Monday, January 19, 2026

കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല...?

ബംഗാളും ത്രിപുരയും ഒക്കെ ഊപ്പിയെക്കാൾ എത്രയോ ഭേദം ആണ് . ഇടതുപക്ഷം ഭരണത്തിനു മുൻപ് ബംഗാളും ത്രിപുരയും എങ്ങനെ ആയിരുന്നു എന്നറിയുന്നവർ ഇടതു പക്ഷ ഭരണത്തെ കുറ്റം പറയില്ല .
കേരളം ഒരിക്കലും ഊപ്പിയെ പോലെ ആകില്ല . അവിടെ ഭരിക്കുന്ന മണ്ടന്മാർ ഇവിടെ ഒരിക്കലും ഭരിക്കില്ല . അത് തന്നെ ഉറപ്പ്.

Aseeb Puthalath എഴുതുന്നു ⬇️

"കേരളം ഇടതുപക്ഷം ഭരിച്ചതു കൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല... ❓

അവിടെ നശിച്ച് പോയില്ലേ.❓"

പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവര കണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു സംസ്ഥനങ്ങൾക്ക് അന്ന് ബംഗാളിനോളം വെല്ലുവിളി ഉണ്ടായിരുന്നില്ല. ബംഗാളിലെ ഭൂമി മുഴുവൻ ഭൂപ്രഭുക്കന്മാരുടെ കയ്യിലുമായിരുന്നു. ഓപ്പറേഷൻ ബർഗ വഴി ഭൂപരിഷ്കരണവും പഞ്ചായത്തീരാജ് അധികാരവി കേന്ദ്രീകരണവും നടത്തി അയൽ സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ടത് എങ്ങനെ എന്ന് നോക്കുക.

🔴ഇന്ത്യയിൽ ഭൂപരിഷ്കരണം വഴി ഭൂമി കിട്ടിയവരിൽ ഏറ്റവും കൂടുതൽ (50%) ബംഗാളിലാണ്. അതിൽ 56% ദളിതരും പിന്നോക്കക്കാരുമാണ്.

🔴 ഭരണം കിട്ടുമ്പോൾ 64% ആയിരുന്ന പട്ടിണി 20 കൊല്ലം കൊണ്ട് 27% ആയി  കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗം ദാരിദ്ര്യ നിർമ്മാർജനം നടന്ന സംസ്ഥാനത്തിന്റെ ക്രഡിറ്റ് ഇടത് സർക്കാരിന്റെ സമയത്തെ ബംഗാളാണ്.

🔴ബംഗാളിൽ 84% കൃഷിഭൂമിയും ചെറിയ കൃഷിക്കാരുടെ കയ്യിലെത്തി. ഇന്ത്യ മൊത്തത്തിൽ അത്‌ 43% മാത്രം. ബാക്കി 57% വൻകിട ജന്മിമാരുടെ കയ്യിലാണ്.

🔴 അടിസ്ഥാന വികസനങ്ങളിൽ ഒന്നായ റോഡ് ശൃംഖല ഇന്ത്യയിൽ ഏറ്റവും വികസിപ്പിച്ച രണ്ട് സംസ്ഥാനങ്ങളിൽ ആദ്യം കേരളം, രണ്ടാമത് ബംഗാൾ.

🔴താഴെയുള്ള ചിത്രങ്ങളിലെ സൂചികകൾ നോക്കുക. ഭരണം കിട്ടുമ്പോൾ ബംഗാളിന് അരികിലെ സംസ്ഥാനങ്ങളിലേക്കാൾ പിന്നിലായിരുന്ന ബംഗാൾ 2011 (ഇടത് സർക്കാർ മാറിയ വർഷം) ആവുന്നതോടെ മുന്നിലേക്ക് വന്നതിന്റെ ഗവണ്മെന്റ് വെബ്സൈറ്റ്‌ സൂചികകൾ.

🔴 കമ്യൂണൽ കലാപങ്ങൾ നടന്ന, പിന്നെയും സാധ്യത ഉണ്ടായിരുന്ന ബംഗാളിനെ പിടിച്ച് കെട്ടി, ഏറ്റവും കുറവ് സ്പർദ്ദകൾ നടക്കുന്ന സംസ്ഥാനമാക്കി പിന്നീട് മാറ്റിയതും സി പി ഐ എമാണ്. ഇപ്പോ മമത ബാനർജി വന്ന ശേഷമാണ് ബംഗാളിലൊരു മതവർഗീയ കലാപം ഉണ്ടാവുന്നത്.

🔴മാനവവികസന സൂചിക, സാക്ഷരത, ശിശുവികസന സൂചിക, ആളോഹരി വരുമാനം, ആയുർദൈർഘ്യം, കക്കൂസുകളുടെ എണ്ണം, ജാതിയത, ദാരിദ്ര്യ നിർമ്മാർജനം, ഇലക്ട്രിസിറ്റി, കുറഞ്ഞ ജനനനിരക്ക്, ശിശുമരണനിരക്ക് എന്നിവയിൽ ബംഗാൾ കോൺഗ്രസ്/ബിജെപി കാലങ്ങളായി ഭരിച്ച യു പി, അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് ചത്തിസ്ഗർ, മറ്റു കക്ഷികൾ ഭരിക്കുന്ന ഒഡീഷ, ബീഹാർ, ജാർഖണ്ഡ് എന്നിവർക്ക് വളരെ മുന്നിലാണ്‌. (കൂടെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക).

🔴ബംഗാളിനെ പറ്റി പരിഹസിക്കുന്ന കോൺഗ്രസുകാരുടെ, നെഹ്രു ഫാമിലിയുടെ ഉത്തർപ്രദേശ് ബംഗാളിന്റെ ഏഴയലത്ത് വരില്ല ഒരു സൂചികയിലും.

🔴 സ്വാതന്ത്ര്യശേഷം ഒരേ നിലവാരമായിരുന്ന സംസ്ഥനങ്ങളിൽ കോൺഗ്രസ്/മറ്റു കക്ഷികൾ ഭരിച്ച മറ്റു സംസ്ഥാനങ്ങളും സ്റ്റേറ്റുകൾ ദാരിദ്ര്യത്തിന്റേയും പിന്നാക്ക അവസ്ഥയുടേയും പേരിൽ എൺപതുകൾക്ക് ശേഷം ബിമാരു (ദാരിദ്ര്യം കൊണ്ട രോഗി - BIMARU - ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി) സ്റ്റേറ്റുകൾ എന്നറിയപ്പെടാൻ തുടങ്ങിയപ്പോൾ ഒരു കാലത്ത് ഏറ്റവും പട്ടിണിയുണ്ടായിരുന്ന ബംഗാൾ അതിൽ പെടാതെ മുന്നിലേക്ക് വന്നു. ബിമാരു സ്റ്റേറ്റുകൾ ഭരിച്ചിരുന്നത് പ്രധാനമായും കോൺഗ്രസും ബി ജെ പിയുടേതും ആണെന്ന്  ഓർക്കുക.

🔴 ത്രിപുരയുടെ കാര്യത്തിൽ ഇന്ത്യയിലെ കേരളത്തിന് മുകളിൽ സാക്ഷരത അവകാശപ്പെടാവുന്ന ഏക‌ സംസ്ഥാനം ത്രിപുരയാണ്. 2013 ൽ അവർ കേരളത്തെ മറികടന്നിരുന്നു.

🔴 വിദ്യാഭ്യാസം കൂടുകയും ആ ക്വാളിഫിക്കേഷൻ അനുസരിച്ച് തൊഴിൽ ഇല്ലാത്തത് (ത്രിപുരയുടെ വളരെ വിഭവസമ്പത്ത് ചുരുങ്ങിയതാണ്) പ്രചാരണായുധമാക്കിയാണ് കോൺഗ്രസ് വോട്ട് കച്ചവടത്തിലൂടെയും വിഘടനവാദികളെ കൂട്ടു പിടിച്ചുമാണ് ബിജെപി അവിടെ അധികാരത്തിൽ വന്നത്.

🔴AFSPA എന്ന കിരാതനിയമം ആദ്യമായി പിൻവലിക്കാൻ കഴിയും വിധം സമാധാനം സ്ഥാപിച്ചത് ത്രിപുരയിലെ ഇടത് സർക്കാരാണ്.

🔴ഒന്നാം UPA കാലത്ത്, നമ്മുടെ സമ്മർദ്ദ ഫലമായി‌ വന്ന ഫോറസ്റ്റ് റൈറ്റ് ആക്ടിലൂടെ (2006) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികൾക്ക് ഭൂമി നൽകിയ സ്റ്റേറ്റ് ത്രിപുരയാണ്.

🔴 35% ജനസംഖ്യ ആദിവാസികളായ, ഭൂമിശാസ്ത്രപരമായി മലയും കാടുകളും നിറഞ്ഞ, തീവ്ര വലത് വിഘടനവാദികളുടെ ഭീഷണി സ്ഥിരമായുണ്ടായിരുന്ന ത്രിപുരയിൽ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കക്കൂസ് എന്നിങ്ങനെ എല്ലാ വികസനസൂചികകളിലും മുന്നിലാണ്. 

(ചിലതിൽ നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളെ‌ പല സൂചികകളിലും ഒരുമിച്ചാണ് ചേർക്കുന്നതെന്നും ത്രിപുര ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കുക)

🔵 CPI(M) ഭരിച്ചതുകൊണ്ട് ഏതേലും നാട് നശിച്ചെന്ന് പറയുന്ന #CongRSS കാരോടും #BJP ക്കാരോടും അവർ ഭരിച്ച, സ്വതന്ത്ര്യാനന്തരമോ എഴുപതികളിലോ ഒന്നിച്ചോടിത്തുടങ്ങിയ, അവരേക്കാളും പല വെല്ലുവിളികളും മറികടന്ന മുകളിൽ പറഞ്ഞ ബംഗാളിനേയും ത്രിപുരയേയും വച്ച് തന്നെ മറുപടി നൽകുക. 

🔵 തിരികെ‌ അവർ ഭരിച്ച് നശിപ്പിച്ച സംസ്ഥാനങ്ങളെപ്പറ്റി‌ ചോദിക്കുക. ഉത്തരമുണ്ടാവില്ല..

നമുക്ക് തലയുയർത്തി നിൽക്കാനും അവരോട് തിരികെ ചോദിക്കാനും വിധം ബംഗാളിനേയും ത്രിപുരയേയും CPI(M) എന്ന പാർട്ടി നന്നായി നയിച്ചിട്ടുണ്ട്, ഉറപ്പായും..❗

@Aseeb Puthalath

Note : ഗീർവാണം മുഴക്കാൻ ഒരു ലോക്കൽ സഖാവ് പോലുമില്ലാത്ത മറ്റു ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ അവസ്‌ഥ എന്താണ് സുഹൃത്തേ?

രണ്ടു വിഭജനങ്ങളും വിനാശകരമായ യുദ്ധങ്ങളും അഭയാർഥിപ്രവാഹവും നക്സലിസവും  കൊണ്ട് ഏതുതരം ബംഗാളാണ് കമ്യൂണിസ്റ്റുകൾക്കു ഭരിക്കാൻ കിട്ടിയതെന്നും അവർ ഭരണം വിടുമ്പോൾ സാധാരണ മനുഷ്യരുടെ അവസ്‌ഥ എന്തായിരുന്നെന്നും ഒക്കെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല.ഒരു കോടി മനുഷ്യരാണ് ബംഗ്ലാദേശ് സമരകാലത്ത് ബംഗാളിൽ വന്നത്. അതിന്റെ ദുരന്തം അവർ മാത്രമാണ് പേറിയത്. 

