Thursday, October 15, 2020

തൃശൂർ തേക്കിൻകാട് വടക്കുംനാഥന്റെ ജഡയും ശക്തൻ തമ്പുരാനും

1958 ലെ മൂന്നാം ക്ളാസ് മലയാളം പാഠ പുസ്തകത്തിലെ ഒരു പാഠമാണ് കാടു തെളിച്ചു എന്നത്.ആ പാഠഭാഗത്തിന്റെ ഡിജിറ്റൽ പകർപ്പ് ആണ് ഇതോടൊപ്പമുള്ളത്. ജന്മിത്വത്തിന്റെ അവശിഷ്ടങ്ങളായ അന്ധവിശ്വാസങ്ങൾക്കും , ജാത്യാചാരങ്ങൾക്കും എതിരായ ആശയ പ്രചരണത്തെ അവഗണിച്ച് അവയോട് സമരസപ്പെടുന്ന കേരളത്തില ഇടത് വലതു രാഷ്ട്രീയ പാർട്ടികൾ ഈ പാഠം പല ആവർത്തി വായിച്ച് ഹൃദിസ്ഥമാക്കി പ്രാവർത്തികം ആക്കിയിരുന്നെങ്കിൽ കേരളം ജാതി പിശാചുക്കൾക്കും, അന്ധവിശ്വാസികൾക്കും , ആൾദൈവങ്ങൾക്കും അഴിഞ്ഞാടാനുള്ള മണ്ണാകില്ലായിരുന്നു.
പാഠത്തിന്റെ സാരമിതാണ്. ധീരനും ബുദ്ധിമാനും ആയിരുന്ന ശക്തന്റ തമ്പുരാൻ തൃശൂർ തേക്കിൻ കാട്ടിലെത്തിയപ്പോൾ കാടു വെട്ടിത്തെളിക്കാൻ ഉത്തരവിട്ടു. കാടുവെട്ടാൻ തുടങ്ങിയപ്പോൾ ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് ഉടവാളുമായി തുള്ളി എത്തി. "ഇത് എന്റെ അഛന്റെ ജഡയാണ് ഇങ്ങിനെ വെട്ടിക്കളയാൻ പാടില്ല." ഞാൻ ഇതൊക്കെ വെട്ടിക്കളഞ്ഞ് ഇവിടെ വൃത്തിയും വെടിപ്പും വരുത്തുവാനാണ് ഭാവം. അനാവശ്യമായി ഒന്നും പറയാതെ പോകാൻ ശക്തൻ തമ്പുരാൻ  വെളിച്ചപ്പാടിനോട് പറഞ്ഞു.
"ആഹാ ഉണ്ണി എന്നോട് കളിക്കുന്നോ "എന്ന് ഗർജ്ജിച്ചു കൊണ്ട് വെളിച്ചപ്പാട് ശക്തൻ തമ്പുരാന്റെ തല വാളു കൊണ്ട് വെട്ടിപ്പൊളിക്കാൻ ഓടിയടുത്തു. ശക്തൻ തമ്പുരാൻ മൂർച്ചയേറിയ തന്റെ വാളൂരിയെടുത്ത് വെളിച്ചപ്പാടിന്റെ തലയറുത്തു കൊന്നു. കാടു വെട്ടിത്തെളിച്ച് തേക്കിൻകാട് വൃത്തിയാക്കി. ജനങ്ങൾക്കെതിരാകുന്ന കാലഹരണപ്പെട്ട ആചാരങ്ങളും, അന്ധവിശ്വാസങ്ങൾക്കും എതിരായി പൊരുതുന്നവരോടൊപ്പം ആകണം ഭരണാധികാരികളും രാഷ്ട്രീയ പാർട്ടികളും. ഇതേ പാഠ ഭാഗം ഇന്നത്തെ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിലെ സ്ഥിതി ? അധികാരം നിലനിർത്താൻ, അധികാരം പിടിച്ചെടുക്കാൻ അന്ധ വിശ്വാസങ്ങളോടും , അനാചാരങ്ങളോടും , ആൾദൈവങ്ങളോടും സമരസപ്പെടുന്ന ഭരണാധികാരികളും , ജുഡീഷ്യറിയും, രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ സമൂഹത്തെ പിന്നോട്ടടിക്കുന്ന നയങ്ങൾ തിരുത്താത്തിടത്തോളം കാലം കേരളം ഭ്രാന്താലയമായി തുടർന്നു കൊണ്ടേയിരിക്കും. നമ്മുടെ രാഷ്ട്ര ഭരണഘടന 51 A പ്രകാരം സാമൂഹ്യ പരിഷ്കാരവും , ശാസ്ത്രീയ വീക്ഷണവും പുലർത്തുക എന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ആ മൗലിക തത്വങ്ങളാണ് നിരന്തരമായി ലംഘിക്കപ്പെടുന്നത്.
51A. Fundamental duties.

It shall be the duty of every citizen of India:

h) to develop the scientific temper, humanism and the spirit of inquiry and reform;

No comments:

Post a Comment