Tuesday, June 2, 2020

കേരളത്തിലെ ഐ ടി വികസനത്തിൽ വിഎസ് അച്ചുതാനന്ദന്റെ സംഭാവന


തിരുവനതപുരം  ടെക്നോപാർക്കിലെ  വൻ വികസനം: 

വി.എസ്.അച്ചുതാനന്ദൻ 2015 നവംബർ 12 ന് പ്രസിദ്ധീകരിച്ച ഫേസ് ബുക്ക്‌ പോസ്റ്റ്

2006 ൽ വി എസ് സർക്കാർ  അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ ഐടി വികസനം തളർച്ചയുടെ പാതയിലായിരുന്നു സ്മാർട്ട്‌ സിറ്റി അധികാരികളെ പ്രീണിപ്പിക്കാൻ വേണ്ടി മറ്റു പ്രധാന ഐടി പാർക്കായിരുന്ന തിരുവന്തപുരം ടെക്നോപാർക്കിനെ അവഗണിച്ചു നിര്‍ത്തുകയായിരുന്നു. യു .ഡി .എഫ് ഭരണ നയം . വി എസ് അധികാരത്തിലെത്തി ആദ്യം ചെയ്തത്‌ സ്മാർട്ട്‌ സിറ്റി തീരുമാനത്തിന് കാത്തു നിക്കാതെ ടെക്നോപാർക്കിന്റെ വികസനം  മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ഭരണ നടപടികൾക്ക് തുടക്കം കുറിച്ചു . ഇതിന്റെ ഭാഗമായി ടെക്നോപാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ  ഭൂമി 50 ഏക്കർ ഇൻഫോസിസിനും ബാക്കി 36 ഏക്കർ യുഎസ് സോഫ്റ്റ്‌വെയർ എന്ന കമ്പനിക്കും നൽകി . ഇന്‍ഫോസിസ് അവിടെ 15000 പേര്‍ക്കും യു എസ് സോഫ്റ്റ്‌വെയർ 10000 പേര്‍ക്കും തൊഴില്‍ നൽകുന്ന സോഫ്റ്റ്‌വെയർ കാമ്പസിന്റെ പണി ആരംഭിച്ചു. വികസനത്തിന്റെ മൂന്നാഘട്ടമായി 180 ഏക്കറോളം ഭൂമി ഏറ്റെടുക്കുകയും അവിടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ബിൽഡിംഗിൻറെ പണി ആരംഭിക്കുകയും ചെയ്തു. ഇതിന്റെ നിര്‍മാണം 2014 ലാണ്  തീര്‍ന്നത്. ഇപ്പോൾ അവിടെ നൂറുകണക്കിന് ആൾക്കാർ ജോലി ചെയ്യുന്നു. ടെക്നോപാർക്കിന്റെ നാലാം ഘട്ട വികസനം ആയ ടെക്നോസിറ്റിക്ക് വേണ്ടി 500 ഓളം ഏക്കർ ഭൂമി ഏറ്റെടുത്തു. അവിടെ ഇന്ത്യയിലെ വൻ ഐടി കമ്പനിയായ TCS നു 82 ഏക്കർ കൈമാറി. ഇന്‍ഫോസിസിന്റെ  രണ്ടാം കാമ്പസിന് 50 ഏക്കർ കൈമാറാൻ വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയ സമയത്താണ് സർക്കാർ മാറുന്നത്. എന്നാൽ ഈ ഭൂമി കൈമാറാനോ , വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാനോ തയ്യാറാകാത്തിനാൽ ഇന്‍ഫോസിസ് 2014 മാർച്ചിൽ ഈ പദ്ധതിയിൽ നിന്നും പിന്മാറി. അങ്ങിനെ  കേരളത്തിന്‌ 10000 പേർക്ക് കൂടി കിട്ടേണ്ട തൊഴിൽ നഷ്ടമാകാൻ ഉമ്മൻ ചാണ്ടിയും കുഞ്ഞാലി കുട്ടിയും കാരണക്കാരായി. വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 15000  തൊഴിൽ എന്നുള്ളത് 2011 ഇൽ വിഎസ് പുറത്തു പോകുമ്പോൾ 50000  പേര് ജോലി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ ടി പാർക്ക് ആയി മാറി  ടെക്നോപാർക്ക്. 

