Saturday, March 16, 2024

AnalysisTrinamool Congress Links Emerge in Future Gaming Lottery Winners, A Major Electoral Bond Contributor

Across West Bengal, there is a sharp increase in suicide due to lottery addiction. While Future Gaming and Hotel Services has emerged as the top purchaser of electoral bonds, donating approximately Rs 1,368 crore to political parties, the Trinamool Congress is the second largest recipient of the bonds totalling Rs 1609 crore.

Kolkata: A microphone promoting lotteries screams Rs. 1 crore and many more attractive prizes while shops are adorned with prominent television personalities from West Bengal endorsing “Dear Lottery”.

The promise of getting rich quick through lotteries is as common in rural West Bengal as political campaigning. Lottery shops have sprung up everywhere in recent years, offering daily games with multiple draws. The results are immediate, but for most, disappointment follows.

The most favoured lottery game is “Dear Lottery,” distributed by Future Gaming and Hotel Services, which has emerged as the top purchaser of electoral bonds, donating approximately Rs 1,368 crore to political parties from April 2019 to January 2024. As per information shared by the Election Commission, the Trinamool Congress (TMC) is the second largest recipient of electoral bonds totalling Rs 1609 crore.

The Trinamool’s coffers have been filled with money by individuals engaged in various immoral acts of fraud. The general populace remains unaware of their clandestine operations, allowing these fraudulent activities to persist unchecked. The influx of funds into a regional party has far surpassed that of the century-old Congress party. It raises questions about the sources and motives behind these significant contributions,” said Congress leader Adhir Ranjan Choudhury.

Interestingly, at least three significant jackpot winners of “Dear Lottery” had close links with the ruling party of the state, Trinamool Congress.

In August 2022, Ruchika Gupta, the wife of Jorasanko MLA Vivek Gupta, struck a jackpot of Rs 1 crore in a weekly lottery organised by Future Gaming & Hotel Services Pvt. Ltd. A month earlier, Neru Singh, the sister-in-law of TMC’s Nalhati MLA Rajendra Prasad Singh, also claimed a Rs 1 crore prize

https://m.thewire.in/article/politics/trinamool-congress-links-emerge-in-future-gaming-lottery-winners-a-major-electoral-bond-contributor


സാബു മൊയലാളിയും ഇലക്ട്രൽ ബോണ്ട് കുരൂക്കിൽ

സാവു മൊയലാളി വെറും ചെറ്റയല്ല ഭൂലോക ചെറ്റയാണെന്ന് Twenty- 20 അടിമകൾക്ക് മാത്രം മനസ്സിലായിട്ടില്ല .... കേരളത്തിലെ വ്യവസായ- തൊഴിൽ - പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർക്കശമായപ്പോൾ വ്യവാസായികളെ ദ്രോഹിക്കുന്നു എന്ന് അലറി വിളിച്ച് തെലങ്കാനയിലേക്ക് പോയ മൊതലാണ്.... എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണ് എന്ന് ചാപ്പ കുത്തി കിറ്റക്സ്  കമ്പനിയുടെ CSR ഫണ്ട് എന്ന നക്കാപ്പിച്ച മുടക്കി Twenty- 20 എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി ജനാധിപത്യത്തെ ഉദ്ദരിക്കാൻ നടന്ന മോയന്താണ് 26 കോടിയുടെ ഇലക്ട്രറൽ ബോണ്ട് വാങ്ങി തെലങ്കാനയിലെ ഭരണ കക്ഷിയായിരുന്ന TRS ന് സമ്മാനിച്ചത്... അതും തെലങ്കാനയിൽ വ്യവസായം തുടങ്ങാൻ സഹായം നൽകിയതിന് പ്രത്യുപകാരമായി നൽകിയ കൈക്കൂലി...

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20 കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബിന്‍റെ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് കമ്പനികള്‍ വാങ്ങിയത്. സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് ബോണ്ടുകള്‍ വാങ്ങിയത്.

2023 ജൂലൈ 5, ഒക്ടോബര്‍ 12 തീയതികളിലായാണ് രണ്ട് ഇടപാടുകളും നടന്നിട്ടുള്ളത്. തൊട്ടടുത്ത മാസം നവംബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് കിറ്റെക്‌സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്. ജൂണ്‍ 27 ന്, ആദ്യ ബാച്ച് ബോണ്ടുകള്‍ വാങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അന്നത്തെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു സംരംഭം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 1,350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വാറങ്കല്‍ കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുന്‍ മുഖ്യമന്ത്രി കെസിആര്‍ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്.

അതേസമയം തന്നെ തെലങ്കാന രങ്കറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പ്രൊജക്ടും ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. രണ്ടാമത്തെ ബോണ്ട് വാങ്ങുന്നതിനും കുറച്ച് ദിവസം മുമ്പ് സെപ്തംബര്‍ 29 നാണ് പ്രൊജക്ടിന് കെടി രാമറാവു  നിലമൊരുക്കിയത്.  2024 മാര്‍ച്ചില്‍ പ്രൊജക്ട് ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടന്നിട്ടില്ല. ഒക്ടോബര്‍ 12 നായിരുന്നു ബോണ്ട് വാങ്ങിയത്. തൊട്ടടുത്ത മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയും  കെസിആറും  പുറത്താവുകയും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരം ഏല്‍ക്കുകയുമായിരുന്നു. അതോടെ  ഇരു പ്രൊജക്ടുകളുടെയും  ഉദ്ഘാടനം അനന്തമായി നീണ്ടു...

ഇനി മോദിയുടെ PM കെയേഴിസിലേക്ക് എത്ര കോടി സാവു മൊയലാളി തള്ളിക്കൊടുത്തെന്ന് കൂടിയേ പുറത്ത് വരാനുള്ളൂ... കോർപ്പറേറ്റുകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊള്ള ലാഭം തട്ടാൻ നടക്കുന്നതല്ലാതെ ഇവനൊക്കെ എന്ത് സാമൂഹ്യ പ്രതിബദ്ധത..

