Wednesday, May 24, 2023

മലയാളികൾക്കെതിരെ പ്രചരിക്കുന്ന നുണയുടെ സത്യാവസ്ഥ.. 1️⃣


1️⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൈദ്യുതി നിരക്കുള്ളത് കേരളത്തിലാണ്.

തെറ്റാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കറന്റ് ചാർജ് ഈടാക്കുന്നത്   മഹാരാഷ്ട്ര,രാജസ്ഥാൻ
എന്നീ സംസ്ഥാനങ്ങളാണ്.

രാജസ്ഥാനിൽ
ആദ്യത്തെ 50 യൂണിറ്റുകൾ 4.75 രൂപ.
51 മുതൽ 6.50 രൂപ.151 മുതൽ 300 യൂണിറ്റ് വരെ 7.35 രൂപ 

മഹാരാഷ്ട്രയിൽ
യൂണിറ്റിന് 3.46 രൂപ (100 യൂണിറ്റ് വരെ) യൂണിറ്റിന് 7.43 രൂപ (300 യൂണിറ്റ് വരെ)

കേരളം
51-100  യൂണിറ്റിന്    3.95
101-150 യൂണിറ്റിന് 5.00

*********************************
2️⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ 
   ഇന്ധന നികുതി കേരളത്തിലാണ്.

വസ്തുത
പെട്രോളിന് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് മധ്യപ്രദേശും ഡീസലിന് രാജസ്ഥാനുമാണ്. 
Petrol.33% VAT +1%Cess
Diesel. 23% VAT+1% Cess

Kerlam
petrol. 30.8%.
Diesel. 22.76%
**********************************

3️⃣ ഏറ്റവും കൂടുതൽ വെഹിക്കിൾ  ടാക്സ്
   ഈടാക്കുന്നത് കേരളത്തിലാണ്.

വസ്തുത
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെഹിക്കിൾ  ടാക്സ് ഈടാക്കുന്നത് കർണാടകയും ആന്ധ്രയുമണ് കർണാടക13% to 20% 
ആന്ധ്ര 12% To 14%. 
കേരളം 8%.
***********************************

4️⃣ കേരളം മദ്യം വിറ്റാണ് ജീവിക്കുന്നത് 

വസ്തുത
സംഘികൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു കള്ളം ആണിത്..
കേരളത്തിന്റെ വരുമാന കണക്ക് നോക്കാം
നികുതി വരുമാനം:             65,785 കോടി
നികുതിയേതര വരുമാനം:15,070കോടി
കേന്ദ്ര നികുതി വിഹിതം:   22,798 കോടി
ഗ്രാന്റ് ഇൻ എയ്ഡ്             11,702 കോടി
------------------------------------------------------------------
ആകെ വരുമാനം             1,15,355 കോടി
------------------------------------------------------------------

ഇതിൽ സംസ്ഥാന നികുതി വരുമാനമായ 65,785 കോടിയുടെ 39% ആണ്  വാറ്റ്. 

അതായത് പെട്രോൾ, ഡീസൽ, മദ്യം എന്നീ മൂന്നിനങ്ങളിൽ നിന്നുള്ള വരുമാനം : 65,785*39%= 26,556 കോടി .

26,556 കോടിയിൽ മദ്യത്തിൽ നിന്ന് മാത്രം വരുമാനം 9,200 കോടി (34 %)

അതായത് കേരളത്തിന്റെ മൊത്തം നികുതി വരുമാനമായി 1,15,355 കോടിയിൽ 9200 കോടി ( 8%) മാത്രമാണ് മദ്യ നികുതിയിൽ നിന്നുള്ള വരുമാനം.

എന്നാൽ  യൂപിക്ക് 31,500 കോടി രൂപ എക്സൈസ് വരുമാനമായി ലഭിച്ചു  ആകെ നികുതി വരുമാനത്തിന്റെ 22%. 
കർണാടക സർക്കാരിന്റെ വരുമാനത്തിന്റെ 21 ശതമാനം മദ്യവിൽപ്പനയിലൂടെയാണ് ലഭിച്ചത്. തമിഴ്‌നാട്, 15%, ആന്ധ്രാപ്രദേശ്, 12% 
ഡൽഹി 12%,  തെലങ്കാന,11%  തുടങ്ങിയ സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ 10% ലധികം  എക്സെസ് നികുതിയിൽ നിന്നാണ്. 

