Monday, May 7, 2012

Toothpick Sculptures - Creative Photos...




















Working at Height - Risky Jobs Photos...
















Click here to Reply or Forward
Ads – Why this ad?
Detailed Topo/Land survey drawings. Experienced Survey Team. Call Now
1% full
Using 124 MB of your 10244 MB
©2012 Google - Terms & Privacy
Last account activity: 47 minutes ago
Details

Saturday, May 5, 2012

അവസാനത്തെ ഫോണ്‍കോളില്‍ ദുരൂഹത; വിളിച്ചത് അടുപ്പമുള്ള വ്യക്തി


 ടി.പി. ചന്ദ്രശേഖരനെ വടകര ഭാഗത്തേക്കു വിളിച്ചു വരുത്തിയ ഫോണ്‍ കോള്‍ കൊലപ്പെടുത്താനുളള പദ്ധതിയുടെ ഭാഗമാണോ എന്നു പൊലീസ് അന്വേഷിക്കുന്നു. വിളിച്ചയാളെക്കുറിച്ചു വ്യക്തമായ വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇയാള്‍ ടി.പി. ചന്ദ്രശേഖരനുമായി അടുപ്പമുണ്ടായിരുന്ന ആള്‍ ആയതിനാലും ഇപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങളില്‍ വ്യാപൃതനായതിനാലും തല്‍ക്കാലം ചോദ്യം ചെയേ്‌യണ്ടെന്ന നിലപാടിലാണു പൊലീസ്. സംഭവ ദിവസം വൈകിട്ട് അഞ്ചര വരെ ഒഞ്ചിയത്തെ വീട്ടില്‍ ടി.പി. ഉണ്ടായിരുന്നു. കുടുംബ വീടിനോടു ചേര്‍ന്നു നിര്‍മിക്കുന്ന പുതിയ വീടിന്‍റെ പണികളുമായി ബന്ധപ്പെട്ട പ്രവൃത്തികളിലായിരുന്നു അദ്ദേഹം. വൈകിട്ട് വീട്ടില്‍നിന്നിറങ്ങി ബൈക്കോടിച്ച് നാലു കിലോമീറ്റര്‍ അകലെയുള്ള കണ്ണൂക്കരയില്‍ റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിനെത്തി. തുടര്‍ന്ന് ഒാര്‍ക്കാട്ടേരിയിലെ ഒരു വിവാഹവീട്ടില്‍ പോയി. അപ്പോള്‍ വന്ന ഫോണ്‍ കോളിനെത്തുടര്‍ന്നായിരുന്നു രാത്രി പത്തിനു കല്യാണവീട്ടില്‍ നിന്നിറങ്ങിയത്. ‘ഒരു അത്യാവശ്യമുണ്ട്. വടകരയില്‍ പോയി മടങ്ങിവരാം എന്ന് വിവാഹ വീട്ടുകാരെ അറിയിച്ച ശേഷമായിരുന്നു ടിപിയുടെ യാത്ര. ഒാര്‍ക്കാട്ടേരിയില്‍നിന്നു ബൈക്കില്‍ വടകരയിലേക്കു പോകവെ മൂന്നു കിലോമീറ്റര്‍ അകലെ വളളിക്കാടിലാണ് ആക്രമണമുണ്ടായത്. പതിവായി യാത്ര ചെയ്‌യാത്ത പാതയില്‍ എങ്ങനെ ഇത്ര ആസൂത്രിതമായി അക്രമികള്‍ കൊല നടത്തിയെന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഒാര്‍ക്കാട്ടേരിയില്‍നിന്ന് ഒഞ്ചിയത്തെ വീട്ടിലേക്കു മടങ്ങുന്പോള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട സംഘം, ടി.പി. മറ്റൊരു പാതയായ വടകരയിലേക്കു നീങ്ങുന്നതു കണ്ട് പിന്തുടര്‍ന്ന് വകവരുത്തിയതാകാം. അലെ്ലങ്കില്‍, ടി.പിക്കു ലഭിച്ച ഫോണ്‍ കോളിന് ആക്രമണ പദ്ധതിയുമായി ബന്ധമുണ്ടോ എന്ന് പൊലീസിന് ഉറപ്പാക്കേണ്ടി വരും.


