Sunday, May 24, 2020

*അൽമായ ഫോറം - ഒരു അലംബായ ഫോറം*



2012 മുതൽ യാക്കോബായ സഭയിൽ നമ്മൾ കേട്ടുവരുന്ന ഒരു പേരാണ് അൽമായ ഫോറം. അന്നുമുതൽ അവരുടെ പ്രവർത്തനങ്ങൾ മാറിനിന്നു വീക്ഷിക്കുന്ന ഒരു സാധാരണ യാക്കോബായകാരൻറെ മനസ്സിലുണ്ടായ തോന്നലുകൾ ആണ് ഈ കുറിപ്പിന് ആധാരം. സഭാ കേസിൽ തോറ്റു, നിരാശയിൽ ആയ ജനമനസ്സുകളിലേക്ക്  വ്യാജ ആരോപണങ്ങളുടെ വിഷവിത്തുകൾ പാകി അവരെക്കൊണ്ട് അൽമായ ഫോറം മുൻ സഭാ ഭരണസമിതിയെ പുറത്താക്കി. പുതിയ ഭരണസമിതിക്ക് പ്രവർത്തിക്കുവാൻ സമയം നൽകുന്നതിനു മുൻപ് തന്നെ വീണ്ടും അവർ വ്യാജ ആരോപണങ്ങളുമായി പുതിയ ഭരണസമിതികെതിരെ  തിരിഞ്ഞിരിക്കുകയാണ്. സഭയ്ക്കുള്ളിൽ എപ്പോഴും പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ച്, അരക്ഷിതാവസ്ഥ നിലനിർത്തി, മെത്രാൻ കക്ഷികൾകു വളരുവാൻ വളക്കൂറുള്ള ഒരു മണ്ണ് ഇവിടെ പാകപ്പെടുത്തുക എന്നത് അല്ലേ അൽമായ ഫോർതിൻറെ ലക്ഷ്യം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

 *ഒരു ശരാശരി അൽമായ ഫോറം പ്രവർത്തകനെ എങ്ങനെ തിരിച്ചറിയാം* 

✅ തെളിവുകൾ ഒന്നുമില്ലാതെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുക.

 ഉദാഹരണങ്ങൾ:
👉 സഭാ സ്വത്തുക്കൾ മുഴുവനും ചെറുവള്ളി ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ആണ് എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് അങ്ങനെ ഒരു ട്രസ്റ്റ് തന്നെ ഇല്ല എന്ന് തെളിയിക്കപ്പെട്ടു. 
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ മുൻ സഭ ട്രസ്റ്റ് ശ്രീ. തമ്പു തുകലനും, ഷാനു അച്ഛനും എഴുതിക്കൊടുത്തു എന്ന് പറഞ്ഞു കഴിഞ്ഞ ഭരണസമിതിക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ അതും കളവാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറൻറെ യൂണിവേഴ്സൽ സിറിയൻ ട്രസ്റ്റിന്റെ പേരിലുള്ള 9 ആധാരങ്ങൾ പുതിയ ഭരണസമിതിക്ക്  കൈമാറിയിട്ടുണ്ട്.
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണയപ്പെടുത്തി ശ്രീ. തമ്പു തുകലനും ഷാനു അച്ഛനും കോടികൾ കട്ടു എന്ന് പറഞ്ഞ് കഴിഞ്ഞ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. എന്നാൽ പിന്നീട് ഇതും വ്യാജ ആരോപണം ആണെന്ന്  ബോധ്യപ്പെട്ടു. പുത്തൻകുരിശ് പാത്രിയർക്കാ സെൻറിൻറെ മുഴുവൻ ആധാരങ്ങളും പുതിയ ഭരണസമിതിക്ക്  കൈമാറിയിട്ടുണ്ട്.
👉ആയിരം കോടി രൂപയുടെ അഴിമതി നടത്തി എന്നും പറഞ്ഞു മുൻ ഭരണസമിതി ക്കെതിരെ ആരോപണമുന്നയിച്ചു. (ഇത് ഉന്നയിച്ചവർക്ക് ഇതിൽ ഒരു 100 കോടി, അല്ലെങ്കിൽ പോട്ടെ ഒരു 10 കോടി, അതുമല്ലെങ്കിൽ പോട്ടെ ഒരു 1 കോടി രൂപ എങ്ങനെ വരവിൽ വന്നു എന്നു പറയാനുള്ള ബാധ്യതയുണ്ട്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റൂ) ഈ ആരോപണം വെറും വ്യാജ ആരോപണം ആയിരുന്നുവെന്ന് പുതിയ ഭരണസമിതിയുടെ സഭാ ട്രസ്റ്റി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ കൂടി നമുക്ക് മനസ്സിലായല്ലോ. അദ്ദേഹം പറഞ്ഞത് സഭാ ദിന പിരിവിൽ കൂടിയും കാതോലിക്കദിന പിരിവിൽ കൂടി ഉള്ള സഭയുടെ വാർഷിക വരുമാനം ഏകദേശം 60 ലക്ഷത്തോളം രൂപ മാത്രമാണെന്നാണ്.(8 വർഷം മുമ്പ് ഇതു പോലും ഉണ്ടായിരുന്നില്ല എന്ന്  നാം ഓർക്കണം) ഇതുകൂടാതെ ഓഡിറ്റോറിയം വാടകയ്ക്ക് കൊടുത്തുള്ള വരുമാനവും, ബുക്സ്റ്റാളിൽ നിന്നുള്ള വരുമാനവും, ചാപ്പലിൽ നിന്നുള്ള വരുമാനവും മാത്രമാണ് സഭാ ആസ്ഥാനത്ത് ഉള്ളത്.(ഇതും എന്നാണ് ഉണ്ടായത് എന്ന് നാം ഓർക്കണം) അപ്പോൾ കഴിഞ്ഞ ഇരുപത് വർഷത്തെ സഭയുടെ വരുമാനം എന്തെന്ന്  നമുക്ക് ഏവർക്കും  കണക്കുകൂട്ടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നിർമ്മിച്ച പാത്രിയർക്കാ സെൻറർ കെട്ടിടവും, ഗസ്റ്റ് ഹൗസും,  ഓഡിറ്റോറിയവും, പുതിയ കോളജും, ബുക്ക് സ്റ്റാളും, ചാപ്പലും എല്ലാം ഉൾപ്പെടെ ഏകദേശം 91,000 സ്ക്വയർഫീറ്റ് ബിൽഡിംഗ്ഗും അതിനുള്ളിലെ ലക്ഷക്കണക്കിന് വില മതിപ്പുള്ള സാധനസാമഗ്രികളും കണ്ടത്തിൽ നിന്ന് മുളച്ചു വന്നതാണന്നാണോ ആരോപണമുന്നയിക്കുന്നവർ പറയുന്നത്. ഇത്രയും ചെറിയ വാർഷിക വരുമാനത്തിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാത്രിയർക്കാ സെന്ററും അനുബന്ധസ്ഥാപനങ്ങളും നിർമ്മിച്ച ശ്രേഷ്ഠ ബാവയേയും കഴിഞ്ഞ ഭരണസമിതിയെയും നമ്മൾ പ്രശംസിച്ചേ പറ്റൂ. ഇതു വെളിപ്പെടുത്തിയ സഭയുടെ പുതിയ ട്രസ്റ്റിക്ക് ഒരായിരം നന്ദി..
👉 അഭിവന്ദ്യ ക്ലീമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള കാലംചെയ്ത പരിശുദ്ധ സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവായുടെ കൽപ്പന വ്യാജമാണെന്ന് ഇവർ പ്രചരിപ്പിച്ചു, എന്നാൽ  അഭിവന്ദ്യ ക്ലിമീസ് തിരുമേനിയെ മുടക്കി കൊണ്ടുള്ള പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ്  ബാവായുടെ കൽപ്പന വ്യാജമല്ല എന്ന്, ഇപ്പോഴത്തെ പരിശുദ്ധ പാത്രിയർക്കീസ് ബാവ 10/01/2018 ഹൈക്കോടതിയിൽ സമർപ്പിച്ച അഫിഡവിറ്റ്  നിങ്ങളേവരും കണ്ടുവല്ലോ..
👉 പുത്തൻകുരിശ് പാത്രിയർക്കാ സെൻറർ പണിത മുൻ സഭ വർക്കിങ് കമ്മിറ്റി അംഗം ശ്രീ. ഇ എം ജോണിന് കോടിക്കണക്കിന് രൂപ കൊടുക്കുവാൻ ഉണ്ട് എന്നും അദ്ദേഹത്തിന്റെ കൺസ്ട്രക്ഷൻ ബിസിനസിന് ഇതുമൂലം തകർന്നുവെന്നും ആരോപണം ഉന്നയിച്ചു. എന്നാൽ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിൽ നിന്നോ, ശ്രേഷ്ഠ കാതോലിക്ക ബാവയിൽ നിന്നോ തനിക്ക് ഒരു രൂപപോലും കിട്ടുവാൻ ഇല്ല എന്ന്  ശ്രീ ഇ എം ജോൺ തന്നെ പ്രസ്താവിക്കുകയുണ്ടായി. താൻ കൺസ്ട്രക്ഷൻ ഫീൽഡ് വിട്ടു ഹോട്ടൽ ബിസിനസ് രംഗത്തേക്ക് മാറുകയും തൻറെ പുതിയ ഹോട്ടലിൻറെ ഉദ്ഘാടനം ശ്രേഷ്ഠ ബാവയും മറ്റു  മെത്രാപ്പോലീത്തമാരും കൂടിയാണ് നടത്തിയതെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. പാത്രിയർക്കാ സെൻറർ പണിയുന്നതിന് ശ്രേഷ്ഠ ബാവയോടൊപ്പം നിസ്വാർത്ഥ സേവനം ചെയ്ത ശ്രീ ഇ എം ജോണിനെ അപമാനിക്കുന്നതിനു തുല്യമാണീയാരോപണം.
👉 ശ്രേഷ്ഠ ബാവ തിരുമേനി എല്ലാ രണ്ടു വർഷം കൂടുമ്പോഴും പുതിയ പുതിയ ബെൻസ് കാറുകൾ മാറിമാറി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉന്നയിച്ചു. എന്നാൽ ഇതും വ്യാജ ആരോപണം ആണെന്ന് തെളിയിക്കപ്പെട്ടു. 1995 ന് ശേഷം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ശ്രേഷ്ഠ ബാവ തിരുമേനി 2 സെക്കൻഡ് ഹാൻഡ്  ബെൻസ് കാർ ആയിരുന്നു  ഉപയോഗിച്ചിരുന്നത്. അതിനുശേഷം 2014-ൽ ഇപ്പോൾ ഉപയോഗിക്കുന്ന ബെൻസ് കാർ പുതിയതായി വാങ്ങിച്ചു. ഇതല്ലാതെ ഒരു ബെൻസ് കാർ പോലും ശ്രേഷ്ഠ ബാവ തിരുമേനി വാങ്ങിയിട്ടില്ല. ഇത് ആർക്കും കേരള ആർടിഒ വെബ്സൈറ്റിൽ കയറി പരിശോധിക്കാവുന്നതാണ്. തന്റെ സ്വന്തം വല്യപ്പൻ അവസാനകാലത്ത് നല്ലതുപോലെ, കഷ്ടപ്പെടാതെ നടക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാളും ഇത് കണ്ടു അഭിമാനിക്കതേയുള്ളൂ. സ്വന്തം വീട്ടിലെ വല്യപ്പനെ ചവിട്ടി പുറത്താക്കുന്ന മക്കൾക്കൊക്കെയാണ് ഇതൊക്കെ ഒരു വലിയ വലിയ പ്രശ്നമായി അല്ലെങ്കിൽ കുറ്റമായി തോന്നുന്നത്. ശ്രേഷ്ഠ ബാവ തൻറെ യൗവനകാലത്ത് എന്തെല്ലാം കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും, പരിഹാസങ്ങളും, സാമ്പത്തിക ഞെരുക്കവും സഹിച്ചാണ് ഈ സഭയെ വളർത്തിയത് എന്നുള്ള കാര്യം വിസ്മരിക്കരുത്.
👉ആലുവ തൃക്കുന്നത്ത് സെമിനാരി കേസ് മുൻ സഭാ ട്രസ്റ്റി ശ്രീ. തമ്പു തുകലൻ  തോറ്റു കൊടുത്തതാണ് എന്ന് ആരോപിച്ചു. എന്നാൽ തൃക്കുന്നത്ത് സെമിനാരി കേസ് തുടങ്ങുന്നത് ശ്രീ. തമ്പു തുകലൻ സഭാ ട്രസ്റ്റി ആകുന്നതിനു വർഷങ്ങൾക്ക് മുൻപ് 1975-76 കാലഘട്ടങ്ങളിൽ ആണ്. കൂടാതെ തൃക്കുന്നത്ത് സെമിനാരി കേസ് നടത്തിയിരുന്നത് ആലുവ പള്ളിക്കാരാണ്. ഇത് ആർക്കും അന്വേഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.