പക്ഷെ 8% വരുമാനം മാത്രമുള്ള കേരളത്തിനാണ്പഴി മുഴുവൻ. ഇനി നിങ്ങൾ പറയൂ  
കേരളം മദ്യം വിറ്റാണോ ജീവിക്കുന്നത് ?
**************************************

5️⃣ ഏറ്റവും കൂടുതൽ  അഴിമതി നടക്കുന്നത് കേരളത്തിലാണ്?

വസ്തുത
ട്രാൻസ്പേരൻസി ഇന്റർനാഷണൽ
വാച്ച്ഡോഗ് എന്നി ഏജൻസികൾ നടത്തിയ സംസ്ഥാനാടിസ്ഥാനത്തിലുള്ള സർവേയിൽ, കേരളം രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി അടയാളപ്പെടുത്തി.

രാജസ്ഥാൻ  78%. .ബീഹാർ 75% 
ജാർഖണ്ഡ് 74%.   ഉത്തർപ്രദേശ് 74% 
തെലങ്കാന 67%    കർണാടക 63% 
പഞ്ചാബ്  63%      തമിഴ്നാട് 62%
ഛത്തീസ്ഗഡ് 57%. മധ്യപ്രദേശ് 55%
മഹാരാഷ്ട്ര 55%
കേരളം 10 %
വസ്തുത ഇതായിരിക്കെ ഏറ്റവും അഴിമതി കേരളത്തിലാണന്ന് പറയുന്നവരുടെ ഉദ്ദേശ്യം വ്യക്തമല്ലേ ?
************************************

6️⃣ ഏറ്റവും പുതിയ രോഗങ്ങൾ ഉണ്ടാവുന്നത് കേരളത്തിലാണ്.!!

വസ്തുത
രോഗങ്ങൾ കണ്ടു പിടിക്കുന്നത് കേരളത്തിലാണന്ന് തിരുത്തണം. 
മറ്റ് സംസ്ഥാനങ്ങളിൽ രോഗങ്ങൾ കണ്ടെത്താൻ പോയിട്ട് കണ്ടെത്തിയ രോഗത്തിന് ചികിസ പോലും കിട്ടാറില്ലല്ലോ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ മികവറിയാൻ 
ഈ ഒറ്റ കണക്ക് മാത്രം മതി.

ശിശുമരണ നിരക്ക്: 

ഇന്ത്യ   27.66
യുപി    50.4. 
കേരളം  4.4. 

മാതൃമരണ അനുപാതം(MMR)
ഇന്ത്യ         103.
യൂപി          167.
ഗുജറാത്ത് 70.
കേരളം        30.

*************************************

7️⃣ ഏറ്റവും കൂടുതൽ മദ്യവും  മയക്കുമരുന്നും ഉപയോഗിക്കുന്നത് കേരളത്തിലാണ്. 

വസ്തുത.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ
മദ്യം കഴിക്കുന്ന ജനങ്ങൾ അരുണാചൽ പ്രദേശിലാണ്. 52.5%.
തൊട്ടുപിന്നിൽ തെലങ്കാന 43.4% സിക്കിം 39.9% എന്നി സംസ്ഥാനങ്ങളാണ്. 
കേരളം ആദ്യ പത്തിൽ പോലുമില്ല.
***********************************

8️⃣ ക്യാൻസർ രോഗികൾ ഏറ്റവും കൂടുതൽ കേരളത്തിലാണ്!!

വസ്തുത
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ളത് കേരളത്തിലല്ല
മേലാലയയിലാണ് 157. 
രണ്ടാം സ്ഥാനത്ത് കേരളമാണ്.
ഒരു ലക്ഷത്തിൽ 155 പേർക്ക് ക്യാൻസർ ബാധിക്കുന്നുണ്ട്. ദേശിയ ശരാശരി 107 ആണ്. ഉയർന്ന ആയൂർ ദൈർഘ്യവും പരമാവധി രോഗങൾ  കണ്ടെത്തുന്നതും
ഒക്കെയാണ് കാരണം.