Friday, March 15, 2024

ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതി: ലൈഫ് മിഷനിൽ ഇതുവരെ അനുവദിച്ചത്

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ അനുവദിച്ച വീടുകളുടെ എണ്ണം 5 ലക്ഷം കടന്നു. 5,00,038 വീടുകളാണ് ഇതുവരെ അനുവദിച്ചത്. ഇതിൽ 3,85,145 വീടുകളുടെ നിർമാണം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയാണ് ലൈഫ് മിഷൻ. പൂർത്തിയായ വീടുകളിൽ 70 ശതമാനവും സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമിച്ചിരിക്കുന്നത്. സുരക്ഷിത ഭവനത്തോടൊപ്പം കരുതലും സേവനങ്ങളും ഉറപ്പാക്കി ജനജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുകയാണ് ലൈഫ് മിഷനിലൂടെ സർക്കാർ - മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ്

കുറിപ്പിന്റെ പൂർണരൂപം

കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഇതുവരെ  അഞ്ച് ലക്ഷം വീടുകൾ (കൃത്യമായി പറഞ്ഞാൽ 5,00,038 വീടുകൾ)  അനുവദിച്ച വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. ഇതിൽ 3,85,145 വീടുകളുടെ നിർമാണം പൂർത്തിയായി. 1,14,893 വീടുകളുടെ നിർമാണം നടന്നുവരുന്നു. മേൽപ്പറഞ്ഞ അഞ്ചു ലക്ഷത്തിൽ 3805 അതിദരിദ്ര ഗുണഭോക്താക്കളുടെ വീടുകളും ഉൾപ്പെടുന്നു. അവരുടെ 1500 വീടുകൾ പൂർത്തിയായി. 2305 വീടുകൾ നിർമാണ പുരോഗതിയിലാണ്. ഇവർക്ക് പുറമെ പട്ടികജാതി-പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ, മത്സ്യത്തൊഴിലാളികൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ലോകത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറുകയാണ്. ഇത്രയും ജനകീയവും വിപുലവുമായ ഒരു ഭവനനിർമ്മാണ പദ്ധതി രാജ്യത്ത് മറ്റെങ്ങുമില്ല. ഇക്കഴിഞ്ഞ ബജറ്റിൽ 2024 മാർച്ച് ആകുമ്പോഴേക്കും അഞ്ചുലക്ഷം വീടുകൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാർ വെച്ച വീടുകൾ പൂർത്തിയാകുന്നതോടെ ആ ലക്ഷ്യം കൈവരിക്കാൻ കഴിയും.    

പൂർത്തിയായ 3,85,145 വീടുകളിൽ 2,69,687 വീടുകളും (70%) പൂർണമായി സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വീടുകൾക്ക് നാല് ലക്ഷം രൂപയാണ് നൽകുന്നത്. പട്ടികവർഗക്കാർക്ക് ഭവന നിർമാണത്തിന് ആറുലക്ഷം രൂപയും നൽകുന്നു. ലൈഫ്- പിഎംഎവൈ റൂറൽ പദ്ധതിയിലാണ് 33272 വീടുകൾ പൂർത്തിയാക്കിയത്. ഈ വീടുകൾക്ക് 72000 രൂപയാണ് കേന്ദ്രവിഹിതം. കേരളം ഇവർക്കും നാലുലക്ഷം രൂപ നൽകുന്നു. ശേഷിക്കുന്ന 3,28,000 രൂപ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളുമാണ് നല്കുന്നത്. അതായത് കേന്ദ്രസർക്കാർ പദ്ധതിയ്ക്കായി കേന്ദ്രം നല്കുന്നത് വെറും 18 ശതമാനം തുക മാത്രമാണ്, ശേഷിക്കുന്ന 82 ശതമാനം തുകയും സംസ്ഥാനസർക്കാർ നൽകുന്നു. ലൈഫ്-പിഎംഎവൈ അർബൻ പദ്ധതിയിലൂടെ 82186 വീടുകളാണ് പൂർത്തിയായത്. ഈ പദ്ധതിക്കായി കേന്ദ്രം നല്കുന്നത് ഒന്നരലക്ഷം രൂപയാണ്. ഇവിടെ തദ്ദേശ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും ചേർന്ന് രണ്ടര ലക്ഷം രൂപ കൂടി ചേർത്ത് നാലുലക്ഷം രൂപയാക്കി ഗുണഭോക്താക്കൾക്ക് നൽകുന്നു. 37.5 ശതമാനം തുക കേന്ദ്രവും ശേഷിക്കുന്ന 62.5ശതമാനം തുക സംസ്ഥാനവും വഹിക്കുന്നു. 

ലൈഫ് മിഷൻ വഴിയുള്ള ഭവന നിർമ്മാണത്തിനായി നാളിതുവരെ ചിലവഴിച്ചത് 17,209.09 കോടി രൂപയാണ്. ഇതിൽ 2081.69 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതം. വെറും 12.09 ശതമാനം. 2016  മുതൽ, ലൈഫ് മിഷൻ ആരംഭിച്ച കാലം മുതലിങ്ങോട്ട് പി എം എ വൈ(ഗ്രാമീൺ)യിൽ 2,36,670 അർഹതപ്പെട്ട അപേക്ഷകരിൽ കേന്ദ്രം ഇതുവരെ അനുവദിച്ചുതന്ന വീടുകളുടെ എണ്ണം  35190  മാത്രമാണ്. അതിൽ 33,272 വീടും പൂർത്തിയായി. ഇതുതന്നെ അവസാനമായി അനുവദിച്ചത് 2021-22 ലാണ്. അതിനുശേഷം പുതിയ വീടുകളൊന്നും തന്നെ അനുവദിച്ചില്ല. നാമമാത്രമായ തുക നൽകുന്ന കേന്ദ്രസർക്കാർ ലൈഫ്-പിഎംഎവൈ പദ്ധതിയിലൂടെ പണി കഴിപ്പിച്ച വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. വീട് ഓരോ പൗരന്റെയും അവകാശമാണെന്നും, അത് ഔദാര്യമല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ഒരു ബ്രാൻഡിംഗും അനുവദിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഭൂരിപക്ഷം പണം നൽകുന്ന സംസ്ഥാന സർക്കാർ ഇത്തരത്തിൽ ലൈഫ് വീടുകളെ തിരിച്ചറിയാനുള്ള യാതൊരു അടയാളങ്ങളും സ്ഥാപിക്കരുത് എന്നാണ് തുടക്കം മുതൽ നിഷ്കർഷിച്ചത്. രാജ്യത്ത് ഭവന നിർമ്മാണത്തിന് ഏറ്റവുമധികം പണം നൽകുന്ന സംസ്ഥാനം കേരളമാണ്. കേരളം നൽകുന്ന തുകയുടെ പകുതി പോലും നൽകാൻ ഒരു സംസ്ഥാനവും തയ്യാറാകുന്നില്ല. 

