Sunday, January 29, 2023

'Glorious dust'; ഗാന്ധിജിയുടെ കൊലപാതകത്തിന്റെ പിറ്റേന്ന് ‘പാകിസ്താൻ ടൈംസ്’ പത്രത്തിൽ വിഖ്യാത കവി ഫൈസ് അഹ്മദ് ഫൈസ് എഴുതിയ എഡിറ്റോറിയൽ

മ​ഹാ​ത്മാ ഗാ​ന്ധി വി​ട ​
പ​റ​ഞ്ഞി​രി​ക്കു​ന്നു. മെ​ലി​ഞ്ഞ 
ശ​രീ​ര​വും പ്രാ​യം ചെ​ന്ന സ്വ​ര​വു​മു​ള്ള, ആ ​മ​നു​ഷ്യ​ന്റെ ക​ഴി​ഞ്ഞ കു​റെ 
മാ​സ​ങ്ങ​ളാ​യി അ​ണ​ഞ്ഞു​ 
തു​ട​ങ്ങി​യി​രു​ന്ന ശ​രീ​ര​വും ശ​ബ്ദ​വും - ഇ​നി ലോ​കം അ​ടു​ത്ത​നു​ഭ​വി​ക്കി​ല്ല. 
ഒ​രു​പാ​ടൊ​രു​പാ​ടു പേ​ർ​ക്ക് അ​ദ്ദേ​ഹം ക​രു​ണാ​ർ​ദ്ര​മാ​യ സ്നേ​ഹ​ത്തി​ന്റെ​യും ഭീ​തി ​സ്പ​ർ​ശി​ക്കാ​ത്ത ധ​ർ​മ​ബോ​ധ​ത്തി​ന്റെ​യും കാ​ലാ​തി​വ​ർ​ത്തി​യാ​യ മു​ദ്ര​യാ​യി​രു​ന്നു.
ദേ​ശീ​യ​ത​ക്കും മു​മ്പു​ള്ള കാ​ല​ത്ത് 
ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്റെ ഊ​ഷ​ര ഭൂ​മി ആ​ദ്യ​മാ​യി ഉ​ഴു​തു​മ​റി​ച്ച​യാ​ൾ. ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് സ്വാ​ത​ന്ത്ര്യം ന​ൽ​കി വൈ​കി​മാ​ത്രം ഫ​ല​വും കാ​യു​മി​ട്ട വി​ത്തു​ക​ളെ​യും തൈ​ക​ളെ​യും ന​ട്ടു​ വ​ള​ർ​ത്തി​യ​
ആ​ൾ. ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ അ​ധ്യാ​യ​ത്തി​ന് നാ​ന്ദി​യാ​കു​ന്ന​തി​നും മു​മ്പ് ച​രി​ത്ര​ത്തി​ലേ​ക്ക് 
ന​ട​ന്നു​ ക​യ​റി​യി​രു​ന്നു ഗാ​ന്ധി.
ദേ​ശീ​യ വി​മോ​ച​ന​മെ​ന്ന 
ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​മ്മു​ടെ ആ​രം​ഭ 
യാ​ത്ര​ക​ളി​ൽ അ​ദ്ദേ​ഹ​മാ​യി​രു​ന്നു വ​ഴി വെ​ട്ടി​ത്തെ​ളി​ച്ച​ത്, ഹി​ന്ദു​വി​ന് മാ​ത്ര​മ​ല്ല, മു​സ്‍ലി​മി​നും. പി​ന്നീ​ടെ​​പ്പെ​ഴോ 
അ​രു​താ​ത്ത ചി​ല കാ​ര​ണ​ങ്ങ​ളു​ടെ 
പേ​രി​ൽ നാം ​വ​ഴി​പി​രി​ഞ്ഞു. അ​പ്പോ​ഴും പ​ക്ഷേ, ദേ​ശീ​യ​ല​ക്ഷ്യ​ങ്ങ​ൾ ഒ​ന്നു​ 
പോ​ലെ നി​ന്നു- അ​ഥ​വാ, ഇ​ന്ത്യ​ൻ 
ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ എ​ല്ലാ മ​നു​ഷ്യ​ർ​ക്കും ച​ങ്ങ​ല​ക്കെ​ട്ടു​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യം സ​ഫ​ല​മാ​ക്കാ​നാ​യി ന​മ്മു​ടെ 
യാ​ത്ര​ക​ൾ. 