കൊച്ചി  ഇൻഫോ പാർക്കിലെ  വൻ വികസനം: 

ഏറ്റവും  കൂടുതൽ അടിസ്ഥാന  സൗകര്യ വികസനം ഇൻഫോ പാർക്കിൽ  നടന്നത് 2006 - 2011 കാലത്താണ്. സ്മാർട്ട്‌ സിറ്റി യെ  പ്രോമോട്ട് ചെയ്യാൻ വേണ്ടി ഇൻഫോ പാർക്കിനെ തഴയുന്ന നിലപാട്  ആയിരുന്നു മുൻ യുഡിഎഫ് സര്‍ക്കാർ സ്വീകരിച്ചിരുന്നത്. സ്മാർട്ട്‌ സിറ്റി ക്ക് വേണ്ടി കാത്ത് നിൽക്കാതെ ഇൻഫോ പാർക്കിൽ സര്‍ക്കാർ തലത്തിലും സ്വകാര്യ തലത്തിലും മൊത്തം 10 ലക്ഷം സ്കൊയർ ഫീറ്റ് വരുന്ന നിരവധി ഐ ടി സ്ഥാപങ്ങൾക്ക് പ്രവർത്തിക്കാൻ ബിൽഡിംഗ്‌ പണി തുടങ്ങുകയും  പൂർത്തീകരിക്കുകയും ചെയ്തു. ഇത് കൂടാതെ ഇൻഫോ പാർക്കിന്റെ രണ്ടാം ഘട്ടം വികസനത്തിന്‌ 180 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു അവിടെ അടിസ്ഥാന സൗകര്യം ഒരുക്കി.  5 ലക്ഷം സ്കൊയർ ഫീറ്റ് ഉള്ള ബിപിഓ ബിൽഡിംഗ്‌ പണി തുടങ്ങാൻ വേണ്ട എല്ലാ അനുമതിയും നേടിയെടുത്തു. 15 ഏക്കര്‍ ഭൂമി വമ്പൻ ഐ ടി കമ്പനിയായ  കോഗ്നിസെന്റിന്  (Cognizant ) കൈമാറി. 10000 പേർക്ക് വർക്ക് ചെയ്യാൻ പറ്റുന്ന സോഫ്റ്റ്‌വെയർ  കാമ്പസ് പണി അവർ തുടങ്ങി. ഇൻഫോ പാർക്കിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി കാക്കനാട് - ഇൻഫോപാർക് എക്സ്പ്രസ്സ്‌ ഹൈവേ [4 വരി പാത ] പണി കഴിപ്പിച്ചത് അതേ കാലഘട്ടത്തിലാണ്. വി.എസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 2200 പേർക്ക് മാത്രമായിരുന്നു ഇൻഫോപാർക്കിൽ തൊഴിൽ ഉണ്ടായിരുന്നത് . 2011 ൽ വിഎസ് പുറത്തു പോകുമ്പോൾ 16000 പേർ ജോലി ചെയ്യുന്ന വലിയ ഐ ടി പാർക്ക് ആയി കൊച്ചി ഇൻഫോപാർക്ക് മാറിയിരുന്നു .    

സ്മാർട്ട്‌ സിറ്റി : 

ഉമ്മൻ ചാണ്ടി  സർക്കാർ ഉണ്ടാക്കിയ ഉടമ്പടി വ്യവസ്ഥകൾ  സംസ്ഥാനത്തിന്റെ ഐ ടി വികസനത്തിന്‌ ഏറ്റവും ദോഷം ഉണ്ടാക്കുന്നതായിരുന്നു . ആലപ്പുഴ മുതൽ കോഴിക്കോട് വരെ വേറെ ഒരു  സർകാർ /സ്വകാര്യ ഐ ടി പാർക്കുകളും പാടില്ല എന്ന വിവാദ ഉടമ്പടി വ്യവസ്ഥ വി.എസ് എടുത്തു മാറ്റി. വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി 50% നിന്നും 70% ആക്കി  മാറ്റി . മൊത്തം തൊഴിൽ എന്നത് 3 ഇരട്ടിയോളമാക്കി ഉയർത്തി. കടമ്പയാർ പുഴയ്ക്കു രണ്ടു വശമുള്ള ഭൂമിക്കു ഒറ്റ SEZ എന്ന Teecom ആവശ്യം യു പി എ യുടെ നിയത്രണത്തിലുള്ള  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നീട്ടി കൊണ്ട് പോയതിനാൽ സ്മാർട്ട്‌ സിറ്റി നിർമ്മാണം ഏറെ വൈകി. ഇപ്പോൾ കഴിഞ്ഞ നാലര കൊല്ലമായി യുഡി എഫ് ഭരണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ  ഒച്ചിന്റെ വേഗത്തിൽ ആണ് മുന്നോട്ടു പോയത്. കേരളത്തിലെ ഏറ്റവും ചെറിയ ഐ ടി പാർക്കിന്റെ മാത്രം വലിപ്പമുള്ള കെട്ടിടം നാലര കൊല്ലമായിട്ടും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല  എന്നത് ദുഖകരം ആണ്!   

