Saturday, July 21, 2012

ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ക്ക്‌ യൂറോപ്യന്‍ യൂണിയനില്‍ ജോലി സാദ്ധ്യത


 


  • യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസമുള്ള വിദഗ്‌ദ്ധ ജോലിക്കാര്‍ക്ക്‌ ബ്ലൂ കാര്‍ഡ്‌ സമ്പ്രദായത്തില്‍ ജോലി സാദ്ധ്യത നല്‍കുമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര-നീതിന്യായ വകുപ്പ്‌ കമ്മീഷണര്‍ ഫ്രാങ്കോ ഫ്രറ്റീനി ബ്രസല്‍സില്‍ അറിയിച്ചു. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ അനുഭപ്പെടുന്ന വിദഗ്‌ദ്ധ ജോലിക്കാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കാന്‍ വേണ്ടിയാണ്‌ ബ്ലൂ കാര്‍ഡ്‌ സമ്പ്രദായം കൊണ്ടു വരുന്നത.്‌ 2007 ഒക്‌ടോബറില്‍ രണ്ട്‌ വര്‍ഷത്തെ വിസാ വ്യവസ്‌ഥയിലും, ജോലി കരാറിലും വിദഗ്‌ദ്ധരെ കൊണ്ടുവരാന്‍ ആലോചന തുടങ്ങിയിരുന്നെങ്കിലും പല രാജ്യങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന്‌ ഈ നടപടികള്‍ മന്ദീഭവിപ്പിച്ചിരുന്നു. എന്നാല്‍ വിദഗ്‌ദ്ധ ജോലിക്കാരുടെ അഭാവം മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും, പ്രത്യേകിച്ച്‌ പുതിയതായി യൂണയനില്‍ അംഗങ്ങളായ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രൂക്ഷമായി വന്ന സാഹചര്യത്തില്‍ ഇനി അധികനാള്‍ ഈ നിയമ നിര്‍മ്മാണം നീട്ടിക്കൊണ്ട്‌ പോകാന്‍ സാധിക്കുകയില്ലെന്ന്‌ ഫ്രറ്റീനി വിശദീകരിച്ചു.
  • ഈ പുതിയ ബ്ലൂ കാര്‍ഡ്‌ വ്യവസ്‌ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്‌ടര്‍ന്മാര്‍, വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്‍െറിസ്‌റ്റുകള്‍ എന്നിവര്‍ക്കാണ്‌ ജോലി സാദ്ധ്യത ലഭിക്കുക. ഈ മേഖലയിലുള്ള ഇന്ത്യന്‍ വിദഗ്‌ദ്ധര്‍ക്ക്‌ ഇത്‌ നല്ല ഒരവസരമാണെന്ന്‌ യൂറോപ്യന്‍ യൂണിയനിലെ ഇന്ത്യന്‍ ഡലഗേഷന്‍ അദ്ധ്യക്ഷ നീനാ ഗില്‍ പറഞ്ഞു.
  •  ഇറ്റലി, ഫ്രാന്‍സ്‌,ഐര്‍ലന്‍ഡ്‌, ചെക്ക്‌ റിപ്പബ്‌ളിക്‌, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്‌, ഹോളണ്ട്‌, സൈപ്രസ്‌, ലിറ്റ്‌വെയിന്‍, ബല്‍ജിയം, ഓസ്‌ട്രിയ, ഫിന്‍ലാന്‍ഡ്‌, എസ്‌റ്റോണിയന്‍, മാള്‍ട്ടാ, ലംക്‌സംബൂര്‍ഗ്‌ എന്നീ രാജ്യങ്ങളിലാണ്‌ കൂടുതല്‍ വിദഗ്‌ദ്ധ ജോലിക്കാരുടെ ഒഴിവുകള്‍ ഇപ്പോള്‍ ഉള്ളത്‌.
  • ഇപ്പോള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബ്ലൂ കാര്‍ഡ്‌ വ്യവസ്‌ഥയില്‍ 27 യൂറോപ്യന്‍ യൂണിയ രാജ്യങ്ങളിലും ജോലി കരാറില്‍ ജോലി ചെയ്യുന്നതിനും, സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും, സ്വന്തം കുട്ടികളെയും കൊണ്ടു വരുന്നതിനും ഉദാര വ്യവന്ഥകളായിരിക്കും ഉണ്ടായിരിക്കുക. ഏതാണ്ട്‌ അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ്‌ വ്യവസ്‌ഥയിലാണ്‌ ഈ ബ്ലൂ കാര്‍ഡും വിഭാവന ചെയ്യുന്നത്‌.

No comments:

Post a Comment