന്‌ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. നാനാജാതി മതസ്‌ഥര്‍ പ്രാര്‍ഥനക്കെത്തുന്ന കോലഞ്ചേരി പള്ളിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്‌. ഇത്‌ തുടരുന്നതു നാടിനു ശാപമായിമാറും. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട്‌ ഇരുവിഭാഗത്തിനും നീതി ലഭിക്കുന്നതിന്‌ യോഗ്യമായ രീതിയില്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ്‌ ഐക്കരനാട്‌ പഞ്ചായത്തും സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.
സര്‍ക്കാര്‍ എത്രയും വേഗം പ്രശ്‌നത്തില്‍ ഇടപെട്ട്‌ പരിഹാരമുണ്ടാക്കണമെന്നാണ്‌ വടവുകോട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ കൗണ്‍സിലും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്‌. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും ഇതു സുഗമമായ ജനജീവിതത്തിനു തടസമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. കോടതിവിധി നടപ്പാക്കുകയെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനില്‍ക്കുകയാണ്‌.

കോടതിക്ക്‌ വെളിയില്‍ ഒത്തുതീര്‍പ്പിനു തയാറല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌. കോലഞ്ചേരിയില്‍ യാക്കോബായ പക്ഷം പണികഴിപ്പിച്ചിട്ടുള്ള ചാപ്പലിനു സമീപമുള്ള 45 സെന്റ്‌ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗം വാങ്ങി യാക്കോബായ വിഭാഗത്തിന്‌ നല്‍കാമെന്നും അതുവഴി കോലഞ്ചേരി പള്ളിയിലുള്ള അവകാശം ഉപേക്ഷിക്കണമെന്നുമുള്ള നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്‌. എന്നാല്‍ ഒരേക്കര്‍ സ്‌ഥലം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ നല്‍കിയാല്‍ പള്ളി തരാമോ എന്നാണ്‌ യാക്കോബായ വിഭാഗത്തിന്റെ മറുചോദ്യം.
പണത്തിനും സ്‌ഥലത്തിനുംവേണ്ടിയല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും തങ്ങള്‍ക്ക്‌ അവകാശപ്പെട്ട ആരാധനാലയം വിട്ടുകിട്ടുക മാത്രമാണ്‌ ലക്ഷ്യമെന്നും അവര്‍ മന്ത്രിസഭാ ഉപസമിതിയെ അറിയിച്ചു. തര്‍ക്കമുള്ള പള്ളികളില്‍ നിഷ്‌പക്ഷ നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തിയാല്‍ ഒരു പള്ളിപോലും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ ലഭിക്കില്ലെന്ന്‌ പൂര്‍ണ ബോധ്യമുള്ളതിനാലാണ്‌ അവര്‍ കോടതിവിധി മാത്രം നടപ്പാക്കിയാല്‍ മതിയെന്നു പറയുന്നത്‌.
വ്യാജരേഖകള്‍ ചമച്ചും കുതന്ത്രങ്ങളിലൂടെയുമാണ്‌ മറുവിഭാഗം വിധി നേടിയെടുക്കുന്നത്‌. പള്ളിയില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പു നടത്തി യുക്‌തമായ ഭരണഘടന സ്വീകരിക്കാനുള്ള അന്തരീക്ഷമാണ്‌ സര്‍ക്കാരും നീതിപാലകരും ഒരുക്കിത്തരേണ്ടതെന്നും യാക്കോബായ വിഭാഗം അഭ്യര്‍ഥിച്ചു.
1913 ലെ പള്ളി ഭരണഘടന, 1934 ലെ ഓര്‍ത്തഡോക്‌സ് ഭരണഘടന, 2002 ലെ യാക്കോബായ ഭരണഘടന- ഇതിലേതു വേണമെന്ന്‌ തീരുമാനിക്കാനുള്ള ജനാധിപത്യ അവകാശം തങ്ങള്‍ക്ക്‌ അനുവദിക്കണമെന്നാണ്‌ ഇടവകക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച്‌ ആകെയുള്ള 2008 കുടുംബങ്ങളില്‍ 1616 കുടുംബനാഥന്മാര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സമര്‍പ്പിച്ചിട്ടുണ്ട്‌.

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുവാന്‍ നടപടിയെടുക്കണമെന്ന് കോലഞ്ചേരിയില്‍ നടന്ന കണ്ടനാട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനം നിലനില്ക്കുന്ന രാജ്യത്ത് ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളിയുടെ അവകാശം തെളിയിക്കുവാന്‍ അവസരമുണ്ടാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ യോഗം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി തോമസ് പനിച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് കുപ്പമല, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, കെ.എ. തോമസ്, സ്ലീബ ഐക്കരക്കുന്നത്ത്, ബാബു പോള്‍, പൗലോസ് പി. കുന്നത്ത്, പൗലോസ് മുടക്കുന്തല എന്നിവര്‍ പ്രസംഗിച്ചു.

Thursday, October 6, 2011

Wall Street protests spread, federal official sympathizes


NEW YORK: Protests against the US financial system and economic inequality spread across America on Thursday and found unlikely sympathy from a top official of one of the main targets of scorn -- the Federal Reserve.

The Occupy Wall Street movement that began in New York last month with a few people expanded to protests in more than a dozen cities.

They included Tampa, Florida; Trenton and Jersey City, New Jersey, Philadelphia, and Norfolk, Virginia, in the East; Chicago and St. Louis in the Midwest; Houston, San Antonio and Austin in Texas; Nashville, Tennessee; and Portland, Oregon, Seattle and Los Angeles in the West.

Dallas Federal Reserve President Richard Fisher surprised a business group in Fort Worth, Texas, on Thursday when he said, "I am somewhat sympathetic -- that will shock you."

The Fed played a key role in one of the protest targets, the 2008 Wall Street bailout that critics say let banks enjoy huge profits while average Americans suffered high unemployment and job insecurity.

"We have too many people out of work," Fisher said. "We have a very uneven distribution of income. We have too many people out of work for too long. We have a very frustrated people, and I can understand their frustration."

President Barack Obama and Vice President Joe Biden also acknowledged the frustration and anger of the protesters on Thursday.

"People are frustrated and, you know, the protesters are giving voice to a more broad-based frustration about how our financial system works," Obama said at a news conference in Washington.

Biden, speaking at the Washington Ideas Forum, likened the protest movement to the Tea Party, which sprang to life in 2009 after Obama's election and has become a powerful conservative grass-roots force helping elect dozens of Republicans to office.

"The American people do not think the system is fair," Biden said.

'FED UP' With support from unions boosting the protesters' ranks, organizers predicted the momentum would build across the country.

"This is the beginning," said John Preston in Philadelphia, business manager for Teamsters Local 929. "Teamsters will support the movement city to city."

In Philadelphia, up to 1,000 protesters chanted and waved placards reading: "I did not think 'By the People, For the People' meant 1 percent," a reference to their argument the country's top few have too much wealth and political power.

In Los Angeles, more than 100 protesters crowded outside a Bank of America branch downtown, while a smaller group dressed in business attire slipped inside and pitched a tent. Eleven were arrested when they refused to remove the tent.

In Washington, protesters carried signs that read: "Human Needs, Not Corporate Greed" and "Stop the War on Workers."

