Saturday, November 18, 2023

രാജസ്ഥാനിൽ ഇടത് പക്ഷം ശക്തിപ്പെടുന്നു

ലാൽ ലാൽ ലഹർ ആയേഗ, ഷോപ്പത്ത്‌ ജയ്‌പുർ ജായേഗാ’ ; കർഷകരുടെ ശബ്‌ദമായി ഷോപ്പത്ത്‌ റാം


ലാൽ ലാൽ ലഹർ ആയേഗ, ഷോപ്പത്ത്‌ ജയ്‌പുർ ജായേഗാ’.- ഇന്ത്യ–- പാക്ക്‌ അതിർത്തിയോടു ചേർന്നുള്ള ഖ്യാലിവാല ഗ്രാമത്തിലേക്ക്‌ വോട്ട്‌ അഭ്യർഥിച്ചെത്തിയ സിപിഐ എം സ്ഥാനാർഥി ഷോപ്പത്ത്‌ റാം മെഘ്‌വാളിനെ ഗ്രാമീണർ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. സിഖ്‌ വംശജരായ കർഷകരാണ്‌ ഗ്രാമത്തിലേറെയും. ശ്രീഗംഗാനഗർ, അനൂപ്‌ഗഢ്‌ ജില്ലകളുടെ പാകിസ്ഥാനോടു ചേർന്നുള്ള മേഖലയാകെ നിലവിൽ സിഖുകാരുടെ കൃഷിയിടങ്ങളാണ്‌.

രാജസ്ഥാനിലെ ശെഖാവതി മേഖലയ്‌ക്ക്‌ സമാനമായി ഗംഗാനഗർ–- അനൂപ്‌ഗഢ്‌ മേഖലയിലും തെരഞ്ഞെടുപ്പിൽ പ്രധാനമായും ഉയരുന്നത്‌ കാർഷിക പ്രശ്‌നങ്ങളാണ്‌. റായ്‌സിങ്‌നഗറിലെ കർഷകർക്കൊപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഷോപ്പത്ത്‌ റാമുണ്ട്‌.2004ൽ കനാൽ വെള്ളത്തിനായി ഗംഗാനഗർ, അനൂപ്‌ഗഢ്‌ മേഖലകളിലെ കർഷകർ മാസങ്ങൾ നീണ്ട സമരം സംഘടിപ്പിച്ചു. കിസാൻസഭയായിരുന്നു നേതൃത്വത്തിൽ. പൊലീസ്‌ വെടിവയ്‌പിൽ ഏഴുകർഷകർ കൊല്ലപ്പെട്ടു. എന്നാൽ, സമരം ജയിക്കുംവരെ കർഷകപോരാട്ടം തുടർന്നു. സമരത്തെ തുടർന്ന്‌ ഇന്ദിരാ കനാലിലൂടെ കൂടുതൽ വെള്ളം ഗംഗാനഗർ, അനൂപ്‌ഗഢ്‌ മേഖലകളിലേക്ക്‌ ഒഴുകി. ഷോപ്പത്ത്‌ സിങ്‌ അടക്കമുള്ള നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടച്ചു. തുടർന്നിങ്ങോട്ട്‌ കർഷകർക്കായി ഒട്ടനവധി ഐതിഹാസിക സമരങ്ങൾക്ക്‌ ഷോപ്പത്ത്‌ സിങ്‌ നേതൃത്വമേകി. 

   2018ലെ തെരഞ്ഞെടുപ്പിൽ റായ്‌സിങ്നഗറിൽ 43,000ത്തിലേറെ വോട്ട് പിടിച്ച്‌ ഷോപ്പത്ത്‌ സിങ്‌ രണ്ടാമതായി. സംവരണ മണ്ഡലമായ റായ്‌സിങ്‌നഗറിൽ ബിജെപിയുടെ സിറ്റിങ്‌ എംപി ബൽവീർ സിങ്‌ ലൂത്രയും കോൺഗ്രസിന്റെ സൊഹൻ ലാലുമാണ്‌ എതിരാളികൾ.


മങ്കേജ്‌ ചൗധുരി ; നോഹറിന്റെ കോമ്രേഡ്‌

.

ചുരുവിലെ താരാ നഗറിൽനിന്ന്‌ അനൂപ്‌ഗഢിലെ രായ്‌സിങ്‌ നഗറിലേക്കുള്ള യാത്രയ്‌ക്കിടെ പെട്രോൾ നിറയ്‌ക്കുന്നതിനായി ഒരു പമ്പിലേക്ക്‌ വാഹനം കയറ്റി. പമ്പിലെ യുവാവിനോട്‌ ‘ഇദർ ചുനാവ്‌ മാഹോൽ കൈസാ ഹേ’ എന്ന ചോദ്യമെറിഞ്ഞു. കോൺഗ്രസ്‌–-  ബിജെപി സ്ഥാനാർഥികളുടെ പേര്‌ പറഞ്ഞു. ഒപ്പം മറ്റൊരു പേരുകൂടി–- കോമ്രേഡ്‌ മങ്കേജ്‌ ചൗധുരി.  കൗതുകത്തോടെ മണ്ഡലം ഏതെന്ന്‌ ചോദിച്ചു. നോഹർ. ഹനുമാൻഗഢ്‌ ജില്ലയിലാണ്‌. രാജസ്ഥാനിൽ സിപിഐ എമ്മിന്‌ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ നോഹർ എന്ന പേര്‌ കേട്ടിരുന്നില്ല. പമ്പുകാരൻ യുവാവ്‌ മങ്കേജിനെക്കുറിച്ച്‌ ആവേശത്തോടെ സംസാരിച്ചു. കിസാൻ നേതാവാണ്‌. നോഹറിൽ ത്രികോണ മത്സരമാണെന്നും യുവാവ്‌ അവകാശപ്പെട്ടു.

മണ്ഡലത്തിൽ സിപിഐ എം ആദ്യമായി മത്സരിക്കുന്നത്‌ 2013ൽ ആണ്‌. കിട്ടിയ വോട്ട്‌ 2278. 2018ൽ വോട്ടുനില പതിനായിരത്തിന്‌ അടുത്തെത്തി. മത്സരിച്ചത്‌ മങ്കേജ്‌ ചൗധുരി.
യാത്ര തുടരുന്നതിനിടെ പല്ലു എന്ന ചെറുപട്ടണത്തിൽ സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ്‌ ഓഫീസ്‌ കണ്ടു. കേരളത്തിൽനിന്നുള്ള മാധ്യമപ്രവർത്തകനെന്ന്‌ പരിചയപ്പെടുത്തിയപ്പോൾ യുവാക്കൾക്ക്‌ സന്തോഷം. സിപിഐ എം പടിപടിയായി അടിത്തറ വിപുലപ്പെടുത്തുന്ന മണ്ഡലമാണ്‌. മണ്ഡലത്തിലെ 210 ഗ്രാമത്തിലും കിസാൻസഭയ്‌ക്ക്‌ കമ്മിറ്റികളുണ്ട്‌. ജില്ലാ പഞ്ചായത്തിലും പഞ്ചായത്ത്‌ സമിതികളിലും സിപിഐ എമ്മിന്‌ പ്രതിനിധികളുണ്ട്‌. കാർഷിക വിഷയങ്ങളും മറ്റു ജനകീയ വിഷയങ്ങളും ഉയർത്തി നിരന്തരം പ്രക്ഷോഭത്തിലാണ്‌ പാർടിയും കിസാൻസഭയും. പ്രക്ഷോഭങ്ങളുടെയെല്ലാം മുൻനിരയിൽ മങ്കേജുണ്ട്‌. സമരങ്ങളുടെ പേരിൽ 27 കേസാണ്‌ പൊലീസ്‌ ചുമത്തിയിട്ടുള്ളത്‌. പലവട്ടം ജയിൽവാസം അനുഭവിച്ചു. മണ്ഡലത്തിലെ ഭൂരിഭാഗം കർഷകരുടെയും പിന്തുണ മങ്കേജിനായിരിക്കുമെന്ന്‌ യുവാക്കൾ പറഞ്ഞു.