ലോക രാജ്യങ്ങളിലെ കാൻസർ നിരക്ക് പരിശോധിച്ചാൽ ഇത് മനസിലാകും

1 ഓസ്ട്രേലിയ  468.0
2 ന്യൂസിലാന്റ്   438.1
3 അയർലൻഡ്   373.7
4 ഹംഗറി            368.1
5 അമേരിക്ക     352.2
6 ബെൽജിയം      345.8
7 ഫ്രാൻസ്          344.1
8 ഡെൻമാർക്ക്   340.4
9 നോർവേ         337.8
10 നെതർലാൻഡ്സ് 334.1
11 കാനഡ          334.0
12 ഫ്രാൻസ്        324.2
13 ബ്രിട്ടൻ              319.2
*********************************

ഏറ്റവും കൂടുതൽ ഡയബറ്റിക് രോഗികൾ കേരളത്തിലാണ്.

വസ്തുത
ശരിയാണ് ഇന്ത്യ പ്രമേഹത്തിന്റെ 
ലോക തലസ്ഥാനം ആയതു പോലെ
കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമാണ്. 
***********************************

9️⃣ ഏറ്റവും കൂടുതൽ ലഹരി മരുന്നകൾ ഉപയോഗിക്കുന്നത് കേരളത്തിലാണ്.

വസ്തുത
പൂർണ്ണമായും തെറ്റാണ്. ഏറ്റവും കുറവ് ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.  
1. രാജ്യത്തു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരി മദ്യമാണ്. 
10 നും 75 നും ഇടയിൽ പ്രമായുള്ളവരിൽ 14.6% ഇന്ത്യക്കാർ(16 കോടി ) 
മദ്യം ഉപയോഗിക്കുന്നവരാണ്. 

ആണുങ്ങളിൽ 27.3% പേരും  സ്ത്രീകളിൽ 1.6% പേരും മദ്യം ഉപയോഗിക്കുന്നു. 
ഏറ്റവും കൂടുതൽ
മദ്യം കഴിക്കുന്ന ജനങ്ങൾ 
അരുണാചൽ പ്രദേശിലാണ്. 52.5%.
തൊട്ടുപിന്നിൽ തെലങ്കാന 43.4% സിക്കിം 39.9% എന്നി സംസ്ഥാനങ്ങളാണ്. 

 2. മദ്യം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്നത് Cannabis ആണ്. ഇതിൽ നിയമ വിധേയമായ  ഭാങ്ക് (Bhang)  ഉപയോഗിക്കുന്നവർ 2%(2.2 കോടി) ഉം നിയമവിരുദ്ധമായ കഞ്ചാവ് ചരസ്‌ എന്നിവ ഉപയോഗിക്കുന്നവർ 1.2%, 1.3കോടി
Cannabis ന്റെ ഉപയോഗം ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, പഞ്ചാബ്, സിക്കിം, ചത്തിസ്ഗഡ്, ഡൽഹി എന്നിവയാണ്.

3. രാജ്യത്തു 2.1% പേർ (2.26 കോടി) Opioids ഉപയോഗിക്കുന്നുണ്ട്. 
( ഒപ്പിയം, പോപ്പി, ഹെറോയിൻ, ബ്രൗൺ ഷുഗർ, Pharmaceutical opiods ഇതെല്ലാം ഈ ഗണത്തിൽ വരും). 

സിക്കിം, അരുണചൽ പ്രദേശ്, നാഗലാൻഡ്, മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് opioid  ഉപയോഗത്തിൽ മുന്നിൽ.

കഞ്ചാവ് ഉപഭോഗത്തിൽ ഏറ്റവും പുറകിലുള്ള സംസ്ഥാനം കേരളമാണ്. (കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി മാത്രമാണ് കേരളത്തിനും പുറകിലുള്ളത് )
Opioids ഉപയോഗത്തിലും കേരളം ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്. ജനസംഖ്യയുടെ 0.4 % മാണ് Opiods  ഉപയോഗിക്കുന്നത്.

