Thursday, April 28, 2011

ഇതോ ഇന്ത്യന്‍ ജനാധിപത്യം

പതിനാറു വര്‍ഷം മുന്‍പ് ബംഗാളിലെ പുരുലിയ ഗ്രാമത്തില്‍ വിദേശ വിമാനം വന്നു ആയുധം വിതറിയത് ഇടതു പക്ഷത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ കേന്ദ്ര സര്‍കാരിന്റെ അറിവോട് കൂടി ആയിരുന്നു എന്ന വാര്‍ത്ത‍ ഞെട്ടിക്കുന്നതാണ്.ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചു വിടാനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനും വേണ്ടി ആയിരുന്നത്രെ വിദേശ പൌരന്മാരെ ഉപയോഗിച്ച് ഈ അട്ടിമറി നടത്തിയത്.രാജ്യ ദ്രോഹകരമായ ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ കിം ഡേവിഡ് ,പീറ്റര്‍ ബ്ലീച്,എന്നീ വിദേശ പൌരന്മാര്‍ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കൂടിയാണ് ഈവാര്‍ത്ത പുറം ലോകം അറിഞ്ഞത്.ഇടതു പക്ഷത്തെ തകര്‍ക്കാന്‍ രാജ്യത്തിന്‌ അകത്തും പുറത്തും ഉള്ള ഏതു ദുഷ്ട ശക്തിയുമായി കൂട്ട് കൂടുവാന്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് തയ്യാറാകുന്നു എന്നത് ജനാധിപത്യ വാദികളെ ഏറെ ദുഖിപ്പിക്കും.
ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ പുറത്താക്കാന്‍ അമേരിക്കന്‍ പിന്തുണ മമത ബാനര്‍ജിക്കുണ്ട് എന്ന വിക്കി ലീക്സ് വെളിപ്പെടുത്തല്‍ ഇതുവരെയും കോണ്‍ഗ്രസ് നിഷേധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം ആണ്.നിയമസഭ തിരഞ്ഞെടുപ്പില്‍ മമതയും കോണ്‍ഗ്രസ്സും ഒഴുക്കുന്ന പണത്തിനെ സ്രോതസ് വെളിപ്പെടുത്തണം എന്ന ആവശ്യത്തോടും ഇത് വരെ പ്രതികരിച്ചിട്ടില്ല.നേരത്തെ തന്നെ ബംഗാളിലെയും ,കേരളത്തിലെയും ഇടതുപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അമേരിക്കന്‍ ഇടപെടലും സാമ്പത്തിക സഹായവും ഉണ്ടായിരുന്നു എന്ന മുന്‍ അമേരിക്കന്‍ സ്ഥാനപതി മൊയ്നി ഹാന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു എന്നതും ഈ വാര്‍ത്തയോടൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കപ്പെടനം.സാമ്രാജ്യത്തിനു അതിരുകളില്ലന്നും മൂലധന താല്പര്യ സംരക്ഷണത്തിന് വേണ്ടി അതിരുകള്‍ക്ക് അപ്പുറത്ത് എവിടെയും കടന്നു ചെല്ലുമെന്നും .തടസം സൃഷ്ടിക്കുന്ന സര്‍ക്കാരുകളെയും പ്രസ്ഥാനങ്ങളെയും ഇല്ലായ്മ ചെയ്യുവാന്‍ എന്ത് വൃത്തി കെട്ട പ്രവര്‍ത്തിയും ചെയ്യുമെന്ന ചരിത്ര യാഥാര്‍ത്ഥ്യം ഒന്ന് കൂടി പൂര്‍ണ്ണ സത്യമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.
അഴിമതിയില്‍ കൂടി ഇന്ത്യന്‍ പൌരന്മാര്‍ സമ്പാദിച്ച പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചതിന്റെ വിശദ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ പരമോന്നത നീതിപീഠം സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും.കോണ്‍ഗ്രസ് അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുനതിന്റെ കാരണം കള്ളന്‍ കപ്പലില്‍ തന്നെ എന്നത് കൊണ്ടാണ് എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല .
അഴിമതിയില്‍ സംശയത്തിന്റെ നിഴലില്‍ മുങ്ങി കിടക്കുന്ന പ്രധാന മന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തെ രക്ഷിക്കാന്‍  ഡി.എം.കെ.,മുലായം സിംഗ് ,മായാവതി ,ലാലു അടക്കമുള്ള ഒരേ തൂവല്‍ പക്ഷികളായ അഴിമതി രാജാക്കന്മാരെ ഒന്നിച്ചു കൂട്ടി  പാര്‍ലമെന്റിന്റെ പബ്ലിക്‌ അക്കൌണ്ട് കമ്മറ്റിയെ പോലും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സിനു ഒരു മടിയും ഇല്ലായിരുന്നു എന്നതും നമ്മുടെ ജനാധിപത്യ വ്യവസ്ഥിതി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് .ജനങ്ങളുടെ നിതാന്ത്ര ജാഗ്രത ഉയര്‍ന്നു വരേണ്ടതിന്റെ പ്രസക്തിയാണ് ഇത് കാണിക്കുന്നത്.വമ്പന്‍ അഴിമതികള്‍ രാജ്യത്തെ ആകെ വിഴുങ്ങുമ്പോള്‍ ,അവയെ തടയാന്‍ കരുത്തുള്ളതെന്നു നാമൊക്കെ നാളിതുവരെ കരുതിയ .കോടതികളും,പാര്‍ലമെന്റും ,മറ്റു ജനാധിപത്യ സ്ഥാപനങ്ങളും.പരാജയപ്പെടുമ്പോള്‍ ഈ ഇന്ത്യയെ ആയിരുന്നുവോ നമ്മുടെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതി ജീവാഹൂതി വരിച്ചവര്‍ സ്വപ്നം കണ്ടിരുന്നത്‌ എന്ന സന്നേഹം ഉയരുന്നത് സ്വാഭാവികം.

No comments:

Post a Comment