Friday, August 12, 2011

പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ടി.എച്ച്.മുസ്തഫ


പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ടി.എച്ച്.മുസ്തഫ
 പാമോലിന്‍ കേസില്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മാത്രം ഉത്തരവാദിത്തമില്ലെന്ന നിലപാട് വിവരമില്ലായ്മയാണെന്നും താന്‍ ഒപ്പിട്ടതിന്റെ അടിയില്‍ ഒപ്പിടുകയായിരുന്നോ ഉമ്മന്‍ ചാണ്ടിയുടെ പണിയെന്നും ടി.എച്ച്.മുസ്തഫ. 'ഇന്ത്യാവിഷന'നുവദിച്ച മുഖാമുഖം പരിപാടിയിലാണ് ഉമ്മന്‍ചാണ്ടിക്കും പാമോലിന്‍ കേസില്‍ പങ്കുണ്ടെന്ന വെളിപ്പെടുത്തലുകള്‍ അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫ നടത്തിയത്.
പാമോലിന്‍ കേസിന്റെ ഫയലുകള്‍ പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് 'മണ്ടനായി നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നിയതു കൊണ്ടാണെന്നായിരുന്നു' മറുപടി. ഉമ്മന്‍ചാണ്ടിയും മണ്ടനായി നിന്നതുകൊണ്ടാണോ എന്നു ചോദിച്ചപ്പോള്‍ 'അതെനിക്കറിയില്ലെ'ന്ന് അദ്ദേഹം പറഞ്ഞു.
പാമോലിന്‍ കരാറില്‍ തുടക്കം മുതല്‍ക്കുതന്നെ സംശയമുണ്ടായിരുന്നുവെന്ന് മുസ്തഫ അഭിമുഖത്തില്‍ പറഞ്ഞു. പാമോലിന്‍ കേസില്‍ സംശയമുള്ളതുകൊണ്ടാണ് കാബിനറ്റില്‍ വെക്കാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ മുസ്തഫ ഫയലുകള്‍ എന്തുകൊണ്ട് ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ വെച്ചില്ല എന്ന ചോദ്യത്തിന് അതെന്റെ ജോലിയല്ലെന്ന് മറുപടി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: മുന്‍ എജി


  • സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടാക്കുന്ന പാമൊലിന്‍ ഇറക്കുമതി തടയാതിരുന്ന അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി കൃത്യവിലോപം കാട്ടിയതായി മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫ് പറഞ്ഞു. ഖജനാവിന് നഷ്ടമുണ്ടാകുന്ന ഇടപാട് തടയേണ്ടത് ധനവകുപ്പിന്റെ ഉത്തരവാദിത്തമാണ്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാകില്ല. പാമൊലിന്‍ കേസ് വീണ്ടും കേരളരാഷ്ട്രിയത്തില്‍ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെയിംസ് ജോസഫ് പ്രതികരിച്ചത് .
  • സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുക, ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കുക എന്നീ ചുമതലകള്‍ മാത്രമാണ് അക്കൗണ്ടന്റ് ജനറലിനുള്ളത്. നഷ്ടം സംഭവിച്ചതില്‍ ആരെങ്കിലും അഴിമതി കാട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടത് വിജിലന്‍സ് ആണെന്നും ജെയിംസ് ജോസഫ് പറഞ്ഞു. 
  • 1992ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്ത് പാമൊലിന്‍ ഇറക്കുമതി ചെയ്തതുമൂലം ഖജനാവിന് 2.32 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്. 91-92ല്‍ നടന്ന നടപടി സംബന്ധിച്ച് 93ലാണ് അക്കൗണ്ട് ജനറല്‍ റിപ്പോര്‍ട്ട് നല്‍കുന്നത്. അത് അന്നുതന്നെ നിയമസഭയില്‍ വന്‍ വിവാദത്തിന് വഴിവെച്ചു. 
  • സ്റ്റേറ്റ് ട്രേഡിങ് കോര്‍പറേഷനെ ഒഴിവാക്കി ടെന്‍ഡര്‍ വിളിക്കാതെ പമൊലിന്‍ ഇറക്കുമതി ചെയ്യാനായിരുന്നു യുഡിഎഫ് തീരുമാനം. ആഗോള ടെന്‍ഡര്‍ വിളിക്കാതെ 15 ശതമാനം സര്‍വ്വീസ് ചാര്‍ജ് നല്‍കാമെന്ന് സമ്മതിച്ച് പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറും ഒപ്പിട്ടു. എസ്ടിസി മുഖേന 392.5 ഡോളറിന് പാമോയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ടണ്ണിന്് 405 ഡോളര്‍ നിരക്കിലാണ് പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായി കരാറുണ്ടാക്കിയത്. ഏജന്‍സിയെ നിശ്ചയിക്കാനും ടെന്‍ഡര്‍ വിളിച്ചില്ല. ഇപ്രകാരം നടപടിക്രമങ്ങള്‍ ലംഘിച്ച് 15000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തതിലൂടെ 2.32 കോടി നഷ്ടമുണ്ടാക്കിയെന്നാണ് എ ജി കണ്ടെത്തിയത്. വളരെ ധൃതിപിടിച്ചാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തത്. 
  • പാമോലിന്‍ ഇറക്കുമതിചെയ്യാനുള്ള അനുവാദം നല്‍കിയും അതിനുള്ള നടപടി ക്രമങ്ങള്‍ വ്യക്തമാക്കിയും 1991 നവംബര്‍ 26നാണ് കേന്ദ്രത്തിന്റെ കത്ത് കിട്ടിയത്. 27ന് അജണ്ടയിലില്ലാതെ തന്നെ ടി എച്ച് മുസ്തഫ അസാധാരണ ഇനമായി മന്ത്രിസഭയില്‍ അവതരിപ്പിച്ചു. 29ന് സിവില്‍സപ്ലൈസും പവര്‍ ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡുമായും കരാര്‍ ഒപ്പിട്ടതായും രേഖകള്‍ വ്യക്തമാക്കുന്നു.

