കാസ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) രാജ്യത്തെ 28 സംസ്ഥാനങ്ങളുടെ ധനസ്ഥിതി വിലയിരുത്തി വിശദമായ ഒരു പഠന റിപ്പോർട്ട് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചു. 2013-14 മു തൽ 2022-23 വരെയുള്ള പത്തുവർഷത്തെ വര്യമാനം, ചെലവ് , കടബാധ്യത തുടങ്ങിയവയാണ് പഠനം വിധേയമാക്കിയത്. കേരളത്തിലെ ചില മാധ്യമങ്ങളും, പ്രതിപക്ഷ പാർടികളും കുറെക്കാലമായി സൃഷ്‌ടിച്ച പൊതുബോധത്തിനെതിരാണ് സിഎജിയുടെ കണ്ടെത്തലുകൾ.
സംസ്ഥാനങ്ങളുടെ പൊതുകടം പല ഘടകങ്ങൾ ഉൾപ്പെടുന്നതാണ്.അതിൽ പ്രധാനം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള റിസർവ് ബാങ്കിൽ നിന്നും എടുക്കുന്ന വായ്‌പകൾ, സംസ്ഥാനത്തെ ധനസ്ഥാപനങ്ങൾ, മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും എടുക്കുന്ന വായ്പകൾ എന്നിവ ചേർന്നതാണ്. കിഫ്ബി മുഖേന എടുക്കുന്ന വായ്പകളും സംസ്ഥാനത്തിന്റെ പൊതു കടത്തിലാണ് കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത് പൊതുകടം സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ എത്രശതമാനം വരുന്നു എന്ന കണക്കിൻ്റെ അടിസ്ഥാനത്തിലാണ് സിഎജി വായ്‌പ ഭാരം വിലയിരുത്തുന്നത്.
2022-23 ൽ കേരളത്തിൻ്റെ പൊതുകടം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 24.71 ശതമാനമായിരുന്നു. ഇതേ വർഷം പഞ്ചാബിന്റേത് 40.35 ശതമാനവും പശ്ചിമ ബംഗാളിന്റെത് 33. 70 ശതമാനവും ആന്ധ്രപ്രദേശിന്റേത് 32.58 ശതമാനവും. ബിജെപി ഭരിക്കുന്ന രാജ സ്ഥാന്റെത് 28.63 ശതമാനവും ഉത്തർപ്രദേശിൻ്റെത് 25.14 ശതമാനവും ബിഹാറിൻ്റേത് 32.58 ശതമാനവുമാണ്. പൊതുകടത്തിൻ്റെ അടിസ്ഥാനത്തിൽ മുക്ളിൽ നിന്ന് താഴോട്ട് 28 സംസ്ഥാനങ്ങളെ ക്രമീകരിക്കുമ്പോൾ കേരളത്തിൻ്റെ സ്ഥാനം 15 ആണ്. സിഎജി റിപ്പോർട്ട് 2022-23 വരെയുള്ള വിശകലനമേ നടത്തിയിട്ടുള്ളവെങ്കിലും ഇതിനുശേഷമുള്ള ബജറ്റ് രേഖകളിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നത് കേരളത്തിന്റെ കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം വീണ്ടും കുറയുന്നതായിട്ടാണ്.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും കൂടിയുള്ള പൊതുകടം 2013-14 ൽ 17.58 ലക്ഷം കോടി രൂപ ആയിരുന്നു. 2022-23 ൽ ഇത് 59.60 ലക്ഷം കോടി രൂപയായി. മൊത്തം സംസ്ഥാനങ്ങളുടെ ആകെയുള്ള പൊതുകടം 2013-14 മുതലുള്ള പത്തു വർഷത്തിനിടയിൽ 239 ശതമാനം വർധിച്ചു. 2014 ൽ കേന്ദ്ര ആസൂത്രണ കമീഷൻ വഴി സംസ്ഥാനങ്ങൾക്ക് കൊടുത്തിരുന്ന വികസന ആവശ്യത്തിനുള്ള ഗ്രാന്റുകൾ ബി ജെപി അധികാരത്തിൽ വന്ന ശേഷം നിർത്തലാക്കി. ഇതിനുപുറമെ, കേന്ദ്രാവിഷ്കൃത പദ്ധതികളിൽ വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനങ്ങളുടെ കടബാധ്യത വർധിപ്പിച്ചു. ഇക്കാരണങ്ങളാൽ സംസ്ഥാനങ്ങളുടെ പൊതുകടം ആദ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്ഡിപിയുടെ) 16.66ൽനിന്നും 23 ശതമാനമായി ഉയർന്നു. കേന്ദ്രസർക്കാരിന് ഉണ്ടായ കടബാധ്യതയെക്കുറിച്ച് ഈ റിപ്പോർട്ടിൽ സിഎജി പരാമർശിക്കുന്നില്ല. എന്നാൽ, സംസ്ഥാനങ്ങളുടെ കടമെടുപ്പിനെ എതിർക്കുന്ന കേന്ദ്രത്തിൻ്റെ കടം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 2024ൽ 183 ലക്ഷം കോടിരൂപയാണ് കേന്ദ്ര സർക്കാരിൻ്റെ കടബാധ്യത ഇന്ത്യയുടെ കടം ആദ്യന്തര ഉൽപ്പാദനത്തിന്റെ 80 ശതമാനത്തിന് മുകളിൽ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മറ്റ് വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ കടഭാരം വളരെ കൂടുതലാണെന്ന് സാമ്പത്തിക വിദഗ്‌ദ്ധർ ഉൽക്കണ്ഠപ്പെടുന്നുണ്ട്.
