തന്നെ തെരഞ്ഞെടുത്ത ജനങ്ങളെയും പാര്‍ടിയെയും,മുന്നണിയും വഞ്ചിച്ചു കൂറു മാറിയ ശെല്‍വ രാജിനെയും നമ്പാടനെയും ഒരുപോലെ തുലനം ചെയ്യുന്നത് ഹീനകരം ആണ്. ലോനപ്പന്‍ നമ്പാടന്‍ 1980 - ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചത് ഇടതുപക്ഷ സ്ഥാനാര്‍ഥി എന്ന നിലയില്‍ ആയിരുന്നു.അന്ന് ഇടതുപക്ഷത്ത് നിന്നും ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും ജനവിധിയെ അട്ടിമറിച്ചു യു ഡി എഫിലേക്ക് കൂട്ടമായി കൂറു മാറിയപ്പോള്‍ നമ്പാടന്‍ കൂറു മാറാതെ ഇടതുപക്ഷത്തോട് ഒപ്പം നിന്നതിനെ എങ്ങിനെ എങ്ങിനെ കൂറു മാറ്റം ആയി വിശേഷിപ്പിക്കും.തന്നെ തെരഞ്ഞെടുത്ത ജനങ്ങളോട് ഒത്തു നിന്ന നമ്പാടന്‍ സ്വീകരിച്ച നിലപാട് ജനങ്ങള്‍ അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ആ മണ്ഡലം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ നിന്നും പല പ്രാവശ്യം നിയമ സഭയിലേക്കും ലോകസഭയിലേക്കും നല്ല ഭൂരിപക്ഷത്തോട് കൂടി തെരഞ്ഞെടുക്കപ്പെട്ടതില്‍ കൂടി പിന്നീടു തെളിഞ്ഞത്. തന്നെ തെരഞ്ഞെടുത്ത ജനവിധിയെ അട്ടിമറിച്ചുകൊണ്ട് , വഞ്ചന കാണിച്ച ശെല്‍വ രാജിനെയും നമ്പാടനെയും ഒരുപോലെ തുലനം ചെയ്യുന്നത് ക്രിസ്തുവിനെയും യൂദാസിനെയും തുല്യരായി കാണുന്നത് പോലെ ആണ്.കൂറു മാറ്റത്തില്‍ കൂടി കൃത്രിമം ആയി തന്റെ മന്ത്രിസഭയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് രാഷ്ട്രീയ കേരളം മാപ്പ് നല്‍കില്ല .ഈ കൂറു മാറ്റം സംഘടിപ്പിചെടുത്തതില്‍ യു.ഡി എഫ് ക്യാമ്പില്‍ പ്രകടമാകുന്ന ആഹ്ലാദം ക്രിസ്തു ശിഷ്യനായ യൂദാസ് സ്വന്തം ഗുരുവിനെ വഞ്ചിച്ചു മറുകണ്ടം ചാടിയപ്പോള്‍ യഹൂദ പുരോഹിത ക്യാമ്പില്‍ കണ്ട അതെ സന്തോഷം ആണ്. പുനര്‍ ജനിക്കുന്ന യൂദാസുകളെ ആരാധന പാത്രം ആക്കുന്നവരെ ചരിത്രം ചവറ്റുകുട്ടയില്‍ ഏറിയും എന്നതാണ് കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നത്.
No comments:
Post a Comment