Tuesday, June 20, 2023

മാധ്യമ സ്വാതന്ത്ര്യം അതിലും പതിരും

മാധ്യമസ്വാതന്ത്ര്യം അതിരും പതിരും
വെബ് ഡെസ്‌ക്‌Updated: Tuesday Jun 20, 2023

മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള മുറവിളികൾ സജീവമായ കാലമാണല്ലോ ഇത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു ലേഖികയ്‌ക്കെതിരെ കേസ്‌ എടുത്തതിനെത്തുടർന്നാണ് ഈ മുറവിളി പ്രധാനപ്പെട്ടതെന്ന് കരുതപ്പെടുന്ന മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, എഴുതാത്ത പരീക്ഷ ജയിച്ചെന്ന കൃത്രിമമായ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്ന വ്യാജവാർത്ത നൽകിയതിന്റെ പേരിലാണ് ലേഖികയ്‌ക്കെതിരെ ആർഷോയുടെ തന്നെ പരാതിയിന്മേൽ പൊലീസ് കേസെടുത്തത്. വ്യാജവാർത്ത നൽകിയെന്നു മാത്രമല്ല, അത്തരമൊരു വാർത്ത സൃഷ്ടിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും ആർഷോ ലേഖികയ്‌ക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. ഒരു സംഭവത്തിൽ പൊലീസ് കേസ്‌ എടുക്കുകയെന്നത് സ്വാഭാവിക നടപടി മാത്രമാണ്. അതിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാനോ ചെയ്യാതിരിക്കാനോ കഴിയുന്നതുമല്ല. ലേഖിക ഇത്തരമൊരു വ്യാജവാർത്ത തത്സമയം നൽകുന്നതിന്റെ ടിവി ഫൂട്ടേജുകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ എന്തോ പന്തികേട് തോന്നും. ലേഖിക തത്സമയം വാർത്ത പറഞ്ഞുകൊണ്ട് പിന്നിലേക്ക് നടന്ന്‌ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് സ്വയം വാതിൽ തുറന്നു പ്രവേശിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പ്രിൻസിപ്പൽ അപ്പോൾ ചില വിദ്യാർഥികളുമായി ചർച്ചയിലാണ്.

സാധാരണഗതിയിൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ മുറിയിൽ അനുവാദം വാങ്ങിയിട്ടേ ആരായാലും കടക്കൂ. ഇവിടെ പ്രിൻസിപ്പൽ ലേഖികയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ എന്ന് തോന്നുംവിധമാണ് ലേഖിക നേരെ വാതിൽ തുറന്ന് അകത്തേക്ക് ചെല്ലുന്നത്. അദ്ദേഹം ഒരു ചർച്ചായോഗത്തിലാണെന്ന വസ്തുതപോലും മാനിക്കാതെ, ലേഖിക നേരെ മൈക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുകയും ഉടൻ പ്രിൻസിപ്പൽ എന്തോ പറയുകയും ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങുന്ന ലേഖികയ്‌ക്കൊപ്പം പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥി പുറത്തേക്ക് വരികയും ആർഷോയുടെ ‘തട്ടിപ്പിലെ’ രേഖകൾ ലേഖികയെ കാണിച്ചുകൊടുക്കുകയും ലേഖിക ആ സ്‌കൂപ്പ്‌ വച്ചുകാച്ചുകയുമാണ്‌ ചെയ്‌തത്‌.

സാധാരണഗതിയിൽ ഒരു കോളേജ് പ്രിൻസിപ്പലിന്റെ മുറിയിൽ അനുവാദം വാങ്ങിയിട്ടേ ആരായാലും കടക്കൂ. ഇവിടെ പ്രിൻസിപ്പൽ ലേഖികയെ പ്രതീക്ഷിച്ചിരിക്കുകയാണ്‌ എന്ന് തോന്നുംവിധമാണ് ലേഖിക നേരെ വാതിൽ    തുറന്ന് അകത്തേക്ക് ചെല്ലുന്നത്. അദ്ദേഹം ഒരു ചർച്ചായോഗത്തിലാണെന്ന വസ്തുതപോലും മാനിക്കാതെ, ലേഖിക നേരെ മൈക്ക് അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകുകയും ഉടൻ പ്രിൻസിപ്പൽ എന്തോ പറയുകയും ചെയ്യുന്നുണ്ട്. നിമിഷങ്ങൾക്കുള്ളിൽ പുറത്തിറങ്ങുന്ന ലേഖികയ്‌ക്കൊപ്പം പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു വിദ്യാർഥി പുറത്തേക്ക് വരികയും ആർഷോയുടെ ‘തട്ടിപ്പിലെ’ രേഖകൾ ലേഖികയെ കാണിച്ചുകൊടുക്കുകയും ലേഖിക ആ സ്‌കൂപ്പ്‌ വച്ചുകാച്ചുകയുമാണ്‌ ചെയ്‌തത്‌

