Thursday, April 28, 2022

അതിവേഗം അനിവാര്യം ; സിൽവർ ലൈൻ സംവാദം

അതിവേഗ യാത്രയുടെ അനിവാര്യത ഒറ്റക്കെട്ടായി അംഗീകരിച്ച്‌ സിൽവർ ലൈൻ സംവാദം. എതിരഭിപ്രായവും ആശങ്കയും കേട്ടും തെറ്റായ പ്രചാരണത്തെ തുറന്നുകാട്ടിയുമുള്ള ചർച്ചയ്‌ക്ക്‌ വിജയത്തുടക്കം. പദ്ധതിയെ എതിർക്കുന്ന ഡോ. ആർ വി ജി മേനോൻ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. സാങ്കേതിക കാര്യത്തിൽ പലർക്കുമുള്ളത്‌ അനാവശ്യ ആശങ്കയാണ്‌. വരുംതലമുറയെ പരിഗണിച്ചാണ്‌ പദ്ധതിയെ കാണേണ്ടതെന്ന്‌ അനുകൂലിക്കുന്നവർ പറഞ്ഞു. വളവില്ലാത്ത രണ്ടുപാത സമാന്തരമായി നിർമിച്ച്‌, ബ്രോഡ്‌ഗേജിൽ ബദൽ മാർഗം ഉണ്ടാക്കുകയാണ്‌ വേണ്ടതെന്ന്‌ ആർ വി ജി മേനോൻ പറഞ്ഞു.

അതിനുള്ള തടസ്സവും കാലതാമസവും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗേജ്‌ സംബന്ധിച്ച തർക്കം നിരർഥകമെന്നും മുൻ റെയിൽബോർഡ്‌ അംഗം സുബോധ്‌കുമാർ ജയിൻ വിശദീകരിച്ചു. അതിവേഗ പാതയ്‌ക്ക്‌ സ്റ്റാൻഡേർഡ്‌ ഗേജ്‌ എന്നത്‌ കേന്ദ്രസർക്കാർ അംഗീകരിച്ച നയമാണ്‌. മുംബൈ–- അഹമ്മദാബാദ്‌ ഉൾപ്പെടെ റെയിൽവേ നിർമിക്കുന്ന അതിവേഗ പാതയും മെട്രോകളും സ്റ്റാൻഡേർഡാണ്‌. ബാങ്കിന്റെ സൗകര്യത്തിനല്ല നമ്മുടെ താൽപ്പര്യംകൂടി സംരക്ഷിച്ചാണ്‌ വായ്പ സ്വീകരിക്കുന്നത്‌.

സാങ്കേതിക സർവകലാശാലാ മുൻ വിസി ഡോ. കുഞ്ചെറിയ പി ഐസക്‌, ട്രിവാൻഡ്രം ചേംബർ ഓഫ്‌ കോമേഴ്‌സ്‌ പ്രസിഡന്റ്‌ എസ്‌ എൻ രഘുചന്ദ്രൻനായർ എന്നിവരായിരുന്നു മറ്റ്‌ പാനലിസ്റ്റുകൾ. റെയിൽ അക്കാദമി റിട്ട. പ്രൊഫ. മോഹൻ എ മേനോൻ മോഡറേറ്ററായി. വെള്ളക്കെട്ട്‌ ഒഴിവാക്കാനുള്ള സംവിധാനം ഡിപിആറിലുണ്ട്‌. ഏതെങ്കിലും സ്ഥലത്ത്‌ മൺതിട്ട വെള്ളപ്പൊക്കമുണ്ടാക്കുമെന്ന്‌ കണ്ടെത്തിയാൽ തൂണ്‌ ഉൾപ്പെടെ ബദൽ സംവിധാനമുണ്ടാക്കാം. പദ്ധതി നടപ്പായാലും അതിന്‌ തടസ്സമില്ല. 30–-40 കിലോമിറ്റർ വേഗംമാത്രമാണ്‌ കേരളത്തിൽ ട്രെയിനിനുള്ളത്‌. മറ്റിടങ്ങളിൽ ഇത്‌ 80–-90 ആണ്‌. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. വികസനരംഗത്ത്‌ മാറ്റമുണ്ടാകാൻ ഗതാഗതസൗകര്യം മാറണം. സമയത്ത്‌ തുടങ്ങാനും തീർക്കാനും നിശ്ചയദാർഢ്യമുണ്ടായാൽ ചെലവ്‌ അധികരിക്കില്ല.

സാധനങ്ങളുടെയും സ്ഥലത്തിന്റെയും വിലവർധന പരിഗണിച്ചാൽ പരമാവധി 20 ശതമാനം വർധനയേ ഉണ്ടാകൂ എന്നും- പാനൽ അംഗങ്ങൾ പറഞ്ഞു. സദസ്യരുടെയും മാധ്യമ പ്രവർത്തകരുടെയും ചോദ്യങ്ങൾക്ക്‌ അവർ മറുപടി നൽകി.

Read more: https://www.deshabhimani.com/news/kerala/krail-seminar-silverline/1016710

No comments:

Post a Comment