Friday, May 29, 2020

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍


2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് 2013-14 ല്‍ അത് Rs 10,170.81 കോടി രൂപയായിരുന്നു. അതിപ്പോള്‍ 7 മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

തട്ടിപ്പുകളുടെ വാര്‍ഷിക കണക്ക് നോക്കൂ. 2018-19 കാലത്ത് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 6,801 തട്ടിപ്പ് കേസുകളാണ്. 2017-18 ല്‍ 5,916 കേസുകളും, 2016-17 ല്‍ 5,076 കേസുകളും, 2015-16 ല്‍ 4,693 കേസുകളും, 2014-15 ല്‍ 4,639 കേസുകളും, 2013-14 ല്‍ 4,306 കേസുകളുമാണ്. തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് ഇപ്പോഴത്തെ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളോട് സര്‍ക്കാരിനുള്ള മേല്‍നോട്ടത്തേയും വ്യക്തമാക്കുന്നതാണ്.

RBI പ്രകാരം, ബാങ്ക് കൂട്ടങ്ങളില്‍ പൊതുമേഖല ബാങ്കുകള്‍ (PSBs)ക്കാണ് വായ്പയുടെ കാര്യത്തിലെ വലിയ കമ്പോള പങ്ക്. അവിടെയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. 2018-19 കാലത്തെ തട്ടിപ്പുകളുടെ തുകയുടെ 90.2% വും നടന്നത് അവിടെയായിരുന്നു. അതിന് പിറകെയാണ് സ്വകാര്യമേഖല ബാങ്കുകളും (7.7%) വിദേശ ബാങ്കുകളും. (1.3%). തട്ടിപ്പുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ PSBs ല്‍ 55.4% ഉം സ്വകാര്യ ബാങ്കുകളില്‍ 30.7% ഉം വിദേശ ബാങ്കുകളില്‍ 11.2% ഉം നടന്നു.

പൊതുമേഖല ബാങ്കുകള്‍ എന്തു കൊണ്ട് തട്ടിപ്പില്‍ പെടുന്നു എന്നതില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വായ്പകളുടെ disbursal ന്റെ കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ സമ്മര്‍ദ്ദം ഇവക്ക് മേലുണ്ടാകുന്നതാണ് ഒരു കാരണം. അത് non-performing assets (NPAs) ഉം ബാങ്ക് തട്ടിപ്പും വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

സംഭവം നടക്കുന്ന ദിവസവും ബാങ്ക് അത് കണ്ടെത്തുന്നതും തമ്മില്‍ ശരാശരി 22 മാസങ്ങളുടെ വ്യത്യാസം ഉണ്ടായിരിക്കും എന്ന് കൂടുതലായി RBI പറയുന്നു. എന്നാല്‍ Rs 100 കോടി രൂപക്ക് മുകളിലുള്ള വലിയ തട്ടിപ്പുകളുടെ കാര്യത്തില്‍ ആ വ്യത്യാസം 55 മാസങ്ങളാണ്. 2018-19 കാലത്ത് Rs 52,200 കോടി രൂപയുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബാങ്ക് തട്ടിപ്പുകളോടൊപ്പം പൊതുജനങ്ങളുടെ പണത്തിന്റെ ചിലവലില്‍ അറിഞ്ഞുകൊണ്ട് തിരിച്ചടവ് നടത്താതെ NPAs എഴുതിത്തള്ളുന്നത്, മോഡിയുടെ കാലത്ത് ബാങ്കിങ് മേഖല ഏറ്റവും മോശമായിരുന്നു എന്ന് കാണിച്ച് തരുന്നു.

മോഡിയുടെ ആദ്യത്തെ ഭരണകാലമായ 2014 – 2018 കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയ ചീത്ത വായ്പകള്‍ (NPAs) ഞെട്ടിക്കുന്ന Rs.5.56 ലക്ഷം കോടി രൂപയുടേതാണ്. RTI അപേക്ഷയില്‍ RBIയുടെ മറുപടിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 2008 – 2018 കാലത്ത് മൊത്തം എഴുതിത്തള്ളിയ വായ്പകളുടെ(Rs 7 ലക്ഷം കോടി) അഞ്ചില്‍ നാലാണിത്. ‘എഴുതിത്തള്ളല്‍’ എന്നാല്‍ തിരിച്ചടക്കാത്ത ബാങ്ക് വായ്പകള്‍ തിരിച്ചടവില്ലാത്ത കടം എന്ന പേരിലാക്കുന്നു. ഉദാഹരണത്തിന് മാര്‍ച്ച് 2018 ന്റെ അവസാനം വരെ NPAs ന്റെ മൊത്തം തുക Rs 10.3 ലക്ഷം കോടി രൂപയ ആയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് 2018-19 ല്‍ അതില്‍ നിന്ന് റിക്കോഡായ Rs 2.54 ലക്ഷം കോടി രൂപയുടെ മോശം വായ്പകള്‍ എഴുതി തള്ളിയതോടെ മൊത്തം തുക Rs 9.34 ലക്ഷം കോടി രൂപ ആയി.

തന്നിഷ്ടത്തോടെ കടം തിരിച്ചടക്കാത്തവരുടെ വര്‍ദ്ധനവും അവരുടെ തട്ടിപ്പ് പുറത്ത് വരുമ്പോള്‍ പെട്ടെന്നുള്ള അപ്രത്യക്ഷമാകലും മോഡിയുടെ കാലത്തെ ബാങ്കിങ് സംവിധാനത്തെ ബാധിക്കുന്നു. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവരുടെ മൊത്തം എണ്ണം 60% വര്‍ദ്ധിച്ച് മാര്‍ച്ച് 2019 ന്റെ അവസാനത്തില്‍ 8,582 ആയി. 2015 ല്‍ അത് 5,349 ആയിരുന്നു. പാര്‍ളമെന്റില്‍ ധനകാര്യ വകുപ്പ് കൊടുത്ത വിവരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവര്‍ മൊത്തത്തില്‍ ബാങ്കുകള്‍ക്ക് Rs.1.55 ലക്ഷം കോടി രൂപ കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഏകദേശം Rs 7,600 കോടി രൂപ അവരില്‍ നിന്ന് പിടിച്ചെടുത്തു.

ജനങ്ങളുടെ പണം മോഷ്ടിക്കുന്നത് മാത്രമല്ല സര്‍ക്കാരിന്റേയും RBI യുടേയും ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയും കൂടിയാണ് മുകളില്‍ കൊടുത്തിരിക്കുന്ന സംഖ്യകള്‍ സൂചിപ്പിക്കുന്നത്.

No comments:

Post a Comment