ഈ ​കാ​ല​മ​ത്ര​യും ന​മ്മു​ടെ രാ​ഷ്ട്രീ​യ​മാ​യി​രു​ന്നി​ല്ല ഗാ​ന്ധി​ജി​യു​ടേ​ത്. 
പ​​ല​പ്പോ​ഴും അ​ദ്ദേ​ഹം പ​റ​ഞ്ഞ​തും 
ചെ​യ്ത​തും ആ​വേ​ശി​ക്കാ​നാ​കാ​തെ നാം ​ത​ർ​ക്കി​ച്ചു​നി​ന്നു, അ​തി​നാ​യി 
ചി​ല​പ്പോ​ൾ ഹിം​സ​യു​ടെ കൊ​ടിപി​ടി​ച്ചു. ചി​ല​പ്പോ​ഴൊ​ക്കെ​യും നാം ​
കാ​ലു​ഷ്യ​ത്തോ​ടെ സം​സാ​രി​ച്ചി​ട്ടു​ണ്ട്.
അ​രി​ശം നി​റ​യു​ന്ന വാ​ക്കു​ക​ൾ 
കു​റി​ച്ചി​ട്ടു​ണ്ട്. ഇ​ന്നി​പ്പോ​ൾ എ​ല്ലാം പ​ഴ​യ​പ​ടി​പോ​ലെ​  ആ​യി ​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വ​ഴി​ക​ളെ​ല്ലാം ഏ​ക​മു​ഖ​മാ​കു​ക​യും 
ചെ​യ്തു. ഈ ​മ​ഹി​ത​മാ​യ അ​വ​സാ​ന നാ​ളു​ക​ൾ​ക്കാ​യി ഗാ​ന്ധി​യെ​ന്ന 
എ​ന്നെ​ന്നും മ​ഹാ​നാ​യ മ​നു​ഷ്യ​നു​ 
വേ​ണ്ടി ഗാ​ന്ധി​യെ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നെ അ​ദ്ദേ​ഹം ബ​ലിന​ൽ​കി.
ന​മ്മി​ൽ പ​ല​ർ​ക്കും കാ​ണാ​നാ​യി​ല്ലെ​ങ്കി​ലും, അ​ദ്ദേ​ഹം വ്യ​ക്ത​മാ​യി ക​ണ്ടു- 
ഇ​ന്ത്യ​യു​ടെ​യും പാ​കി​സ്താ​ന്റെ​യും 
രാ​ഷ്ട്രീ​യ അ​ന്ത​ർ​ധാ​ര ചൂ​ഴ്ന്നു​ 
നി​ൽ​ക്കു​ന്ന​ത് അ​സ​ന്തു​ഷ്ടി​യും ഭീ​തി​യും ക​ഷ്ട​ത​ക​ളു​മാ​ണെ​ന്ന്. ന​മ്മി​ൽ 
പ​ല​ർ​ക്കും ധൈ​ര്യ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ഈ ​ദു​രി​ത​പ​ർ​വം മാ​റ്റി​മ​റി​ക്കാ​നാ​യി അ​ദ്ദേ​ഹം പ​ണി​യെ​ടു​ത്തു.
