Tuesday, July 19, 2022

കിഫ്ബിയിലെ ഇഡി നോട്ടീസ് കുരുക്കിൽ കണ്ണുവച്ചവർ അറിയാൻ.


Gopakumar Mukundan എഴുതുന്നു,വ്യക്തമായി.

നിയമസഭ അംഗീകരിക്കുന്ന C&AG റിപ്പോർട്ടിനു  മാത്രമേ നിലനിൽപ്പുളളൂ. നിങ്ങൾ  പറയുന്ന C&AG പരാമർശം സംസ്ഥാന നിയമ സഭ നിരകാരിച്ചതോടെ റിപ്പോർട്ടിലില്ല എന്നതാണ്   നിയമപരമായ  സ്ഥിതി എന്നത് ഓർക്കണം.  . ഇനിയിപ്പോൾ പുതിയ റിപ്പോർട്ട് ആണെങ്കിലും അതും നിയമ സഭയുടെ property ആണ് എന്നതും ഓർക്കണം. 

1.  KIIFB യുടെ മസാല ബോണ്ട് FEMA നിയമ ലംഘനമാണ് എന്നതാണല്ലോ വിഷയം? ഇത് സംബന്ധിച്ച മാധ്യമങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങിയ C&AG പരാമർശം  ഓർമ്മയുണ്ടോ? മസാല ബോണ്ട് വഴിയുള്ള ധന സമാഹരണം external  commercial borrowing( ECB) ആണ്. ഭരണ ഘടനയുടെ ഏഴാം പട്ടികയിലെ ഒന്നാം ലിസ്റ്റിലെ ഇനം 37 പ്രകാരം ഇതിനുള്ള (ECB) അധികാരം കേന്ദ്ര സർക്കാരിനു  മാത്രമാണ് എന്നതായിരുന്നു ഇതു സംബന്ധിച്ച   അസംബന്ധ വാദം. ഈ ഏഴാം പട്ടികയിൽ മൂന്നു ലിസ്റ്റുണ്ട്. യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നീ മൂന്നു ലിസ്റ്റുകൾ. കേന്ദ്ര പാർലമെന്റിനും സംസ്ഥാന നിയമ സഭകൾക്കും  ഏതൊക്കെ വിഷയങ്ങളിലാണ് നിയമ നിർമ്മാണ അധികാരം എന്നതു  പട്ടികപ്പെടുത്തിയിരിക്കുന്ന ഷെഡ്യൂൾ ആണിത്. അതിനെ ഒന്നാം പട്ടിക യൂണിയൻ  ലിസ്റ്റ്. എന്നു പറഞ്ഞാൽ കേന്ദ്ര പാർലമെന്റിന് നിയമ നിർമ്മാണ അധികാരമുള്ള വിഷയങ്ങൾ പട്ടികപ്പെടുത്തുയിരിക്കുന്ന ലിസ്റ്റ്. ഇതിലെ ഇനം 37 എന്നു പറയുന്നത് ദാ ഇതാണ്. “ 37  Foreign loans” ഇതാണ് entry. ഇതിന്റെപൊരുൾ എന്താണ്? Foreign loans സംബന്ധമായ നിയമം ഉണ്ടാക്കാൻ പാർലമെന്റിനു മാത്രമാണ് അധികാരം എന്നാണ് അർത്ഥം. അതിനെ Foreign loan എടുക്കാൻ കേന്ദ്ര സർക്കാരിനു മാത്രമേ കഴിയൂവെന്നു വ്യാഖ്യാനിക്കുന്നത് മിനിമം ഭാഷയിൽ ശുദ്ധ വിവരക്കേടാണ്.  Foreign loans സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അധികാരം ഉപയോഗിച്ച് പാർലമെന്റ് ഉണ്ടാക്കിയ നിയമമാണ് The Foreign Exchange Management Act(FEMA) . ഇതിലെ വ്യവസ്ഥകൾ പ്രകാരമാണ് ആർബിഐ മസാലബോണ്ടിന് അനുമതി നൽകിയത്.  2150 കോടി രൂപയ്ക്കുള്ള മസാലബോണ്ടുകൾ പുറത്ത് ഇറക്കുന്നതിനാണ് 2018 ജൂൺ 1 ന് റിസർവ്വ് ബാങ്ക് അനുമതി നൽകിയത്.  