അധികാരം നിലനിര്‍ത്താനുള്ള കുത്സിത നീക്കം




"ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍തന്നെ" എന്ന നിഗമനം ആധുനിക രാഷ്ട്രീയസാഹചര്യങ്ങളില്‍ ശരിയായിക്കൊള്ളണമെന്നില്ല. ഭീമനെ കുടുക്കാനാഗ്രഹിക്കുന്ന ശത്രുക്കള്‍ക്ക് അതുചെയ്യാം. അങ്ങനെ ചെയ്തതിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ത്തന്നെ ദൃഷ്ടാന്തങ്ങളുണ്ട്. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മിനെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന എഴുപതുകളുടെ ആരംഭത്തില്‍ ആ പാര്‍ടിയുടെ ദേശീയനേതാവായിരുന്ന ഹേമന്ത് ബസു കൊല്‍ക്കത്തയില്‍ വധിക്കപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ആദരണീയനായ നേതാവായിരുന്നു ഹേമന്ത് ബസു. എല്ലാവര്‍ക്കും ബഹുമാന്യനായ അദ്ദേഹത്തെ വധിച്ചത് സിപിഐ എം ആണെന്നായിരുന്നു പ്രചാരണം. കോണ്‍ഗ്രസ് നേതാക്കള്‍ അഴിച്ചുവിട്ട ആ പ്രചാരണം ബംഗാളിലെ മിക്ക മാധ്യമങ്ങളും ഏറ്റെടുത്തു. സിപിഐ എം നേതൃത്വം സത്യം ബോധ്യപ്പെടുത്താനാകാതെ വിഷമത്തിലായി. എന്നാല്‍, കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ പ്രതിപ്പട്ടികയില്‍ വന്നതൊക്കെ കോണ്‍ഗ്രസുകാര്‍. കേസ് വിചാരണ പൂര്‍ത്തിയായപ്പോള്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടത് കോണ്‍ഗ്രസുകാര്‍. ഇരുട്ടിന്റെ മറവില്‍ ഹേമന്ത് ബസുവിനെ വധിച്ചിട്ട് പകല്‍വെളിച്ചത്തില്‍ വന്ന് സിപിഐ എമ്മിനെ "കൊലയാളിപാര്‍ടി" എന്ന് ആക്ഷേപിക്കുകയാണന്ന് കോണ്‍ഗ്രസ് ചെയ്തത്. കാലം സത്യം തെളിയിച്ചു. 1971ലെ ബംഗാള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് ബസുവിന്റെ കൊലപാതകം. അന്ന് ഇടതുമുന്നണിയില്ല. ഫോര്‍വേഡ് ബ്ലോക്കാണെങ്കില്‍ സിപിഐ എമ്മിന് ഒപ്പവുമില്ല. ഫോര്‍വേഡ് ബ്ലോക്ക് സിപിഐ എമ്മുമായി അടുക്കാതിരിക്കാനും ഇടതുപക്ഷയോജിപ്പുണ്ടാകാതിരിക്കാനും സിപിഐ എമ്മിനെ ജനങ്ങളാല്‍ വെറുക്കപ്പെട്ട കക്ഷിയാക്കി തകര്‍ക്കാനുമുദ്ദേശിച്ചുള്ളതായിരുന്നു കോണ്‍ഗ്രസിന് ഒരു വിരോധവുമില്ലാതിരുന്ന ഹേമന്ത് ബസുവിന്റെ വധം. പശ്ചിമബംഗാളില്‍ നിരവധി വര്‍ഷങ്ങള്‍ തുടര്‍ന്ന കോണ്‍ഗ്രസിന്റെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ച്ചയുടെ തുടക്കംകൂടിയായിരുന്നു അത്. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥ ശങ്കര്‍ റേ ബംഗാളില്‍ ക്യാമ്പ്ചെയ്ത് ആസൂത്രിതമായി ഗൂഢപദ്ധതികള്‍ നടപ്പാക്കിയിരുന്ന ഘട്ടം. ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്ന സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാനുവദിക്കാതെ നിയമസഭ പിരിച്ചുവിടുകയും പിന്നീട് കേന്ദ്രസേനയുടെ സാന്നിധ്യത്തില്‍ ബൂത്തുപിടിച്ചെടുത്തും കൃത്രിമംകാട്ടിയും മറ്റൊരു തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരം പിടിക്കുകയുംചെയ്ത ഘട്ടം. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് എന്തുംചെയ്യും എന്നത് വ്യക്തമാകുകയായിരുന്നു അന്ന്. ഭരണം നിലനിര്‍ത്താന്‍വേണ്ടി അധികാരമത്തുപിടിച്ച യുഡിഎഫും ഇവിടെ എന്തും ചെയ്യുമെന്നായിരിക്കുന്നു. അതിന്റെ ദൃഷ്ടാന്തമാണ് കേരളത്തില്‍ സമാനസ്വഭാവത്തോടെ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കഷ്ടിച്ച് ഒരു വര്‍ഷംമാത്രം മുമ്പ് ഏത് ചിഹ്നത്തിനെതിരെ മത്സരിച്ചോ അതേ ചിഹ്നത്തിന് വോട്ടുചോദിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുകയാണ് യുഡിഎഫ് കാലുമാറ്റിച്ചെടുത്ത ഒരാള്‍. രാഷ്ട്രീയസദാചാരത്തെയും ധാര്‍മികതയെയും വിലവയ്ക്കുന്ന ജനസാമാന്യം ആ രാഷ്ട്രീയ അധര്‍മത്തിനെതിരെ വലിയതോതില്‍ പ്രതികരിക്കുന്നു. ഇങ്ങനെപോയാല്‍ തങ്ങളുടെ കണക്കുകൂട്ടല്‍ നടക്കില്ല എന്ന് യുഡിഎഫ് തിരിച്ചറിയുന്നു. അധാര്‍മിക രാഷ്ട്രീയത്തിനെതിരായ ജനവികാരത്തെ മറികടക്കാന്‍ സിപിഐ എമ്മിനെ "കൊല നടത്തുന്ന രാഷ്ട്രീയകക്ഷി"യായി ജനമധ്യത്തില്‍ കരിതേച്ചവതരിപ്പിച്ചാല്‍ മതി എന്നവര്‍ നിശ്ചയിച്ചു. ആ നിശ്ചയത്തിന്റെയും അതിനുപിന്നിലെ ഗൂഢാലോചനയുടെയും ഫലമായാണ് ഒഞ്ചിയത്തും ഇപ്പോള്‍ "ഹേമന്ത് ബസു" ഉണ്ടായത്. ഇതു