✅ തിരുമേനിമാർ ക്കിടയിലും വൈദികർക്കിടയിലും ജനങ്ങൾക്കിടയിലും എപ്പോഴും വിഭാഗീയത നിലനിർത്തുവാൻ വേണ്ടി പ്രവർത്തിക്കുക

✅ തങ്ങൾക്ക് ഇഷ്ടമില്ലാത്ത തിരുമേനി മാരെയും വൈദികരെയും ജനങ്ങളെയും സോഷ്യൽ മീഡിയ വഴി തെറി വിളിക്കുകയും അപമാനിക്കുകയും ചെയ്യുക.കേട്ടാലറയ്ക്കുന്ന, മെത്രാൻ കക്ഷികൾ പോലും ഉപയോഗിക്കാത്ത വാക്കുകൾ ആണ് ഇവർ ഉപയോഗിക്കുന്നത്

✅ ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്  തെളിവുകൾ ചോദിക്കുന്നവരെയും വിശദീകരണം ചോദിക്കുന്നവരെയും സഭ്യമല്ലാത്ത വാക്കുകൾ പറഞ്ഞു നിശബ്ദരാക്കാൻ നോക്കുക.

✅ പൊതുസമൂഹത്തിനു മുമ്പിൽ സഭയെ നാണംകെടുത്താൻ ഉള്ള  എല്ലാ പ്രവർത്തനങ്ങളും ചെയ്യുക

✅ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനും, എപ്പോഴും നേതൃത്വത്തിന് എതിരെ നിർത്തുവാനും വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക

✅ സോഷ്യൽ മീഡിയ വഴിയുള്ള സഭാപ്രവർത്തനമേ ഏതൊരു അൽമായ ഫോറം പ്രവർത്തകനും ഉള്ളൂ. മെത്രാൻ കക്ഷികളോ, പോലീസോ പള്ളി പിടിക്കാൻ വരുമ്പോഴോ, പ്രശ്നങ്ങളുണ്ടാകുമ്പോഴോ നിങ്ങൾക്ക് ഇവരുടെ പൊടിപോലും കാണാൻ പറ്റുകയില്ല.

✅ യാതൊരു അടിസ്ഥാനവുമില്ലാതെ കോടതിയിൽ കേസുകൾ കൊടുത്തു സഭയെ എപ്പോഴും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുക. സഭയുടെ 2002 ഭരണഘടനയെ വൈരാഗ്യബുദ്ധിയോടെ കോടതിയിൽ പോയി കേസ് കൊടുത്തു ഇല്ലായ്മ ചെയ്തത് നിങ്ങളേവരും കണ്ടുവല്ലോ. മെത്രാൻ കക്ഷികൾ പോലും ചെയ്യാത്ത കാര്യമാണ് അവർ ചെയ്തു കൂട്ടിയത്.