നികുതിപിരിവ് കാര്യക്ഷമമാക്കി
സംസ്ഥാനങ്ങളുടെ നികുതിപിരിവിൻ്റെ കാര്യക്ഷമതയെക്കുറിച്ച് സിഎജി ഈ പഠനത്തിൽ വിശദമായി പ്രതിപാദിക്കുന്നു. സംസ്ഥാനങ്ങൾക്ക് വരുമാനം ലഭിക്കുന്നത് പ്രധാനമായും രണ്ട് സ്രോതസ്സുകളിൽ നിന്നാണ്. ഒന്ന്, കേന്ദ്ര ധനകമീഷനുകൾ നിശ്ചയിച്ച പ്രകാരമുള്ള നികുതി വിഹിതവും കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന മറ്റ് ഗ്രാൻറുകളും രണ്ട്, സംസ്ഥാനം സ്വന്തംനിലയിൽ പിരിച്ചെടുക്കുന്ന നികുതിയും നികുതിയിതര വരുമാനങ്ങളും (തനതു വരുമാനം). 2022-23 ൽ ആകെ സംസ്ഥാനങ്ങളുടെ തനത് വരുമാനം മൊത്തം വരുമാനത്തിൻ്റെ 10.15 ശതമാനമായിരുന്നപ്പോൾ കേരളത്തിന്റെത് 65.61 ശതമാനമായി ഉയർത്തി. ഈ അനുപാതം ഉത്തർപ്രദേശിൽ 44.96 ശതമാനവും മധ്യപ്രദേശിൽ 45.34 ശതമാനവുമാണ്. കാര്യക്ഷമമായി നികുതി-നികുതി ഇതര വരുമാനം പിരിച്ചെടുക്കുന്നതിൽ പ്രധാനപ്പെട്ട ഇരുപത് സംസ്ഥാനങ്ങൾക്ക് മുന്നിലാണ് കേരളം.
കേരളം അനുകരണീയ മാതൃക
2022-23 ലെ കണക്കു പ്രകാരം കേരളത്തിന്റെ ആകെ വരുമാനം 1.32 ലക്ഷം കോടിരൂപയാണ്. ഇതിൽ 72000 കോടിയും തനത് വരുമാനമാണ്. നികുതിയിതര വരുമാനം 2014 ൽ 5575 കോടിയായിരുന്നത് 2023 ൽ 15:18 കോടിയായി. ആകെ സംസ്ഥാനങ്ങളുടെ നികുതിയിതര വരുമാനത്തിൽ കഴിഞ്ഞ പത്തുവർഷം ഉണ്ടായ വളർച്ച 111 ശതമാനം ആയിരുന്നപ്പോൾ കേരളം 171 ശതമാനം വർധനയാണ് നികുതി ഇതര വരുമാനത്തിൽ മാത്രം ഉണ്ടാക്കിയത്. എന്നാൽ, കേന്ദ്ര ധനകമീഷനുകളുടെ തീരുമാന പ്രകാരം 2017ൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിനു കിട്ടിയ നികുതി വിഹിതം സംസ്ഥാനത്തിൻ്റെ ആകെ വരുമാനത്തിൽ 20 ശതമാനമായിരുന്നത് 2023 ൽ 13 ആയി കുറഞ്ഞു. ഈ കുറവ് കേരളം നികത്തിയത് കൂടുതൽ കാര്യക്ഷമമായി നികുതിയും നികുതിയിതര വരുമാനവും സമാഹരിച്ചാണ്. അതിനാലാണ് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിലും സാമുഹ്യ ക്ഷേമ മേഖലകളിലെ ചെലവിലും ഒരു കുറവും വരുത്താതെ മുന്നോട്ടു പോകാനായത്. ഈ യാഥാർഥ്യം സിഎജിയുടെ റിപ്പോർട്ടിലും പ്രതിഫലിക്കുന്നുണ്ട്.
കേരളം ധനമാനേജ്‌മെൻ്റിൽ അനുകരണീയ മാതൃകയാണെന്ന് സിഎജി റിപ്പോർട്ട് വ്യക്‌തമായി സൂചിപ്പിക്കുന്നു. പതിനഞ്ചാം കേന്ദ്രധനകമീഷൻ സംസ്ഥാനങ്ങൾക്ക് കൊടുത്തിരുന്ന നിർദേശം സംസ്ഥാനങ്ങൾ അവരുടെ ചെലവും വരുമാനവും തമ്മിലുള്ള വിടവ് (ധനകമ്മി) ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഎസ്‌ഡിപി) മൂന്നര ശതമാനത്തിൽ കൂടുതൽ വരുത്തുവാൻ പാടില്ല എന്നാണ്. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ ധനകമ്മി ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ മൂന്നര ശതമാനത്തിന് മുകളിൽ പോയപ്പോൾ കേരളത്തിൻ്റേത് കേന്ദ്ര ധനകമീഷൻ ആവശ്യപ്പെട്ടതിലും താഴെ രണ്ടര ശതമാനത്തിൽ നിലനിർത്തി കേരളം കടക്കെണിയിലാണെന്നും കടംവാങ്ങിയാണ് ദൈനംദിന ചെലവുകൾ നടത്തുന്നതെന്നുമുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് 2025 ലെ സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
(പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടറാണ് ലേഖകൻ )
https://www.deshabhimani.com/epaper/newspaper/kottayam/2025-10-06?page=6&type=fullview
No comments:
Post a Comment