പിന്നീടാണ് ഒരു കെഎസ്‌യു നേതാവാണ് ലേഖികയ്‌ക്കൊപ്പം പുറത്തേക്കു വന്ന്‌ വാർത്തയ്ക്ക് ആധാരമായ ‘വ്യാജരേഖ’ നൽകുന്നതെന്ന് മനസ്സിലാകുന്നത്‌. കെഎസ്‌യു നേതാവ് നൽകിയ ഒരു രേഖയുടെ നിജസ്ഥിതിയോ ന്യായാന്യായങ്ങളോ പരിശോധിക്കാൻ മെനക്കെടാതെ വ്യാജരേഖ അതേപടി വാർത്തയാക്കുകയാണ് ലേഖിക ചെയ്തത്. ഇങ്ങനെയാണോ വാർത്ത നൽകേണ്ടത് എന്നതും ഇങ്ങനെ വാർത്തയുണ്ടാക്കി മുൻപിൻ നോക്കാതെ വാർത്ത നൽകുന്നതാണോ മാധ്യമസ്വാതന്ത്ര്യം എന്നതുമാണ് യഥാർഥത്തിൽ ചർച്ച ചെയ്യേണ്ടത്. ഈ ദൃശ്യങ്ങൾ കാണുന്ന ഒരു ശരാശരി മനുഷ്യന് ബോധ്യപ്പെടും, എന്തോ ആസൂത്രണം ഈ വാർത്തയ്ക്ക് പിന്നിൽ നടന്നിട്ടുണ്ടെന്ന്. അത് ഈ വാർത്തയിലൂടെ അധിക്ഷേപിക്കപ്പെട്ട ആർഷോയ്‌ക്കും തോന്നിയതിനെ തുടർന്നാണല്ലോ പരാതി നൽകിയതും ലേഖികയ്‌ക്കെതിരെ കേസ്‌ എടുക്കേണ്ടിവന്നതും. ഇതൊന്നും ചർച്ച ചെയ്യാതെ, ലേഖികയ്‌ക്കെതിരെ കേസ്‌ എടുത്ത്‌ മാധ്യമസ്വാതന്ത്ര്യം നിഹനിക്കുകയാണെന്ന് വാർത്ത പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ ‘വിദഗ്ധരെ’ പങ്കെടുപ്പിച്ച് ചർച്ച നടത്തുകയും ചെയ്യുന്നതിന്റെ പിന്നിലെ ധാർമികതയെപ്പറ്റി മാധ്യമപ്രവർത്തകരും മാധ്യമ വിദഗ്ധരും എന്നാണ് ചിന്തിച്ചുതുടങ്ങുക.

