Tuesday, June 7, 2011

ഉമാദേവി അന്തര്‍ജനം അന്തരിച്ചു



  
കേരളത്തിലെ നവോത്ഥാന വനിതാ പ്രസ്ഥാനത്തിന്റെ മുന്‍നിര നേതാവും മഹിളാ അസോസിയേഷന്‍ പ്രഥമ സംസ്ഥാന പ്രസിഡന്‍റുമായ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. 82 വയസായിരുന്നു.പിറവം കളമ്പൂര്‍ തളിമനയിലായിരുന്നു അന്ത്യം.സിപിഐഎം എറണാകുളം,കോട്ടയം ജില്ലാകമ്മറ്റിയംഗം, പിറവം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ഖാദി സഹകരണസംഘം എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മക്കള്‍ : ബേബി കോമളം, പരേതനായ മോഹന്‍ലാല്‍ (ദേശാഭിമാനി), പ്രസാദ് (ബിസിനസ്), വിനീത (യൂക്കോബാങ്ക് എറണാകുളം). മരുമക്കള്‍ : ശ്രീകുമാര്‍ (റിട്ട. മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനം) സത്യഭാമ, സതി, ശിവദാസന്‍
മറഞ്ഞത് പോരാട്ടങ്ങളുടെ പെണ്‍മുഖം

  കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്ന അന്തരിച്ച ഉമാദേവിയുടേത്. കര്‍ഷകത്തൊഴിലാളികളെയും സ്ത്രീകളെയും സംഘടിപ്പിച്ചാണ് പുരോഗമനപ്രസ്ഥാനത്തിലെത്തിയത്.മുന്‍സിപ്പാലിറ്റിയായിരുന്ന പിറവിന്റെ ആദ്യചെയര്‍പേഴ്സനായും ഖാദിത്തൊഴിലാളികളുടെ യൂനിയന്‍ പ്രസിഡന്റായും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമായിരുന്നു.1926-ല്‍ പെരുന്തല്‍മണ്ണയിലെ പുലാമന്തോള്‍ ചേവൂര്‍ മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിയുടെയും കാളി അന്തര്‍ജനത്തിന്റെയും മകളായാണ് ജനനം. ഭര്‍ത്താവായ ടി കൃഷ്ണന്‍ നമ്പൂതിരി കോഴിക്കോട് ഒരു റബര്‍ എസ്റ്റേറ്റില്‍ ജോലിക്കാരനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന ഭര്‍ത്താവില്‍ നിന്നാണ് പുരോഗമന ആശയങ്ങളുടെ വെളിച്ചം ഉമാദേവിയില്‍ വീഴുന്നത്. നമ്പൂതിരി സ്ത്രീകളെ സംഘടിപ്പിച്ച് ഉമാദേവി അന്തര്‍ജനം പൊതുരംഗത്തേക്ക് കാല്‍കുത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂരില്‍ ഇഎംഎസ് അധ്യക്ഷനായ ഒരു യോഗത്തില്‍ പങ്കെടുത്തത് ഉമാദേവിയുടെ ജീവിതത്തിലെ വഴിത്തിരിവായി. മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശങ്ങളെക്കുറിച്ച് ഇല്ലങ്ങളിലെ നമ്പൂതിരി സ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യം ഉമാദേവി ഏറ്റെടുത്തു. 1955ല്‍ പാര്‍ടി അംഗമായി. പിറവത്തു നടന്ന പാര്‍ടി ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.1968ല്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപം കൊള്ളുമ്പോള്‍ അന്നത്തെ നേതാക്കളായിരുന്ന സുശീലഗോപാലന്‍ , കെ ആര്‍ ഗൗരിയമ്മ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു.1981ല്‍ കോട്ടയത്ത് നടന്ന മഹിളാ അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉമാദേവി അന്തര്‍ജനത്തെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി സിപിഐ എം ജില്ലാകമ്മിറ്റി അംഗമായിരുന്നു. അനാരോഗ്യം മൂലം ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തീല്‍ പാര്‍ടിയില്‍ നിന്ന് ഒഴിവായി വിശ്രമജീവിതം നയിക്കുകയായിരുന്നു.