തൃശൂർ  കൊരട്ടി   ഇൻഫോ പാർക്ക് :

കേരളാ വ്യാപകമായി ഐ ടി വികസനം എന്ന നയത്തിന് പകരം തലസ്ഥാന  നഗരത്തിൽ മാത്രം കേന്ദ്രീകരിച്ച രീതി തന്നെ ആണ് വി എസിന്  മുന്നേ ഉള്ള ഐ ടി മന്ത്രിമാർ പിന്തുടർന്നിരുന്നത്. ഇത് മാറ്റി സംസ്ഥാനം  മുഴുവൻ ഐ ടി വികസനം എന്ന ആശയം കൊണ്ട് വന്നത് വിഎസ് ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ  ആണ് കൊരട്ടി ഇൻഫോ പാർക്ക് തുടങ്ങിയത്. അതിന്റെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വിഎസ്ന്റെ കാലത്ത് തുടങ്ങുകയും പൂര്തീകരിക്കുകയും ചെയ്തു. ആരംഭകാലത്തു   തന്നെ 1000 പേർക്ക് തൊഴിൽ ലഭിച്ച അവിടെ ഇപ്പോൾ 2000 പേർ ജോലി ചെയ്യുന്നു 

പുതുതായി  ആലപുഴ ചേർത്തല   ഇൻഫോ പാർക്ക് : 

കൊരട്ടി പാർക്ക്  പോലെ തന്നെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വിഎസ്ന്റെ കാലത്ത് തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്ത മറ്റൊരു ഐടി പാർക്കാണ് ചേർത്തല  ഇൻഫോ പാർക്ക്. ഇവിടെ ഇപ്പോൾ ആയിരത്തിലധികം പേർ ജോലി ചെയ്യുന്നു

കൊല്ലം കുണ്ടറ  ടെക്നോ പാർക്ക്

തിരുവന്തപുരം  ടെക്നോപാർക്കിന്റെ  ഉപ പാർക്ക് ആയി തുടങ്ങിയ ഈ പാർക്കിന്റെ പണിയും വിഎസ്ന്റെ കാലത്ത് തന്നെ 90% പൂർത്തീകരിച്ചിരുന്നു. എന്നാൽ യു ഡി എഫ് സർക്കാർ  ഇടതു ശക്തി കേന്ദ്രമായ കൊല്ലത്തോട് പൊതുവെ കാണിച്ച അനീതി പോലെ തന്നെ കുണ്ടറ ടെക്നോ പാർക്കിനേയും അവഗണിച്ചു. ഇപ്പോൾ കുറച്ചു കമ്പനികൾ മാത്രമാണ് ഇവിടയൂള്ളത്     

കോഴിക്കോട് സൈബർ പാർക്ക്: 

കൊച്ചിക്കും തിരുവനതപുരത്തിനും ഒപ്പം  കേരളത്തിലെ പ്രമുഖ ഐടി കേന്ദ്രമായി കോഴിക്കോട് പട്ടണത്തെ  ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആണ് രണ്ടു ഐ ടി [സൈബർ] പാർക്കുകൾ  കോഴിക്കോട് തുടങ്ങാൻ വേണ്ടി സ്ഥലം ഏറ്റെടുക്കുകയും പണി ആരംഭിക്കുകയും ചെയ്തത് . ഇതിൽ  ഒന്ന് രാജ്യത്തെ ആദ്യ സഹകരണ ഐ ടി പാർക്ക് കൂടിയാണ്. യു ഡി എഫ് സർക്കാർ ഈ പാർക്കുകൾക്ക്   വേണ്ടി ഒരു കാര്യവും ചെയ്യാഞ്ഞത് കാരണം അവയ്ക്ക് കഴിഞ്ഞ നാലര കൊല്ലമായി ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല .

ഓപ്പണ്‍ സോഴ്സ്  [ഫ്രീ ] സോഫ്റ്റ്‌വെയർ: 

രാജ്യത്തെ  എല്ലാ സംസ്ഥാന സർക്കാരുകളും മൈക്രോ സോഫ്റ്റ്‌ പോലുള്ള വമ്പൻ കമ്പനികളുടെ സോഫ്റ്റ്‌വെയർ ആണ് സർക്കാർ അപ്പ്ളികേഷന്  വേണ്ടി ഉപയോഗിച്ച് വന്നത്. കോടിക്കണക്കിനു രൂപയാണ് ലൈസന്‍സ് ഫീ ആയി അവർക്ക് നല്കി കൊണ്ടിരുന്നത്. ഇത് കേരളത്തിലെ  സർക്കാരുകളും ഇതേ നയം തന്നെയാണ് തുടർന്ന് വന്നിരുന്നത് . വിഎസ് സർക്കാർ ഈ നയം മാറ്റി, ഓപ്പണ്‍ സോഴ്‌സ് [ ഫ്രീ - Open Source ]   സോഫ്റ്റ്‌വെയർ സർക്കാർ ആപ്ലിക്കേഷന് വേണ്ടി ഉപയോഗിച്ച് തുടങ്ങി. ഇത് മൂലം കേരള സര്ക്കാർ ലൈസൻസ് ഫീസ് ഇനത്തിൽ ഇന്ന് കൊടിക്കണക്കിനു രൂപ  ലാഭിക്കുന്നു. രാജ്യത്താകെ ഈ സംരംഭം കേരളത്തിൽ ആണ് ആദ്യം തുടങ്ങിയത്. ഈ സംരംഭത്തെ ലോക പ്രശസ്‌ത സോഫ്റ്റ്‌വെയർ വിദഗ്ദ്ധനും Free Software Foundation  ന്റെ സ്ഥാപകനും ആയ Richard Stallman ഏറെ പ്രശംസികുകയും വി എസിനെ നേരിട്ട് കണ്ടു അഭിനന്ദിക്കുകയും ചെയ്തു.       

കണ്ണൂർ  ഐ ടി പാർക്ക് :  

സ്ഥലം ഏറ്റെടുക്കൽ  വിഎസ്ന്റെ കാലത്ത് തുടങ്ങിയെങ്കിലും  യു ഡി എഫ് സർക്കാർ കണ്ണൂർ ഐ ടി പാർക്കിനെ പാടെ അവഗണിച്ചു. ഇപ്പോൾ ഒരു വികസനവും കണ്ണൂർ  ഐ ടി പാർക്കിൽ നടക്കുന്നില്ല. കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലും ഐ ടി പാർക്ക് തുടങ്ങാൻ  പ്ലാൻ ഉണ്ടായിരുന്നെങ്കിലും യു ഡി എഫ് ഭരിച്ച ജില്ല പഞ്ചായത്തുകൾ സമയത്ത് സ്ഥലം ഏറ്റെടുത്തു നൽകിയില്ല. 

സോഫ്റ്റ് വയർ കയറ്റുമതിയിൽ വൻ കുതിപ്പ്

 സോഫ്റ്റ്‌വെയർ  കയറ്റുമതിയിൽ വൻ വർദ്ധനയാണ് 2006-2011 കാലയളവിൽ  ഉണ്ടായതു 2004 -2005 കാലത്ത് 50% എന്നുള്ളത് 2007-2008  കാലത്തും 325% 2008 -2009 കാലത്തും 380% ആയി ഉയർന്നു. യുഡിഎഫ് ഭരണത്തിൽ  അത് വീണ്ടും കുറഞ്ഞു അൻപതു ശതമാനത്തിനു താഴെ ആയിട്ടുണ്ട്. സോഫ്റ്റ്‌വെയർ കയറ്റുമതി മൂലം  സർക്കാരിന് ലഭിക്കുമായിരുന്ന വൻ നികുതി വരുമാനം ഇപ്പോൾ ഏറെ കുറഞ്ഞു പോകുകയും ചെയ്തു 