ഭരണഘടനയിൽ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുന്ന അനുച്ഛേദം 19 (1) എ അനുസരിച്ചാണ് മാധ്യമപ്രവർത്തകർ പറയുകയും എഴുതുകയുമൊക്കെ ചെയ്യുന്നത്. ഈ അനുച്ഛേദത്തിന്റെ ആനുകൂല്യം രാജ്യത്തെ മുഴുവൻ പൗരജനത്തിനും ഉള്ളതുമാണ്. ഇങ്ങനെ രാജ്യത്തെ മുഴുവൻ ആളുകൾക്കും ലഭിക്കുന്ന അവകാശംമാത്രം ഉപയോഗിച്ച് മാധ്യമപ്രവർത്തകർ പറയുകയും എഴുതുകയും ചെയ്യുമ്പോൾ അവരെ സമൂഹം ബഹുമാനത്തോടെ കാണുന്നതും അവർ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ സത്യസന്ധമായും വസ്തുനിഷ്ഠമായും അവതരിപ്പിച്ച്‌ സമൂഹത്തെ മുന്നോട്ടുനയിക്കാൻ ബദ്ധശ്രദ്ധരാണ് എന്ന സങ്കൽപ്പത്തിലാണ്. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള എല്ലാ നിയമ–-നിബന്ധനകളും ഇതാണ് അടിവരയിടുന്നത്. മാധ്യമ സ്വാതന്ത്ര്യമെന്നു പറഞ്ഞാൽ സത്യസന്ധവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ അറിയാനുള്ള സമൂഹത്തിന്റെ സ്വാതന്ത്ര്യമാണ്‌. അല്ലാതെ മാധ്യമപ്രവർത്തകരുടെ തോന്നലുകൾക്കോ താൽപ്പര്യങ്ങൾക്കോ ഭാവനയ്ക്കോ അനുസരിച്ച് പറയാനും എഴുതാനും ഉള്ളതല്ല. മാധ്യമ സ്വാതന്ത്ര്യത്തെയും മാധ്യമ ധാർമികതയെയും കുറിച്ച്‌ താരതമ്യേന ആദ്യ കാലത്തുണ്ടായ ഒന്നാണ് ഹച്ചിൻസ്‌ കമീഷൻ റിപ്പോർട്ട്. ചിക്കാഗോ യൂണിവേഴ്സിറ്റി ചെയർ അലങ്കരിച്ചിരുന്ന റോബർട്ട് എം ഹച്ചിൻസ്‌ 1947 ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ അടിവരയിടുന്ന കാര്യം മാധ്യമസ്വാതന്ത്ര്യം അവകാശമായിവരുന്നത്‌ അതിൽ പൗരന്മാരുടെ അവകാശവും പൊതുതാൽപ്പര്യവും ഉൾച്ചേരുമ്പോൾ മാത്രമാണ് എന്നാണ്.

കൃത്യമായതും സ്വന്തം അഭിപ്രായങ്ങൾ മാറ്റിനിർത്തിയുള്ളതും ആയിരിക്കണം വാർത്തകളെന്നും മാധ്യമപ്രവർത്തകർ രാഷ്ട്രീയമോ വാണിജ്യപരമോ വിഭാഗീയമോ ആയ ഒരു കാര്യത്തിനും വശംവദമാകാൻ പാടില്ലെന്നും ഒരു ആശയത്തോടും പ്രത്യയശാസ്ത്രത്തോടും മുൻവിധി പാടില്ലെന്നും വാർത്തകൾ നൽകുമ്പോൾ അനാവശ്യമായതോ നിന്ദ്യമായതോ മറ്റൊരാൾക്ക് ദോഷം ചെയ്യുന്നതോആയ ശബ്ദമോ വാക്കുകളോ ബിംബങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്നും ഹച്ചിൻസ്‌ പറയുന്നുണ്ട്.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഓഫ് പ്രൊഫഷണൽ ജേർണലിസ്റ്റ് എന്ന സംഘടനയും ഈ ദൃശ്യ സൂത്രവാക്യങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ‘സത്യം പിന്തുടർന്ന് വാർത്ത നൽകണം’ എന്നാണ് മാധ്യമപ്രവർത്തകരുടെ മന്ത്രമെന്നാണ് എസ് പി ജെ പറഞ്ഞിട്ടുള്ളത്. ലോകത്തെ നാലുലക്ഷത്തോളം മാധ്യമപ്രവർത്തകർ ഉൾപ്പെടുന്ന ഇന്റർ നാഷണൽ ഓർഗനൈസേഷൻ ഓഫ് പ്രൊഫഷണൽ ജേർണലിസ്റ്റ് 1978ൽ  യുനസ്കോയുടെ ആഭിമുഖ്യത്തിൽ ചേർന്ന് പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകളിൽ പ്രഥമമായി പറയുന്നത് ‘ശരിയായ വിവരം അറിയാനുള്ള ജനങ്ങളുടെ അവകാശ’ത്തെപ്പറ്റിയാണ്. രണ്ടാമത്തേത് മാധ്യമപ്രവർത്തകർ വസ്തുനിഷ്ഠ യാഥാർഥ്യങ്ങളോട് കാണിക്കേണ്ട സമർപ്പണമാണ്. സമാനമായ നിരവധി നിർദേശങ്ങളുണ്ട്. ഏറ്റവുമൊടുവിൽ പ്രസ്  കൗൺസിൽ മാധ്യമപ്രവർത്തകർക്ക് ചില പെരുമാറ്റച്ചട്ടങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് നോംസ്‌ ഓഫ് ജേർണലിസ്റ്റ് കോൺടക്ട്‌ 2022 എന്ന പേരിൽ ഒരു രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നീതീകരിക്കാനാകാത്ത കിംവദന്തികളും അനുമാനങ്ങളും വസ്തുതയായി അവതരിപ്പിക്കാൻ പാടില്ല എന്നതാണ് ഇതിലെ ആദ്യ നിബന്ധന.