മകളുടെ മെഡിക്കല്‍ സീറ്റ് വേണ്ടെന്നുവച്ചു: മന്ത്രി അടൂര്‍ പ്രകാശ്‌





പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് ലഭിച്ച മെഡിക്കല്‍ പി.ജി സീറ്റ് വേണ്ടെന്നുവച്ചതായി മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മകള്‍ക്ക് പി.ജി സീറ്റ് ലഭിക്കാന്‍ ആരോഗ്യമന്ത്രിയെന്ന നിലയിലൊ എം.എല്‍.എ എന്ന നിലയിലൊ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ല. മകളുടെ കാര്യത്തില്‍ ഏതൊരു രക്ഷകര്‍ത്താവും കാട്ടേണ്ട ഉത്തരവാദിത്വം മാത്രമാണ് താന്‍ കാട്ടിയത്. തനിക്കെതിരെ വ്യക്തിഹത്യ നടന്ന സാഹചര്യത്തിലാണ് സീറ്റ് വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

2011 മെയ് നാലിനാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ തന്റെ മകള്‍ക്ക് പ്രവേശനം ലഭിച്ചത്. മാര്‍ച്ച് 14 നാണ് അപേക്ഷ ക്ഷണിച്ചത്. 31 ന് ടെസ്റ്റും അഭിമുഖവും നടന്നു. ലിസ്റ്റില്‍ പേരുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മകളെ മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തു. ഇക്കാലത്ത് തിരഞ്ഞെടുപ്പ് ഫലം പോലും പുറത്തുവന്നിട്ടില്ല. എന്നാല്‍ 80 ലക്ഷം ഒന്നിച്ചടച്ചു, ഡിസ്‌കൗണ്ട് വാങ്ങി എന്നൊക്കെപ്പറഞ്ഞാണ് തനിക്കെതിരെ തേജോവധം നടത്തിയത്. 80 ലക്ഷം ഫീസായി നല്‍കിയിട്ടില്ല. എങ്ങും കള്ളപ്പണം നല്‍കിയിട്ടുമില്ല. പണം നല്‍കിയതിന്റെ രസതീത് തന്റെ കൈവശമുണ്ട്. കോളേജിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ സംശയങ്ങള്‍ക്ക് അതീതനാവണം എന്നതിനാലാണ് മകളുടെ സീറ്റ് വേണ്ടെന്നുവച്ചത്. ഈ ആക്ഷേപത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും അവസരം നഷ്ടപ്പെടുത്തരുതെന്ന് കരുതിയാണ് തീരുമാനം എടുത്തതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാരുടെ മക്കള്‍ പ്രവേശനം നേടിയത് വഴിവിട്ട മാര്‍ഗത്തില്‍: വി.എസ്‌


തിരുവനന്തപുരം: ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകളും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മകനും സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ പി.ജിക്ക് പ്രവേശനം നേടിയത് വഴിവിട്ട മാര്‍ഗത്തിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നിട്ടും സ്വന്തം നിലയ്ക്ക് ഇങ്ങനെ പ്രവേശനം നേടിയതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം.

യോഗ്യരായ വിദ്യാര്‍ഥികളുടെ പട്ടിക സമയത്ത് നല്‍കാതിരുന്നതാണ് വഴിവിട്ട പ്രവേശനത്തിന് കളമൊരുക്കിയത്. സര്‍ക്കാര്‍ യഥാസമയം മെറിറ്റ് ലിസ്റ്റ് നല്‍കാതിരുന്നത് മനപൂര്‍വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാനേജ്‌മെന്റുകള്‍ വന്‍ തുക കോഴ നല്‍കിയെന്നാണ് പ്രവേശനത്തിലെ ക്രമക്കേടില്‍ നിന്ന് ബോധ്യമാകുന്നത്. മാനേജ്‌മെന്റ് സീറ്റുകളില്‍ 65 ലക്ഷം മുതല്‍ തലവരി വാങ്ങിയാണ് പ്രവേശനം നല്‍കിയതെന്നാണ് ആക്ഷേപങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി

അവസാനം പെറുവിലും ഇടതു പക്ഷം അധികാരത്തില്‍

Peru election winner Humala congratulated by rival




Peru's right-wing candidate Keiko Fujimori has admitted defeat in the run-off of the presidential election.
Ms Fujimori congratulated her rival, nationalist former army officer Ollanta Humala.
Mr Humala was leading by more than three percentage points with nearly all votes in.
Reacting to the result, the stock exchange in the capital Lima, fell by more than 10% shortly after opening and trading was suspended for two hours.
"I recognise his triumph," Ms Fujimori said in a brief message to the media.
The two candidates shook hands after a brief meeting behind closed doors.
Mr Humala had already declared victory on Sunday night.
With most votes counted, the leftist ex-soldier has 51.6% of the vote, with Ms Fujimori on 48.4%.
In his victory speech, Mr Humala promised that poor Peruvians would share the country's mineral wealth and benefit from its impressive economic growth.
Reluctant voters Mr Humala and Ms Fujimori, the daughter of jailed ex-president Alberto Fujimori, are at opposite ends of the political spectrum - a fact that worried some Peruvians who said they would not vote for either of them.
It was one of the tightest election races in Peru's recent history - and the bitterest, says the BBC's Dan Collyns in Lima.
This was a run-off vote after the first round on 10 April saw three centrist candidates defeated, but left neither Mr Humala nor Ms Fujimori with the 50% of votes needed to win outright.
Once Mr Humala is confirmed as the winner, he will succeed Alan Garcia, who could not stand for a second term.
Ollanta Humala, 48, comes from a left-wing tradition of greater state intervention.
He staged a short-lived rebellion against Alberto Fujimori in 2000 and narrowly lost to Mr Garcia in the last presidential election in 2006.
Mr Humala campaigned on a promise to increase the state's role in the economy and redistribute wealth to Peru's poor majority.
His critics fear he will embark on interventionist policies similar to those of President Hugo Chavez in Venezuela, although Mr Humala says he is more in sympathy with Brazil's moderate left-wing approach.
Polarised nation He has also denied allegations that he committed human rights abuses during the fight against Shining Path rebels in the 1990s when he was an army captain.
Keiko Fujimori and Ollanta Humala on 6 June 2011 Keiko Fujimori and Ollanta Humala held a short meeting before smiling for the cameras
Keiko Fujimori, 36, appealed to Peruvians who still admire her father, president for a decade from 1990. He is now serving a 25-year jail sentence for corruption and organising death squads.
She has defended his record, saying by taming hyper-inflation and defeating Marxist Shining Path rebels, he laid the basis for Peru's current economic boom.
She supports free-market economic policies, advocates a tough approach to crime and promised to improve social programmes and infrastructure in poor areas.
Critics say her main aim by running for president was to secure a pardon for her father, a claim she denied.
The new president will have to pull back together a polarised nation, our correspondent says.

Razor-thin victory for Humala in Peru




Ollanta Humala (48), a former Army officer and firebrand Leftwing candidate in Peru's presidential election, has snatched a razor-thin victory over Keiko Fujimori (36), daughter of the disgraced former President, Alberto Fujimori. With close to 85 per cent of the votes counted by Monday morning local time, Mr. Humala was said to have garnered 50.7 per cent of the votes while Ms. Fujimori had 49.29 per cent. Ms. Fujimori, whose father is serving out a jail term over corruption and human rights abuses, refused to concede defeat outright, saying: “If the official results by the National Electoral Council confirm the difference of votes seen in the quick count then I will be the first one in recognising those results as I said from the beginning.”
A jubilant Mr. Humala said in a victory speech to supporters that “we will build a national consultation government”.
The two presidential campaigns had been blackened by mudslinging and “dirty tricks”, raising serious doubts on both candidates' ability to keep Peru on a stable path of growth with democracy.
At the heart of the electoral battle was the question of economic development, in particular the need to distribute wealth from the country's abundant mineral resources among the poorer sections of the population.
Mr. Humala, who lost a 2006 election runoff against outgoing President Alan Garcia after aligning himself closely with Venezuela's Hugo Chavez, has subsequently toned down his rhetoric. His biggest campaign challenge this time around was in persuading voters that he would “share wealth more equally without frightening investors”. The results suggest he has succeeded. Mr. Humala was said to have won “overwhelming support from impoverished indigenous voters in Andean highlands who feel left out by Peru's mining-driven economic boom”.
Ms. Fujimori retained her popularity in the capital Lima, primarily among voters from the business community and the private sector. While many voters were said to view both her and Mr. Humala as “dangerous demagogues”, Ms. Fujimori's promise to drop a pledge to pardon her father appeared to boost her prospects.