"I believe the American dream is truly in jeopardy," said protester Darrell Bouldin, 25, of Murfreesboro, Tennessee. "There are so many people like me in Tennessee who are fed up with the Wall Street gangsters."

On Wednesday, about 5,000 people marched on New York's financial district, the biggest rally so far, swelled by nurses, transit workers and other union members. Dozens of people were arrested and police used pepper spray on some protesters.

New York Governor Andrew Cuomo said he understood the anger being felt by the protesters but had to balance that with the economic importance of Wall Street to the state. Wall Street is the pillar of the New York state economy, making up 13 percent of tax contributions.

The head of General Electric Co finance arm, Michael Neal, said he was sympathetic to the cause.

"People are really angry, and I get it. If I were unemployed now, I'd be really angry too," Neal told Reuters in Columbus, Ohio, after a GE event.

കോലഞ്ചേരി പളളി തര്‍ക്കം: മന്ത്രിതല ചര്‍ച്ച പരാജയം




കോട്ടയം: കോലഞ്ചേരി പള്ളി സംബന്ധിച്ച സഭാ തര്‍ക്കം പരിഹരിക്കുന്നതിന്‌ മന്ത്രി സഭാ ഉപസമിതി നടത്തിയ രണ്ടാമത്‌ ചര്‍ച്ചയും പരാജയപ്പെട്ടു. മന്ത്രിമാരായ കെ.എം. മാണി ,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എന്നിവരാണ്‌ ഇരു വിഭാഗവുമായി ചര്‍ച്ച നടത്തിയത്‌. 11ന്‌ തിരുവനന്തപുരത്ത്‌ ഇരു വിഭാഗവുമായി വീണ്ടും മന്ത്രി സഭാ ഉപസമിതി ചര്‍ച്ച നടത്തും .കോടതിവിധി നടപ്പാക്കുന്നതില്‍നിന്ന്‌ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം യോഗത്തില്‍ വ്യക്‌തമാക്കി. പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഇടവകയിലെ ഹിത പരിശോധനമാത്രമാണ്‌ ഏക പോംവഴി എന്ന നിലപാടാണ്‌ യോഗത്തില്‍ യാക്കോബായ വിഭാഗം സ്വീകരിച്ചത്‌. റഫറണ്ടം നടത്തുന്നതുവരെ ഇരു വിഭാഗത്തിനും ആരാധനക്ക്‌ തുല്യമായ സമയം നിശ്‌ചയിക്കണമെന്നും തര്‍ക്കത്തെ വിശ്വാസപരമെന്നും ഭരണപരമെന്നും രണ്ടായി കാണണമെന്നും യക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെയാണ്‌ ചര്‍ച്ച പരാജയപ്പെട്ടത്‌. മധ്യസ്‌ഥ ചര്‍ച്ചകളോട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം എതിരല്ല.എന്നാല്‍ കോടതി വിധി മാനിച്ച്‌ സെന്റ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ സമാധാനാന്തരീക്ഷം പുനഃസ്‌ഥാപിക്കുകയും പൂട്ടിയ പള്ളി തുറന്നുകൊടുക്കുകയും വേണം അതല്ലാതെ ചര്‍ച്ച നടത്തുന്നതു പ്രഹസനമാണന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു. സഭ ആര്‍ക്കും ആരാധന സ്വാതന്ത്യം നിഷേധിച്ചിട്ടില്ല. സഭാ ഭരണഘടന പ്രകാരം പള്ളിയുടെ ഭരണം നിര്‍വഹിക്കപ്പെടണമെന്ന നിലപാടാണ്‌ സഭയക്കുളളതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്‌തമാക്കി. കോടതവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധ നിലപാട്‌ സ്വീകരിക്കുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കുന്നത്‌ വരെ ശക്‌തമായ പ്രക്ഷോഭത്തിന്‌ സഭ നിര്‍ബന്ധിതമാകുമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം മുന്നറിയിപ്പ്‌ നല്‍കി. രാത്രി എട്ടരയോടെ നാട്ടകം ഗസ്‌റ്റ് ഹൗസില്‍ ആരംഭിച്ച ചര്‍ച്ച അര്‍ധരാത്രിയോടെയാണ്‌ അവസാനിച്ചത്‌. ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിനിധീകരിച്ച്‌ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട്‌, ഡോ. ജോര്‍ജ്‌ ജോസഫ്‌, ഫാ. ജേക്കബ്‌ കുര്യന്‍ എന്നിവരും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, തോമസ്‌ മാര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്താ, തമ്പു ജോര്‍ജ്‌ തുകലന്‍, മാത്യു തെക്കേത്തലക്കല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കോലഞ്ചേരി പള്ളിത്തര്‍ക്ക പരിഹാരം: ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ 1616 കുടുംബങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി


കൊച്ചി: കോലഞ്ചേരി പള്ളിയില്‍ ഹിതപരിശോധന ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്കും മന്ത്രിസഭാ ഉപസമിതിക്കും ഭീമഹര്‍ജി നല്‍കി. 1616 കുടുംബനാഥന്മാരാണ്‌ ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്‌.

കോടതിയുടെയോ സര്‍ക്കാരിന്റെയോ നിയന്ത്രണത്തിലുള്ള നിരീക്ഷകന്റെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തി (റഫറണ്ടം) നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തണമെന്നാണ്‌ ആവശ്യം.

പ്രതിപക്ഷ നേതാവ്‌, മന്ത്രിസഭാംഗങ്ങള്‍, കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍, മറ്റു രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍, കലക്‌ടര്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്‌. പള്ളിയിലാകെ 2008 കുടുംബങ്ങളുണ്ട്‌. ഇതില്‍ 1616 വീട്ടുകാര്‍ പാത്രിയര്‍ക്കീസ്‌ വിഭാഗത്തില്‍ പെട്ടവരാണ്‌. ചിലകുടുംബങ്ങള്‍ നൂതനസഭകളിലും കുറച്ചുപേര്‍ നിഷ്‌പക്ഷമതികളുമായി കഴിയുന്നു.

തങ്ങളുടെ പള്ളിയില്‍ 1973 നുശേഷം ഇടവക പൊതുയോഗം കൂടിയിട്ടില്ല. ഇതിനിടയില്‍ 1998 മുതല്‍ 2006 ജനുവരി 15 വരെയും 2007 ഓഗസ്‌റ്റ് 21 മുതല്‍ 2010 ഡിസംബര്‍ വരെയും പള്ളി അടഞ്ഞുകിടന്നു. ഈ കാലയളവില്‍ പള്ളി മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ കസ്‌റ്റഡിയിലായിരുന്നു. പള്ളി പൂട്ടിക്കിടന്ന സമയത്ത്‌ മറുവിഭാഗം തെരഞ്ഞെടുപ്പ്‌ നടത്തിയതായി വ്യാജരേഖയുണ്ടാക്കി കോടതിയില്‍ ഹാജരാക്കിയാണ്‌ വിധി സമ്പാദിച്ചത്‌. കോലഞ്ചേരി പോലെ വടക്കന്‍ പ്രദേശങ്ങളിലുള്ള യാക്കോബായ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശപ്പെടുത്തുന്നതിനു ശ്രമം നടത്തിവരുന്നു. ഇത്‌ ഈ മേഖലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്നും നിവേദനത്തില്‍ പറയുന്നു. വികാരി ഫാ. വര്‍ഗീസ്‌ ഇടുമാരി, വലിയ പള്ളി ട്രസ്‌റ്റി കെ.എസ്‌. വര്‍ഗീസ്‌, ട്രസ്‌റ്റി സ്ലീബാ ഐക്കരകുന്നത്ത്‌, സ്‌കൂള്‍ മാനേജര്‍ പൗലോസ്‌ പി. കുന്നത്ത്‌, കുടുംബയൂണിറ്റ്‌ കോ-ഓര്‍ഡിനേറ്റര്‍ ബാബു പോള്‍, ഭദ്രാസന കൗണ്‍സിലര്‍ നിബു കെ. കുര്യാക്കോസ്‌, ജോയിന്റ്‌ ട്രസ്‌റ്റി ജോണി മനിച്ചേരില്‍ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്‌.

യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായാ പ്രതിസന്ധി



യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായാ പ്രതിസന്ധി
വിവാദങ്ങള്‍ക്കുമേല്‍ വിവാദം വന്നുമൂടി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ കടുത്ത പ്രതിച്ഛായാ പ്രതിസന്ധി നേരിടുകയാണെന്ന് അതിന്‍െറ ഏറ്റവും അടുത്ത അനുയായിപോലും സമ്മതിക്കും. ഉമ്മന്‍ചാണ്ടിയുടെ വ്യക്തിഗത ഗുണവിശേഷങ്ങളായ ചടുലത, വേഗത, കാര്യപ്രാപ്തി, ജനകീയത, കഠിനാധ്വാനശീലം എന്നിവ യു.ഡി.എഫ് മന്ത്രിസഭക്കുതന്നെ വലിയ ആകര്‍ഷകത്വം നല്‍കുന്ന ഘടകമായിരുന്നു. 100 ദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചും അത് സാമാന്യം തരക്കേടില്ലാതെ പൂര്‍ത്തീകരിച്ചും, അങ്ങനെ പൂര്‍ത്തീകരിച്ചുവെന്ന് മികച്ച പബ്ളിക് റിലേഷന്‍സ് തന്ത്രങ്ങളിലൂടെ ബോധ്യപ്പെടുത്തിയും നിഷ്പക്ഷമതികളില്‍ വലിയ താല്‍പര്യം ഉണര്‍ത്താനും സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഇത് വ്യത്യസ്തമായൊരു സര്‍ക്കാറാണ് എന്ന ഇമേജ് സൃഷ്ടിക്കാനാണ് ഉമ്മന്‍ചാണ്ടി തുടക്കത്തിലേ ശ്രദ്ധിച്ചുപോന്നത്. അതിന് അദ്ദേഹം ഏറെ അധ്വാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സര്‍ക്കാറിന്‍െറ ഗുണകരമായ എല്ലാ വശങ്ങളെയും ചടുലതയെയും മറ(പ്പി)ക്കുന്ന വിധത്തില്‍ വിവാദങ്ങള്‍ക്കുമേല്‍ വിവാദം മന്ത്രിസഭയെ വിടാതെ പിന്തുടരുന്നുമുണ്ട്. ഇത്തരം വിവാദങ്ങളെ പൊക്കിയെടുക്കുന്നതിലും ജനശ്രദ്ധയില്‍ സജീവമാക്കി നിര്‍ത്തുന്നതിലും പ്രതിപക്ഷം പൊതുവെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിശേഷിച്ചും വിജയിക്കുകയും ചെയ്യുന്നുണ്ട്. അഴിമതിക്കാരുടെയും കളങ്കിതരുടെയും അവിശുദ്ധ കൂട്ടുകെട്ടു മാത്രമാണ് ഈ മന്ത്രിസഭ എന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷം ഏകാഗ്രതയോടെതന്നെ പണിയെടുക്കുന്നു. ഏറ്റവും ഒടുവില്‍ കൊട്ടാരക്കരയിലെ വാളകത്ത് അധ്യാപകന്‍ ആക്രമിക്കപ്പെട്ടതും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രതിച്ഛായക്കുമേല്‍ വലിയ ആഘാതമായി വന്നിരിക്കുന്നത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതല്ല, യു.ഡി.എഫ് നേതാവായ ബാലകൃഷ്ണപ്പിള്ളയുടെ പേര് അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതും ആശുപത്രിയിലെ താല്‍ക്കാലിക ജയിലില്‍ കഴിയുന്ന പിള്ള ഫോണില്‍ പലരെയും ബന്ധപ്പെട്ടതുമാണ് ഏറ്റവും ഒടുവിലത്തെ പുകിലുകള്‍. പാമോയില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചേര്‍ത്തുവെച്ചുതന്നെ നേരത്തേ വിവാദങ്ങളുണ്ടായി. ആ വിവാദത്തെ അങ്ങേയറ്റം വഷളാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെയായ പി.സി. ജോര്‍ജിന്‍െറ ഇടപെടലുകള്‍ വന്നു. എം.കെ. മുനീര്‍, അടൂര്‍ പ്രകാശ് എന്നിവരുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളും മന്ത്രിസഭക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായി. മന്ത്രിസഭയിലെ രണ്ടാമനായ കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലാവട്ടെ വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല. ദിനംപ്രതിയെന്നോണം അദ്ദേഹവുമായി  ബന്ധപ്പെട്ട അസുഖകരമായ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ‘എല്ലാം പഴയ കേസുകെട്ടുകള്‍’ എന്നു പറഞ്ഞ്, നിസ്സംഗഭാവം നടിച്ച് അവയെ അവഗണിക്കുന്നതായി അദ്ദേഹം ഭാവിക്കുമ്പോഴും അതിദുരൂഹമായ എന്തൊക്കെയോ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളായാണ് മലയാളി അവയെ സ്വീകരിക്കുന്നത്. സ്ത്രീപീഡനം എന്നതിലുപരി, നിയമവ്യവസ്ഥയെയും ഭരണകൂട സംവിധാനങ്ങളെയും വിലക്കെടുത്തുകൊണ്ടുള്ള പ്രമാദമായ പല നടപടികളുടെയും ആകത്തുകയായി ഇന്ന് ‘ഐസ്ക്രീം’ കേസ് മനസ്സിലാക്കപ്പെടുന്നു.
ഈ പ്രതിച്ഛായാ പ്രതിസന്ധിയില്‍നിന്ന് എളുപ്പം രക്ഷപ്പെടാന്‍ സര്‍ക്കാറിന് കഴിയുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി പദവിയില്‍ എന്നതിനേക്കാള്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ ശോഭിക്കാന്‍ കഴിയുന്ന ആളാണ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍പോലും പ്രതിപക്ഷ നേതാവിന്‍െറ ലക്ഷണങ്ങളായിരുന്നു അദ്ദേഹം പ്രകടിപ്പിക്കാറ്. അങ്ങനെയൊരു കരുത്തന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഇത്രയും വിവാദങ്ങള്‍ വന്നുചേരുന്നുവെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ഭാഗ്യം. വി.എസിന്‍െറ മകനെതിരെ ആരോപണങ്ങളുയര്‍ത്തിയും നിയമനടപടികള്‍ നീക്കിയും ഇതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് ക്യാമ്പ് പരിശ്രമിക്കുന്നുണ്ടെങ്കിലും വിവാദപ്പെരുമഴയെ പ്രതിരോധിക്കാന്‍ മാത്രം അത് വരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ സ്വന്തം പ്രതിച്ഛായയെ സംരംക്ഷിക്കുകയെന്നത് ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം അതീവ ശ്രമകരമായ വെല്ലുവിളിയാണ്. എന്നാല്‍, അതിലോലമായ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, ധീരമായ ചുവടുകള്‍ എടുക്കാനും ആരോപിതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും മാറ്റിനിര്‍ത്തേണ്ടവരെ മാറ്റിനിര്‍ത്താനും അദ്ദേഹത്തിനോ മുന്നണിക്കോ സാധിക്കില്ല. ഇതാകട്ടെ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കും. ചുരുക്കത്തില്‍, ‘പ്രതിച്ഛായയെ ആക്രമിക്കുക’ എന്ന പ്രതിപക്ഷ അജണ്ടക്കും ‘പ്രതിച്ഛായ സംരക്ഷിക്കുക’ എന്ന ഭരണപക്ഷ ആവശ്യത്തിനുമിടയില്‍ കുരുങ്ങിക്കിടക്കുകയാണ് കേരള രാഷ്ട്രീയം.