ഇനി കമ്യൂണിസ്റ്റുകൾ ഭരിക്കുന്നതിനുമുന്പുള്ള അവസ്‌ഥയെടുക്കുക.

സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ ബാക്കി സംസ്‌ഥാനങ്ങളിലെ മുസ്ലിങ്ങളുടെ അവസ്‌ഥ എങ്ങിനെയാണ് വിവരിച്ചിരിക്കുന്നത്?

ഭരിച്ച 34 കൊല്ലം ഒരൊറ്റ വർഗീയ ലഹള ബംഗാളിലുണ്ടായില്ല എന്നത് പിന്നെ കണക്കിൽ ചേർക്കേണ്ട ആവശ്യവുമില്ലല്ലോ

അനുഭവമാണ് എന്ന് പറഞ്ഞാൽ കണക്കിന് പകരമാകില്ല.

#socialawareness

Saturday, January 17, 2026

ശബരിമലയിലേത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പ് *

# ശബരിമലയിലേത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പ് *
# അജയ് തറയിലിനെ ചോദ്യംചെയ്യും *
# പ്രത്യേക കേസ് എടുക്കും *
# സ്വർണക്കൊടിമരം നിർമിച്ചതിൻ്റെ മറവിലെ പണപ്പിരിവും അന്വേഷിക്കും *
# കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്ന് സംശയം *
# കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്യും *

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതിലും വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) പ്രത്യേകം കേസെടുക്കും അന്നത്തെ ബോർഡ് നടപടിയിൽ ദുരൂഹത കണ്ടെത്തിയതോടെയാണ് പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ബോർഡംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിലിനെയും തന്ത്രി കണ്ഠര് രാജീവരെയും എസ്‌ഐടി ചോദ്യം ചെയ്യും. ഗൂഢാലോചന വ്യക്തമായാൽ ഇരുവരെയും പ്രതി ചേർക്കും.

സ്വർണക്കൊടിമരം നിർമ്മിക്കാനെന്ന പേരിൽ പലരിൽ നിന്നായി വൻ തുകയും സ്വർണവും പിരിച്ചതായി എസ്ഐടി കണ്ടെത്തിയിരുന്നു. കൊടിമരം നിർമിക്കാനുള്ള മുഴുവൻ തുകയും നൽകിയത് ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പാണ്. എന്നാൽ, സിനിമാ താരങ്ങളിൽ നിന്നടക്കം രണ്ടരക്കോടിയോളം രൂപ പിരിച്ചെന്നാണ് വിവരം. പണം ബാങ്ക് രേഖകളിലില്ല. ഇതോടെ, ശബരിമലയിൽ നടന്നത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പാണോയെന്ന് സംശയിക്കുന്നു. യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ
കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ 2017 ഫെബ്രുവരിയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരിക്കെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും ബോർഡ് ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണ്‌ഠര് രാജീവർക്ക് നൽകിയതും ഗോപാലകൃഷ്‌ണൻ 2022ൽ മരിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമാകണമെങ്കിൽ അജയ് തറയിലിനെ ചോദ്യംചെയ്യണം. പഞ്ച ലോഹത്തിൽ നിർമിച്ച് തങ്കം പൊതിഞ്ഞ 11 കിലോയുള്ള വാജിവാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. 1971ൽ കോൺക്രീറ്റിൽ നിർമ്മിച്ച കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചത് ചിതലരിച്ചുവെന്നു പറഞ്ഞാണ്. കേടുപാടുകൾ ഉള്ളതായി അന്നത്തെ ദൃശ്യങ്ങളിലില്ല. കൊടിമരത്തിലെ അഷ്‌ടദിക്‌പാലക വിഗ്രഹങ്ങൾ. ആലിലരൂപങ്ങൾ, സ്വർണ്ണം പൂശിയ പറകൾ എന്നിവയും കണ്ടെത്താൻ ആയിട്ടില്ല. കൊടിമരം പൊതിഞ്ഞിരുന്ന കിലോക്കണക്കിന് സ്വർണത്തെക്കുറിച്ചും വിവരമില്ല കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്നാണ് സംശയിക്കുന്നത്.

# അടിമുടി കോൺഗ്രസ് ബന്ധം *

സ്വർണമോഷണക്കേസിലെ മുഖ്യപ്രതികൾക്ക് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധവും എസ്ഐടി അന്വേഷിക്കുന്നു. മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ജ്വല്ലറി ഉടമ ഗോവർധനും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയുടെ മൊഴിയെടുക്കും. പോറ്റി ശബരിമലയുമായും തന്ത്രിയുമായും ബന്ധം സ്ഥാപിക്കുന്ന കാലയളവിൽ കെസി വേണുഗോപാലും ജി.കാർത്തികേയനും ആയിരുന്നു ദേവസ്വം മന്ത്രിമാർ. കോൺഗ്രസ് നേതാവ് ജി രാമൻനായരായിരുന്നു ബോർഡ് പ്രസിഡന്റ്.

https://www.deshabhimani.com/epaper/newspaper/kottayam/2026-01-18?page=1&type=fullview

Friday, January 16, 2026

തിരുവതാംകൂർ രാജവംശത്തിൻ്റെ വിചിത്രമായ നികുതി സമ്പ്രദായം

തിരുവിതാംകൂറിലെ നികുതി വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ, അത് കേവലം സാമ്പത്തികമായ ഒന്നായിരുന്നില്ല, മറിച്ച് ജാതിവ്യവസ്ഥയുമായി ആഴത്തിൽ ബന്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇന്ത്യയിലെ മറ്റൊരു നാട്ടുരാജ്യത്തും കാണാത്തത്ര വിചിത്രവും ക്രൂരവുമായ നികുതികൾ ഇവിടെ നിലനിന്നിരുന്നു.
​ജാതിയും നികുതിയും
തിരുവിതാംകൂറിൽ നികുതി നിശ്ചയിച്ചിരുന്നത് ഒരാളുടെ വരുമാനം നോക്കിയല്ല, മറിച്ച് അയാളുടെ ജാതി നോക്കിയായിരുന്നു. സവർണ്ണ വിഭാഗങ്ങൾക്ക് പല നികുതികളിലും ഇളവ് ലഭിച്ചപ്പോൾ, പിന്നോക്ക വിഭാഗങ്ങൾ എല്ലാത്തിനും നികുതി നൽകേണ്ടി വന്നു. ഇവിടെ ഉണ്ടായിരുന്ന വിചിത്രമായ ചില നികുതിയെ കുറിച്ച് കേട്ടാൽ സംസ്കാരമുള്ള മനുഷ്യർ ലജ്ജിച്ചു തല താഴ്ത്തും.

തലക്കരം, 16 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള എല്ലാ പുരുഷന്മാരും തങ്ങൾ ജീവിച്ചിരിക്കുന്നതിന് ഭരണകൂടത്തിന് നൽകേണ്ട നികുതിയാണിത്.
മുലക്കരം, ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. മാറ് മറയ്ക്കണമെങ്കിൽ ഭരണകൂടത്തിന് നികുതി നൽകണം. ഇതിനെതിരെ ചേർത്തലയിലെ നങ്ങേലി എന്ന ധീരവനിത സ്വന്തം മുല മുറിച്ചു നൽകി പ്രതിഷേധിച്ച കഥ ചരിത്ര പ്രസിദ്ധമാണ്.
​ഏണിക്കരം & തളപ്പുകരം: 
തെങ്ങ് കയറുന്ന തൊഴിലാളികൾ ഏണി ഉപയോഗിക്കുന്നതിനും തളപ്പ് (തെങ്ങിൽ കയറാൻ കാലിൽ ഇടുന്ന കയർ) ഉപയോഗിക്കുന്നതിനും പ്രത്യേക നികുതി നൽകണമായിരുന്നു.
വലക്കരം: മീൻ പിടിക്കുന്നവർ അവരുടെ വലയുടെ എണ്ണത്തിനനുസരിച്ച് നികുതി നൽകണം.
അടിമപ്പണം: കീഴ്ജാതിക്കാരെ അടിമകളായി കൈവശം വച്ചിരുന്നതിന് ഉടമകൾ നൽകേണ്ട നികുതി.

​തിരുവിതാംകൂർ വിസ്തൃതി വർദ്ധിപ്പിക്കാനായി മാർത്താണ്ഡവർമ്മയും ധർമ്മരാജാവും നടത്തിയ നിരന്തരമായ യുദ്ധങ്ങൾ ഖജനാവ് കാലിയാക്കി. കൂടാതെ:
​ മുറജപം പോലെയുള്ള വലിയ ചടങ്ങുകൾക്കായി ഭീമമായ തുക ആവശ്യമായിരുന്നു. എങ്കിലും ബ്രാഹ്മണരെ തീറ്റിപ്പോറ്റുന്ന കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല. ബ്രിട്ടീഷുകാർക്ക് നൽകേണ്ടിയിരുന്ന വാർഷിക സംഖ്യ താങ്ങാവുന്നതിലും അധികമായിരുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഈ ക്രൂരത നടപ്പിലാക്കിയിരുന്നത്. ഇത് കണ്ടെത്താൻ എന്ന പേരിൽ ജനങ്ങളെ പരമാവധി ചൂഷണം ചെയ്തു.

​നികുതി പിരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരെ 'ചന്ദ്രക്കാരൻ' അല്ലെങ്കിൽ 'കാര്യക്കാർ' എന്ന് വിളിച്ചിരുന്നു. നികുതി നൽകാത്തവരെ തടവിലിടുകയോ, പരസ്യമായി മർദ്ദിക്കുകയോ, അവരുടെ വീട്ടിലെ പാത്രങ്ങളും കന്നുകാലികളെയും പിടിച്ചെടുക്കുകയോ ചെയ്യുന്നത് പതിവായിരുന്നു.​19-ാം നൂറ്റാണ്ടിലുണ്ടായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളാണ് ഈ നികുതി ഭീകരതയ്ക്ക് അറുതി വരുത്തിയത്.

​വൈകുണ്ഠ സ്വാമികൾ ഈ നികുതികളെ 'അനന്തപുരിയിലെ കടുംപിടുത്തം' എന്ന് വിളിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. അദ്ദേഹം നികുതി പിരിവിനെതിരെ മാത്രമല്ല സാമൂഹ്യവും ജാതി വ്യവസ്ഥയ്ക്കും എതിരായി നിരന്തരം പോരാടിക്കൊണ്ടിരുന്നു.   
വൈകുണ്ഠ സ്വാമികൾ അക്കാലത്തെ അധികാര കേന്ദ്രങ്ങളെ ഇപ്രകാരം വിളിച്ചു:

​ തിരുവിതാംകൂർ രാജാവിനെ (സ്വാതി തിരുനാൾ) അനന്തപുരിയിലെ നീചൻ എന്നും,  ബ്രിട്ടീഷ് ഭരണകൂടത്തെ വെളുത്ത നീചൻ എന്നും ജാതി വിവേചനം നടപ്പിലാക്കിയിരുന്ന സവർണ്ണ മേധാവികളെ കറുത്ത നീചൻ എന്നും വിളിച്ചു. രാജാവിനെ 'നീചൻ' എന്ന് വിളിക്കുന്നത് അക്കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ഈ പ്രസംഗങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടു. ഇതിനെ തുടർന്നാണ് സ്വാതി തിരുനാൾ വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെ സിംഗാരത്തോപ്പ് ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.

