Monday, March 3, 2025

വെെറ്റ് ഹൗസിൽ നവഫാസിസം ജോൺ ബെല്ലമി ഫോസ്റ്റർ

ഈ നിമിഷം പോലും ഭൂമിക്കു കുറുകെ പതിക്കാൻ തുടങ്ങുന്ന ഭീമവും വിനാശകരവുമായ ചിലതിന്റെ നിഴൽ ഇവിടെയുണ്ട്. നിങ്ങൾ തയ്യാറാണെങ്കിൽ, അതിനെ പ്രഭുവാഴ്ചയുടെ നിഴലെന്ന് വിളിക്കൂ; അത് ആസന്നമായിരിക്കുകയാണ് എന്നു ഞാൻ ഉറക്കെ പറയുന്നു. അതിന്റെ സ്വഭാവമെന്താവുമെന്ന് സങ്കൽപ്പിക്കാൻ പോലും എനിക്കു കഴിയുന്നില്ല. പക്ഷേ എനിക്ക് പറയാനുള്ളത് ഇതാണ് : നിങ്ങൾ അപകടകരമായൊരു സ്ഥിതിയിലാണ്. – ജാക്ക് ലണ്ടൻ, ദി അയൺ ഹീൽ ഒരു പുതിയ ഭരണമല്ല, മറിച്ച് പുതിയൊരു പ്രത്യയശാസ്ത്രം തന്നെ വെെറ്റ് ഹൗസിൽ പാർപ്പുറപ്പിച്ചിരിക്കുന്നു: നവഫാസിസം. 1920 കളിലും 30 കളിലും ഇറ്റലിയിലും ജർമനിയിലും കണ്ട ക്ലാസിക്കൽ ഫാസിസവുമായി ചില രീതികളിൽ ഇതിനു സാമ്യമുണ്ട്; എന്നാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അമേരിക്കയുടെ അർഥശാസ്ത്രത്തിലും സംസ്കാരത്തിലും പ്രത്യേകമായി
കണ്ടു വന്ന, ചരിത്രപരമായി വിഭിന്നമായ സവിശേഷതകളോടും അതിനു സാദൃശ്യമുണ്ട്. ഈ നവഫാസിസമാണ്, എന്റെ വിലയിരുത്തലിൽ, പ്രസിഡന്റിന്റെയും അദ്ദേഹത്തിന്റെ അടുത്ത ഉപദേഷ്ടാക്കളുടെയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില പ്രമുഖരുടെയും സ്വഭാവത്തിൽ കാണുന്നത്. വിശാലമായ സാമൂഹികശാസ്ത്ര കാഴ്ചപ്പാടിൽ നിന്നുകൊണ്ട് നോക്കിയാൽ, തിരഞ്ഞെടുപ്പ് അടിത്തറയിലും വർഗമണ്ഡലങ്ങളിലും അതിന്റെ ചിട്ടപ്പെടുത്തലുകളിലും ഡൊണാൾഡ് ട്രംപിനെ അധികാരത്തിലേറ്റിയ വംശീയ, വിദേശീയ വിദ്വേഷ ദേശീയതയിലും അത് പ്രതിഫലിക്കുന്നുണ്ടെന്ന് കാണാനാകും. നവഫാസിസ്റ്റ് സംവാദവും രാഷ്ട്രീയ പ്രയോഗവും ഇപ്പോൾ വംശീയമായി അടിച്ചമർത്തപ്പെട്ടവർക്കും കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും എൽജിബിടിക്യു പ്ലസ് വിഭാഗങ്ങൾക്കും പരിസ്ഥിതി പ്രവർത്തകർക്കും തൊഴിലാളികൾക്കും നേരെ നിരന്തരമായി നടക്കുന്ന വിനാശകരമായ ആക്രമണത്തിൽ തെളിഞ്ഞു കാണുന്നു. ഈ പുതിയ പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയ യാഥാർഥ്യത്തിന്റെയും വഴിയിലേക്ക് ജുഡീഷ്യറിയെയും ഗവൺമെന്റ് ജീവനക്കാരെയും സെെന്യത്തെയും ഇന്റലിജൻസ് ഏജൻസികളെയും പത്രത്തെയും കൊണ്ടു വരുന്നതിനായുള്ള തുടർച്ചയായ ക്യാംപയ്നും ഇതോടൊപ്പം നടന്നു വരുന്നു. നവഫാസിസ്റ്റ് പ്രതിഭാസത്തിന്റെ സാമൂഹികാടിത്തറ രൂപപ്പെടുത്തിയതാരാണ്? ഗാലപ്പ് വിശകലനവും സിഎൻഎൻ എക്സിറ്റ് പോളും വ്യക്തമാക്കിയതു പോലെ, തിരഞ്ഞെടുപ്പിൽ ട്രംപിനു ലഭിക്കുന്ന പിന്തുണ പ്രധാനമായും മൊത്തം ജനസംഖ്യയിലെ ഇടത്തരം വിഭാഗത്തിൽ നിന്നുള്ളതാണ്, അതായത്, തൊഴിലാളിവർഗത്തിലെ താഴ്ന്ന ഇടത്തരം വിഭാഗത്തിൽ നിന്നും പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന (Priveleges) വിഭാഗത്തിൽ നിന്നുമുള്ളതാണ്; ഒന്നുകൂടി വ്യക്തമാക്കിയാൽ, പ്രാഥമികമായും, ഏകദേശം 56000 ഡോളർ എന്ന ശരാശരി നിലയ്ക്കു മുകളിൽ വാർഷിക കുടുംബ വരുമാനമുള്ള വിഭാഗത്തിൽ നിന്നാണ് ട്രംപിന് പിന്തുണ ലഭിക്കുന്നത്. വർഷം 50000 ഡോളറിനും 2,00,000 ഡോളറിനുമിടയ്ക്ക് വരുമാനം ഉള്ളവർക്കിടയിൽ നിന്നും പ്രത്യേകിച്ചും 50000 ഡോളർ മുതൽ 99,999 ഡോളർ വരെ വരുമാനം ഉള്ളവർക്കിടയിൽ നിന്നും ഒപ്പം തന്നെ കോളേജ് ബിരുദധാരികൾ അല്ലാത്തവർക്കിടയിൽ നിന്നുമാണ് ട്രംപിന് വർധിച്ച തോതിൽ കുടുതൽ വോട്ടു ലഭിച്ചത്. നാലുവർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ മോശമാണ് തങ്ങളുടെ സാമ്പത്തിക സാഹചര്യമെന്ന് റിപ്പോർട്ടു ചെയ്തവരിൽ 77 ശതമാനത്തിന്റെ മൊത്തം വോട്ടും ട്രംപ് നേടി. ഗാലപ്പിലെ ജോനാഥൻ റോത്ത്-വെല്ലും പാബ്ലോ ഡിയാഗേ റൊസെല്ലും തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുമ്പു മാത്രം അപ്ഡേറ്റു ചെയ്ത ഒരു പഠനത്തിൽ സൂചിപ്പിക്കുന്നത്, പരമ്പരാഗത റിപ്പബ്ലിക്കൻ വോട്ടർമാരിൽ നിന്ന് വിരുദ്ധമായി, ട്രംപിനു ലഭിച്ച ശക്തമായ പിന്തുണയിൽ അധികവും വന്നത്, ‘‘വിദഗ്-ദ്ധ പരിശീലനമാവശ്യമായ, ബ്ലൂ കോളർ വ്യവസായങ്ങളിൽ’’ പണിയെടുക്കുന്ന, താരതമ്യേന പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന വെള്ള വംശീയ വിഭാഗത്തിൽപ്പെടുന്ന, പുരുഷ തൊഴിലാളികളിൽ നിന്നാണ്– ഈ പറയുന്ന ബ്ലൂ കോളർ വ്യവസായങ്ങളിൽ ‘‘ഉത്പാദനം, നിർമാണം, യന്ത്രോപകരണങ്ങൾ സ്ഥാപിക്കൽ, പരിപാലനവും അറ്റകുറ്റപ്പണിയും, ഗതാഗതം’’ എന്നിവയുൾപ്പെടുന്നു; ഈ വിഭാഗം ശരാശരി വരുമാനത്തേക്കാൾ കൂടുതൽ വരുമാനമുള്ളവരും നാൽപ്പതു വയസ്സിനു മുകളിൽ പ്രായമുള്ളവരുമാണ്. ട്രംപ് തിരഞ്ഞെടുപ്പിൽ തൂത്തു വാരിയ, തുരുമ്പ് ബെൽറ്റ് സംസ്ഥാനങ്ങൾ (അമേരിക്കയുടെ മധ്യപടിഞ്ഞാറൻ പ്രദേശത്തും വടക്കുകിഴക്കൻ പ്രദേശത്തുമുള്ള കുറേ സംസ്ഥാനങ്ങൾ ഒരു കാലത്ത് വലിയ വ്യാവസായിക കേന്ദ്രങ്ങൾ ആയിരിക്കുകയും, എന്നാൽ പിന്നീട് 1970കളിലും 80കളിലും ഭീമമായ വ്യാവസായിക തകർച്ചയുണ്ടാവുകയും ഈ വ്യവസായങ്ങളെല്ലാം അടച്ചു പൂട്ടപ്പെടുകയും ചെയ്തു. ഈ നഗരങ്ങളെയാണ് Rust Belt അഥവാ തുരുമ്പ് ബെൽറ്റ് എന്നു വിശേഷിപ്പിക്കുന്നത്) എന്നറിയപ്പെടുന്നവയിൽ 5 എണ്ണത്തിൽ (ലോവ, മിഷിഗൻ, ഒഹിയൊ, പെൻസിൽവാനിയ, വിസ്-കോൻസിൻ) 2012 മായി താരതമ്യപ്പെടുത്തുമ്പോൾ 50000 ഡോളറോ അതിൽ താഴെയോ വരുമാനമുള്ള വോട്ടർമാർക്കിടയിൽ റിപ്പബ്ലിക്കൻ വോട്ടിൽ മൂന്നു ലക്ഷത്തിനു മുകളിൽ വർധനവുണുണ്ടായത്. അതേസമയം, ഇതേ ജനസംഖ്യാ വിഭാഗത്തിന് ഇടയിൽ റിപ്പബ്ലിക്കൻമാർക്കു ലഭിച്ചതിനേക്കാൾ മൂന്നിരട്ടിയിലേറെ വോട്ടർമാരെയാണ് ഡെമോക്രാറ്റുകൾക്ക് നഷ്ടമായത്. ഇവയൊന്നും തന്നെ ട്രംപിന‍് ദേശീയ ജനകീയ വോട്ടിന്റെ എണ്ണത്തിൽ വിജയിക്കാൻ മതിയായതായിരുന്നില്ല; അവിടെ ട്രംപ് ഏതാണ്ട് 3 ദശലക്ഷം വോട്ടിന് പിന്തള്ളപ്പെട്ടു; എന്നാൽ ഇലക്ട്രൽ കോളേജിൽ ട്രംപിനാവശ്യമായ മുൻതൂക്കം ഇവ നൽകി. ദേശീയതലത്തിൽ നോക്കിയാൽ, വെള്ളക്കാരുടെ വോട്ടും പുരുഷന്മാരുടെ വോട്ടും ട്രംപിന് നിർണായകമായ മുൻതൂക്കം നൽകി; ഒപ്പം തന്നെ ഗ്രാമീണ വോട്ടർമാർക്ക് ഇടയിൽ അദ്ദേഹത്തിന് ശക്തമായ പിന്തുണ ലഭിക്കുകയും ചെയ്തു. മതവിശ്വാസികളായ പ്രൊട്ടസ്റ്റന്റുകാരും മതവിശ്വാസികളായ കാത്തലിക്സ് കത്തോലിക്കരം ഒരുപോലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയോടൊപ്പം നിന്നു; പക്ഷേ ട്രംപിന് ഇതിലെല്ലാം വച്ച് ഏറ്റവും വലിയ പിന്തുണ (80 ശതമാനം) ലഭിച്ചത് വെള്ളക്കാരായ ഇവാഞ്ചാലിക്കൽ ക്രിസ്ത്യാനികളിൽ നിന്നാണ്. ഈ വിഭാഗത്തിലെ മുതിർന്നവരും ആനുപാതികമായിട്ട് അല്ലാതെ വിധം ട്രംപിനു വേണ്ടി നില കൊണ്ടു. രാജ്യത്തെ ഞെരുക്കുന്ന ഏറ്റവും വലിയ പ്രശ്നം കുടിയേറ്റമാണെന്ന് വിശ്വസിക്കുന്നവർക്ക് ഇടയിൽ നിന്ന്, സിഎൻഎൻ എക്-സിറ്റ് പോളനുസരിച്ച്, ട്രംപിന് 64 ശതമാനം വോട്ട് ലഭിച്ചു; ഭീകരവാദമാണ് ഒന്നാമത്തെ പ്രശ്നമെന്ന് ചിന്തിക്കുന്നവർക്ക് ഇടയിൽ നിന്ന് ട്രംപിന് 57 ശതമാനം വോട്ടാണ് ലഭിച്ചത്. ഈ തിരഞ്ഞെടുപ്പിലാകെ മേധാവിത്വം വഹിച്ചത് പ്രത്യക്ഷവും പരോക്ഷവുമായ വംശീയ പ്രകടനങ്ങളാണ്; അത് റിപ്പബ്ലിക്കൻ നോമിനിയിൽനിന്നു മാത്രമല്ല, അദ്ദേഹത്തിന്റെ അടുത്ത ബന്ധക്കാരിൽനിന്നും കുടുംബക്കാരിൽ നിന്നുമെല്ലാം പ്രസരിച്ചു കൊണ്ടേയിരുന്നു. (ഡെമോക്രാറ്റുകൾക്കിടയിൽ ഇത് ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല.) തീവ്ര വലതുപക്ഷത്തെ ലക്ഷ്യമിട്ടു കൊണ്ട് ഡൊണാൾഡ് ട്രംപ് ജൂനിയർ, നാസി സ്റ്റെെലിൽ വെള്ളവംശീയ മേധാവിത്വ മുദ്രാവാക്യങ്ങൾ ട്വീറ്റു ചെയ്തു കൊണ്ടേയിരുന്നു; ഇത് വ്യക്തമായും ഒരു രാഷ്ട്രീയതന്ത്രം തന്നെയായിരുന്നു. മുസ്ലീങ്ങൾക്കും മെക്സിക്കോക്കാർക്കും എതിരായ ട്രംപിന്റെ ഒളിയമ്പുകളും, അമേരിക്കൻ തീവ്രവലതുപക്ഷ വെബ്സെെറ്റായ ബ്രെയ്റ്റ്ബാർട്ടുമായി അദ്ദേഹത്തിനുള്ള സഖ്യവും ഒരേ ദിശയിലേക്ക് വിരൽ ചൂണ്ടി. ഗാലപ്പ് റിപ്പോർട്ട് കൃത്യമായി ചൂണ്ടിക്കാണിച്ചതു പോലെ: ഒരുപക്ഷേ ഏറ്റവും കുപ്രസിദ്ധമായ ദേശീയവാദ പാർട്ടിയെ സംബന്ധിച്ച ഒരു പഠനത്തിൽ (റിച്ചാർഡ് എഫ് ഹാമിൽട്ടൺ, ഹിറ്റ്ലർക്ക് വോട്ടു ചെയ്തതാര് –Who voted for Hilter), വോട്ടിങ് രീതിയുടെ ഭൂമിശാസ്ത്രം തെളിയിക്കുന്നത്, ഗ്രാമീണ മേഖലയിൽ ജീവിക്കുന്നവർക്ക് ഇടയിൽ ഹിറ്റ്ലറുടെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ അനുയായികളായി നിന്നത് അധികവും പ്രൊട്ടസ്റ്റന്റുകാരാണ് എന്നാണ്; അതേസമയം നഗരപ്രദേശത്ത് അത് ഭരണ നിർവഹണത്തിലെ താഴ്ന്ന– ഇടത്തരം തൊഴിലുകൾ ചെയ്യുന്നവരും ചെറുകിട ബിസിനസ്സുടമകളുമായിരുന്നു. അതു കൊണ്ടു തന്നെ നാസി പാർട്ടിയെ പിന്തുണയ്ക്കുന്നതിനായി സമ്പന്നരോ ദരിദ്രരോ പ്രത്യേകമായ ചായ്-വ് കാണിച്ചിട്ടില്ല, ക്രിസ്ത്യാനികൾക്ക് ഇടയിൽപോലും, മതപരമായ സ്വത്വം വലിയ പ്രാധാന്യം വഹിച്ചു. ഇവിടെ വ്യക്തമായി തെളിഞ്ഞു കാണുന്നത്, ട്രംപിനെ അനുകൂലിക്കുന്നവർക്കും ഇതേ പൊതുരീതിയുമായി സാമ്യമുണ്ട് എന്നതാണ്. ഹാമിൽട്ടൻ നടത്തിയ പഠനമനുസരിച്ച്, ‘‘ഹിറ്റ്ലർക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും നിർണായക പിന്തുണ നൽകിയത് താഴ്-ന്ന ഇടത്തരം വർഗം (അഥവാ പെറ്റി ബൂർഷ്വാസി) ആണെന്നാണ്’’ പൊതുവായി കരുതപ്പെടുന്നത്. തൊഴിലാളി വർഗത്തിലെ ഒരു ന്യൂനപക്ഷത്തെയും ഹിറ്റ്ലർ ആകർഷിച്ചിരുന്നു; അവരിൽ അധികവും കൂടുതൽ പ്രത്യേകാനുകൂല്യങ്ങൾ അനുഭവിക്കുന്ന ബ്ലൂ കോളർ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നവരായിരുന്നു. പക്ഷേ ഹിറ്റ്ലറിനു ഏറ്റവുമധികം പിന്തുണ ലഭിച്ചത് താഴ‍്ന്ന ഇടത്തരം വർഗത്തിൽനിന്നോ അഥവാ പെറ്റി ബൂർഷ്വാസിയിൽനിന്നോ ആണ്; അവർ അചഞ്ചലമായ തൊഴിലാളിവർഗ വിരുദ്ധ, വംശീയ, എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധ കാഴ്ചപ്പാടുള്ളവരും, അതേ സമയം മൂലധനവുമായി കണ്ണി ചേർക്കപ്പെട്ടവരുമായിരുന്നു. ഇതിനു പുറമെ വിശ്വാസികളായ പ്രൊട്ടസ്റ്റന്റുകാരിൽ നിന്നും ഗ്രാമീണ വോട്ടർമാരിൽനിന്നും ദുർബലരാക്കപ്പെട്ട വമ്പൻമാരിൽ നിന്നും വയസ്സായവരിൽ നിന്നും പെൻഷനുടമകളിൽ നിന്നും ഹിറ്റ്ലറിന് പിന്തുണ ലഭിച്ചു. അമേരിക്കയിലെ ട്രംപ് പ്രതിഭാസവുമായി ഇതിനുള്ള സാദൃശ്യം അതിനാൽ തന്നെ കൃത്യമായും വ്യക്തമാണ്. ട്രംപിന് ലഭിക്കുന്ന പിന്തുണ പ്രാഥമികമായും തൊഴിലാളിവർഗ ഭൂരിപക്ഷത്തിൽനിന്നോ മുതലാളിത്ത വർഗത്തിൽനിന്നോ വന്നതല്ല–ട്രംപിസത്തിന്റെ പ്രാഥമിക ഗുണഭോക്താക്കൾ തങ്ങളാണ് എന്നു കണ്ടപ്പോൾ പിന്നീട് മുതലാളിത്തവർഗം അതുമായി ഐക്യത്തിലെത്തിയെന്നത് മറ്റൊരു കാര്യം. ഒരിക്കൽ അധികാരത്തിലേറിയാൽ, തങ്ങളെ അധികാരത്തിലേറാൻ സഹായിച്ച അടിസ്ഥാനപരമായ, താഴ്-ന്ന ഇടത്തരം വർഗവുമായുള്ള ബന്ധങ്ങൾ ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾ അതിവേഗം ചരിത്രപരമായി തന്നെ ശുദ്ധീകരിക്കും; എന്നിട്ട് അതിവേഗം വൻകിട ബിസിനസുമായി ദൃഢമായി സ്വയം സഖ്യത്തിലാകും–നിലവിൽ ട്രംപ് ഭരണത്തിൽ തെളിഞ്ഞു കാണുന്ന ഒരു രീതിയാണിത്. വളരെ വിശാലമായ ഈ സാമ്യതകൾക്കെല്ലാം അപ്പുറം, ഇരുപതാം നൂറ്റാണ്ടിലെ യൂറോപ്പിലെ മുൻഗാമികളിൽ നിന്നും വർത്തമാനകാല അമേരിക്കയിലെ നവഫാസിസത്തെ വേറിട്ടു നിർത്തുന്ന സുപ്രധാന സവിശേഷതകളുണ്ട്. പല രീതികളിലും, അമേരിക്കയിലെ നവഫാസിസം അനന്യമായ ഒന്നാണ്; തെരുവുകളിൽ അർധസെെനിക കലാപങ്ങളില്ല; ബ്ലാക്ക് ഷർട്ടുകളോ ബ്രൗൺ ഷർട്ടുകളോ ഇല്ല; നാസി സ്റ്റോംട്രൂപ്പേഴ്സില്ല; നിശ്ചയമായും, അവിടെ പ്രത്യേകമായൊരു ഫാസിസ്റ്റ് പാർട്ടിയുമില്ല. ഇന്ന് ലോക സമ്പദ്ഘടനയിൽ മേധാവിത്വം വഹിക്കുന്നത്, ക്ലാസിക്കൽ ഫാസിസത്തിൽ കണ്ടു വന്നിരുന്നതു പോലെ, രാഷ്ട്രാധിഷ്ഠിത കുത്തക മുതലാളിത്തമല്ല, മറിച്ച് കൂടുതൽ ആഗോളവത്കൃതമായൊരു കുത്തക ഫെെനാൻസ് മുതലാളിത്തമാണ്. രണ്ടാം ലോകയുദ്ധത്തിലെ തോൽവിക്കു ശേഷം ജർമനി മഹാമാന്ദ്യത്തിന്റെ നടുവിലും, അതേസമയം യൂറോപ്പിൽ സാമ്പത്തിക–സാമ്രാജ്യത്വ അധീശാധിപത്യത്തിനു വേണ്ടിയുള്ള അതിന്റെ പോരാട്ടം പുനരാരംഭിക്കുവാനുള്ള ഒരുക്കത്തിലുമായിരുന്നു. നേരെ മറിച്ച്, നീണ്ടകാലമായി ലോകത്ത് അധീശാധിപത്യം പുലർത്തുന്ന അമേരിക്ക ഇന്ന് നീണ്ടകാലത്തെ സാമ്രാജ്യത്വ തകർച്ചയോടൊപ്പം സാമ്പത്തിക ത‍ളർച്ചയും നേരിടുകയാണ്. ഇത് കാണിക്കുന്നത് വളരെ വ്യത്യസ്തമായൊരു പരിപ്രേക്ഷ്യത്തെയാണ്. ട്രംപിന്റെ ഉദ്ഘാടന പ്രസംഗത്തിൽ തുറന്നു കാട്ടപ്പെട്ട വെെറ്റ് ഹൗസിന്റെ ‘‘ആദ്യം അമേരിക്ക’’ നയം, -ഫാസിസ്റ്റ് സ്വഭാവത്തോടു കൂടിയ ‘‘തീവ്രദേശീയതയുടെ പുനരവതാര രൂപം’’ പേറുന്നതാണ്; അത് നാസി ജർമനിയെ പോലെ യൂറോപ്പിലും അതിന്റെ കോളനികളിലും മേധാവിത്വം നേടാൻ ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച് മൊത്തം ലോകത്താകെ അമേരിക്കയുടെ സമുന്നത സ്ഥാനം വീണ്ടെടുക്കുവാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്; അത് ‘‘സാമ്രാജ്യത്വത്തിന്റെ അങ്ങേയറ്റം നിർജീവമായ ഘട്ടത്തി’’ലേക്ക് നയിക്കുന്നതുമാണ്. ഇന്നത്തെ നവഫാസിസത്തെ വേറിട്ടു നിർത്തുന്ന മറ്റൊന്ന് കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധിയുടെ ആവിർഭാവമാണ്–വെെറ്റ് ഹൗസ് നിഷേധിക്കുന്ന പരമമായൊരു യാഥാർഥ്യമാണ് കാലാവസ്ഥ വ്യതിയാന പ്രതിസന്ധി. ഈ പ്രശ്നത്തെ കെെകാര്യം ചെയ്യുന്നതിനു പകരം, റിപ്പബ്ലിക്കൻ പാർട്ടിയിലെ ഫോസിൽ–മൂലധന വിഭാഗത്തിന്റെ പിന്തുണയുള്ള പുതിയ ഭരണം, മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനം എന്നൊന്നില്ലായെന്ന് കണ്ണുമടച്ച് പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ആഗോള ശാസ്ത്രീയ സമവായത്തെ തന്നെ തള്ളിപ്പറഞ്ഞു കൊണ്ട് ലോകത്തെയാകെ വെല്ലുവിളിക്കാൻ അത് തയ്യാറായിരിക്കുന്നു. അർധരാത്രിക്ക് മുപ്പത് സെക്കന്റുകൾ എന്ന നിലയിൽ അന്ത്യവിധി നിർണയ ഘടികാരം തിരിച്ചുവച്ച് ബുള്ളറ്റിൻ ഓഫ് അറ്റൊമിക് സയന്റിസ്റ്റ്സ് (Bulletin of Atomic Scientists) എന്ന വെബ്സെെറ്റ് ഉയർത്തിയ കടുത്ത ആശങ്കകൾ, ആണവായുധങ്ങളുടെ കാര്യത്തിലും വെെറ്റ്ഹൗസ് ഇതേ യുക്തിവിരുദ്ധത കാണിക്കുമെന്നതു സംബന്ധിച്ചാണ്. പക്ഷേ, മേൽപറഞ്ഞ കാരണങ്ങളെല്ലാം കൊണ്ടു തന്നെ, ഇന്ന് വെെറ്റ് ഹൗസിനെ അതിന്റെ ചായ്‌വിന്റെ കാര്യത്തിൽ നവഫാസിസ്റ്റ് സ്വഭാവം ആവേശിച്ചത് എന്നു വിളിക്കുമ്പോൾ, അത് അമേരിക്കൻ രാഷ്ട്രത്തെയാകെ വ്യാപിച്ചിട്ടില്ല എന്ന് കാണേണ്ടതുണ്ട്. പരിപൂർണമായൊരു നവഫാസിസ്റ്റ് രാഷ്ട്രത്തെ അതിന്റെ തന്നെ അക്രമാസക്തമായ സ്വഭാവത്തോടു കൂടി പ്രാവർത്തികമാക്കുമ്പോൾ അതിന് കോൺഗ്രസ്, കോടതികൾ, സിവിൽ ബ്യൂറോക്രസി, സെെന്യം, സംസ്ഥാന ഗവൺമെന്റുകൾ തദ്ദേശീയ ഗവൺമെന്റുകൾ എന്നിവയ്ക്കൊപ്പം ‘‘ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങൾ’’ എന്ന് ലൂയി അൽത്തുസർ വിശേഷിപ്പിച്ച മാധ്യമസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കമുള്ളവയെയും വരുതിയിൽ കൊണ്ടു വരേണ്ടതുണ്ട്. ഇപ്പോൾ തന്നെ, അമേരിക്കയിലെ ലിബറൽ അഥവാ മുതലാളിത്ത ജനാധിപത്യം അപകടത്തിലാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ വ്യവസ്ഥയുടെ നില മൊത്തത്തിൽ കണക്കാക്കിയാൽ, പൊളിറ്റിക്കൽ സയന്റിസ്റ്റായ റിച്ചാർഡ് ഫാക്ക് പറഞ്ഞതു പോലെ, നമ്മൾ ഒരു ‘‘ഫാസിസ്റ്റുപൂർവ സന്ദർഭ’’ത്തിലാണ്. അതേസമയം തന്നെ, സംഘടിതവും നിയമപരവുമായ ചെറുത്തു നിൽപ്പിനുള്ള അടിത്തറ, രാഷ്ട്രത്തിനും പൗരസമൂഹത്തിനും അകത്ത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യം, ഫാസിസമെന്നത് ഒരർഥത്തിലും കേവലമൊരു രാഷ്ട്രീയ ചിത്തഭ്രമമോ വ്യതിചലനമോ ഒന്നുമല്ല, മറിച്ച് ചരിത്രപരമായി തന്നെ വികസിത മുതലാളിത്ത രാജ്യങ്ങളിലെ ഭരണവർഗങ്ങൾ കെെക്കൊണ്ടിട്ടുള്ള പ്രധാന രീതിയിലുള്ള രണ്ട് പൊളിറ്റിക്കൽ മാനേജ്മെന്റുകളിൽ ഒന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം, പ്രത്യേകിച്ചും വൻകിട സാമ്രാജ്യത്വ ശക്തികേന്ദ്രങ്ങളിലെ മുതലാളിത്ത രാഷ്ട്രങ്ങൾ, പൊതുവിൽ ലിബറൽ ജനാധിപത്യരൂപം കെെക്കൊണ്ടു– പരസ്പരം എതിരിട്ടിരുന്ന സാമൂഹികമേഖലകളും പ്രവണതകളും തമ്മിൽ ഒരു തരത്തിലുള്ള സന്തുലനാവസ്ഥയെ പ്രതിനിധീകരിച്ചു കൊണ്ടായിരുന്നു ഇത്; അവിടെ സമ്പദ്ഘടനയുടെ നിയന്ത്രണത്തിന്റെയും ഭരണകൂടം അംഗീകരിച്ചു കൊടുത്തിട്ടുള്ള ആപേക്ഷികമായ സ്വയം ഭരണാധികാരത്തിന്റെയും ബലത്തിൽ മുതലാളിത്തവർഗം അതിന്റെ അധീശാധിപത്യം ചെലുത്താൻ പ്രാപ്തമായിരുന്നു. ഏതെങ്കിലും തരത്തിൽ സമത്വ ബോധത്തിലൂന്നിയുളള ജനാധിപത്യ സംവിധാനം എന്നതിനപ്പുറം ലിബറൽ ജനാധിപത്യം ധനാധിപത്യത്തിന്റെ (Plutocracy) ഉദയത്തിന്, അതായത് സമ്പന്നന്റെ ഭരണത്തിന്, ഗണ്യമായ ഇടം അനുവദിച്ചു കൊടുത്തു; പക്ഷേ അതേ സമയം തന്നെ, അത് ഭൂരിപക്ഷ ജനതയ്ക്ക് ഇളവുകൾ അനുവദിക്കുന്ന ജനാധിപത്യ റ്റരൂപങ്ങളാലും അവകാശങ്ങളാലും പരിമിതപ്പെടുത്തപ്പെടുകയും ചെയ്തു. തീർച്ചയായും, ലിബറൽ ജനാധിപത്യത്തിന്റെ അതിരുകൾക്കകത്ത് തുടരവെ തന്നെ, 1980കൾ മുതലിങ്ങോട്ടുള്ള നവലിബറൽ കാലം, അസമത്വത്തിന്റെ കാര്യത്തിൽ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ വെച്ചേറ്റവും കുത്തനെയുള്ള വർധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, വികസിത മുതലാളിത്ത രാജ്യങ്ങളിൽ സാധ്യമായ ഒരേയൊരു ഭരണരൂപമല്ല ലിബറൽ ഡെമോക്രസി. 1930കളിലെ മഹാമാന്ദ്യവും ഈ അടുത്ത ദശകങ്ങളിൽ കണ്ടുവരുന്ന സാമ്പത്തികതളർച്ചയും ധനവത്കരണവും പോലെയുള്ള സ്വത്തുബന്ധങ്ങൾ ഭീഷണി നേരിടുന്ന വ്യവസ്ഥാപരമായ പ്രതിസന്ധിയുടെ ഘട്ടത്തിൽ, സാഹചര്യങ്ങൾ ഫാസിസത്തിന്റെ ഉദയത്തിനനുകൂലമായി വരാം. അതിനെക്കാളുപരി, ഇപ്പോഴത്തെ പോലെ അപ്പോഴും, നിശ്ചയമായും, മുതലാളിത്ത ലോക സമ്പദ്ഘടനയ്ക്കകത്തു തന്നെ അധീശാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളുമായി ബന്ധപ്പെട്ട കുത്തക മൂലധനത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വിപുലമായ പശ്ചാത്തലത്തിന്റെ ഉൽപ്പന്നമാണ് ഫാസിസം. യഥാർഥത്തിൽ കാണുന്നതായാലും, ഇനി നമ്മൾ ഗ്രഹിക്കുന്നതായാലും ഇത്തരത്തിലൊരു ലോക അധീശാധിപത്യത്തിന്റെ പ്രതിസന്ധി, തീവ്രദേശീയത, വംശീയത, വിദേശീയ വിദേ-്വഷം, തീവ്രസംരക്ഷണവാദം, തീവ്ര സെെനികവത്കരണം എന്നിവ ശക്തിപ്പെടുത്തുകയും ആഭ്യന്തരമായി അടിച്ചമർത്തലും വിദേശീയമായി ഭൗമരാഷ്ട്രീയ ഏറ്റുമുട്ടലുകളും വർധിപ്പിക്കുകയും ചെയ്യും. ലിബറൽ ജനാധിപത്യം, നിയമവാഴ്ച, ശക്തമായൊരു രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ നിലനിൽപ്പ് എന്നിവയെല്ലാം അപകടത്തിലാകും. ഇത്തരം സാഹചര്യങ്ങളിൽ, ബെർത്തോൾഡ് ബ്രഹ്ത് പ്രഖ്യാപിച്ചതുപോലെ, ‘‘വെെരുധ്യങ്ങളാണ് നമ്മുടെ പ്രതീക്ഷ !’’ അപ്പോൾ ഈ ചോദ്യങ്ങൾ അനിവാര്യമായും ചോദിക്കേണ്ടതുണ്ട്: ട്രംപ് യുഗത്തിലെ നവഫാസിസത്തിന്റെ സവിശേഷ വെെരുദ്ധ്യങ്ങൾ എന്തൊക്കെയാണ്? അമേരിക്കൻ രാഷ്ട്രീയ സമ്പദ്ഘടനയും സാമ്രാജ്യവും നേരിടുന്ന ഭീമൻ പ്രതിസന്ധിയുമായി അവ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? ശക്തവും സംഘടിതവുമായൊരു ചെറുത്തുനിൽപ്പ് പ്രസ്ഥാനം സാധ്യമാക്കുന്നതിന് നമ്മൾ ഈ വെെരുദ്ധ്യങ്ങളെ എങ്ങനെ മുതലെടുക്കണം? ക്ലാസിക്കൽ ഫാസിസ്റ്റ് 
ഗ്ലെയിസ്ഷെെറ്റങ് 