ആസൂത്രണത്തിന് കോര്‍പറേറ്റ് നീരാളി



  • സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമായി നിയമിതനായ തരുണ്‍ദാസ് ഇന്ത്യയിലെ കോര്‍പറേറ്റ് ദല്ലാളുകളില്‍ പ്രമുഖന്‍ . കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് ഗൂഢാലോചനകളിലെ പ്രധാന കണ്ണിയാണ് തരുണ്‍ദാസ്. സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീര റാഡിയയുമായി സംസാരിച്ചവരില്‍ പ്രധാനിയാണ് ഇദ്ദേഹം. എ രാജയെ ടെലികോം മന്ത്രിയാക്കാനും കമല്‍നാഥിനെ ഉപരിതല ഗതാഗതമന്ത്രിയാക്കാനും കോര്‍പറേറ്റ് ഇടനിലക്കാരി നീര റാഡിയക്കൊപ്പം ചരടുവലി നടത്തിയ ആളാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് സെക്രട്ടറിയായിരുന്ന തരുണ്‍ദാസ്.
  • കൊക്കകോള കമ്പനിയുടെ ആഗോള ഉപദേശകരില്‍ ഒരാളായ തരുണ്‍ദാസ്, സംസ്ഥാന ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖര്‍ വഴിയാണ് കമീഷനില്‍ എത്തിയത്. കെ എം ചന്ദ്രശേഖറിന്റെ താല്‍പ്പര്യം വ്യക്തമായിട്ടില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ മന്ത്രിസഭാ രൂപീകരണത്തില്‍ എ രാജയെ മന്ത്രിയാക്കാനും സ്പെക്ട്രം ലൈസന്‍സ് നേടാനും തരുണ്‍ദാസ് ചരടുവലി നടത്തിയിട്ടുണ്ട്. ആദായനികുതിവകുപ്പ് രഹസ്യമായി ടേപ് ചെയ്ത നീര റാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെയാണ് ഇത് പുറത്തുവന്നത്. 
  • കരണ്‍ ഥാപ്പറുടെ ഡെവിള്‍സ് അഡ്വക്കറ്റ്സില്‍ തരുണ്‍ദാസ് താന്‍ നീര റാഡിയയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം ശരിവയ്ക്കുന്നുണ്ട്. എളുപ്പത്തില്‍ അഴിമതിക്ക് വഴങ്ങുന്നവരെ മന്ത്രിയാക്കാനാണ് തരുണ്‍ദാസും മറ്റും ശ്രമിച്ചത്. ദയാനിധി മാരനെ ടെലികോംമന്ത്രി ആക്കരുതെന്നും രാജ വരുന്നതാണ് നല്ലതെന്നുമുള്ള നീര റാഡിയയുടെ വാദത്തെ തരുണ്‍ദാസ് ശരിവയ്ക്കുന്നുണ്ട്.