കർഷകർക്കൊപ്പം നിന്നത്‌ 
കിസാൻസഭ: മങ്കേജ്‌ 
നോഹറിൽ ഇത്തവണ കർഷകർ ജാതിക്കപ്പുറം ചിന്തിക്കുമെന്ന്‌ സിപിഐ എം സ്ഥാനാർഥി  മങ്കേജ്‌ ചൗധുരി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. രാജസ്ഥാനിൽ സ്ഥാനാർഥിയുടെ ജാതിയാണ്‌ തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും നിർണായകമാകുക. അതിനൊരു മാറ്റം ഇത്തവണ ഉണ്ടാകുമെന്നും കർഷകർ കൈവിടില്ലെന്നുമുള്ള പ്രതീക്ഷയിലാണ്‌ മങ്കേജ്‌. 
നോഹറിൽ മങ്കേജിന്റെ എതിരാളികൾ സിറ്റിങ്‌ എംഎൽഎയായ കോൺഗ്രസിന്റെ അമിത്‌ ചച്ചാനും 2008ലും 2013ലും എംഎൽഎയായിരുന്ന ബിജെപിയുടെ അഭിഷേക്‌ മടോറിയയുമാണ്‌. 2018ൽ തോറ്റശേഷം ബിജെപി സ്ഥാനാർഥിയെ നോഹറുകാർ കണ്ടിട്ടില്ലെന്ന്‌ മങ്കേജ്‌ പറഞ്ഞു. സിറ്റിങ്‌ എംഎൽഎക്കെതിരായി അഴിമതിയടക്കം ഗുരുതര ആക്ഷേപങ്ങളുണ്ട്‌. വിള ഇൻഷുറൻസ്‌ നേടിയെടുക്കാനും വ്യാജവളം കർഷകർക്കുമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനും കിസാൻസഭ മാത്രമാണ്‌ പോരാടിയത്‌. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകും–- മങ്കേജ്‌ പറഞ്ഞു.


.



Thursday, November 16, 2023

Israel-Hamas war: What could it mean for India’s economy?

Israel-Hamas war: What could it mean for India’s economy?November 07, 2023 15:51 IST4MINS READDEUTSCHE WELLEFor the upcoming FY 2024-25, the RBI has pegged crude prices at $85 (€79) a barrel, and an exchange rate of 82.5 rupees against the US dollar. | Photo Credit: VIVEK PRAKASH  The growing conflict in West Asia has raised geopolitical concerns about stable prices and oil supply.The ongoing Israel-Hamas war is causing concern in India over the conflict’s potential impact on oil prices. India is the world’s third-largest oil-consumer and importer, and although India has been increasing its oil supply from Russia since the invasion of Ukraine in 2022, a major slice of Indian imports still comes from West Asia.Between April and September 2023, 44 per cent of Indian oil imports were from West Asia, according to industry figures shared by Reuters.In October, the World Bank’s latest India Development Update (IDU) said it forecast India’s growth rate in fiscal year 2023-24 to come in at a strong 6.3 per cent, which was down from the previous 7.2 per cent amid “intensifying global headwinds”.
Commodity prices seem stable, so farExperts in India are concerned that the ongoing conflict could bring fresh global gusts for the Indian economy, with elevated oil prices bringing up import costs and increasing prices for commodities and foodstuffs.Although a recent World Bank report on commodity prices found that the wider economic impact of the Israel-Hamas war would be “limited if the conflict doesn’t widen”, the outlook for commodity prices “would darken quickly if the conflict were to escalate”. “Overall oil prices have risen about 6 per cent since the start of the conflict,” it said.
In October, the International Energy Agency (IEA) also cautioned that markets “remain on tenterhooks as the crisis unfolds”. “The Middle East conflict is fraught with uncertainty, and events are fast developing. Against a backdrop of tightly balanced oil markets anticipated by the IEA for some time, the international community will remain laser-focused on risks to the region’s oil flows,” the report said.The World Bank report added that, in the case of the West Asian conflict escalating, policymakers in developing countries would then need to “take steps to manage a potential increase in headline inflation”, which includes measures to ensure food security. The report also pointed out that “given the risk of greater food insecurity, governments should avoid trade restrictions such as export bans on food and fertilizers as such measures often intensify price volatility and heighten food insecurity”.India’s risk of oil-price-driven inflationFor the upcoming financial year (2024-25), the Reserve Bank of India (RBI) has pegged crude prices at $85 (€79) a barrel, and an exchange rate of 82.5 rupees against the US dollar.“A 10 per cent jump in oil prices can make inflation soar by about 30 basis points and impact growth by about 15 basis points,” the RBI estimates.Economist Arun Kumar told DW that Indian oil supply could be in jeopardy if the Israel-Hamas war spreads. “Tensions will aggravate globally and there will be more supply bottlenecks and not just regarding crude,” he said.“If this happens, the Indian economy will also be adversely impacted. Exports can decline further while prices could rise and the Indian Rupee could weaken with the worsening of the balance of payment situation and decline in foreign exchange reserves,” said Kumar.Although India’s core inflation has remained under control at 4.6 per cent in September, volatile oil prices have the potential to affect inflation and growth estimates.

Lekha Chakraborty, professor at the National Institute of Public Finance and Policy, said that highest oil prices would exacerbate inflation and affect India’s current account deficit (CAD), in which the value of imported goods and services exceeds the value of exports. For now, state-run oil marketing companies are expected to absorb the higher costs, even as they face notional losses in selling fuel.India is also looking to source more oil from countries like Guyana, Canada, Gabon, Brazil, and Colombia. It has also heavily increased oil purchases from sanction-hampered Russia. In October, Russian crude accounted for nearly 35 per cent of India’s oil imports, followed by Iraq at 21 per cent and Saudi Arabia at 18 per cent.“The longer-term implications remain to be seen, of course. Any potential disruptions or fluctuations in supply will obviously impact the energy sector in India. But the larger risk factor might be political risk, and the government will need to strike a delicate balance,” Sanjay Jain, senior fellow in economics at the University of Oxford, told DW.
Israel-Hamas war: What could it mean for India’s economy? -
 https://frontline.thehindu.com/news/israel-hamas-war-what-could-it-mean-for-india-economy-oil-prices-imports-rupee-us-dollar/article67508014.ece, Check out this app to explore more. App link: https://play.google.com/store/apps/details?id=com.thehindu.frontline

Wednesday, November 15, 2023

Assault on NewsClick marks the lowest point for media freedom in India since Emergency