പാലക്കാട് രാജാവിൻറെ ബ്രാഹ്മണർക്ക് ഉള്ള ഊട്ടുപുരയിലേക്ക് വിശന്ന് വലഞ്ഞ ഒരു ആദിവാസി വൃദ്ധൻ കയറിച്ചെന്നു. ഇത് കണ്ട് കോപം പൂണ്ട രാജാവ് ആ വൃദ്ധനെ ഒറ്റ വെട്ടി കൊന്നു കളഞ്ഞു. ഇതറിഞ്ഞ് ബ്രിട്ടീഷ് കളക്ടർ 1802: ൽ രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനെ (വീര രവി) അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. രാജാവ് ജയിലിൽ കിടന്നാണ് മരിച്ചത്. ഈ സംഭവം അറിയാവുന്നത് കൊണ്ട് മാത്രമാണ് സ്വാതി തിരുനാൾ വൈകുണ്ഠസ്വാമിയെ കൊലപ്പെടുത്താതിരുന്നത്. നാട്ടുരാജാക്കന്മാർക്ക് ചെറിയ ശിക്ഷകൾ കൊടുക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും വധശിക്ഷ പോലുള്ള ശിക്ഷകൾ ബ്രിട്ടീഷുകാരുടെ അനുമതിയില്ലാതെ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇല്ലെങ്കിൽ നവോത്ഥാന നായകന്മാർ എന്നറിയപ്പെടുന്നവരിൽ പലരും ജീവിച്ചിരിക്കുകയില്ലായിരുന്നു.

​കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി രാജഭരണകൂടത്തെ പരസ്യമായി വെല്ലുവിളിക്കുന്നത്. "ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്, ദൈവം ഒന്ന്" എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം പിന്നീട് വന്ന ശ്രീനാരായണ ഗുരുവിനെ പോലെ ഉള്ളവർക്കും വലിയ പ്രചോദനമായി.​രാജാവിനെതിരെയുള്ള ഈ വിമർശനം വെറുമൊരു തെറിവിളിയായിരുന്നില്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ശക്തമായ പ്രതിഷേധമായിരുന്നു. 

​ചാന്നാർ ലഹള (1822-1859): മുലക്കരത്തിനും വസ്ത്രധാരണ നിയന്ത്രണങ്ങൾക്കുമെതിരെ നടന്ന ഈ സമരം തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന ഏടാണ്. ചുരുക്കത്തിൽ:
തിരുവിതാംകൂറിലെ നികുതി വ്യവസ്ഥ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചൂഷണാത്മകമായ ഒന്നായിരുന്നു. എന്നാൽ ഈ കഷ്ടപ്പാടുകളിൽ നിന്നാണ് കേരളം ഇന്ന് കാണുന്ന പുരോഗമന ചിന്തകളിലേക്കും സാമൂഹിക നീതിയിലേക്കും വളർന്നത്. കേരളത്തിലെ മുഴുവൻ സ്ത്രീകളും മനോഹരമായി വസ്ത്രം ധരിച്ച് നടക്കുന്നതിന് കാരണക്കാരനായ ഗോപാലദാസൻ എന്ന ആണൊരുത്തനെ തിരുവിതാംകൂറിലെ സവർണ്ണ ഗുണ്ടകൾ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നു കളഞ്ഞു. എല്ലാത്തരം ആളുകളും പരിഷ്കൃത സമൂഹത്തിലേക്ക് പ്രവേശിക്കുന്നതിനെതിരെ കർശനമായി വിരുദ്ധ നിലപാടെടുത്ത ഒരു രാജവംശമാണ് തിരുവിതാംകൂർ. സാമൂഹ്യവിരുദ്ധതയുടെ ഏറ്റവും കൂടിയ അളവ് മറ്റൊന്നിനെ കുറിച്ച് പറയാനില്ല. അവരുടെ ക്രൂരതയുടെ ചെറിയൊരു അംശം ആണ് മുകളിൽ പറഞ്ഞത്. ആ കുടുംബത്തിൽ നിന്നും വരുന്ന ഒരാൾ എത്രമാത്രം ജനാധിപത്യ ബോധമുള്ളവൻ ആയിരിക്കുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും ആവശ്യമില്ല. ഈ നാട്ടിൽ ജീവിച്ച പരിചയ മാത്രം മതി.

വാൽക്കഷണം:
ഇപ്പോൾ ദേശാഭിമാനികളായ മിത്രങ്ങൾ വീണ്ടും തിരുവിതാംകൂറിലെ ഒരുത്തനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുകയാണ്. ആക്കുന്നതിനു മുമ്പ് ഇദ്ദേഹത്തിൻറെ കുടുംബക്കാർ ഇന്ത്യയെന്ന ദേശീയതയെ കുറിച്ച് എന്താണ് ചിന്തിച്ചത് എന്ന് കൂടി ഇത്തിരി ചരിത്രം വായിച്ചു പഠിച്ചു മനസ്സിലാക്കണം. അമേരിക്കൻ മോഡൽ ഭരണവുമായി ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഒറ്റയ്ക്ക് നിൽക്കാനാണ് തിരുവിതാംകൂർ ആഗ്രഹിച്ചത്. അതിനെതിരെ സമരം ചെയ്ത ആയിരക്കണക്കിന് ആളുകൾ മർദ്ദനമേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ എന്നൊരു രാജ്യം ആകാതിരിക്കാൻ ആഗ്രഹിക്കുകയും അഥവാ ഉണ്ടായാൽ അതിൽ ചേരാതെ നിൽക്കാനും ആഗ്രഹിച്ച ഇന്ത്യ വിരുദ്ധനായ തിരുവിതാംകൂർ രാജാവിന്റെ ഇളം തലമുറയാണ് ഇപ്പോഴുള്ളത്. ഇയാളെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ പരമാധികാരിയാക്കാൻ ശ്രമിക്കുന്ന  മിത്രങ്ങളുടെ ബൗദ്ധിക നിലവാരവും ദേശീയ ബോധവും ചർച്ച ചെയ്യാൻ മാത്രമൊന്നുമില്ല. അത് ചവറ്റുകൊട്ടയിൽ ഇട്ടാൽ മതി. പട്ടേലും നെഹ്റുവും ട്രൗസറിൽ മുള്ളിച്ചാണ്  തിരുവിതാംകൂറിനെ  ഇന്ത്യൻ യൂണിയനിൽ ചേർത്തത്. ആയിരക്കണക്കിന് മനുഷ്യർ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്ത ഈ രാജ്യത്തിൻറെ അധികാരം ഇതുപോലെയുള്ള ദേശവിരുദ്ധന്മാരുടെ കൈകളിൽ കൊണ്ടെത്തിക്കാനുള്ള ശ്രമം നടത്തുന്നവരെ തീർച്ചയായും തിരിച്ചറിയുക എന്നുള്ള ഒരു ബാധ്യത ഓരോ ഇന്ത്യക്കാരനുമുണ്ട്.

#ShemarooTV #bspkerala #rahuleaswararrest #ആയുർവേദ് #BSPMission2027 #followersシ゚ #entLikeShareFollow #daltchristian #2025viralpost #missionarykerala #ക്യാൻസർൻഗാമികളും
ൺമാ ഫലംയിരുന്നു

Wednesday, January 14, 2026

അഭിനവ ഗാന്ധിയൻ ലൈംഗിക വികൃതികൾ

നയന സാഹ്നിയെ കൊന്ന ഡൽഹിയിലെ  യൂത്തൻ സുശീൽ കുമാറും കേരളത്തിലെ  സെക്ഷ്വൽ പെർവെർട്ട്   യൂത്തൻ  രാഹുൽ  മാങ്കൂട്ടവും പേരിൽ മാത്രമേ വ്യത്യാസമുള്ളൂ.... രണ്ടാളും വ്യത്യസ്ത കാലത്തെ രണ്ട് കോൺഗ്രസ് ക്രിമിനലുകളാണ് ... സ്വന്തം ഭാര്യയായ യൂത്ത് കോൺഗ്രസ് നേതാവ് നയന സാഹ്നിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ച ഡൽഹി യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻ്റ് സുശീൽ കുമാറും കേരളത്തിലെ യൂത്ത് പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടവും അവരുടെ സ്വഭാവ രീതികളിലും വൈകൃതങ്ങളിലും സമാനതകൾ ഏറെയാണ്.. സുശീൽ കുമാർ ഒരുപാട് സ്ത്രീകളുമായി ബന്ധം പുലർത്തുകയും  കാമുകിയും രഹസ്യ ഭാര്യയുമായിരുന്ന നയനസാഹ്നിയെ കൊന്ന് തന്തൂരി അടുപ്പിലിട്ട് ചുട്ടെരിച്ചു എങ്കിൽ മാങ്കുട്ടാൻ  പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് അവനാൽ ഗർഭിണികളായ ഒന്നിലേറെ സ്ത്രീകളെ നിർബന്ധിച്ച്  ഭ്രൂണഹത്യകൾ നടത്തിച്ച 17 വയസ്സുകാരെ മുതൽ 67 വയസ്സുകാരിയെ വരെ ബലാൽസംഗവും ലൈംഗിക ചൂഷണവും നടത്തിയ സൈക്കോ ക്രിമിനലാണ്...

#ഡൽഹി തന്തൂർ മർഡർ കേസ് @ 'നയന സാഹ്നി കൊലക്കേസ്....

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ NSU വിൻ്റ ദേശീയ നേതാവായും യൂത്ത് കോൺഗ്രസ് ഡൽഹി ജനറൽ സെക്രട്ടറിയുമായി തിളങ്ങി നിന്നിരുന്ന നയന സാഹ്നിയെ കാമുകനും യൂത്ത് കോൺഗ്രസ് ഡൽഹി ഘടകത്തിൻ്റെ മുൻ പ്രസിഡൻ്റുമായ സുശീൽ കുമാർ കൊന്ന് തന്തൂരി അടുപ്പിലിട്ട് കത്തിച്ചത് 1995 ജൂലൈ 2,രാത്രിയിലാണ്... അന്ന് AICC പ്രസിഡൻ്റ് കൂടിയായിരുന്ന PV നരസിംഹ റാവു ആയിരുന്നു പ്രധാനമന്ത്രി... രാജ്യവും ഡൽഹിയും കോൺഗ്രസ് ഭരിക്കുന്ന കാലം... ഡൽഹി പോലീസ്  പൂർണ്ണമായും കേന്ദ്ര സർക്കാരിൻ്റെയും കോൺഗ്രസിൻ്റെയും നിയന്ത്രണത്തിൽ....

ആ അരും കൊല നടത്തിയ, ഉന്നതങ്ങളിൽ പിടിപാടുള്ള , രാഷ്ട്രീയ സ്വാധീനത്താൽ കേസിൽ പെടാതെ രക്ഷപെടാമെന്ന് കരുതിയ സുശീൽ കുമാറിനെ നിയമ വ്യവസ്ഥയക്ക് മുമ്പിൽ പൂട്ടിയത് സൽഹി പോലീസിലെ സാദാ കോൺസ്റ്റബിൾ ആയ മലയാളി അബ്ദുൾ നസീർ കുഞ്ഞിൻ്റെ ഇടപെടൽ ആയിരുന്നു ... എല്ലാ സമ്മർദ്ദങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് ഈ കേസിൽ സാക്ഷി പറഞ്ഞ ഒരു ചെറിയ പച്ചക്കറിക്കട നടത്തി ഉപജീവനം നടത്തിയിരുന്ന ഒരു നിർദ്ദന സ്ത്രീയും... അതിജീവിതൻ എന്ന് പേരിട്ട് മാങ്കൂട്ടാന് സംരക്ഷണമൊരുക്കാൻ നടക്കുന്ന രതി ജീവിതകളായ  കുഞ്ഞമ്മമാരും വെല്യമ്മമാരും അറിയണം ഡൽഹിയിലെ നിർണായക സാക്ഷി ആയിരുന്ന നിർദ്ധന സ്ത്രീയുടെ മഹത്വം .....