  • രാജയെ മന്ത്രിയാക്കിയതില്‍ രത്തന്‍ ടാറ്റയും മറ്റും അതീവ സന്തുഷ്ടരാണെന്ന് നീര റാഡിയ പറയുന്നുണ്ട്. രാജ മന്ത്രിയായതിനാല്‍ കൂടുതല്‍ സ്പെക്ട്രം ലൈസന്‍സ് നേടാനാകുമെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന അഭിപ്രായം. മാരന്‍ വന്നാല്‍ എല്ലാം കുഴയുമെന്നും ഇവരുടെ സംഭാഷണത്തിലുണ്ട്. കമല്‍നാഥിനെ ഉപരിതല ഗതാഗാതമന്ത്രിയാക്കുന്നത് താനാണെന്ന് തരുണ്‍ദാസ് വെളിപ്പെടുത്തുന്നതും നീര റാഡിയയോടാണ്.
  • കമല്‍നാഥിനെ 15 ശതമാനക്കാരനെന്നാണ് തരുണ്‍ദാസ് വിശേഷിപ്പിക്കുന്നത്. എല്ലാ പദ്ധതിയിലും 15 ശതമാനം കമല്‍നാഥിന് കൊടുത്താല്‍ എന്തും നേടാന്‍ കഴിയുമെന്നാണ് തരുണ്‍ദാസിന്റെ പരാമര്‍ശം. ഒന്നാം യുപിഎ സര്‍ക്കാരിലെ ഉപരിതലമന്ത്രി ഡിഎംകെയിലെ ടി ആര്‍ ബാലുവിന് ആ വകുപ്പ് നല്‍കാതിരിക്കാനുള്ള ശ്രമത്തെക്കുറിച്ചും തരുണ്‍ദാസ് വിശദീകരിക്കുന്നുണ്ട്. 
  • സര്‍ക്കാരില്‍ ഒരു പദവി ലഭിക്കുന്നതിന് പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ വഴി ശ്രമിക്കുന്ന കാര്യവും തരുണ്‍ദാസ് നീരയോട് പറയുന്നു. നയപരമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ കഴിയുന്ന പദവിയിലാണ് താല്‍പ്പര്യമെന്നാണ് തരുണ്‍ദാസ് പറഞ്ഞത്. എന്നാല്‍ , ഈ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നുമാത്രം. അതും നീര റാഡിയ ടേപ് പുറത്തുവന്നതിനുശേഷം.
    വെള്ളമൂറ്റുകാരുമായുള്ള ചങ്ങാത്തത്തിനു തെളിവ്: വി എസ്
    : ബഹുരാഷ്ട്ര അമേരിക്കന്‍ കുത്തകയായ കൊക്കകോളയുടെ ഉപദേശകനായ തരുണ്‍ദാസിനെ ആസൂത്രണബോര്‍ഡ് അംഗമായി നിയമിച്ചതുവഴി സര്‍ക്കാരും ജലം ഊറ്റുന്ന കമ്പനികളുമായുള്ള ചങ്ങാത്തം പ്രകടമായെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനഞ്ച് ശതമാനം കമീഷന്‍ നല്‍കിയാല്‍ ഏതു കാര്യത്തിനും സാമര്‍ഥ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആളാണ് തരുണ്‍ദാസ്. ഇത്തരക്കാരുമായി സര്‍ക്കാരിനുള്ള ചങ്ങാത്തം സംസ്ഥാനത്തിനു ദോഷമാണെന്ന് വി എസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് ഒളിച്ചോടാനാകില്ലെന്ന് കണ്ണന്താനം


  • പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒളിച്ചോടാനാവില്ലെന്ന് അന്നത്തെ സിവില്‍സപ്ലൈസ് ഡയറക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം. പാമൊലിന്‍ ഇറക്കുമതിയില്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുണ്ട്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഉത്തരവാദിത്തം വലുതായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. 
  • പാമൊലിന്‍ ഇറക്കുമതിക്കുള്ള ഫയലില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് മൂന്ന് അവസരം ഉണ്ടായിരുന്നു. ഖജനാവിന് നഷ്ടം വരുത്തുന്നതാണോ ഇടപാടെന്നും നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും ഉമ്മന്‍ചാണ്ടിക്ക് പരിശോധിക്കാമായിരുന്നു. 
  • ധനമന്ത്രിയുടെ മുന്നിലെത്തിയ ഫയലില്‍ പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച് വിശദവിവരം ഉള്ളതിനാല്‍ കള്ളക്കളി കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നു. ധനമന്ത്രിയെന്ന നിലയില്‍ ഈ ഫയല്‍ മന്ത്രിസഭയില്‍ വെയ്ക്കാന്‍ പാടില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചില്ല. ഫയല്‍ മന്ത്രിസഭയില്‍ വന്നപ്പോള്‍ എതിര്‍ക്കാനും തയാറായില്ല. പാമൊലിന്‍ ഇറക്കുമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യം എന്തായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യ: മാറ്റത്തിന്റെ മുഴക്കം" എന്ന പുസ്തകത്തില്‍ കണ്ണന്താനം ഇക്കാര്യം വിശദീകരിക്കുന്നു. മുമ്പും പാമൊലിന്‍ ഇടപാടിലെ കള്ളക്കളികളെക്കുറിച്ച് കണ്ണന്താനം വെളിപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ യുഡിഎഫ് മന്ത്രിസഭയിലെ ഒന്നിലേറെ മന്ത്രിമാര്‍ക്ക് പാമൊലിന്‍ ഇറക്കുമതിയില്‍ അമിതാവേശം ഉണ്ടായിരുന്നു. 
  • ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫയാണ് ഇറക്കുമതിക്ക് ആദ്യം രംഗത്തുവന്നത്. ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി ഇതിനുള്ള സൗകര്യം ഒരുക്കികൊടുത്തു. പാമൊലിന്‍ ഇറക്കുമതി തീരുമാനമെടുത്ത മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത മറ്റു മന്ത്രിമാര്‍ക്കും ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അന്നത്തെ ചീഫ് സെക്രട്ടറി എസ് പത്മകുമാറിന്റെ അമിതതാല്‍പര്യവും കണ്ണന്താനം പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 
  • സിംഗപ്പൂരിലെ പവര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ്് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 15,000 മെട്രിക് ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. നടപടിയില്‍ സംശയംതോന്നിയതിനാല്‍ കരാര്‍ അംഗീകരിക്കാനാവില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടറായിരുന്ന താന്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തന്നെ ഡപ്യൂട്ടേഷനില്‍ ന്യൂഡല്‍ഹിയിലേക്ക് സ്ഥലം മാറ്റിയെന്നും പുസ്തകത്തില്‍ കണ്ണന്താനം വ്യക്തമാക്കി.
  • സിംഗപ്പൂരില്‍ കരാര്‍ ഉറപ്പിച്ചശേഷമാണ് ഇറക്കുമതിവിഷയം സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മുമ്പാകെ വന്നത്. കരാര്‍ സംബന്ധിച്ച് ബോര്‍ഡംഗങ്ങളുമായി ആലോചിച്ചില്ല. ബന്ധപ്പെട്ട മന്ത്രിമാരുടെ രാഷ്ട്രീയ ഉപദേശകരാണ് സിംഗപ്പൂരില്‍ കരാര്‍ ഉറപ്പിച്ചതെന്ന് കണ്ണന്താനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇടനിലക്കാരന്റെ പേര് വ്യക്തമാക്കുന്നില്ല. ഇടപാടിന്റെ പേരില്‍ വന്‍തുക കൈമറിഞ്ഞിട്ടുണ്ടാകാമെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
  • കേസിലെ ആദ്യ മൂന്നുപ്രതികളെ രക്ഷിക്കാനും ശ്രമം നടന്നു. ഇതിന്റെ ഭാഗമായാണ് നിയമസഭയുടെ മുമ്പാകെ ഹാജരാക്കിയ ഫയലുകളില്‍നിന്ന് ഈ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനതെളിവുകള്‍ മാറ്റിയതെന്നും കണ്ണന്താനം വെളിപ്പെടുത്തുന്നു.