11 ഭവന സമുച്ചയങ്ങളിലൂടെ 886 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ചു. 2 ഭവന സമുച്ചയങ്ങൾ പാർട്ട്ണർഷിപ്പ് വ്യവസ്ഥയിലും (ജി സി ഡി എ, പെരിന്തൽമണ്ണ നഗരസഭ) 3 എണ്ണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരെണ്ണം സ്പോൺസർഷിപ്പ് വ്യവസ്ഥയിലും(മണ്ണന്തല-എൻ ജി ഒ യൂണിയൻ) ബാക്കിയുള്ള 5 എണ്ണം (അടിമാലി, കടമ്പൂർ, കരിമണ്ണൂർ, പുനലൂർ, വിജയപുരം) ലൈഫ് മിഷൻ നേരിട്ടും നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ  നിർമ്മാണം പുരോഗമിക്കുകയാണ്. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി ലഭിച്ച ഭൂമിയിലെ 2 ഭവനസമുച്ചയങ്ങളുടെ (പൂവച്ചൽ, നെല്ലിക്കുഴി) നിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിലാണ്.   

നവകേരളം സൃഷ്ടിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ  രൂപം നൽകിയ നവകേരളം കർമ്മപദ്ധതിയിലെ സുപ്രധാന മിഷനാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷൻ. കേരളത്തിലെ പാർപ്പിട രംഗം നേരിടുന്ന ബഹുവിധമായ പ്രശ്നങ്ങൾക്ക് തനതായ പരിഹാര സമീപനങ്ങളാണ് ലൈഫ് മിഷനിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. വാർദ്ധക്യ രോഗികളും ക്ലേശമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളെ സംരക്ഷിക്കാനും വരുംതലമുറയെ സാമൂഹിക ബോധമുള്ള നല്ല പൗരജനങ്ങളായി വളർത്തിയെടുക്കാനും ഉതകുന്ന ഇടങ്ങളുണ്ടാകണമെന്ന സമീപനത്തിൽ അധിഷ്ഠിതമാണ് ലൈഫ് മിഷൻറെ പ്രവർത്തനങ്ങൾ. ഇതിനുപുറമെ സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവ്വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമപദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള ശാക്തീകരണ പ്രക്രിയ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിവിധ ഭവന പദ്ധതികളെ ഏകോപിപ്പിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.

ലൈഫ് മിഷൻറെ പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. സർക്കാരിൻറെ വിവിധ പദ്ധതികളിലൂടെ ഭവന നിർമ്മാണം ആരംഭിക്കുകയും നിർമ്മാണം നിലച്ച ഭവനങ്ങളുടെ പൂർത്തീകരണവുമായിരുന്നു ഒന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഈ ഘട്ടത്തിൽ നിർമ്മാണം നിലച്ച 54,116 ഭവനങ്ങൾ  കണ്ടെത്തുകയും അവയുടെ നിർമാണം  പൂർത്തീകരിക്കുയും ചെയ്തു. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പിലാക്കിവരുന്നത്. ഇതിലൂടെ ഇതുവരെ 2,78,245 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങൾക്കുടമയായി. 1,14,893 ഗുണഭോക്താക്കൾ ഭവനനിർമ്മാണത്തിൻറെ വിവിധ ഘട്ടങ്ങളിലുമാണ്.  ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമായിരുന്നു ലൈഫ് മൂന്നാംഘട്ടത്തിൽ ലക്ഷ്യമിട്ടത്. ഇതിൽ അർഹരായ ഗുണഭോക്താക്കളിൽ 34,488 പേർ സ്വന്തമായോ സർക്കാർ സംവിധാനങ്ങൾ  മുഖേനയോ ഭൂമി ആർജ്ജിച്ച് ഭൂമിയുള്ള ഭവനരഹിതരായി മാറി. ഇത്തരത്തിൽ ഭൂമിയുള്ള ഭവനരഹിതരായവർക്ക് ഭവന നിർമ്മാണത്തിന് ധനസഹായം ലഭ്യമാക്കിയതിലൂടെ 25,905 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു.

ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ നിർമ്മാണ സാമഗ്രികൾ ലഭ്യമാക്കിയത് ലൈഫ് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി. പെയിൻറ്, സിമൻറ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, വയറിംഗ് ഉപകരണങ്ങൾ, സാനിട്ടറി ഉപകരണങ്ങൾ, വാട്ടർ ടാങ്ക് തുടങ്ങിയവ വിലക്കുറവിൽ  ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും കേരളത്തിന്റെ സ്വന്തം നഗര തൊഴിലുറപ്പ് പദ്ധതിയായ അയ്യൻ‌കാളി പദ്ധതിയിലൂടെയും 90 തൊഴിൽ ദിനങ്ങളുടെ ആനുകൂല്യവും(90*333=29970 രൂപ) ലഭ്യമാക്കുന്നു. സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ടിൻറെ 'ഹരിത ഊർജ്ജ വരുമാന പദ്ധതിയിൽ' ലൈഫ് ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലാൻറുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഭവനങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്നതോടൊപ്പം അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകി വരുമാനം നേടാനും സാധിക്കും. സൗരോർജ്ജ പ്ലാൻറ് സ്ഥാപിക്കുന്ന വീടുകൾക്ക് ഇൻഡക്ഷൻ സ്റ്റൗവ് കൂടി ലഭ്യമാക്കുന്നുണ്ട്.

ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുന്നതിനായി ആവിഷ്കരിച്ച "മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിലൂടെ 30.16 ഏക്കർ ഭൂമി ലൈഫ് മിഷന് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിന് ഒരു കുടുംബത്തിന് പരമാവധി 2.5 ലക്ഷം രൂപ നിരക്കിൽ 25 കോടി ധനസഹായം നൽകുന്നതിന് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. അതിൻപ്രകാരം 1000 ഗുണഭോക്താക്കൾക്കും ഭൂമി ലഭ്യമാക്കി. ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്റ്റ് 318 എ യുമായി ചേർന്ൻ 100 വീടുകൾ നിർമിക്കുന്നതിനുള്ള സർക്കാർ അനുമതി നൽകി.   

ലൈഫ് ഗുണഭോക്താക്കളുടെ ജീവിതശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധങ്ങളായ തുടർപദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.  വയോജന പരിപാലനം ഉറപ്പാക്കുകയും സ്വയംതൊഴിൽ-സംരംഭകത്വ വികസന പരിശീലനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനാണ് ഊന്നൽ. ഇതിൻറെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച ഭവനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. കുടുംബശ്രീ ജീവനോപാധി ഉറപ്പാക്കുന്നതിന് പ്രത്യേക ഇടപെടൽ നടത്തുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ലൈഫ് വീടുകൾക്ക് ആട്ടിൻകൂട്, തൊഴുത്ത്, കോഴിക്കൂട് മുതലായ ജീവനോപാധികളും ഉറപ്പാക്കുന്നുണ്ട്. ഏറ്റവും അവസാനം കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് അഞ്ച് ലക്ഷം ലൈഫ് കുടുംബങ്ങളിലെ 18നും 59നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരെ കണ്ടെത്തി തൊഴിൽ സജ്ജരാക്കി പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി തൊഴിൽ മേളകൾ  നടത്തും. 

