Saturday, May 28, 2022

ആം ആദ്മിയും പരിശുദ്ധമല്ല

ദില്ലി നിയമ സഭ ആം ആദ്മി സമാജികർ പകുതിയിലധികവും ക്രിമിനൽ കേസ് പ്രതികൾ


കോൺഗ്രസിന്റെ അഴിമതിക്കെതിരെ ഉയർന്ന അണ്ണഹസാര പ്രക്ഷോഭത്തിന്റെ ഉൽപ്പന്നമാണ് ആം ആദ്മി. ദില്ലി നിയമ സഭാ തെരഞ്ഞെടുപ്പിൽ എഴുപത് സീറ്റോടെ ആം ആദ്മി അധികാരത്തിൽ വന്നത്. മൊറാർജി ദേശായി മന്ത്രിസഭയിലെ നിയമമന്ത്രി കൂടി ആയിരുന്ന ശാന്തി ഭൂഷൺ അണ്ണഹസാര പ്രക്ഷോഭണത്തിലെ നിത്യ സാന്നിദ്ധ്യം ആയിരുന്നു. ശാന്തി ഭൂഷന്റെ പുത്രൻ പ്രശാന്ത് ഭൂഷൻ മനുഷ്യാവകാശ സംരക്ഷണത്തിൽ ജുഡീഷ്യറിക്ക് മുന്നിലും , തെരുവ് പ്രക്ഷോഭണങ്ങളിലും നേതൃത്വത്തിൽ നടത്തിയ ജനകീയ ഇടപെടലിൽ കൂടെ ജനകീയ ശ്രദ്ധ നേടിയ പ്രധാനി ആയിരുന്നു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ കൂടി ആയ പ്രശാന്ത് ഭൂഷൺ ആംആദ്മി പാർട്ടി രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചവരിൽ പ്രധാനിയാണ്. 

പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും , ദില്ലി ഡവലപ്പ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് ഫെലോയുമായ യോഗേന്ദ്ര യാദവും ആം ആദ്മി സ്ഥാപകരിൽ പ്രധാനിയാണ്. ആം ആദ്മി പാർട്ടിക്കുള്ളിലെ ജനാധിപത്യ വിരുദ്ധത തിരിച്ചറിഞ്ഞ് ഇവർ രണ്ട് പേരും ഇന്ന് ആം ആദ്മിക്ക് പുറത്താണ്. 


സംശുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ അവതാരമായി ചിലർ അവതരിപ്പിക്കുന്ന ആം ആദ്മി പാർട്ടി ദില്ലി നിയമ സഭാംഗങ്ങളായ 70 പേരിൽ 43 പേരും ക്രിമിനൽ കേസ് പ്രതികളാണ്. ഇവരിൽ 37 പേർ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങളുടെ പേരിൽ വിചാരണ നേരിടുന്നവരാണ്. 

37 പേരിൽ 13 പേർ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ ക്രിമിനൽ കേസ് പ്രതികളാണ്. ഒരാൾക്ക് എതിരായ കേസ് സ്ത്രീക്കെതിരായ ലൈംഗിക ബലാൽക്കാര കുറ്റമാണ്. 


സ്വത്ത് സമ്പാദ്യത്തിലും ആംആദ്മി നൽകുന്ന ചിത്രവും സംശുദ്ധതയുടേതല്ല. പഞ്ചാബിൽ ബൽവണ്ടി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആംആദ്മി എം.എൽ.എ പ്രൊഫ.ബൽജിന്ദർ കൗറിന്റെ 2017 ലെ ആസ്തി കേവലം മൂന്ന് ലക്ഷം രൂപ മാത്രമായിരുന്നു. അഞ്ച് വർഷം കഴിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്ക് അനുസരിച്ച് ആസ്തി ഒരു കോടി രൂപയായി ഉയർന്നു. ആസ്തി വർദ്ധനവ് മുപ്പത് ഇരട്ടിയാണ്. ഖുൽവന്ദ് സിംഗ് എന്ന ആം ആദ്മി എം.എൽ.എ അഞ്ച് വർഷം കൊണ്ട് ആസ്തി വർദ്ധനവ് ഏഴുമടങ്ങാണ്. മറ്റൊരു ആം ആദ്മി എംഎൽഎ അമൻ അരോര അഞ്ച് വർഷത്തിനിടെ പത്തുകോടി രൂപയുടെ സ്വത്ത് വർദ്ധനവാണ് സ്വയം തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ വെളിപ്പെടുത്തിയത്. ഇതിനകം ആർജ്ജിച്ച സമ്പത്തിന്റെ ചെറിയ അംശം മാത്രമാണ് ഈ കണക്കുകൾ.

https://adrindia.org/content/punjab-election-2022-18-sitting-mlas-double-wealth-last-five-years-finds-adr-report


https://adrindia.org/content/report-financial-and-criminal-cases-details-candidates-and-mlas-delhi-2008-2019


https://m.economictimes.com/news/elections/assembly-elections/delhi/over-50-newly-elected-delhi-mlas-have-serious-criminal-cases-adr-analysis/articleshow/74100878.cms


Association for Democratic Reforms (ADR), എന്ന് സംഘടന നടത്തിയ പഠനം റിപ്പോർട്ടിലാണ് ആം ആദ്മിയുടെ ദുർമുഖം അനാവരണം ചെയ്യപ്പെടുന്ന വിവരങ്ങൾ ഉള്ളത്.

No comments:

Post a Comment