നി​ല​വി​ലെ കാ​ട​ത്ത​വും 
ര​ക്ത​ച്ചൊ​രി​ച്ചി​ലും വ​രാ​നി​രി​ക്കു​ന്ന 
അ​തി​ഭീ​ക​ര​വും അ​വി​ശു​ദ്ധ​വു​മാ​യ 
ക​ട​ന്നു​ക​യ​റ്റ​ത്തി​ന്റെ നാ​ന്ദി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ക​ണ്ടു. നാം ​പു​തു​താ​യി 
നേ​ടി​യെ​ടു​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​നു​ മേ​ൽ മാ​ത്ര​മ​ല്ല, പൈ​തൃ​ക​മാ​യി നാം ​
ത​ല​മു​റ​ക​ളി​ൽ ​നി​ന്ന് സ്വാം​ശീ​ക​രി​ച്ച സം​സ്കാ​രം, നാ​ഗ​രി​ക​ത എ​ന്നി​വ​ക്കു മേ​ലു​മു​ള്ള ഭ്രാ​ന്ത​മാ​യ 
അ​ധി​നി​വേ​ശ​ത്തിത്തിന്​ എതി​രെ 
അ​ദ്ദേ​ഹം പൊ​രു​തി​ നി​ന്നു. ഒ​ടു​വി​ൽ അ​ദ്ദേ​ഹം യാ​ത്ര​യാ​യി​രി​ക്കു​ന്നു. 
ച​രി​ത്ര​ത്തി​ൽ എ​ന്നും വീ​ര​പു​രു​ഷ​ന്മാ​ർ ഉ​യി​രെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​ന്തം ജ​ന​ത​യെ തു​റി​ച്ചു​ നോ​ക്കി​യ വെ​ല്ലു​വി​ളി​​ക​ളോ​ടും അ​വ​രെ കാ​ത്ത് ദം​ഷ്ട്ര കൂ​ർ​പ്പി​ച്ചു​നി​ന്ന ശ​ത്രു​ക്ക​ളോ​ടും അ​വ​ർ പോ​ർ​മു​ഖ​ത്തു​ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. എ​ന്നാ​ൽ, ത​ന്റേ​ത​ല്ലാ​ത്ത ജ​ന​ത​യു​ടെ ആ​ദ​രം സ്ഥാ​പി​ച്ചെ​ടു​ക്കാ​നാ​യി സ്വ​ന്തം ജ​ന​ത​യോ​ടു പൊ​രു​തി വീ​ണു​പോ​യ ​ഏ​തെ​ങ്കി​ലും 
മ​നു​ഷ്യ​ന്റെ പേ​രു​പ​റ​യ​ൽ പ്ര​യാ​സ​മാ​യി​രി​ക്കും. 
ഒ​രു സ​മൂ​ഹ​ത്തി​ലെ അം​ഗ​മാ​യി​രി​ക്കെ അ​പ​ര​നു​വേ​ണ്ടി ഇ​തി​നെ​ക്കാ​ൾ വ​ലി​യ ത്യാ​ഗം നി​ർ​വ​ഹി​ക്കാ​നു​ണ്ടാ​കി​ല്ല. ചെ​റി​യ ത​ർ​ക്ക​ങ്ങ​ൾ എ​തി​രെ​യു​ണ്ടാ​കു​മ്പോ​ഴും മൗ​ലി​ക​മാ​യ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​​ളെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നോ​ളം വ​ലി​യ ക​ട​പ്പാ​ടു​മി​ല്ല. 
ഭൂ​രി​പ​ക്ഷ മ​നു​ഷ്യ​വി​ഭാ​ഗ​ങ്ങ​ളെ സ​മ്പൂ​ർ​ണ​മാ​യി ന​ല്ല​വ​രെ​ന്നോ മോ​ശ​പ്പെ​ട്ട​വ​​രെ​ന്നോ, ധാ​ർ​മി​ക​രെ​ന്നോ അ​ധാ​ർ​മി​ക​രെ​ന്നോ മു​ദ്ര​കു​ത്തു​ന്ന​തി​ന് 
ഇ​തി​നെ​ക്കാ​ൾ ഉ​ദാ​ത്ത​മാ​യ 
പ്ര​ത്യാ​ഖ്യാ​ന​വു​മി​ല്ല. മ​ഹ​ത്താ​യ 
ഇ​ത്ത​രം വീ​ര​ച​ര​മ​ങ്ങ​ളെ ല​ളി​ത​മാ​യ ത​ത്ത്വ​ങ്ങ​ൾ​ക്ക് പ്രാ​​യോ​ഗി​ക ഭാ​ഷ്യ​മാ​കു​ന്നി​ല്ലെ​ങ്കി​ൽ ഇ​നി ലോ​ക​ത്തി​ന് ​പ്ര​തീ​ക്ഷ​ക്കും വ​ക​യി​ല്ല.