✅ 2017 സഭാ കേസിലെ തോൽവിയുടെ ഉത്തരവാദിത്വം കഴിഞ്ഞ ഭരണസമിതിക്കെതിരെ മാത്രം ആരോപിക്കുക. 2017 കേസിലെ തോൽവിയുടെ അടിസ്ഥാനകാരണം 1958-ലേ സഭാ യോജിപ്പ് ആണെന്നും, 95ലെ കേസ് നടത്തിപ്പിലെ പാളിച്ചകളാണെന്നും(95ൽ കേസ് നടത്തിയ മെത്രാപ്പോലീത്തമാർ മറുകണ്ടം ചാടി എന്ന് നമ്മൾ ഓർക്കണം) 95-ലെ വിധിയുടെ തുടർച്ചയാണ് 2017-ലെ വിധി എന്നും അറിയാവുന്ന  ഇവർ അത് മിണ്ടില്ല. അതുപോലെതന്നെ 2017-ലെ വിധിക്ക് ആധാരമായ കോലഞ്ചേരിപള്ളി കേസ്, 2015-ലെ നമുക്ക് തുല്യാധികാരം തന്ന എസ് എൽ പി വിധിക്കുശേഷം, നടത്തിയത് കോലഞ്ചേരി പള്ളിക്കാർ തന്നെ ആണ് എന്നുള്ള കാര്യം ഇവർ സൗകര്യ പൂർവ്വം മറച്ചുവെക്കുന്നു. 1958 നു ശേഷം സഭ ഇന്നുവരെ ഒരു കേസും മേൽകോടതികളിൽ ജയിച്ചിട്ടില്ല എന്നുള്ള കാര്യവും നാം ഓർക്കണം. ഏതായാലും മുൻ ഭരണ സമിതി, സഭാ കേസ് തോൽവിയുടെ ഉത്തരവാദിത്വം മറ്റാരുടേയും  മുകളിൽ ചാർത്തിയിട്ടില്ല എന്നുള്ളത്   അവരുടെ അന്തസ്സുയർത്തുന്നു.

✅ സഭാ സ്ഥാപനമായ എഡ്യൂക്കേഷൻ ട്രസ്റ്റിന് എതിരെ വ്യാജ പ്രചരണം നടത്തുക. നിലവിൽ നിയമപരമായി യാക്കോബായ സഭയ്ക്ക് നിലനിൽപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇത് വേറൊരു ട്രസ്റ്റ് ആയി നിലനിർത്തിയിരിക്കുന്നത്. സഭ എന്ന് കേസുകളിൽനിന്ന് മുക്തമാകുന്നോ അന്ന് എഡ്യൂക്കേഷൻ ട്രസ്റ്റ് നിയമപരമായി സഭയുടെ  കീഴിൽ ആവും.ഇതെല്ലാം വളരെ വ്യക്തമായി അറിയാവുന്നവർ തന്നെയാണ് അൽമായ ഫോറംകാർ. സഭയെ ഉദ്ധരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം എങ്കിൽ പിന്നെ എന്തുകൊണ്ട് ഇതേ സ്വഭാവമുള്ള ട്രസ്റ്റുകൾ ആയ കോട്ടയം കഞ്ഞിക്കുഴി സിറിയക് സെൻറർ ട്രസ്റ്റ്, പുറ്റടി കോളേജ് ട്രസ്റ്റ്, ആശ്രയ ട്രസ്റ്റ്, വെല്ലൂർ സ്വാന്ത്വന ട്രസ്റ്റ്, ബാംഗ്ലൂർ ജ്യോതി ട്രസ്റ്റ് മുതലായ ട്രസ്റ്റുകളപറ്റിയും കൂടാതെ മറ്റു തിരുമേനിമാരുടെ ട്രസ്റ്റ് കളെപറ്റി ഇവർ മിണ്ടുന്നില്ല. അപ്പോൾ ഇവരുടെ ലക്ഷ്യം എന്തെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും  ഊഹിക്കാകുന്നതേയുള്ളൂ. എഡ്യൂക്കേഷൻ ട്രസ്റ്റ് സഭയുടേത് അല്ലെങ്കിൽ എങ്ങനെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്  എഡ്യൂക്കേഷൻ ട്രസ്റ്റിൽ നിന്ന് അഞ്ചു കോടി രൂപയോളം  സഭാ കണക്കിൽ വരവ് വന്നു, ഈ ഭരണസമിതിയുടെ കാലത്ത് ഏകദേശം ഒരു കോടിയോളം രൂപ വരവ് വെച്ചിട്ടുണ്ടല്ലോ.

✅ ഒരു നുണ നൂറു  നാവുകൊണ്ട് നൂറുവട്ടം ആവർത്തിച്ച് പറയിപ്പിച്ച് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രം പ്രയോഗിക്കുക 

✅ ഷെവലിയാർ, കമാൻഡർ പദവികൾ വിൽക്കുന്നു എന്ന പ്രചാരണം. ഈ വ്യാജ പ്രചരണം നടത്തിയ അൽമായ ഫോറം പ്രവർത്തകൻ ശ്രീ. പോൾ വർഗീസ് തന്നെ പറയുന്നു തനിക്ക് കിട്ടിയ പദവി കാശുകൊടുത്തുള്ളതല്ലന്ന്. ഈ പദവികൾ കിട്ടിയ മറ്റൊരു വ്യക്തി പോലും അത് കാശുകൊടുത്താണ് ലഭിച്ചത് എന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല . അവരിൽ ചിലർ സഭയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടാവാം, എന്നാൽ അതിനെ 'വിൽപ്പന' എന്ന പേരിൽ പ്രചരിപ്പിക്കുന്നത് അൽമായ ഫോറം പ്രവർത്തകരുടെ  ഗൂഢതന്ത്രത്തിൻറെ ഭാഗമാണ്.

✅ കോടികൾ കൊടുത്തു മെത്രാപ്പോലീത്ത സ്ഥാനം വാങ്ങിച്ചു എന്ന പ്രചാരണം. അൽമായ ഫോറം പ്രവർത്തകരുടെ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി അഭിവന്ദ്യ ക്ലീമിസ് തിരുമേനിയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാൽ അത് വ്യാജ ആരോപണം ആയിരുന്നു എന്ന് അഭിവന്ദ്യ ക്ലിമീസ് തിരുമേനി പരിശുദ്ധ സുനഹദോസ് മുൻപാകെയൂം ശ്രേഷ്ഠ ബാവ തിരുമേനിയുടെ മുൻപാകെയൂം പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുൻപാകെ യും ഏറ്റു പറഞ്ഞത് നമ്മൾ ഏവരും കണ്ടുവല്ലോ.

✅ സെമിത്തേരി ഓർഡിനൻസ്  ശ്രേഷ്ഠ ബാവയുടെയും, മറ്റു മെത്രാപ്പോലീത്തമാരേയും, സഭാ മുൻ ഭാരവാഹികളുടെയും, പുതിയ ഭാരവാഹികളുടെയും കൂട്ടായ പ്രവർത്തനഫലമായിട്ടുണ്ടായെന്നിരിക്കെ അത് ഒരു മെത്രാപ്പോലീത്തയുടെ കഴിവുകൊണ്ട് മാത്രം ഉണ്ടായി എന്ന് പ്രചരിപ്പിച്ച് ച്ച സഭയിൽ വിഭാഗീയത ഉണ്ടാക്കുക. തിരുവനന്തപുരം സമരത്തിന് മുൻപുതന്നെ എന്നെ സെമിത്തേരി ഓർഡിനൻസ് സർക്കാരിൻറെ പരിഗണനയിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് ഏവർക്കും അറിവുള്ളതാണല്ലോ. ശ്രേഷ്ഠ ബാവയ്ക്കും മുൻ സഭാട്രസ്റ്റിക്കും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും, അവരുടെ സമ്മർദ്ദവും, പുതിയ സഭാ ഭാരവാഹികൾ ഔദ്യോഗികമായി മുഖ്യമന്ത്രിയെ സന്ദർശിച്ചതൂം, കട്ടച്ചിറ യിൽ മൃതദേഹം അടക്കാനാകാതെ ഉരുത്തിരിഞ്ഞ സാഹചര്യവും, തുടർന്ന് തിരുവനന്തപുരം സമരവും എല്ലാംകൂടി ചേർന്നപ്പോഴാണ് സെമിത്തേരി ഓർഡിനൻസ് പിറവിയെടുത്തത്.സഭ നേരിടുന്ന പ്രശ്നങ്ങൾ പൊതുജനത്തെ ബോധ്യപ്പെടുത്താനും, സർക്കാരിന് സെമിത്തേരി ഓർഡിനൻസ് കൊണ്ടുവന്നതിന് ഒരു കാരണം കാണിക്കാനുമായി തിരുവനന്തപുരം സമരം സഹായകമായി എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.