2.ഇതിനുള്ള അധികാരം RBIയ്ക്ക് ഉണ്ടോ? മസാലബോണ്ട് എക്സ്റ്റേണൽ കൊമേഴ്സ്യൽ ബോറോയിംഗ് ഗണത്തിൽപ്പെടുന്ന വായ്പയാണ്. ഫെമ നിയമമാണ് (Foreign Exchange Management Act 1999) ഇത്തരം വിദേശ വായ്പകൾ സംബന്ധിച്ച ലീഗൽ ഫ്രെയിം വർക്ക്. ഫെമ നിയമത്തിലെ (6(3)(d)) പ്രകാരം ഇത്തരം വായ്പകൾ റെഗുലേറ്റ് ചെയ്യുന്നതിനുള്ള അധികാരം റിസർവ്വ് ബാങ്കിൽ നിക്ഷിപ്തമാണ്.
Section 6(3)(d) reads as follows:
“Without prejudice to the generality of the provisions of sub-section (2), the Reserve Bank may, by regulations prohibit, restrict or regulate the following:—
……
(d) any borrowing or lending in foreign exchange in whatever form or by whatever name called;
….."
ഈ അധികാരം ഉപയോഗിച്ച് റിസർവ്വ് ബാങ്ക് ഒരു മാസ്റ്റർ സർക്കുലർ (RBI/FED/2015-16/15 FED (Master Direction No.5/2015-16)) പുറപ്പെടുവിച്ചു.  മാസ്റ്റർ ഡയറക്ഷന്റെ മൂന്നാം വകുപ്പിലാണ് മസാലബോണ്ടുകൾ സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത്. വകുപ്പ് (3.3.2) പ്രതിപാദിക്കുന്നത് ആർക്കൊക്കെ മസാലബോണ്ടുകൾ പുറപ്പെടുവിക്കാമെന്നതാണ്. അതിലെ പദപ്രയോഗം ഇങ്ങനെയാണ്-
"3. Framework for issuance of Rupee denominated bonds overseas

3.3.2 Eligible borrowers: Any corporate or body corporate is eligible to issue such bonds…."
കിഫ് ബോർഡ് നിയമപ്രകാരം ഒരു ബോഡി കോർപ്പറേറ്റാണ്. കിഫ് നിയമത്തിന്റെ വകുപ്പ് (4(2)) ഇതാണ് -
"4(2) The Board shall be a body corporate by the name aforesaid, having perpetual succession and a common seal and shall by the said name sue or be sued"
ഇത്തരത്തിൽ നിയതമായ വ്യവസ്ഥകളുടെയും അനുമതികളുടെയും അടിസ്ഥാനത്തിൽ തീർത്തും നിയമവിധേയമായി ഇറക്കിയതാണ്  മസാലബോണ്ട്. അതിന്റെ പണം ഈ നാട്ടിൽ സ്കൂളായും ആശുപത്രിയായും പാലങ്ങളായും എല്ലാം ഉയരുന്നുണ്ട്.

3.  ഇന്ത്യയിൽ മസാലബോണ്ട് ഇറക്കുന്നതിന് അനുമതി ലഭിച്ച ആദ്യ സ്ഥാപനമല്ല കിഫ്ബി. മറ്റു പല സ്ഥാപനങ്ങൾക്കും അനുമതി ലഭിക്കുകയും ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്. എൻഎച്ച്എഐ ആക്ട് 1988 പ്രകാരം രൂപീകൃതമായതാണിത്. പ്രസ്തുത നിയമത്തിന്റെ വകുപ്പ് (3(2)) പ്രകാരം എൻഎച്ച്എഐ ഒരു ബോഡി കോർപ്പറേറ്റാണ്. കിഫ്ബിയുടേതിനു സമാനമായ ലീഗൽ സ്റ്റാറ്റസുള്ള സ്ഥാപനമെന്ന് അർത്ഥം. എൻഎച്ച്എഐയ്ക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാൻ റിസർവ്വ് ബാങ്ക് അനുമതി നൽകുകയും അവർ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. KIIFB എടുത്തത് മാത്രം FEMA ലംഘനവും  കളപ്പണവും ആകുമോ?

