Tuesday, March 13, 2012

ശരണ്യ ബസില്‍നിന്നു ലഭിച്ചത്‌ കെ.എസ്‌.ആര്‍.ടി.സി. ടിക്കറ്റ്‌



Text Size:   
 മുന്‍ മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ബന്ധുവിന്റെ ബസ്‌ എന്ന പേരില്‍ ശ്രദ്ധയാകര്‍ഷിച്ച ശരണ്യ ബസില്‍ യാത്രക്കാരനു നല്‍കിയത്‌ കെ.എസ്‌.ആര്‍.ടി.സിയുടെ ടിക്കറ്റ്‌.

എറണാകുളം - പുനലൂര്‍ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ശരണ്യ ബസില്‍ യാത്ര ചെയ്‌ത യാത്രക്കാരനാണ്‌ കെ.എസ്‌.ആര്‍.ടി.സി. എന്നു രേഖപ്പെടുത്തിയ ടിക്കറ്റ്‌ ലഭിച്ചത്‌. കഴിഞ്ഞ എട്ടിനു കുറവിലങ്ങാട്ടുനിന്ന്‌ കടുത്തുരുത്തിയിലേക്കു യാത്ര ചെയ്‌ത യാത്രക്കാരനാണ്‌ കെ.എസ്‌.ആര്‍.ടി.സി. എന്നു രേഖപ്പെടുത്തിയ ടിക്കറ്റ്‌ ലഭിച്ചത്‌.

എട്ടിന്‌ രാവിലെ 8.55ന്‌ ലഭിച്ച ടിക്കറ്റാണ്‌ കെ.എസ്‌.ആര്‍.ടിയുടേതെന്നു വ്യക്‌തമാകുന്നത്‌. ആറു രൂപയുടെ യാത്രയ്‌ക്കാവശ്യമായ മെഷീന്‍ ടിക്കറ്റിലാണ്‌ കെ.എസ്‌.ആര്‍.ടി.സി. എന്നു രേഖപ്പെടുത്തിയിരിക്കുന്നത്‌. ടിക്കറ്റ്‌ പുനലൂര്‍ ഡിപ്പോയുടേതാണെന്നും വ്യക്‌തമാകുന്നു.

ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ കെ.എസ്‌.ആര്‍.ടി.സി. അധികൃതരാണ്‌ ഫോണ്‍ എടുത്തത്‌. ടിക്കറ്റ്‌ സ്വകാര്യ ബസില്‍നിന്ന്‌ ലഭിച്ചതായി പരാതിപ്പെട്ടപ്പോള്‍ ഇതിനു പിന്നില്‍ ചില റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഏതെങ്കിലും കണ്ടക്‌ടര്‍മാരുടെ പക്കല്‍ നിന്ന്‌ നഷ്‌ടപ്പെട്ട പേപ്പര്‍ റോളാണോ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമായിരുന്നു വിശദീകരണം. കെ.എസ്‌.ആര്‍.ടി.സിയുടെ ടിക്കറ്റ്‌ മെഷീനില്‍നിന്നേ ഇത്തരം ടിക്കറ്റുകള്‍ ലഭിക്കൂവെന്നാണ്‌ ബസ്‌ ജീവനക്കാര്‍ പറയുന്നത്‌.

No comments:

Post a Comment