Thursday, July 24, 2025

ഉമ്മൻ ചാണ്ടിയും വിഎസും സമാനതയുള്ളവരോ? കെ.കെ.ഷാഹിന

ഉമ്മൻ ചാണ്ടി ജനകീയനായിരുന്നു. സൗമ്യനായിരുന്നു. കോൺഗ്രസ്സ് അനുഭാവികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു. അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ആളുകൾ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. കാരണം വിശ്വാസത്തെ രാഷ്ട്രീയത്തിന് വേണ്ടിയും രാഷ്ട്രീയത്തെ വിശ്വാസത്തിനു വേണ്ടിയും തരാതരം പോലെ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. അതിൽ യാതൊരു തെറ്റുമില്ല എന്ന് കരുതിയിരുന്ന ഒരാൾ. ഭരണഘടന അനുശാസിക്കുന്ന, നെഹ്‌റു ഉയർത്തിപ്പിടിച്ച സെകുലറിസം ഇതല്ലല്ലോ എന്നൊന്നും ഓർത്തു തല പുണ്ണാക്കേണ്ട ആവശ്യമേയില്ലാത്ത രാഷ്ട്രീയക്കാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം. അത് കൊണ്ട് അദ്ദേഹത്തിന്റെ ശവകുടീരം ഒരു തീർത്ഥാടനകേന്ദ്രമായി മാറുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. അതിനെ പരിഹസിക്കേണ്ടതുമില്ല.

പക്ഷേ 

ഉമ്മൻ ചാണ്ടിയെയും വി എസിനെയും താരതമ്യം ചെയ്ത്, രണ്ട് പേരും ഒരു പോലെയാണെന്ന് വരുത്തി തീർക്കാനുള്ള ആ ശ്രമമുണ്ടല്ലോ, അത് അങ്ങേയറ്റം പരിഹാസ്യമാണ്.

ഒരാൾ കേരളചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായ, ഏറ്റവും പിന്തിരിപ്പനായ വിമോചന സമരത്തിൽ നിന്നുയർന്നു വന്ന നേതാവ്. നതിങ് മോർ നതിങ് ലെസ്സ്.

അതായത് ഉത്തമാ.. ഒരാൾ പാളെൽ കഞ്ഞി കുടിപ്പിക്കാനും തമ്പ്രാൻ എന്ന് വിളിപ്പിക്കാനും ശ്രമിച്ച, ദളിതനായ ചാത്തൻ മന്ത്രി പൂട്ടാൻ പോയാൽ മതി എന്ന് പറഞ്ഞ ഒരു മൂവ്മെന്റിന്റെ വക്താവ്.
മറ്റെയാൾ അത് തടഞ്ഞ, സാധാരണ മനുഷ്യരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാനും, അവർക്ക് അഭിമാനത്തോടെ നിവർന്നു നിൽക്കാനും വേണ്ടി പോരാടിയ ഒരു പ്രസ്ഥാനത്തിന്റെ നേതാവ്.

സോറി. They are not the same.

അത് കൊണ്ട്,  ശവകുടിരത്തിൽ പ്രാർത്ഥിക്കുന്നവരെ പരിഹസിക്കേണ്ടതില്ല. അവർ മതവിശ്വാസികളാണ്. അവർ വിശ്വസിച്ചോട്ടെ.

പക്ഷേ വി എസും ഉമ്മൻ‌ചാണ്ടിയും ഒരേ പോലെ ആയിരുന്നു എന്ന ആ നരേറ്റീവ് ഉണ്ടല്ലോ😄😄😄 അതിന് ഇടാൻ പറ്റിയ ഇമോജി ഒന്നും ഫേസ് ബുക്ക്‌ കണ്ട് പിടിച്ചിട്ടില്ല 😎

https://www.facebook.com/share/p/1B9fuhRRXC/

No comments:

Post a Comment