അ​റി​യ​പ്പെ​ടാ​ത്തൊ​രു 
കൊ​ല​പാ​ത​കി​യു​ടെ വെ​ടി​യു​ണ്ട​യേ​റ്റ് ഒ​രു മ​ഹാ​നാ​യ ഇ​ന്ത്യ​ക്കാ​ര​ൻ ര​ക്ത​സാ​ക്ഷി​യാ​യി​രി​ക്കു​ന്നു. ഇ​ന്ത്യ മ​ഹാ​രാ​ജ്യ​ത്ത് ഏ​റ്റ​വും സ​ജീ​വ​മാ​യി​രു​ന്ന യു​ക്തി​സ​ഹ​മാ​യ ആ ​വാ​ക്കു​ക​ളാ​ണ് 
അ​തി​ക്രൂ​ര​മാ​യി നി​ശ്ശ​ബ്ദ​മാ​ക്ക​പ്പെ​ട്ട​ത്. ജ​ന​പ്രി​യ​ത​യി​ൽ എ​ന്നും മു​ന്നി​ൽ ​നി​ന്ന, രാ​ഷ്ട്രീ​യ​നേ​താ​വാ​യി വി​രാ​ജി​ച്ച, ഉ​പ​ഭൂ​ഖ​ണ്ഡം ക​ണ്ട സ​മു​ദാ​ത്ത​നാ​യ 
ഉ​ദ്ബോ​ധ​ക​നെ​യാ​ണ് പ​ര​സ്യ​മാ​യി 
അ​റു​കൊ​ല ചെ​യ്തി​രി​ക്കു​ന്ന​ത്. 
ഈ ​ഭീ​തി​ദ ദു​ര​ന്ത​ത്തി​ന് ഓ​രോ 
ഹൃ​ദ​യ​വും മ​നഃ​സാ​ക്ഷി​യും ഉ​ത്ത​രം 
പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു. ​​ഭ്രാ​ന്ത് 
ആ​വേ​ശി​ച്ച, ആ ​ബു​ദ്ധി​ശൂ​ന്യ​ൻ 
മാ​ത്ര​മാ​കി​ല്ല ഉ​ത്ത​ര​വാ​ദി. ഈ ​
കൊ​ടി​യ വെ​റു​പ്പ് ആ​രൊ​ക്കെ 
ചേ​ർ​ന്നാ​ണ് അ​യാ​ളി​ൽ കു​ത്തി​ വെ​ച്ചി​ട്ടു​ണ്ടാ​കു​ക? അ​തും മ​നു​ഷ്യ​രു​ടെ 
അ​ക​ത്ത് സ്നേ​ഹം കൊ​ണ്ട് 
പ്ര​ക്ഷാ​ള​നം ന​ട​ത്താ​ൻ 
തു​നി​ഞ്ഞി​റ​ങ്ങി​യ ഒ​രാ​ളെ ഇ​ല്ലാ​താ​ക്കാ​ൻ.എ​ന്തു കൊ​ടി​യ വി​ഷം ഹൃ​ത്തി​ലു​റ​പ്പി​ച്ചാ​കും അ​യാ​ൾ ശ​രീ​ര​വു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ടാ​കു​ക? ഉ​ത്ത​രം ല​ളി​ത​മാ​ണ്. ഗാ​ന്ധി​ജി​യു​ടെ പാ​ത​കി സം​സാ​രി​ച്ച, ചി​ന്തി​ച്ച, പ്ര​വ​ർ​ത്തി​ച്ച​ പോ​ലെ ചെ​യ്ത ഓ​രോ​രു​ത്ത​രും ഉ​ത്ത​ര​വാ​ദി​യാ​ണ്. അ​വ​സാ​നം ഇ​ത് ചെ​യ്യു​ന്ന​തി​ലേ​ക്ക് അ​യാ​ളെ എ​ത്തി​ച്ച ഓ​രോ ചി​ന്ത​യും വാ​ക്കും പ്ര​വൃ​ത്തി​യു​മാ​ണ് ഉ​ത്ത​ര​വാ​ദി. 