 N.  RAM Journalists staging a protest against the arrest of NewsClick founder-editor Prabir Purkayastha and its administrative officer Amit Chakravarty on terrorism-related charges at the Press Club of India, in New Delhi on October 4.   | Photo Credit: AYUSH SHARMA/ANI  So, what must be done?The vicious and sweeping Delhi Police raids on the offices of NewsClick and the residences of virtually anyone associated with it; the indiscriminate seizure of the electronic devices of journalists and other employees without “any adherence to due process such as the provision of seizure memos, hash values of the seized data, or even copies of the data”1; the sealing of the news portal’s main office; the arrest of its founder-editor, Prabhir Purkayastha, and its administrative officer, Amit Chakravarty, on terrorism-related charges; and, as though this were not enough, the searches conducted at the premises of NewsClick and the home of its founder-editor after a fresh criminal case was filed by the Central Bureau of Investigation, the fifth probe agency directed from above to set about this medium-sized digital news organisation—this marks the lowest point for media freedom in India since the Emergency of 1975-1977. And there is every indication that the post-2014 downslide, which has seen India sink to the rank of 161 among 180 countries and territories in the World Press Freedom Index 2023 published by Reporters Sans Frontières, will continue—unless there is organised and effective resistance and smart, sustained collective action at various levels, professional, legal, and political.Against this background, the First Information Report (FIR) registered by the Special Cell of the Delhi Police against Purkayastha and others is an instructive, although far from edifying, document. The FIR takes you into the raw and muddled police mind and lets you imagine what a dystopian police state—a vicious, crude, and unintelligent police state whose motto is ‘Sentence first, verdict afterwards’ — would look like, if allowed free rein by the courts.Even a cursory look at the criminal case registered in the FIR (which made its way into the hands of resourceful journalists despite the police diktat that “Due to sensitive nature the FIR may not be uploaded”) reveals that it is a motivated and fake case and that the allegations made against NewsClick are “untenable and bogus.”2 An editorial published in The Hindu elucidates this untenability3.But the assault on NewsClick is not essentially a story about the police running riot. It is a political story. The story of the BJP and the Hindutva authoritarian regime at war with a medium-sized progressive and left-oriented digital news network and the independent, critical, and challenging journalism it represents. To understand the nature of this conflict, let us look at some basic facts."The spark The New York Times story provided was all that was needed to target NewsClick again, this time through a state-engineered McCarthyite campaign of disinformation, scaremongering, and vilification.""N. Ram"ShareFounded in 2009, newsclick.in, which is owned by a small private company, PPK Newsclick Studio Pvt Ltd, and works on a modest budget, is managed in its day-to-day operations by an editorial collective. Its founder and editor-in-chief, Prabhir Purkayastha, is an engineer, science activist in the power, telecom, and software sectors, and an influential intellectual of the Indian Left. The news network focusses on reporting, analysing, and commenting on people’s movements and struggles. It regularly presents critical and progressive voices on a range of issues. Unsurprisingly, NewsClick has been opposed to the Modi government’s authoritarian “Hindutva” or Hindu-supremacist political agenda and is critical of the policies that derive from it.The portal’s reports, analyses, and daily updates are free, and the business model is based on subscriptions, sales of journalistic content to select customers abroad, and some investments to support its operations and extend its footprint. What is clear is that this digital media venture, although not a non-profit, is not motivated by profit.CPI(M) State secretary K. Balakrishnan, Dravidar Kazhagam leader K.Veeramani, and Nakkeeran editor Gopal, joineNewsClick’s big journalistic moment came during the farmers’ mass protest of 2020-21 against three new agricultural laws. Its ground-zero-up, comprehensive, and sympathetic coverage of the movement and the issues at stake in the form of news articles and videos in Hindi as well as in English was widely followed. This coverage surpassed the efforts of the big media players, newspapers as well as television channels, and is perceived to have contributed in some measure to the success of the movement and the repeal of the unpopular laws.ALSO READ | A new phase of censorship creep in IndiaEnter Neville Roy Singham, a U.S. citizen, a left-oriented intellectual and activist, and a gifted and highly successful entrepreneur, into the story. He was the founder and predominant owner of ThoughtWorks, Inc, a world-class IT consultancy with a global footprint, which, interestingly, included worksites, offices, and employees in India. In 2017, ThoughtWorks was sold to a British private equity fund, Apax Partners, for a reported sum of $785 million. To give away most of the proceeds Singham received from the sale, he and his team created a private foundation in the U.S. called the People’s Support Foundation Limited (PSF). It is important to note here that according to an authoritative statement issued by Jason Pfetcher, a lawyer and manager, on behalf of the foundation, “all funds donated to PSF came from the sale of ThoughtWorks” and “PSF has never received funds from a foreign government”.4 The foundation owns and manages Worldwide Media Holdings LLC (WMH), “a for-profit investment vehicle which has made various investments in progressive media projects around the world that provide people-centred news coverage.”5Towards the end of 2017, WMH identified NewsClick as “an organization that was consistent with WMH’s purposes and commenced due diligence on a potential investment in NewsClick.”6 Its founder-editor Purkayastha, who had worked at ThoughtWorks for several years, was well regarded by the potential investor and the investment materialised in March 2018.From 2021, NewsClick has been targeted by a relentless fusillade of politically set up raids, searches, and seizures by various agencies of the Centre, to be specific, the Enforcement Directorate, the economic offences wing of the Delhi Police, and the Income Tax Department. With no evidence of “money laundering” or tax evasion or any other form of wrongdoing found in the large trove of devices, documents, and emails seized, these investigations seemed to have reached a dead end.Now enter the New York Times with an “exclusive” investigative story that was a curious mixture of fact-discovery, ideologically charged innuendo, and tall conclusions drawn from innocuous happenings and mostly thin data. Titled “A Global Web of Chinese Propaganda Leads to a U.S. Tech Mogul,”7 the story claimed to have uncovered “a lavishly funded influence campaign that defends China and pushes its propaganda” at the centre of which is “a charismatic American millionaire, Neville Roy Singham, who is known as a socialist benefactor of far-left causes” — as though this were an indictable offence. The article made two casual references to NewsClick – that “the authorities in India” had raided it “during a crackdown on the press, accusing it of having ties to the Chinese government but offering no proof”; and that “Mr Singham’s network” had “financed” the news site, which had then “sprinkled its coverage with Chinese government talking points.”ALSO READ | Criminal defamation: A noxious colonial law and its subversive effectsSignificantly, the New York Times article did not allege that NewsClick had violated any law. Had the investigative journalists probed deeper or contacted the editors or management of the digital news network, they would have learned that the “financing” was in the form of investment by WMH, the particulars of which had been declared to the authorities in compliance with the law; that there was no question of “money laundering” as alleged by India’s Enforcement Directorate, which was politically set up to conduct the raids in February 2021 and had come up with nothing; that the High Court of Delhi, finding a prima facie case in favour of NewsClick, had granted interim protection from arrest to various officials of the company; and that a lower court had dismissed a complaint made by income tax authorities against the media organisation on a related matter. As for the news site sprinkling its coverage with “Chinese government talking points,” the only exhibit the New York Times journalists were able to come up with was a video posted at the site on October 2, 2019, to commemorate “70 years of the Chinese revolution” and the transformations that had been wrought over the period.That the New York Times story is ideologically charged journalism, editorialising under the guise of reporting with a campaign, even a propaganda, edge to it, is fair criticism. Jason Pfetcher, the lawyer and WMH manager, has an even more serious complaint relating to journalism ethics. Before the article appeared, he had responded to the reporters’ questions on behalf of PSF as follows: “PSF has never received any funding, nor taken direction from any foreign individual, organisation, political party, or government (or from any of their members or representatives.” Shockingly, the New York Times “failed to include this categorical denial of foreign funding, and instead left readers to believe that the source of PSF’s funding (or Roy’s for that matter) might have come from China, rather than from the sale of ThoughtWorks.”8The spark the New York Times story provided was all that was needed to target NewsClick again, this time through a state-engineered McCarthyite campaign of disinformation, scaremongering, and vilification. The influencers and the “bhakts”, as the fanaticised followers of the Hindutva cause are known, went wild on social media platforms, making fantastic allegations relating to the supposed danger to India’s national security that had been exposed by the U.S. newspaper and baying for the blood of NewsClick and the people behind it. A section of the mainstream media, especially a couple of television channels that are notorious for acting as propagandists for the government, joined this campaign, putting out false and salacious information obligingly “leaked” by the investigating agencies.This set the stage for a fresh round of criminal prosecution on terrorism-related charges.There have been widespread protests across the country by journalists, lawyers, political and social activists, and members of the public against what happened on October 3 and thereafter. Newspapers have published editorials and articles condemning or criticising the BJP government’s attack on NewsClick. Press clubs, organisations of working journalists, and professional bodies, notably the Editors Guild of India, Digipub, and the Network of Women in Media India, as well as the New York-based Committee to Protect Journalists, have registered their condemnation. The collective actions in solidarity with NewsClick and its journalists have been heartening. Equally important, the matter has been taken to court, with wholehearted support from some of India’s top lawyers.ALSO READ | VIDEO | ‘Journalists can serve democracy but they can’t save it’: Joel SimonBut this is not enough. The campaign to defend media independence and freedom cannot succeed if it is episodic. Repression by the state can be resisted and faced down in various ways. The real challenge today is to sustain and develop the campaign in a toxic information ecosystem where disinformation and the politics of hate run riot in social media and some sections of the professional media as well.Since May 2014, 19 Indian journalists have been murdered in connection with their work. But the killers have not been brought to justice, so much so that India remains a permanent member of the club of shame known as the Global Impunity Index compiled year after year by the Committee to Protect Journalists. According to a recently published article in The Wire9, 16 journalists have been charged under the Unlawful Activities (Prevention) Act, with seven of them behind bars, eight out on bail, and one not arrested. Each one of these cases must be taken up seriously, as a matter of priority. The momentum generated by the widespread protests against the assault on NewsClick must be used to build a democratic movement that is deeply committed to ensuring that not just the voices of independent and critical journalists but also their lives, safety, and fundamental liberties guaranteed by the Constitution are protected and that the cause of even one in peril is the cause of all.N. Ram, former Editor-in-Chief of The Hindu and Frontline, is currently a Director in The Hindu Group Publishing Private Limited. He is the recipient of several journalism awards, of the Padma Bhushan (for journalism), 1990, and the Sri Lanka Ratna, 2005.