കൂത്തുപറമ്പ് വെടിവയ്പിനുപിന്നില്‍ സുധാകരന്‍ : ഡിസിസി പ്രസിഡന്റ്




കണ്ണൂര്‍ : കൂത്തുപറമ്പ് വെടിവയ്പ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച്് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍ . കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാവുകയും ചെയ്തു. സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. ഉപ്പുസത്യഗ്രഹത്തിന്റെ മണ്ണില്‍നിന്ന് പാര്‍ടി ചരിത്രം അറിയാത്ത വിവരദോഷി പറഞ്ഞത് താന്‍ പ്രസിഡന്റായതിനുശേഷമാണ് പാര്‍ടി രക്ഷപ്പെട്ടതെന്നാണ്്. മുമ്പത്തെ ഡിസിസി പ്രസിഡന്റുമാരുടെ കാലത്ത് ബൂത്തിലിരിക്കാന്‍ ആളെ കിട്ടാറില്ലത്രെ. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല. സുധാകരന്‍ അന്നൊക്കെ സംഘടനാ കോണ്‍ഗ്രസിലും ഗോപാലന്‍ , കമലം ജനതകളിലും ഊരുചുറ്റുകയായിരുന്നു. പിന്നീട്, കോണ്‍ഗ്രസിലേക്ക് ഏറ്റുവാങ്ങിയത് മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ രാമകൃഷ്ണനാണ്്. മുല്ലപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ പ്രധാന ചുമതലക്കാരനായ സുധാകരന്‍ രണ്ടാഴ്ച വിദേശത്തായിരുന്നു. മുല്ലപ്പള്ളിയുടെ വാട്ടര്‍ലൂ ആയ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാന ഉത്തരവാദി സുധാകരനാണ്. പക്ഷേ, കെപിസിസി അന്വേഷിച്ചില്ല. എന്തും വിളിച്ചുപറയാമെന്ന ധാര്‍ഷ്ട്യമാണ് സുധാകരന്. എം വി രാഘവന്റെ സംരക്ഷണം കരുണാകരന്‍ ഏല്‍പിച്ചുവെന്നാണ് പറയുന്നത്്. ഗൗരിയമ്മയെ കൊണ്ടുവന്നതും സുധാകരനാണുപോലും. രാഘവന് അഴീക്കോട് സീറ്റ് കൊടുത്തത് ലീഗാണെന്ന് ഓര്‍ക്കണം. സംരക്ഷിക്കാന്‍ പോയതിന്റെ ഫലം മുഴുവന്‍ അനുഭവിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. സുധാകരന്‍ പ്രസിഡന്റായപ്പോള്‍ ഉപതെരഞ്ഞെടുപ്പുകളില്‍പോലും കോണ്‍ഗ്രസ് ഇല്ലാതായെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.
ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളി ഇനിയുമേറെ: ഇ പി

കണ്ണൂര്‍ : കോണ്‍ഗ്രസിന്റെ ഗ്രൂപ്പുവഴക്കിനപ്പുറം ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളിലേക്ക് വെളിച്ചം വീശുന്നതാണ് പി രാമകൃഷ്ണന്റെ വെളിപ്പെടുത്തലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. സുധാകരന്‍ ഡിസിസി പ്രസിഡന്റായ കാലത്താണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ രാഷ്ട്രീയം അനിയന്ത്രിതമായത്്. കൊള്ളയും കൊള്ളിവയ്പ്പും കൊലപാതകവും നിര്‍ബാധം അരങ്ങേറി. സിപിഐ എം പ്രവര്‍ത്തകനായ നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്ന കേസിന്റെ എഫ്ഐആര്‍ തിരുത്തിയാണ് സുധാകരനെ പ്രതിസ്ഥാനത്തുനിന്ന് മാറ്റിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ തൃശൂരില്‍നിന്ന് എത്തിയ മധുര ജോഷി, ചാര്‍ളി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍സംഘം ഡിസിസി ഓഫീസിലായിരുന്നു താമസിച്ചത്. അക്രമം ലക്ഷ്യമാക്കി പുറത്തിറങ്ങിയ വേളയിലാണ് അവര്‍ പൊലീസ് പിടിയിലായത്. ഇവരെ മോചിപ്പിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ കുഴപ്പമുണ്ടാക്കി. ഈ നിലയില്‍ ക്രിമിനല്‍ സംഘങ്ങളെ പ്രകടമായി ഉപയോഗിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. സുധാകരന്‍ പ്രസിഡന്റായിരിക്കെയാണ് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ ബോംബ് നിര്‍മിക്കുന്നതിന്റെ സചിത്ര റിപ്പോര്‍ട്ട് "ഇന്ത്യാടുഡെ" വാരികയില്‍ വന്നത്. ഏതൊക്കെ ഇനം ബോംബുണ്ടെന്നും ഓരോന്നിന്റെയും പ്രവര്‍ത്തനം എങ്ങനെയെന്നതും സംബന്ധിച്ച് ഡിസിസി ജനറല്‍ സെക്രട്ടറി നാരായണന്‍കുട്ടിയുടെ ഡമോണ്‍സ്ട്രേഷനുമുണ്ടായിരുന്നു. സുധാകരനെതിരെ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുഷ്പരാജിന്റെ കാല്‍ തല്ലിയൊടിച്ചു. തന്നെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികള്‍ക്ക് പണവും തോക്കും നല്‍കിയയച്ച എം വി രാഘവനെയും സുധാകരനെയും കേസില്‍ പ്രതിചേര്‍ക്കാനുള്ള കോടതി നടപടി തുടരുകയാണ്. വാടകക്കൊലയാളികളെ ഉപയോഗിച്ച് നടത്തിയ ഒട്ടേറെ സംഭവങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ചില കോണ്‍ഗ്രസുകാര്‍തന്നെ കൊല്ലപ്പെട്ട സംഭവങ്ങളും ഇതില്‍പെടും. സുധാകരന്റെ നേതൃത്വത്തില്‍ ഒരു കാലത്ത് നടന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ഇക്കാര്യം കോണ്‍ഗ്രസുകാരും മനസ്സിലാക്കുന്നുവെന്നാണ് രാമകൃഷ്ണന്റെ വെളിപ്പെടുത്തലില്‍നിന്ന് വ്യക്തമാവുന്നത്- ഇ പി പറഞ്ഞു.