(Gleichschaltung) പോൾ സ്വീസി 1952ൽ പോൾ ബാരന് ഇങ്ങനെ എഴുതി: ‘‘ഫാസിസത്തിന്റെ എതിർപദമാണ് ബൂർഷ്വാ ഡെമോക്രസി; അത് ഫ്യൂഡലിസമോ സോഷ്യലിസമോ അല്ല. കുത്തകാധിപത്യ–സാമ്രാജ്യത്വഘട്ടത്തിൽ മുതലാളിത്തം സ്വീകരിച്ചേയ്ക്കാവുന്ന രാഷ്ട്രീയ രൂപങ്ങളിൽ ഒന്നാണ് ഫാസിസം’’. ഫാസിസത്തിന്റെ പ്രശ്നം ക്ലാസിക്കൽ ഫാസിസത്തിന്റെ കാര്യത്തിലായാലും ഇപ്പോഴത്തെ ഫാസിസത്തിന്റെ കാര്യത്തിലായാലും, വലതുപക്ഷ രാഷ്ട്രീയത്തിനും അപ്പുറമാണിത്. സ്വീസിക്ക് ബാരൻ എഴുതിയ മറുപടിയിൽ പറയുന്നതുപോലെ ലിബറൽ ഡെമോക്രസിയും ഫാസിസവും തമ്മിൽ ഗുണപരമായി വേർപിരിയുന്ന ഇടം (ഇപ്പോഴാണെങ്കിൽ നവലിബറലിസവും നവഫാസിസവും തമ്മിൽ) ഏതെന്ന വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ഇവിടെ ഉയരുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടം പൂർണമായി വികസിച്ചുവരുന്നത് ചരിത്രപരമായ ഒരു പ്രക്രിയ ആയാണ് അറിയപ്പെടുന്നത്; ഭരണകൂട ഉപകരണത്തെ (State apparaus) അതിന്റെ സമഗ്രതയിൽ തന്നെ കെെവശപ്പെടുത്തുകയെന്നതാണ് ഇതിന് പ്രധാനമായും വേണ്ടത്; അതിനാൽതന്നെ ദേശീയമായ ആധിപത്യത്തിനും ലോകാധിപത്യത്തിനും വേണ്ടിയുള്ള വിപുലമായ പോരാട്ടത്തിന്റെ താൽപ്പര്യപ്രകാരം വിവിധ ഭാഗങ്ങളായി അധികാരത്തെ വേർതിരിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അതുകൊണ്ട് ഗവൺമെന്റിന്റെ ഉന്നതസ്ഥാനം നേടിയെടുക്കുന്നതിനായി, പ്രത്യേകിച്ച് എക്സിക്യൂട്ടീവ്, ഫാസിസ്റ്റ് താൽപ്പര്യങ്ങൾ നേടുന്നതിനായി, ചരിത്രപരമായി തന്നെ അർധനിയമ മാർഗങ്ങളാണ് പ്രയോഗിക്കാറുള്ളത്; നിഷ്ഠുരത, പ്രചാരണം, ഉൾച്ചേർക്കലിനുള്ള മാർഗമെന്ന നിലയിൽ ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കെല്ലാം വൻകിട മൂലധനം നേരിട്ട് പിന്തുണ നൽകുകയോ മറ്റു മാർഗങ്ങളിലൂടെ ഇടപെടുകയോ ചെയ്യും. ഫാസിസം പൂർണമായി അധികാരം പിടിച്ചെടുക്കുന്നതോടെ, ലിബറൽ ഡെമോക്രസി വ്യക്തികൾക്ക് നൽകുന്ന അപൂർണമായ സംരക്ഷണം നിർമാർജനം ചെയ്യപ്പെടും; രാഷ്ട്രീയരംഗത്ത് പ്രതിപക്ഷവും ഇതോടൊപ്പം തുടച്ചുനീക്കപ്പെടും. എന്നാൽ സ്വത്ത് അവകാശങ്ങൾ ഫാസിസത്തിൻ കീഴിൽ യാതൊരു വ്യത്യാസവും കൂടാതെ സംരക്ഷിക്കപ്പെടും–അതേസമയം, വംശീയമായും ലിംഗപരമായും രാഷ്ട്രീയമായും ആക്രമണലക്ഷ്യമാക്കപ്പെടുന്നവരുടെ കാര്യത്തിൽ ഇത് ബാധകമാവില്ല; പലപ്പോഴും അവരുടെ സ്വത്ത് പിടിച്ചെടുക്കപ്പെടും. വൻകിട മൂലധനത്തിന്റെ താൽപ്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. നാസി പ്രത്യയശാസ്ത്രപ്രകാരമുള്ള ‘‘സമഗ്രാധിപത്യ ഭരണകൂടം’’ ആയിരിക്കും അധികാരത്തിലെത്തുന്ന രാഷ്ട്രീയ ശക്തികളുടെ ലക്ഷ്യം; എക്സിക്യൂട്ടീവിനെ ചുറ്റിപ്പറ്റിയായിരിക്കും ഈ സമഗ്രാധിപത്യ ഭരണകൂടം സംഘടിപ്പിക്കപ്പെടുന്നത്; അതേസമയം അടിസ്ഥാനപരമായ സാമ്പത്തികഘടന ഒരു മാറ്റവും കൂടാതെ തുടരും. ഫാസിസ്റ്റ് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അത് ‘‘സമഗ്രാധിപത്യപര’’മായിരിക്കും; രാഷ്ട്രീയവും സാംസ്കാരികവുമായ ഉപകരണങ്ങളെയാകെ ഒരൊറ്റ അവിഭാജ്യശക്തിയാക്കി ചുരുക്കുന്നതായിരിക്കും ഫാസിസ്റ്റ് ഭരണകൂടം. എന്നാൽ, സമ്പദ്ഘടനയും പൊതുവെ മുതലാളിവർഗവും ഭരണകൂട ഇടപെടലിൽ നിന്നും മുക്തമായിരിക്കും; മാത്രമല്ല അതിലെ കുത്തകവിഭാഗങ്ങൾക്ക് തങ്ങളുടെ ആധിപത്യം ദൃഢപ്പെടുത്താൻപോലും കഴിയുന്നു. ഈ സാഹചര്യങ്ങളിൽ ഭരണകൂടത്തിന്റെ ലക്ഷ്യം സാധാരണജനതയെ അടിച്ചമർത്തലും വരുതിയിൽ നിർത്തലുമായിരിക്കും; അതേസമയം മുതലാളിത്ത സാമ്പത്തികബന്ധങ്ങളെയും ലാഭത്തെയും മൂലധന സമാഹരണത്തെയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും; അങ്ങനെ സാമ്രാജ്യവികാസത്തിന്റെ അടിത്തറയിടും. മുസോളിനി തന്നെ പ്രഖ്യാപിച്ചതുപോലെ, ‘‘ഫാസിസ്റ്റ് ഭരണം ഒരിക്കലും ദേശീയ സമ്പദ്ഘടനയുടെ ദേശസാൽക്കരിക്കരണമോ അതിലുമേറെ വർഷങ്ങളായ ഉദ്യോഗസ്ഥമേധാവിത്വവൽക്കരണമോ ലക്ഷ്യമാക്കുന്നില്ല; കോർപറേഷനുകളിലൂടെ അതിനെ നിയന്ത്രിക്കാനും അനുസരിപ്പിക്കാനും മാത്രമേ ശ്രമിക്കൂ… കോർപറേഷനുകൾ അച്ചടക്കം ഉറപ്പാക്കും; ഡിഫെൻസ്, നിലനിൽപ്പ്, മാതൃഭൂമിയുടെ സുരക്ഷ എന്നിവ മാത്രമേ ഭരണകൂടം ഏറ്റെടുക്കുകയുള്ളൂ.’’ ഇതുപോലെതന്നെ ഹിറ്റ്ലറും ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ‘‘സ്വകാര്യസ്വത്ത് സംരക്ഷിക്കാനായാണ് ഞങ്ങൾ നിലകൊള്ളുന്നത്….. ഏറ്റവും പ്രായോഗികമായതെന്ന നിലയിൽ സ്വതന്ത്ര സംരംഭങ്ങളെ ഞങ്ങൾ സംരക്ഷിക്കും; സാധ്യമായ ഒരേയൊരു സാമ്പത്തികക്രമം എന്ന് അതിനെ വിശേഷിപ്പിക്കും.’’ പലപ്പോഴും അവഗണിക്കപ്പെടാറുള്ള ഒരു നാസി നയമായിരുന്നു സർക്കാർ സ്വത്തുക്കളുടെ വിറ്റഴിക്കൽ. സമ്പദ്ഘടനയുടെ സ്വകാര്യവൽക്കരണം (അഥവാ ‘‘പുനഃസ്വകാര്യവൽക്കരണം’’) എന്ന സങ്കൽപ്പനം ഇപ്പോൾ നവലിബറലിസത്തിന്റെ മുഖമുദ്രയായിരിക്കുകയാണ്; ഇത് ആദ്യം യാഥാർഥ്യമായത് ഫാസിസ്റ്റ് ജർമനിയിലാണ്; അവിടെ മുതലാളിത്ത സാമ്പത്തികബന്ധങ്ങൾ പരമപവിത്രമായി നിലനിന്നു; പുതിയ ഫാസിസ്റ്റ് ഭരണകൂട സംവിധാനം ലിബറൽ ജനാധിപത്യസ്ഥാപനങ്ങളെയാകെ പൊളിച്ചടുക്കുകയും യുദ്ധകാല സമ്പദ്ഘടന സ്ഥാപിക്കുകയും ചെയ്തപ്പോൾപോലും ഇതിലൊരു മാറ്റവുമുണ്ടായില്ല. ഹിറ്റ്ലർ അധികാരത്തിൽവന്ന സമയത്ത് ജർമൻ സമ്പദ്ഘടനയുടെ ഏറെ ഭാഗവും സർക്കാർ ഉടമസ്ഥതയിലായിരുന്നു; ഉരുക്ക്, കൽക്കരി വ്യവസായങ്ങൾപോലുള്ള മേഖലകളും കപ്പൽ നിർമാണവും ബാങ്കിങ്ങുമെല്ലാം പൊതുവിൽ ദേശസാൽക്കരിക്കപ്പെട്ടിരുന്നു. ഹിറ്റ്ലർ അധികാരത്തിലെത്തി ഏറെക്കഴിയും മുൻപ് യുണെെറ്റഡ് സ്റ്റീൽ ട്രസ്റ്റ് സ്വകാര്യവൽക്കരിച്ചു; 1937 ഓടുകൂടി എല്ലാ പ്രമുഖ ബാങ്കുകളും സ്വകാര്യവൽക്കരിക്കപ്പെടുകയുണ്ടായി. ഇതെല്ലാംതന്നെ മൂലധനത്തിന്റെ കരുത്തും വ്യാപ്തിയും വർധിപ്പിച്ചു. നാസി സമ്പദ്ഘടനയെ സംബന്ധിച്ച് 1941 ൽ നടത്തിയ പ്രധാനപ്പെട്ട ഒരു പഠനത്തിൽ മാക്-സിൻ യാപ്പിൾ സ്വീസി ഇങ്ങനെ എഴുതി– ‘‘സർക്കാർ സംരംഭങ്ങൾ സ്വകാര്യകെെകളിലേക്ക് മാറ്റുന്നതിന്റെ പ്രായോഗിക പ്രാധാന്യം വരുമാനം സഞ്ചയിക്കലിന്റെ ഉപാധിയായി മുതലാളിവർഗം തുടർന്നും സേവനം നടത്തിയെന്നതാണ്. സർവോപരി ലാഭമുണ്ടാക്കലും സ്വത്ത് സ്വകാര്യകെെകളിലേക്ക് തിരികെ കൊണ്ടുപോകുന്നതും നാസി പാർട്ടിയുടെ ശക്തി സുദൃഢമാക്കാൻ സഹായകമായി.’’ ഫാസിസവും സർവ്വാധിപത്യവും എന്ന കൃതിയിൽ നിക്കോസ് പൗളാൻസാസ് രേഖപ്പെടുത്തിയതുപോലെ ‘‘മുതലാളിത്ത വ്യവസ്ഥയുടെയും സ്വകാര്യസ്വത്തിന്റെയും സംരക്ഷണകാര്യങ്ങളിൽ നാസിസം നിയമപരമായ ചട്ടക്കൂടൊരുക്കി.’’ വ്യാവസായികരംഗത്തെ സ്വകാര്യവൽക്കരണം ജർമനിയിൽ ഫാസിസത്തിന്റെ വളർച്ചയ്ക്ക് നിർണായകമായിരുന്നെങ്കിൽ, അങ്ങനെ മുതലാളിവർഗത്തിന്റെ സാമ്പത്തികശക്തി പിന്നെയും കൂടുതൽ കേന്ദ്രീകൃതമായെങ്കിൽ, ലിബറൽ ജനാധിപത്യ വ്യവസ്ഥയെ അപ്പാടെ തകർത്തുകൊണ്ട്, ആദ്യം പറഞ്ഞതിനെ സാധ്യമാക്കിയത് ഭരണകൂടത്തിനകത്തെ നാസി വാഴ്ചയുടെ ദൃഢീകരണമാണ്. ഗ്ലെയിസ്ഷെെറ്റങ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയെ (‘‘വരുതിയിലാക്കൽ’’ അഥവാ ഒത്തുചേർക്കൽ’’)യാണ് 1933–34 കാലത്തെ പുതിയ രാഷ്ട്രീയ വ്യവസ്ഥയുടെ ദൃഢീകരണത്തിന്റെ കാലമായി നിർവചിക്കുന്നത്; പാർലമെന്റും ജുഡീഷ്യറിയും സിവിൽ ബ്യൂറോക്രസിയും മിലിട്ടറിയും സർക്കാരിന്റെ പ്രാദേശികവും മേഖലാതലത്തിലുള്ളതുമായ ശാഖകളും ഉൾപ്പെടെ ഭരണകൂടത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളെ ഓരോന്നിനെയും രാഷ്ട്രീയമായി ഉൾച്ചേർക്കൽ എന്നാണിതിനർഥം. സിവിൽ സമൂഹത്തിനുള്ളിലെ പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളുടെ അഥവാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമം, വ്യാപാര സമിതികൾ തുടങ്ങിയവയുടെ പ്രധാന വിഭാഗങ്ങളിലേക്കെല്ലാം ഇതിനെ വ്യാപിപ്പിക്കുകയാണെന്നർഥം. പ്രത്യയശാസ്ത്രം, വിരട്ടൽ, നിർബന്ധിത സഹകരണം, ബലപ്രയോഗം എന്നിവയിലൂടെയായിരിക്കും ഈ പൊരുത്തപ്പെടുത്തൽ സാധ്യമാക്കുന്നത്; ഈ സ്ഥാപനങ്ങളെ ‘‘സ്വന്തം ഇടങ്ങൾ ശുചീകരിക്കുന്നതിന്’’ സമ്മർദം ചെലുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പാക്കുന്നത്. പ്രമുഖ നാസി നിയമജ്ഞനായ കാൾ ഷ്-മിത്ത് ഗ്ലെയിസ്ഷെെറ്റങ്ങിനെ നിയന്ത്രിക്കുന്ന ജർമൻ സംഭവത്തിൽ പറയുന്ന രണ്ട് തത്വങ്ങൾ അവതരിപ്പിക്കുന്നുണ്ട് – (1) ആര്യന്മാരല്ലാത്തവരെ ഒഴിവാക്കൽ; (2) ഫ്യൂറർ പ്രിൻസിപ് ( Fuuhrer Prinzip) ‘‘നേതൃത്വ തത്വം’’ – എഴുതപ്പെട്ട നിയമങ്ങൾക്കെല്ലാം ഉപരിയായി നേതാവിനെ പ്രതിഷ്ഠിക്കൽ). ഈ കാലഘട്ടത്തിൽ നിയമത്തിന്റേതായ ഒരു തരം മേലങ്കി ഈ അധികാരദൃഢീകരണത്തിന് ന്യായീകരണം നൽകി; പൊതുവെ നേതാവിനെ നിയമത്തിനതീതനാക്കാനായിരുന്നു അത്. ഷ്-മിത്ത് വിശദീകരിച്ചതുപോലെ, ഗ്ലെയിസ്ഷെെറ്റങ്ങിന്റെ ലക്ഷ്യം ഒരുമയും ശുദ്ധിയും ആയിരുന്നു; ‘‘വ്യത്യസ്തതയെ ഉന്മൂലനം’’ ചെയ്തുകൊണ്ടാണ് അത് കെെവരിച്ചത്. ജർമനിയിൽ ഗ്ലെയിസ്ഷെെറ്റങ് ഭരണകൂടത്തിന്റെയും പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണത്തിന്റെയും എല്ലാ ശാഖകളെയും ഒരേ സമയം ലക്ഷ്യമാക്കിയിരുന്നു; എന്നാൽ അത് നിരവധി ഘട്ടങ്ങളിലൂടെ അഥവാ ഗുണപരമായ വിച്ഛേദങ്ങളിലൂടെയും കടന്നുപോയിരുന്നു, 1933 ജനുവരിയിൽ അന്നത്തെ പ്രസിഡന്റ് ഹിൻഡൻബെർഗ്, ചാൻസലറായി ഹിറ്റ്ലറെ നിയമിച്ച് കഷ്ടിച്ച് ഒരു മാസം കഴിഞ്ഞതോടെ റീഷ് സ്താഗിന് തീവെച്ചത് ഭരണഘടനയെ ലംഘിക്കുന്നതിനുള്ള നിയമപരമായ ന്യായീകരണം നൽകുന്ന രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിക്കുവാൻ അവസരമൊരുക്കി. 1933 മാർച്ചിൽ ഈ ഉത്തരവുകൾക്ക് (ഡിക്രികൾക്ക്) സാധുത നൽകുന്ന നിയമം അഥവാ ‘‘രാഷ്ട്രത്തിനും റൈഷിനും (Reieh) നാശമുണ്ടാക്കുന്നത് ഒഴിവാക്കാനുള്ള നിയമം കൊണ്ടുവന്നു; ഇതിലൂടെ റീഷ്സ്താഗിന്റെ അംഗീകാരം കൂടാതെ നിയമങ്ങൾ പാസാക്കാൻ ഹിറ്റ്ലർക്ക് ഏകപക്ഷീയമായ അധികാരം നൽകി. ഇതിനെതുടർന്ന് ഉടൻ തന്നെ രാഷ്ട്രീയ എതിരാളികളെ അറസ്റ്റുചെയ്യാനും ഉന്മൂലനം ചെയ്യാനുമാരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ‘‘സിവിൽ സർവീസിന്റെ പുനരുദ്ധരിക്കലിനുള്ള നിയമം’’ കൊണ്ടുവരാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്; സിവിൽ സർവീസിലുള്ള എല്ലാ ജീവനക്കാർക്കും ഗ്ലെയിഷെെറ്റങ് ബാധകമാക്കിയത് ഈ നിയമത്തിലൂടെയാണ്. 