Sunday, November 12, 2023

സെപ്തംബർ 17: തന്തൈ പെരിയാർ ജന്മവാർഷിക ദിനം

വർണ്ണാശ്രമ ധർമ്മത്തിനെതിരെ മാനവിക പോരാട്ടം നയിച്ച, ഇ വി രാമസ്വാമി നായ്ക്കർ

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ബ്രാഹ്മണാധീശത്വത്തിന്റെ അപകടം മനസ്സിലാക്കി അതിനെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ചിന്തകനും സംഘാടകനുമായിരുന്നു ഇ വി രാമസ്വാമി നായ്ക്കർ. സ്വാഭിമാനമുള്ള മനുഷ്യൻ സ്വന്തം ബുദ്ധി തെളിയിക്കുന്ന വഴിയിലൂടെയാണ് മുന്നേറേണ്ടത്, ദൈവങ്ങളും പുരോഹിതരും കാണിക്കുന്ന വഴിയിലൂടെയല്ല എന്ന യുക്തിവാദത്തെ അടിസ്ഥാനമാക്കി 'സുയമരിയാദൈ ഇയക്കം'  എന്ന സാംസ്കാരിക പ്രസ്ഥാനം ആരംഭിക്കുകയും, ജാതിവ്യവസ്ഥയും ഹിന്ദുമതവും ഒന്നാണെന്നും ജാതി നശിക്കണമെങ്കിൽ ഹിന്ദുമതം നശിക്കണമെന്ന് വാദിക്കുകയും, 1944-ൽ ദ്രാവിഡകഴകം സ്ഥാപിച്ച് ദ്രാവിഡ നാടിനുവേണ്ടി നിലകൊള്ളുകയും ചെയ്ത സാമൂഹിക പ്രവർത്തകനായിരുന്നു പെരിയോർ.

 വഴിവക്കിൽ വച്ചിരുന്ന ഗണപതിവിഗ്രഹങ്ങൾ ചവുട്ടിത്തള്ളിയിട്ടിരുന്നു പെരിയാറും കൂട്ടരും. തമിഴിൽ ‘പിള്ളയാർ’ എന്നാണ്‌ ഗണപതിയുടെ പേര്‌. അങ്ങ്‌ എന്തിനാണ്‌ ഇത്‌ ചെയ്യുന്നതെന്ന്‌ ചോദിച്ചപ്പോൾ മറുപടി: ‘‘ഞാൻ ചവുട്ടിത്തള്ളുന്നത്‌ ഗണപതിയെയല്ല; തമിഴന്റെ അന്ധതയെയാണ്‌.’’ എന്നായിരുന്നു. 

തമിഴ്‌നാട്ടിൽ ധാരാളം ആരാധകരുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല. എവിടെ അനീതി കണ്ടാലും എതിർക്കാൻ അദ്ദേഹമെത്തും.

ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള പെരിയാറെ ഒരിക്കൽ ഇംഗ്ലണ്ടിൽനിന്ന്‌ നാടുകടത്തിയിട്ടുണ്ട്‌, കറുത്ത വംശജരായ സ്‌ത്രീകളുടെ അവകാശപ്പോരാട്ടത്തിൽ പങ്കെടുത്തതിന്‌.

1924‐25 കാലത്തെ വൈക്കം സത്യഗ്രഹത്തിൽ മുന്നണിപ്പോരാളിയായി പങ്കെടുത്ത പെരിയാറെ ചങ്ങലയ്‌ക്കിട്ടാണ്‌ ജയിലിലടച്ചത്‌.

കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാഘടക ത്തിന്റെ പ്രസിഡന്റായിരിക്കെ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെടുകയും സത്യാഗ്രഹത്തിനുശേഷം കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയും ആ നിലപാട് മരണംവരെ തുടരുകയും ചെയ്ത നേതാവാണ് ഈ വി രാമസ്വാമി നായ്ക്കര്‍.

സമരത്തിനു പുതുരക്തവും ഊര്‍ജ്വസ്വലതയും നല്‍കുവാന്‍ വേണ്ടിയാണ് തമിഴ്‌നാട്ടില്‍ നിന്നും 1924 ഏപ്രില്‍ 13 ആം തിയതി അദ്ദേഹത്തെ ഇവിടെ വരുത്തിയത്. അന്ന് അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തമിഴ്‌നാട് പ്രവിശ്യാ പ്രസിഡന്റായിരുന്നു. തമിഴ്‌നാട് അന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രവിശ്യയായിരുന്നു. ഇന്നത്തെ തമിഴ്‌നാടും ആന്ധ്രയും കര്‍ണാടകവും ചേര്‍ന്ന പ്രവിശ്യ – അവിടത്തെ പ്രസിഡന്റ് സ്ഥാനം സി രാജഗോപാലാചാരി യെ ഏല്പിച്ച ശേഷമാണ് അദ്ദേഹം വൈക്കത്ത് എത്തിയത്. (ഈ വി ആര്‍ വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ഗാന്ധിജി എതിരായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനും നിങ്ങളും’ എന്നഗ്രന്ഥത്തില്‍ കാണാം).