 1995 ജൂലൈ 2 രാത്രി 11 മണി......
രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ന്യൂഡല്‍ഹിയിലെ അശോക റോഡിലൂടെ രണ്ടു തെരുവുനായ്ക്കള്‍ കുരച്ചുകൊണ്ട് ഓടിയകന്നു. അതേ റോഡില്‍ അല്പമകലെ ഒരു റെസ്റ്റോറന്റിലെ അടുക്കളയില്‍നിന്ന് പതിവില്‍ കവിഞ്ഞ് കനത്ത പുക ആകാശത്തേക്ക് ഉയരുന്നുണ്ടായിരുന്നു. 

ഡൽഹി കൊണാട്ട്‌പ്ലേസിലുള്ള പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു അബ്ദുള്‍ നസീര്‍ കുഞ്ഞ്. സത്യസന്ധതയുടെയും കൃത്യനിഷ്ഠതയുടെയും പര്യായമായിരുന്ന അദ്ദേഹം '. അന്ന് രാത്രി പട്രോളിങ്  ഡ്യൂട്ടിയായിരുന്നു നസീർ കുഞ്ഞിന്. ഏകദേശം രാത്രി 11.15 ആയിക്കാണും. അശോക യാത്രിനിവാസിന് അടുത്തുള്ള ലെയ്‌നില്‍ നസീർ കുഞ്ഞും കൂടെ ഡ്യൂട്ടി ചെയ്യുന്ന ഹോം ഗാർഡ് ചന്ദർ പാലും  എത്തി. ഐ.ടി.ഡി.സിയുടെ കീഴിലുളള ഹോട്ടലാണ് അശോക് യാത്രിനിവാസ്. ഹോട്ടല്‍ കോമ്പൗണ്ടിനുള്ളില്‍നിന്ന് പതിവില്‍ കവിഞ്ഞ് പുക ഉയരുന്നത് ഇരുവരും ശ്രദ്ധിക്കാതിരുന്നില്ല. കാര്യമന്വേഷിക്കുന്നതിനായി ഇരുവരും ഹോട്ടലിലെ സുരക്ഷാജീവനക്കാരന്റെ അടുത്തേക്ക് നടന്നു. 

'ഭായ്, റെസ്‌റ്റോറന്റില്‍നിന്ന് എന്താണ് ഇത്രയധികം പുക ഉയരുന്നത്?' കുഞ്ഞ് വിളിച്ചുചോദിച്ചു. 

'അത്... ഞങ്ങള്‍ ഉപയോഗശൂന്യമായ കുറച്ച് തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ തീയിടുകയാണ്. ആശങ്കപ്പെടാന്‍ ഒന്നുമില്ല, അതിപ്പോള്‍ കഴിയും.' നസീർകുഞ്ഞും ചന്ദറും അകത്തു പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു. 

ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശം കൊടുത്ത് നസീർ  കുഞ്ഞും ചന്ദര്‍ പാലും അവിടെ നിന്നിറങ്ങി, പട്രോളിങ്ങ് തുടര്‍ന്നു. കുറച്ചുസമയം കഴിഞ്ഞുകാണും. 'അയ്യോ തീ' എന്ന ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടാണ് നസീർ കുഞ്ഞും ചന്ദര്‍പാലും നടത്തം നിര്‍ത്തുന്നത്. മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയ ഇരുവരെയും പിടിച്ചുനിര്‍ത്തിക്കൊണ്ട് ഒരു പച്ചക്കറി കച്ചവടക്കാരിയുടെ നിലവിളിയും ഉയര്‍ന്നു. 'അയ്യോ തീ പിടിച്ചേ...'  പച്ചക്കറിക്കടക്കാരി വിരല്‍ ചൂണ്ടിയിടത്തേക്ക് തിരിഞ്ഞുനോക്കിയ ഇരുവരും തിരിഞ്ഞുനോക്കി. നേരത്തേ പുക ഉയരുന്നത് കണ്ട റെസ്‌റ്റോറന്റില്‍ തീ ആളിക്കത്തുന്നു. 

'റെസ്‌റ്റോറന്റിന് തീപിടിച്ചു!' 

പോലീസ് സ്റ്റേഷനിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ച് സംഭവസ്ഥലത്തേക്ക് വേഗത്തില്‍ തന്നെ നസീർകുഞ്ഞ് തിരിച്ചെത്തി. 

തീയില്‍നിന്ന് അസുഖകരമായ മണം ഉയരുന്നതായി നസീർകുഞ്ഞിന് തോന്നി. തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണ അനുവാദത്തിനായി അവര്‍ കാത്തുനിന്നില്ല.ഹോട്ടലിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ അവർ മതില്‍ ചാടിക്കടന്നു. റെസ്‌റ്റോറന്റിലെ തന്തൂര്‍ അടുപ്പില്‍ രണ്ടുപേര്‍ നിന്ന് എന്തോ കത്തിക്കുന്നത് നസീർകുഞ്ഞും ചന്ദറും കണ്ടു. അവര്‍ ഇടയ്ക്ക് തീയിലേക്ക്  മരക്കഷണങ്ങളും  പേപ്പറും ഇട്ടുകൊടുക്കുന്നുണ്ട്. 

തന്തൂര്‍ അടുപ്പിന് തൊട്ടടുത്തായി നില്‍ക്കുന്ന കേശവ് കുമാറിന് അടുത്തേക്ക് നസീർ കുഞ്ഞെത്തി. അവിടത്തെ ബഗിയ റെസ്‌റ്റോറന്റിന്റെ മാനേജരായിരുന്നു കേശവ് കുമാര്‍. 

'എന്താണ് ഇവിടെ നടക്കുന്നത്? ഇങ്ങനെ തീ ആളിപ്പടര്‍ന്നാല്‍ അത് അപകടകരമാണെന്ന് അറിയില്ലേ?' നസീർ കുഞ്ഞ് കേശവിനോട് ചോദിച്ചു. 

'ഇത് പഴയ തിരഞ്ഞെടുപ്പ് ബാനറുകളും പേപ്പറുകളും പോസ്റ്ററുകളുമാണ്.' കേശവ് പറഞ്ഞു. കേശവിനൊപ്പമുണ്ടായ രണ്ടാമനെ അപ്പോഴാണ് കുഞ്ഞ് തിരിച്ചറിഞ്ഞത്. നേരത്തേ അവര്‍ ഹോട്ടല്‍ കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് തടഞ്ഞയാള്‍. സുശീല്‍ കുമാർ ശര്‍മ

കടലാസ് കത്തുന്ന മണമല്ല തന്തൂരില്‍ നിന്നുയരുന്നതെന്ന് നസീർ കുഞ്ഞിന് ഉറപ്പായി. ആളുന്ന അഗ്നിജ്വാലകള്‍ക്കിടയില്‍ അയാള്‍ നിഴല്‍പോലെ എന്തോ കാണുകയും ചെയ്തു. നസീർകുഞ്ഞ് പതിയെ തന്തൂര്‍ അടുപ്പിനടുത്തേക്ക് നടന്നു. നസീർകുഞ്ഞ് നടുങ്ങിപ്പോയി...  അഗ്നിയില്‍ കത്തിയമരുന്നത് ഒരു മനുഷ്യ ശരീരമാണ്. 'സീർകുഞ്ഞ് വേഗം ചന്ദറിനെ വിളിച്ചു. സമീപത്തുണ്ടായിരുന്ന ബക്കറ്റുകളില്‍ വെള്ളം നിറച്ച് ഇരുവരും ചേര്‍ന്ന് തന്തൂര്‍ അടുപ്പിലെ തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. 

കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ തീ അണഞ്ഞു..പാതിവെന്ത ഒരു ശരീരം അവര്‍ക്ക് മുന്നില്‍ അനാവൃതമായി. ആ ശരീരത്തില്‍നിന്ന് തൊലിയെല്ലാം ഉരുകിയൊലിച്ചിരുന്നു. വയർ പൊട്ടി കുടൽമാലകൾ പുറത്ത് വന്നിരുന്നു.

എ.സി.പി. അശോക് കുമാറും അഡീഷണല്‍ സി.പി. മാക്‌സ്‌വെല്‍ പെരേരയും ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്പോഴേക്കും  സംഭവസ്ഥലത്തേക്ക് എത്തി. പോലീസ് എത്തുംമുമ്പുതന്നെ സുശീല്‍ കുമാര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിറ്റേന്നുവന്ന പത്രങ്ങളിലെ തലക്കെട്ടുകള്‍ കണ്ട് രാജ്യ തലസ്ഥാനം ഞെട്ടി 'കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം ഹോട്ടലിലെ തന്തൂര്‍ അടുപ്പില്‍'. തന്തൂര്‍ അടുപ്പില്‍ കത്തിയെരിഞ്ഞ ആ മൃതദേഹം നൈന സാഹ്നിയുടേതായിരുന്നു. 

#ആരാണ് സുശീല്‍ കുമാര്‍ ?

 ഡൽഹിയിലെ ഒരു പിന്നോക്ക മധ്യ വര്‍ഗ കുടുംബാംഗം. ഒരു ബാങ്ക് ക്ലാര്‍ക്ക് ആയിരുന്നു സുശീലിന്റെ അച്ഛന്‍. 

കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സജീവമായി വിദ്യാർത്ഥി രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു സുശീല്‍. ആ കാലത്ത് തന്നെ ആക്രമണങ്ങളും സംഘർഷങ്ങളും ഇയാൾ ഒരുപാട് സൃഷ്ടിച്ചിരുന്നു .  അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ രാഷ്ട്രീയനേതാവെന്ന നിലയില്‍ പടിപടിയായി സുശീല്‍ വളര്‍ന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രവര്‍ത്തകര്‍ 'ചാക്കുമാര്‍' എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. തന്റെ എതിരാളികളായ വിദ്യാര്‍ഥി നേതാക്കളുടെ പോസ്റ്ററുകള്‍ കുത്തിക്കീറുന്നത് സുശീലിന്റെ പതിവായതോടെയാണ് ഇങ്ങനെയൊരു പേര് അദ്ദേഹത്തിന് വീഴുന്നത്. നാളുകള്‍ കഴിയുന്തോറും സുശീലിന്റെ കാഴ്ചപ്പാടുകളും വളര്‍ന്നു. ലൈസന്‍സുള്ള  0.32 തോക്കുമായിട്ടായിരുന്നു സുശീലിന്റെ സഞ്ചാരം. രാഷ്ട്രീയ എതിരാളികളെ കടത്തിക്കൊണ്ടുപോകുന്നതില്‍ കുപ്രസിദ്ധി നേടിയിരുന്നു അയാള്‍. വളരെ പെട്ടെന്നാണ് ഡല്‍ഹി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സുശീലിന്റെ പേര് ഉയര്‍ന്നത്. 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സത്യവതി കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റില്‍നിന്ന് ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് (ഐ)പ്രസിഡൻ്റ് ആയി  സുശീല്‍ വളരെ വേഗം വളര്‍ന്നു. ബുദ്ധിമാനായ രാഷ്ട്രീയക്കാരനായിരുന്നു സുശീല്‍. ആരെയാണ് മിത്രമാക്കേണ്ടതെന്നും ആരെയാണ് ശത്രുവാക്കേണ്ടതെന്നും കൃത്യമായി അറിയാമായിരുന്നു. കോൺഗ്രസ് ദേശീയ നേതൃത്വവും മന്ത്രിമാരും എന്തിന് രാജീവ് ഗാന്ധിയുമായി '  വരെ സുശീൽ കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു ... സെമി അധോലോക സെറ്റപ്പിലൂടെ അയാൾ ഡൽഹി കോൺഗ്രസ് രാഷ്ട്രീയത്തിൽ ആഴത്തിൽ വേരോട്ടം നടത്തി..  ഇതിനിടയിൽ  1989-ല്‍ നൈന സാഹ്നി സുശീലിന്റെ കണ്ണിലുടക്കുന്നത്. 