വര്‍ഗീയകലാപത്തിന് ലീഗ് ശ്രമിച്ചു


  • മലബാറിലാകെ വര്‍ഗീയകലാപം വിതയ്ക്കാന്‍ മുസ്ലിംലീഗ് ഗൂഢാലോചന നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ കാസര്‍കോട് വെടിവയ്പ് അന്വേഷിച്ച ജസ്റ്റിസ് എം എ നിസാറിന് ലഭിച്ചു. കാസര്‍കോട് എസ്പിയായിരുന്ന രാംദാസ്പോത്തനും ഡിവൈഎസ്പി കെ വി രഘുരാമനും തെളിവുസഹിതം ജുഡീഷ്യല്‍ കമീഷനുമുന്നില്‍ നല്‍കിയ മൊഴിയിലാണ് കാസര്‍കോട് കലാപത്തില്‍ ലീഗിന്റെ പങ്കാളിത്തം വ്യക്തമാകുന്നത്. ജുഡീഷ്യല്‍ കമീഷന് പൊലീസ് നല്‍കിയ മൊഴികള്‍ വ്യാഴാഴ്ച പ്രമുഖ ചാനലുകള്‍ പുറത്തുവിട്ടു. എം എ നിസാര്‍ കമീഷനെ ജൂലൈ 26ന് സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 
  • 2009 നവംബര്‍ 15നാണ് ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണം അക്രമാസക്തമായതും വെടിവയ്പില്‍ ഒരാളും കത്തിക്കുത്തില്‍ മറ്റൊരാളും കൊല്ലപ്പെട്ടതും. അന്നുണ്ടായ പൊലീസ് വെടിവയ്പാണ് നിസാര്‍ കമീഷന്‍ അന്വേഷിച്ചത്. അന്വേഷണം തുടര്‍ന്നാല്‍ പ്രതിക്കൂട്ടിലാകുമെന്ന് ഭയന്ന ലീഗിന്റെ സമ്മര്‍ദത്താലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ടതെന്ന് ആരോപണമുയര്‍ന്നിരുന്നു. കമീഷന് മുന്നില്‍ പൊലീസ് നല്‍കിയ മൊഴി ജൂലൈ 27ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. കാസര്‍കോട്ട് അക്രമമുണ്ടായ അതേദിവസം തളിപ്പറമ്പിലും നാദാപുരത്തും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ അക്രമമുണ്ടായി. മലബാറില്‍ ഒരേസമയത്ത് അക്രമമുണ്ടായത് ഗൂഢാലോചനയാണെന്ന് പൊലീസ് നല്‍കിയ മൊഴിയില്‍ തെളിവുസഹിതം വ്യക്തമാക്കുന്നു. എസ്പി രാംദാസ് പോത്തന്റെ മൊഴിയിലെ പ്രസക്തഭാഗം: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും സ്വീകരണം നല്‍കാന്‍ മാത്രമാണ് പൊലീസ് അനുമതി ഉണ്ടായിരുന്നത്. 
  • പ്രകടനം നടത്തില്ലെന്ന ഉറപ്പ് പൊലീസിന് ലീഗ് നേതാക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ , ഇത് ലംഘിച്ച് യോഗം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ ലീഗ് പ്രവര്‍ത്തകള്‍ ചെറുസംഘങ്ങളായി നഗരത്തില്‍ പ്രകടനം നടത്തി പ്രകോപനം സൃഷ്ടിച്ചു. ചിലര്‍ ബൈക്കുകളില്‍ ലീഗ് പതാകയും ഏന്തി എംജി റോഡിലൂടെ തലങ്ങും വിലങ്ങും ബൈക്ക് റേസ് നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ ഈ സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അന്യമതസ്ഥരുടെ കടകളും വാഹനങ്ങളും ഇതര രാഷ്ട്രീയ പാര്‍ടികളുടെ കൊടികളും പ്രചാരണ ബോര്‍ഡുകളും തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ തുടങ്ങി. തടയാന്‍ ചെന്ന പൊലീസിനുനേരെയും ആക്രമണം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിനരികില്‍ പട്ടികവിഭാഗക്കാര്‍ താമസിക്കുന്ന അമേയ് കോളനിയിലേക്ക് കല്ലെറിഞ്ഞ സംഘം അവിടത്തെ അയ്യപ്പഭജനമന്ദിരത്തിനും കേടുവരുത്തി. ഇതോടെ നഗരത്തിലെ കറന്തക്കാട് ഭാഗത്തുനിന്ന് എതിര്‍വിഭാഗം സംഘടിച്ച് വലിയൊരു കലാപത്തിലേക്ക് നീങ്ങുമെന്ന നിലവന്നു. അക്രമാസക്തരായ ആയിരക്കണക്കിനാളുകളെ നേരിടാനുള്ള