എന്തെങ്കിലും തെറ്റായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിഷേധിക്കാനാകാത്ത വസ്തുതകളുടെയും തെളിവുകളുടെയും പിൻബലം ഉണ്ടായിരിക്കണമെന്ന് തുടർന്നുപറയുന്നു. വാർത്തകൾ സൃഷ്ടിക്കുകയല്ല, മറിച്ച് ശേഖരിക്കുന്ന വാർത്തകൾ കൃത്യമായ കാഴ്ചപ്പാടിൽ അവതരിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകർ ചെയ്യേണ്ടത്. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കുറിച്ച് അവാസ്തവമായ കാര്യങ്ങൾ പറയുന്നതല്ല മാധ്യമസ്വാതന്ത്ര്യമെന്ന്‌ നിബന്ധന പറയുന്നുണ്ട്‌. ഒരാളുടെ യശസ്സിനെ മുറിവേൽപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയാൽ അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം മാധ്യമപ്രവർത്തകരുടേതാണ്. വ്യാജവും അപകീർത്തികരവുമായ വാർത്ത നൽകി ഒരാളുടെ രാഷ്ട്രീയ ഭാവിയെ അപകടപ്പെടുത്താനോ അപമാനിക്കാൻ ഉള്ളതല്ല മാധ്യമസ്വാതന്ത്ര്യമെന്നും പ്രസ് കൗൺസിൽ അടിവരയിടുന്നുണ്ട്. എന്തെങ്കിലുമൊരു തെളിവ് ഉണ്ടാക്കി അത് ഉപയോഗിച്ച് വ്യാജപ്രചാരണം  നടത്തുന്നതും മാധ്യമപ്രവർത്തകർ ഒഴിവാക്കേണ്ടതാണ് എന്നുതുടങ്ങി മറ്റു ധാരാളം മാർഗനിർദേശങ്ങളും പ്രസ് കൗൺസിൽ 2022 പുറപ്പെടുവിച്ച ഈ രേഖയിൽ പറയുന്നുണ്ട്.

ഈ മാർഗനിർദേശങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഏഴയലത്ത് കൂടിയെങ്കിലും പോയതിനുശേഷമാണ് മേൽപ്പറഞ്ഞ ലേഖിക സ്കൂപ്പ് നൽകിയതെന്നും മുതിർന്ന ചില മാധ്യമ പ്രവർത്തകർ ചർച്ചയാക്കിയതെന്നും ആ ചർച്ചകളിൽ വിദഗ്ധർ എന്ന് സ്വയം പട്ടം ചാർത്തുന്നവർ അഭിപ്രായപ്രകടനം നടത്തിയതെന്നും അവർ തന്നെയാണ് ആത്മപരിശോധന നടത്തേണ്ടത്. ചാനൽ ചർച്ചയിൽ ‘തെമ്മാടി ഭരണമാണ് ഇവിടെ നടക്കുന്നത് എന്ന്’ പറയാൻ ധൈര്യപ്പെട്ട അവതാരകനും ചർച്ചാ വിദഗ്ധരും ആ പ്രയോഗത്തിൽ അധാർമികതയെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കുന്നത് അപരാധമാകില്ല. നരേന്ദ്ര മോദിയെയോ  മോദി ഭരണത്തെപ്പറ്റിയോ ഇത്തരമൊരു പ്രയോഗം നടത്താൻ അവർക്ക് ധൈര്യമുണ്ടാകുമോ എന്നും വെറുതെയാണെങ്കിലും വെറുതെ ചോദിച്ചുപോകുകയാണ്.
( മുതിർന്ന മാധ്യമപ്രവർത്തകനാണ്‌ ലേഖകൻ


Read more: https://www.deshabhimani.com/articles/media-freedom/1099010

No comments:

Post a Comment