1933 ജൂലെെയിൽ നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും നിരോധിച്ചതോടെ വരുതിയിലാക്കലിന്റെ ആദ്യഘട്ടം അവസാനിച്ചു. രണ്ടാമത്തെ ഘട്ടം, സെെന്യത്തിനുമേൽ നിയന്ത്രണം സ്ഥാപിക്കലും ഇതിലേക്ക് ഉൾച്ചേർക്കലുമാണ്; അതിനോടൊപ്പം തന്നെ സർവകലാശാലകളെയും പത്രങ്ങളെയും മറ്റു സാമൂഹ്യ–സാംസ്കാരിക സംഘടനകളെയും പിടിച്ചെടുക്കലുകളും നടപ്പാക്കി. സെെന്യത്തിനുമേൽ പിടിമുറുക്കാൻ മാത്രമല്ല ഹിറ്റ്ലർ നീക്കം നടത്തിയത്, മറിച്ച് നാസി പദ്ധതിയിലേക്ക് സെെന്യത്തെ ഉൾച്ചേർക്കാനും ഹിറ്റ്ലർ ശ്രമിച്ചു; 1933 ഡിസംബറിൽ ഹിറ്റ്ലർ പ്രഖ്യാപിച്ചത്, ‘‘സെെന്യത്തിനുമാത്രമേ ഈ രാഷ്ട്രത്തിൽ ആയുധങ്ങൾ കെെവശം വെയ്ക്കാനാവൂ’’ എന്നാണ്; നാസി പാർട്ടിയുടെ അർദ്ധസെെനിക വിഭാഗമായ ബ്രൗൺ ഷർട്ട് ധാരികളുടെ (സ്റ്റോംട്രൂപ്പേഴ്സ്) അവകാശവാദങ്ങളെ ഇതിലൂടെ തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ‘‘വെെവിധ്യങ്ങളുടെ നിർമാർജനം’’ സാധ്യമാക്കിയത് സർവകലാശാലകൾ നാസി സിദ്ധാന്തം നല്ല നിലയിൽ സ്വായത്തമാക്കിയതിന്റെ പ്രകടനമായിരിക്കുന്നു. 1933 മുതൽ ഫ്രെയ്ബെർഗ് സർവകലാശാലയുടെ റെക്ടർ എന്ന നിലയിൽ ജർമൻ തത്വചിന്തകനായ മാർട്ടിൻ ഹെെഡെഗർക്കാണ് ഗ്ലെയിസ്ഷെെറ്റങ് ആ സ്ഥാപനത്തിൽ നടപ്പാക്കുന്നതിനുള്ള മുഖ്യചുമതല നൽകിയത്. ഹെെഡെഗർ ഈ ദൗത്യം അക്ഷരാർഥത്തിൽ തന്നെ നടപ്പാക്കി; തന്റെ സഹപ്രവർത്തകരെ തള്ളിക്കളയാനും സർവകലാശാലയിൽ ശുദ്ധീകരണം നടത്താനും അദ്ദേഹം തയ്യാറായി. ഈ വർഷങ്ങളിൽ, നാസി പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം കാൾ ഷ്മിറ്റുമായി ചേർന്ന് പ്രവർത്തിച്ചു. ജൂത വിരോധത്തെ യുക്തിസഹമാക്കാൻ സഹായിക്കുകയും പ്രതീകാത്മകമായി പുസ്തകങ്ങൾ ചുട്ടെരിക്കാൻ നേതൃത്വം നൽകുകയും ചെയ്തു. മൂന്നാമത്തേതാണ് ഗ്ലെയിസ്ഷെെറ്റങ്ങിന്റെ നിർണായകഘട്ടം; 1934 ജൂൺ 30 മുതൽ ജൂലെെ രണ്ടു വരെ എസ്എ (സ്റ്റോംട്രൂപ്പേഴ്സ്) നടത്തിയ രക്തരൂഷിതമായ ശുദ്ധീകരണമാണത്; പിന്നീട് 1934 ആഗസ്തിൽ ഹിൻഡൻ ബെർഗിന്റെ മരണത്തെതുടർന്ന്, ഹിറ്റ്ലർ നിയമപ്രകാരമുള്ള സർവാധികാരിയായി ഉയർന്നു; The Fuuhrer safeguards the Law (ഫ്യൂറർ നിയമത്തെ സംരക്ഷിക്കുന്നു) എന്ന ഷ്മിത്തിന്റെ ലേഖനത്തിൽ അങ്ങനെ വാഴ്ത്തുകയാണ്. ഇവിടംമുതൽ ഭരണകൂടത്തിന്റെ മുഖ്യസ്ഥാപനങ്ങളിലാകെയും സിവിൽ സമൂഹത്തിന്റെ മുഖ്യ പ്രത്യയശാസ്ത്ര ഉപകരണങ്ങളിലും ഫാസിസ്റ്റ് വാഴ്ച അരക്കിട്ടുറപ്പിക്കപ്പെട്ടു. മറ്റു ഫാസിസ്റ്റ് രാഷ്ട്രങ്ങളും ഇതേപാത പിന്തുടർന്നു; സമഗ്രാധിപത്യം തെല്ല് കുറവാണെന്നേയുള്ളൂ. The Anatomy of Fascism (ഫാസിസത്തെ സംബന്ധിച്ച വിശകലനം) എന്ന കൃതിയിൽ റോബർട്ട് ഒ പാക്-സ്ടൺ എഴുതുന്നു: ‘‘ഇറ്റലിയിൽ ഫാസിസ്റ്റ് വാഴ്ച അരക്കിട്ടുറപ്പിക്കപ്പെട്ടത് കുറച്ചുകൂടി മന്ദഗതിയിലുള്ള പ്രക്രിയയിലൂടെയായിരുന്നു (അത്ര പൂർണവുമായില്ല); തൊഴിലാളിയൂണിയനുകളെയും രാഷ്ട്രീയപാർട്ടികളെയും പത്രങ്ങളെയും മാത്രമേ പൂർണമായും ചൊൽപ്പടിക്ക് കൊണ്ടുവന്നുള്ളൂ.’’ ട്രംപിസ്റ്റ് ഗ്ലെയിസ്ഷെെറ്റങ് 1930കളിലെ യൂറോപ്പിലെ സവിശേഷതകളായിരുന്നു ഈ സംഭവവികാസങ്ങളിൽ പലതും; അതേ രൂപത്തിൽ ഇന്ന് അതേപടി വീണ്ടും വരാനുള്ള സാധ്യത തീരെയില്ല. എന്നിരുന്നാലും ഇന്നത്തെ നവഫാസിസവും വികസിതമുതലാളിത്ത വ്യവസ്ഥയുടെ മാനേജ്മെന്റിൽ മാറ്റം ലക്ഷ്യമിട്ടുള്ളതാണ്; ഇതിന് ലിബറൽ ഡെമോക്രാറ്റിക് വ്യവസ്ഥയെ ഫലപ്രദമായി തകർക്കേണ്ടത് ആവശ്യമാണ്; അതിന്റെ സ്ഥാനത്ത് ‘‘തീവ്ര വലതുപക്ഷം’’ എന്ന് വിളിക്കപ്പെടുന്നതിന്റെ പ്രതിനിധികളെ പരസ്യമായിതന്നെ പ്രതിഷ്ഠിക്കുകയാണ്; അതായത് വംശീയതയെയും ദേശീയതയെയും പരിസ്ഥിതി വിരുദ്ധതയെയും സ്ത്രീ വിരുദ്ധതയെയും സ്വവർഗരതിക്കാരോടുള്ള വിദേ-്വഷത്തെയും പൊലീസ് അക്രമത്തെയും തീവ്ര സെെനികവാദത്തെയും ഉയർത്തിപ്പിടിക്കുന്നവരെ പ്രതിഷ്ഠിക്കുകയാണ്. എന്നാൽ, എല്ലാ രൂപങ്ങളിലുമുള്ള ഈ പിന്തിരിപ്പൻ മനോഭാവത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ അടിച്ചമർത്തലാണ്. ട്രംപിന്റെ ഈ തീവ്രവലതുപക്ഷ ഭ്രാന്തിനു പിന്നിൽ സ്ഥിതിചെയ്യുന്ന കാര്യം സർക്കാരിന്റെ എല്ലാ സാമ്പത്തികപ്രവർത്തനങ്ങളെയും എത്രയും വേഗം സ്വകാര്യവൽക്കരിക്കാനുള്ള വ്യഗ്രതയാണ്; വൻകിട ബിസിനസുകാരുടെ അധികാരം ബലപ്പെടുത്തുന്നതിനും കൂടുതൽ വംശീയമായി നിർവചിക്കപ്പെട്ട സാമ്രാജ്യത്വ വിദേശനയത്തിലേക്കുള്ള ചുവടുമാറ്റത്തിനുള്ള താൽപ്പര്യവുമാണ്. എന്നിട്ടും നിലവിലുള്ളതിന്റെ സ്ഥാനത്ത് ഇത്തരമൊരു നവഫാസിസ്റ്റ് തന്ത്രത്തെ പകരംവയ്ക്കാൻ പുതിയൊരു തരം ഗ്ലെയിസ് ഷെെറ്റങ് ആവശ്യമാണ്–അതുപ്രകാരം കോൺഗ്രസ്, ജൂഡീഷ്യറി, സിവിൽ ബ്യൂറോക്രസി, ഭരണകൂടവും പ്രാദേശിക സർക്കാരുകളും, സെെന്യം, നാച്വറൽ സെക്യൂരിറ്റി സ്റ്റേറ്റ് (‘‘ഡീപ് സ്റ്റേറ്റ്’’ –ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ ശേഷിയുള്ള സംഘം), മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെയെല്ലാം വരുതിയിലാക്കണം. അപ്പോൾ, ട്രംപ് വന്ന ശേഷമുള്ള വെെറ്റ് ഹൗസ് മുതലാളിത്ത ഭരണകൂട നിർവഹണത്തിന്റെ നവഫാസിസ്റ്റ് രൂപങ്ങൾ നടപ്പാക്കാനാണ് പ്രവർത്തിക്കുന്നത് എന്നതിന് മൂർത്തമായ തെളിവ് എന്താണുള്ളത്? ട്രംപ് നിയമപരമായ മാനദണ്ഡങ്ങളെ അതിലംഘിക്കുകയും ലിബറൽ ജനാധിപത്യ സംരക്ഷണങ്ങളാകെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നതിനും തെളിവുണ്ടോ? ഇവിടെ പൊതുവിൽ ഫാസിസത്തിന്റെ സവിശേഷതകളെക്കുറിച്ച് നാം ഓർമിക്കുന്നത് ഉപയോഗപ്രദമായിരിക്കും; അമേരിക്കൻ നവഫാസിസം അതിന്റെ ഒരു സവിശേഷരൂപമാണ്. സമീർ അമിൻ The Return of Fascism in Contemporary Capitalism (സമകാലിക മുതലാളിത്തത്തിൽ ഫാസിസത്തിന്റെ മടങ്ങിവരവ്) എന്ന ലേഖനത്തിൽ പ്രസ്താവിക്കുന്നതിങ്ങനെ: ‘‘പ്രതിസന്ധിയിലായ മുതലാളിത്ത ഭരണകൂടത്തിൽ ഭരണനിർവഹണത്തിനുള്ള ഫാസിസ്റ്റ് മാർഗം ഏതു സമയത്തും ‘‘ജനാധിപത്യ’’ത്തെ പാടെ തിരസ്-കരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്– നിർവചനപ്രകാരം പോലും അങ്ങനെയാണ് അത് ചെയ്യുന്നത്. ഫാസിസം എക്കാലത്തും ആധുനിക ജനാധിപത്യം ആധാരമാക്കിയിട്ടുള്ള സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും സംബന്ധിച്ച പൊതുതത്വങ്ങളുടെ സ്ഥാനത്ത് (വ്യത്യസ്ത അഭിപ്രായഗതികളെ അംഗീകരിക്കൽ, ഭൂരിപക്ഷം നിർണയിക്കാൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ആശ്രയിക്കൽ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കൽ തുടങ്ങിയവ) കൂട്ടായ അച്ചടക്കത്തിന്റെയും പരമോന്നത നേതാവിന്റെയും അയാളുടെ മുഖ്യ ഏജന്റുമാരുടെയും പ്രാമാണികത്വവും ആവശ്യമായി വരുന്നിടത്തോളം അതിന് വണങ്ങിയും നിൽക്കുന്ന വ്യത്യസ്തമൂല്യങ്ങളെയാണ് പ്രതിഷ്ഠിക്കുന്നത്. മൂല്യങ്ങളെ ഇങ്ങനെ മാറ്റി പ്രതിഷ്ഠിക്കുന്നതിനൊപ്പം പിന്തിരിപ്പൻ ആശയങ്ങളുടെ മടങ്ങിവരവും സംഭവിക്കുന്നു; നടപ്പാക്കപ്പെട്ടു കഴിഞ്ഞ കീഴടങ്ങലിന്റെ നടപടിക്രമങ്ങൾക്ക് പ്രത്യക്ഷമായ നിയമസാധുത നൽകാൻ കഴിയുന്നു. ഭൂതകാലത്തിലേക്ക് മടങ്ങിപ്പോക്ക് അനിവാര്യമാണെന്ന് തോന്നിപ്പിക്കുന്ന പ്രഖ്യാപനം ഒൗദ്യോഗിക (ഭരണകൂട)മതത്തിന് കീഴടങ്ങുന്നതിന്റെ അഥവാ ‘‘വംശ’’ത്തിന്റെയോ വംശീയ ‘‘രാഷ്ട്ര’’ത്തിന്റെയോ ചില നിർദിഷ്ട സവിശേഷതകൾ ആയിരിക്കും ഫാസിസ്റ്റ് ശക്തികളുടെ പ്രത്യയശാസ്ത്രപരമായ വിവാദങ്ങളുടെ കവചമായി പ്രയോഗിക്കപ്പെടുന്നത്.’’ പുതിയ ഭരണസംവിധാനത്തിന്റെ തീവ്രദേശീയവാദത്തെയും തീവ്രവലതുപക്ഷ ചായ്-വിനെയും സംബന്ധിച്ച് സംശയിക്കേണ്ടതില്ല. തന്റെ തീവ്രവലതുപക്ഷ ഉപദേഷ്ടാക്കളായ സ്റ്റീവ്- ബന്നനും സ്റ്റീഫൻ മില്ലറും എഴുതിക്കൊടുത്ത ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് നടത്തിയ പ്രഖ്യാപനത്തെ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്ളിറ്റ്സ് വിശേഷിപ്പിച്ചത്. ‘‘ചരിത്രപരമായ ഫാസിസ്റ്റ് അട്ടിമറി’’ എന്നാണ്. ട്രംപിന്റെ പ്രഖ്യാപനം ഇങ്ങനെ: ‘‘ഈ നിമിഷം മുതൽ തന്നെ അമേരിക്കയെ ഒന്നാമതാക്കാൻ തുടങ്ങുകയാണ്… നമ്മൾ പഴയ കൂട്ടുകെട്ടുകൾ ശക്തിപ്പെടുത്തും, പുതിയ കൂട്ടുകെട്ടുകളുണ്ടാക്കും– ഇസ്ലാമിക ഭീകരതയ്ക്കെതിരെ സംസ്കാരസമ്പന്നമായ ലോകത്തെയാകെ നാം ഒന്നിപ്പിക്കും; ഈ ഭൂമുഖത്തുനിന്നുതന്നെ നാം ഇസ്ലാമിക ഭീകരതയെ തുടച്ചുനീക്കും. നമ്മുടെ ഉൽപ്പന്നങ്ങൾ നിർമിക്കുകയും നമ്മുടെ കമ്പനികൾ തട്ടിയെടുക്കുകയും നമ്മുടെ തൊഴിലുകൾ ഇല്ലാതാക്കിയും മറ്റു രാജ്യങ്ങളിലെ ശല്യക്കാരിൽനിന്നും നമ്മുടെ അതിർത്തികളെ നാം സംരക്ഷിക്കും.. അമേരിക്ക വീണ്ടും വിജയിക്കാൻ തുടങ്ങും, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര വമ്പൻ വിജയം നാം കെെവരിക്കും… നമ്മുടെ രാഷ്ട്രീയത്തിന്റെ അടിത്തറ യുണെെറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയോടുള്ള കടുത്ത കൂറാണ്; നമ്മുടെ രാജ്യത്തോടുള്ള നമ്മുടെ വിശ്വസ്തയാണ്. നമ്മൾ ഓരോരുത്തരിലും നാം ഈ വിശ്വസ്തത കണ്ടെത്തും. നാം നമ്മുടെ ഹൃദയത്തെ ദേശഭക്തികൊണ്ടുനിറയ്ക്കുമ്പോൾ അവിടെ മുൻവിധികൾക്കിടമുണ്ടാവില്ല… അമേരിക്ക ഒറ്റക്കെട്ടായി നിൽക്കുമ്പോൾ ആർക്കും അമേരിക്കയെ തടഞ്ഞുനിർത്താനാവില്ല. ഭയത്തിനൊന്നും യാതൊരവകാശവുമില്ല– നാം സംരക്ഷിക്കപ്പെട്ടിരിക്കുന്നു, നാം എക്കാലവും സംരക്ഷിതർ തന്നെ ആയിരിക്കും. നമ്മുടെ സെെന്യത്തിലെയും നിയമവ്യവസ്ഥയിലെയും മഹത്തുക്കളായ സ്ത്രീ പുരുഷന്മാരാൽ നാം സംരക്ഷിക്കപ്പെടും; ഇതിലെല്ലാമുപരിയായി ദെെവം നമ്മളെ കാത്തുരക്ഷിക്കും… അതോടൊപ്പം നാം അമേരിക്കയെ വീണ്ടും ശക്തമായ രാഷ്ട്രമാക്കി മാറ്റും. നാം അമേരിക്കയെ വീണ്ടും സമ്പന്നരാഷ്ട്രമാക്കും. നാം അമേരിക്കക്കാരെ വീണ്ടും ആത്മാഭിമാനമുള്ളവരാക്കി മാറ്റും. നാം അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കും. അതെ, എല്ലാത്തിനുമൊപ്പം അമേരിക്കയെ വീണ്ടും നാം മഹത്തായ രാഷ്ട്രമാക്കും.’’ ട്രംപിസത്തിന്റെ പ്രത്യയശാസ്ത്രപരമായ ചട്ടക്കൂടും രാഷ്ട്രീയതന്ത്രവും മുഖ്യമായും ബന്നന്റെ സൃഷ്ടിയാണ്; ബ്രെയ്ബാർട്ട് ന്യൂസിന്റെ മുൻ മേധാവിയും ഇപ്പോൾ വെെറ്റ് ഹൗസിലെ മുഖ്യ സ്ട്രാറ്റജിസ്റ്റും സീനിയർ കോൺസെലുമാണ് ബന്നൻ; അവസാനമാസങ്ങളിൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മാർഗദർശനം നൽകിയതും ബന്നനാണ്. അടുത്തകാലത്തായി ട്രംപിന്റെ ദേശീയ സുരക്ഷാ കൗൺസിലിൽ നിയോഗിക്കപ്പെട്ട ബന്നൻ മുഖ്യധാരയിലെ, റൂപർട്ട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതല്ലാത്ത മാധ്യമങ്ങളെ ആക്രമിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. ബന്നന്റെ സ്വാധീനമേഖലയെ കുറിച്ച് ചർച്ച ചെയ്യപ്പെടുമ്പോതന്നെ ഭരണസംവിധാനത്തിനുള്ളിലെ ഇന്നർ സർക്കിളിൽ അദ്ദേഹത്തിനുള്ള ആധിപത്യം വളരെ വലുതാണെന്ന് പറയേണ്ടിവരും; അതാണ് ന്യൂയോർക്ക് ടെെംസ് എഡിറ്റോറിയൽ ബോർഡ് ഇങ്ങനെ അവകാശപ്പെട്ടത്: ‘‘അദ്ദേഹം ചിലപ്പോഴെല്ലാം താനാണ് യഥാർഥത്തിൽ പ്രസിഡന്റ് എന്ന നാട്യത്തിലാണ്.’’ ബന്നനൊപ്പം മറ്റ് രണ്ട് ബ്രൈ ബാർട്ട് പ്രത്യയശാസ്ത്ര വിദഗ്ധർ കൂടിയുണ്ട്– ട്രംപിന്റെ സീനിയർ ഉപദേഷ്ടാവായ മില്ലറും (അറ്റോർണി ജനറൽ ജെഫ് സെഷൻസിന്റെ അനുയായി) നാഷണൽ സെക്യൂരിറ്റിക്കായുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സെബാസ്റ്റ്യൻ ഗോർക്കയും. മറ്റൊരു ബ്രെയ്ബാർട്ട് പ്രമുഖയായ ജൂലിയ ഹാൺ ‘‘പ്രസിഡന്റിന്റെ സ്പെഷ്യൽ അസിസ്റ്റന്റ്’’ ആയി നിയമിക്കപ്പെട്ടു; ബന്നന്റെ ചീഫ് അസിസ്റ്റന്റായാണ് അവർ പ്രവർത്തിക്കുന്നത്; ‘‘ബന്നന്റെ ബന്നൻ’’ എന്നാണ് അവർ അറിയപ്പെടുന്നതുതന്നെ– വിട്ടുവീഴ്ചയില്ലാത്ത തീവ്രവലതുക്ഷ ആശയം പിന്തുടരുന്ന എഴുത്തുകാരി എന്ന നിലയിലുള്ള അവരുടെ പങ്കാണ് ഈ പരാമർശത്തിലൂടെ സൂചിപ്പിക്കപ്പെടുന്നത്; കോൺഗ്രസ് അംഗങ്ങളായ റിപ്പബ്ലിക്കന്മാരെ വരുതിയിൽ നിർത്തലാണ് അവരുടെ ജോലി. ബന്നന്റെ നവഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആറ് മുഖ്യഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്: (1) ‘‘മുതലാളിത്തത്തിന്റെ പ്രതിസന്ധി’’ മറികടക്കേണ്ടത് ആവശ്യമാണ്, പ്രത്യേകിച്ചും അമേരിക്കയിൽ; ‘‘ആഗോളവൽക്കരണ’’ത്തിന്റെയും ‘‘ശിങ്കിടി മുതലാളിത്ത’’ത്തിന്റെയും ഉയർച്ചയോടെയാണ് ഈ പ്രതിസന്ധി ഉണ്ടായത്; (2) പുനഃസ്ഥാപിക്കപ്പെട്ട മുതലാളിത്തത്തിനു വേണ്ട ആത്മീയ ചട്ടക്കൂട് എന്ന നിലയിൽ ‘‘പാശ്ചാത്യജൂത–ക്രിസ്ത്യൻ’’ സംസ്കാരത്തിന്റെ പുനഃസ്ഥാപനം; (3) തീവ്ര വംശീയ ദേശീയവാദത്തെ പ്രോത്സാഹിപ്പിക്കൽ, വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ ആക്രമിക്കൽ; (4) ‘‘ആഗോള പോപ്പുലിസ്റ്റ് പ്രസ്ഥാനം’’ എന്ന് ബന്നൻ വിശേഷിപ്പിക്കുന്നതുമായി പരസ്യമായി അണിനിരക്കൽ–അതായത്, ആഗോള നവഫാസിസം; (5) ‘‘വികസനമോഹിയായ ഇസ്ലാമിനെതിരെയും’’ വികസനമോഹിയായ ചെെനയ്ക്കെതിരെയും അമേരിക്ക ആഗോളയുദ്ധത്തിലാണെന്ന പിടിവാശി– ഇതിനെ അയാൾ വിശേഷിപ്പിക്കുന്നത് ‘‘നിലനിൽപ്പിനായുള്ള ആഗോളയുദ്ധം’’ എന്നാണ്; (6) തീവ്രവലതുപക്ഷത്തിന്റെ ഉയർന്നുവരവ് അമേരിക്കൻ വിപ്ലവം, ആഭ്യന്തരയുദ്ധം, മഹാമാന്ദ്യം, രണ്ടാം ലോകയുദ്ധം എന്നിവയ്ക്കുശേഷം. അമേരിക്കൻ ചരിത്രത്തിലെ അർധരഹസ്യാത്മകമായ ‘‘നാലാമത്തെ മഹത്തായ വഴിത്തിരിവിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന ചിന്താധാര. 2014ൽ വത്തിക്കാൻ കോൺഫറൻസിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ബന്നന്റെ പ്രത്യയശാസ്ത്രം കൃത്യമായും തെളിഞ്ഞുകാണുന്നുണ്ട്; ഫ്രാൻസിൽ മരീൻ ലെ പെൻ നയിക്കുന്ന നാഷണൽ ഫ്രന്റ് മുന്നോട്ടുവയ്ക്കുന്ന തീവ്രവലതുപക്ഷ ‘‘പോപ്പുലിസ’’ത്തെയും ഒപ്പം തന്നെ ബ്രിട്ടണിലെ യുകെ ഇൻഡിപെൻഡൻസ് പാർട്ടിയെയും ബന്നൻ വാനോളം പുകഴ്-ത്തി. ‘മുതലാളിത്തത്തെ എത്രത്തോളം മുറുകെ പിടിക്കുന്നുവോ, അത്രത്തോളം നല്ലത്’’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പക്ഷേ, അതിന് ജൂത ക്രിസ്ത്യാനികളുടെ നഷ്ടപ്പെട്ട ‘‘ആത്മീയ – ധാർമിക അടിത്തറകളുടെ വീണ്ടെടുക്കൽ ആവശ്യമായി വന്നു. മുതലാളിത്തം… അതിന്റെ പുഷ്-കലകാലത്തായിരുന്നപ്പോൾ… എല്ലാ മുതലാളിമാരും ശക്തമായ പാശ്ചാത്യ ജൂത ക്രിസ്ത്യൻ വിശ്വാസികളായിരുന്നു… സ്വന്തം ആശയങ്ങളെ സംരക്ഷിച്ചുനിർത്താനുള്ള പാശ്ചാത്യ ജൂത ക്രിസ്ത്യാനിറ്റിയുടെ ശക്തിയെ മതനിരപേക്ഷത ഞെക്കി പിഴിഞ്ഞില്ലാതാക്കി.’’ ബന്നനെ സംബന്ധിച്ചിടത്തോളം, കേവലം ലിബറലുകൾ മാത്രമായിരുന്നില്ല, മറിച്ച് ‘ശിങ്കിടി മുതലാളിത്തത്തിന്റെ വക്താക്കളായ ‘‘റിപ്പബ്ലിക്കൻ സംഘടനാ സംവിധാന’’വും അതിന്റെ മേധാവികളുമടക്കം എല്ലാവരും ശത്രുക്കളായിരുന്നു. ‘‘മധ്യവർഗ ജനങ്ങളുടെയും തൊഴിലാളിവർഗ ജനങ്ങളുടെയും’’ യഥാർഥ ശത്രുക്കളാണ് ഇവർ. അദ്ദേഹം പ്രതിനിധീകരിക്കുന്ന വംശീയത തീരെ നിഷേധിക്കേണ്ടതല്ല, മറിച്ച് ജനങ്ങൾ ഒന്നിച്ച് ഒരു ദേശസ്നേഹപരമായ സഖ്യത്തിൽ അണിചേരുമ്പോൾ, അങ്ങനെ ‘‘കാലത്തിന്റെ മുന്നോട്ടുപോക്കിൽ അവയെല്ലാം തുടച്ചുനീക്കപ്പെടും. ഇതെല്ലാം തന്നെ വിശാലമായ അർഥത്തിൽ കുരിശുയുദ്ധവുമായി പൊരുത്തപ്പെടുന്നതാണ്: ‘‘പ്രധാനപ്പെട്ട ഒരു യുദ്ധം രൂപപ്പെട്ടുവരികയാണ്, ഇതിനകംതന്നെ ആഗോളമാനം കെെവരിച്ചു കഴിഞ്ഞ ഒരു യുദ്ധം… നാം വളരെ വലിയൊരു യുദ്ധത്തിനിടയ്ക്കാണെന്ന് വെെകാതെ നിങ്ങൾക്ക് കാണാം.’’ ഏറ്റവും ശ്രദ്ധേയമായ കാര്യം ബന്നൻ തന്റെ ആശയങ്ങൾ മറ്റുള്ളവരിൽ അനുഭാവമുണർത്തും വിധമാണ് അവതരിപ്പിക്കുന്നത് എന്നതാണ്; തന്റെ പ്രഭാഷണത്തിനുശേഷം സദസ്യരോട് ചോദ്യങ്ങൾ ചോദിക്കുന്നു; ഇറ്റാലിയൻ ഫാസിസ്റ്റ് ചിന്തകനായ ജൂലിയസ് എവോളയുടെ ആശയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു; മുസോളിനിയുടെയും പിന്നീട് ഹിറ്റ്ലറുടെയും അനുയായിയും അവരെ ആവേശം കൊള്ളിക്കുകയും ചെയ്ത ചിന്തകനായിരുന്നു എവോള; രണ്ടാം ലോക യുദ്ധാനന്തരം യൂറോപ്യൻ നവഫാസിസത്തിലെ പാരമ്പര്യവാദത്തെ അടിസ്ഥാനമാക്കിയ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരനായിരുന്നു എവോള. അമേരിക്കയിലെ തീവ്രവലതുപക്ഷവാദിയും വെള്ള മേധാവിത്വവാദികളുടെ നേതാവുമായ റിച്ചാർഡ് സ്പെൻസറുടെ ധീരനായകനായിരുന്നു എവോള. 1930കളിൽ എവോള ഇങ്ങനെ പ്രഖ്യാപിച്ചു: ‘‘ഫാസിസം തീരെ ചെറുതാണ്. നമുക്കുവേണ്ട ഫാസിസം കൂടുതൽ തീവ്രമായിരിക്കണം; അത് സാഹസികവും അചഞ്ചലവുമായിരിക്കണം; തികച്ചും സമ്പൂർണവും വ്യക്തവുമായിരിക്കണം നമുക്ക് വേണ്ട ഫാസിസം; കലർപ്പില്ലാത്ത ബലപ്രയോഗമായിരിക്കണം അതിന്റെ ആധാരശില; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതായിരിക്കണം അത്… നമ്മളെ ഒരിക്കലും ആരും ഫാസിസ്റ്റുവിരുദ്ധരായി കാണാൻ പാടില്ല; ഫാസിസ്റ്റ് വിരുദ്ധതയ്ക്ക് സമാനമായി അതിഫാസിസം (Super fascism) വരുന്നതുവരെ. യുദ്ധാനന്തരകാലത്തെ കൃതികളിൽ എവോള വാദിച്ചത്, പാരമ്പര്യവാദികൾ ‘‘ഫാസിസ്റ്റ് എന്നോ നവഫാസിസ്റ്റ് എന്നോ ഉള്ള വിശേഷണം ഒരിക്കലും സ്വീകരിക്കരുത്, അവർ ആസ്ഥാന വിദ്വാന്മാർ എന്നറിയപ്പെടാനും പാടില്ല’’. മറിച്ച് അവർ തങ്ങളുടെ വ്യക്തവും സുനിശ്ചിതവുമായ സവിശേഷതകളിൽ മാത്രം ഉറച്ചുനിൽക്കണം; യൂറോപ്യൻ പാരമ്പര്യത്തിന്റെ ‘‘കുലീനമായ’’ മൂല്യങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് അവർ ഉറക്കെ പ്രസ്താവിക്കണം. പുതിയ ‘‘ആത്മീയമായ ഒരു യൂറോപ്യൻ സാമ്രാജ്യത്തിന്റെ സൃഷ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്നതിൽ അവർ ഉറച്ചു നിൽക്കണം… പോരാളികളുടേതായ ഒരെെക്യനിര നാം പടുത്തുയർത്തണം’’. ഒരു രാഷ്ട്രത്തിന്റെ അഥവാ പിതൃരാജ്യത്തിന്റെ ആത്മീയമായ ശക്തിയെന്ന നിലയിൽ പരമ്പരാഗതമായ പരമാധികാരത്തിന്റെ പുനഃസ്ഥാപനമാണ് ആത്യന്തിക ലക്ഷ്യം. ബന്നൻ തന്നെ എവോളയെപ്പോലെ ‘‘അതിതീവ്ര ദേശീയത’’യുടെ (Palingenetic ultra – nationalism) ശക്തനായ വക്താവാണ്; പാശ്ചാത്യരായ ജൂത – ക്രിസ്ത്യൻ വിശ്വാസികൾ ഉയർത്തെഴുന്നേൽക്കണമെന്നാണ് വാദിക്കപ്പെടുന്നത്. ‘‘പാരമ്പര്യവാദത്തെ, പ്രത്യേകിച്ചും അത് ദേശീയതയുടെ അടിത്തറയെ പിന്തുണയ്ക്കുന്നിടത്തോളം ഉയർത്തിപ്പിടിക്കണം’’. അദ്ദേഹം വത്തിക്കാനിലെ തന്റെ ശ്രോതാക്കളോട് പറഞ്ഞത്, ഏറ്റവും പ്രാധാനപ്പെട്ട കാര്യം, ഇസ്ലാമിനെതിരായി പാശ്ചാത്യ ജൂത – ക്രിസ്ത്യൻ വിശ്വാസികൾ നടത്തിയ പോരാട്ടങ്ങളുടെ ദീർഘകാല ചരിത്രത്തെ പുനഃസ്ഥാപിക്കലാണെന്നാണ്. ബന്നൻ പറയുന്നു, ‘‘എവോള പറയുന്ന അർഥത്തിലുള്ള പരമാധികാരത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഞാൻ കരുതുന്നത് ജനങ്ങൾ, പ്രത്യേകിച്ചും ചില രാജ്യങ്ങളിലെ ജനങ്ങൾ, തങ്ങളുടെ രാജ്യത്തിന് പരമാധികാരമുണ്ടെന്ന് കാണാനാഗ്രഹിക്കുന്നുവെന്നാണ്; തങ്ങളുടെ രാജ്യത്ത് ദേശീയത ഉണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു’’. എന്നാൽ അദ്ദേഹം വ്യക്തമാക്കുന്നതുപോലെ ഇതിനാദ്യം വേണ്ടത് രാഷ്ട്രീയ ഭരണനിർവഹണം നടത്തുന്ന വർഗത്തിന്റെ അപനിർമിതിയാണ്; ഇന്നത്തെ രൂപത്തിലുള്ള ഭരണകൂടത്തെ അപനിർമിക്കലാണ്. ഗ്ലെയിസ്-ഷെെറ്റിങ്ങിന്റെ നവഫാസിസ്റ്റ് തന്ത്രത്തെ അഴിച്ചുവിടാൻ ശാക്തീകരിക്കപ്പെട്ടതാണെന്ന് ട്രംപിന്റെ വെെറ്റ് ഹൗസിന് സ്വയം തോന്നുന്നിടത്തോളം, മുകളിൽ സൂചിപ്പിച്ച പൊതുനയങ്ങൾക്കൊപ്പം ഭരണകൂടത്തിന്റെ പ്രമുഖ ശാഖകൾക്കും പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾക്കും നേരെ ഒരാക്രമണം ആർക്കും പ്രതീക്ഷിക്കാവുന്നതാണ്; നിയമപരവും രാഷ്ട്രീയവുമായ മാനദണ്ഡങ്ങൾ മറികടക്കുകയും പ്രസിഡന്റിന്റെ അധികാരം വിപുലമായി വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടായിരിക്കുമത്. വാസ്തവത്തിൽ, വളരെ നേരത്തെയുള്ള തെളിവുകൾ പ്രകാരം ട്രംപ് അധികാരമേറ്റ് ഹ്രസ്വകാലത്തിനുള്ളിൽ രാഷ്ട്രീയ സംസ്കാരം ഇത്തരത്തിൽ മാറിയിരിക്കുകയാണ്. ഭരണകൂടത്തിന്റെ എല്ലാ പ്രധാനമേഖലകളും ആക്രമിക്കപ്പെടുകയാണ്. ഏറ്റവും കടുത്ത നടപടി 2017 ജനുവരി 27ന് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവാണ്; മധ്യപൂർവമേഖലയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് ഉടൻ തന്നെ വിലക്കേർപ്പെടുത്തുന്ന