Thursday, January 17, 2013

മുഖക്കുരുവിന് തേങ്ങാവെള്ളം സുമ മാക്സിമിന്‍




തേങ്ങാവെള്ളം കുടിക്കുകയും അതുകൊണ്ട് മുഖം കഴുകുകയും ചെയ്യുക. നാരങ്ങാനീരും തേനും തുല്യ അളവില്‍ ചേര്‍ത്ത് അരമണിക്കൂര്‍ നേരം മുഖത്ത് പുരട്ടുക. ചെറുനാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്്. ചന്ദനവും മഞ്ഞളും അരച്ച് മുഖത്ത് പുരട്ടുക. മുഖക്കുരു മാറും. മുഖകാന്തിവര്‍ധിക്കും. ഓറഞ്ചിന്റെ തൊലി ഉണക്കിപ്പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് ലേപനംചെയ്യുക. പത്ത് മിനിറ്റ് കഴിഞ്ഞ് കളയാം. ഇരട്ടി മധുരം തക്കാളി നീരിലരച്ചു പുരട്ടുന്നതും നല്ലതാണ്. ഉണങ്ങിയശേഷം കഴുകി കളഞ്ഞാല്‍ മതി.

വേപ്പിലയും മഞ്ഞളും അരച്ച് ക്രീം പോലെയാക്കി മുഖത്തും പുരട്ടിയാല്‍ മുഖചര്‍മത്തിന് തിളക്കംകിട്ടും. രക്തചന്ദനവും കസ്തൂരിമഞ്ഞളും അരച്ച് മുഖത്തും പുരട്ടി ഉണങ്ങുമ്പോള്‍ കഴുകി കളഞ്ഞാല്‍ മതി. അമിതരോമവളര്‍ച്ച തടയാം പാല്‍പ്പാടയും മഞ്ഞളും ചെറുനാരങ്ങാനീരില്‍ ചാലിച്ച് പുരട്ടുക. പച്ച പപ്പായയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാലും മതി. രാത്രി മഞ്ഞള്‍ അരച്ച് മുഖത്ത് കനത്തില്‍പുരട്ടിയശേഷം കിടക്കുക. രാവിലെ ചൂടുവെള്ളംകൊണ്ട് കഴുകിക്കളയുക. മുഖത്തെ രോമവളര്‍ച്ച ഇല്ലാതാകും.

നേന്ത്രപ്പഴം- പപ്പായ- തൈര് പാക്ക് മുഖകാന്തി വര്‍ധിപ്പിക്കും. അല്ലെങ്കില്‍ റെഡിമെയ്ഡ് ഹെര്‍ബല്‍ ഫേസ് പാക്ക് ഉപയോഗിക്കുക. എ, സി, ഇ എന്നീ വിറ്റാമിനുകള്‍ ചേര്‍ന്ന ക്രീം ഉപയോഗിക്കുന്നതില്‍ തെറ്റില്ല. നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്. ഇടയ്ക്കിടെ മുഖം തണുത്തവെള്ളം കൊണ്ട് കഴുകുന്നത് നല്ലതാണ്. നൈസര്‍ഗികമായ ചര്‍മസൗന്ദര്യത്തിന് ധാരാളം വെള്ളം കുടിക്കുക. ഫ്രഷ് പഴങ്ങളും പച്ചക്കറികളും ഉണങ്ങിയ പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ കാരറ്റിന്റെയോ തക്കാളിയുടെയോ നീര് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയുക. കൃത്രിമ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക. യോഗ, എയ്റോബിക്സ്, ബ്രീത്തിങ് എക്സര്‍സൈസ് എന്നിവ ചെയ്യാം. ചര്‍മം സുന്ദരമായിരിക്കാന്‍ വ്യായാമം സഹായിക്കും. ചര്‍മത്തിന് മൃദുത്വം നല്‍കാനായി ചന്ദനപ്പൊടിയും തേങ്ങാപ്പാലും യോജിപ്പിച്ച് പാക്കായി മുഖത്തിടാം.

No comments:

Post a Comment