✅ അൽമായ ഫോറം പ്രവർത്തകർ കുറെ നാളുകൾക്കു ശേഷം മെത്രാൻ കക്ഷിയിലേക്ക് പോകുന്നു. അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ശ്രീ മനോജ് കോക്കാടൻ ഇപ്പോൾ മെത്രാൻ കക്ഷി യിലാണ്. അതുപോലെ അൽമായ ഫോറം ആരംഭകാല പ്രവർത്തകനായ ഇംഗ്ലണ്ടിൽ  ഉള്ള ശ്രീ. പീറ്റർ മറുകണ്ടം ചാടിയ മൂവാറ്റുപുഴ അത്താനാസിയോസ്  തിരുമേനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ്.

 *ഉപസംഹാരം* 

അൽമായ ഫോറം ഒരുക്കുന്ന കെണിയിൽ പെട്ടു പോകാതെ ഇരിക്കുവാൻ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ആയതുകൊണ്ട് ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചാൽ അതിൻറെ തെളിവുകൾ ചോദിക്കുകയും, അതിനെപ്പറ്റി  മറ്റു പല ആളുകളോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും, അതിൻറെ പശ്ചാത്തലങ്ങളും ചരിത്രങ്ങളും എല്ലാം മനസ്സിലാക്കി കാര്യങ്ങൾ ഗ്രഹിക്കേണ്ടതും ആണ്.ആരോപണം ഉന്നയിക്കുന്നവർക്ക് അത് തെളിയിക്കുന്നതിനും തെളിവുകൾ കാണിക്കുന്നതിനുള്ള ബാധ്യതയുണ്ട് ഉണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്. അത് സഭയിലെ എത്ര ഉന്നതരായ വ്യക്തികകളോ സ്ഥാനികളോ ആണെങ്കിൽ പോലും. (പുത്തൻകുരിശ്  കോൺവെൻറ് നിന്നും പാത്രിയർക്കാ സെൻറിനോട് ചേർത്ത 39 സെൻറ് സ്ഥലത്തിൻറെ, ആധാരത്തിൻറെ രണ്ട് പേജ് മാത്രം ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ കാണിച്ചിട്ട്, എട്ട് ഏക്കറോളം സ്ഥലം ഉള്ള
പുത്തൻകുരിശ് കോൺവെൻറ് ഹൈസ്കൂൾ വിറ്റു എന്നു പറഞ്ഞു വ്യാജ തെളിവായി കാണിച്ച മഹാന്മാരാണ്. അതുകൊണ്ട് തെളിവുകൾ കാണിക്കുമ്പോഴും അത് സത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്).

 ഒരുകാലത്ത് സഭാനേതൃത്വത്തിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സ്ഥാനമോഹിയായ ഒരു വ്യക്തി, തൻറെ സ്വാർത്ഥതാല്പര്യങ്ങൾ നടക്കുകയില്ല എന്നറിഞ്ഞ് , നിരാശ പൂണ്ടു തുടങ്ങിയതാണീ അൽമായ ഫോറം എന്ന പ്രസ്ഥാനം. സഭയിൽ നിന്നോ, ഭദ്രാസനങ്ങളിൽ നിന്നോ, ഇടവകയിൽ നിന്നോ, മറ്റു ഏതെങ്കിലും സഭ പ്രസ്ഥാനങ്ങളിൽ നിന്നോ എന്തെങ്കിലും കാരണങ്ങളാൽ മാറ്റി നിർത്തപ്പെട്ട അസംതൃപ്തരായ വ്യക്തികളെ എല്ലാം ഇവർ തങ്ങളുടെ കുടക്കീഴിൽ ആകുവാൻ ശ്രമിക്കുന്നുണ്ട്. കൂടാതെ ചർച്ച് ആക്ട് നടക്കുകയില്ല എന്നറിഞ്ഞു അതിൽ നിരാശ  പൂണ്ടിരിക്കുന്ന മക്കാബി എന്ന സംഘടനയുടെ കുറേ പ്രവർത്തകരെയും തങ്ങളുടെ കുടക്കീഴിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു എന്നുള്ളത് ഏവരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഓരോ വിശ്വാസിയും തങ്ങളുടെ മനസ്സാക്ഷിയെയും, തലച്ചോറിനെയും ആർക്കും പണയം വെക്കാതെ ഓരോ കാര്യങ്ങളുടെയും സത്യാവസ്ഥ അന്വേഷിച്ചറിഞ്ഞു സഭാ ഗാത്രത്തെ മുറിപ്പെടുത്താതെ സഭയുടെ ഉന്നമനത്തിനായി വിവേകത്തോടെ പെരുമാറേണ്ടതാണ്.

  ഇനി  ആര് എന്തൊക്കെ പറഞ്ഞാലും പരിശുദ്ധ പാത്രിയർക്കീസ് ബാവ തിരസ്കരിച പ്രസ്ഥാനം ആണ് അൽമായ ഫോറം, അതിൻറെ തലപ്പത്തു ഇരിക്കുന്ന ആളെ  ശ്രേഷ്ഠ ബാവ മുടക്കിയിട്ടുമുണ്ട്. അദ്ദേഹം കോടതി വഴി മുടക്ക് മാറ്റിയാലും ഒരു യാക്കോബായകാരനെ സംബന്ധിച്ച് അദ്ദേഹം മുടക്കപെട്ടവനാണ്. അദ്ദേഹത്തോടും അൽമായ ഫോറം പ്രസ്ഥാനത്തിനോടും ചേർന്ന് പ്രവർത്തിക്കുന്നവരും മുടക്കപെട്ടവരാണ്. അത് തിരുമേനിയോ, പുരോഹിതനോ, അല്മായരോ, ഭരണസമിതിയിൽ ഇരിക്കുന്നവരോ ആരായാലും ...

നമുക്ക് ഏവർക്കും അറിയാം ദൃശ്യമാധ്യമങ്ങളിൽ കൂടി വാർത്തകൾ നൽകുവാനും, കോടതികളിൽ കേസുകൾ കൊടുക്കുവാനും, മീറ്റിങ്ങുകൾ നടത്തുവാനും, ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കുവാനും, സോഷ്യൽ മീഡിയയിൽ കൂലിക്ക് ആളെ വച്ച് എഴുതുവാനും ഒക്കെ ലക്ഷക്കണക്കിന് രൂപ ചിലവുള്ള കാര്യമാണെന്ന്. ഇത്രയും വർഷം ഇതൊക്കെ ചെയ്യുന്നതിന് അൽമായ ഫോറത്തിന് പണം എവിടുന്നു കിട്ടി. ഇതിൻറെ  സാമ്പത്തിക സ്രോതസ്സ് മെത്രാൻ കക്ഷികളോ അതോ സഭയിലെ സ്ഥാനമോഹികളോ ???