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി പാവപ്പെട്ടവരുടെ മുഖങ്ങളിൽ പ്രതീക്ഷയുടെ ചെറുചിരികൾ വിരിയിച്ച് ലോക ജനതയ്ക്ക് മുന്നിൽ മാതൃകയാകുകയാണ് സംസ്ഥാന സർക്കാർ. വീട് ഒരാളുടെ അഭിമാനമാണ്. അത് പൗരന്റെ അവകാശമാണ്‌. സർക്കാർ നൽകുന്ന ഔദാര്യമല്ല. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ഓരോ വീടുകൾക്ക് മുന്നിലും അവരുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിന്റെ പേരിൽ കേന്ദ്രവിഹിതം തടഞ്ഞുവെക്കുകയും ചെയ്തപ്പോൾ ലോഗോ പ്രദർശിപ്പിക്കാനാവില്ല എന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുത്തത്. സമൂഹിക സപ്ന്ദനം തിരിച്ചറിഞ്ഞ് സുരക്ഷിത ഭവനത്തോടൊപ്പം കരുതലും സേവനങ്ങളും ഉറപ്പാക്കി ജനജീവിതത്തിന് സുരക്ഷയുടെ കവചമൊരുക്കുകയാണ് ലൈഫ് മിഷനിലൂടെ.

https://www.deshabhimani.com/post/20240315_22184/life-mission




പൗരത്വ ഭേദഗതി നിയമ ഭേദഗതി.പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ © കെ.കെ.ഷാഹിന


പൊളിച്ചടുക്കേണ്ട ചില സംഘി നുണകൾ .

ബിജെപിയുടെ സംസ്ഥാന ഘടകം പുറത്തിറക്കിയ ഒരു നോട്ടീസാണ് ഈ പോസ്റ്റിന് ആധാരം . കൂടാതെ സോഷ്യൽ മീഡിയയിൽ പലയിടത്തും ,സംഘികൾ ഈ നുണകൾ
പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടു . ഇതേ കുറിച്ച് പഠിച്ചിട്ടുള്ളവരെ
പോലും തെറ്റിദ്ധരിപ്പിക്കുന്നതും കണ്ടു .പനികിടക്കയിലാണ് .എന്നാലും ഇത്
എഴുതാതിരിക്കാൻ വയ്യ .
എൻ ആർ സിയെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും അതിന്റെ ചട്ടങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും സി എ എ യും  എൻ ആർ സി യും എൻ പി ആറും  ഒന്നും തമ്മിൽ ഒരു ബന്ധവുമില്ലെന്നും എല്ലാം വെവ്വേറെ നടപടിക്രമങ്ങൾ
 ആണെന്നുമാണ് സംഘ്കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ഒരു പെരുംകള്ളം .
എന്താണ് സത്യം ?
എൻ ആർ സി എന്നത് 2003 ലെ വാജ്‌പേയ് സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കി കഴിഞ്ഞതാണ് . 2003  ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ വാജ്‌പേയ്
സർക്കാർ പുതുതായി കൂട്ടി ചേർത്ത ക്ലോസ് 14 എ (1 ) ഇങ്ങനെ പറയുന്നു .

'എല്ലാ പൗരന്മാരും നിർബന്ധമായും പൗരത്വം  രജിസ്റ്റർ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകുകയും ചെയ്യും'.

ശ്രദ്ധിക്കണം . Compulsorily register എന്നാണ് ഉപയോഗിച്ചിട്ടുള്ള പ്രയോഗം.ഓപ്‌ഷണൽ അല്ല .

14 എ (2 ) എന്താണ് പറയുന്നത് എന്ന് നോക്കൂ.
' ഇതിനായി കേന്ദ്രസർക്കാർ ഒരു ദേശീയ പൗരത്വ പട്ടിക ഉണ്ടാക്കും .(National
Register of Indian Citizens) അതിന്റെ നടത്തിപ്പിനായി ദേശീയ പൗരത്വ
രെജിസ്ട്രേഷൻ അതോറിറ്റി സ്ഥാപിക്കുകയും ചെയ്യും'.
ഈ ഭേദഗതിയോടനുബന്ധിച്ച് 2003 ൽ പുറത്തിറക്കിയ ചട്ടങ്ങളിലാണ് എൻപിആർ കടന്ന് വരുന്നത് .എൻ ആർ സി എന്താണെന്നും എങ്ങനെ നടപ്പിലാക്കണമെന്നുംംകൂടുതൽ വിശദമായി ഈ ചട്ടങ്ങളിൽ (Citizenship Rules 2003 ) പറയുന്നു . ഒരു പ്രദേശത്തു ആറ് മാസമോ അതിൽ കൂടുതലോ ആയി താമസിച്ചു വരുന്ന ആളുകളെ ആണ് NPR  ൽ
ഉൾപ്പെടുത്തുക എന്ന് ഈ ചട്ടങ്ങളിൽ പറയുന്നു .