പൊലീസ് ഫോഴ്സ് ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ ഡിവൈഎസ്പി അടക്കമുള്ളവരുടെ പൊലീസ് വാഹനവും അക്രമികള്‍ തകര്‍ത്തു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ആപത്തുണ്ടാകുമെന്ന നിലവന്നപ്പോഴാണ് റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചത്. ഇതേസമയം കറന്തക്കാട്ട് അന്യമതസ്ഥരായ യുവാക്കളുടെ കുത്തേറ്റ് മറ്റൊരാളും കൊല്ലപ്പെട്ടു. തളിപ്പറമ്പില്‍ കാഞ്ഞിരങ്ങാട്ടുവച്ച് ശ്രീകണ്ഠപുരം സിഐയുടെ വാഹനത്തിനുനേരെയും കുപ്പത്ത് ഡിവൈഎസ്പിക്കുനേരെയും ഇതേസമയത്ത് അക്രമണം നടന്നു. നാദാപുരത്തും പൊലീസ് വാഹനത്തിനുനേരെയായിരുന്നു അക്രമം. ഇതിനൊന്നും പ്രത്യേകിച്ച് കാരണം ഉണ്ടായിരുന്നില്ല. ഏതാണ്ട് ഒരേസമയത്താണ് ഈ അക്രമങ്ങളെല്ലാം അരങ്ങേറിയതെന്നതാണ് സംശയത്തിനിടനല്‍കിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ മൊഴിയില്‍ പറഞ്ഞു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ മുഹമ്മദ് കളത്തിലും സമാനമൊഴിയാണ് കമീഷന്‍ മുമ്പാകെ നല്‍കിയത്.
    എം എ നിസാറിന്റെ വീടിന് കല്ലേറ്
    റിട്ട. ജില്ലാ ജഡ്ജിയും മുന്‍ നിയമ സെക്രട്ടറിയുമായ എം എ നിസാറിന്റെ വീടിന് അക്രമികള്‍ കല്ലെറിഞ്ഞു. വ്യാഴാഴ്ച രാത്രി പത്തേകാലോടെയാണ് കണ്ണൂര്‍ താണയിലെ വീടിനുനേരെ ആക്രമണം. നിസാറും ഭാര്യ റസിയയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മുസ്ലിംലീഗുകാരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കാസര്‍കോട് വെടിവയ്പ് അന്വേഷണ കമീഷന്‍ സര്‍ക്കാര്‍ അന്യായമായി പിരിച്ചുവിട്ടതു സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ ആസൂത്രിതമായാണ് ആക്രമണം. വിവിധ ചാനലുകളില്‍ കാസര്‍കോട് സംഭവത്തെക്കുറിച്ച് ഫോണ്‍ ഇന്‍ പരിപാടിയില്‍ സംസാരിച്ചു കഴിഞ്ഞ ഉടനെ വീടിന്റെ പോര്‍ട്ടിക്കോയില്‍ എന്തോ വന്നു വീഴുകയായിരുന്നെന്ന് എം എ നിസാര്‍ പറഞ്ഞു. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഈ സമയം ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Thursday, August 11, 2011

Green Tea fights cancer, protects your heart, helps prevent strokes, promotes weight loss and kills bacteria. Photo: Special Arrangement

                                                                                                                                  
Green Tea fights cancer, protects your heart, helps prevent strokes, promotes weight loss and kills bacteria. Photo: Special Arrangement

Wednesday, August 10, 2011

വോട്ടെടുപ്പു നീട്ടാന്‍ ഭരണപക്ഷം ശ്രമിച്ചതായി വീഡിയോ ദൃശ്യം







  •  നിയമസഭയില്‍ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ധനവിനിയോഗബില്ലിന്റെ വോട്ടെടുപ്പു ഭരണപക്ഷം നീട്ടിക്കൊണ്ടുപോയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്നു വീഡിയോദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്‌തമായി. 