 *" അന്ത്യോഖ്യ  മലങ്കര ബന്ധം നീണാൾ വാഴട്ടെ "*

Friday, May 22, 2020

മോഹൻലാൽ ഷഷ്ടി പൂർത്തി ആഘോഷം. ഒരു വിയോജനക്കുറിപ്പ്

എഴുത്ത് : കെ.എൻ.ഗണേശ്

അഭിനയ മികവിന് പകരം പ്രകടനപരതക്ക് നൽകുന്ന പ്രാധാന്യം അപകടകരം

ഈ പോസ്റ്റ്‌ ഒരു വിയോജന കുറിപ്പാണ്. 
ഇന്നലെ ഒരു താരത്തിന്റെ അറുപതാം പിറന്നാൾ ആഘോഷിച്ചു. കോവിഡ് കാലമല്ലായിരുന്നെങ്കിൽ ഈ പിറന്നാൾ പതിനായിരങ്ങൾ കൂടി ആട്ടവും പാട്ടുമായി ആഘോഷിച്ചേനെ. മന്ത്രിമാരും സാംസ്കാരിക നായകന്മാരും താരങ്ങളും എത്തിച്ചേർന്നേനെ. അത് സാധിക്കാത്തതു കൊണ്ട് എല്ലാ മാധ്യമങ്ങളും അവരവർക്കാവുന്ന രീതിയിൽ ആഘോഷിച്ചു.നാം എന്താണ് ആഘോഷിച്ചത്? 

മലയാള സിനിമയിൽ നമുക്കോർക്കാൻ  കഴിയുന്ന നിരവധി നടീനടന്മാരുണ്ട്. ചെമ്മീനിലെയും അനുഭവങ്ങൾ പാളിച്ചകളിലെയും സത്യനും ഇരുട്ടിന്റെ ആത്മാവിലെ പ്രേംനസീറും നൈർമ്മല്യത്തിലെ പി ജെ ആന്റണിയും അരനാഴിക നേരത്തിലെ കൊട്ടാരക്കര ശ്രീധരൻ നായരും മുതൽ കുമ്മാട്ടിപ്പാടത്തിലെ വിനായകനും മണികണ്ഠനും കുമ്പളങ്ങി നെറ്റ്സിലെ  ഷോബിൻ ഷക്കീറും മൺറോ തുരുത്തിലെ ഇന്ദ്രൻസും വരെ നിരവധി നടന്മാരും തുലാഭാരത്തിലെയും സ്വയംവരത്തിലേയും ശാരദ മുതൽ കന്മദം,  കണ്ണെഴുതി പൊട്ടും തൊട്ട് എന്നിവയിലെ മഞ്ജു വാരിയർ വരെ  നിരവധി നടികളും. പക്ഷെ ഇവരുടെ പ്രകടന രീതികളിൽ വന്ന മാറ്റങ്ങളും കാണേണ്ടതാണ്. 

ആദ്യഘട്ടത്തിൽ സിനിമകളുടെ എണ്ണം കുറവായിരുന്നു. ഭൂരിപക്ഷവും നിലവിലുള്ള നാടകങ്ങളെയും നോവലുകളെയും ആധാരമാക്കിയുള്ള തിരക്കഥകളെയാണ് ആശ്രയിച്ചത്. അത്തരം കഥകൾ എഴുത്തുകാരുടെയും സംവിധായകരുടെയും സ്വതന്ത്ര ആവിഷ്കാരങ്ങളായതു കൊണ്ടു അഭിനേതാക്കൾക്ക് സ്ക്രിപ്റ്റുമായി പൊരുത്തപ്പെടേണ്ടിയിരുന്നു അഭിനേതാവിനു കൃത്യമായ സാമൂഹ്യ വീക്ഷണം 
 ആവശ്യമായിരുന്നു  അവരുടെ വ്യക്തിപരമായ നിലപാടുകൾ എന്തായിരുന്നാലും അവയെ മറികടന്നു കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കേണ്ടത് അഭിനേതാക്കളുടെ മുമ്പിലുള്ള വെല്ലുവിളിയായിരുന്നു. ഇത്തരം അഭിനേതാക്കളിൽ നിരവധി പേർക്ക് വ്യക്തിഗത രാഷ്ട്രീയമുണ്ടായിരുന്നതിൽ അത്ഭുതപ്പെടാനില്ല. 

എഴുപതുകൾക്ക് ശേഷം വാണിജ്യ സിനിമകളുടെ വേലിയേറ്റമാണുണ്ടായത്. ഏറ്റവും പ്രധാനമായി സാങ്കേതിക തൊഴിലാളികൾക്കു പുറമെ കഥാകൃത്തുക്കളും തിരക്കഥ രചയിതാക്കളുമടക്കമുള്ളവർ സ്ഥിരം തൊഴിലാളികളായി. ഉദയായുടെ തിരക്കഥകളെഴുതിയ സാരംഗപാണി ആയിരിക്കും  ഇവരുടെ ആദ്യകാല മാതൃക.  പ്രൊഡക്ഷനിലുള്ള സിനിമകളുടെ എണ്ണം വർധിച്ചതോടെ പ്രൊഡ്യൂസർമാർക്ക് പിടിച്ചു നിൽക്കാനായുള്ള ചേരുവകൾ ഉള്ള പടപ്പുകൾ സർഗാത്മക രചനകൾക്കു പകരം സ്ഥാനം പിടിച്ചു. അതിനനുസരിച്ചു സംവിധായകന്മാരും ആവിഷ്കർത്താക്കളും  രൂപപ്പെട്ടു. സാമൂഹ്യ ബോധത്തോടെയുള്ള ആവിഷ്കാരങ്ങൾക്കു പകരം ജനപ്രിയ സ്വഭാവമുള്ള അവരുടെ കൈയടി പെട്ടെന്ന് സംഘടിപ്പിക്കുന്ന പ്രകടനപരതക്കാണ് പ്രാമുഖ്യം ലഭിച്ചത്.  അഭിനയത്തിന് പകരം അംഗ വിക്ഷേപങ്ങളോടെയുള്ള നടന വൈഭവത്തിനാണ് പ്രാധാന്യം ലഭിച്ചത്. കഥയും കഥാപാത്രങ്ങളും  വിസ്മരിക്കപ്പെട്ടു. അഭിനേതാവ് കഥാപാത്രമായി മാറുന്ന പരകായ പ്രവേശത്തിനു പകരം ആവിഷ്കർത്താവ് ചെയ്യുന്നതെന്തോ അതാണ്‌ കഥാപാത്രം എന്ന നിലയിലേക്ക് വന്നു   ഇത്തരം ആവിഷ്കർത്താക്കൾ  താരങ്ങളായി. കഥകൾക്കും കഥാപാത്രങ്ങൾക്കും താരങ്ങളുടെ അംഗീകാരം വേണമെന്ന സ്ഥിതി വന്നതോടെ ഈ അവസ്ഥ പൂർണമായി. ഇപ്പോൾ നമ്മുടെ മുമ്പിൽ വരുന്നത് അഭിനേതാക്കളല്ല,  പ്രകടന വിസ്മയങ്ങളാണ്. അവരുടെ പ്രകടനത്തിനുള്ള ജനപ്രീതിയാണ് സിനിമയുടെ വാണിജ്യമൂല്യം നിർണയിക്കുന്നത്. സിനിമ അവതരിപ്പിക്കുന്ന ആശയ സംഹിത പോലും ഇതിനനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. അത് തീരുമാനിക്കുന്നതിൽ ഇപ്പോൾ പ്രൊഡ്യൂസർമാർക്കും താരങ്ങൾക്കും വ്യക്തമായ പങ്കുണ്ട്  

ഇപ്പോഴത്തെ താരങ്ങൾക്ക് അഭിനയ ശേഷിയില്ല എന്നർത്ഥമില്ല. അഭിനയ ശേഷിയില്ലാത്തവർക്കും ജനപ്രിയ കാട്ടികൂട്ടലുകളിലൂടെ താരമാകാം എന്ന് മാത്രമാണ്. അനുകരണം ഉദാഹരണത്തിന് അഭിനയമല്ല. മിമിക്രി ആർട്ടിസ്റ്റുകൾ താരങ്ങളാകുന്നത് നാം കണ്ടതാണ്. അവിടെ നിന്നു അവർ അഭിനേതാക്കളായി മാറാൻ കഠിനാധ്വാനം വേണ്ടിവരും.കൃത്യമായ മനനവും നിരീക്ഷണവും പരിശീലനവും വേണ്ടിവരും.  അതിനു മുമ്പ് താരമായാൽ പിന്നെ ഒന്നും ആവശ്യമില്ല. അത് തന്നെയാണ് താരമാകുന്ന അഭിനേതാവിന്റെ അവസ്ഥയും. സിനിമാ വ്യവസായത്തിന്റെ ചട്ടക്കൂടു അയാളുടെ ശക്തിയും  പരിമിതിയുമായി മാറുന്നു. നടന വിസ്മയങ്ങൾ വാണിജ്യ വിസ്‌മയങ്ങളായി മാറുന്നു. അവരുടെ നടനം കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന കമ്പോളച്ചരക്കായി മാറുന്നു. അവർ തന്നെ കഥകളും പാത്രങ്ങളുമാകുന്നു.