കൂത്തുപറമ്പ് വെടിവയ്പിനുപിന്നില്‍ സുധാകരന്‍ : ഡിസിസി പ്രസിഡന്റ്



കണ്ണൂര്‍ : കൂത്തുപറമ്പ് വെടിവയ്പ്പും എ കെ ജി ആശുപത്രി പിടിച്ചെടുക്കലും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സൃഷ്ടിച്ച്് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് കെ സുധാകരന്‍ എംപിയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂത്തുപറമ്പില്‍ പോകരുതെന്ന് ഞങ്ങളെല്ലാം പറഞ്ഞു. മന്ത്രി രാമകൃഷ്ണന്‍ പോകാന്‍ തയ്യാറാകാതിരുന്ന കൂത്തുപറമ്പിലേക്ക് എം വി രാഘവനെ നിര്‍ബന്ധിച്ച് അയച്ചത് സുധാകരനാണ്. എ കെ ജി ആശുപത്രി പിടിച്ചെടുക്കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തു. എ കെ ജിയുടെ പേരിലുള്ള സ്ഥാപനവുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ല. സുധാകരനായിരുന്നു ആശുപത്രി പിടിച്ചെടുക്കലിനുപിന്നില്‍ . കൂത്തുപറമ്പ്, എ കെ ജി ആശുപത്രി സംഭവങ്ങളെ തുടര്‍ന്നാണ് ബൂത്തിലിരിക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് എത്തിയത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് ചരിത്രം അട്ടിമറിക്കപ്പെടുകയും പാര്‍ടി നാമാവശേഷമാവുകയും ചെയ്തു. സുധാകരന്‍ രക്തസാക്ഷികളെ സൃഷ്ടിച്ചതും പ്രവര്‍ത്തകരെക്കൊണ്ട് ആയുധമെടുപ്പിച്ചതും പാര്‍ടിയെ രക്ഷിക്കാനായിരുന്നില്ല. സുധാകരന്റെ നാളുകള്‍ തിരിച്ചുവന്നാല്‍ കോണ്‍ഗ്രസ് വീണ്ടും കാടുകയറും. ഉപ്പുസത്യഗ്രഹത്തിന്റെ മണ്ണില്‍നിന്ന് പാര്‍ടി ചരിത്രം അറിയാത്ത വിവരദോഷി പറഞ്ഞത് താന്‍ പ്രസിഡന്റായതിനുശേഷമാണ് പാര്‍ടി രക്ഷപ്പെട്ടതെന്നാണ്്. മുമ്പത്തെ ഡിസിസി പ്രസിഡന്റുമാരുടെ കാലത്ത് ബൂത്തിലിരിക്കാന്‍ ആളെ കിട്ടാറില്ലത്രെ. അക്കാലത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ഗുണ്ടകളെ ഉപയോഗിക്കാറില്ല. സുധാകരന്‍ അന്നൊക്കെ സംഘടനാ കോണ്‍ഗ്രസിലും ഗോപാലന്‍ , കമലം ജനതകളിലും ഊരുചുറ്റുകയായിരുന്നു. പിന്നീട്, കോണ്‍ഗ്രസിലേക്ക് ഏറ്റുവാങ്ങിയത് മുന്‍ ഡിസിസി പ്രസിഡന്റ് എന്‍ രാമകൃഷ്ണനാണ്്. മുല്ലപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ പ്രധാന ചുമതലക്കാരനായ സുധാകരന്‍ രണ്ടാഴ്ച വിദേശത്തായിരുന്നു. മുല്ലപ്പള്ളിയുടെ വാട്ടര്‍ലൂ ആയ തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാന ഉത്തരവാദി സുധാകരനാണ്. പക്ഷേ, കെപിസിസി അന്വേഷിച്ചില്ല. എന്തും വിളിച്ചുപറയാമെന്ന ധാര്‍ഷ്ട്യമാണ് സുധാകരന്. എം വി രാഘവന്റെ സംരക്ഷണം കരുണാകരന്‍ ഏല്‍പിച്ചുവെന്നാണ് പറയുന്നത്്. ഗൗരിയമ്മയെ കൊണ്ടുവന്നതും സുധാകരനാണുപോലും. രാഘവന് അഴീക്കോട് സീറ്റ് കൊടുത്തത് ലീഗാണെന്ന് ഓര്‍ക്കണം. സംരക്ഷിക്കാന്‍ പോയതിന്റെ ഫലം മുഴുവന്‍ അനുഭവിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. സുധാകരന്‍ പ്രസിഡന്റായപ്പോള്‍ ഉപതെരഞ്ഞെടുപ്പുകളില്‍പോലും കോണ്‍ഗ്രസ് ഇല്ലാതായെന്നും പി രാമകൃഷ്ണന്‍ പറഞ്ഞു.

