ബ്രാഹ്മണ സ്ത്രീ
പുരുഷനെയറിയാതെ
മരിച്ചാൽ
അവരുടെ ആത്മാവിന്
മോക്ഷം
ലഭിക്കണമെങ്കിൽ
ദഹിപ്പിക്കുന്നതിന് മുമ്പ്
ആ മൃതദേഹത്തെ
ഒരു പുരുഷൻ
പ്രാപിച്ചിരിക്കണം.....!!
തണുത്തുറഞ്ഞ
ആ ശവശരീരത്തെ
ഭോഗിക്കേണ്ട
"പുണ്യകർമ്മം"
ചെയ്യേണ്ടത്
ചണ്ഡാളനായിരുന്നു...
വായിച്ചിട്ടുണ്ടോ ..?
ശവഭോഗം
എന്ന ദുരാചാരത്തെ
കുറിച്ച് ....?
മരിച്ച ഭർത്താവിന്റെ
ആത്മശാന്തിക്കുവേണ്ടി
ഭാര്യയെ പച്ചക്ക്
ചിതയിലെറിഞ്ഞു
കത്തിച്ചിരുന്ന സതി...
സതിയനുഷ്ഠിക്കാത്തവൾ
ആ ജീവനാന്തം
വിധവയായിരിക്കണമെന്ന
പൗരഹിത്ത്യവിധികൾ ...
കാണാൻ കൊള്ളാവുന്ന
പെണ്ണുങ്ങളെ ദേവദാസിയെന്ന
പേരിൽ കൊട്ടാരം
വേശ്യകളായിപാർപ്പിച്ചിരുന്ന
അരമനനിയമങ്ങൾ ....
നമ്പൂതിരി - നായർ
സംബന്ധങ്ങളും....
അച്ഛന്റെ പേരു
പറയാനവകാശമില്ലാത്ത ,
മക്കളും ......
ഊടുവഴിയിലൂടെ
നടന്നാലും
തമ്പ്രാക്കൾ പല്ലക്കിൽ
പോവുമ്പോൾ ഉണ്ടാക്കുന്ന
പോയ്..പോയ്.. ശബ്ദം
കേട്ടാൽ കുറ്റിക്കാട്ടിലോ
വയലിലോ ഒളിക്കണമായിരുന്നു
ചിരട്ടയിലായിരുന്നു
വെള്ളം നൽകിയത്
കുഴി വെട്ടി ഇല
വെച്ചായിരുന്നു
ഭക്ഷണം നൽകിയത് ,
ഉള്ള ഭൂമിയുടെയൊക്കെ
ഒന്നുകിൽ രാജസ്വം ,
അല്ലെങ്കിൽ ദേവസം ,
ബാക്കിയുള്ളവ ബ്രഹ്മസം
ഓർക്കുക ഈഴവന്
പാർക്കാനും ഉഴുതാനും
ഭൂമിയെങ്ങിനെ ലഭിച്ചുവെന്ന് ?
മറച്ചിട്ടില്ല മാറുകൾ
ആചാരത്തെ ഭയന്ന് ,
ഉറങ്ങിയിട്ടില്ല കൂരകളിൽ
പെണ്ണാത്തിയുടെയും
പെണ്മക്കളുടെയും
മാനം പിച്ചിചീന്താൻ
വരുന്ന തമ്പ്രാക്കളെ ഭയന്ന്
അടിയാത്തിപ്പെണ്ണിന്റെ
ആദ്യരാത്രിയും
കന്യകാത്വവും
അവകാശമാക്കി
വച്ചിരുന്ന
നാട്ടുപ്രമാണിത്വത്തിന്റെ
ഇരുണ്ട
നാട്ടുനടപ്പുകൾ......
ജാതിയനുസരിച്ചുള്ള
ന്യായവാദങ്ങളും
അവയവ ഛേദം ,
ചിത്രവധം പോലെയുള്ള
പ്രാകൃത
ശിക്ഷാവിധികളും
നിശ്ചയിക്കുന്ന
പുരോഹിതവർഗ്ഗങ്ങൾ ....
എല്ലാം
ഒരുനാൾ കൊണ്ട്
ഇല്ലാതായതല്ല
വർഷങ്ങൾ നീണ്ട
നിരന്തരമായ
നവീകരണ
പ്രക്രിയകളിലൂടെ
പൊളിച്ചെഴുതിയതാണ്
ഇന്നും കുഞ്ഞുമക്കൾ
ക്രൂരമായി ബലാൽക്കാരം
ചെയ്യപ്പെടുമ്പോഴും...
തെരുവോരങ്ങളിൽ
സ്ത്രീയുടെ നഗ്നത
അനാവരണം
ചെയ്യപ്പെടുമ്പോഴും....
തൊഴിലിടങ്ങളിൽ
ചൂഷണം
ചെയ്യപ്പെടുമ്പോഴും ...
പൊതു ഇടങ്ങളിൽ
വിവേചനം
അനുഭവപ്പെടുമ്പോഴും ...
നിരന്തരമായി
അവകാശങ്ങൾ
ലംഘിക്കപ്പെടുമ്പോഴും
പ്രതികരിക്കാതെ
നിശബ്ദരായി
സഹിക്കുന്ന മനുഷ്യർ
ഉത്തരേന്ത്യയിൽ
ഒരു സാധാരണ
കാഴ്ച മാത്രമാണ് ,
എന്ത് കൊണ്ട്
നമ്മുടെ കേരളം
ഇതിൽ നിന്നൊക്കെ മാറി
പ്രശാന്ത സുന്ദരമായ
സഹവർത്തിത്വത്തിന്റെയും
സഹകരണ സാമൂഹിക
സഹവർത്തിത്വന്റെയും
പറുദീസയായി ,
പരിവർത്തനത്തെ
പടിക്ക് പുറത്തിരുത്തുന്ന
നിങ്ങൾ ആയിരമെങ്കിൽ
പരിവർത്തനത്തെ
പടപാട്ടാക്കിയ ..
ചിന്തിക്കുകയും
പ്രവർത്തിക്കുകയും
ചെയ്യുന്ന
പതിനായിരങ്ങൾ
പുറത്തുണ്ട്....
ഓർക്കുക :-
അമേരിക്കയിൽ
അടിമത്വം നിരോധിച്ചു
കൊണ്ടുള്ള നിയമം
വന്നപ്പോൾ..
ഞങ്ങൾക്ക്
ആ സ്വാതന്ത്ര്യo വേണ്ടാ ...
എന്നു പറഞ്ഞു നിലവിളിച്ച
അടിമകളുണ്ടായിരുന്നു..
കടപ്പാട്.....
No comments:
Post a Comment