കാണാന്‍ രാഷ്ട്രീയതിമിരം ബാധിച്ചിട്ടില്ലാത്ത ആര്‍ക്കും വിഷമമുണ്ടാകില്ല. നെയ്യാറ്റിന്‍കരയില്‍ പ്രധാനപ്പെട്ട ഒരു ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ടി ആ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കെതിരായ വന്‍ പ്രചാരണത്തിന് വഴിവയ്ക്കുന്ന ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുമോ? സാമാന്യബുദ്ധി മാത്രം മതി ഇതിനുത്തരം കണ്ടെത്താന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റവാളിയാര് എന്നത് കണ്ടെത്താന്‍ പ്രവൃത്തിയുടെ ഗുണഭോക്താവാര് എന്ന് നോക്കിയാല്‍ മതി. ഗുണഭോക്താവാര് എന്ന് കേരളം കണ്ടുകഴിഞ്ഞു. ഒഞ്ചിയത്തെ കൊലപാതകത്തെക്കുറിച്ച് കേരളം നേരം പുലര്‍ന്നറിയുന്നതിനുമുമ്പുതന്നെ യുഡിഎഫ് നേതാക്കളാകെ അവിടെ എത്തുന്നത് കേരളം കണ്ടു. ഒരു സൂചനയ്ക്കുപോലും കാത്തുനില്‍ക്കാതെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും കേന്ദ്രമന്ത്രിയും ലീഗ്നേതാവും കൊല നടത്തിയത് ഇന്ന പാര്‍ടിയാണെന്ന് കൊല്ലപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പ് വിളംബരം നടത്തുന്നത് കേരളം കേട്ടു. അപ്പോള്‍ ആരാണ് ഈ പ്രവൃത്തിയുടെ ഗുണഭോക്താവ്? ഉത്തരം പ്രബുദ്ധ കേരളംതന്നെ കണ്ടുപിടിക്കട്ടെ! വെറുതെ കൈയുംകെട്ടിയിരുന്ന് വിളംബരം നടത്തിയാല്‍ കാര്യങ്ങള്‍ ഉദ്ദേശിച്ചിടത്ത് കൊണ്ടുചെന്ന് കെട്ടാനാകില്ലെന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ആഭ്യന്തരമന്ത്രി "പോസ്റ്റുമോര്‍ട്ടം" നടക്കുന്ന മോര്‍ച്ചറിയില്‍വരെ ചെന്ന് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കി. ആഭ്യന്തരമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയത്തില്‍ രഹസ്യചര്‍ച്ച നടത്തുന്ന അടച്ചിട്ട മുറിയില്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശങ്ങള്‍ നല്‍കാനെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ അസാധാരണമാണിതൊക്കെ. കൊലചെയ്യപ്പെട്ടയാള്‍ക്ക് നേരത്തേതന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. അത് തങ്ങള്‍ അറിഞ്ഞിരുന്നത്രെ. എങ്കില്‍ പിന്നെ, കൊലചെയ്യപ്പെടാന്‍ പാകത്തില്‍ അദ്ദേഹത്തെ രക്ഷാസംവിധാനമില്ലാതെ നടക്കാന്‍ എന്തുകൊണ്ട് തുടര്‍ന്നും ഇവര്‍ അനുവദിച്ചു? ഈ ചോദ്യത്തിനുത്തരം തേടുമ്പോഴും ജനങ്ങള്‍ ചെന്നെത്തുക നേരത്തെ നല്‍കിയ സൂചനകളിലേക്കാണ്. അഞ്ചാംമന്ത്രിസ്ഥാന കാര്യത്തിലും ഭരണ ദുഷ്ചെയ്തിയുടെ കാര്യത്തിലും ജനങ്ങളാല്‍ വെറുക്കപ്പെട്ട് നില്‍ക്കുന്ന ലീഗ് ആഭ്യന്തര പ്രതിസന്ധി നേരിടുന്നു. ഈ പ്രതിസന്ധി കോണ്‍ഗ്രസില്‍ ആഭ്യന്തരക്കുഴപ്പങ്ങളുണ്ടാക്കുന്ന അവസ്ഥയിലേക്കുകൂടി പടരുന്നു. ഇതില്‍നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസും യുഡിഎഫും ഒഞ്ചിയം സംഭവത്തെ ദുര്‍വ്യാഖ്യാനംചെയ്ത് അവതരിപ്പിക്കുകയും ചെയ്യുന്നു. ഭരണമില്ലെങ്കില്‍ ജയിലിലായിപ്പോകുന്ന മന്ത്രിമാരാണ് ഇന്ന് കേരളത്തിലുള്ളത്. ഭരണം തങ്ങള്‍ക്കെതിരായ കേസുകള്‍ ഇല്ലാതാക്കാനുള്ള സംവിധാനമായി യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുയാണവര്‍. ഒരു മന്ത്രി കോടതിയെ മറികടന്ന് പുനരന്വേഷണത്തിലൂടെ കുറ്റവിമുക്തനാകാന്‍ വ്യഗ്രതപ്പെടുമ്പോള്‍ മുഖ്യമന്ത്രി, തന്നെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സില്‍നിന്ന് എഴുതിവാങ്ങുന്നു. ലീഗ് മന്ത്രിമാര്‍ വ്യാജചെക്കുകേസ് മുതല്‍ പെണ്‍വാണിഭ പുനരന്വേഷണ കേസുവരെ തേച്ചുമാച്ചുകളയാനുള്ള ഉപകരണമായി മന്ത്രിസ്ഥാനത്തെ ഉപയോഗിക്കുന്നു. ഈ സംഘത്തിന് ഭരണമില്ലാത്ത അവസ്ഥ സങ്കല്‍പ്പിക്കാന്‍പോലും കഴിയുന്നതല്ല. ഭരണമാണെങ്കില്‍ നേര്‍ത്ത ഭൂരിപക്ഷത്തിന്റെ നൂലിഴയില്‍ ഏത് നിമിഷവും വീണുപോകാമെന്ന മട്ടില്‍ തൂങ്ങിയാടുന്നു. ഈ അവസ്ഥമാറ്റി അധികാരം സുസ്ഥിരമാക്കാന്‍ വ്യാജമാര്‍ഗങ്ങള്‍ തേടുകയാണിവര്‍. ഈ വഴിക്ക് ഇവര്‍ ഏതറ്റംവരെയും പോകാമെന്നതാണ് കാലുമാറ്റിക്കല്‍ മുതല്‍ കൊലപാതകവിളംബരംവരെയുള്ള കാര്യങ്ങള്‍ കാണിക്കുന്നത്.
അന്വേഷണം അട്ടിമറിക്കാന്‍ ചെന്നിത്തല നടത്തിയ ശ്രമം പുറത്തായി