രാജ്യത്തെ മയക്ക്മരുന്ന് കടത്തിന്റെ
ചില വിവരങ്ങൾ കൂടി നോക്കാം
21,000 കോടി രൂപ വിലമതിക്കുന്ന 3000 കിലോ ഹെറോയിൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഗുജറാത്തിലെ അധാനിയുട മുന്ദ്ര പോർട്ടിൽ നിന്ന് 
DRI പിടികൂടിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ഗുജറാത്തിൽ അധാനിയുടെ മുന്ദ്ര പോർട്ടിൽ നിന്ന് തന്നെ 376.5 കോടി രൂപ വിലവരുന്ന 
75.3 കിലോ ഹെറോയിൻ ഭീകരവിരുദ്ധ സേന (ATS) പിടികൂടി.

മെയ് മാസത്തിൽ  തന്നെ മുന്ദ്ര തുറമുഖത്തിന് സമീപം കണ്ടെയ്‌നറിൽ നിന്ന് 500 കോടി രൂപ വിലമതിക്കുന്ന 
56 കിലോ കൊക്കെയ്ൻ DRI പിടികൂടിയിരുന്നു.

ഏപ്രിലിൽ ഗുജറാത്ത് ATS ഉം 
DRI ചേർന്ന് കച്ചിലെ കാണ്ട്‌ല തുറമുഖത്ത് കണ്ടെയ്‌നറിൽ ഒളിപ്പിച്ച 1300 കോടി രൂപ വിലവരുന്ന 260 കിലോ ഹെറോയിൻ പിടികൂടിയിരുന്നു. 

ഗുജറാത്ത് എടിഎസും ഡിആർഐയും സംയുക്ത ഓപ്പറേഷനിൽ ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് എത്തിയ ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോ ഹെറോയിൻ കണ്ടെടുത്തു.

രാജ്യത്തെ മയക്ക്മരുന്നിന്റെ തലസ്ഥാനം ഗുജറാത്താണന്ന് 
പറയണ്ട സ്ഥിതിയാണ്
*************************************

🔟 ഹവാല ഇടപാട് ഏറ്റവും കൂടുതൽ കേരളത്തിലാണ്

വസ്തുത
തത്വത്തിൽ ശരിയാണ്. ഇന്ത്യയിൽ ഏറ്റവും അധികം വിദേശപണം എത്തുന്ന സംസ്ഥാനം എന്ന നിലയിൽ
ധാരാളം പേർ ഹവാലയായി പണം അയക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം താരതമ്യന ചെറിയ തുകകളാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹവാല ഇടപാടുകൾ നടന്നത് ഗുജറാത്തിലാണ്
2013 ഡിസംബറിലും
2014 ജനുവരിയിലുമായി ഒരു സ്വകാര്യ ബാങ്കിന്റെ സൂറത്തിലെ രണ്ട് ശാഖകളിലായി 10,000 കോടി രൂപ  ദുബായിലേക്കും ഹോങ്കോങ്ങിലേക്കും അയച്ച ഹവാല ശൃംഗലയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 
പിടി കൂടി.

മറ്റൊരു വലിയ ഹവാല ഇടപാട് നടന്നതും ഗുജറാത്തിലാണ്.2014 ൽ
ICICI ബാങ്കിന്റെ അഹമ്മദാബാദ് ശാഖയിൽ 5395കോടിയാണ് ഒറ്റ ഇടപാടിൽ ഹവാലയായി മറിഞ്ഞത്.

2018-ൽ 2,253 കോടി രൂപയുടെ വ്യാജ ഇറക്കുമതി കേസിൽ മുംബൈയിലെ ഏറ്റവും വലിയ ഹവാല ഇടപാടുകാരിൽ ഒരാളായ മുഹമ്മദ് ഫാറൂഖിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  അറസ്റ്റ് ചെയ്തു
*************************************

1️⃣1️⃣ സ്വർണക്കടത്തിന്റെ കേന്ദ്രം    കേരളമാണ്.!! 

വസ്തുത
ലോക്‌സഭയിൽ ധനമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം പത്തുവർഷത്തിനിടെ 7,722 കേസുകളുമായി തമിഴ്‌നാട് ഒന്നാം സ്ഥാനത്തും മഹാരാഷ്ട്ര (7,047), കേരളം (5,080) എന്നിവരും തൊട്ടുപിന്നാലെയാണ്.