യുഎസ് പ്രക്ഷോഭം ശക്തമാകുന്നു; പിന്തുണയുമായി 40 യൂണിയന്‍


ന്യൂയോര്‍ക്ക്: കോര്‍പറേറ്റ് അമേരിക്കയുടെ ആര്‍ത്തിക്കും അത് സൃഷ്ടിച്ച തൊഴിലില്ലായ്മയ്ക്കുമെതിരെ മൂന്നാഴ്ചയായി തുടരുന്ന "വാള്‍സ്ട്രീറ്റ് വളയല്‍" ജനകീയപ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിച്ചു. പ്രക്ഷോഭത്തിന് നാല്‍പ്പതോളം തൊഴിലാളി യൂണിയന്‍കൂടി പിന്തുണ പ്രഖ്യാപിച്ചു. "അറബ് വസന്ത"ത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് സെപ്തംബര്‍ 17ന് ആരംഭിച്ച ജനകീയമുന്നേറ്റത്തിന് പ്രക്ഷോഭകാരികള്‍ "അമേരിക്കന്‍ പതനം" എന്ന പേരും നല്‍കി. അനുദിനം സമരത്തിന്റെ ശക്തി വര്‍ധിക്കുന്നു. അമേരിക്കന്‍ കോര്‍പറേറ്റുകളുടെ ആര്‍ത്തിയെ പരിഹസിക്കുന്ന ബാനറുകളും ദേശീയപതാകയും കൈയിലേന്തിയ ആയിരക്കണക്കിനു പ്രക്ഷോഭകാരികള്‍ തുല്യനീതിക്കുവേണ്ടിയുള്ള മുദ്രാവാക്യമുയര്‍ത്തി നഗരത്തില്‍ മാര്‍ച്ച് നടത്തി. സൂക്കോട്ടി ഉദ്യാനത്തില്‍നിന്ന് ആരംഭിച്ച് സിറ്റി ഹാളിനു സമീപത്തുള്ള ഫോളി ചത്വരത്തില്‍ സമാപിച്ച മാര്‍ച്ച് മൂന്നാഴ്ചയ്ക്കിടയിലെ പ്രക്ഷോഭകാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായി. ഗതാഗതത്തൊഴിലാളികള്‍ , അധ്യാപകര്‍ , നേഴ്സുമാര്‍ എന്നിവരുടേതടക്കം 40 യൂണിയനാണ് മേല്‍ത്തട്ടുകാരായ ഒരു ശതമാനത്തിനെതിരെ 99 ശതമാനത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രക്ഷോഭകാരികള്‍ക്ക് പിന്തുണ അര്‍പ്പിച്ച് വിവിധ സര്‍വകലാശാലകളില്‍നിന്ന് ക്ലാസ് ബഹിഷ്കരിച്ച് വിദാര്‍ഥികളും എത്തി. വാള്‍സ്ട്രീറ്റ് ചീഫ് എക്സിക്യൂട്ടീവുകള്‍ക്ക് വന്‍ ബോണസ് അനുവദിക്കാനും കോര്‍പറേറ്റുകള്‍ക്ക് സാമ്പത്തിക പരിരക്ഷ ഒരുക്കാനുള്ള നീക്കത്തില്‍ എതിര്‍പ്പറിയിച്ചാണ് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തുന്നത്. ആയിരങ്ങളെ തൊഴില്‍രഹിതരാക്കി ജീവിതം തകര്‍ക്കുകയും ലക്ഷക്കണക്കിന് അമേരിക്കക്കാരെ ഭവനരഹിതരാക്കുകയും ചെയ്തത് ജനങ്ങളുടെ ഭാവിവച്ച് ചൂതാട്ടം നടത്തിയ ബാങ്കുകളാണെന്ന് തൊഴിലാളി സംഘടനാ നേതാവ് ഗെരാള്‍ഡ് മക്എന്റീ പറഞ്ഞു.

കൃഷ്ണകുമാര്‍ വധശ്രമം അപകടമെന്നു വരുത്താന്‍ ഗൂഢാലോചന


തിരു: വാളകം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വധശ്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മെനഞ്ഞ കള്ളക്കഥകള്‍ പൊളിഞ്ഞപ്പോള്‍ പുതിയ കഥകളുമായി പൊലീസ് രംഗത്തെത്തി. കൃഷ്ണകുമാറിന് പരിക്കേറ്റത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് ആകണമെന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയെന്നാണ് പൊലീസിന്റെ പ്രചാരണം. അതിനാല്‍ സംഭവം അപകടമാകാമെന്ന് യുഡിഎഫ് അനുകൂല മാധ്യമങ്ങളെക്കൊണ്ട് പൊലീസും ഉന്നത രാഷ്ട്രീയനേതൃത്വവും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. തന്നോടും കുടുംബത്തോടും വൈരാഗ്യമുള്ളത് ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് മാത്രമാണെന്ന് അധ്യാപകന്‍ വ്യാഴാഴ്ച പൊലീസിന് മൊഴി നല്‍കി. എന്നാല്‍ , തന്നെ ആക്രമിച്ചത് ആരാണെന്നറിയില്ല. സംഭവദിവസം താന്‍ കടയ്ക്കലില്‍ പോയിരുന്നെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കി. രണ്ട് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനിടയില്‍ കൃഷ്ണകുമാര്‍ ഇടയ്ക്കിടെ മയക്കത്തിലേക്ക് വീണുകൊണ്ടിരുന്നു. പൊലീസുകാര്‍ തട്ടിവിളിച്ചാണ് ചോദ്യങ്ങള്‍ ചോദിച്ചത്. പൂര്‍ണമായും അവശനിലയിലായിരുന്ന കൃഷ്ണകുമാറിന് ഇടയ്ക്കിടെ വെള്ളം കൊടുത്തുകൊണ്ടിരുന്നു. ഇപ്പോഴും അദ്ദേഹത്തിന് നടന്നതെന്തെന്ന് പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എന്നിട്ടും കൃഷ്ണകുമാര്‍ കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആക്ഷേപിക്കാനാണ് മുഖ്യമന്ത്രിയുള്‍പ്പെടെ ശ്രമിക്കുന്നത്. ഇത്തരം ആക്ഷേപം ഉയര്‍ത്തിയിട്ടും കേസ് വഴിതിരിച്ചുവിടാന്‍ കഴിയാതായപ്പോഴാണ് അപകടമെന്ന പുതിയ കഥയിറക്കുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടല്ല പരിക്കേറ്റത് എന്ന് പറഞ്ഞിട്ടില്ല. ആണെന്നും പറഞ്ഞിട്ടില്ല. മലദ്വാരത്തിലൂടെ എന്തോ തുളച്ചുകയറിയെന്ന് പറയുന്നുമുണ്ട്. അങ്ങനെയെങ്കില്‍ വാഹനമോ മറ്റോ ഇടിച്ചുതെറിപ്പിച്ചശേഷം മരക്കുറ്റിയിലേക്കോ ഇരുമ്പ് ദണ്ഡിലേക്കോ കൃത്യമായി വീണിരിക്കണം. എന്നാല്‍ , കൃഷ്ണകുമാര്‍ പരിക്കേറ്റ് കിടന്നിടത്ത് അങ്ങനെയൊരു ലക്ഷണവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടുമില്ല. കൂടാതെ ശരീരമാസകലം മുറിവേറ്റ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തിലൂടെ പറ്റാവുന്ന മുറിവുകളും ചതവുകളുമാണിതെന്ന് ഡോക്ടര്‍മാര്‍ പോലും വിശ്വസിക്കുന്നുമില്ല. അക്രമത്തിന് പിന്നില്‍ തീവ്രവാദികളോ പണമിടപപാട് സംബന്ധിച്ച തര്‍ക്കമോ ആകാമെന്നായിരുന്നു ഇതുവരെ പൊലീസ് പ്രചരിപ്പിച്ചത്. തീവ്രവാദികള്‍ ആക്രമിക്കാന്‍ കാരണം സ്ത്രീവിഷയമാണെന്ന് പ്രചരിപ്പിച്ച് മൃതപ്രായനായി കഴിയുന്ന കൃഷ്ണകുമാറിനെ വ്യക്തിഹത്യ ചെയ്യാനും ശ്രമിച്ചു.