കോഴിക്കോട്: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തിയ ശ്രമം പുറത്തായി. അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസ് ഓഫീസര്‍മാരുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തുന്ന മുറിയിലേക്ക് രഹസ്യമായി കയറിച്ചെന്നാണ് രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടത്. പകല്‍ പതിനൊന്നരയോടെയാണ് സംഭവം. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തൃശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥ്, കണ്ണൂര്‍ ഡിഐജി എസ് ശ്രീജിത്, വടകര റൂറല്‍ എസ്പി ടി കെ രാജ്മോഹന്‍ എന്നിവരെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിളിച്ചുവരുത്തി ചര്‍ച്ച തുടങ്ങി. ഈ സമയത്ത് രമേശ് ചെന്നിത്തല ഗസ്റ്റ്ഹൗസില്‍ തന്നെയുണ്ടായിരുന്നു. ചര്‍ച്ച തുടങ്ങി നിമിഷങ്ങള്‍ക്കകം ചെന്നിത്തല മുറിയിലേക്ക് അതിവേഗം നടന്നുവന്നു. തുടര്‍ന്ന് അടച്ചിട്ട മുറിയില്‍ മന്ത്രിയും ചെന്നിത്തലയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിവരം മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞെന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍ ചെന്നിത്തല 15 മിനുട്ടിനകം മുറിയില്‍നിന്ന് പുറത്തുവരികയും ചെയ്തു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടതിന് തൊട്ടുപിറകെയാണ് ചെന്നിത്തലയുടെ ഇടപെടലുണ്ടായത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭരിക്കുന്ന പാര്‍ടിയുടെ പ്രസിഡന്റ് പൊലീസ് ഓഫീസര്‍മാരുമായി ആഭ്യന്തരമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അന്വേഷണ ദിശ സിപിഐ എമ്മിനുനേരെ തിരിച്ചുവിടാന്‍ ഭരണനേതൃത്വത്തിലുള്ളവര്‍ വ്യക്തമായി ഗൂഢാലോചന നടത്തുന്നതിന്റെ തെളിവാണിത്. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണ് ചെന്നിത്തല മുറിയിലേക്ക് വന്നതെന്ന് വ്യക്തം. കൊലപാതകം സിപിഐ എം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് രമേശ് ചെന്നിത്തല നേരത്തെ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍ ആഭ്യന്തരമന്ത്രിയെ കാണാനാണ് ഗസ്റ്റ്ഹൗസിലെത്തിയതെന്നു പറഞ്ഞ് ചെന്നിത്തല ഒഴിഞ്ഞുമാറി.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                      

