Sunday, August 2, 2020

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ ! വാഴൂരിന്റെ ചരിത്ര പുരുഷന്‍

കൂരോപ്പള്ളില്‍ ചാക്കോച്ചന്‍ ! വാഴൂരിന്റെ ചരിത്രത്തില്‍ ആര്‍ക്കും മറക്കാനാവാത്ത വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു.ഇദ്ദേഹത്തിന്റെ ജനനം കൊല്ലവര്‍ഷം 1038 - ല്‍ ആയിരുന്നു.1093 ചിങ്ങം പതിനെട്ടിന് അമ്പത്തഞ്ചു വയസെത്തിയപ്പോള്‍ പനി ബാധ മൂലം മരണമടഞ്ഞു.വാഴൂര്‍ വേങ്ങത്താനം കുടുംബാംഗം മറിയാമ്മ ആയിരുന്നു.ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി .മൂല കുടുംബം പുതുപ്പള്ളിയില്‍ ആയിരുന്നു.ഇദ്ദേഹത്തിനു മക്കള്‍ ആറു പേര്‍ .മറിയം (കുഞ്ഞു പെണ്ണ് ),കുഞ്ഞേലി ,അന്നമ്മ ,റാഹേല്‍ സാറാമ്മ .കുരുവിള (കൊച്ച് ).ഏക പുത്രന്‍ കുരുവിള പതിനൊന്നാം വയസ്സില്‍ പനി ബാധ മൂലം മരണമടഞ്ഞത്‌  ചാക്കോച്ചനെ മാനസികമായി ഏറെ തളര്‍ത്തി. ഏറെ ഭുസ്വത്തിന്റെ ഉടമ ആയിരുന്ന ചാക്കോച്ചന്‍ തന്റെ സ്വത്തില്‍ സിംഹ ഭാഗവും പുത്രന്റെ മരണത്തെ തുടര്‍ന്ന്  വിറ്റു .ദാന ശീലനായിരുന്ന ചാക്കോച്ചന്‍ വായ്പക്ക് പണം ആവശ്യപ്പെട്ടു സമീപിക്കുന്ന ആരെയും വെറും കയ്യോടെ വിട്ടിരുന്നില്ല .ഇങ്ങിനെ പണം വായ്പ വാങ്ങിയിരുന്നവരില്‍ പാമ്പാടി തിരുമേനിയുടെ ജേഷ്ഠ സഹോദരന്‍ കുട്ടി മാത്രം ആണ് വാങ്ങിയ വായ്പ പണം  ചാക്കോച്ചന്റെ അകാലമായ മരണത്തിനു ശേഷം സത്യസന്ധമായി തിരികെ നല്‍കിയത് . വാഴൂര്‍ പുളിക്കല്‍ കവലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ പീറ്റര്‍ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ സ്ഥാപനത്തിനും ,കരിങ്കല്‍ നടയുടെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയത് ഇദ്ദേഹം ആയിരുന്നു. മോട്ടോര്‍ വാഹനങ്ങള്‍ സുഗമം അല്ലാതിരുന്ന ആദ്യ കാലത്ത്  മലഞ്ചരക്ക് ഗതാഗതത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത് കാളവണ്ടികളെ ആയിരുന്നു .പീരുമേട് നിന്നും കോട്ടയത്തേക്ക് മലഞ്ചരക്ക് കൊണ്ടു പോന്ന നിരവധി കാളവണ്ടികള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു.ചാക്കോച്ചന്  രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു .സഹോദരങ്ങള്‍ വെങ്ങാലൂര്‍ കുഞ്ഞു വറുഗീസ് ,ഒക്കാണ്ട .