#നയന സാഹ്നി  ...... 

ഒരു പിന്നോക്ക മധ്യവര്‍ഗ കുടുംബത്തിലെ അംഗമായിരുന്നു നൈന സാഹ്നി. സുശീലിന്റേതുപോലുള്ള ജീവിത സാഹചര്യങ്ങളിലൂടെ തന്നെ വളര്‍ന്നുവന്നവള്‍.  ഓർഡിനൻസ് ഫാക്ടറിയിലെ സ്റ്റോര്‍കീപ്പറായിരുന്നു  അച്ഛന്‍. പണത്തിലും പദവിയിലും എന്താണോ അവള്‍ക്ക് കുറവുണ്ടായിരുന്നത് അത് തന്റെ സ്വപ്‌നങ്ങളിലൂടെയും ലക്ഷ്യങ്ങളിലൂടെയും അവള്‍ നികത്തി. രാഷ്ട്രീയത്തില്‍ അതീവതല്പരയായിരുന്നു അവള്‍. 

ഡല്‍ഹിയിലെ ശ്യാമപ്രസാദ് മുഖര്‍ജി കോളേജിലെ വിദ്യാര്‍ഥിനിയായിരിക്കെയാണ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി സഘടനയായ എന്‍.എസ്‌.യു.വിൻ്റെ  ആള്‍ ഇന്ത്യ ഗേള്‍സ് കണ്‍വീനര്‍ ആയി നൈന തിരഞ്ഞെടുക്കപ്പെട്ടത്. 
രാഷ്ട്രീയത്തില്‍ ഓരോരോ പടികള്‍ കയറി മുന്നേറുന്നതിനിടയിലാണ്  പൈലറ്റ് ലൈസന്‍സ് എടുക്കുന്നതിന് വേണ്ടി നൈന തല്ക്കാലത്തേക്ക് രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നു. എന്നാൽ   അത് പൂർത്തീകരിക്കാതെ നൈന വേഗത്തില്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. 1989-ല്‍ ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായി..

കോണ്‍ഗ്രസ് (ഐ)യിലെ നിരവധി നേതാക്കള്‍ക്കൊപ്പവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പവും അവള്‍ പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് മത്‌ലൂബ് കരീം എന്ന യുവാവുമായി അവള്‍ പ്രണയത്തിലാകുന്നത്. രണ്ടു മതത്തിൽ പെട്ടവരായതിനാൽ നൈനയുടെ വീട്ടില്‍നിന്ന് വിവാഹത്തിന് എതിര്‍പ്പുണ്ടായതിനാൽ  സൗഹൃദം എന്നെന്നും അവര്‍ക്കുള്ളില്‍ അതുപോലെ തന്നെ നിലനിര്‍ത്തിക്കൊണ്ട് പ്രണയം അവസാനിപ്പിക്കാൻ  ഇരുവരും തീരുമാനിച്ചു.'

അതിനിടയില്‍ സുശീലിന്റെ ശ്രദ്ധയില്‍ നൈന പതിഞ്ഞു. സ്വതവേ സ്ത്രീതല്പരനായ അയാള്‍ അവളിലേക്കടുക്കാനുള്ള വഴികള്‍ തിരഞ്ഞു. 

 സുശീല്‍ നിരന്തരം നൈനയോട് പ്രണയാഭ്യര്‍ഥന നടത്തി. മിടുക്കനും ആത്മവിശ്വാസവുമുള്ള സുശീല്‍ എന്ന നേതാവിനോട് നൈനക്കും താല്പര്യം തോന്നിത്തുടങ്ങി. നൈനയുടെ സൗന്ദര്യവും ആത്മവിശ്വാസവും ചാരുതയും സുശീലിനെ അവളില്‍ അനുരക്തനാക്കി. ഒരു സ്ഥലവിഷയവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നൈനയുടെ അമ്മായിയെ സുശീല്‍ സഹായിച്ചതോടുകൂടി നൈന സുശീലിൻ്റെ ഇഷ്ടത്തിന് സമ്മതം മൂളി. 

1993-ല്‍ ഡല്‍ഹിയിലെ ബിര്‍ള ക്ഷേത്രത്തില്‍വെച്ച് സുശീലും നൈനയും രഹസ്യമായി വിവാഹിതരായി. പക്ഷേ, രാഷ്ട്രീയത്തില്‍ താനാഗ്രഹിച്ച നിലയില്‍ എന്തെങ്കിലുമൊക്ക ആയിക്കഴിഞ്ഞതിനു ശേഷം മാത്രമേ വിവാഹം പരസ്യമാക്കൂ എന്ന നിലപാടാണ് സുശീല്‍ എടുത്തത്. സുശീല്‍ വിവാഹം കഴിച്ച കാര്യം അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ക്കുവരെ അറിയില്ലായിരുന്നു. അതീവരഹസ്യമായി അവര്‍ വിവാഹക്കാര്യം സൂക്ഷിച്ചു. 

വിവാഹം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ തലപൊക്കിത്തുടങ്ങി.  . സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ച, അതിനു കഴിവുള്ള, മിടുക്കിയായ സ്ത്രീയായിരുന്നു നൈന. തന്റെ കരിയറിനെ കുറിച്ചും ഭാവിയെ കുറിച്ചും അവള്‍ക്കും സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ, ഇതൊന്നും അംഗീകരിക്കുന്ന ആളായിരുന്നില്ല സുശീല്‍.  രാത്രി മദ്യപിച്ചെത്തുന്ന സുശീല്‍ അവളെ സ്ഥിരമായി മര്‍ദ്ദിക്കുകയും അവരുടെ ഗോള്‍ മാര്‍ക്കറ്റ് ഫ്‌ളാറ്റില്‍ പൂട്ടിയിടുകയും   ഒരിക്കല്‍ വഴക്കിനിടയില്‍ സുശീല്‍ അവള്‍ക്ക് നേരെ തോക്കുചൂണ്ടി, അവളെ ഭയപ്പെടുത്തുന്നതിനായി ബോധപൂര്‍വം വെടിയുതിർക്കുകയും ചെയ്തു.

പുറംലോകത്തിന് സുശീല്‍ നന്മ നിറഞ്ഞ ഒരാളായിരുന്നു. മൃദുഭാഷിയായ, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത നിത്യവും ഛത്തര്‍പുര്‍ ക്ഷേത്രത്തില്‍ പോകുന്ന ഒരാള്‍. പക്ഷേ ,സ്ത്രീകളോടുള്ള സുശീലിന്റെ താല്പര്യം അയാളോട് വളരെ  അടുപ്പമുള്ളവർക്ക്  അറിയാമായിരുന്നു.. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇരട്ട ജീവിതമാണ് അയാള്‍ നയിച്ചിരുന്നത്.  മനീന്ദര്‍ജിത് സിങ് ബിട്ട എന്ന യൂത്ത് കോണ്‍ഗ്രസ്(ഐ) ദേശീയ പ്രസിഡന്റ് ഒരു അഭിമുഖത്തില്‍ സുശീലിന് സ്ത്രീകളോടുള്ള താല്പര്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഓഫീസ് ഭാരവാഹികളായി എല്ലായ്‌പ്പോഴും സ്ത്രീകളെ മാത്രമേ സുശീല്‍ നിയമിക്കുമായിരുന്നുള്ളൂവെന്നും MS ബിട്ട വെളിപെടുത്തി. '

ഡൽഹിയിലെ ഒരു ബിസിനസ്സുകാരന്റെ മുന്‍ഭാര്യയായ ഇള എന്ന സ്ത്രീയുമായി  സുശീലിന് അടുപ്പമുണ്ടെന്ന വിവരവും ഇള സുശീലിനാൽ ഗർഭിണിയാണ് എന്ന വിവരവും നയന അറിഞ്ഞതോടെ നൈന സാഹ്നിയും സുശീൽ കുമാറും തമ്മിലുള്ള ബന്ധം കൂടുതൽ  വഷളായി. 

ഡൽഹിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാ സ്ഥാനാർത്ഥിയാക്കാം  എന്ന വാഗ്ദാനം നല്‍കിയാണ്  ഇളയോട് സുശീല്‍ അടുത്തത് എന്ന് നൈന അറിഞ്ഞിരുന്നു. നൈനയെ വിവാഹം കഴിച്ച കാര്യം ഇളയിൽ നിന്ന് സുശീൽ മറച്ച് വെക്കുകയും ചെയ്തിരുന്നു.. 
 
ഇതോടെ സുശീലുമായുള്ള ബന്ധം അവസാനിപ്പിച്ച് 
 ഓസ്‌ട്രേലിയയിലേക്ക് പോകാൻ തീരുമാനിച്ച കാര്യം നയന സുശീലിനെ അറിയിച്ചു. എന്നാൽ നയനയെ സ്വതന്ത്രയാക്കി വിടാൻ അയാൾ കൂട്ടാക്കിയില്ല .. 