Friday, May 4, 2012

വനത്തില്‍നിന്ന് കാണാതായ തേക്ക് ഉരുപ്പടികള്‍ ബിഷപ്പ്ഹൗസില്‍




ബത്തേരി: വന്യജീവി സങ്കേതത്തില്‍നിന്ന് കടത്തിയ തേക്ക് ഉരുപ്പടികള്‍ മീനങ്ങാടി ബിഷപ്പ്സ് ഹൗസില്‍നിന്ന് കണ്ടെടുത്തു. യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസന അരമനയുടെ നവീകരണത്തിന് ബത്തേരിയിലെ ചില പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഭാവന നല്‍കിയതാണ് ഈ ഉരുപ്പടികള്‍. ബിഷപ്പ്് ഹൗസിനെ ഇവര്‍ ബോധപൂര്‍വം കെണിയില്‍പ്പെടുത്തുകയായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കല്ലുമുക്കിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് മരങ്ങള്‍ എത്തിച്ചത്. വയനാട് വന്യജീവി സങ്കേതത്തില്‍പ്പെട്ട ബത്തേരി റെയ്ഞ്ചിലെ കല്ലുമുക്ക് വനത്തില്‍നിന്ന് രണ്ടുമാസം മുമ്പ് മുറിച്ച് കടത്തിയ മൂന്ന് വന്‍ തേക്ക് മരങ്ങളുടെ ഉരുപ്പടികളാണ് കോഴിക്കോട് ഫ്ളൈയിങ്സ്വകാഡ് ഡിഎഫ്ഒ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകിട്ട് കണ്ടെടുത്തത്. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടുവരെ ഇത് കസ്റ്റഡിയിലെടുത്തിട്ടില്ല. വള്ളുവാടി, കല്ലുമുക്ക് പ്രദേശങ്ങളിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മരം മോഷണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് അധികൃതര്‍. പ്രതികളെയും മരം കടത്തിക്കൊണ്ടുപോയ വാഹനവും തിരിച്ചറിഞ്ഞെങ്കിലും ഉന്നത ഭരണ നേതൃത്വത്തില്‍നിന്നുള്ള ഇടപെടല്‍ കാരണം അറസ്റ്റും ഉരുപ്പടികള്‍ കസ്റ്റഡിയിലെടുക്കുന്നതും നീളുകയാണ്. പണയമ്പം, വള്ളുവാടി, കല്ലുമുക്ക് പ്രദേശങ്ങളില്‍നിന്ന് അടുത്തകാലത്തായി വനത്തിലെയും റവന്യൂഭൂമിയിലെയും നിരവധി തേക്ക്, വീട്ടി മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. എല്ലാസംഭവങ്ങള്‍ക്കു പിന്നിലും ഇതേസംഘമാണ് പ്രവര്‍ത്തിച്ചതെന്ന് വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരാണ് ബിഷപ്പ്ഹൗസ് അധികൃതരെ കബളിപ്പിച്ചതും. അതേസമയം അരമന നവീകരണത്തിന് വിവിധ ഇടവകകളില്‍ നിന്നായി വിശ്വാസികള്‍ മരങ്ങളും മറ്റ് സാധനങ്ങളും നല്‍കിയിട്ടുണ്ടെന്ന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഇവയുടെ രേഖകളും സൂക്ഷിച്ചിട്ടുണ്ട്. വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ നിന്നും നഷ്ടപ്പെട്ട മരങ്ങള്‍ എത്രയും വേഗം കണ്ടെത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. വനംവകുപ്പ് നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മണര്‍കാട് വി: മര്‍ത്ത മറിയം യാക്കോബായ സുറിയാനി കത്തീദ്രല്‍ വികാരി വെരി :റവ: ഇ .ടി. കുറിയാക്കോസ് കോര്‍ എപ്പിസ്കോപ്പ മുമ്പാകെ പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ സമര്‍പ്പിക്കുന്ന ഹര്‍ജി.
വിഷയം:പള്ളിയുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിന് വേണ്ടി എടുക്കുന്ന ബാങ്ക് വായ്പ സംബന്ധിച്ച്.
                              നമ്മുടെ പള്ളിയുടെയും ,പള്ളി വക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിനും,കെട്ടിട നിര്‍മ്മാണത്തിനും വേണ്ടി പള്ളി ട്രസ്ടിമാര്‍ ഏഴു കോടിയില്‍ അധികം രൂപ ബാങ്ക് വായ്പ എടുക്കുന്നതിനു നീക്കം നടത്തുന്നതായി അറിയുന്നു.
ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടു നമ്മുടെ പള്ളിയുടെയും ആശുപത്രി, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയും ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതും ,ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുന്നതുമായ ചില പ്രശ്നങ്ങള്‍ വികാരി എന്ന നിലയില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ.