ഇവിടെ വന്നതിനുശേഷം സത്യാഗ്രഹം അവസാനിക്കുന്നതുവരെ അദ്ദേഹം ഇവിടെത്തന്നെ താമസിച്ചു. സത്യാഗ്രഹം അവസാനിച്ച് സത്യാഗ്രഹക്യാമ്പ് പിരിച്ചുവിട്ടതിനുശേഷം നടന്ന സമാപന സമ്മേളനത്തിന്റെ അധ്യക്ഷന്‍ അദ്ദേഹമായിരുന്നു. 

വൈക്കം സത്യാഗ്രഹത്തിന്റെ പരാജയത്തിനുവേണ്ടി വൈക്കത്തെ സവര്‍ണര്‍ പലതും ചെയ്തിരുന്നു. പലരേയും മര്‍ദ്ദിച്ചു കണ്ണിൽ ചുണ്ണാമ്പ് ഒഴിച്ചു....അങ്ങനെ പലതും. 

എന്നാല്‍ ശത്രുനിഗ്രഹയാഗം നടത്തി വധിക്കാന്‍ ശ്രമിച്ചത് ഈ വി ആറിനെ മാത്രമാണ്. മന്നത്ത് പത്മനാഭപിള്ളയെയോ കെ കേളപ്പനേയോ കെ പി കേശവമേനോനെയോ ടി കെ മാധവനെയോ പോലും അതിലേക്ക് ലക്ഷ്യമാക്കിയില്ല. വൈക്കം സത്യാഗ്രഹത്തിലെ ഈ വി ആറിന്റെ പങ്കാളിത്തത്തിന്റെ അര്‍ഹമായ തെളിവ് അതുതന്നെയാണ്. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാനുള്ള കഴിവ് സനാതനികൾക്ക്  പണ്ടേ ഉണ്ടായിരുന്നു.

കൊക്കിനുവെച്ചത് ചക്കിനാണ് കൊണ്ടത് എന്നുമാത്രം. യാഗം നടത്തിയത് ഈ വി ആറിനെ നിഗ്രഹിക്കാനാണ്. പക്ഷെ, മരിച്ചത് മൂലംതിരുനാള്‍ രാമവര്‍മ്മരാജാവാണ്. 1924 ആഗസ്റ്റ് 16 ആം തിയതി മൂലംതിരുനാള്‍ രാമവര്‍മ്മ നാടുനീങ്ങി. ഇത് യാഗത്തിൻറെ പ്രതിപ്രവർത്തനമായി അന്ധവിശ്വാസികളായ കൊട്ടാരത്തിലുള്ളവർ കരുതി. 

രാജാവിനുപകരം പിന്നീട് അധികാരത്തില്‍ വന്ന റാണി ലക്ഷ്മീഭായി ഭരണം ഏറ്റെടുത്ത പിറ്റേ ദിവസം മുതല്‍ സത്യാഗ്രഹം അവസാനിച്ചുകാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സത്യാഗ്രഹം തുടങ്ങി 139 ദിവസം കഴിഞ്ഞാണ് രാജാവ് മരിച്ചത്. പിന്നേയും 464 ദിവസം കഴിഞ്ഞാണ് സത്യാഗ്രഹം അവസാനിപ്പിച്ചതെങ്കിലും അതിനുത്തരവാദി  റാണി ലക്ഷ്മീഭായി അല്ല, രാഘവയ്യാ എന്ന ബ്രാഹ്മണ ദിവാന്റെ നിര്‍ബന്ധബുദ്ധിമൂലവും സനാതന കോൺഗ്രസിൻറെ ഉഡായിപ്പ് മൂലവുമായിരുന്നു.

സത്യാഗ്രഹം അവസാനിപ്പിക്കുന്നതിനെപ്പറ്റി അബ്രാഹ്മണരുമായി സംസാരിക്കാന്‍ തയാറില്ലാതെ ബ്രാഹ്മണ ദിവാൻ  സി രാജഗോപാലാചാരിയെ ക്ഷണിക്കുകയും അദ്ദേഹം ആ പദവി ഗാന്ധിജിക്ക് കൈമാറുകയും ചെയ്തു. ഗാന്ധിക്ക് ഇവിടെ വന്നെത്താന്‍ കഴിഞ്ഞത് 1925 മാര്‍ച്ച് 9 ആം തിയതിയാണ്. ഗാന്ധിജിയുടെ വരവിന് വേണ്ടി മാത്രം 205 ദിവസമാണ് ഒരു കാര്യവുമില്ലാതെ സത്യാഗ്രഹികളെ പട്ടിണി കിടത്തിയത്. ബാക്കി 159 ദിവസങ്ങളില്‍ മാത്രമാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ നടന്നത്. 159 ദിവസങ്ങള്‍കൂടി കഴിഞ്ഞിട്ടാണെങ്കിലും സത്യാഗ്രഹം അവസാനിപ്പിച്ചത് മൂലംനാള്‍ രാജാവ് മരണപ്പെട്ടതുകൊണ്ടും ലക്ഷ്മീഭായി അധികാരത്തിൽ എത്തിയതുകൊണ്ടുമാണ്.  മൂലംനാള്‍ രാജാവ് അധികാരത്തിൽ ഇരുന്നപ്പോൾ സത്യാഗ്രഹം ഒന്ന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഒരു ചെറുവിരല്‍ പോലും അനക്കിയില്ല എന്നു മാത്രമല്ല സത്യാഗ്രഹികളെ പരമാവധി ദ്രോഹിക്കുകയായിരുന്നു. ഇ വി ആർ നെ കൊല്ലാൻ യാഗം നടത്തുകയും രാജാവ് മരിക്കാതിതിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ  വൈക്കം സത്യാഗ്രഹം 603 ദിവസത്തിനു പകരം വീണ്ടും നീളുമായിരുന്നു.

സത്യത്തിൽ വൈക്കം സത്യാഗ്രഹം നടന്നത് കേരളത്തിൽ ആണെങ്കിലും അതിൻറെ ഗുണമുണ്ടായത് തമിഴ്‌നാടിനാണ്. വൈക്കം സത്യാഗ്രഹമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയ ഈ വി ആര്‍ നാട്ടില്‍ ചെന്നശേഷം ആദ്യം ചെയ്ത പ്രവൃത്തി സനാതന കോണ്‍ഗ്രസിന്റെ പ്രാധമികാംഗത്വം രാജിവെക്കുക എന്നതാണ്. 1925 ല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. 

അങ്ങനെ ഗാന്ധിജി കേരളത്തിൽ നടത്തിയ മറ്റൊരു ഇടപെടലായ 1921 ലെ മലബാർ കലാപത്തിന് ശേഷം കോൺഗ്രസുകാർ എന്നുപറഞ്ഞു പുറത്തിറങ്ങിനടക്കാൻ പറ്റാതിരുന്ന കാലത്ത്, 1924 ഫെബ്രുവരി 29 ആം തിയതി ദലിതരെ വഞ്ചിച്ചു കോണ്‍ഗ്രസിന് ആളെക്കൂട്ടാന്‍വേണ്ടി കെ പി കേശവമേനോന്‍ നടത്തിയ ശ്രമം 1925 നവംബര്‍ 25 ആം തിയതി മുതല്‍ തമിഴ്‌നാട്ടിലെ നല്ലൊരു വിഭാഗം ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാന്‍ മാത്രം ഉപകരിച്ചു. ബ്രാഹ്മണ കോണ്‍ഗ്രസിന് വിരുദ്ധമായി ശക്തമായ ഒരു ദ്രാവിഡ ചിന്താഗതി തമിഴ്‌നാട്ടില്‍ ഉരുത്തിരിയാന്‍ ഇ വി രാമസ്വാമി നായ്ക്കരുടെ രാജി കാരണമായിത്തീര്‍ന്നു.