വാജ്‌പേയ് സർക്കാർ ഇത് നിയമമാക്കിയെങ്കിലും ഇത് നടപ്പിലാക്കിയത് 
UPA സർക്കാരാണ് എന്നതും എടുത്തു പറയണം .എൻ പി ആറിന്റെ ഒന്നാംഘട്ട വിവര ശേഖരണം 2010 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നടപ്പിലാക്കി .
പക്ഷേ , അപ്പോഴും ,ഇത് പൗരത്വം മതാടിസ്ഥാനത്തിലാക്കി മാറ്റാനുള്ള കുൽസിത നീക്കത്തിന്റെ മുന്നോടിയാണ് എന്നറിഞ്ഞു കൊണ്ടല്ല അവർ അത് ചെയ്തത്.
കോൺഗ്രസ്സിന് അത് മുൻകൂട്ടി കാണാൻ കഴിയാതെ പോയത്, അപരവിദ്വേഷത്തിൽ
അധിഷ്ഠിതമായ അക്രമോൽസുക ദേശീയതാ സങ്കൽപ്പത്തിൽ നിന്ന് ഒരു ചുവട് മുന്നോട്ട് വെക്കാൻ ആ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലാത്തത് കൊണ്ടാണ് .ഈ എൻ പി ആറും എൻ ആർ സിയും ആധാറും വരെ ഉടലെടുത്തത് 'പാകിസ്ഥാൻ ഭീതി'യിൽ നിന്നാണ്. യുദ്ധാനന്തരം ,കാർഗിൽ ഡിഫൻസ് റിവ്യൂ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് ആധാറിനും എൻ
പി ആറിനുമൊക്കെ ജന്മം കൊടുത്തത് . അതിർത്തിയിലെ നുഴഞ്ഞു കയറ്റം ചെറുക്കാൻ
അതിർത്തി സംസ്ഥാനങ്ങളിൽ പൗരന്മാരുടെ കണക്കെടുപ്പ് വേണം എന്ന ശുപാർശയെ വലിച്ചു നീട്ടിയാണ് , യുദ്ധഭീതി മുതലെടുത്ത് അത് രാജ്യമൊട്ടാകെ പൗരത്വ
രജിസ്റ്റർ നടപ്പിലാക്കാനുള്ള പഴുതായി വാജ്‌പേയ് സർക്കാർ ഉപയോഗിച്ചത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും നേരെ
നിശിതവിമർശനം ഉള്ള റിപ്പോർട്ടായിരുന്നു ഇത് എന്നതാണ് അതിന്റെ ഐറണി.ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചത്
എന്നായിരുന്നു ഈ റിപ്പോർട്ടിന്റെ അടിസ്ഥാനപരമായ കണ്ടെത്തൽ എന്നും ഓർക്കണം.
ഇനി വാദത്തിന് വേണ്ടി അംഗീകരിച്ചാൽ പോലും അതിർത്തി സംസ്ഥാനങ്ങളിൽ മാത്രം
നടപ്പിലാക്കേണ്ട ഒരു മുൻകരുതൽ നടപടി എന്നതിൽ കവിഞ്ഞു രാജ്യമൊട്ടാകെ പൗരത്വ രെജിസ്റ്റർ നടപ്പിലാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല .ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷയെയും ക്രാനുഗതമായ ജനസംഖ്യ വളർച്ചയെയും അട്ടിമറിക്കുന്ന തരത്തിൽ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ട് എന്ന് തെളിയിക്കാൻ ഓർഗനൈസറിന്റെ എഡിറ്റോറിയൽ പോരാ . ഹിന്ദുരാഷ്ട്ര നിർമിതിയുടെ
വക്താക്കൾ നിരന്തരം ഉൽപ്പാദിപ്പിക്കുന്ന മുസ്ലിം വിദ്വേഷം അല്ലാതെ ഇത്തരം അപര ഭീതികൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല . രാജ്യത്ത് വൻതോതിൽ നുഴഞ്ഞു കയറ്റം നടക്കുന്നുണ്ടെങ്കിൽ അത് പ്രതിഫലിക്കേണ്ടത് സെൻസസിലാണ്. നാളിതു വരെ അത്തരത്തിലുള്ള യാതൊരു ഡാറ്റയും സെൻസസിൽ നിന്ന് ലഭിച്ചിട്ടില്ല . NRC കോൺഗ്രസ്സിന്റെ കുട്ടിയാണ് എന്നാണ് മറ്റൊരു സംഘി പ്രചാരണം. അസമിൽ രാജീവ്‌ ഗാന്ധിയുടെ കാലത്ത് ഒപ്പ് വെച്ച അസം കരാർ ചൂണ്ടിക്കാട്ടിയാണ് ഈ പ്രചാരണം. അസമിലെ സവിശേഷമായ  ആഭ്യന്തരസാഹചര്യത്തിന്റെ വെളിച്ചത്തിലാണ് അത്തരമൊരു തീരുമാനം എടുത്തത്. പക്ഷേ അപ്പോഴും ഓർക്കേണ്ട സുപ്രധാന കാര്യം അവിടെ മതം ഒരു മാനദണ്ഡം അല്ലായിരുന്നു എന്നുള്ളതാണ്. 

ഇനി വരാനിരിക്കുന്ന എൻ പി ആർ എങ്ങനെയാണ് കൂടുതൽ  ഭീഷണിയാകുന്നത് എന്ന് നോക്കാം . എൻ പി ആർ
കണക്കെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഇല്ലാതിരുന്ന കുറച്ചു പുതിയ ചോദ്യങ്ങൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . മാതാപിതാക്കളുടെ ജനനസ്ഥലവും
അതുമായി ബന്ധപ്പെട്ട രേഖകളും ആണ് ഈ പുതിയ ചോദ്യാവലിയിൽ
ഉൾപ്പെടുത്തിയിട്ടുള്ളത് .
നിങ്ങൾ രേഖകൾ കൊടുത്താലും ഇല്ലെങ്കിലും നിങ്ങൾ പൗരത്വ പട്ടികയിൽ ഉൾപ്പെടണമോ വേണ്ടയോ എന്ന് ഭരണകൂടം തീരുമാനിക്കും . സിറ്റിസൺഷിപ്പ് റൂൾ
2003 യിലെ ചട്ടം 4 (4 ) പ്രകാരം നിങ്ങളെ Doubtful സിറ്റിസൺ ആയി മാർക്ക് ചെയ്യാനുള്ള അധികാരം നിങ്ങളുടെ പ്രദേശത്തെ പൗരത്വപട്ടികയുടെ ചുമതല
വഹിക്കുന്ന റെജിസ്ട്രാർക്ക് നൽകിയിരിക്കുന്നു . പിന്നീട് അത്
തെളിയിക്കേണ്ടത് നിങ്ങളുടെ മാത്രം ബാധ്യതയാണ് . തെളിയിക്കാൻ
കഴിഞ്ഞില്ലെങ്കിൽ നിങ്ങളീ രാജ്യത്തെ പൗരൻ അല്ലാതായി തീരും. ഇതൊക്കെ 2003 ൽ തന്നെ തീരുമാനിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം . ഇതിലേക്ക് മതം കൊണ്ട് വന്നു എന്നതാണ് 2019 ലെ പൗരത്വ നിയമ ഭേദഗതിയിലൂടെ മോഡി സർക്കാർ ചെയ്തത് . അനധികൃത കുടിയേറ്റക്കാരായ മുസ്ലിങ്ങളെ മാത്രം ക്രിമിനൽ
നടപടികൾക്ക് വിധേയമാക്കാനുള്ള പണി കഴിഞ്ഞ മോഡി സർക്കാരിന്റെ കാലത്ത്ത ന്നെ നടപ്പിലാക്കിയിരുന്നു .2015 ലും 2016 ലുമായി  പാസ്പോർട്ട് ആക്റ്റിന്റേയും ,ഫോറിനേഴ്സ് ആക്റ്റിന്റേയും  ചട്ടങ്ങളിൽ കൊണ്ട് വന്ന ഭേദഗതിയിലൂടെയാണ് മൂന്ന്
രാജ്യങ്ങളിലെ മുസ്ലിങ്ങൾ ഒഴിച്ചുള്ള ആറ് മതവിഭാഗങ്ങളിൽ പെട്ട
അനധികൃതകുടിയേറ്റക്കാരെ  ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കിയത് . മുസ്ലിം ജനതയെ ക്രിമിനലൈസ് ചെയ്യുക എന്ന ഗോൾവാൾക്കറുടെയും സവർക്കറുടെയും
പദ്ധതി തന്നെയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് .മുത്തലാഖ് നിയമം അതിൽ രണ്ടാമത്തേത് ആയിരുന്നു . ഒന്നാമത്തേത് പാസ്പോർട്ട് ആക്ട് , ഫോറീനേഴ്‌സ്
ആക്ട് ചട്ടങ്ങളിൽ കൊണ്ട് വന്ന ഭേദഗതികൾ ആയിരുന്നു . ഇതൊക്കെ നടക്കുമ്പോൾ എവിടെയായിരുന്നു പ്രതിപക്ഷം എന്ന ചോദ്യം നമ്മൾ കരുതി വെക്കണം . മുന്നിൽ
കാണുന്ന ഓരോ കോൺഗ്രസ്സുകാരനോടും ചോദിക്കുകയും വേണം.