ജുഡീ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു


തിരു: കഠിനതടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നും മുഖ്യമന്ത്രിയെയടക്കം ഫോണ്‍വിളിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പിള്ള ആശുപത്രിയില്‍ സുഖവാസത്തിലാണെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ എട്ടുപേജുള്ള നിവേദനത്തില്‍ പറഞ്ഞു. ഭരണഘടനയ്ക്കുള്ളില്‍നിന്ന് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് ഗവര്‍ണര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമവാഴ്ച തകര്‍ക്കുന്ന സാഹചര്യം ജനകീയപ്രശ്നമായി ഉയര്‍ത്തി പ്രചാരണം സംഘടിപ്പിക്കാനും എല്‍ഡിഎഫ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ കിടന്ന് ഭരണം നിയന്ത്രിക്കുകയാണെന്നും കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 മുതല്‍ 17 വരെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പൊതുയോഗം സംഘടിപ്പിക്കും. 10ന് തിരുവനന്തപുരത്ത് പൊതുസമ്മേളനം നടക്കും. നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിയമജ്ഞരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം ചേരും. 17നുശേഷമായിരിക്കും യോഗങ്ങള്‍ . ദിവസം വന്‍തുക വാടക കൊടുത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള സ്യൂട്ടില്‍ വസിക്കുന്ന പിള്ളയ്ക്ക് ലാന്‍ഡ് ഫോണും മൊബൈല്‍ഫോണും ടെലിവിഷനും അടക്കമുള്ള സൗകര്യം ലഭിക്കുന്നതായി പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു. വാളകത്ത് അധ്യാപകന്‍ നിഷ്ഠുരമായി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയില്ല. എല്ലാ നിയമവ്യവസ്ഥയും ലംഘിച്ച് ദീര്‍ഘകാലമായി ജയിലിന് പുറത്തുകഴിയുകയാണ് പിള്ള. ജയില്‍ നിയമം ലംഘിച്ച് 92 ദിവസം പരോള്‍ നല്‍കി. 13 ദിവസത്തേയ്ക്ക് ഉപാധിരഹിത പരോളും അനുവദിച്ചു. പിന്നീട് മകള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പിള്ളയെ പക്ഷനക്ഷത്ര ആശുപത്രിയിലേക്കുമാറ്റി. പിള്ളയ്ക്ക് ഉണ്ടെന്നുപറയുന്ന അസുഖത്തിന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എല്ലാ ആധുനികസൗകര്യവുമുള്ള ചികിത്സയുള്ളപ്പോഴാണ് സ്വകാര്യ ആശുപത്രിയില്‍ ആഡംബര സുഖവാസത്തിന് അവസരമൊരുക്കിയത്. ഇവിടെനിന്ന് സ്വന്തം മൊബൈല്‍ഫോണില്‍ മുഖ്യമന്ത്രിയുടെ ഓഫീസും അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടക്കം ഉന്നത ഭരണസ്ഥാപനങ്ങളില്‍ ബന്ധപ്പെട്ടത് ഗുരുതരമായ ചട്ടലംഘനമാണ്. ഇതിനെല്ലാം പിള്ളയുടെ മകനും മന്ത്രിയുമായ കെ ബി ഗണേഷ്കുമാറിന്റെ സമ്മര്‍ദം സര്‍ക്കാരില്‍ ഉണ്ടായി എന്നത് വ്യക്തമാണ്. ഇതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും നിവേദനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , എല്‍ഡിഎഫ് നേതാക്കളായ സി എന്‍ ചന്ദ്രന്‍ , വി പി രാമകൃഷ്ണപിള്ള, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ കെ ശശീന്ദ്രന്‍ , വി സുരേന്ദ്രന്‍പിള്ള എന്നിവരടങ്ങിയ സംഘമാണ് ഗവര്‍ണറെ കണ്ടത്.
പിള്ളയുടെ തടവ്: സര്‍ക്കാര്‍ നിലപാട് നിയമലംഘനം- കേളുനമ്പ്യാര്‍

കൊച്ചി: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് നഗ്നമായ നിയമലംഘനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുമ്പ്യാര്‍ പറഞ്ഞു.ഈ വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണം. സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണപിള്ള എത്രദിവസം ജയിലിനുള്ളില്‍ കിടന്നുവെന്ന് പരിശോധിക്കണം.എന്നാല്‍ പിള്ളയുടെ ശിക്ഷ ഇല്ലാതാക്കി സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ കൊഞ്ഞനം കുത്തുകയാണെന്നും കേളുനമ്പ്യാര്‍  പറഞ്ഞു. സ്വന്തം വീട്ടില്‍ താമസിക്കുന്നതിനേക്കാള്‍ സൗകര്യത്തിലാണ് ഇപ്പോള്‍ പിള്ള കഴിയുന്നത്. ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വാളകത്ത് അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം സിബിഐ അന്വേഷണത്തിന് വിടണമെന്നും അദ്ദേഹം പറഞ്ഞു. പിള്ളയുടെ കേസ് സംബന്ധിച്ച എല്ലാ ഫയലുകളും സുപ്രീം കോടതി പരിശോധിക്കണം. സുപ്രീം കോടതി ഒരാളെ ശിക്ഷിച്ചാല്‍ അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനാണ്. സംസ്ഥാനത്തിനു പുറത്തുള്ള ഡോക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് പിള്ളയെ വിശദമായി പരിശോധിപ്പിക്കണം -കേളുനമ്പ്യാര്‍ പറഞ്ഞു.

 