  • 2.06 നാണു കെ.എം. മാണി പ്രസംഗം ആരംഭിച്ചത്‌. പ്രസംഗം അവസാനിപ്പിച്ച്‌ ഇരുന്നപ്പോള്‍ ബില്‍ പാസാക്കാനുള്ള മൂന്നാം വായനയ്‌ക്കായി സ്‌പീക്കര്‍ മാണിയെ ക്ഷണിച്ചു. മാണിയുടെ അഭ്യര്‍ത്ഥന കഴിഞ്ഞാല്‍ വോട്ടെടുപ്പാണ്‌. സംസാരിച്ചു തീര്‍ന്നിട്ടില്ലെന്നു പറഞ്ഞു മാണി വീണ്ടും എഴുന്നേല്‍ക്കുന്നു. ഈ സമയം ഭരണപക്ഷ അംഗങ്ങള്‍ മാണിയുടെ ധവളപത്രത്തിന്റെ പേരില്‍ ബഹളം തുടരുന്നു. 2.08 നു സി.എഫ്‌. തോമസ്‌ മാണിയുടെ അടുത്തെത്തി പ്രസംഗം നീട്ടാന്‍ പറയുന്നു. 2.10 നു പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷത്തെ 'പ്രൊവോക്ക്‌ ചെയ്യാന്‍' (പ്രകോപിപ്പിച്ചു സമയം നീട്ടാന്‍) മാണിയോട്‌ ആവശ്യപ്പെടുന്നു. ഈ സമയത്തും പ്രതിപക്ഷം ബഹളം തുടരുകയാണ്‌. ഇതിനിടെ കുഞ്ഞാലിക്കുട്ടി "കുഴഞ്ഞല്ലോ ഭൂരിപക്ഷം ഇല്ലേ "എന്ന് കെ ബാബുവിനോടു ചോദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. 2.12 നു പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങുന്നു.
  • ഭൂരിപക്ഷമില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു പ്രസംഗം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്നും ഉടന്‍ വോട്ടെടുപ്പു വേണമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സ്‌പീക്കറോട്‌ ആവശ്യപ്പെടുന്നു. 2.17 നു പ്രതിപക്ഷം എഴുന്നേറ്റു നിന്നു വോട്ടെടുപ്പ്‌ ആവശ്യപ്പെട്ടു മുദ്രാവാക്യം വിളിക്കുന്നു. 2.21 നു സ്‌പീക്കര്‍ വോട്ടെടുപ്പ്‌ നടത്താന്‍ ബെല്‍ മുഴക്കി. 2.22 നു വോട്ടെടുപ്പ്‌ ആരംഭിച്ചു.

  • 68 അംഗങ്ങള്‍ ഭരണപക്ഷത്തുനിന്നും വോട്ട്‌ ചെയ്‌തതായി സ്‌പീക്കര്‍ ആദ്യം പ്രഖ്യാപിക്കുന്നു. പിന്നീടു 67 അധികം രണ്ട്‌ (സി.പി. മുഹമ്മദ്‌, ടി.എ. അഹമ്മദ്‌ കബീര്‍) എന്നു തിരുത്തുന്നു.

  • ഇതിനിടെ വോട്ട്‌ രേഖപ്പെടുത്താന്‍ കഴിയുന്നില്ലെന്നു പറഞ്ഞു ബഹളം കൂട്ടിയവരെ സ്‌പീക്കര്‍ ശാസിക്കുന്നു. പിന്നീട്‌ അന്തിമമായി 69 പേര്‍ ഭരണപക്ഷത്തുനിന്നു വോട്ട്‌ ചെയ്‌തതായും പ്രഖ്യാപിച്ചു. പ്രതിപക്ഷം വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.