2019 ജൂലൈ 31  ന് ഇറങ്ങിയ ഗസറ്റ് വിജ്ഞാപനമനുസരിച്ച് 2020
ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് NPR ന്റെ രണ്ടാം ഘട്ട
വിവരശേഖരണം നടക്കുക . ഓർക്കുക , ഏതാണ്ട് ഇതേ കാലയളവിൽ ആണ് സെൻസസ്
പ്രവർത്തനങ്ങളും നടക്കേണ്ടത് . സെൻസസിനിടയിലൂടെ എൻ പി ആർ ഒളിച്ചു കടത്തുകയാണ് ലക്ഷ്യം. ജനങ്ങൾ സെൻസസിനോട് പോലും സഹകരിക്കാത്ത ഭീതിദമായ
സാഹചര്യമാണ് രാജ്യത്ത് ഉണ്ടാകാൻ പോകുന്നത് .

ട്രോളുകൾ വേണം .പക്ഷേ വസ്തുതകൾ മുന്നിൽ വെച്ച് പ്രതിരോധം ശക്തമാക്കേണ്ട
രണ്ടാംഘട്ടമായിരിക്കുന്നു അന്തിമ തീരുമാനം ജനങ്ങളുടെ കോടതിയിൽ നിന്ന് തന്നെ ഉണ്ടാകേണ്ടി വരും .നുണകൾ കൊണ്ട് അവരെത്ര കൊട്ടാരം കെട്ടിപ്പടുത്താലും വസ്തുതകൾ നിരത്തി നമ്മൾ പ്രതിരോധിക്കും. അവസാനത്തെ ചിരി അവരുടെതാവില്ല, ഉറപ്പ്.

ഷാഹിന.

Thursday, March 14, 2024

പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ


പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഒട്ടും വൈകാതെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് അറിയുന്നു. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥി നിർണയത്തിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും മുഴുകി കഴിഞ്ഞു. അതിനിടയിലും സകല ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തി, മറ്റ് പാർട്ടികളിൽ നിന്ന് ആളെ ചൂണ്ടാനുള്ള വ്യഗ്രതയിലാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ. 


കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും ഇതര പാർട്ടികളിലെ നേതാക്കളെയും അണികളെയും റാഞ്ചാൻ ബി.ജെ.പി വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. വിളിക്കും മുമ്പേ വിളിപ്പുറത്തെത്താനും ബി.ജെ.പിയുടെ പരുന്തിൻ ചിറകിനടിയിൽ ‘സുരക്ഷിതമാവാനും’ കാത്തു കെട്ടിക്കിടക്കുകയാണ് കേരളത്തിലടക്കം പ്രബല കക്ഷികളിലെ പല നേതാക്കളും. കൊല്ലാനാണോ വളർത്താനാണോ കൊണ്ടു പോകുന്നതെന്ന ശങ്കയൊന്നും സംഘ്പരിവാർ പളയത്തിലേക്ക് അനുസരണയുള്ള കുഞ്ഞാടുകളെ പോലെ പോകുന്ന രാഷ്ട്രീയ നേതാക്കൾക്കില്ല. പണവും പദവിയും മോഹിച്ചാണ് ശത്രു പാളയത്തിലേക്കുള്ള ചേക്കേറലെങ്കിലും, ജാനാധിപത്യവും മതേതരത്വവും ജീവവായു പോലെ ഉള്ളിൽ കൊണ്ടു നടക്കുന്ന ഇന്നാട്ടിലെ കോടിക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളും വിശ്വാസങ്ങളും ഊതിക്കെടുത്തിയാണ് രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഈ കൂടുമാറ്റം. 