Tuesday, October 4, 2011

The Hindu : News / National : No Bill, no vote, Anna tells Congress

The Hindu : News / National : No Bill, no vote, Anna tells Congress

തടവിലിരുന്ന് പിള്ള ഭരണം നിയന്ത്രിക്കുന്നു: കോടിയേരി

മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിള്ള തടവില്‍ കഴിയവെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഫോണ്‍ വിളിക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറായിട്ടില്ല. ഇത് ഗുരുതരമായ നിയമപ്രശ്നമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണം. പിള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണം. പിള്ള തടവില്‍ ഇരുന്ന് ഭരണത്തെ നിയന്ത്രിക്കുകയാണ്. യുഡിഎഫിന്റെ ഉന്നതാധികാര സമിതിയില്‍ അംഗമാണ് പിള്ള എന്നതിനാല്‍ അദ്ദേഹത്തിന്റെ ഫോണ്‍വിളികളുടെ പ്രാധാന്യം വര്‍ധിക്കുന്നു. പിള്ളയുടെ മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫാണ് ആശുപത്രിയില്‍ പിള്ളയുടെ സഹായി. എല്ലാ നിയമങ്ങളും ലംഘിച്ചാണ് പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ എന്ന പേരില്‍ സുഖവാസം തരപ്പെടുത്തിയത്. ഈ നിയമവിരുദ്ധ തീരുമാനം സര്‍ക്കാരിന്റേതാണോ എന്ന ചോദ്യത്തിന് നിയമസഭയില്‍ ഉത്തരം പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍തീരുമാനമായിരുന്നുവെന്ന് സമ്മതിച്ചു. അച്ഛനുവേണ്ടി മകന്‍ മന്ത്രിയെന്ന നിലയില്‍ നിയമവിരുദ്ധകാര്യത്തിനായി ഇടപെട്ടു. മന്ത്രി സ്വന്തം കാര്യത്തിന് നിയമവിരുദ്ധ നടപടിക്ക് തയ്യാറായി എന്നത് ഗുരുതരമായ നിയമപ്രശ്നമാണ്. ജയിലില്‍ കഴിയുന്ന പിള്ള ഫോണില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബന്ധപ്പെടുന്നുവെന്ന ആക്ഷേപത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഗസ്ത് ഒമ്പതിന് ഡല്‍ഹിയിലെ ഒരു നിയമ വിദ്യാര്‍ഥി മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ട് ഇതുവരെയും നടപടി എടുത്തിട്ടില്ല. പിള്ളയെ പ്രവേശിപ്പിച്ച ആശുപത്രിമുറിയും താല്‍ക്കാലിക ജയിലാണ്. ഇവിടേക്ക് മാറ്റുമ്പോള്‍ ആവശ്യമായ പൊലീസ്, ജയില്‍ സുരക്ഷകള്‍ ഒരുക്കേണ്ടതുണ്ട്. ഇതൊന്നും പാലിച്ചിട്ടില്ല. ജയില്‍ സൂപ്രണ്ടിന്റെ അനുമതി ഇല്ലാതെ പിള്ളയ്ക്ക് സന്ദര്‍ശകരെ അനുവദിക്കാന്‍ പാടില്ല. എന്നാല്‍ , ആരൊക്കെയാണ് കണ്ടതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തിയിട്ടില്ല. മന്ത്രി ഗണേശ് കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ മനോജ് പിള്ളയുടെ സഹായിയായി ആശുപത്രിയില്‍ കഴിയുന്നത് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയില്ലാതെയാണ്. ജയില്‍പുള്ളി എന്നതിനേക്കാള്‍ ഭരണകക്ഷിനേതാവ്് എന്ന പരിഗണനയാണ് പിള്ളയ്ക്ക് ലഭിക്കുന്നത്. ജയില്‍ സൂപ്രണ്ട് തന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു. ജയിലില്‍ , ശിക്ഷയുടെ ഭാഗമായി ജോലി എന്ന നിലയില്‍ , പിള്ളയുടെ പിഎയായി നിയമിച്ച ആളെയാണ് ഫോണ്‍വിളി സംബന്ധിച്ച് അന്വേഷിക്കാന്‍ ആദ്യം ചുമതലപ്പെടുത്തിയത്. പിന്നീട് ചീഫ് വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇദ്ദേഹം ജയില്‍ സൂപ്രണ്ടിന് താഴെയുള്ള ഉദ്യേഗസ്ഥനാണ്. സൂപ്രണ്ടിന്റെ വീഴ്ച അന്വേഷിക്കാന്‍ അദ്ദേഹത്തിനുതാഴെയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് വിചിത്രമാണ്്. ജയില്‍നിയമങ്ങള്‍ ലംഘിക്കപ്പെട്ട ഗുരുതരമായ പ്രശ്നം പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് 5000 രൂപ ഇനാം നല്‍കുമെന്ന പ്രഖ്യാപിച്ച മുഖ്യമന്ത്രി ആ തുക പിള്ളയുടെ അഴിമതിയും നിയമലംഘനവും പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന് നല്‍കാന്‍ തയ്യാറാകണം. ഭരണത്തിലെ സുതാര്യത എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പരിഹാസ്യമായി. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഐസ്ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചു; മൊഴി മാറ്റിക്കാനും ശ്രമിച്ചെന്ന് യുവതികള്‍


 മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന നിലയില്‍ പ്രത്യേകാന്വേഷണസംഘം മുമ്പാകെ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഐസ്ക്രീം കേസിലെ ഇരകളായ ബിന്ദു, റോസ്ലിന്‍ എന്നിവര്‍ വീണ്ടും മൊഴി നല്‍കി. ഇടയ്ക്ക് മൊഴിമാറ്റേണ്ടി വന്നത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന്‍ ഷെരീഫിന്റെ ഭീഷണി മൂലമാണെന്നും ഡിവൈഎസ്പിമാരായ വേണുഗോപാല്‍ , ജെയ്സണ്‍ കെ എബ്രഹാം എന്നിവരോട് യുവതികള്‍ പറഞ്ഞു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തോട്, ചുമതല ഏറ്റെടുത്ത ഉടനെ കുഞ്ഞാലിക്കുട്ടിക്കെതിരെ യുവതികള്‍ മൊഴി നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കു ശേഷം ഷെരീഫ് ഇവരെ ഫോണില്‍ വിളിച്ച് ഡിവൈഎസ്പി വേണുഗോപാല്‍ അടുത്ത ദിവസം നിങ്ങളെ വിളിക്കുമെന്നും ചോദ്യങ്ങള്‍ ഇന്നവയായിരിക്കുമെന്നും അതിന് ഇന്നവ്വിധം മറുപടി നല്‍കണമെന്നും പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും ഭരണം തങ്ങള്‍ക്കാണെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് വിളിച്ച പ്രകാരം ചെന്ന് നേരത്തെ നല്‍കിയ മൊഴി മാറ്റിപ്പറയേണ്ടി വന്നു. പൊലീസ് ചോദിച്ചത് ഷെരീഫ് പഠിപ്പിച്ച ചോദ്യങ്ങള്‍ തന്നെയായിരുന്നു. മൊഴിമാറ്റിയത് ഭീഷണിമൂലമാണെന്ന് യുവതികള്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ത്രേട്ട് (ഒന്ന്) കോടതിയെയും മുഖ്യമന്ത്രിയെയും മറ്റും കത്ത് വഴി അറിയിച്ചിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് പൊലീസ് സംഘം മൂന്നാംതവണയും യുവതികളെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്. കത്തില്‍ പറഞ്ഞ വിവരങ്ങള്‍ യുവതികള്‍ പൊലീസിനോടും തിങ്കളാഴ്ച ആവര്‍ത്തിച്ചു.

വാര്‍ത്താസമ്മേളനത്തില്‍നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി


  ആര്‍ ബാലകൃഷ്ണപിള്ളയുടെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങളോടു പ്രതികരിക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിള്ള തന്നെ വിളിച്ചിട്ടില്ലെന്നും താന്‍ പിള്ളയോടു സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് വേറെ വിഷയമാണെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ചൊവ്വാഴ്ച നിയമസഭ സ്തംഭിച്ചതിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരെയും മറ്റും പിള്ള ഫോണില്‍ വിളിച്ചതിനെക്കുറിച്ചും ഭരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി എഴുന്നേറ്റുപോയത്. പിള്ള ഫോണ്‍ചെയ്ത 24ന് വൈകിട്ട് പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാര്‍ ചെങ്ങന്നൂരിനടുത്ത് മുളക്കുഴ മൊബൈല്‍ ടവറിന്റെ പരിധിയിലായിരുന്നെന്നും താന്‍ കോട്ടയത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകുമാര്‍ 93 സെക്കന്‍ഡ് സംസാരിച്ചു. പ്രൈവറ്റ് സെക്രട്ടറി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. പിള്ള ഭരണത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇത്തരം കാര്യങ്ങളൊന്നും പുറംവാതില്‍ വഴി ചെയ്യുന്ന ആളല്ല താന്‍ . പിള്ളയെ ബന്ധപ്പെടണമെങ്കില്‍ നിയമപരമായേ ചെയ്യൂ. ജയിലിലും പരോളിലിറങ്ങിയപ്പോള്‍ വാളകത്തെ വീട്ടിലും പിള്ളയെ സന്ദര്‍ശിച്ചിരുന്നു. അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പിള്ളയുടെ കാര്യത്തില്‍ സര്‍ക്കാരിന് നിയമാനുസൃതമായേ പ്രവര്‍ത്തിക്കാനാവൂ. പലവിധ അസുഖങ്ങള്‍ കാരണം പിള്ള വിഷമിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.