സർഗ പ്രതിഭകളെ നാം ആദരിക്കുന്നു. കമ്പോള ചരക്കുകൾ ആഘോഷിക്കപ്പെടുന്നു. തിരുവനന്തപുരത്തു കുറെ പേർ ചേർന്ന് ഇന്ദ്രൻസ് എന്ന നടനെ ആദരിച്ചിരുന്നു. മെയ്‌ 21നും അതുപോലെ ആകാമായിരുന്നു  ഒരു അഭിനേതാവിനെ കൃത്യമായി വിലയിരുത്താമായിരുന്നു. അതിനു പകരം നടന്നത് ആഘോഷമാണ്.  വാണിജ്യ സിനിമയുടെ ഉൾകാമ്പില്ലാത്ത ആഘോഷം.
https://m.facebook.com/story.php?story_fbid=1113885742300877&id=100010383849734

Monday, May 18, 2020

ഇനി പ്രേമ ചന്ദ്രന് രാജി വക്കാം

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം';  വിഎസ് ശ്യാം ലാല്‍ എഴുതുന്നു

 ഫേസ്‌ബുക്ക് പോസ്റ്റ്‌


രാജിവെയ്‌ച്ചേ അടങ്ങൂ എന്ന വാശിയിലാണ് എന്‍.കെ.പ്രേമചന്ദ്രന്‍. 'തെളിവ് തരൂ.. തെളിവ് തരൂ... ഇപ്പോള്‍ രാജിവെയ്ക്കും..' എന്നാണ് അദ്ദേഹത്തിന്റെ മുറവിളി. പാവമല്ലേ, മുതിര്‍ന്ന ജനപ്രതിനിധിയല്ലേ.. നുമ്മളൊന്ന് പിന്തുണയ്ക്കാമെന്നു വെച്ചു. രാജിവെയ്ക്കാന്‍ അദ്ദേഹത്തിനെ സഹായിക്കാനായി തെളിവുകള്‍ നല്‍കുകയാണ്.

ദയവായി എന്നെ തെറ്റിദ്ധരിക്കരുതെന്ന് എടുത്തു പറയുന്നു. പ്രേമചന്ദ്രനെ സഹായിക്കുക എന്നതു മാത്രമാണ് എന്റെ ലക്ഷ്യം. വേറൊരു ദുരുദ്ദേശവുമില്ല.

തെളിവ് 1: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 4.

The originating state will finalise the requirement of special trains in consultation with receiving states and communicate the requirement of special trains to the nodal officer of Railways. Railways will endeavour to plan and run the special trains based on the requirement given by Originating state subject to availability of Rolling Stock.
എവിടെ നിന്നാണോ യാത്ര തുടങ്ങുന്നത് ആ സംസ്ഥാനമാണ് സ്‌പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉന്നയിക്കേണ്ടത് എന്നാണ്.

എവിടെയാണോ ട്രെയിന്‍ യാത്ര അവസാനിപ്പിക്കുക ആ സംസ്ഥാനത്തിന്റെ അനുമതി വാങ്ങിയ ശേഷം യാത്ര ആരംഭിക്കുന്ന സംസ്ഥാനം റെയില്‍വേയുടെ നോഡല്‍ ഓഫീസറെ വിവരമറിയിക്കണം. ലഭ്യതയനുസരിച്ച് ട്രെയിന്‍ അനുവദിക്കുന്ന കാര്യം റെയില്‍വേ തീരുമാനിക്കും. അതായതുത്തമാ ഒരു ട്രെയിന്‍ അനുവദിക്കണമെങ്കില്‍ അതിനു മുന്‍കൈയെടുക്കേണ്ടതും ആവശ്യമുന്നയിക്കേണ്ടതും യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ്. മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടണം, വരുന്നവരെ സ്വീകരിക്കാമെന്ന് സമ്മതിക്കുക മാത്രമാണ് കേരളത്തിന്റെ റോള്‍.

തെളിവ് 2: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 6.

The consent of receiving state shall be obtained by originating state and a copy provided to Railways before departure of train.
യാത്ര അവസാനിക്കുന്ന സംസ്ഥാനത്തോട് യാത്ര ആരംഭിക്കുന്ന സംസ്ഥാനം അനുമതി വാങ്ങുകയും അതിന്റെ പകര്‍പ്പ് ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പ് റെയില്‍വേക്കു കൈമാറുകയും വേണം. യാത്ര ആരംഭിക്കുന്ന സംസ്ഥാനമാണ് നടപടി സ്വീകരിക്കേണ്ടത്. കേരളത്തില്‍ നിന്നാണ് പോകുന്നതെങ്കില്‍ കേരളം, മഹാരാഷ്ട്രയില്‍ നിന്നാണെങ്കില്‍ മഹാരാഷ്ട്ര. കേരളത്തില്‍ നിന്നു ട്രെയിന്‍ കൊണ്ടുപോകാന്‍ ഒഡിഷയ്ക്കും പറ്റില്ല പഞ്ചാബില്‍ നിന്നു ട്രെയിന്‍ കൊണ്ടുവരാന്‍ കേരളത്തിനും പറ്റില്ല.

തെളിവ് 3: കോവിഡ് കാലത്തെ ട്രെയിന്‍ യാത്രകള്‍ സംബന്ധിച്ച് റെയില്‍വേ പുറപ്പെടുവിച്ച സര്‍ക്കുലറിലെ പോയിന്റ് 11.

Sale of Tickets: As these Shramik Special trains are run by railways only for these persons, who have been cleared by organising state in consultation with receiving state, and not for general public, following methodology will be adopted for sale of tickets:
a) The originating state will indicate the exact number of passengers travelling in train, which should be around 1200 (or at least 90%) considering the capacity of Shramik Special train.
b) Railways shall print train tickets to the specified destination, as per number of passengers indicated by originating state and hand them over to the local state government authority.
c) The local state government authority shall handover the tickets to the passengers cleared by them and collect the ticket fare and hand over the total amount to Railways.

കേരളത്തിലേക്കു ട്രെയിന്‍ വരാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നു പറയുന്ന പ്രേമചന്ദ്രന്‍ സൗകര്യപൂര്‍വ്വം മറച്ചുവെയ്ക്കുന്ന വസ്തുതയുണ്ട്. പല സംസ്ഥാനങ്ങളിലായി ക്യാമ്പുകളിലും തെരുവുകളിലുമെല്ലാമായി കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ -നമ്മുടെ അതിഥി തൊഴിലാളികളെ -കൊണ്ടു പോകാന്‍ ഏര്‍പ്പെടുത്തിയ ശ്രമിക് എക്‌സ്പ്രസ്സുകളാണ് രാജ്യത്ത് ഓടിയത്. അതിലൊരെണ്ണവും കേരളത്തിലേക്കു വന്നില്ല എന്നുവച്ചാല്‍ ഇവിടേക്ക് കൂട്ടത്തോടെ വരാന്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ ഇല്ല എന്നര്‍ത്ഥം.