ഏക സഹോദരിയെ വാഴൂര്‍ കുളങ്ങര കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ചു .ചാക്കോച്ചന്റെ പിതൃ സഹോദരിയെ വിവാഹം കഴിച്ചയച്ചത് കൊല്ലാട് കൊടുവത്തു കുടുംബത്തിലേക്കാണ് .കൊടുവത്തു എം തോമസ്‌ വക്കീലിന്റെ പിതാവ് കൊച്ചുപാപ്പി ഇവരുടെ പുത്രനാണ് .കൊടുവത്തു കൊച്ചുപാപ്പിയുടെ മധ്യസ്ഥതയില്‍ ആയിരുന്നു ചാക്കോച്ചന്റെ മരണ ശേഷം ചാക്കോച്ചന്റെ സ്വത്തുവകകള്‍ പെണ്‍ മക്കള്‍ക്കായി ഭാഗം ചെയ്തു നല്‍കിയത് .ചാക്കോച്ചന്റെ സഹോദരിക്ക് പീലി ഉള്‍പ്പെടെ എട്ട്  മക്കള്‍.
ചാക്കോച്ചന്റെ മൂത്ത മകള്‍ മറിയം(കുഞ്ഞു പെണ്ണ് ) വിവാഹം കഴിച്ചത് വാഴൂര്‍ കൊണ്ടോടിക്കല്‍ കുടുംബം വറുഗീസിന്റെ മൂത്ത പുത്രന്‍ ഈശോയെ ആയിരുന്നു.വിവാഹിത ആകുമ്പോള്‍ മറിയത്തിനു വയസ് പതിനൊന്ന് . ഈശോക്ക് വയസ് പതിനാറു.വധുവിനെ തോളത്തെടുത്ത് ആയിരുന്നത്രെ വിവാഹം നടന്ന പാമ്പാടി പള്ളിയിലേക്ക് കൊണ്ടുപോയത് . മറിയത്തിന്റെ നീണ്ട മുടിയും നീണ്ട കാതും കണ്ടു ആകര്‍ ഷിക്കപ്പെട്ടു ആയിരുന്നത്രെ കൂരോപ്പള്ളിയില്‍ എത്തിയ കൊണ്ടോടിക്കല്‍ വറുഗീസ് തന്റെ പുത്രന്‍ ഈശോക്ക് വേ.ണ്ടി വിവാഹാലോചന നടത്തിയത്‌ . ഈശോ -മറിയം ദമ്പതികള്‍ക്ക്  മക്കള്‍ പത്തു പേര്‍ .ആണ്‍ മക്കള്‍ ആറ് ,പെണ്‍ മക്കള്‍ നാല് . ഇന്നമ്മ ,ഉണ്ണൂണ്ണി (വറുഗീസ്),കൊച്ച് (ചാക്കോ),കുഞ്ഞച്ചന്‍ (കുരുവിള), കുഞ്ഞമ്മ ( മറിയാമ്മ ),കുട്ടിയമ്മ ,കുഞ്ഞൂഞ്ഞു (മാത്യു),അവറാച്ചന്‍ (എബ്രഹാം ), അമ്മിണി ,തങ്കായി (അലക്സാണ്ടര്‍ ) എന്നിവര്‍ ആണ് മക്കള്‍ .ഇവരില്‍ കുട്ടിയമ്മ ചെറു പ്രായത്തില്‍ തന്നെ മരണമടഞ്ഞു.
ചാക്കോച്ചന്റെ രണ്ടാമത്തെ മകള്‍ കുഞ്ഞേലിയെ വിവാഹം കഴിച്ചത് മീനടം ഞണ്ടുകുളം കുടുംബാംഗം തോമസ്‌ .മക്കള്‍ അഞ്ച് ,മൂന്ന് ആണ്‍ രണ്ടു പെണ്‍ .
ചാക്കോച്ചന്റെ മൂന്നാമത്തെ മകള്‍ അന്നമ്മയെ വിവാഹം കഴിച്ചത് ചെമ്പകശേരിയില്‍ സ്കറിയ .മക്കള്‍ ഏഴ് .പെണ്‍ അഞ്ച് ,ആണ്‍ രണ്ട് .
ചാക്കോച്ചന്റെ നാലാമത്തെ മകള്‍ റാഹേലിനെ വിവാഹം കഴിച്ചത് വാഴൂര്‍ പേഴമറ്റം കുഞ്ഞപ്പന്‍ ( എബ്രഹാം ).മക്കള്‍ ആറ് .ആണ്‍ രണ്ട് ,പെണ്‍ നാല് .
ചാക്കോച്ചന്റെ  അഞ്ചാമത്തെ മകള്‍ സാറാമ്മ .ഭര്‍ത്താവ് കല്ലൂപ്പാറ ഗീവര്‍ഗീസ് പണിക്കര്‍ .

No comments:

Post a Comment