Tuesday, December 13, 2022

വാണിജ്യബാങ്കുകൾ കഴിഞ്ഞ അഞ്ചു വർഷം കിട്ടാക്കടമായി എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടിയിൽപ്പരം രൂപ.

ന്യൂഡൽഹി
രാജ്യത്തെ വാണിജ്യബാങ്കുകൾ കഴിഞ്ഞ അഞ്ചു വർഷം കിട്ടാക്കടമായി എഴുതിത്തള്ളിയത്‌ 10 ലക്ഷം കോടിയിൽപ്പരം രൂപ. ഇതിൽനിന്ന്‌ തിരിച്ചുപിടിക്കാനായത്‌ 1.32 ലക്ഷം കോടി മാത്രമാണെന്നും രാജ്യസഭയിൽ  ജോൺ ബ്രിട്ടാസിന്‌ ധനസഹമന്ത്രി ഭഗവത്‌ കാരാട്‌ മറുപടി നൽകി. കിട്ടാക്കടമായി മാറ്റിയാലും തുകയിൽ സിംഹഭാഗവും തിരിച്ചുപിടിക്കാറുണ്ടെന്ന കേന്ദ്ര സർക്കാർ വാദം ശരിയല്ലെന്ന്‌ തെളിയിക്കുന്നതാണ്‌  കണക്ക്‌.



മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ്‌ തിരിച്ചുപിടിച്ചത്‌. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്‌പാ തിരിച്ചടവ്‌ കുടിശ്ശിക വരുത്തിയ 25 പേരുടെ വിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. വായ്‌പ എടുത്തവരുടെ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ റിസർവ്‌ ബാങ്ക്‌ ചട്ടങ്ങൾപ്രകാരം കഴിയില്ലെന്ന്‌ മന്ത്രി പ്രതികരിച്ചു. 
മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം മാത്രമാണ്‌ തിരിച്ചുപിടിച്ചത്‌. പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും കൂടുതൽ വായ്‌പാ തിരിച്ചടവ്‌ കുടിശ്ശിക വരുത്തിയ 25 പേരുടെ വിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായില്ല. വായ്‌പ എടുത്തവരുടെ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ റിസർവ്‌ ബാങ്ക്‌ ചട്ടങ്ങൾപ്രകാരം കഴിയില്ലെന്ന്‌ മന്ത്രി പ്രതികരിച്ചു  
കിട്ടാക്കടമായി 2017–-18ൽ എഴുതിത്തള്ളിയത്‌ 1.61 ലക്ഷം കോടി രൂപയാണ്‌. 2018–-19ൽ 2.36 ലക്ഷം കോടി, 2019–-20ൽ 2.34 ലക്ഷം കോടി, 2020–-21ൽ 2.02 ലക്ഷം കോടി, 2021–-22ൽ 1.74 ലക്ഷം കോടി രൂപ വീതവും എഴുതിത്തള്ളി. 2017–-18ൽ 12,881 കോടി, 2018–-19ൽ 25,501 കോടി, 2019–-20ൽ 30,016 കോടി, 2020–-21ൽ 30,104 കോടി, 2021–-22ൽ 33,534 കോടി രൂപ വീതം മാത്രമാണ്‌ തിരിച്ചുപിടിച്ചത്‌. 10 കോടിയിൽപ്പരം രൂപ എഴുതിത്തള്ളിയ വായ്‌പകളുടെ വിവരം സംബന്ധിച്ച ചോദ്യത്തിനും സർക്കാർ മറുപടി നൽകിയില്ല.
Read more: https://www.deshabhimani.com/news/national/news-national-14-12-2022/1061519


No comments:

Post a Comment