ഇ​ത് അ​വ​സാ​ന​ത്തെ​യാ​കു​മോ? 
പ​ഞ്ചാ​ബി​ന്റെ മ​ണ്ണി​ലും കാ​ല​വും 
ഓ​ർ​മ​യും നി​റ​യു​ന്ന ഡ​ൽ​ഹി, അ​ജ്മീ​ർ വ​ഴി​യോ​ര​ങ്ങ​ളി​ലും ചി​ന്തി​യ ചോ​ര​ക​ളും ഞെ​ട്ട​റ്റു ​വീ​ണ ത​​ല​ക​ളും ആ​ർ​ക്ക് എ​ണ്ണാ​നാ​കും? വേ​ദ​ന​ക്കും ന​ഷ്ട​ത്തി​നും ഇ​തോ​ടെ​യെ​ങ്കി​ലും അ​റു​തി​യാ​യെ​ന്ന് ചി​ല​ർ ചി​ന്തി​ച്ചു​ പോ​യേ​ക്കാം.
ചി​ല കി​റു​ക്ക​ന്മാ​ർ ഇ​തു​പോ​ലെ അ​രു​താ​ത്ത​ത് ചെ​യ്യു​മ്പോ​ഴും അ​​തൊ​ന്നും നെ​ഞ്ചേ​റ്റാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ ഒ​ന്നും ചെ​യ്യി​ല്ലെ​ന്ന് തോ​ന്നി​പ്പോ​കാം. എ​ന്നാ​ൽ, അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ൾ. ഇ​ന്ത്യ​യി​ലെ​യും, നേ​രി​ട്ട​ല്ലെ​ങ്കി​ലും പാ​കി​സ്താ​നി​ലെ​യും ജ​ന​ങ്ങ​ൾ നേ​രി​ട്ട ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​താ ഗാ​ന്ധി​യു​ടെ ന​ഷ്ട​വും ചേ​ർ​ത്തു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. .
ഈ ​വി​ല​യേ​റി​യ ത്യാ​ഗം വെ​റു​​പ്പി​​ന്റെ ചെ​കു​ത്താ​ന്മാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടാ​കു​മാ​യി​രി​ക്കും. ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​ൻ ബ​ലി​ക​ഴി​ക്ക​പ്പെ​ടു​ന്ന​തി​ന് ഇ​ത് അ​റു​തി കു​റി​ക്കു​മാ​യി​രി​ക്കും.
ഒ​രി​ക്ക​ൽ അ​വി​ഭ​ക്ത ഇ​ന്ത്യ​യി​ലെ ഹി​ന്ദു​വും മു​സ്‍ലി​മും ഒ​ന്നി​ച്ച​ണി​നി​ര​ന്ന് ഗാ​ന്ധി​ക്കു​കീ​ഴി​ൽ ഖി​ലാ​ഫ​ത്ത് കാ​ല​ത്ത് സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പ​ട​പൊ​രു​തി​യ​വ​രാ​ണ്. ഈ ​മ​ഹാ​ന്റെ ചി​ത​ക്കു​മു​ന്നി​ൽ ഒ​ന്നി​ച്ചു​നി​ന്ന് അ​വ​ർ ക​ണ്ണീ​ർ പൊ​ഴി​ക്കു​മാ​യി​രി​ക്കും.

https://lm.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fopinion%2Farticles%2Fglorious-dust-an-editorial-written-by-famous-poet-faiz-ahmad-faiz-in-pakistan-times-the-day-after-gandhijis-assassination-1122604%3Futm_campaign%3Dpubshare%26utm_source%3DFacebook%26utm_medium%3D189349487925976%26utm_content%3Dauto-link%26utm_id%3D511&h=AT1XjKxYXOMKDK-eSrPpUHwSKFdFbVM6a7lNFH-HsCenA50PQx3RtGSGSyCGFDV98qLd_BcQBdo32GUHGK3FYdMV1CIyFP2YFeOTz_j5hNm9446UtmuReSnCv9ogW3pDtQSA

No comments:

Post a Comment