ഉത്തരവാണത്; ദേശീയതലത്തിൽ കടുത്ത പ്രതിഷേധമുയർന്നതിനെ തുടർന്ന് ഫെഡറൽ കോടതികൾ പെട്ടെന്നുതന്നെ ആ ഉത്തരവ് റദ്ദാക്കി. ജഡ്ജിമാരെ ട്രംപ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനാണ് ഇതിടയാക്കിയത്; തന്റെ അനുയായികളുടെ കണ്ണിൽ ആ ജഡ്ജിമാരെപ്പറ്റി മോശമായി ചിത്രീകരിക്കുകയായിരുന്നു ട്രംപ്. മാത്രമല്ല, ജുഡീഷ്യറിയെ തന്റെ വരുതിയിൽ കൊണ്ടുവരുന്നതിനുള്ള നീക്കമായിക്കൂടി ഇതിനെ കാണാവുന്നതാണ്. ഈ സംഭവങ്ങളെതുടർന്ന്, അമേരിക്കയിൽ രേഖകളില്ലാതെ കഴിയുന്ന പതിനൊന്ന് ദശലക്ഷത്തോളം ആളുകളെ കൂട്ടത്തോടെ നാടുകടത്താൻ അർധ നിയമസാധുത നൽകുന്ന ട്രംപിന്റെ 2017 എക്സിക്യൂട്ടീവ് ഉത്തരവ് ഫെബ്രുവരിയിൽ വരുന്നു– ദീർഘകാലമായി അമേരിക്കയിൽ കഴിയുന്നവരെയും ഒരിക്കലും ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലാത്തവരെയുമെല്ലാം പ്രായത്തിന്റെ പരിഗണനപോലും നൽകാതെ നാടുകടത്താനാണ് ആ ഉത്തരവ്. ‘‘നമ്മുടെ തെക്കൻ അതിർത്തിയിലുടനീളം ഒരു മഹാഭിത്തി പടുത്തുയർത്തു’’മെന്ന് ഫ്രെബുവരി 28ന് ട്രംപ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ വിശേഷിപ്പിച്ച ദീർഘകാല വാഗ്ദാനം കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കേണ്ടതാണ്. നിയമപരവും രാഷ്ട്രീയവുമായി കുഴഞ്ഞുമറിഞ്ഞ പശ്ചാത്തലത്തിലാണ് ട്രംപ് 103 ജുഡീഷ്യൽ ഒഴിവുകൾ നികത്തുന്നത്. ഒബാമയുടെ കാലത്ത് നികത്തപ്പെട്ടതിന്റെ രണ്ടിരട്ടിയോളം ഒഴിവുകളാണിത്; ഇത് പുതിയ ഭരണസംവിധാനത്തിന് ഭരണഘടനാപരമായ അവകാശങ്ങൾ റദ്ദാക്കാനും അടിച്ചമർത്തൽ ശക്തിപ്പെടുത്താനും പറ്റിയ വിധത്തിൽ ജുഡീഷ്യറിയെ പുനഃസംഘടിപ്പിക്കാനുള്ള ശക്തി നൽകുന്നു. 17 ഏജൻസികളിലായി ലക്ഷക്കണക്കിന് ജീവനക്കാർ പ്രവർത്തിക്കുന്ന ദേശീയ സുരക്ഷാ ഭരണകൂടവുമായി അഥവാ ‘രഹസ്യാനേ-്വഷണ സമൂഹ’വുമായി (Intelligence Community). ട്രംപ് അൽപവും വെെകാതെ തന്നെ ഏറ്റുമുട്ടൽ തുടങ്ങി; പ്രസിഡന്റാകാനുള്ള തിരഞ്ഞെടുപ്പ് മത്സരത്തിൽ ഏർപ്പെട്ടപ്പോൾ തന്നെ ഇന്റലിജൻസ് ഏജൻസികൾക്കുനേരെ ആവർത്തിച്ച് ആക്രമണമഴിച്ചുവിട്ടിരുന്നു. 2017 ജനുവരി അവസാനം അദ്ദേഹം നാഷണൽ സെക്യുരിറ്റി കൗൺസിലും (എൻഎസ്-സി) ഹോം ലാൻഡ് സെക്യൂരിറ്റി കൗൺസിലും (എച്ച്എസ്-സി) പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു; അതുപ്രകാരം എൻഎസ്-സിയുടെയും എച്ച്എസ്-സിയുടെയും പ്രിൻസിപ്പാൾസ് കമ്മിറ്റികളുടെ സ്ഥിരാംഗത്വത്തിൽനിന്നും സിഐഎ ഡയറക്ടറെയും നാഷണൽ ഇന്റലിജൻസ് ഡയറക്ടറെയും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാ-ഫിന്റെ ചെയർമാനെയും നീക്കം ചെയ്തു; അതേസമയം തന്നെ, മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി വെെറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റായ ബന്നനെ പ്രിൻസിപ്പാൾസ് കമ്മിറ്റിയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. ജനങ്ങളിൽനിന്ന് ശക്തമായ എതിർപ്പുയർന്നത് തങ്ങളുടെ നടപടിയിൽ ഭാഗികമായെങ്കിലും മാറ്റം വരുത്താൻ ഗവൺമെന്റിനെ നിർബന്ധിതമാക്കി; അങ്ങനെയാണ് സിഐഎ ഡയറക്ടറെ പ്രിൻസിപ്പാൾസ് കമ്മിറ്റി അംഗമായി പുനഃസ്ഥാപിച്ചത്; എന്നാൽ ദേശീയ സുരക്ഷാ ഭരണകൂടത്തിനുള്ളിലെ നിലവിലുള്ള അധികാരഘടനയെ തകർക്കുകയെന്ന ലക്ഷ്യം ട്രംപിനുണ്ടെന്നത് വ്യക്തമാണ്. അതേസമയം ട്രംപ് ഒരു പ്രതേ-്യക നിഴൽ സംഘടന സൃഷ്ടിക്കുകയും ചെയ്തു – അതാണ് സ്ട്രാറ്റജിക് ഇനിഷേ-്യറ്റീവ് ഗ്രൂപ്പ്; നാഷണൽ സെക്യൂരിറ്റി കൗൺസിലിനുള്ളിലെ ‘‘ഗൂഢസംഘം’’ എന്നാണ് ഫോറിൻ പോളിസി മാഗസിൻ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്; ഈ സംഘടനയുടെ മേൽനോട്ടം വഹിക്കുന്നത് ബന്നനും ട്രംപിന്റെ മകളുടെ ഭർത്താവ് ജരേദ് കുഷ്നറുമാണ്. ‘‘ആഗോള ജിഹാദിസ’’ ത്തിനെതിരായി യുദ്ധം നടത്തണമെന്ന് വാശിപിടിക്കുന്നതിന്റെ പേരിൽ ഏറെ അറിയപ്പെടുന്ന ഗോർക്ക (Gorka) യാണ് എസ്ഐജിയിലെ ഒരു പ്രധാന വ്യക്തി; ലോകമാസകലം ‘‘ജിഹാദിസം’’ നുഴഞ്ഞുകയറിയിരിക്കുകയാണെന്നാണ് അയാൾ വാദിക്കുന്നത്. ദേശീയ സുരക്ഷാ ഭരണകൂടത്തെ അസ്ഥിരീകരിക്കാനും അതിനെ വരുതിയിലാക്കാനും ട്രംപ് ഭരണം നടത്തുന്ന നീക്കങ്ങൾ ‘‘ഡീപ് സ്റ്റേറ്റി’’നുള്ളിൽ നിന്നു തന്നെ (deep state – ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ ശേഷിയുള്ള സംഘം) പെട്ടെന്നുള്ള കൊഴിഞ്ഞുപോക്കിന്റെ രൂപത്തിൽ എതിർ പ്രതികരണം പൊട്ടി ഉയരാനുള്ള പ്രകോപനമായി മാറി; അതാണ് ഏതാനും ആഴ്ചകൾക്കുള്ളിൽ ട്രംപ് ആദ്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി കെെപിടിച്ചുയർത്തിയ മെെക്കേൽ ഫ്ളെെനിന് (Michael Flynn) അധികാരം നഷ്ടപ്പെടാൻ ഇടയാക്കിയത്; ഇത് ഭാഗികമായി വെെസ് പ്രസിഡന്റ് പെൻസും കൂടുതൽ തീവ്രവാദികളായ റിപ്പബ്ലിക്കരും തമ്മിലുള്ള സംഘർഷംമൂലവുമായിരുന്നു. ട്രംപും ബന്നനും സംഘർഷങ്ങളെ കൂടുതൽ ആളിക്കത്തിച്ച് അമേരിക്കയുടെ ഭൗമരാഷ്ട്രീയ നിലപാടിനെ റഷ്യയുമായുള്ള പുതിയ ശീതയുദ്ധം എന്നതിൽ നിന്നും ‘‘ഇസ്ലാം തീവ്രവാദ’’ത്തിനും ചെെനയ്ക്കുമെതിരായ ആഗോളയുദ്ധം എന്നതാക്കി മാറ്റിയിരിക്കുകയാണ്. സെെന്യവുമായി സംയോജിപ്പിക്കുന്നതിനായി തന്റെ ഭരണസംവിധാനത്തിനുള്ളിൽ ജനറൽമാരെ കുത്തിനിറച്ചിരിക്കുകയാണെങ്കിലും ട്രംപ് ദേശീയ സുരക്ഷാ ഭരണകൂടത്തിന്റെ മിക്കവാറുമെല്ലാ വിഭാഗങ്ങളുമായി ഏറ്റുമുട്ടുക തന്നെയാണ്. ഫെബ്രുവരി മധ്യത്തോടുകൂടി, അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളെക്കുറിച്ച് വെെറ്റ് ഹൗസ് ആസ്ഥാനമാക്കിയുള്ള ഒരനേ-്വഷണത്തിന് നേതൃത്വം നൽകാൻ, സെമി ആട്ടോമാറ്റിക് റൈഫിളുകളുടെ വിൽപനയിലെ പങ്കിന്റെ പേരിൽ പരക്കെ അറിയപ്പെടുന്ന സെർബെറസ് കാപ്പിറ്റൽ മാനേജ്മെന്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ശതകോടീശ്വരൻ സ്റ്റീവ‍്- ഫീൻബെർഗിനോട് (Steve Feinberg) ട്രംപ് ആവശ്യപ്പെട്ടു -– നിലവിലുള്ള രഹസ്യാനേ-്വഷണ സംവിധാനത്തോടുള്ള ഒരു വെല്ലുവിളിയായും ബദൽ അധികാര അടിത്തറ കെട്ടിപ്പടുക്കാനുള്ള ശ്രമവുമായാണ് ഈ അനേ-്വഷണ നീക്കത്തെ കാണേണ്ടത്. 2012ൽ കണക്ടിക്കട്ടിലെ സാൻഡി ഹൂക് എലിമെന്ററി സ്കൂളിൽ ഇരുപത് കുട്ടികളെയും ആറ് മുതിർന്നവരെയും കൊല്ലുന്നതിന് ഉപയോഗിച്ച ബുഷ്-മാസ്റ്റർ സെമി ആട്ടോമാറ്റിക് റൈഫിൾ നിർമിച്ച കമ്പനിയുടെ മൂല സ്ഥാപനമെന്ന നിലയിൽ സെർബെറസ് കുപ്രസിദ്ധിയാർജിച്ചിരുന്നു. അതിനുശേഷം തോക്ക് നിർമാണ ബിസിനസിലെ തങ്ങളുടെ പങ്ക് സെർബെറസ് കൂടുതൽ വിപുലീകരിച്ചു; അമേരിക്കൻ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലുതിൽ അഞ്ചാമത്തെ സ്വകാര്യദേശീയ സുരക്ഷാ കരാർ സ്ഥാപനമായ ഡെെൻ കോർപ്പിന്റെ (Dyn Corp) ഉടമസ്ഥതയും സെർബെറാസിനുണ്ട്; വിദേശങ്ങളിൽ സെെനിക പരിശീലനം നൽകുന്നതിനും പൊലീസ് പരിശീലനം നൽകുന്നതിനുമായി ശതകോടിക്കണക്കിന് ഡോളർ കെെപ്പറ്റുന്ന കമ്പനിയുമാണ് ഡെെൻ കോർപ്പ്. സ്വാഭാവികമായി ദേശീയ സുരക്ഷാ ഭരണകൂടത്തെക്കുറിച്ച് ‘‘അനേ-്വഷിക്കുന്നതി’’ന് ഫീൻബെർഗ് തന്റെ സ്വകാര്യ സെെന്യത്തിൽനിന്നായിരിക്കും ആളുകളെ കണ്ടെത്തുക, ഇപ്പോൾ നടക്കുന്ന പ്രകടമായ അധികാരവടംവലിയുടെ സ്വഭാവം വച്ചുനോക്കുമ്പോൾ വെെറ്റ് ഹൗസിന്റെ ഗ്ലെയിസ്ഷെെറ്റങ് (Gleichschaltung) നീക്കവുമായി ബന്ധപ്പെട്ടായിരിക്കും ഈ ഇന്റലിജൻസ് സംവിധാനം തുടരുക. ഭരണകൂടത്തെയാകെ തന്റെ വരുതിയിൽ കൊണ്ടുവരുന്നതിനുള്ള ഇത്തരം നീക്കങ്ങളിൽനിന്ന് ഭരണകൂടത്തിന്റെ ഇതര വിഭാഗങ്ങളും മുക്തമാകില്ല. ഫെഡറൽ ഗവൺമെന്റിൽ 27 ലക്ഷത്തിലധികം സിവിലിയൻ ജീവനക്കാരുണ്ട്.‘‘95 ശതമാനം ബ്യൂറോക്രാറ്റുകളും തങ്ങൾക്കെതിരാണെ’’ന്നാണ് ട്രംപിന്റെ അനുയായിയായ ന്യൂറ്റ് ഗിൻഗ്രിച്ച് (Newt Gingrich) പ്രസ്താവിച്ചത്. ദീർഘകാലമായി റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രവർത്തിക്കുന്ന, ട്രംപിനുവേണ്ടി തന്ത്രങ്ങളാവിഷ്കരിക്കുന്ന റോജർ സ്റ്റോൺ (Roger Stone) പറഞ്ഞത് ‘‘വെെറ്റ് ഹൗസിൽ ട്രംപിന്റെ വിശ്വസ്തർ ധാരാളമായി ഇല്ലെന്നതിനാൽ’’ ദ്രുതഗതിയിൽ തന്നെ വെെറ്റ് ഹൗസ് ജീവനക്കാരിൽ മാറ്റം വരുത്തേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു എന്നാണ്. സർവോപരി, ട്രംപ് വെെറ്റ് ഹൗസിലെത്തിയ ആദ്യ ആഴ്ചകളിലുണ്ടായ ആകെക്കൂടിയുള്ള കുഴഞ്ഞുമറിഞ്ഞ അവസ്ഥയും ‘‘വിശ്വസ്തർ’’ക്കായുള്ള ഉൽക്കണ്ഠയുംമൂലം അഞ്ഞൂറിലേറെ സ്ഥാനങ്ങളിലേക്ക് സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ച ആളുകളെ കണ്ടെത്തേണ്ടതിൽ വളരെ ചുരുക്കംപേരെ മാത്രമേ ഇതിനകം കണ്ടെത്താനായുള്ളൂ. എന്നിരുന്നാലും, പുതിയ ഭരണത്തോട് പൊരുത്തപ്പെടാത്ത സിവിലിയൻ ജീവനക്കാരെ നീക്കം ചെയ്യുന്നതിന്റെ വേഗത വർധിപ്പിക്കുന്നതാണ് അടിയന്തിര കടമയെന്ന്, ഭരണകൂടത്തിൽനിന്ന് വിവരങ്ങൾ ചോർന്നു പോകുന്നതുകാരണം ട്രംപനുകൂലികൾക്ക് ബോധ്യമായിരിക്കുന്നു. ട്രംപിന്റെ ഉറ്റചങ്ങാതിയും ഉപദേശകനുമായ ന്യൂസ് മാക്സ് സിഇഒ ക്രിസ് റൂഡി (Chris Rudy) യുടെ അഭിപ്രായത്തിൽ, ‘‘ഫെഡറൽ ബ്യൂറോക്രസി തന്നെ ശക്തമായ ഒരു യന്ത്രമാണ്; അവർ കാര്യങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ഒട്ടേറെ ആശയങ്ങൾ ഉള്ളവരാണ്’’ – അത് പുതിയ തീവ്രവലതുപക്ഷ അജൻഡയ്ക്കെതിരാണ് എന്നാണർഥം. സിവിൽ ബ്യൂറോക്രസിക്കുനേരെ പൊതുവിൽ നടക്കുന്ന കൂടുതൽ വലിയ ആക്രമണത്തിന്റെ ഭാഗമാണിത്. ‘‘പുതിയൊരു രാഷ്ട്രീയ ക്രമം’’ അനിവാര്യമാണെന്നാണ് ബന്നൻ പ്രഖ്യാപിച്ചത്: ‘‘സാമ്പത്തിക ദേശീയത’’യെ പ്രോത്സാഹിപ്പിക്കുന്നതിനും ‘‘ഭരണ സംവിധാനത്തിന്റെ അപനിർമിതി’’ ആവശ്യമായി വരുന്നതിനാലുമാണിത്. ഗവൺമെന്റ‍് ‘‘അപനിർമാണ’’ത്തിനായി നിരന്തര പോരാട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. സിവിലിയൻ ബ്യൂറോക്രസിയെ തകർക്കുന്ന പരിപാടി ഏറ്റവും പ്രഖ്യാപിതമായിട്ടുള്ളത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏജൻസികളിലാണ്; അതിനു പ്രധാന കാരണം