 ശ്രമിക് എക്‌സ്പ്രസ്സുകളല്ലാതെ മറ്റു പ്രത്യേക ട്രെയിനുകളൊന്നും രാജ്യത്ത് ഓടിയിട്ടുമില്ല. യാത്രക്കാരെ കണ്ടെത്തുക, അവരുടെ വിലാസവും ഫോണ്‍ നമ്പരും ടിക്കറ്റിനുള്ള പണവും ശേഖരിച്ച് റെയില്‍വേക്കു കൈമാറുക, അവര്‍ക്ക് കോവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്നീ ചുമതലകളെല്ലാം യാത്ര ആരംഭിക്കുന്ന സംസ്ഥാനം നിര്‍വ്വഹിക്കണം. പല സ്ഥലത്തായി ചിതറിക്കിടക്കുന്ന മലയാളികളെ ഏകോപിപ്പിച്ച് സ്റ്റേഷനിലെത്തിക്കാനൊന്നും മറ്റു സംസ്ഥാനങ്ങള്‍ തയ്യാറല്ല. അതുകൊണ്ട് ഇവിടേക്ക് ട്രെയിനും വന്നില്ല. ഇവിടെ നിന്നുള്ള യാത്രയ്ക്കാവശ്യമായ ചുമതലകളെല്ലാം കേരളം നിറവേറ്റിയപ്പോള്‍ ഇവിടെ നിന്ന് ട്രെയിന്‍ പോയി.

തെളിവ് 4: കേരളത്തിന്റെ അപേക്ഷ പ്രകാരം ഒഡിഷയിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ചിരിക്കുന്നു എന്ന ദക്ഷിണ റെയില്‍വേ വിജ്ഞാപനം. ഒഡിഷ സര്‍ക്കാരാണ് അപേക്ഷിച്ചതെങ്കില്‍ 'കേരളത്തിന്റെ അപേക്ഷ പ്രകാരം' എന്നു വിജ്ഞാപനത്തില്‍ പറയില്ലല്ലോ.

തെളിവ് 5: അന്നാട്ടുകാരായ തൊഴിലാളികളെ അയച്ചാല്‍ സ്വീകരിക്കാമോ എന്നു ചോദിച്ച് ബംഗാള്‍ സര്‍ക്കാരിന് കേരളമയച്ച കത്ത്. ബംഗാളികളായ തൊഴിലാളികളെ കേരളത്തില്‍ നിന്ന് അയയ്ക്കണമെങ്കില്‍ ബംഗാള്‍ സര്‍ക്കാരിന്റെ അനുമതി വേണം. കേരളമാണ് ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ മുന്‍കൈയെടുത്തത് എന്നത് ഇതു വ്യക്തമാക്കുന്നു.

തെളിവ് 6: മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത്.
പഞ്ചാബില്‍ 348 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടപ്പുണ്ട്. റെയില്‍വേ സര്‍ക്കുലര്‍ പ്രകാരം പഞ്ചാബില്‍ നിന്നു കേരളത്തിലേക്ക് ട്രെയിന്‍ വരണമെങ്കില്‍ പഞ്ചാബ് തന്നെ വിചാരിക്കണം. അവരതു ചെയ്തില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അങ്ങോട്ട് കത്തയച്ചു, ആ കുട്ടികളെ നാട്ടിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി.

എന്തുകൊണ്ടോ അവര്‍ ആ അഭ്യര്‍ത്ഥന മുഖവിലയ്‌ക്കെടുത്തില്ല. കോണ്‍ഗ്രസ്സിലെ മാന്യതയുള്ള നേതാക്കളില്‍ ഒരാളായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങാണ് പഞ്ചാബ് മുഖ്യമന്ത്രി. പ്രേമചന്ദ്രന്റെ സഖ്യകക്ഷിയാണ് കോണ്‍ഗ്രസ്. കള്ളം പറയാന്‍ ഈ ഊര്‍ജ്ജമത്രയും പാഴാക്കുന്ന സമയത്ത് കോണ്‍ഗ്രസ് വഴി പഞ്ചാബിലെ കുട്ടികളെ കേരളത്തിലെത്തിച്ചിരുന്നുവെങ്കില്‍ കൈയടി കിട്ടില്ലായിരുന്നോ? മുഖ്യമന്ത്രി പരാജയപ്പെട്ടിടത്ത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വിജയിക്കാനാവും എന്നത് ഇക്കാര്യത്തില്‍ ഉറപ്പല്ലേ? പക്ഷേ, അതു ചെയ്യില്ല

അപ്പോള്‍ ബഹുമാന്യനായ പ്രേമചന്ദ്രന്‍ രാജി സമര്‍പ്പിക്കുകയല്ലേ?പത്രസമ്മേളനം വിളിച്ചുകൂട്ടി രാജി പ്രഖ്യാപിക്കുകയാണോ അതോ രാജിക്കത്ത് നേരിട്ട് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചുകൊടുക്കുകയാണോ?
Read more: https://www.deshabhimani.com/news/kerala/nk-premachandran-kerala-government-train/871428

Thursday, July 11, 2013

ഉമ്മൻ ചാണ്ടിയെ സരിത കണ്ടതിനു സെൽവ കുമാർ സാക്ഷി ! ഡെക്കാൻ ക്രോണിക്കിൾ ദിനപത്രത്തിന്റെ വെളിപ്പെടുത്തൽ

Saw Saritha Nair near CM’s office: MLA

DC | Cynthia Chandran | 10th Jul 2013
R. Selvaraj.
R. Selvaraj.
Thiruvananthapuram: Congress legislator R. Selvaraj from Neyyattinkara told DC that he’d seen fraud accused Saritha S. Nair and two other women along with solar panel fraud victim Sreedharan Nair waiting near the office of the chief minister on a certain evening but doesn’t remember the date.
Nair has said in his complaint that Selvaraj was in the CM’s office when he went there along with Saritha. Selvaraj told DC that he met CM Oommen Chandy to discuss the proposed Panchikadathuka- davu Bridge at Thirupuram  in Neyyattinkara. “I called on CM that day around 6:30 pm – 7 pm.
There were a few people, including three women, outside his cabin. Now,I recall that  one of them was Saritha, who was with Nair. As  I left  CM’s cabin, Nair and the women were standing outside. Nair wished me and I acknowledged him. But I don’t know what transpired after that”, said Selvaraj.
Chandy confirmed in the Assembly on Tuesday that Sreedharan Nair had come to his office to discuss quarry issues and don’t remember seeing Saritha. He also said scores of people turn up at his office everyday and so don’t recollect meeting Saritha. 

Sunday, June 2, 2013

ചന്ദ്രികയുടെ ചന്ദ്രഹാസം സ്വന്തം മുഖപ്പത്രത്തിന്റെ മുഖപ്രസംഗം മുസ്ലീം ലീഗ് അറിഞ്ഞില്ലത്രേ !

 