ഇന്ത്യയിൽ പിടികൂടിയ വമ്പൻ സ്വർണക്കടത്തുകളുടെ വിവരങ്ങൾ കാണുക. അവയൊന്നും കേരളത്തിലല്ല. 

# 2014-നും 2019-നും ഇടയിൽ 
 4242 കിലോഗ്രാം സ്വർണം 
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ  ഗുജറാത്തിലേക്ക് കടത്തിയ റുതുഗ്ന ത്രിവേദി പിടിയിലായി.

# 1400 കോടി രൂപയുടെ സ്വർണക്കടത്ത് കേസിലെ പ്രതി ഭാർഗവ് തന്തിയെ ഡിസംബർ 3 ന് അമ്‌റേലിയിൽ നിന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു

# രാജ്യത്തെ വിവിധ തുറമുഖങ്ങൾ വഴി പിച്ചള സ്‌ക്രാപ്പിന്റെ മറവിൽ 4,500 കിലോ സ്വർണം കടത്തിയ ബെംഗളൂരു സ്വദേശി റയീസ് അഹമ്മദിനെ 2022 ഫെബ്രുവരി 13ന് DRI അറസ്റ്റ് ചെയ്തു.

# 2018 ൽ ഹൈദ്രാബാദിലെ ശ്രീകൃഷ്ണ
ജ്വല്ലേഴ്‌സ് നികുതി വെട്ടിച്ച് കടത്തി 
ED പിടിച്ചത് 1100 കിലോ സ്വർണം.
*************************************

1️⃣2️⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലാത്തവർ കേരളത്തിലാണ്.!!
വസ്തുത 
രാജ്യത്തെ തൊഴിലില്ലായ്മ കൂടുതലുള്ള 
സംസ്ഥാനങ്ങൾ  താഴെ പറയുന്നവയാണ്
ജമ്മു & കാശ്മീർ  23.2%
രാജസ്ഥാൻ        24.8%
ഹരിയാന            22.9%
ത്രിപുര                17.0%
കേരളം                4.8%
ദേശീയ ശരാശരി 7.33%

തൊഴിലില്ലായ്മ കൂടുതൽ ഉള്ള 
ആദ്യ 10 സംസ്ഥാനങ്ങളിൽ പോലും കേരളമില്ല .കേരളത്തിൽ 
തൊഴിലില്ലാത്തവർ ഉണ്ടന്ന് പറയുമ്പോൾ തന്നെ 45 ലക്ഷം 
അന്യ സംസ്ഥാന തൊഴിലാളികൾ 
കേരളത്തിൽ ജോലി ചെയ്യുന്നുണ്ടന്ന് ഓർക്കണം.
*************************************

1️⃣3️⃣. ഏറ്റവും കൂടുതൽ വ്യവസായങ്ങൾ പൂട്ടിപ്പോയ സംസ്ഥാനം കേരളമാണ്

വസ്തുത
സംഘികൾ കാലങ്ങളായി പ്രചരിപ്പിക്കുന്ന നുണയാണിത്
ഒറ്റകാര്യം മാത്രം മതി ഇത് പൊളിക്കാൻ
45 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. കൃഷിയും വ്യവസായവുമില്ലങ്കിൽ ഇവരെല്ലാം എവിടെയാണ് ജോലിയെടുക്കുന്നത്?
റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 7796 വ്യവസായ യൂണിറ്റുകൾ 
പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ
8 മാസത്തിനുള്ളിൽ 96241 ചെറുകിട വ്യവസായങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഭൂ വിസ്ത്രതിയുടെ അടിസ്ഥാനത്തിൽ (ഒരു കിലോമീറ്ററിൽ എത്ര വ്യവസായം എന്ന് പരിശോധിച്ചാൽ ) 
തമിഴ് നാടിനെക്കാൾ കൂടുതൽ വ്യവസായം കേരളത്തിലുണ്ടന്ന് കാണാം

************************************

1️⃣4️⃣ ഇന്ത്യയിലെ ഏറ്റവും മോശം റോഡ്    കേരളത്തിലാണ്!! ഇത് പൂർണ്ണമായും നുണയാണ്

വസ്തുത
ഇന്ത്യയിലെ ഏറ്റവും മോശം റോഡുള്ളത്
യൂപിയിലാണ്.റോഡിലെ ഗട്ടറിൽ വീണ് മരിച്ചവരുടെ കണക്ക് നോക്കിയാൽ 
ഇത് മനസിലാക്കാം.
ഉത്തർപ്രദേശ് 3428, മഹാരാഷട്ര.1410.
മദ്ധ്യപ്രദേശ്.1244, ബംഗാൾ.783
ബീഹാർ. 659,   ഗുജറാത്ത്.  597.... 