സെപ്തംബർ 17: 145-മത് തന്തൈ പെരിയാർ ജന്മവാർഷിക ദിനം

ഇഴയുന്ന ട്രെയിനുകൾ;
 താളം തെറ്റി യാത്രകൾസുപ്രിയ സുധാകർ

സമയത്തിനെത്താൻ കഴിയാത്തവിധം ഇഴഞ്ഞുനീങ്ങുകയാണ്‌ കേരളത്തിലെ ട്രെയിനുകൾ. പാതിവഴിയിൽ പിടിച്ചിടുന്നത്‌ മണിക്കൂറുകൾ. ഇതിന്‌ പരിഹാരമെന്ന പേരിലായിരുന്നു വന്ദേ ഭാരത്‌ ട്രെയിനുകളുടെ വരവ്‌. ഉയർന്ന ടിക്കറ്റ്‌ നിരക്ക്‌ നൽകേണ്ട വന്ദേഭാരത്‌ ട്രെയിനുകൾക്ക്‌ വഴിയൊരുക്കാൻ എക്‌സ്‌പ്രസ്‌, മെമു ട്രെയിനുകൾ പിടിച്ചിടുന്നത്‌ പതിവായി. ജനറൽ കോച്ചുകളിലെ തിക്കിലും തിരക്കിലും ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ എണ്ണവും കൂടി. വേഗയാത്രയ്ക്ക്‌ മറ്റൊരു അതിവേഗ പാതവേണ്ടേയെന്ന്‌ ചോദിച്ചവരെ പരിഹസിച്ചവരും ഇത്രയും വേഗത്തിൽ പോകാൻ ‘ആർക്കാണ്‌ ഇത്ര ധൃതി’യെന്ന്‌ ചോദിച്ചവരും ഇപ്പോൾ യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു

പാളത്തിലൂടെ കൂകിപ്പായുകയല്ല, കിതച്ചോടുകയാണ്‌ കേരളത്തിലെ ട്രെയിനുകൾ. ട്രെയിനിൽ കയറിപ്പറ്റാൻ യാത്രക്കാരുടെ നെട്ടോട്ടവും കയറിയാലൊന്ന്‌ കാലുകുത്താനുള്ള തത്രപ്പാടും. ആശങ്കയുടെയും ആകാംക്ഷയുടെയും മണിക്കൂറുകൾ നിറഞ്ഞ ദുരിതയാത്ര. ഇതിനെല്ലാം പരിഹാരമെന്ന പേരിലായിരുന്നു വന്ദേ ഭാരത്‌ ട്രെയിനുകളുടെ വരവ്‌. ഉയർന്ന ടിക്കറ്റ്‌ നിരക്ക്‌ നൽകേണ്ട വന്ദേഭാരത്‌ ട്രെയിനുകൾക്ക്‌ വഴിയൊരുക്കാൻ എക്‌സ്‌പ്രസ്‌, മെമു ട്രെയിനുകൾ പാതിവഴിയിൽ പിടിച്ചിടുന്നത്‌ പതിവായി. ജനറൽ കോച്ചുകളിലെ തിക്കിലും തിരക്കിലും ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുന്ന യാത്രക്കാരുടെ എണ്ണവും കൂടി. വേഗയാത്രയ്ക്ക്‌ മറ്റൊരു അതിവേഗ പാതവേണ്ടേയെന്ന്‌ ചോദിച്ചവരെ പരിഹസിച്ചവരും ഇത്രയും വേഗത്തിൽ പോകാൻ ‘ആർക്കാണ്‌ ഇത്ര ധൃതി’യെന്ന്‌ ചോദിച്ചവരും ഇപ്പോൾ യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

8 കിലോമീറ്റർ; 
1 മണിക്കൂർ 4 മിനിറ്റ്‌
മയ്യനാടുനിന്ന്‌ കൊല്ലത്തേക്ക്‌ ദൂരം എട്ട്‌ കിലോമീറ്റർ. നാഗർകോവിൽ–-കോട്ടയം എക്‌സ്‌പ്രസിന്‌ (16366) ഈ എട്ട്‌ കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടത്‌ ഒരു മണിക്കൂറും നാല്‌ മിനിറ്റും. 19 മിനിറ്റുകൊണ്ട് കാറിനും 25 മിനിറ്റുകൊണ്ട്‌ ബസിനും എത്താവുന്ന ദൂരം. വൈകിട്ട്‌ 4.21ന്‌ മയ്യനാട്‌ സ്റ്റേഷനിൽ എത്തുന്ന ട്രെയിൻ കൊല്ലത്ത്‌ എത്തുക 5.25ന്‌. തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസിനുവേണ്ടിയാണ്‌ ഈ മെല്ലെപ്പോക്ക്‌.

എറണാകുളം–-കായംകുളം എക്‌സ്‌പ്രസ്‌ (06451) ചേപ്പാടുനിന്ന്‌ കായംകുളത്ത്‌ എത്താൻ ദൂരം ഏഴുകിലോമീറ്റർ. ട്രെയിനിന്‌ വേണ്ട സമയം 52 മിനിറ്റ്‌. രാത്രി 8.13ന്‌ ചേപ്പാട്‌ എത്തുന്ന ട്രെയിൻ കായംകുളത്ത്‌ എത്തുക രാത്രി 9.05നുമാത്രം. വന്ദേഭാരത്‌ കടന്നുപോകാനായി മണിക്കൂറുകൾ ട്രെയിനുകളിൽ ശ്വാസമടക്കിപ്പിടിച്ച്‌ നിൽക്കേണ്ട അവസ്ഥ. തിരുവനന്തപുരംമുതൽ കാസർകോടുവരെ ഓടുന്ന ഏതാണ്ട്‌ എല്ലാ ട്രെയിനുകളുടെയും അവസ്ഥയാണിത്‌. കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗം മണിക്കൂറിൽ 50.6 കിലോമീറ്റർമാത്രം.