നയന കൊല്ലപ്പെട്ട അന്ന് രാത്രി കരീമിനെ വിളിച്ച് താൻ ഓസ്ട്രേലിയക്ക് പോകാൻ തീരുമാനിച്ചു എന്നും അതിനായി ചില സഹായങ്ങളും നൈന ഫോണിലൂടെ അഭ്യർത്ഥിച്ചു. ഈ ഫോൺ സംഭാഷണം അവസാനിക്കാറായപ്പോഴേക്കും ഫ്ലാറ്റിൽ എത്തിയ സുശീൽ ആരുമായി ആണ് നയന ഫോണിൽ സംസാരിച്ചത് എന്നറിയാൻ ഫോൾ റീഡയൽ ചെയ്ത് മറുതലയ്ക്കൽ കരീം ആണ് എന്ന് തിരിച്ചറിഞ്ഞതോടെ നയനയുമായി വഴക്കിടുകയും  തൽക്ഷണം നയനയെ വെടിവെച്ച് കൊലപ്പെടുത്തി... കൊലപാതകത്തിന് ശേഷം മൃതദേഹം  ഡൈനിങ്ങ് ടേബിളിൻ്റെ വിരിപ്പായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് പൊതിഞ്ഞ് രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വലിച്ചിഴച്ച് പാർക്കിങ്ങ് ഏരിയയിൽ എത്തിച്ച് തൻ്റെ കാറിൽ കയറ്റി തനിക്ക് കൂടി നടത്തിപ്പിൽ പങ്കാളിത്തമുള്ള ബാഗിയ റെസ്റ്റോറൻ്റിൽ എത്തിച്ച് മാനേജർ കേശവ് കുമാറിൻ്റെ സഹായത്തോടെ മൃതമൃതദേഹം വെട്ടി മുറിച്ച് തന്തൂരി അടുപ്പിലിട്ട് കത്തിച്ചു... റസ്റ്റോറൻ്റിലെ പാചക ആവശ്യത്തിനുള്ള നെയ്യും വെണ്ണയുമാണ് മൃതദേഹം കത്തിക്കാനായി ഉപയോഗിച്ചത്.. നെയ്യും ബട്ടറും കുറഞ്ഞ അളവിൽ മാത്രം സ്റ്റോക്ക് ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ സുശീൽ കുമാർ ഉദ്ദേശിച്ച രീതിയിൽ മൃതദേഹം കത്തിയില്ല.. തുടർന്നാണ് മരക്കഷണങ്ങളും പേപ്പറുകളും ഇട്ട് കത്തിച്ചത്.. അതോടെ തീ ആളിപ്പടരുകയും പച്ചക്കറി കടക്കാരിയും നസീർ കുഞ്ഞും ചന്ദറും വിവരങ്ങൾ മനസ്സിലാക്കിയതും കുറ്റവാളികൾ കുടുങ്ങിയതും ഗിക്ഷിക്കപെട്ടതും... പോലീസ് സംഘം എത്തുന്നതിന് മുമ്പ് നസീർ കുഞ്ഞിൻ്റെ കണ്ണ് വെട്ടിച്ച് സുശീൽ കുമാർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടിരുന്നു... കൂട്ട് പ്രതികേശവ് കുമാറിനെ മാത്രം പിടിച്ച് നിർത്താനേ അപ്പോൾ നസീർ കുഞ്ഞിനും ചന്ദറിനും കഴിഞ്ഞിരുന്നുള്ളൂ..  ഡൽഹിയിൽ നിന്ന് രക്ഷപെട്ട സുശീൽ മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഒക്കെ ആയി ഒളിവിൽ കഴിഞ്ഞെങ്കിലും ഒടുവിൽ ഡൽഹി പോലീസിൻ്റെ പിടിയിലായി... ക്രൂരമായ കുറ്റകൃത്യത്തിൻ്റെ പേരിൽ സുശീൽ കുമാറിന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഡൽഹി ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തു. എന്നാൽ പിന്നീട് സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച് വധശിക്ഷ ജീവപര്യന്തം ആക്കി കുറച്ചു. 23 വർഷം തടവിൽ കഴിഞ്ഞതിന് ശേഷം സുശീൽ കുമാർ ജയിൽ മോചിതനായി ...

വലിയ രാഷ്ട്രീയ സ്വാധീനവും ഉന്നത ബന്ധങ്ങളും എല്ലാം ഉണ്ടായിട്ടും അതുപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാൻ സുശീൽ കുമാർ ശ്രമിച്ചു എങ്കിലും അതെല്ലാം വിഫലമായി... നയന സാഹ്നി തീപിടുത്തത്തിൽ പെട്ടു മരിച്ചു എന്ന് വരുത്തി തീർക്കാൻ ശ്രമങ്ങൾ നടന്നു എങ്കിലും കോടതി ഇടപെടലിൽ മൂന്നംഗ ഡോക്ടർമാർ നടത്തിയ പോസ്റ്റ്മാർട്ടത്തിൽ തലയിലും കഴുത്തിലും എല്ലാമായി പതിച്ച മൂന്ന് വെടിയുണ്ടകൾ കണ്ടെത്തുകയും അപകട മരണമാക്കി അവസാനിപ്പിക്കാൻ ശ്രമിച്ച വിഷയം കൊലപാതക കുറ്റം ചാർത്തി രജിസ്റ്റർ ചെയ്യാൻ പോലീസ് നിർബന്ധിതരായി.  തുടക്കം മുതൽ ഒടുക്കം വരെയും സത്യത്തിന് ഒപ്പം നിന്ന ദൃക്സാക്ഷി നസീർ കുഞ്ഞിൻ്റെ ഉറച്ച നിലപാട് കേസിൽ ശിക്ഷ വിധിക്കാൻ കാരണമായി ...

#രാഹുൽ മാങ്കൂട്ടം

ഇവിടെ രാഹുൽ മാങ്കൂട്ടം KSUവിലൂടെ പ്രവർത്തനം ആരംഭിച്ച് താഴെ തട്ടിൽ നിന്ന് വളർന്ന് അന്നത്തെ KSU സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിൻ്റെ കണ്ണിലുണ്ണി ആയതോടെ അവൻ്റെ രാഷ്ട്രീയ ഭാവി മാറുകയായിരുന്നു ... VS സർക്കാറിൻ്റെ കാലത്ത് പത്തനംതിട്ടയിലെ KSU സമരത്തിൻ്റെ ഭാഗമായി നടന്ന കോലം കത്തിക്കലിൽ ഉടുമുണ്ടിൽ തീ പിടിച്ച്  ഓടിയ ചീള് ചെക്കനിൽ നിന്ന് ഷാഫി പറമ്പിൽ അവനെ കൈ പിടിച്ച് ഉയർത്തി... ഷാഫിയുടെ കീഴിൽ KSU സംസ്ഥാന ജനറൽ സെക്രട്ടറിയാക്കി... ഷാഫി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ആയപ്പോൾ മാങ്കൂട്ടാനെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാക്കി... ഷാഫി പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ നോമിനിയെ വെട്ടി നൂറ് കണക്കിന് വ്യാജ 'id കാർഡുകൾ ഉണ്ടാക്കി കോടികൾ ചിലവിട്ട് മാക്കൂട്ടാനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റുമാക്കി... യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റുപോയ അബിൻ വർക്കിക്ക് ചെലവായത് 85 ലക്ഷം രൂപയാണ്.. അപ്പോൾ നൂറ് കണക്കിന് വ്യാജ രേഖകൾ നിർമ്മിച്ച് പ്രസിഡൻ്റ് ആയ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫിയും മാങ്കൂട്ടവും കോടികൾ മുടക്കി എന്നതിന് പ്രത്യേകം തെളിവുകൾ നിരത്തേണ്ട കാര്യമില്ല.

BR രാഹുൽ എന്ന പേരിൽ നിന്ന് രാഹുൽ മാങ്കൂട്ടമായി പരിണമിച്ച് അവൻ രാഷ്ട്രീയത്തിൻ്റെ ഓരോ പടവുകൾ ചവിട്ടിക്കയറി ഉന്നതങ്ങളിലെത്തുമ്പോൾ അവിടെയെല്ലാം അവനെ കൈപിടിച്ച് ഉയർത്തിയത് ഷാഫി പറമ്പിൽ ആണ്.. KSU സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ് പാലക്കാട് ഷാഫിയുടെ പിൻഗാമിയായി MLA പദവി... എല്ലാം ഷാഫി അവന് തളികയിൽ വെച്ച് സമ്മാനിക്കുകയായിരുന്നു ... യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ ചാനൽ ചർച്ചകളിലേക്ക് അവനെ കോൺഗ്രസ് പ്രതിനിധിയായി നിയോഗിക്കുന്നതും ഷാഫിയുടെ ഇടപെടലിൽ ആണ്... മാധ്യമ ചർച്ചകൾ പരസ്പര ബഹുമാനത്തോടെയുള്ള സംവാദങ്ങളുടെ തലം വിട്ട് അക്രമോത്സുകതയുടെ പാതകളിലേക്ക് മാറുന്നത് രാഹുലിൻ്റെ കടന്ന് വരവോടെയാണ്.... ഒരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ എന്തും വിളിച്ച് പറഞ്ഞ് ചർച്ച നടത്തുന്ന രാഹുലിൻ്റെ ശൈലി റേറ്റിനും റീച്ചിനും വേണ്ടി ചാനലുകൾ യഥേഷ്ടം പ്രോത്സാഹിപ്പിച്ചു... ചാനൽ ചർച്ചകളിലൂടെ ലഭിച്ച വിസിബിലിറ്റി കോൺഗ്രസിലും പോഷക സംഘടനകളിലും രാഹുലിനെ പ്രിയപ്പെട്ടവനാക്കുകയും സാമൂഹ്യ സ്വീകാര്യത ലഭിക്കുന്നതിലേക്കും നയിച്ചു... ആധുനിക കാലത്തേ രാഷ്ട്രീയം റീൽസുകളും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ ലൈക്കും കമൻ്റുകളും  ഫോളോവേഴ്സിൻ്റ എണ്ണവും ആണ് എന്ന് നിശ്ചയിച്ച് ആ വഴിയിൽ ഷാഫിയും മാങ്കൂട്ടവും നീങ്ങി.... എന്തിനും പോന്ന ഒരു സൈബർ പടയെ സോഷ്യൽ മീഡിയയിൽ അവർ സൃഷ്ടിച്ചു. മാധ്യമ- നവമാധ്യമങ്ങളിലൂടെ ലഭിച്ച   സ്വീകാര്യത പ്രായഭേദമെന്യേ സ്ത്രീ സൗഹൃദങ്ങളെ സൃഷ്ടിക്കാനും പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും ലൈംഗിക ചൂഷണത്തിനുപയോഗിക്കാനാണ് മാങ്കൂട്ടം ശ്രമിച്ചത്... ദാമ്പത്യത്തിലെ പൊരുത്തക്കേടുകളുടെ പേരിൽ വിവിധ ട്രോമകൾ അനുഭവിക്കുന്ന സ്ത്രീകളായിരുന്നു അവൻ്റെ ഇരകളിൽ പലരും.... ഇരകൾ വിവാഹിതരായതിനാൽ അവൻ നടത്തിയ ലൈംഗിക ചൂഷണങ്ങൾ അവർ പുറത്ത് പറയില്ല എന്ന് അവൻ കണക്കുകൂട്ടി...അത് ഏറെക്കുറെ ശരിയായി വരികയും ചെയ്തു....

#ഇപ്പോൾ പുറത്ത് വന്ന് സമുഹത്തിൽ ചർച്ച ചെയ്യുന്ന മാങ്കൂട്ടത്തിലിൻ്റെ ലൈംഗിക പീഢന വിഷയങ്ങൾ

1) വിവാഹിതയും മാധ്യമ പ്രവർത്തകയും ആയിരുന്ന യുവതിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് അത് കുളമാക്കി വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച് ഗർഭിണിയാക്കുകയും ആ ഗർഭാവസ്ഥ ഭീഷണിപ്പെടുത്തി പ്രാകൃത രീതിയിൽ അലസിപ്പിച്ച കേസ്...

2) പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയും തന്നെ കാണാൻ എത്തിയ ബാംഗ്ലൂരിൽ ഉള്ള യുവതിയെ റേപ്പ് ചെയ്ത കേസ്..

3 ) കാനഡയിൽ ഉള്ള വിവാഹിതയായ യുവതി ദാമ്പത്യ പ്രശ്നങ്ങളുടെ ട്രോമയിൽ ജീവിക്കുമ്പോൾ ഒരു ആശ്വാസവും ആശ്രയുവുമായി അവതരിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തി ഗർഭിണി ആക്കിയ കേസ്... 

ഇത് മൂന്നും ആണ് നിലവിൽ നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ ഉള്ളത്.

