Monday, May 18, 2020

ഇനി പ്രേമ ചന്ദ്രന് രാജി വക്കാം

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം';  വിഎസ് ശ്യാം ലാല്‍ എഴുതുന്നു

 ഫേസ്‌ബുക്ക് പോസ്റ്റ്‌


രാജിവെയ്‌ച്ചേ അടങ്ങൂ എന്ന വാശിയിലാണ് എന്‍.കെ.പ്രേമചന്ദ്രന്‍. 'തെളിവ് തരൂ.. തെളിവ് തരൂ... ഇപ്പോള്‍ രാജിവെയ്ക്കും..' എന്നാണ് അദ്ദേഹത്തിന്റെ മുറവിളി. പാവമല്ലേ, മുതിര്‍ന്ന ജനപ്രതിനിധിയല്ലേ.. നുമ്മളൊന്ന് പിന്തുണയ്ക്കാമെന്നു വെച്ചു. രാജിവെയ്ക്കാന്‍ അദ്ദേഹത്തിനെ സഹായിക്കാനായി തെളിവുകള്‍ നല്‍കുകയാണ്.

ദയവായി എന്നെ തെറ്റിദ്ധരിക്കരുതെന്ന് എടുത്തു പറയുന്നു. പ്രേമചന്ദ്രനെ സഹായിക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. വേറൊരു ദുരുദ്ദേശവുമില്ല.

തെളിവ് 1: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 4.

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the nodal officer of Railways. Railways will endeavour to plan and run the special trains based on the requirement given by Originating state subject to availability of Rolling Stock.
എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എന്നാണ്.

എവിടെയാണോ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയ ശേഷം യാത്ര ആരംഭിക്കുന്ന സംസ്ഥാനം റെയില്‍വേയുടെ നോഡല്‍ ഓഫീസറെ വിവരമറിയിക്കണം. ലഭ്യതയനുസരിച്ച് ട്രെയിന്‍ അനുവദിക്കുന്ന കാര്യം റെയില്‍വേ തീരുമാനിക്കും. അതായതുത്തമാ ഒരു ട്രെയിന്‍ അനുവദിക്കണമെങ്കില്‍ അതിനു മുന്‍കൈയെടുക്കേണ്ടതും ആവശ്യമുന്നയിക്കേണ്ടതും യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ്. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടണം, വരുന്നവരെ സ്വീകരിക്കാമെന്ന് സമ്മതിക്കുക മാത്രമാണ് കേരളത്തിന്റെ റോള്‍.

തെളിവ് 2: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 6.

The consent of receiving state shall be obtained by originating state and a copy provided to Railways before departure of train.
യാത്ര അവസാനിക്കുന്ന സംസ്ഥാനത്തോട് യാത്ര ആരംഭിക്കുന്ന സംസ്ഥാനം അനുമതി വാങ്ങുകയും അതിന്റെ പകര്‍പ്പ് ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പ് റെയില്‍വേക്കു കൈമാറുകയും വേണം. യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. കേരളത്തില്‍ നിന്നാണ് പോകുന്നതെങ്കില്‍ കേരളം, മഹാരാഷ്ട്രയില്‍ നിന്നാണെങ്കില്‍ മഹാരാഷ്ട്ര. കേരളത്തില്‍ നിന്നു ട്രെയിന്‍ കൊണ്ടുപോകാന്‍ ഒഡിഷയ്ക്കും പറ്റില്ല പഞ്ചാബില്‍ നിന്നു ട്രെയിന്‍ കൊണ്ടുവരാന്‍ കേരളത്തിനും പറ്റില്ല.

തെളിവ് 3: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 11.

Sale of Tickets: As these Shramik Special trains are run by railways only for these persons, who have been cleared by organising state in consultation with receiving state, and not for general public, following methodology will be adopted for sale of tickets:
a) The originating state will indicate the exact number of passengers travelling in train, which should be around 1200 (or at least 90%) considering the capacity of Shramik Special train.
b) Railways shall print train tickets to the specified destination, as per number of passengers indicated by originating state and hand them over to the local state government authority.
c) The local state government authority shall handover the tickets to the passengers cleared by them and collect the ticket fare and hand over the total amount to Railways.

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം.