ടെക്നോലോഡ്ജു

വിഎസ്  ആരംഭിച്ച മറ്റൊരു  വിപ്ലവകരമായ ഐടി പദ്ധതി  ആയിരുന്നു നാട്ടിൻ പുറങ്ങളിലും ചെറു പട്ടണങ്ങളിലും ആരംഭിച്ച  ടെക്നോലോഡ്ജുകൾ. ചെറിയ കാൾ സെന്റർ എന്ന രീതിയിലാണ്‌ ഇവ തുടങ്ങിയത്. കേരളത്തിനകത്തെ  മലയാളത്തിൽ കസ്റ്റമർ  സപ്പോർട്ട് ചെയ്യുന്ന കമ്പനികൾക്ക് . [ഉദാഹരണം മൊബൈൽ കമ്പനികൾ]   വേണ്ടിയാണ് ഇത് പ്രത്യകം തുടങ്ങിയത്. ഇത് മൂലം ചെറിയ പട്ടണങ്ങളിൽ  തൊഴിൽ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം എന്നാൽ യു ഡി എഫ് സർക്കാർ ഈ സംരംഭം മുന്നോട്ട്  കൊണ്ട് പോയില്ല.

ഐ ടി @  സ്കൂൾ പദ്ധതി : 

ഏറെ പ്രശംസ  കേട്ട മറ്റൊരു പദ്ധതിയാണ് സ്കൂളുകളിൽ കമ്പ്യൂട്ടർ പഠനത്തിനു  വേണ്ട ഐ ടി @ സ്കൂൾ പദ്ധതി . ഇന്ത്യയില ആദ്യമായാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത് .വലിയ പശ്ചാത്തല സൗകര്യങ്ങൾ  ഉള്ള സ്വകാര്യ സ്കൂളുകൾക്ക് കമ്പ്യൂട്ടർ പഠനത്തിനു വേണ്ടി . 2000 ത്തിൽ തുടങ്ങിയ ഈ പദ്ധതി വിഎസ് സര്ക്കാർ ആണ് കേരളമാകെ  വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചത് .  

ഐ ടി  ഫിനിഷിംഗ് സ്കൂൾ : 

പ്രൊഫ ഷണൽ കോളേജിൽ  നിന്നും പഠനം പൂർത്തിയാക്കുന്ന  കുട്ടികൾക്ക് കമ്പനികളിൽ ജോലി ചെയ്യത്തക്ക  വിധം പരിശീലനം നല്കുന്ന പദ്ധതി ആണ്. ഇതും ഏറെ പ്രശംസ  കേട്ട മറ്റൊരു പദ്ധതിയാണ്. യു ഡി എഫ് സർക്കാർ ഇത് നടപ്പാക്കാൻ   ഒന്നും ചെയ്യാതിരുന്നതിനാൽ ഇപ്പോൾ ഈ പദ്ധതിയും സമ്പൂര്ണ പരാജയം ആയി 

കേരളത്തിലെ ഐ  ടി വികസനത്തിന്‌ വി.എസിന്റെ സംഭാവന

വിഎസ്  സർക്കാർ  ഐ ടി പദ്ധതികളും  പാർക്കുകളും വികസിപ്പിച്ചു മുന്നേറിയപ്പോൾ  യു ഡി എഫ് സര്‍ക്കാർ വെറുതെ കുത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ നാലര കൊല്ലത്തിനുള്ളിൽ  ഒറ്റ നല്ല സോഫ്റ്റ്‌വെയർ കമ്പനി പോലും കേരളത്തിൽ വന്നില്ല എന്ന് മാത്രമല്ല വിഎസ് സര്കരിന്റെ കാലത്ത്  പ്രഖ്യാപിച്ച ഇൻഫോസിസിന്റെ തിരുവനതപുരത്തെ രണ്ടാമത് സോഫ്റ്റ്‌വെയർ കേന്ദ്രം 2014 ഇൽ യു ഡി എഫ് സര്ക്കാരിന്റെ  നിഷ്ക്രിയത്വം കാരണം അവർ വേണ്ടെന്ന് വച്ച് പോകുകയും ചെയ്തു അതായതു ഇന്ഫോസിസ് വിഭാവനം ചെയ്ത 10000 പേർക്ക് തൊഴിൽ  നല്കുന്ന സ്ഥാപനം ആണ് കേരളത്തിന്‌ നഷ്ടമായത്. ഇവരാണ് വികസനം വികസനം എന്ന് പറഞ്ഞു ഇപ്പോൾ പുലമ്പുന്നത്.

https://www.facebook.com/VSAchuthananthan/photos/a.177958395617176/959893637423644/?type=3

No comments:

Post a Comment