ഇന്നലെവരെ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെയും വിശ്വാസധാരകളെയും ഇരുട്ടിവെളുക്കും മുമ്പ് തള്ളിപ്പറയുന്നതിലും ഹിംസയുടെയും നൃശംസയുടെയും ഫാസിസ്റ്റ് ആശയങ്ങളെ പുൽകുന്നതിലും തരിമ്പും ആശങ്ക, കൂടുവിട്ടു കൂടുമാറുന്ന ഒരാളിൽ പോലും ഇല്ലെന്നത് എത്ര പേടിപ്പിക്കുന്നതാണ്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ലാൽബഹദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും വിഭാവനം ചെയ്ത മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പിൻമുറക്കാരാണ് ഇങ്ങനെ നിർലജ്ജം സംഘ്പരിവാർ പാളയത്തിലേക്ക് ചേക്കേറുന്നവരിൽ ഏറെയും എന്നത് ആശങ്കാജനകമാണ്.  
കേരളത്തിൽ നിന്നുൾപ്പെടെ നിരവധി നേതാക്കളാണ് ദിവസം ചെല്ലുന്തോറും ബി.ജെ.പിയിലേക്ക് ഒഴുകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാകട്ടെ ദിനചര്യ പോലെയാണ് ഈ കൂടൊഴിയൽ. ജനാധിപത്യത്തിനോ മതനിരപേക്ഷതയ്‌ക്കോ, എന്തിന് മഹത്തായ ഇന്ത്യൻ ഭരണഘടനയ്‌ക്കോ പോലും കാൽ കാശിന്റെ വില കൽപ്പിക്കാത്ത പാർട്ടിയിലേക്കാണ് ഈ ‘കുടിയേറ്റം’ എന്നത് എന്തു കഷ്ടമാണ്. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേക്കോ തിരിച്ചോ ആയിരുന്നു ഈ പോക്കെങ്കിൽ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും ജീവവായു ആ പാർട്ടികളിലൊക്കെ ഇപ്പോഴും വറ്റാതെ കിടപ്പുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ, രാജ്യത്തെ പ്രബല കക്ഷിയിൽ നിന്നു മാത്രം നാൽപ്പതോളം മുതിർന്ന നേതാക്കളാണ് ബി.ജെ.പിയിലേക്ക് പോയത്. നേതാക്കൾ ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ പോകുന്നത് തടയാൻ കഴിഞ്ഞ വർഷം ഈ രാഷ്ട്രീയ സംഘടന അഞ്ചംഗസമിതി രൂപീകരിച്ചിരുന്നു. കൃത്യം ഒരു വർഷം തികയും മുമ്പ് അതിന്റെ അധ്യക്ഷൻ തന്നെ കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് പോയി! പഞ്ചാബിലും ഹരിയാനയിലും ഉത്തർപ്രദേശിലും ഹിമാചലിലുമൊക്കെ ഇത്തരം കൂടുമാറ്റങ്ങൾ നിർബാധം തുടരുന്നു. ഇന്നലെവരെ മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഒക്കെ വലിയവായിൽ പറഞ്ഞ ഈ നേതാക്കളൊക്കെ വർഗീയതയുടെയും വംശീയതയുടെയും വൈറസുകൾ ആയിരുന്നോ ഇക്കാലമത്രയും ഉള്ളിൽ വളർത്തിയത്. കുടിച്ചവെള്ളത്തിൽ പോലും അവിശ്വാസം പടർത്തുന്നവർ ആയിരുന്നോ ഇവരെല്ലാം?  


രാഷ്ട്രീയ വെല്ലുവിളികൾ മുന്നിൽ കണ്ട് പരിഹാര മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ഇന്നാട്ടിലെ മതേതര കക്ഷികൾക്ക് എവിടെയാണ് പിഴച്ചത്. അണികൾ അടിയുറച്ചു നിൽക്കുമ്പോഴും നേതാക്കൾ കാശിനും കാര്യലാഭത്തിനും വേണ്ടി എങ്ങനെയാണ് ഇത്തരത്തിൽ മറുകണ്ടം ചാടുന്നത്. ജനാധിപത്യത്തിൽ ഒരു പ്രതീക്ഷയും വേണ്ടെന്നാണോ ഈ നേതാക്കളൊക്കെ നമ്മോടു പറയുന്നത്.
വാഷിങ്ടണിലെ പ്യൂ റിസേർച്ച് സെന്റർ കഴിഞ്ഞവർഷം ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളിൽ ഒരു സർവേ നടത്തുകയുണ്ടായി. ഇന്ത്യയിലെ 85 ശതമാനം ജനങ്ങൾക്കും ജനാധിപത്യത്തിൽ വിശ്വാസം നഷ്ടമായെന്നാണ് സർവേ പറയുന്നത്. ഇന്ത്യയിൽ പ്രതിപക്ഷ സ്വാതന്ത്ര്യം വലിയതോതിൽ കുറഞ്ഞതായും സർവേ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ടൊരു ജനാധിപത്യ ഭരണഘടനയുടെ കീഴിൽ ലോക്സഭയിലേക്ക് പതിനേഴ്  സ്വതന്ത്ര തെരഞ്ഞെടുപ്പുകളാണ് ഇന്ത്യയിൽ നടന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും മികച്ച പരിഗണനയും രാജ്യത്തെ ഭൂരിപക്ഷം ഭരണകർത്താക്കളും നൽകുകയുമുണ്ടായി. ആ വൈവിധ്യത്തെയും ബഹുസ്വരതയേയും ഇല്ലായ്മ ചെയ്യാനാണ് സംഘ്പരിവാർ ശക്തികളുടെ ശ്രമം. അതിന്റെ ഭാഗമായാണ് മറ്റു കക്ഷിനേതാക്കളെ ഇത്തരത്തിൽ ചൂണ്ടയിട്ടു പിടിക്കുന്നത്. അതിന് ബി.ജെ.പിയുടെ കൈയിൽ കണക്കിലേറെ കാശുമുണ്ട്. അപ്പക്കഷണം കാണുമ്പോൾ ആർത്തി പൂണ്ടോടുന്ന നേതാക്കളുള്ള പാർട്ടിയോട് ജനങ്ങൾക്ക് അകൽച്ച തോന്നുക സ്വാഭാവികം.


വൻസ്രാവുകൾ ചെറു മീനിനെയെന്ന പോലെ ഇന്ത്യയിലെ മറ്റു രാഷ്ട്രീയകക്ഷികളെയൊക്കെ വിഴുങ്ങാനാണ് ബി.ജെ.പി വായ പൊളിച്ചിരിക്കുന്നത്. ആ സ്രാവിൻ പല്ലിനിടയിലേക്കാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന സംഘടനകളുടെ തലപ്പത്തുള്ളവരടക്കം ചെന്നു കയറുന്നത്. അതോടെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സംഘ്പരിവാറിന് അനായാസം നടന്നടുക്കാനും സാധിക്കും. അതോടെ സ്വതന്ത്ര മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന വാഴ്ത്തുകളിൽ നിന്ന് ഇന്ത്യ അതിവേഗം പുറത്താക്കപ്പെടുകയും ചെയ്യും. അധികാരം ഏതെങ്കിലും ഒരു വ്യക്തിയിലേക്കോ ഒരാശയത്തിലേക്കോ ചുരുങ്ങും. ഏക സംസ്‌കാരത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും സൈനിക വാഴ്ചയുടെയും നുകങ്ങൾക്കു കീഴിൽ ഇന്ത്യ അമരാൻ പിന്നെ അധികം കാലം വേണ്ടിവരില്ല. വൈവിധ്യങ്ങളെയാകെ വരിയുടച്ച് അവിടെ ഒരൊറ്റ മതവും ഒരൊറ്റഭാഷയും അധീശത്വം സ്ഥാപിക്കും.