 ശ്രമിക് എക്‌സ്പ്രസ്സുകളല്ലാതെ മറ്റു പ്രത്യേക ട്രെയിനുകളൊന്നും രാജ്യത്ത് ഓടിയിട്ടുമില്ല. യാത്രക്കാരെ കണ്ടെത്തുക, അവരുടെ വിലാസവും ഫോണ്‍ നമ്പരും ടിക്കറ്റിനുള്ള പണവും ശേഖരിച്ച് റെയില്‍വേക്കു കൈമാറുക, അവര്‍ക്ക് കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ ചുമതലകളെല്ലാം യാത്ര ആരംഭിക്കുന്ന സംസ്ഥാനം നിര്‍വ്വഹിക്കണം. പല സ്ഥലത്തായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് സ്റ്റേഷനിലെത്തിക്കാനൊന്നും മറ്റു സംസ്ഥാനങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് ഇവിടേക്ക് ട്രെയിനും വന്നില്ല. ഇവിടെ നിന്നുള്ള യാത്രയ്ക്കാവശ്യമായ ചുമതലകളെല്ലാം കേരളം നിറവേറ്റിയപ്പോള്‍ ഇവിടെ നിന്ന് ട്രെയിന്‍ പോയി.

തെളിവ് 4: കേരളത്തിന്റെ അപേക്ഷ പ്രകാരം ഒഡിഷയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നു എന്ന ദക്ഷിണ റെയില്‍വേ വിജ്ഞാപനം. ഒഡിഷ സര്‍ക്കാരാണ് അപേക്ഷിച്ചതെങ്കില്‍ 'കേരളത്തിന്റെ അപേക്ഷ പ്രകാരം' എന്നു വിജ്ഞാപനത്തില്‍ പറയില്ലല്ലോ.

തെളിവ് 5: അന്നാട്ടുകാരായ തൊഴിലാളികളെ അയച്ചാല്‍ സ്വീകരിക്കാമോ എന്നു ചോദിച്ച് ബംഗാള്‍ സര്‍ക്കാരിന് കേരളമയച്ച കത്ത്. ബംഗാളികളായ തൊഴിലാളികളെ കേരളത്തില്‍ നിന്ന് അയയ്ക്കണമെങ്കില്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതി വേണം. കേരളമാണ് ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തത് എന്നത് ഇതു വ്യക്തമാക്കുന്നു.

തെളിവ് 6: മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത്.
പഞ്ചാബില്‍ 348 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ട്. റെയില്‍വേ സര്‍ക്കുലര്‍ പ്രകാരം പഞ്ചാബില്‍ നിന്നു കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ പഞ്ചാബ് തന്നെ വിചാരിക്കണം. അവരതു ചെയ്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ട് കത്തയച്ചു, ആ കുട്ടികളെ നാട്ടിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി.

എന്തുകൊണ്ടോ അവര്‍ ആ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുത്തില്ല. കോണ്‍ഗ്രസ്സിലെ മാന്യതയുള്ള നേതാക്കളില്‍ ഒരാളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് പഞ്ചാബ് മുഖ്യമന്ത്രി. പ്രേമചന്ദ്രന്റെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കള്ളം പറയാന്‍ ഈ ഊര്‍ജ്ജമത്രയും പാഴാക്കുന്ന സമയത്ത് കോണ്‍ഗ്രസ് വഴി പഞ്ചാബിലെ കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നുവെങ്കില്‍ കൈയടി കിട്ടില്ലായിരുന്നോ? മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വിജയിക്കാനാവും എന്നത് ഇക്കാര്യത്തില്‍ ഉറപ്പല്ലേ? പക്ഷേ, അതു ചെയ്യില്ല

അപ്പോള്‍ ബഹുമാന്യനായ പ്രേമചന്ദ്രന്‍ രാജി സമര്‍പ്പിക്കുകയല്ലേ?പത്രസമ്മേളനം വിളിച്ചുകൂട്ടി രാജി പ്രഖ്യാപിക്കുകയാണോ അതോ രാജിക്കത്ത് നേരിട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചുകൊടുക്കുകയാണോ?
Read more: https://www.deshabhimani.com/news/kerala/nk-premachandran-kerala-government-train/871428

No comments:

Post a Comment