  1.  2012-ലെ പള്ളി ബെഡ്ജറ്റ് പൊതുയോഗത്തില്‍ നിര്‍ദ്ദിഷ്ട ബാങ്ക് വായ്പ സംബന്ധിച്ച നിര്‍ദ്ദേശം ബ: പള്ളി ട്രസ്ടിമാര്‍ അവതരിപ്പിച്ചപ്പോള്‍ പൊതുയോഗ അംഗങ്ങളില്‍ പലരും കടുത്ത ആശങ്ക പ്രകടിപ്പിച്ചത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ?
  2. നമ്മുടെ പള്ളിക്കും,പള്ളി വക സ്ഥാപനങ്ങള്‍ക്കും,വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തുന്നതും, കടക്കെണിയില്‍ അകപ്പെടുത്തുന്നതും ആയ ബാങ്ക് വായ്പ സംബന്ധിച്ച അന്തിമ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് ഈ വിഷയം മാത്രം അജണ്ടയില്‍ ഉള്‍പ്പെടുത്തി പള്ളി മാനേജിംഗ് കമ്മറ്റി വിളിച്ചു ചേര്‍ക്കുവാന്‍ വികാരി എന്നാ നിലയില്‍ അങ്ങ് നടപടി സ്വീകരിക്കുമാറാകണം.
നിര്‍ദ്ദിഷ്ട ബാങ്ക് വായ്പയുമായി ബന്ധപ്പെട്ടു താഴെ സൂചിപ്പിക്കുന്ന കാര്യങ്ങള്‍  മാനേജിംഗ് കമ്മറ്റി അംഗങ്ങളെ രേഖാമൂലം അറിയിക്കുവാന്‍ അങ്ങ് നടപടി  സ്വീകരിക്കുമാറാകണം.
A    വായ്പാതുക ,വായ്പാ കാലാവധി ,പലിശ,അനുബന്ധ വ്യവസ്ഥകള്‍,വായ്പാ പണത്തിന്റെ  വിനിമയോദ്ദേശം , വായ്പാ അനുവദിക്കുന്ന ബാങ്കിന്റെ പേര് തുടങ്ങിയ വിശദ വിവരങ്ങള്‍ .
B ബാങ്ക് വായ്പക്ക് ജാമ്യമായി സ്ഥാവര ജംഗമ വസ്തുക്കള്‍ ഈടായി നല്‍കുന്നുണ്ടെങ്കില്‍ ജാമ്യവസ്തുക്കളെ  സംബന്ധിച്ച വിശദ വിവരങ്ങള്‍.
C നമ്മുടെ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്‌ മേരീസ് ഹൈസ്കൂള്‍ , സെന്റ്‌ മേരീസ് ഹയര്‍ സെക്കന്ററി സ്കൂള്‍, സെന്റ്‌ മേരീസ് കോളേജ് , സെന്റ്‌ മേരീസ് സി ബി എസ് ഇ സ്കൂള്‍ ,സെന്റ്‌ മേരീസ് ഐ ടി സി ,സെന്റ്‌ മേരീസ് ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും,അനുമതിയും ലഭിക്കുന്നതിനു വേണ്ടി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ നിര്‍ദ്ദിഷ്ട  ബാങ്ക് വായ്പക്കായി ജാമ്യ  ഈട് ആയി സമര്‍പ്പിച്ചിട്ടുണ്ടോ?
D നമ്മുടെ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന  സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി എന്നിവയുടെ  പശ്ചാത്തല സൌകര്യങ്ങള്‍ക്ക് വേണ്ടി വേര്‍തിരിക്കപ്പെട്ട പുരയിടങ്ങള്‍ അതാതു സ്ഥാപനങ്ങളുടെ ആവശ്യത്തിനു അല്ലാതെ ബാഹ്യ ആവശ്യത്തിനു വേണ്ടി പണയപ്പെടുത്തി ബാങ്ക് വായ്പാ എടുക്കുന്നതിനു സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടോ? ലഭിച്ചിട്ടുണ്ടോ ?
E മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളത് പ്രകാരം ആശുപത്രി ,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ  പശ്ചാത്തല സൌകര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നിയമപ്രകാരം മാറ്റി വക്കപ്പെട്ട പുരയിട വസ്തുക്കള്‍ ബാഹ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പണയപ്പെടുത്തി ബാങ്ക് വായ്പാ എടുക്കുന്നതിന്റെ നിയമ സാധുത സംബന്ധിച്ച് ഞങ്ങള്‍ക്ക് സംശയം ഉള്ളതിനാല്‍ വ്യക്തത ഉണ്ടാക്കുന്നതിനായി വിദഗ്ദ്ധ നിയമ ഉപദേശം തേടി പള്ളി മാനേജിംഗ് കമ്മറ്റിക്ക് ലഭ്യമാക്കാന്‍ അങ്ങ് ബന്ധപ്പെട്ട ട്രസ്ടിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമാറാകണം .
F നമ്മുടെ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി ടെണ്ടര്‍ വിളിച്ചിട്ടുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പതിനഞ്ചു മീറ്ററില്‍ അധികം ഉയരം ഉള്ള ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന്, കേന്ദ്ര പരിസ്ഥിതി മന്ത്രി കാര്യാലയം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഞങ്ങള്‍ അറിയുന്നു.പുതിയ നിയമ പ്രകാരം  പതിനഞ്ചു മീറ്റര്‍ വീതി ഉള്ള റോഡ്‌ ഉണ്ടെകില്‍ മാത്രമേ മൂന്നു നില ഉള്ള വാണിജ്യ ഉദ്ദേശത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയൂ..ആശുപത്രിക്ക് വേണ്ടി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിനു കെട്ടിട നിര്‍മ്മാണ ചട്ട വ്യവസ്ഥ പ്രകാരം CHIEF TOWN PLANNER, FIRE & SAFETY മുഖ്യ ഭരണാധികാരി എന്നിവരുടെ അനുമതി ലഭിച്ചിട്ടുണ്ടോ?
4  നമ്മുടെ പള്ളിയുടെയും ,പള്ളിവക സ്ഥാപനങ്ങളുടെയും കഴിഞ്ഞകാല സാമ്പത്തിക സ്ഥിതി,വായ്പാ തിരിച്ചടവ് ശേഷി ,എന്നിവ സംബന്ധിച്ചു ശാസ്ത്രീയവും,സമഗ്രവുമായ പഠനത്തിനു തയ്യാറാകാതെ ആണ് വന്‍ തോതിലുള്ള ബാങ്ക് വായ്പക്ക് ബ: പള്ളി ട്രസ്ടിമാര്‍ നടപടി സ്വീകരിക്കുന്നത് എന്ന ആക്ഷേപം ഞങ്ങള്‍ക്കുണ്ട്‌ .  
5 പള്ളിയുടെ ഉടമസ്ഥതയില്‍ ഉള്ളതും, പള്ളിയില്‍ നിന്നും നേരിട്ട് വേതനം നല്‍കുന്നതുമായ സെന്റ്‌ മേരീസ് സി ബി എസ് ഇ സ്കൂള്‍ ,സെന്റ്‌ മേരീസ് ഐ ടി സി ,സെന്റ്‌ മേരീസ് ആശുപത്രി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേജസ്  ഉറപ്പു വരുത്തന്നതിനു സക്കാരും,കോടതിയും കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തില്‍ നിയമപരമായ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിനു വന്‍ സാമ്പത്തിക ബാദ്ധ്യത അടിയന്തിരമായി ഏറ്റെടുക്കേണ്ടി വരും എന്ന യാഥാര്‍ത്ഥ്യം കാണാതെയാണ്  പള്ളി ട്രസ്ടിമാരുടെ പുതിയ നീക്കം എന്ന വിമര്‍ശനവും ഞങ്ങള്‍ക്കുണ്ട്‌.
6  സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും ,ആശുപത്രിയുടെയും , പശ്ചാത്തല സൌകര്യങ്ങള്‍ക്ക് വേണ്ടി നീക്കി വക്കപ്പെട്ട സ്ഥാവര ജംഗമ വസ്തുക്കള്‍ സര്‍ക്കാര്‍ അനുമതി കൂടാതെ ബാഹ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പണയപ്പെടുത്തുന്നത് മൂലം സാമ്പത്തിക ദുര്‍ വിനിയോഗം ആരോപിക്കപ്പെട്ടു നിയമ നടപടി സ്വീകരിക്കപ്പെട്ടാല്‍ സ്ഥാപനങ്ങളുടെ സമ്പത്തിന്റെ സംരക്ഷകരായ  മാനേജര്‍മാര്‍ എന്നനിലയില്‍ ഉത്തരം പറയേണ്ടി വരുന്നത് നിരപരാധികളായ  നമ്മുടെ പള്ളിയിലെ ഇടവക പട്ടക്കാര്‍ ആയിരിക്കും എന്നതും ഞങ്ങളെ ആശങ്കപ്പെടുത്തുന്നു.
7 നമ്മുടെ പള്ളിയും, പള്ളി വക സ്ഥാപനങ്ങളും സംബന്ധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്ന മുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച്  പള്ളി മാനേജിംഗ് കമ്മറ്റി വിളിച്ചു ചേര്‍ത്തു കൂടുതല്‍ വ്യക്തത ഉണ്ടാകുന്നതു വരെ നിര്‍ദ്ദിഷ്ട ബാങ്ക് വായ്പാ നടപടികള്‍ നിര്‍ത്തി വക്കണമെന്ന് വികാരി എന്ന നിലയില്‍ ഞങ്ങള്‍ അങ്ങയോടു അപേക്ഷിക്കുന്നു.
പള്ളി ഭരണ ഘടനക്കും, നിയമപരമായി "PUBLIC TRUST" എന്ന നിര്‍വചനത്തില്‍ ഉള്പ്പെടുന്നതുമായ നമ്മുടെ പള്ളിയുടെയും.പള്ളി വക സ്ഥാപനങ്ങളുടെയും വികസനത്തിന് ഉതകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നീതി ന്യായ വ്യവസ്ഥകള്‍ക്ക് കൃത്യമായി കീഴ്പ്പെട്ടു ഞങ്ങള്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ അങ്ങക്ക്‌ ഉറപ്പു നല്‍കുന്നു.
                                                                   വിശ്വസ്തതയോടെ  
പള്ളി മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ 
1                                                                 ഒപ്പ് 
2
3
    പകര്‍പ്പ് 
                   ഇടവക മെത്രാപ്പോലീത്ത 