#മാധ്യമപ്രവർത്തകർക്കിടയിൽ ചർച്ച ചെയ്യുന്ന ഇവൻ്റെ മറ്റ് പീഡന വിവരങ്ങൾ

1) KS   ജില്ലാ നേതാവ് ആയിരിക്കുമ്പോൾ വീടിന് അടുത്ത് ട്യൂഷൻ എടുത്ത് കൊടുത്തിരുന്ന 17 കാരിയെ റേപ്പ് ചെയ്ത പോക്സോ വിഷയം

2) തിരുവനന്തപുരം വെള്ളായണിയിലെ നിർദ്ധന കോൺഗ്രസ് കുടുംബത്തിലെ പതിനേഴു വയസ്സുകാരിയെ രണ്ടര വർഷം മുമ്പ് ലൈംഗിക ചൂഷണം നടത്തിയ വിഷയം

3 ഏഷ്യാനെറ്റിലെ യുവതിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയും ഗർഭിണി ആയപ്പോൾ കൈവിടുകയും ചെയ്ത വിഷയം (ആ ഗർഭാവസ്ഥ ബാംഗ്ലൂരിലെ ഹോസ്പിറ്റലിൽ വെച്ച് ഇര സ്വന്തം നിലയിൽ അബോർട്ട് ചെയ്തു. ഇരയ്ക്ക് പരാതി ഇല്ലാത്തതിനാൽ അതിൽ കേസ് ഇല്ല )

4) രമേശ് ചെന്നിത്തലയോടൊപ്പം KSUവിൽ സഹപ്രവർത്തക ആയിരുന്ന 67 വയസ്സുകാരിയെ റേപ്പ് ചെയ്ത വിഷയം ( ഇര നാണക്കേട് ഭയന്ന് പോലീസിൽ പരാതി നൽകാതെ ചെന്നിത്തലയ്ക്ക് മുന്നിൽ കരഞ്ഞു കൊണ്ട് പരാതി പറഞ്ഞതോടെയാണ് ചെന്നിത്തല മാങ്കൂട്ടത്തിലിന് എതിരെ കർശനമായ സംഘടന  നടപടി വേണം എന്നാവശ്യപ്പെട്ടത് )

 5 ) ഒരു മഹിളാ കോൺഗ്രസ് നേതാവിനോട് അവർ ജനപ്രതിനിധി ആകുന്നതിന്ന് മുമ്പ് കൺസെൻ്റ് ചോദിച്ച സംഭവം

6) ഒരു മുൻ കോൺഗ്രസ് MLA യുടെ വിവാഹ മോചിതയായ മകളെ വിവാഹം'കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് ലൈംഗികമായി ഉപയോഗിക്കുകയും 15 ലക്ഷം രൂപ അവരിൽ നിന്ന് അടിച്ച് മാറ്റിയ സംഭവം

7) KSU സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ ഒരു KSU പ്രവർത്തകനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗിക പീഡനത്തിന് നടത്തിയ ശ്രമം

8) 59 വയസ്സുള്ള വനിതാ IAS ഓഫീസർക്ക് അശ്ലീല സന്ദേശം അയച്ച വിഷയം വേറെ...

ഇതാണ് നിലവിൽ ചർച്ച ചെയ്യപ്പെടുന്ന പീഡന വിഷയങ്ങൾ.....

TN പ്രതാപൻ്റെ മകളെ പ്രണയിച്ച് ജാതിയുടെ പേരിൽ തേച്ചിട്ട് പോയ പ്രശ്നം വേറെ... പ്രതാപൻ കോൺഗ്രസ് കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾക്ക് മുന്നിൽ പരാതി നൽകിയപ്പോൾ മകളുടെ ചാറ്റ് മാത്രമല്ലേ ഇപ്പോൾ പുറത്തുള്ളൂ ദൃശ്യങ്ങൾ പുറത്ത് വിടും എന്ന് ഭീഷണി മുഴക്കിയത് ഷാങ്കൂട്ടം സൈബർ സേനാംഗം.... 

പൊതു ഇടത്തിൽ ചർച്ചയ്ക്ക് വരാത്ത അനേകം കേസുകൾ ഒരുപാടുണ്ട്...അത്തരം ഇരകൾ വാ തുറക്കാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ രംഗത്ത് വന്ന ഇരകൾക്ക് നേരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണങ്ങൾ നടക്കുന്നത് ... ചില കുഞ്ഞമ്മമാരും വെല്യമ്മമാരും വിലയ്ക്കെടുക്കപ്പെട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ഏതാനും സ്ത്രീകളും അനേകം  Fb പേജുകൾ ചില ഓൺലൈൻ മാധ്യമങ്ങൾ എല്ലാത്തിനും  മുകളിൽ സൈബർ ഷാങ്കൂട്ടവും..... പ്രത്യക്ഷത്തിൽ രാഹുലിന് വേണ്ടിയുള്ള രക്ഷാ പ്രവർത്തനം എന്ന് തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഷാഫി പറമ്പിലിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനമാണ് ...

രാഹുൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളും ഷാഫിയ്ക്ക് അറിയാം ..... പലതും അവർ തമ്മിലുള്ള പങ്ക് കച്ചവടങ്ങൾ ആണ് .... കോടികൾ മുടക്കി  രാഹുലിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനാക്കിയ ഷാഫിയുടെ ഇടപെടൽ കോൺഗ്രസിനെയും UDF നെയും പിടിച്ചെടുക്കാനുള്ള ടെസ്റ്റ് ഡോസ് ആയിരുന്നു ... ലീഗിൽ നിന്ന് ഒരു മുഖ്യമന്ത്രി കേരളത്തിൽ ഇനി ഉണ്ടാകില്ല എന്നറിയാവുന്നത് കൊണ്ട് മുസംഘികൾ ( ലീഗ് - ജമാപ്പി - സുഡാപ്പികൾ )  ഭാവി മുസ്ലിം മുഖ്യമന്ത്രി ആയി ഉയർത്തി കൊണ്ടുവരാൻ ശ്രമിക്കുന്നത് ഷാഫിയെ ആണ് ... അതിനായി വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും കോടിക്കണക്കിന് രൂപയാണ് സമാഹരിച്ച് ചെലവിടുന്നത്.. കോൺഗ്രസ് ഔദ്യോഗിക സംവിധാനങ്ങളുടെ നിയന്ത്രണ പരിധിക്കപ്പുറത്ത് ഷാഫിയും മാങ്കൂട്ടവും നിയന്ത്രിക്കുന്ന എന്തിനും പോന്ന സൈബർ പട അവർക്കുണ്ട് ... 

എയർ പോർട്ടുകൾ വഴിയുള്ള സ്വർണ്ണകടത്തിന് വലിയ പ്രതിസന്ധികളായപ്പോൾ അത്തരം കള്ളക്കടത്തിലൂടെ പണം സമ്പാദിച്ചിരുന്നവർ ഇപ്പോൾമയക്കു മരുന്ന് കടത്ത് വഴിയാണ് പണം സമ്പാദിക്കുന്നത്.. സിന്തറ്റിക് ഡ്രഗ്ഗിൻ്റെ വ്യാപനം ഇന്ന് കേരളത്തിൽ ഏറ്റവും അപകടകരമായ നിലയിലാണ്... ആ മയക്കുമരുന്ന് വ്യാപാരത്തിൻ്റെ ലാഭത്തിൻ്റെ പങ്കും പല രീതിയിൽ ഷാങ്കൂട്ടത്തിന് എത്തുന്നു...

ആദ്യ കേസിൽ FIR രജിസ്റ്റർ ചെയ്തതിന് പിന്നാലെ പാലക്കാട് നിന്ന് മുങ്ങി തമിഴ്നാട് വഴി കർണ്ണാടകയിൽ എത്തിയ മാങ്കൂട്ടത്തിലിന് ഒളിയിടം ഒരുക്കി നൽകി സംരക്ഷിച്ചത് കർണ്ണാടകയിലെ കോൺഗ്രസ് MLA യുടെ മകനാണ്... BJP കർണ്ണാടക ഭരിച്ചപ്പോൾ പോലും തൊടാൻ പറ്റാതിരുന്ന വമ്പൻ അധോലോക സെറ്റപ്പ് ഉള്ള റിയൽ എസ്റ്റേറ്റ് -  ബിസിനസ് കിംഗ് ആണ് ഈ MLA....

ഇപ്പോഴെങ്കിലും ഷാങ്കൂട്ടം എന്ന പൊളിറ്റിക്കൽ ക്രിമിനൽ - മാഫിയ  സിണ്ടിക്കേറ്റിനെ പൊളിച്ചില്ലെങ്കിൽ അത് നാടിന് വലിയ വിപത്തായി മാറും....

അവിവാഹിതനായ ഒരു യുവകോൺഗ്രസ് നേതാവിൻ്റെ ലൈംഗിക ചപലതകൾ ആയി ഒതുക്കി കളയേണ്ട വിഷയം അല്ല രാഹുലിൻ്റെത്.. ചൂഷണത്തിന് ഇരയായവരെ ഭീഷണിപെടുത്തുന്ന അവൻ്റെ സന്ദേശങ്ങൾ ഒരു ടിപ്പിക്കൽ രാഷ്ട്രീയക്കാരൻ്റെ വെറും ക്ലീഷേ ഡയലോഗ് അല്ല... അത് എന്തും ചെയ്ത് കൂട്ടാൻ കഴിയുന്ന എല്ലാ രീതിയിലും ഉള്ള സംഘടിത ശേഷിയുടെ  ത്രെട്ട് തന്നെയാണ്... ആ ഭീഷണിക്ക് മുന്നിലാണ് വെള്ളായണി പോക്സോ വിഷയത്തിലെ ഇരയുടെ ബന്ധുക്കൾ നിശബ്ദരായത് ... മാങ്കൂട്ടാൻ പുറത്ത് പോയെങ്കിലും അവൻ്റെ ഹെഡ്മാസ്റ്റർ ഷാഫി  കോൺഗ്രസിൽ പവർഫുൾ ആയി നിൽക്കുന്നതും എന്തിന്നും പോന്ന സൈബർ പടയും കൂടുതൽ ഇരകൾ രംഗത്ത് വരുന്നതിന് തടസ്സമായി നിൽക്കുന്നു .... കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും നവമാധ്യമങ്ങളിൽ രാഹുൽ അനുകൂലികളായ കോൺഗ്രസ് - ലീഗുകാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല ..... അതാണ് ഇന്നത്തെ UDF രാഷ്ട്രീയത്തിൻ്റെ അവസ്ഥ... 2004 ൽ ലീഡർ K കരുണാകരൻ കോൺഗ്രസ് വിട്ട് DIC എന്ന പാർട്ടി രൂപീകരിച്ചപ്പോഴും പതറാതെ നിന്ന സംസ്ഥാനത്തെ കോൺഗ്രസ് രാഹുൽ വിഷയത്തിൽ പകച്ച് നിൽക്കുകയാണ്... കാരണം രാഹുൽ - ഷാഫി എന്ന ദ്വന്തങ്ങളേക്കാൾ അവരുടെ കൈവശമുള്ള ഡേറ്റകൾ ആണ് ചെന്നിത്തല ഒഴികെയുള്ള ഒട്ടുമിക്ക  സംസ്ഥാന നേതാക്കളുടെയും ഉറക്കം കെടുത്തുന്നത് ... കാര്യം രാഷ്ട്രീയമായി വിരുദ്ധപക്ഷത്ത് ആണെങ്കിലും സ്ത്രീ വിഷയത്തിൽ ചെന്നിത്തലയുടെ മോറൽ സൈഡ് സംശുദ്ധമാണ് എന്ന് തുറന്ന് പറയാൻ മടിയില്ല.... ആ സംശുദ്ധി സംസ്ഥാന കോൺഗ്രസിലെ പലർക്കും അഖിലേന്ത്യാ നേതാവ് വേണുവിനും ഇല്ല എന്നതാണ് ഷാങ്കൂട്ടത്തിലിൻ്റെ ട്രങ്ക് കാർഡ് ..... പലരെയും തുലച്ച് കളയാൻ പോന്ന നിർണ്ണായക തെളിവുകൾ അവരുടെ കൈവശം ഉണ്ട്... ആ തെളിവുകൾ പുറത്ത് വരും എന്ന് അവർ ഭയപ്പെടുന്നു...