4.  ഇനി ഈ പണം എങ്ങനെയാണ് വരുന്നതും വിനിയോഗിക്കുന്നതും? മസാലബോണ്ടിന് അനുമതി നൽകുന്ന റിസർവ്വ് ബാങ്ക് ഇതുവഴിയുള്ള എല്ലാ പണമൊഴുക്കും അതിന്റെ വിനിയോഗവും നിരീക്ഷിക്കുന്നുണ്ട്. അതിനുള്ള ക്രമീകരണം മസാലബോണ്ടിന്റെ റെഗുലേറ്ററി ചട്ടക്കൂടിൽ ഉൾക്കൊള്ളുന്നതുമാണ്. എല്ലാ മാസവും വിദേശ വാണിജ്യ വായ്പകൾ സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത ഫോമിൽ റിസർവ്വ് ബാങ്കിനു സമർപ്പിക്കാൻ ചട്ടപ്രകാരം കിഫ്ബിയും ബാധ്യസ്ഥമാണ്. ഇത് കൃത്യമായി ചെയ്യുന്നുമുണ്ട്. ഇപ്രകാരം റിസർവ്വ് ബാങ്കിനു കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന വരവും ചെലവും കളപ്പണമാണ് എന്നാണല്ലോ ഈ ED സ്ഥാപിക്കാൻ നോക്കുന്നതും ബിജുവിനെ പോലെയുള്ള embedded journalist സംഘം തൊണ്ട തൊടാതെ വിഴുങ്ങുന്നതും. 

5.  ഈ FEMA നിയമം ഒരു സിവിൽ നിയമമാണ്. അതിലൊരു ഗുമ്മില്ല. അപ്പോൾ THE PREVENTION OF MONEY-LAUNDERING ACT കൊണ്ടു വരണമല്ലോ? ഒരു എരിവും പുലിയുമെല്ലാം വേണ്ടേ.  

6.  ഇതൊരു സന്ദർഭമാണ്. KIIFB യുടെ മാതൃക എങ്ങനെ ഇടതു പക്ഷ ബദൽ ആണ് എന്നത് പറയാനും ഈ പണം ഉപയോഗിച്ച് കേരളത്തിൽ ഉയരുന്ന  അനന്യാദൃശമായ പശ്ചാത്തല സൌകര്യ വിപുലികരണ പരിപാടികൾ വീണ്ടും വീണ്ടും പറയാനുമുള്ള സന്ദർഭം.  
 ദേശീയ പാതയുടെ ഭൂമി ഏറ്റെടുക്കലിന് പണം നല്കിയത് KIIFB
  സ്കൂളുകൾ ഈ പുതു മോടിയും സൌകര്യങ്ങളും ആർജ്ജിക്കുന്നതും KIIFB വഴി 
  ആശുപത്രികൾ ഇങ്ങനെ ആധുനികമാകുന്നതും KIIFB ഫണ്ട് ഉപയോഗിച്ച്. 
  മലയോര പാതയും തീര ദേശ പാതയും KIIFB വഴി 
 ചെല്ലാനത്തും കാട്ടൂരും തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും അഴിയൂരും അമ്പലപ്പുഴയും  നവീനമായ തീര സംരക്ഷണം നടപ്പിലാക്കുന്നതും KIFB പണം ഉപയോഗിച്ച്. 
 കൊച്ചി കാൻസർ സെന്ററും എറണാകുളം ജെനറൽ ആശുപത്രിയും അടക്കം നിരവധി റെഫെറൽ ആശുപത്രികൾ KIIFB പദ്ധതി. 
  കൂടി വെള്ള പദ്ധതികൾ 
  കുണ്ടന്നൂരും വൈറ്റിലയും അടക്കം എത്രയോ മേൽപ്പാ ലങ്ങൾ 
 കളി സ്ഥലങ്ങൾ 
  സാംസ്ക്കാരിക കേന്ദ്രങ്ങൾ 
  K- Fone
  Transgrid 
  Infopark, Technocity വിപുലീകരണങ്ങൾ 
         ഇതെല്ലാം  പറഞ്ഞു കൊണ്ടേയിരിക്കാൻ കിട്ടുന്ന അവസരം
https://www.facebook.com/100001162580176/posts/pfbid02QbAbani7j28WdarZz5h6yrxuyx8Zi4BrErYCJjES6xthJpquDVhr896b18mQFDPGl/

No comments:

Post a Comment