Monday, June 6, 2011

പെറുവിനും ഇനി ഇടതുപക്ഷ പ്രസിഡന്റ്



 ഇടതുപക്ഷഭരണമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ശൃംഖലയിലേക്ക് പെറുവും. ഞായറാഴ്ച പെറുവില്‍ നടന്ന രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമപ്രചാരണം തള്ളി ജനങ്ങള്‍ ഇടതുപക്ഷസ്ഥാനാര്‍ഥി ഒല്ലാന്ത ഹുമാലയെ വിജയിപ്പിച്ചു. ആദ്യമായാണ് പെറുവില്‍ ഇടതുപക്ഷനേതാവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ സേനാ ഉദ്യോഗസ്ഥനായ ഹുമാല 51.5 ശതമാനം വോട്ട് നേടിയപ്പോള്‍ , വലതുപക്ഷ സ്ഥാനാര്‍ഥി കീകോ ഫുജിമോറിക്ക് കിട്ടിയത് 48.5 ശതമാനം വോട്ട്. ഏപ്രിലില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഞ്ച് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട് നേടാനാകാഞ്ഞപ്പോഴാണ് മുന്നിലെത്തിയ രണ്ടുപേര്‍ തമ്മില്‍ രണ്ടാംവട്ട മത്സരം വേണ്ടിവന്നത്. ഹുമാലയുടെ വിജയം ജനാധിപത്യത്തെ സംരക്ഷിക്കുന്നതായി കഴിഞ്ഞവര്‍ഷം സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ പെറുവിയന്‍ എഴുത്തുകാരന്‍ മരിയ വര്‍ഗാസ് യോസ പറഞ്ഞു. അഴിമതിക്കും മനുഷ്യാവകാശലംഘനത്തിനും 25 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയുടെ മകളാണ് പാര്‍ലമെന്റ് അംഗമായ കീകോ. ഹുമാലയ്ക്കെതിരെ പരസ്യമായി പ്രചാരണം നടത്തിയ പെറുവിലെ ഭൂരിപക്ഷം മാധ്യമങ്ങളും കീകോയുടെ സ്വതന്ത്രവിപണി നയങ്ങള്‍ക്കാണ് വോട്ട് ചോദിച്ചത്. ഹുമാല ജയിച്ചാല്‍ സാമ്പത്തികത്തകര്‍ച്ചയുണ്ടാകുമെന്ന ആശങ്ക പരത്താനും മാധ്യമങ്ങള്‍ ശ്രമിച്ചു. 2006ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് ഹുമാല നിലവിലെ പ്രസിഡന്റ് അലന്‍ ഗാര്‍ഷ്യയോട് പരാജയപ്പെട്ടത്. ഹുമാലയുടെ വിജയം ഉറപ്പായപ്പോള്‍ത്തന്നെ തെരുവില്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങിയ ഇടതുപക്ഷപ്രവര്‍ത്തകര്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ , ഫുജിമോറിവാഴ്ച ഇനിയില്ലെന്ന് ആര്‍ത്തുവിളിച്ചു. വരേണ്യവിഭാഗവും ബഹുരാഷ്ട്രകുത്തകകളും കൊള്ളയടിച്ചിരുന്ന രാജ്യത്തിന്റെ ധാതുസമ്പത്തിന്റെ നേട്ടം ഇനി രാജ്യത്തെ പാവങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ഹുമാല പ്രഖ്യാപിച്ചു. ഒല്ലാന്ത മോസസ് ഹുമാല താസ്സോ എന്ന് പൂര്‍ണനാമമുള്ള ഹുമാല പെറുസൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായിരുന്നു.

കനിമൊഴിയുടെ അറസ്റ്റ്: കേന്ദ്രത്തിനെതിരെ കരുണാനിധി





  2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മകള്‍ കനിമൊഴി അറസ്റ്റ് ചെയ്യപ്പെട്ടതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി രംഗത്തെത്തി. തിരുവരൂരില്‍ ഞായറാഴ്ച ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കരുണാനിധിയുടെ വിമര്‍ശനം.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ഏജന്‍സിയുടെയോ ചില ഉദ്യോഗസ്ഥരുടെയോ അലംഭാവം കൊണ്ടാണ് കനിമൊഴിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. കേസ് കോടതിയുടെ മുമ്പാകെയായതിനാല്‍ കൂടുതല്‍ പറയുന്നില്ല. വിസമ്മതിച്ചിട്ടും കലൈഞ്ജര്‍ ടി.വിയില്‍ ഓഹരിയെടുക്കാന്‍ കനിമൊഴിയെ നിര്‍ബന്ധിച്ചത് തെറ്റായിപ്പോയെന്നും കരുണാനിധി പറഞ്ഞു.

Left parties accuse government of undermining democracy


Left parties criticised the UPA of striking backroom deals with Baba Ramdev

The Communist Party of India (Marxist) [CPI(M)] has condemned the midnight police action against Baba Ramdev and his supporters at the Ramlila Maidan, calling it “deplorable and short-sighted”, while questioning the credibility of the yoga guru, who made backstage deals with the government and allowed the presence of communal elements on the stage.
“There was no law-and-order issue involved here and the police action was unwarranted,” a release from the party said. However, it was quick to add that Ramdev had trivialised the fight against black money by going for backroom deals with the government.
“The manner in which Ramdev’s demands were drafted and the way in which he has conducted his interactions with the government coming to a secret agreement to withdraw the hunger strike on the basis of assurances, then reneging and announcing its extension trivialised the seriousness of the issue of black money and made it farcical,” it said.
Accusing the United Progressive Alliance (UPA) for not being serious about tackling the issue of black money despite the Supreme Court’s repeated criticisms of the government, the CPI(M) reiterated its demand for taking necessary legal steps for the immediate repatriation of the money illegally kept abroad. The party also demanded that the names of those involved in keeping illegal money should be made public.
Communist Party of India (CPI) national secretary and Rajya Sabha MP D Raja put the blame on the government for the crisis created out of Ramadev’s fast. He was critical of the government for the way with which it dealt with the movements of Ramdev and Anna Hazare.
Asked whether the detention of Ramdev was undemocratic, Raja retorted, “What do you mean by democracy here? The government did not consult any political party. It has ignored the political parties and undermined the parliamentary system.” He said, “No political party knows what deals and negotiations the government had struck with Baba Ramdev.”