മാങ്കൂട്ടത്തിലിന്ന് എതിരെ ആദ്യം ചില സോഷ്യൽ മീഡിയ ചർച്ചകൾ വന്നപ്പോൾ ''ഹൂ കെയേഴ്സ് " എന്ന് പറഞ്ഞ് അഹങ്കാരത്തോടെ നേരിട്ടപ്പോൾ രണ്ടാഴ്ചക്ക് ശേഷം കൂടുതൽ വെളിപ്പെടുത്തൽ മുഖ്യധാരാ മാധ്യമങ്ങൾ വഴി ചർച്ചയായപ്പോൾ മാങ്കൂട്ടാൻ്റെ ഹെഡ് മാഷ് ഷാഫി ഡൽഹിയിൽ നിന്ന് ബീഹാറിലേക്ക് പറന്നു ... രാഹുൽ ഗാന്ധി ബീഹാറിൽ നയിച്ച വോട്ട് ചോരി യാത്രയിൽ പങ്കെടുത്തു കൊണ്ടിരുന്ന KC വേണുഗോപാലിനെ കണ്ട് വിഷയങ്ങൾ സെറ്റ്ൽ ചെയ്യാൻ ആണ് ഷാഫി പറന്നത്... എന്നാൽ ചെന്നിത്തലയുടെയും VD സതീശൻ്റെയും കടുത്ത നിലപാടിന് മുന്നിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയും കോൺഗ്രസ് പാർലമെൻ്റ്റി പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്യാൻ നിർബന്ധിതർ ആയി...

ആ നടപടികളും മാധ്യമ വാർത്തകളും കൂസാതെ ലക്ഷങ്ങൾ പൊടിച്ച് യുവ സിനിമാ നടികളെ രംഗത്തിറക്കി നഷ്ടമായ പ്രതിച്ഛായ തിരിച്ച് പിടിക്കാനുള്ള പട്ടി ഷോകളുമായി രാഹുൽ  വീണ്ടും കളത്തിലിറങ്ങിയപ്പോൾ ആണ് രേഖാമൂലമുള്ള പരാതി വന്നത് ... FIR രജിസ്റ്റർ ചെയ്ത് മിനിട്ടുകൾക്കുള്ളിൽ ഒളിവിൽ പോയി ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ് താൽക്കാലിക ഉത്തരവ് വരുന്നതുവരെ അവൻ ഒളിവിലിരുന്ന് പോലീസ് സംവിധാനത്തെ വെല്ലുവിളിച്ചു... ഹൈക്കോടതിയിൽ നിന്ന് ലഭിച്ച താൽക്കാലികാശ്വാസത്തിൻ്റെ മറവിൽ അവൻ അഹങ്കരിച്ച് പുളച്ച് നടന്നപ്പോൾ അടുത്ത പരാതിയിൽ അവൻ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ പൂട്ട് വീണു....

അനിവാര്യമായ പതനം.... അതിന് വേഗം കൂട്ടിയത്  രാജ്യത്തെ നിയമങ്ങളെ കുറിച്ച് തരിമ്പും ബോധമില്ലാത്ത ഷാങ്കൂട്ടത്തിലിൻ്റെ സൈബർ പടയും....

https://www.facebook.com/share/p/17yBpfdiJS/

Saturday, January 3, 2026

കേരളത്തിലെ സാമൂഹിക ഘടന ഒരു പഠനം

സമീപകാലത്തെ രണ്ടു പഠനങ്ങൾ കേരള ജന സംഖ്യയിലെ സാമൂഹ്യ ഗ്രൂപ്പുകളുടെ ചേരുവ സംബന്ധിച്ച പ്രൊജക്ഷനുകൾ നടത്തിയതാണ് ചുവടെ കൊടുത്തിട്ടുള്ളത്.
Kerala Migration study(KMS)  യിലെയും ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ രണ്ടാം കേരള പഠനത്തിൻ്റെയും അനുമാനങ്ങളുമാണ് കൊടുത്തിരിക്കുന്നത്.
Kerala Migration study അനുസരിച്ച് ഹിന്ദുമത ത്തിൽ ജനിച്ചവർ( പട്ടിക വിഭാഗങ്ങളും പിന്നാക്ക വിഭാഗങളും ഉൾപ്പെടെ ) 53. 2 ശതമാനമാണ്. കേരള പഠനത്തിലെ അനുമാനം അനുസരിച്ച് പിന്നാക്ക ഹിന്ദു 30.2 ശതമാനവും മുന്നാക്ക ഹിന്ദു 14. 1 ശതമാനവും ' പട്ടിക വിഭാഗങ്ങൾ 9. 7 ശതമാനവുമാണ്. ഇതെല്ലാം ചേരുന്ന ഹിന്ദു (അതെന്തു ഹിന്ദുവാണോ എന്തോ ?)53 ശതമാനമാണ്.
KMS പ്രകാരം 16.9 ശതമാനം  ക്രിസ്ത്യൻ വിഭാഗങ്ങളും  29.3  ശതമാനം മുസ്ലീം വിഭാഗവുമാണ്.
കേരള പഠനത്തിൽ ക്രിസ്ത്യാനികൾ 15.7 ശതമാനമാണ്. മുസ്ലീം വിഭാഗം  30. 2 ശതമാനമാണ്.
ജന സംഖ്യയുടെ 20- 22 ശതമാനമാണ് ഈഴവർ .
നായർ വിഭാഗം '12- 14 ശതമാനം'
പട്ടിക വിഭാഗങ്ങൾ  10 ശതമാനമാണ്.

മതത്തെ പ്രത്യക്ഷത്തിൽ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്ന രണ്ടു രാഷ്ട്രീയ പാർട്ടികളാണ് പ്രബലമായിട്ടുള്ളത്. ബി. ജെ. പിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗുമാണ്.
സമസ്ത രാഷ്ട്രീയ വ്യവഹാരങ്ങളിലും മതത്തെയും മത സംജ്ഞകളെയും മരണാനന്തര മോക്ഷ പ്രാപ്തിയെയും എല്ലാം കൂട്ടിക്കുഴയ്ക്കുന്ന തനി മത സാമുദായിക രാഷ്ട്രീയം കളിക്കുന്ന ലീഗ് ജമാഅത്തെ ഇസ്ലാമി ബാന്ധവത്തോടെ ലക്ഷണമൊത്ത  വർഗീയ സ്വഭാവത്തിലേയ്ക്ക് നീങ്ങുയാണ് . തക്കം നോക്കി അതിലെ യാഥാസ്ഥിതിക മത പൗരോഹിത്വം കളം തിരിച്ചു പിടിക്കുകയും ചെയ്യുന്നു. EMS ഉം AKG യുമുള്ള സ്വർഗം കാംക്ഷിക്കുന്ന മാപ്പിള സഖാവ് കാഫിറല്ലാതെ മറ്റൊന്നുമല്ല എന്ന പ്രസ്താവന ഇങ്ങനെ വരുന്നതാണ്. CPI M  ലെ ഏതാണ്ട് എല്ലാ പ്രധാന നേതാക്കളേയും  ഹിന്ദു മത വർഗ്ഗീയ വാദികളാക്കി ചിത്രീകരിച്ചും ചാപ്പയടിച്ചുമാണ് UDF ൻ്റെ കാർമ്മികത്വത്തിൽ ഈ വിഭാഗത്തിൻ്റെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ കൺസോളിഡേഷനു വേണ്ടിയുള്ള  ഉപജാപങ്ങൾ അരങ്ങേറുന്നത്. ക്രിസ്തീയ സഭ ഒന്നാകെ  UDF നു പിന്നിൽ അണി നിരക്കുന്നു എന്നാണ് വാർത്തകൾ . മുസ്ലീം സംഘടനകളെ പോലെ  CPM കാർ സംഘികളായതിൻ്റെ മനോവേദനയോ അരക്ഷിതാവസ്ഥയോ അല്ല ക്രിസ്ത്യൻ സഭകളുടെ നീക്കത്തിന് ആധാരം. കാരണം അവരിൽ ഒരു ഭാഗം  സംഘപരിവാറുമായി ചങ്ങാത്തത്തിലാണ്  എന്നു കാണണം. പിന്നെന്തായിരിക്കും കാരണം ? അധികാരത്തിലെ പൗരോഹിത്യത്തിൻ്റെ പ്രാമാണികത ഉടൻ നേടുക എന്നതാണ് അടിയന്തിര കർത്തവ്യം. സൗകര്യം പോലെ സഭ ( അതിലെ മനുഷ്യർ ആകെ എന്നല്ല) സംഘപരിവാരത്തോടും ചേർന്നുകൊള്ളും.
ഒൻപതര കൊല്ലം നഷ്ടമായതെല്ലാം സമുദായത്തിനായി തിരിച്ചു പിടിക്കുകയാണ് അധികാര നേട്ടത്തിൻ്റെ ഉന്നം എന്നു പറഞ്ഞാണ് മുസ്ലീം ലീഗ് നേതാവ് കെ. എം ഷാജി പ്രചരണം നടത്തുന്നത്.
ഈ കൺസോളിഡേഷൻ ഉണ്ടാക്കുന്ന പ്രതിഫലനം 22 ശതമാനം വരുന്ന ഈഴവ വിഭാഗത്തിലും 12 ശതമാനം വരുന്ന നായർ വിഭാഗത്തിലും 10 ശതമാനം വരുന്ന ദളിത് സമൂഹങ്ങളിലും ഒരേ അനുപാതത്തിൽ അല്ലെങ്കിലും ഉണ്ടാകുക തന്നെയാകും ചെയ്യുക.
Left Hindutwa എന്നൊക്കെ വർഗീയവാദികളായ ജമാ അത്തെ ഇസ്ലാമിയുടെ ഇരുട്ടുമുറിയിൽ അപവാദം പ്രചരിപ്പിക്കാമെന്നല്ലാതെ അതിനൊന്നും ഇടതിനു കഴിയില്ല എന്ന് ഏറ്റവും നന്നായി അറിയുന്നത് സതീശൻ്റെ കുറുക്കൻ ബുദ്ധിക്കാണ്. ഇടതു പക്ഷത്തിൻ്റെ കുറെ വോട്ടുകൾ ബി ജെ പി യിൽ ഈ പ്രചരണം വഴി എത്തിച്ച് ഇരട്ട നേട്ടം കൊയ്യാം എന്നതാണ്  UDF രാഷ്ട്രീയ കുടില തന്ത്രം 'അതു നടപ്പിലാക്കി കൊടുക്കുന്ന പണി ജമാ അത്തെ ഇസ്ലാമി തീണ്ടിയ ലീഗാണ് ചെയ്യുന്നത്.

ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും കേരളത്തെ കുറിച്ചും ഇന്ത്യ എന്ന ഫെഡറൽ രാജ്യത്തിനുള്ളിലെ  കേരളത്തെ കുറിച്ചും പറഞ്ഞും പ്രചരിപ്പിച്ചും രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ഇടതു പക്ഷം സകല ശക്തിയും ഉപയോഗിക്കേണ്ടത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ മാത്രമല്ല രാഷ്ട്രീയ ദൗത്യങ്ങളുടെ അളവുകോൽ.

മതാടിസ്ഥാനത്തിലുള്ള എല്ലാ കൺസോളിഡേഷനും നാടിനെ തകർക്കും . അതിനു വ്യത്യാസമില്ല എന്നു ഒപ്പിട്ടു നടക്കുന്ന സാംസ്കാരിക നായകന്മാർ ഓർമ്മിക്കുന്നതു നന്നായിരിക്കും.