 
നാനത്വത്തിൽ ഏകത്വം പ്രാണവായുവായി കൊണ്ടു നടന്നിരുന്ന നമ്മുടെ രാജ്യം ഏകശിലാ സംസ്‌കാരത്തിലേക്ക് എടുത്തെറിയപ്പെടാതിരിക്കാൻ ‘ചോറ് ഇവിടെയും കൂറ് അവിടെയും’ എന്ന വികലചിന്തയിൽ നിന്ന് മതേതരകക്ഷി നേതാക്കൾ മുക്തരായേ മതിയാവൂ. അതല്ലെങ്കിൽ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം സ്‌നേഹവും കരുതലും ചേർത്തു നിർത്തലും മാത്രം ശീലിച്ച ഇന്നാട്ടിലെ സാധാരണ മനുഷ്യരടക്കം വലിയ വില കൊടുക്കേണ്ടിവരും.

https://www.suprabhaatham.com/editorial?id=45&link=Scary-changes

Sunday, March 10, 2024

Gig workers suffer from lack of social security, regulation: study



A. M. JIGEESH

 

NEW DELHI

Almost a third of app-based cab drivers work for over 14 hours a day, while more than 83% work more than 10 hours and 60% work over 12 hours, according to a study of more than 10,000 Indian cab drivers, gig and platform workers.

It noted that social disparities make the situation worse, with over 60% of the drivers from the Scheduled Castes and Tribes working for over 14 hours a day, while only 16% from the unreserved category work such long hours.

The study was conducted by the People’s Association in Grassroots Action and Movements, and the Indian Federation of App-based Transport Workers, with technical support from the University of Pennsylvania and Friedrich-Ebert-Stiftung India, a German foundation.

Authors of the study, which will be released on Monday, recommended stronger social security for app-based workers, and called on the government to exercise oversight on the fairness of algorithms and mechanisms used by platforms to monitor such workers.

The study report says that over 43% of participants in the study earn less than ₹500 a day or ₹15,000 a month, after deducting all their costs. It found that 34% of the app-based delivery persons earn less than ₹10,000 a month, while 78% spend over 10 hours each day at work.

Noting the differences among workers from different castes, the report said that “these income disparities further exacerbate the already existing social inequalities and perpetuate cycles of poverty and distress within these communities”.

Overall, 5,302 cab drivers and 5,028 delivery persons across eight cities — Delhi, Hyderabad, Bengaluru, Mumbai, Lucknow, Kolkata, Jaipur, and Indore — participated in a 50-question survey; 78% of the respondents were in the age group of 21 to 40 years.

Due to the demanding work hours, the study found that drivers are physically exhausted, and exposed to an increased risk of road traffic accidents, especially due to the ‘10-minute delivery at the doorstep’ policy of certain e-commerce platforms. The lack of social and job security creates additional stress and leads to potential health issues.

“76% of the delivery persons are struggling to make their ends meet. ,” the report said.

Another major complaint of the workers is the issue of ID deactivation and customer misbehaviour.

Gig workers suffer from lack of social security, regulation: study

 https://epaper.thehindu.com/ccidist-ws/th/th_international/issues/74721/OPS/GLNCH65CR.1.png?cropFromPage=true

Wednesday, March 6, 2024

സമധർമ്മം: ഇന്ത്യയെക്കുറിച്ചുള്ള പെരിയാറിന്റെ ആശയം

പെരിയാർ ഇ വി രാമസാമിയെ സംബന്ധിച്ചിടത്തോളം മതത്തെക്കുറിച്ചുള്ള വിമർശനം അദ്ദേഹത്തിന്റെ ചിന്തകളുടെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക നീതിയെക്കുറിച്ചുള്ള ധാരണയുടെയും കേന്ദ്ര ഘടകമായിരുന്നു. | ഫോട്ടോ കടപ്പാട്: ദി ഹിന്ദു ആർക്കൈവ്സ്

സമധർമ്മം: ഇന്ത്യയെക്കുറിച്ചുള്ള പെരിയാറിന്റെ ആശയം

പ്രസിദ്ധീകരിച്ചത് : Sep 21, 2023 11:00 IST - 10 മിനിറ്റ് വായിച്ചു

പെരിയാർ ഇ വി രാമസാമിയെ സംബന്ധിച്ചിടത്തോളം മതത്തെക്കുറിച്ചുള്ള വിമർശനം അദ്ദേഹത്തിന്റെ ചിന്തകളുടെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക നീതിയെക്കുറിച്ചുള്ള ധാരണയുടെയും കേന്ദ്ര ഘടകമായിരുന്നു.

പെരിയാർ ഇ വി രാമസാമിയെ സംബന്ധിച്ചിടത്തോളം മതത്തെക്കുറിച്ചുള്ള വിമർശനം അദ്ദേഹത്തിന്റെ ചിന്തകളുടെയും രാഷ്ട്രീയത്തിന്റെയും സാമൂഹിക നീതിയെക്കുറിച്ചുള്ള ധാരണയുടെയും കേന്ദ്ര ഘടകമായിരുന്നു. | ഫോട്ടോ കടപ്പാട്: ദി ഹിന്ദു ആർക്കൈവ്സ്

ഇടതുപക്ഷ പ്ലാറ്റ്‌ഫോമായ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷൻ സെപ്തംബർ 2 ന് സംഘടിപ്പിച്ച പൊതുയോഗത്തിൽ സനാതന ധർമ്മത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി സനാതന ധർമ്മത്തെ തുടച്ചുനീക്കേണ്ട രോഗങ്ങളുമായി താരതമ്യം ചെയ്തു. ഇത് ഇന്ത്യയിലുടനീളം പ്രതികരണങ്ങൾക്ക് കാരണമായി, അവിടെ ബി.ജെ.പി അംഗങ്ങളും ഹിന്ദു വലതുപക്ഷ പിന്തുണക്കാരും അദ്ദേഹത്തിന്റെ പരാമർശങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചു, ക്രിമിനൽ കേസുകൾ ഫയൽ ചെയ്തും വധഭീഷണി പുറപ്പെടുവിച്ചും മറ്റ് തരത്തിലുള്ള ശാരീരിക അക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

എന്നിരുന്നാലും, കോൺഗ്രസിലെ പ്രിയങ്ക് ഖാർഗെ, സിപിഐയിലെ ഡി. രാജ, തോൽ തുടങ്ങിയ നേതാക്കൾ ഉദയനിധിയെ പിന്തുണച്ചിട്ടുണ്ട്. വിടുതലൈ ചിരുതൈകൾ കച്ചിയിലെ തിരുമാവളവൻ. തമിഴ്‌നാട്ടിൽ, മാരി സെൽവരാജ്, പാ.രഞ്ജിത്ത്, വെട്രിമാരൻ തുടങ്ങിയ ജനപ്രിയ ജാതി വിരുദ്ധ സിനിമകളുടെ സംവിധായകരും ഉദയനിധിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്, കൂടാതെ നിരവധി ദ്രാവിഡ, ഇടതുപക്ഷ, ദളിത്, പൗരസമൂഹ സംഘടനകളും.