            വിവാദ മുഖപ്രസംഗം 
  • അമ്പത്തേഴില്‍ ആദ്യത്തെ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മന്നത്ത് പത്മനാഭന്‍. പക്ഷേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നായരാണെങ്കില്‍ മന്നത്തിനെ പോയി കണ്ടാല്‍ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ നടക്കുമെന്നായിരുന്നു ശ്രുതി. അതിനാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ഭാസിയെന്ന ഭാസ്‌കരപിള്ളയോട് മന്നത്തിനെ പോയി കാണാന്‍ പറഞ്ഞത് സഖാക്കള്‍ തന്നെയാണ്. പക്ഷേ അങ്ങേര്‍ക്ക് ഒരേയൊരു വാശി - അങ്ങനെ തനിക്ക് ജയിക്കേണ്ടതില്ല. ഇതറിഞ്ഞ മന്നത്ത് പത്മനാഭന്‍ ഇപ്രകാരം പറഞ്ഞുവത്രേ - തന്തക്ക് പിറന്ന നായരാണവന്‍. അവനെ നമുക്ക് ജയിപ്പിക്കണം. അങ്ങനെയാണ് തോപ്പില്‍ഭാസി എം.എല്‍.എ ആയത് എന്നാണ് കഥ.
  • കഥ നേരായാലും നുണയായാലും തന്തക്ക് പിറന്ന നായര്‍ എന്നത് മന്നത്തിന്റെ കാലം മുതല്‍ക്കേ എന്‍.എസ്.എസിലുള്ള സങ്കല്‍പമാണ്. തന്തക്ക് പിറന്ന നായരാവാന്‍ പണിപ്പെട്ട് കാലിടറിയവരാണ് സംഘടനയുടെ പല ജനറല്‍ സെക്രട്ടറിമാരും. എന്നാല്‍ അവരെയാരേയും പോലെയല്ല താനെന്നും താന്‍ തന്തക്ക് പിറന്നവന്‍ തന്നെയാണെന്നും ഗോപുരത്തിങ്കല്‍ സുകുമാരന്‍ നായര്‍ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ഊറ്റത്തോടെ പറയും. പക്ഷേ പറച്ചില്‍ എപ്രകാരമായാലും ഉണ്ടിരിക്കുന്ന നായര്‍ ഒരു വിളികേട്ടുചെന്ന് പുലിവാല് പിടിച്ചതിന്നു തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഈ മനുഷ്യന്റേത് എന്ന് കരുതുന്നവര്‍ നിരവധി.
  • വെറുതെ പെരുന്നയില്‍ ഭക്ഷണവും വിശ്രമവുമായി കഴിഞ്ഞുകൂടിയാല്‍ മതിയായിരുന്നു; പോയിപ്പിടിച്ചത് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുപ്പിക്കുന്ന ദൗത്യത്തിന്റെ വാലില്‍. പിടിച്ചോണ്ടിരിക്കാനും വയ്യ പിടിവിടാനും വയ്യ എന്ന പരുവത്തിലാണിപ്പോള്‍ ഇദ്ദേഹം.
  • കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെയും മുന്നണി സമ്പ്രദായത്തിന്റെയും ഉള്‍ച്ചുഴികള്‍ മനസ്സിലാക്കാതെ ഇറങ്ങിത്തിരിച്ചതുകൊണ്ട് സംഭവിച്ച കാലക്കേടാണിത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബുദ്ധിമോശം.
  • കേരളത്തില്‍ നായന്‍മാര്‍ മൊത്തം പതിനാലര ശതമാനമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ നിയമാവലി വെച്ചുനോക്കിയാല്‍ വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിന്റെ കൂട്ടത്തില്‍പെടും ഇവര്‍. എന്നാലും തങ്ങള്‍ മുന്നാക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എന്‍.എസ്.എസിന്റെ അസ്തിവാരം. അതുവെച്ച് കളിക്കുകയും കരയോഗക്കാരുടെ മുമ്പാകെ ആളായിച്ചമയുകയും കിട്ടുന്ന കരമൊഴിയും പാട്ടഭൂമിയുമൊക്കെ വരവുവെച്ച് ചുമ്മായിരുന്നാല്‍ മതിയായിരുന്നു എന്‍.എസ്.എസിന്; നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ സമദൂരമെന്നൊക്കെ പറയുകയും ചെയ്യാം.
  • പക്ഷേ സുകുമാരന്‍ നായര്‍ക്ക് വേറെയും മോഹങ്ങളുണ്ടായിരുന്നു എന്നാണ് കേള്‍വി. മകള്‍ സുജാതയെ വി.സിയോ പി.വി.സിയോ ആക്കണം. തന്റെ വരുതിക്ക് നില്‍ക്കുന്ന ഒരു മന്ത്രിവേണം; മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന പഴഞ്ചൊല്ല് കാണാപ്പാഠം പഠിച്ച സുകുമാരന്‍ നായര്‍ കളി തുടങ്ങിയതങ്ങനെയാണ്.
  • പക്ഷേ നായര്‍ പഠിച്ച പഴഞ്ചൊല്ല് പതിരായിപ്പോയതിലാണ് കഥാന്ത്യം; സുകുമാരന്‍ നായര്‍ ശരിക്കും പടനായരായി യുദ്ധം തുടങ്ങിയത് അതിന്റെ പരിണതി.
  • ജി. സുകുമാരന്‍ നായര്‍ അടവുകള്‍ പഠിച്ചതെവിടെനിന്നാണെന്ന് ചോദിക്കരുത്. രേഖകള്‍ തെരഞ്ഞാല്‍ കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു അദ്ദേഹമെന്ന് വ്യക്തമാവും.
  • എന്‍.എസ്.എസും കേരള സര്‍വീസ് കമ്പനിയും ഒരേ നാണയത്തിന്റെ രണ്ട് മുഖങ്ങള്‍. പിന്നീട് സുകുമാരന്‍ നായര്‍ എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനായി.
  • 1962 ഫെബ്രുവരി 2ന് ആ ജോലിവിട്ട് എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി എന്നാണ് നായരുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കണമെങ്കില്‍ നിയമബിരുദം വേണമെന്നതിനാല്‍ അതിനിടയില്‍ അദ്ദേഹം പ്രസ്തുത യോഗ്യത കരസ്ഥമാക്കിപോലും.
  • ഏതായാലും ഒരു കാര്യം തീര്‍ച്ചയാണ്. സംഘടനയില്‍ നായരുടെ ഉയര്‍ച്ചക്ക് പിന്നില്‍ ബന്ധുബലമുണ്ട്. എന്‍.എസ്.എസിന്റെ സ്ഥാപകരിലൊരാളായ വാഴ്പറമ്പില്‍ വേലായുധന്‍ പിള്ളയുടെ മരുമകനാണ് സുകുമാരന്‍ നായര്‍. സൗമ്യനും എല്ലാവര്‍ക്കും ആദരണീയനുമായിരുന്ന നാരായണപ്പണിക്കരുടെ പിന്തുടര്‍ച്ചക്കാരനായി തൊട്ടതൊക്കെ വിവാദമാക്കുന്ന സുകുമാരന്‍ നായര്‍ വന്നെത്തിയതിന്റെ അണിയറ രഹസ്യങ്ങളില്‍ ഇങ്ങനെ പലതുമുണ്ട്.
  • പണിക്കരുടെ കാലത്തും ഡീഫാക്‌ടോ ജനറല്‍ സെക്രട്ടറി നായരായിരുന്നു എന്ന കഥവേറെ.
  • എന്‍.എസ്.എസിന് ഈ പടനായരുടെ സംഭാവനയെന്താണെന്ന് ചോദിക്കുന്ന പലരുമുണ്ട്. സമദൂരം എന്ന ആശയം സുകുമാരന്‍ നായരുടേതായിരുന്നുവത്രേ. മുസ്‌ലിം പ്രീണനമെന്ന ഉമ്മാക്കികാണിച്ച് വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയതിന്ന് പിന്നിലെ ചാണക്യസൂത്രവും നായരുടേതാണ് എന്ന് കരുതുന്നവര്‍ ഏറെ.
  • ആര്‍.എസ്.എസിന്റെ അജണ്ടയാണ് അദ്ദേഹത്തിന്റേതെന്ന് കരുതുന്നവരുമുണ്ട്. എങ്ങനെയായാലും ഒരു കാര്യത്തില്‍ സംശയമില്ല - കുളിച്ച് കുറിയിട്ടുവന്ന് സുകുമാരന്‍ നായര്‍ രണ്ടുവാക്ക് മൊഴിഞ്ഞാല്‍ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും.
  • അത് ചിലപ്പോള്‍ വര്‍ഗീയ ധ്രുവീകരണവും രാഷ്ട്രീയാസ്വാസ്ഥ്യവുമൊക്കെ ഉണ്ടാക്കിയെന്നും വരും. തൊട്ടതൊക്കെ വിവാദമാക്കാനുള്ള ഈ ശേഷിയാണ് അദ്ദേഹത്തിന്ന് ഉണ്ടെന്ന് പറയുന്ന നായര്‍ സ്പിരിറ്റ്. ഈ സ്പിരിറ്റ് നമ്മുടെ പല ഈടുവെപ്പുകളും കത്തിച്ച് ചാരമാക്കാന്‍വേണ്ടി അദ്ദേഹം ഉപയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ചന്ദ്രിക ദിനപ്പത്രത്തോട് കടപ്പാട്