Sunday, March 18, 2012

ഭരണം മാറിയാലും അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുന്നു: സുധീരന്‍


   

  •  മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്‌ അന്വേഷണം സി.ബി.ഐയ്‌ക്ക് വിടണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ കത്തയച്ചു. ഭരണം മാറിയാലും മുന്നണി മാറിയാലും അഴിമതിക്കാര്‍ സംരക്ഷിക്കപ്പെടുന്നത്‌ അപമാനകരമാണെനന്നും സുധീരന്‍ അഭിപ്രായപ്പെടുന്നു.
  •  മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ്‌ സി.ബി.ഐയ്‌ക്ക് വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇത്‌ മൂന്നാം തവണയാണ്‌ സുധീരന്‍ കത്തെഴുതുന്നത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഒരു തവണ കത്ത്‌ എഴുതിയത്‌. രണ്ട്‌ തവണയും തന്റെ ആവശ്യം പരിഗണിക്കാത്തതില്‍ ദുഃഖമുണ്ട്‌ എന്നും സുധീരന്‍ പറയുന്നു. കേസില്‍ ആരോപണവിധേയരായ മുന്‍ ചീഫ്‌ സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെയുള്ള പ്രമുഖരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത്‌ ദൗര്‍ഭാഗ്യകരമാണെന്നും ഇതു മൂലം കേസ്‌ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു.
  • ശശീന്ദ്രന്റെയും മക്കളുടെയും മരണം സംബന്ധിച്ച കേസ്‌ സി.ബി.ഐയ്‌ക്ക് വിട്ടിട്ടുണ്ട്‌. അഴിമതിക്കേസും ഇതിനൊപ്പം സി.ബി.ഐയ്‌ക്ക് വിടണമെന്നാണ്‌ സുധീരന്റെ ആവശ്യം.

No comments:

Post a Comment