Wednesday, May 2, 2012

കെപിസിസി യോഗത്തില്‍നിന്ന് മുരളീധരന്‍ ഇറങ്ങിപ്പോയി




തിരു: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് കെ മുരളീധരന്‍ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ലീഗിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ക്കെതിരായ ചെന്നിത്തലയുടെ പരാമര്‍ശങ്ങളാണ് മുരളിയെ ചൊടിപ്പിച്ചത്. മൈക്ക് കിട്ടിയാല്‍ എന്തും പറയാമെന്ന് ധരിക്കുന്ന ചില മുതിര്‍ന്ന നേതാക്കളുണ്ടെന്ന് ആര്യാടന്‍ മുഹമ്മദിന്റെയും മുരളീധരന്റെയും പേരുപറയാതെ ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.

ഹൈക്കമാന്‍ഡ് നിയോഗിച്ചപ്രകാരം കെപിസിസി പ്രസിഡന്റായി താന്‍ തുടരുകയാണ്. അതുകൊണ്ടുതന്നെ പാര്‍ടികാര്യത്തില്‍ അഭിപ്രായം പറയേണ്ടത് താനാണ്. ഭരണകാര്യങ്ങളില്‍ മുഖ്യമന്ത്രിയും. മറ്റു നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യമായ അഭിപ്രായം പറയേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ന്നാണ് മുരളി ഇറങ്ങിപ്പോയത്. കോഴിക്കോട്ട് തിരുവമ്പാടിയില്‍ ചൊവ്വാഴ്ച നടന്ന പൊതുയോഗത്തില്‍ മുസ്ലിംലീഗിനെതിരെ മുരളീധരന്‍ ആഞ്ഞടിച്ചിരുന്നു. നാലു കിട്ടിയാല്‍ അഞ്ചും അഞ്ചുകിട്ടിയാല്‍ ആറും കിട്ടണമെന്ന ആക്രാന്തമാണ് ലീഗിനെന്നു പറഞ്ഞ മുരളി ഈ ആക്രാന്തം ലീഗിന്റെ മതേതരമുഖം ഇല്ലാതാക്കിയെന്നും തുറന്നടിച്ചു. ആര്യാടനും തനിക്കുമെതിരെ അച്ചടക്കനടപടിക്ക് നോട്ടീസ് നല്‍കുമെന്ന് ചിലര്‍ പറയുന്നു. വെടിനിര്‍ത്തല്‍ വ്യവസ്ഥ നിലവില്‍ വന്നശേഷവും തനിക്കും ആര്യാടനുമെതിരെ ലീഗ് പ്രവര്‍ത്തകര്‍ തെറിവിളിച്ച് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ലീഗിന്റെ മനസ്സിലിരിപ്പ് മറ്റെന്തെങ്കിലുമാണെങ്കില്‍ അവര്‍ക്ക് മറ്റു വഴി തേടാമെന്നും മുരളി പറഞ്ഞു. ലീഗിനെതിരെ ആര്യാടനും വിമര്‍ശം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയായിരുന്നു കെപിസിസി എക്സിക്യൂട്ടീവില്‍ ചെന്നിത്തലയുടെ പരാമാര്‍ശങ്ങള്‍. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ വിവാദവിഷയങ്ങള്‍ ചര്‍ച്ചചെയ്യേണ്ടെന്നും തെരഞ്ഞെടുപ്പിനു ശേഷം ഒരുദിവസം ഇതിനായി മാറ്റിവയ്ക്കാമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യായീകരിച്ചു. നാല് മന്ത്രിസ്ഥാനവും ഒരു ചീഫ് വിപ്പ് സ്ഥാനവും മുമ്പ് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അഞ്ചാംമന്ത്രിസ്ഥാനം ലീഗിനു നല്‍കിയതെന്നും ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു. എന്നാല്‍, പിന്നീട് സംസാരിച്ച വി എം സുധീരന്‍ ഇതിനോട് വിയോജിച്ചു. തന്റെ വിയോജിപ്പ് അടുത്ത യോഗത്തില്‍ അവതരിപ്പിക്കുമെന്ന് സുധീരന്‍ പറഞ്ഞു. വിവാദവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കൂടുന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംശയാസ്പദമാണെന്നും സുധീരന്‍ പറഞ്ഞു. ഭരണത്തിലും പൊലീസിലും വഴിതെറ്റല്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദവിഷയങ്ങള്‍ തെരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ചചെയ്യാന്‍ മാറ്റിവച്ചതിനെ ന്യായീകരിച്ച് എം എം ഹസന്‍ സംസാരിച്ചപ്പോള്‍ പരിഹാസച്ചിരി ഉയര്‍ന്നു. പ്രസിഡന്റ് പറഞ്ഞ കാര്യം ആവര്‍ത്തിക്കേണ്ടെന്നു പറഞ്ഞ് ഐ വിഭാഗം തടസ്സപ്പെടുത്തി. മതസാമുദായിക ശക്തികള്‍ക്ക് മുമ്പില്‍ നേതൃത്വം ഈയലുപോലെ വിറയ്ക്കുകയാണെന്നും ആക്ഷേപമുണ്ടായി.