തിരുവനന്തപുരം–കാസർകോട്‌ റൂട്ടിലും തിരിച്ചും പ്രതിദിന സർവീസ്‌ നടത്തുന്നത്‌ ആറ്‌ ട്രെയിനുകളാണ്‌. മാവേലി, മലബാർ, മംഗളൂരു–-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ എന്നീ രാത്രിവണ്ടികളും പരശുറാം, ഏറനാട്‌, നേത്രാവതി എന്നീ പകൽവണ്ടികളും. ഇതിൽ നേത്രാവതിയിൽ ആകെ രണ്ട്‌ ജനറൽ കോച്ചുമാത്രം. പരശുറാമിലും ഏറനാടിലും മുന്നറിയിപ്പില്ലാതെ കോച്ചുകൾ കുറയ്‌ക്കുന്നത്‌ യാത്രാദുരിതം ഇരട്ടിയാക്കുന്നു. പരശുറാമിൽ കഴിഞ്ഞ മാസം തിക്കിലും തിരക്കിലുംപെട്ട്‌ രണ്ട്‌ യുവതികൾ കുഴഞ്ഞുവീണു. രാത്രിവണ്ടികളിലെ ജനറൽകോച്ചുകളിലെ യാത്രയും ദുരിതപൂർണം. ആഴ്‌ചയിൽ ഒന്നോ രണ്ടോ ദിവസം ഓടുന്ന വണ്ടികളും ഈ റൂട്ടിലുണ്ട്‌. ഇതിലെ ജനറൽ കോച്ചുകളിലെ യാത്രാദുരിതവും വിവരണാതീതം. ഇതിനുപുറമെയാണ്‌ പുതുതായി എത്തിയ രണ്ട്‌ വന്ദേഭാരത് ട്രെയിനുകൾ. വന്ദേഭാരത്‌ വന്നതോടെ വേണാട്‌ എക്‌സ്‌പ്രസ്‌ പത്ത്‌ മിനിറ്റ്‌ വൈകിപ്പിച്ചാണ്‌ തിരുവനന്തപുരത്തുനിന്നും യാത്ര ആരംഭിക്കുന്നത്‌. യാത്രാമധ്യേ ട്രെയിൻ പിടിച്ചിടൽ ഇതിന്‌ പുറമെ. പരശുറാം, നേത്രാവതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും യാത്ര ആരംഭിക്കുന്നത് പത്ത് മിനിറ്റ്‌ വൈകി. പരശുറാം എക്സ്പ്രസും രണ്ട് ജനശതാബ്ദിയും സ്ഥിരമായി പിടിച്ചിടുന്നു.

മംഗളൂരു ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്‌. ഷൊർണൂർ –-എറണാകുളം റൂട്ടിൽ ഇത്‌ 80 കിലോമീറ്റർ. ഇത്തരമൊരു ട്രാക്കിലേക്കാണ്‌ മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗത്തിൽ ഓടാൻ കഴിയുന്ന വന്ദേഭാരത്‌ എത്തിയത്‌. ഫലത്തിൽ മണിക്കൂറിൽ ശരാശരി 75 കിലോമീറ്റർ വേഗത്തിൽ പോലും വന്ദേഭാരതിനും ഓടാനാകുന്നില്ല. പുതിയ പാതകൾ വരാതെ, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ കേരളത്തിന്റെ ട്രെയിൻ യാത്രാ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമോ...?


കേരളത്തിന്‌ ചുവപ്പ്‌ സിഗ്നൽ - പാളങ്ങളിൽ ദുരിതയാത്ര ഭാഗം 2


ഈ സംവിധാനമുണ്ട്.

തിരുവനന്തപുരംമുതൽ ചെങ്ങന്നൂർവരെ ഈ സംവിധാനം ഫലപ്രദമാണെന്ന റിപ്പോർട്ട്‌ ഇതുസംബന്ധിച്ച്‌ പഠിച്ച സമിതി റെയിൽവേ ബോർഡിന്‌ സമർപ്പിച്ചെങ്കിലും സാമ്പത്തിക ബാധ്യതയുടെ പേരു പറഞ്ഞ്‌ അനുമതി നൽകിയില്ല. ഈ റൂട്ടിലെ ഗതാഗതക്കുരുക്കിന്‌ ഒരു പരിധിവരെ പരിഹാരം കാണാനാകുന്ന സംവിധാനമായിരുന്നു ഇത്‌. മറ്റൊന്ന്‌ ഇന്റർ മീഡിയറ്റ്‌ ബ്ലോക്ക്‌ സിഗ്നൽ സംവിധാനമാണ്‌. പുറകിൽ വരുന്ന വണ്ടി കടന്നുപോകാൻ ഒരു വണ്ടിക്ക്‌ സ്‌റ്റോപ്പുള്ള സ്‌റ്റേഷനിൽമാത്രം നിർത്തിയിടുന്നതിനു പകരം പുറകിലുള്ള വണ്ടി തൊട്ടടുത്ത്‌ എത്തുന്നതിനു മുമ്പുള്ള ഇടക്കാല കേന്ദ്രത്തിൽ നിർത്തിയിടുക എന്നതാണ്‌ ആ സംവിധാനം. അങ്ങനെ വരുമ്പോഴും മറ്റ്‌ വണ്ടികൾക്കുവേണ്ടി ഒരു പാസഞ്ചർ ട്രെയിൻ അനന്തമായി പിടിച്ചിടുന്നതിന്റെ സമയദൈർഘ്യം കുറയ്‌ക്കാൻ കഴിയും. ഇതും സിഗ്നൽ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള സാമ്പത്തിക കാരണം പറഞ്ഞ്‌ റെയിൽവേ അവഗണിക്കുകയാണ്‌. രാജ്യത്ത്‌ 14 സംസ്ഥാനങ്ങൾ വൈദ്യുതീകരണത്തിൽ 100 ശതമാനം നേട്ടം കൈവരിച്ചു. ഇതേസമയം കേരളത്തിൽ 90.45 ശതമാനമാണ്‌ വൈദ്യുതീകരണം പൂർത്തിയായത്‌.

കേന്ദ്രവിഹിതമില്ല; സോണും
റെയിൽവേ വികസനത്തിന്‌ തുച്ഛമായ കേന്ദ്രവിഹിതമാണ്‌ കേരളത്തിന്‌ ലഭിക്കുന്നത്‌. 2021–- 22 കേന്ദ്രബജറ്റിൽ ദക്ഷിണ റെയിൽവേയ്‌ക്ക്‌ അനുവദിച്ച  3411.25  കോടി രൂപയിൽ സംസ്ഥാനത്തിന്‌ അനുവദിച്ചത്‌ 871 കോടി രൂപമാത്രം. നാലിലൊന്നു പോലുമില്ല. രാജ്യത്ത്‌ ആകെ അനുവദിക്കുന്ന തുകയ്‌ക്ക്‌ ആനുപാതികമായി ദക്ഷിണ റെയിൽവേയ്‌ക്ക്‌ പണം കിട്ടുന്നില്ല എന്നതും മറ്റൊരു വസ്‌തുത. ചെന്നൈ ആസ്ഥാനമായി സോണൽ ഓഫീസ്‌ ഉള്ളതിനാൽ കേരളത്തിന്റെ പ്രധാന റെയിൽവേ പദ്ധതികൾ നീണ്ടുപോകുന്നതിനാലാണ്‌ കേരളത്തിനു മാത്രമായി റെയിൽവേ സോൺ എന്ന ആവശ്യം ഉന്നയിച്ചത്‌. പാലക്കാട്‌ ഡിവിഷൻ വെട്ടിമുറിച്ച്‌ ഒരു ഭാഗം സേലം ഡിവിഷനൊപ്പം ചേർത്തപ്പോൾ പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകൾ ചേർത്ത്‌ കേരളത്തിന്‌ ഒരു സോൺ നൽകാമെന്ന്‌ വാഗ്‌ദാനമുണ്ടായിരുന്നു. ഒന്നും പാലിക്കപ്പെട്ടില്ല.

ഈ സാഹചര്യത്തിൽ മൂന്നാമത്തെയും നാലാമത്തെയും പാതയും ബദൽ മാർഗങ്ങളുമാണ്‌ ഗതാഗത തടസ്സം കുറയ്‌ക്കാനും കൂടുതൽ വണ്ടി ഓടിക്കാനുമുള്ള മാർഗം. ദൈനംദിന കാര്യത്തിനുപോലും പണം വിനിയോഗിക്കാൻ തയ്യാറാകാത്ത റെയിൽവേയും കേന്ദ്ര സർക്കാരും മൂന്നും നാലും പാതയ്‌ക്കുവേണ്ടി മുൻകൈ എടുക്കാനും തയ്യാറാകുന്നില്ല. യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുംപോലെ ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ വന്ദേഭാരത്‌ മാതൃകയിലുള്ള പൊടിക്കൈ പ്രയോഗിക്കുകയാണ്‌. 