റോഡ് ഡെൻസിറ്റി എടുത്താൽ
ദേശീയ ശരാശരിയുടെ 1420. sq/km
മൂന്നിരട്ടി റോഡുള്ള 5268.sq/km,  

ഏറ്റവുമധികം വാഹനങ്ങൾ ഉള്ള. 
(ആകെ ഒന്നരക്കോടി വാഹനങ്ങൾ )

കേരളത്തിൽ നാലിൽ ഒരാൾക്ക് (24.2%) കാർ ഉള്ളപ്പോൾ ദേശീയ ശരാശരി 
7.5% മാത്രമാണ്.)

സംസ്ഥാനമായിട്ടും കേരളം ഈ പട്ടികയിൽ ആദ്യ പത്തിൽ പോലുമില്ല. 
***********************************

1️⃣5️⃣ ഏറ്റവും കൂടുതൽ സ്ത്രീ പീഡനം നടക്കുന്നത് കേരളത്തിലാണ്!!

വസ്തുത
NCRB യുടെ 2021 ലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്  തൊട്ടുപിന്നാലെ മധ്യപ്രദേശും ഉത്തർപ്രദേശും. കഴിഞ്ഞ വർഷം രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത 31,677 ബലാത്സംഗ കേസുകളിൽ 6,337 എണ്ണം രാജസ്ഥാനിലും 2,947  മധ്യപ്രദേശിലും 2,845 എണ്ണം ഉത്തർപ്രദേശിലും 
മഹാരാഷ്ട്രയിൽ 2,506 എന്നിങ്ങനെയാണ്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 2021-ൽ 1,226 ബലാത്സംഗ കേസുകൾ ഉണ്ടായി ,

2021-ൽ രാജ്യത്തുടനീളം 4,28,278 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 56,083 കേസുകളുമായി ഉത്തർപ്രദേശാണ് പട്ടികയിൽ ഒന്നാമത്, 40,738 കേസുകൾ രജിസ്റ്റർ ചെയ്ത രാജസ്ഥാനാണ് രണ്ടാമത്. 39,526, കേസുകളുമായി മഹാരാഷ്ട്രയും 35,884 കേസുകളുമായി പശ്ചിമ ബംഗാളും മൂന്നും നാലും സ്ഥാനത്താണ്.

ഇതെല്ലാം മറച്ച് വച്ചാണ്  കേരളത്തിലാണ് ഏറ്റവും കൂടുതൽ 
സ്ത്രീപിഡനമെന്ന കള്ളം സംഘികൾ പ്രചരിപ്പിക്കുന്നത്.

1️⃣6️⃣ വിദേശ ചികിത്സ.
അവസാനമായി വിദേശത്ത് ചികിസക്ക് പോകുന്നതിനെക്കുറിച്ച്

ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനം കേരളത്തിലേതാണന്ന് തുടർച്ചയായി പറയുന്നത് നീതി ആയോഗും ഫാമിലി ഹെൽത്ത് സർവ്വേയുമൊക്കെയാണ്. 

മിത്രങ്ങൾ ശ്രദ്ധിക്കുക കേരളം ഇന്ത്യയിലെ മികച്ചതെന്നാണ് പറഞ്ഞത് ലോകത്തിലെ മികച്ചതെന്നല്ല.
അതുകൊണ്ടാണ് സുഷമാ സ്വരാജും അരുൺ ജയ്റ്റ്ലിയും സോണിയ ഗാന്ധിയും ഉമ്മൻ ചാണ്ടിയും പിണറായി വിജയനുമെല്ലാം വിദേശത്ത് ചികിത്സക്ക്
പോയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ലോകത്തിലെ മികച്ച ചികിത്സ സംവിധാനം ഇന്ത്യയിൽ ഇല്ലാത്തതിനാൽ കൂടിയാണ്.

No comments:

Post a Comment