തിരക്കിനിടയിലും കോച്ചുകൾ 
വെട്ടിക്കുറച്ച്‌ റെയിൽവേ
യാത്രാദുരിതം നാൾക്കുനാൾ വർധിക്കുമ്പോൾ ജനറൽ, സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറയ്‌ക്കുന്നതും തുടരുന്നു. പാലക്കാട്‌ ഡിവിഷനുകീഴിലുള്ള  27 ജോഡി ട്രെയിനുകളുടെ കോച്ചുകളാണ്‌ അഞ്ചുവർഷത്തിനിടെ വെട്ടിക്കുറച്ചത്‌. 2018 ജൂൺമുതൽ 2023 സെപ്‌തംബർവരെയുള്ള കണക്കാണിത്‌. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം. ഏഴു ജോഡി ട്രെയിനുകളുടെ ജനറൽ കോച്ചുകളും ഇതിൽപ്പെടുന്നു. 20 ട്രെയിനിന്റെ ഒന്നുവീതം സ്ലീപ്പർ കോച്ചും വെട്ടിക്കുറച്ചു. വട്ടിയൂർക്കാവ് സ്വദേശി അജയ്‌ നൽകിയ അപേക്ഷയിൽ തിരുവനന്തപുരം ഡിവിഷൻ വിവരങ്ങൾ നൽകിയിട്ടില്ല

പാളം തെറ്റി മെമുവും; 
ലാഭം മാത്രം ലക്ഷ്യം



പാലക്കാട്  എറണാകുളം മെമുവിലെ തിരക്ക്

 

യാത്രക്കാർക്ക്‌ പരിഗണനയില്ല
യാത്രക്കാരുടെ സുരക്ഷയ്‌ക്കും സൗകര്യത്തിനുമല്ല ലാഭത്തിൽമാത്രമാണ്‌ റെയിൽവേ ലക്ഷ്യമിടുന്നത്‌. ട്രാക്ക്‌ നവീകരണം, സിഗ്നൽ ആധുനികവൽക്കരണം, പുതിയ കോച്ച്‌ നിർമ്മാണം എന്നീ അടിസ്ഥാന മേഖലകളിൽനിന്ന്‌ റെയിൽവെ പിൻവാങ്ങി. വന്ദേഭാരത്‌ കോച്ചുകൾ നിർമ്മിക്കാൻ വിദേശ കമ്പനിക്കാണ്‌ കരാർ നൽകിയത്‌. എല്ലാ ജോലികളും പുറംകരാറിലേക്ക്‌ മാറി. സ്വകാര്യ മൂലധനത്തിന്‌ സ്വീകാര്യമാംവിധം റെയിൽവെയെ മാറ്റുകയാണ്‌ കേന്ദ്ര സർക്കാർ.
ബി സുശോഭനൻ , റിട്ട. സ്‌റ്റേഷൻ മാനേജർ 
കൊച്ചുവേളി റെയിൽവെ സ്‌റ്റേഷൻ

വന്ദേഭാരതിന് മുമ്പും ശേഷവും
വന്ദേഭാരതിന് മുമ്പും വന്ദേ ഭാരതിനുശേഷവും എന്ന നിലയിലാണ്‌ ഇപ്പോൾ കാര്യങ്ങൾ. വന്ദേഭാരതിന്റെ സമയക്രമം ബാധിക്കാത്ത ട്രെയിനുകൾ ഇല്ല എന്ന അവസ്ഥ. 99 ശതമാനം ആൾക്കാരും ആശ്രയിക്കുന്ന മറ്റു ട്രെയിനുകളുടെ സമയത്തെ ബാധിക്കാത്തതരത്തിൽ വന്ദേഭാരതിന്റെ സമയം പുനഃക്രമീകരിക്കണം. കൂടുതൽ പണം മുടക്കുന്നയാൾ ആദ്യംമെത്തട്ടെ, ബാക്കിയുള്ളവർ വഴിയിൽ കിടക്കട്ടെ എന്ന മനോഭാവം മാറ്റണം. ബഫർ ടൈം കുറച്ച് ട്രെയിനുകളുടെ സമയം ശാസ്ത്രീയമായി പരിഷ്കരിക്കണം.
ജെ ലിയോൺസ്‌ , സെക്രട്ടറി, ഫ്രണ്ട്‌സ്‌ ഓൺ റെയിൽസ്‌

വേണം വേഗപാത, കുതിക്കണം കേരളം

കേരളംപോലുള്ള സംസ്ഥാനത്തിന്‌ ദേശീയപാത വികസനത്തിന്‌ പരിമിതിയുണ്ട്‌. ഈ സാഹചര്യത്തിൽ 50 വർഷം മുന്നിൽക്കണ്ടുള്ളതാണ്‌ കെ റെയിൽ. ചരക്കു നീക്കത്തിനും കെ റെയിൽ ഏറെ ഗുണംചെയ്യും. തിരുവനന്തപുരം മുതൽ കാസർകോടു വരെ റോഡ് യാത്രയ്ക്ക്‌ 16 മണിക്കൂർ വരെ സമയമെടുക്കും. സിൽവർ ലൈൻ യാഥാർഥ്യമായാൽ ഈ യാത്രയ്‌ക്ക്‌ നാല്‌ മണിക്കൂർ മതിയാകും. ഓരോ 20 മിനിറ്റിലും സർവീസുണ്ടാകും. പിന്നീടത് പത്ത്‌ മിനിറ്റിൽ ഒന്നായി വർധിപ്പിക്കാനാകും. തുടക്കത്തിൽ ഒരു വശത്തേക്കുള്ള 37 ട്രിപ്പ്‌ ക്രമേണ 65 എണ്ണമായും വർധിപ്പിക്കും. ഇതോടെ ട്രെയിനിനായി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനും അറുതിയാകും. വന്ദേഭാരതിൽ ദിവസം 1200 പേർ യാത്ര ചെയ്യുമ്പോൾ സിൽവർ ലൈനിൽ 80000 ൽഅധികംപേർക്ക്‌ യാത്ര ചെയ്യാനുമാകും.

ബ്രോഡ്‌ഗേജ്‌ ട്രാക്കുകളിൽ മണിക്കൂറിൽ പരമാവധി 80 മുതൽ 110 കിലോമീറ്റർ വേഗമേ ലഭിക്കൂ. കേരളത്തിൽ വന്ദേഭാരതിന്‌ മണിക്കൂറിൽ ശരാശരി 70 കിലോമീറ്ററാണ്‌ വേഗം. വന്ദേഭാരതിന്‌ മണിക്കൂറിൽ 160 കിലോമീറ്റർ വേഗം കൈവരിക്കാൻ നിലവിലെ ട്രാക്കിലെ 626 വളവുകൾ നിവർത്തേണ്ടി വരും. അതിന്‌ വരുന്ന ചെലവ്‌ ഭീമമാണ്‌. വർഷങ്ങളുടെ കാലയളവും വേണ്ടി വരും. നിലവിലുള്ള സർവീസ്‌ തടസ്സപ്പെടുകയും ചെയ്യും. ഈ സാചര്യത്തിലാണ്‌ സിൽവർലൈൻ പദ്ധതിയുടെ പ്രസക്തി.