അവയുടെ മൊത്തം ഡിപ്പാർട്ടുമെന്റുകളെയും വെട്ടിച്ചുരുക്കാമെന്നതാണ്. അധികാരമേറ്റെടുത്ത ഉടൻ ബിസിനസ് നേതാക്കളുമായി നടത്തിയ ഒരു യോഗത്തിൽ ട്രംപ് സൂചിപ്പിച്ചത്, ബിസിനസ് സംബന്ധിച്ച സർക്കാർ നിയമങ്ങളും ചട്ടങ്ങളും ‘‘75 ശതമാനം’’ കണ്ട് വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നാണ്; ചിലപ്പോൾ വെട്ടിക്കുറയ്ക്കൽ അതിലും കൂടിയേക്കാം. ധനപരമായ നിയന്ത്രണത്തിനുമപ്പുറം പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഇല്ലാതാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്; അതിനൊപ്പം ഫെഡറൽ ബ്യൂറോക്രസിക്കുള്ളിലെ പരിസ്ഥിതിവാദികളെ പുറത്താക്കലുമുണ്ട്. കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ എതിർക്കുന്ന പ്രമുഖ സ്ഥാപനമായ കോംപെറ്റേറ്റീവ് എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനും പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളിലെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവുമായ മെെറോൺ ഇബെൽ (Myron Ebell) പരിസ്ഥിതി പ്രസ്ഥാനത്തെക്കുറിച്ച് നടത്തിയ പ്രഖ്യാപനം ‘‘സ്വാതന്ത്ര്യത്തിനും ആധുനിക ലോകത്തിന്റെ അഭിവൃദ്ധിക്കും നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി’’യാണത് എന്നാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞരെയും ‘‘വിദഗ്ദ്ധരുടെ മണ്ഡലം’’ എന്നയാൾ വിളിക്കുന്നതിലെ മറ്റംഗങ്ങളെയും അയാൾ ആക്രമിക്കുകയുമാണ്; അവരെയെല്ലാം ഗവൺമെന്റിൽനിന്ന് നീക്കം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പോപ്പിന്റെ സഭാംഗങ്ങൾക്കുള്ള കത്തിനെപ്പോലും ‘‘ഇടതുപക്ഷക്കാരുടെ അസംബന്ധ ജൽപനം’’ എന്ന് വിശേഷിപ്പിക്കുന്നിടം വരെ ഇബെൽ എത്തി. എസ്റ്റാബ്ലിഷ്-മെന്റ് വിരുദ്ധമായ ഈ വാചകക്കസർത്താണ് ട്രംപിനെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്; ഇപ്പോൾ അതുപയോഗിച്ച് പരിസ്ഥിതി സംരക്ഷണ ഏജൻസി (EPA) യുടെ ബജറ്റിൽ 20–25 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിനെ ന്യായീകരിക്കുകയാണ്; നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്-ട്രേഷന്റെ ബജറ്റിൽ 17 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നതിനെയും ന്യായീകരിക്കുന്നത് ഇതിന്റെ മറവിലാണ്. ഏറെക്കുറെ സാർവത്രികമായ ശാസ്ത്രീയ സമവായത്തിൽ ലോകമാകെ എത്തിച്ചേർന്നിട്ടുള്ള ഈ കാര്യങ്ങളെയാകെ ‘‘തട്ടിപ്പ്’’ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ പുതിയ തലവനും കടുത്ത കാലാവസ്ഥാ സംരക്ഷണവിരുദ്ധനുമായ സ്കോട്ട് പ്ര്യൂട്ടും (Scott Pruitt) ചരിത്രപരമായി തന്നെ ഈ ഏജൻസിയുടെ മുഖ്യശത്രുക്കളിൽ ഒരാളാണ്. പരിസ്ഥിതി മലിനീകരണത്തിനെതിരായ നിയമങ്ങൾ നടപ്പാക്കുന്നത് തടസ്സപ്പെടുത്താൻ ഇയാൾ ഇപിഎയ്ക്കെതിരായി പലവട്ടം നിയമനടപടി സ്വീകരിച്ചിട്ടുമുണ്ട്. അതേപോലെ തന്നെ ഊർജ വകുപ്പിന്റെ പുതിയ തലവനും മുൻ ടെക്-സാസ് ഗവർണറുമായ റിക് പെറി (Rick Perry) യും കാലാവസ്ഥാ സംരക്ഷണ വിരുദ്ധനായി അറിയപ്പെടുന്നയാളാണ്; നമ്മുടെ ഈ ഭൂഗോളം തണുത്തുകൊണ്ടിരിക്കുകയാണെന്നുപോലും അയാൾ അവകാശപ്പെടുന്നുണ്ട്. ഇപ്പോൾ അയാൾ തലവനായിട്ടുള്ള ഡിപ്പാർട്ടുമെന്റിനെ അടച്ചുപൂട്ടണമെന്നുപോലും ഒരുകാലത്ത് റിക് പെറി വാദിച്ചിരുന്നു. വെെറ്റ് ഹൗസിൽ അധികാരമാറ്റം നടന്ന വേളയിൽ അധികാരത്തിൽ വരാൻ തയ്യാറെടുക്കുന്നവരിൽനിന്ന് ഒരു ചോദ്യാവലി ഊർജ വകുപ്പിലെ ഉദേ-്യാഗസ്ഥർക്ക് ലഭിക്കുകയുണ്ടായി; കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇത്; വ്യക്തമായും ഇത് ശാസ്ത്രജ്ഞരെ വിരട്ടാനുള്ള ഒരു നീക്കമാണ്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട്, ഫെഡറൽ ഗവൺമെന്റിന്റെ മേഖലകളിൽ നടത്തിയ തുടച്ചുനീക്കലുകൾ പ്രതീക്ഷിക്കപ്പെട്ടതുതന്നെയാണ്. കാലാവസ്ഥാ വ്യതിയാനം പോലെയുള്ള വിഷയങ്ങൾ കെെകാര്യം ചെയ്തിരുന്ന ഏജൻസികളെയെല്ലാം ഇല്ലാതാക്കി; ജീവനക്കാരെ വിരട്ടി വരുതിയിലാക്കി. l (തുടരും)

ട്രംപ്‌ എന്താണ്‌ ചെയ്യുന്നത്‌? കെ എ വേണുഗോപാലൻ

ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പ്രത്യക്ഷവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’ എന്ന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാമത്തെ പ്ലീനം വ്യക്തമാക്കിയിട്ടുണ്ട്. ലോകജനത ഇന്നേവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പിന്തിരിപ്പൻ രീതിയിലുള്ള ഫാസിസം ജർമനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടപ്പിലാക്കിയതായിരുന്നു. സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ലെങ്കിലും തങ്ങൾ നടപ്പിലാക്കുന്നത് ദേശീയ സോഷ്യലിസമാണെന്ന് അവകാശപ്പെടാൻ അവർക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഹിറ്റ്‌ലറുടെ ഫാസിസം ബൂർഷ്വാ ദേശീയത മാത്രമല്ല “മൃഗീയമായ സങ്കുചിത ദേശീയത്വം’ ആണെന്ന് മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ദിമിത്രോവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫാസിസത്തിന്റെ വർഗ്ഗസ്വഭാവത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ അന്ന് ഉയർന്നുവന്നിരുന്നു. ഫാസിസം “രണ്ടു വർഗ്ഗത്തിനും -തൊഴിലാളി വർഗ്ഗത്തിനും ബൂർഷ്വാസിക്കും -ഉപരിയായി നിലകൊള്ളുന്ന ഭരണകൂടത്തിന്റെ അധികാര രൂപമാണെന്നാണ് ഓട്ടോ ബോയർ പറഞ്ഞിരുന്നത്. ഫാസിസം “ഭരണ യന്ത്രം പിടിച്ചെടുത്ത പെറ്റി ബൂർഷ്വാസിയുടെ കലാപ” മാണെന്നാണ് ബ്രിട്ടീഷ് സോഷ്യലിസ്റ്റ് ആയ ബ്രേൻസ് ഫോർഡ് പ്രസ്താവിച്ചിട്ടുള്ളത്. ഇത് രണ്ടും ശരിയല്ല. “ഫാസിസം വർഗ്ഗാതീത ഗവൺമെന്റ് അല്ല;ഫൈനാൻസ് മൂലധനത്തിന് ഉപരിയായുള്ള പെറ്റി ബൂർഷ്വാസിയുടെയോ ലുമ്പൻ തൊഴിലാളി വർഗ്ഗത്തിന്റെയോ ഗവൺമെന്റുമല്ല. ഫൈനാൻസ് മൂലധനത്തിന്റെ അധികാരശക്തി തന്നെയാണ് ഫാസിസം. തൊഴിലാളി വർഗ്ഗത്തിനും കൃഷിക്കാരിലെ വിപ്ലവ ബോധമുള്ള വിഭാഗത്തിനും ബുദ്ധിജീവികൾക്കും എതിരായ ഭീകരമായ പ്രതികാരത്തിനുള്ള സംഘടനയാണത്. വിദേശ നയത്തിൽ മറ്റ് രാഷ്ട്രങ്ങളോട് മൃഗീയമായ പക വളർത്തുന്ന ഫാസിസം സങ്കുചിത ദേശീയത്വത്തിന്റെ ഏറ്റവും പ്രാകൃത രൂപമാണ് ’ എന്നും ദിമിത്രോവ് വ്യക്തമാക്കിയിട്ടുണ്ട്. ഫാസിസം ഏറ്റവും ഭീകരമായ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത് ഹിറ്റ്ലറുടെ ജർമ്മനിയിലാണെന്ന് പറഞ്ഞല്ലോ ? എന്നാൽ ഹിറ്റ്ലർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു ഭരണാധികാരിയായിരുന്നു. എങ്ങനെയാണ് അദ്ദേഹം ഇത്ര ഭീകരമായ ഒരു ഭരണ സംവിധാനത്തിന് രൂപം കൊടുത്തത് ? ജനാധിപത്യം എന്നത് ഫാസിസത്തിന്റെ വിപരീതപദമാണ്. എന്നിട്ടും ജർമ്മനിയിലെ ജനാധിപത്യം ഫാസിസത്തിലേക്ക് ചുവട് വച്ചത് എന്തുകൊണ്ട്? പ്രശസ്ത മാർക്സിസ്റ്റ് പണ്ഡിതനായ പോൾ സ്വീസി തന്റെ സുഹൃത്തായ പോൾ ബാരന് എഴുതിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. “കുത്തക സാമ്രാജ്യത്വ ഘട്ടത്തിൽ മുതലാളിത്തം സ്വീകരിക്കാവുന്ന രാഷ്ട്രീയ രൂപങ്ങളിൽ ഒന്നാണ് ഫാസിസം’ എന്നാണ് അദ്ദേഹം എഴുതിയത്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പൂർണമായ വികാസത്തിന്റെ ചരിത്രപ്രക്രിയ മനസ്സിലാക്കിയാൽ നമുക്ക് ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാനാവും. അതിന്റെ ആദ്യത്തെ ആവശ്യം ഒരു ഭരണകൂട വ്യവസ്ഥയുടെ പൂർണ്ണമായ പിടിച്ചെടുക്കലാണ്. തുടർന്ന് അതിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന അധികാര വിഭജനത്തെ പൂർണമായും ഇല്ലാതാക്കുന്നു. ലോകതലത്തിൽ തന്നെ മേധാവിത്വം നേടിയെടുക്കുന്നതിനും ദേശീയമായ ഉന്നതിക്കും വേണ്ടി നടത്തുന്ന വിശാലമായ പോരാട്ടത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പ്രചരിപ്പിച്ചാണ് ഇത് ചെയ്യുക. അങ്ങനെ ഭരണകൂടത്തിന്റെ ഒരു നിർണായക ഭാഗത്തെ, വിശിഷ്യാ ഭരണനിർവഹണ വിഭാഗത്തെ, കയ്യിലെടുത്തതിനുശേഷം ഫാസിസ്റ്റ് താല്പര്യങ്ങൾ നടപ്പിലാക്കാൻ ആരംഭിക്കുന്നു. അതിന് നിയമവിരുദ്ധവും നിയമപരവുമായ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുന്നു. നിഷ്ഠൂരനടപടികൾ, പ്രചാരണ പരിപാടികൾ, കൂട്ടിച്ചേർക്കലിന്റെ പേരു പറഞ്ഞുള്ള ഭീഷണികൾ ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നു. ഇതിനൊക്കെ കുത്തക മുതലാളിത്ത ശക്തികളിൽ നിന്ന് നേരിട്ട് എല്ലാ പിന്തുണയും ലഭിക്കുന്നു. ഇതിന്റെ തുടർച്ച എന്നോണം പൂർണ്ണമായി ഫാസിസം നടപ്പിലാക്കുന്നതോടെ ലിബറൽ ജനാധിപത്യ വ്യവസ്ഥ വ്യക്തികൾക്ക് നൽകിയിട്ടുള്ള എല്ലാ സംരക്ഷണങ്ങളും എടുത്തുകളയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഫലത്തിൽ ഇതോടെ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം ഇല്ലാതാകുന്നു. ഈ ഏകീകരണ പ്രക്രിയയ്ക്ക് നൽകിയ പേര് ഗ്ലീഷാഷ് തങ്ങ് (Gleichschaltung) എന്നായിരുന്നു. സമകാലികമാക്കൽ എന്നോ സമന്വയിപ്പിക്കൽ എന്നോ ഒക്കെ അർത്ഥം വരുന്ന ഒരു ജർമൻ പദം ആണത്. 1933-‐34 കാലത്താണ് ഈ സമന്വയിപ്പിക്കൽ നടന്നത്. ഭരണകൂടത്തിന്റെ വ്യത്യസ്ത ഘടകങ്ങളായ നിയമ നിർമ്മാണ സഭ, നിയമം നിർവഹണ സംവിധാനം, നീതിന്യായ വ്യവസ്ഥ,സൈന്യം, ഗവൺമെന്റിന്റെ തന്നെ മേഖലാപരവും ഗ്രാമീണവുമായ ഘടകങ്ങൾ,സിവിൽ സമൂഹത്തിലെ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങൾ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,മാധ്യമങ്ങൾ, വ്യാപാര സംഘടനകൾ എന്നിവയൊക്കെ സമന്വയിപ്പിക്കപ്പെടുന്നു. ഈ സമന്വയിപ്പിക്കൽ പ്രക്രിയ നടത്തിയത് പ്രത്യയശാസ്ത്ര പ്രയോഗം,ഭീഷണി, നിർബന്ധിച്ച് സഹകരിപ്പിക്കൽ, ഭയപ്പെടുത്തൽ, “സ്വന്തം വീട് വൃത്തിയാക്കാൻ’ സ്ഥാപനങ്ങൾക്ക് നൽകിയ നിർദ്ദേശങ്ങൾ എന്നിവയിലൂടെയൊക്കെയായിരുന്നു. പ്രമുഖ നാസി നിയമജ്ഞനായ കാൾ ഷ്മിറ്റ് സമന്വയിപ്പിക്കലിന് സഹായകമായ രണ്ട് സിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിച്ചു. അതിലൊന്ന് ആര്യേതരന്മാരെ നീക്കം ചെയ്യൽ ആയിരുന്നുവെങ്കിൽ രണ്ടാമത്തേത് നേതൃത്വ സിദ്ധാന്തം ആയിരുന്നു. നേതൃത്വ സിദ്ധാന്തം എന്നത് എഴുതപ്പെട്ട നിയമങ്ങൾക്ക് ഉപരിയായി ഒരു നേതാവ് ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ നടത്താനാവൂ എന്ന സിദ്ധാന്തമായിരുന്നു. ഈ കാലത്ത് നീതിന്യായ സംവിധാനം ഇതിലൊന്നും ഇടപെടാതെ മാറി നിന്നു. ഷ്മിറ്റ് തന്നെ ഈ സമന്വയിപ്പിക്കലിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പറഞ്ഞത് ഐക്യവും പരിശുദ്ധിയും നേടിയെടുക്കുന്നതിനായി വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്നായിരുന്നു. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന് അതിപ്രധാനമായ ഒരു ഫാസിസ്റ്റ് മുദ്രാവാക്യമാണ്. ജർമനിയിൽ ഈ സമന്വയിപ്പിക്കൽ പ്രക്രിയ നടന്നത് നിരവധി ഘട്ടങ്ങളിലൂടെയോ അല്ലെങ്കിൽ ഗുണപരമായ ഇടവേളകളിലൂടെയോ ആയിരുന്നു.1933 ജനുവരിയിലാണ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലർ ആയി അധികാരമേൽക്കുന്നത്. അതിനുശേഷം ഒരു മാസം കഴിഞ്ഞപ്പോഴാണ് അവിടുത്തെ പാർലമെന്റ് മന്ദിരമായ റീഷ് സ്റ്റാഗ് അഗ്നിക്കിരയാക്കപ്പെടുന്നത്. ഈ സംഭവം മുതലെടുത്ത് ജർമ്മനിയുടെ പ്രസിഡണ്ട് ആയിരുന്ന ഹിൻഡൻബർഗ് രണ്ട് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചു. ഭരണഘടനാ ലംഘനങ്ങൾക്ക് നിയമപരമായ നീതീകരണം ഉറപ്പാക്കുന്നതായിരുന്നു അത്. ഈ വിധികൾ പിന്നീട് നിയമമാക്കപ്പെട്ടു. അതനുസരിച്ച് ഹിറ്റ്ലർക്ക് പാർലമെന്റിന്റെ അംഗീകാരമില്ലാതെ തന്നെ ഏകപക്ഷീയമായി നിയമം നിർമ്മിക്കാനുള്ള അവകാശം കിട്ടി. ഇതേ തുടർന്ന് രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യാനും ഇല്ലാതാക്കാനും തുടങ്ങി. ഇതോടൊപ്പം തന്നെ സിവിൽ സർവീസ് ജീവനക്കാരെ സമന്വയിപ്പിക്കൽ നടപടിക്ക് വിധേയമാക്കി. ഇതിനെ തുടർന്ന് 1933 ജൂലൈ മാസത്തിൽ നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി അതായത് ഹിറ്റ്ലറുടെ പാർട്ടി ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയപാർട്ടികളെയും നിരോധിച്ചു. സമന്വയിപ്പിക്കലിന്റെ രണ്ടാംഘട്ടം നടത്തിയത് സൈന്യത്തിന്റെയും സർവ്വകലാശാലകളുടെയും മാധ്യമങ്ങളുടെയും സാമൂഹ്യവും സാംസ്കാരികവുമായ സംഘടനകളുടെയും നേതൃത്വം ഏറ്റെടുക്കുന്നതിലൂടെയായിരുന്നു. ഹിറ്റ്ലർ സ്വന്തം സൈന്യത്തിന്റെ മാത്രമല്ല രാജ്യത്താകമാനം ഉള്ള ഇതര സേനകളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നതിനായി കരസേനയ്ക്ക് മാത്രമേ ആയുധങ്ങൾ കൈവശം വയ്ക്കാൻ അധികാരമുള്ളൂ എന്ന് 1933 ഡിസംബറിൽ പ്രഖ്യാപിച്ചു. നാസി പാർട്ടിയുടെ അർദ്ധ സൈനിക സേനയായ കാക്കി കുപ്പായക്കാരുടെ അടക്കം നിയന്ത്രണമാണ് അദ്ദേഹം ഇതിലൂടെ ഏറ്റെടുക്കുകയും നിയന്ത്രിക്കുകയും ചെയ്തത്. ഐക്യവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുന്നതിന് വേണ്ടി വൈവിധ്യങ്ങളെ ഇല്ലാതാക്കുക എന്ന നയത്തിന്റെ ഭാഗമായി സർവ്വകലാശാകളെയെല്ലാം നാസി സിദ്ധാന്തത്തിന് കീഴ്പ്പെടുത്തി. സമന്വയിപ്പിക്കൽ നയം നടപ്പിലാക്കുന്നതിനായി മാർട്ടിൻ ഹെയ്ഡെഗ്ഗർ എന്ന ചിന്തകന് ചുമതല നൽകി. അദ്ദേഹം അത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി. നീതി ന്യായ രംഗത്ത് പ്രവർത്തിച്ചിരുന്ന ന്യായാധിപനായ ഷ്മിറ്റുമായി ചേർന്ന് അദ്ദേഹം നാസി സിദ്ധാന്തം വ്യാപകമായി പ്രചരിപ്പിക്കുകയും എതിരായ സിദ്ധാന്തം പ്രചരിപ്പിച്ചിരുന്ന ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. സമന്വയിപ്പിക്കലിന്റെ അടുത്ത പടിയായി ഹിറ്റ്ലർ പരമോന്നത ന്യായാധിപനായി ഉയർത്തപ്പെട്ടു. നിയമങ്ങളുടെ സംരക്ഷണത്തിനും നടത്തിപ്പിനും ഒരു നേതാവ് അനിവാര്യമാണ് എന്ന ഷ്മിറ്റിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇതോടെ എല്ലാ പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളുടെയും മേധാവി ഹിറ്റ്ലർ ആയിത്തീരുകയും ഫാസിസം നടപ്പിലാക്കപ്പെടുകയും ചെയ്തു. സമന്വയിപ്പിക്കൽ എന്ന ഫാസിസ്റ്റ് നടപടിയുടെ നവീന രൂപങ്ങൾ അമേരിക്കയിൽ ട്രംപ് കഴിഞ്ഞ തവണ അധികാരമേറ്റപ്പോൾ തന്നെ വളരെ പ്രകടമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അമേരിക്കൻ ജനതയുടെ സങ്കുചിത ദേശീയ ബോധം ഉയർത്തിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് ലോകത്തിലെ ഒന്നാമത്തെ ശക്തിയാണ് അമേരിക്ക എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. തങ്ങൾ പഴയകാല സഖ്യങ്ങൾ നിലനിർത്തുമെന്നും പുതിയത് രൂപപ്പെടുത്തുമെന്നും അന്നുതന്നെ പറഞ്ഞിരുന്നു. ഈ സങ്കുചിത ദേശീയ ബോധത്തിനെ ഉറപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ട്രംപ് ഇസ്ലാമിക് ടെററിസത്തിനെ സാംസ്കാരികമായി മുന്നേറ്റം നേടിയ രാജ്യങ്ങളുടെ പൊതു ശത്രുവായി പ്രഖ്യാപിച്ചത്. അതിനെതിരായി ലോകത്തിലെ സാംസ്കാരികമായി മുന്നേറിയ എല്ലാ രാജ്യങ്ങളെയും അണിനിരത്തുമെന്നാണ് ട്രംപ് അന്ന് പറഞ്ഞിരുന്നത്. അങ്ങനെ അണിനിരത്തിക്കൊണ്ട് ഈ ഇസ്ലാമിക ടെററിസത്തിനെ എന്നന്നേക്കുമായി ലോകത്തിൽ നിന്ന് അപ്രത്യക്ഷമാക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ഷ്മിറ്റിന്റെ ആധുനിക രൂപമായിരുന്നു ഇത്. വ്യവസായിക മുന്നേറ്റം നേടിയ രാഷ്ട്രങ്ങളെ തങ്ങളുടെ കമ്പനികൾ മോഷ്ടിക്കുന്നവരും ഉൽപ്പന്നങ്ങൾ മോഷ്ടിക്കുന്നവരും തൊഴിൽ തട്ടിയെടുക്കുന്നവരുമൊക്കെയായാണ് അന്ന് ട്രംപ് അവതരിപ്പിച്ചത്. അവരിൽനിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനു വേണ്ടി,അതിർത്തികളെ രക്ഷിക്കുന്നതിനു വേണ്ടി താൻ പോരാടും എന്ന് ട്രംപ് അന്ന് പറഞ്ഞിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം അമേരിക്ക വിജയത്തിലേക്ക് മുന്നേറും എന്നതായിരുന്നു മറ്റൊരു പ്രഖ്യാപനം. അതിനായി ജനങ്ങൾ ഒന്നാകെ പരസ്പര വിശ്വാസത്തോടെ ഒറ്റക്കെട്ടായി പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ ഹൃദയങ്ങൾ ദേശസ്നേഹത്തിനു വേണ്ടി തുറന്നു വയ്ക്കണം;അങ്ങനെ ചെയ്താൽ ഒരു മുൻവിധികളും ഉണ്ടാവില്ല എന്നും ട്രംപ് പ്രഖ്യാപിച്ചു. അമേരിക്ക ഒറ്റക്കെട്ടായി നിന്നാൽ അമേരിക്കയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നും പറഞ്ഞു. നമ്മളെല്ലാം എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടും. കാരണം നമുക്ക് ശക്തമായ ഒരു സൈന്യം ഉണ്ട്; നിയമ നിർവഹണ വിഭാഗമുണ്ട്; എല്ലാറ്റിലും ഉപരി നമ്മെ സംരക്ഷിക്കാൻ ദൈവമുണ്ട് എന്നുവരെ ട്രംപ് പറഞ്ഞു. ഹിറ്റ്ലറെ പോലെ ട്രംപും സൈന്യത്തിൽ തന്നെയാണ് രക്ഷകനെ കണ്ടെത്തുന്നത്. നമുക്ക് അമേരിക്കയെ വീണ്ടും ശക്തിപ്പെടുത്തണം,നമുക്ക് അമേരിക്കയെ കൂടുതൽ സമ്പന്നമാക്കണം,നമുക്ക് അമേരിക്കയെ കുറിച്ച് അഭിമാനം കൊള്ളാൻ കഴിയണം,നമുക്ക് അമേരിക്കയെ സുരക്ഷിതമാക്കണം. അതുവഴി നമുക്ക് അമേരിക്കയെ മഹത്തരമാക്കണം. ഇതായിരുന്നു ആദ്യം അധികാരത്തിൽ വന്നപ്പോൾ ട്രംപ് അമേരിക്കയിലെ ജനങ്ങളോടായി പറഞ്ഞത്. ഇത് ഹിറ്റ്ലർ അവതരിപ്പിച്ച സമന്വയിപ്പിക്കൽ പ്രത്യയശാസ്ത്രത്തിന്റെ നവീകരിച്ച രൂപമാണ്. നവഫാസിസത്തിന്റെ ഉദാഹരണമാണ്. ദീർഘകാലമായി അമേരിക്കയിൽ നിലനിന്നു വന്ന അമേരിക്കയിൽ ജനിച്ചവർക്കൊക്കെ പൗരത്വം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് പുറത്തുനിന്ന് വന്ന പൗരന്മാരെ രണ്ടാം തരക്കാരാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് തുടങ്ങി വെച്ചിട്ടുള്ളത്.വിദേശത്തുനിന്ന് അനധികൃതമായി കുടിയേറിയവർക്ക് എതിരായിട്ടുള്ള നീക്കം സങ്കുചിത ദേശീയതയ്ക്ക് വളം വയ്ക്കാനുള്ളതാണ്. ഫെഡറൽ കൂടിയേറ്റ ഉത്തരവുകൾക്ക് വിരുദ്ധമായി അമേരിക്കയിൽ തന്നെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്കു താമസം മാറ്റിയവരെ പോലും ട്രംപിന്റെ ജസ്റ്റീസ് വകുപ്പ് തെരഞ്ഞു പിടിക്കാൻ പോവുകയാണ്. അതുപോലെ സ്ത്രീയും പുരുഷനും അല്ലാതെ മറ്റാരെയും അംഗീകരിക്കില്ല എന്ന നിലപാടും ട്രംപ് എടുത്തിട്ടുണ്ട്. ആധുനികലോകം ഇന്ന് എൽ ജി ബി ടി ക്യൂ എന്ന പേരിൽ സവിശേഷതകൾ ഉള്ള നിരവധി മനുഷ്യരെ അംഗീകരിക്കുകയും അവർക്ക് ആവശ്യമായ പരിഗണന നൽകി വരികയും ചെയ്യുന്ന കാലമാണിത്. സാംസ്കാരികമായി ഏറ്റവും മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ട്രംപിന്റെ അമേരിക്ക തന്നെ അതിനെതിരായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കാണുന്നത്. വൻകിട മാധ്യമങ്ങളെ ആകെ കീഴ്പ്പെടുത്തി അവരെ ഉപയോഗപ്പെടുത്തി ട്രംപിന് അനുകൂലമായി വ്യാപകമായ പ്രചാരവേല നടത്തുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവൃത്തിയാണ് മുമ്പ് ഹിറ്റ്ലറും ചെയ്തത്. കാലാവസ്ഥാ വ്യതിയാനങ്ങളും മുതലാളിത്തത്തിന്റെ തന്നെ ആന്തരിക വൈരുധ്യങ്ങളും അമേരിക്കക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി കാണാതെ സങ്കുചിത ദേശീയതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനാണ് ട്രംപിന്റെ ശ്രമം. ഇതാണ് നവഫാസിസത്തിന്റെ സവിശേഷത. l നാടകീയവും ആശങ്ക പരത്തുന്നതുമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുക എന്നത് പൊതുവെ തീവ്രവലതുപക്ഷ, ഫാസിസ്റ്റ് നിലപാടുകളുള്ള രാഷ്ട്രീയനേതാക്കളുടെ ശൈലിയാണ്. പലപ്പോഴും ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്‌നങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ളവയായിരിക്കും തീരുമാനങ്ങളിൽ പലതുമെങ്കിലും അതുവഴി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുക എന്നത് ഒരു ഫാസിസ്റ്റ് രീതിയാണ്. തങ്ങളെപ്പോലുള്ള നേതാക്കളെയാണ് ലോകം ആവശ്യപ്പെടുന്നതെന്നും ലോകത്തെ നയിക്കാൻ കരുത്തരാണ് തങ്ങളെന്നുമുള്ള പ്രതീതി ജനിപ്പിക്കുക എന്നതും ഇത്തരം ശൈലിയുടെ ഭാഗമാണ്. ഹിറ്റ്ലർ മുതൽ നരേന്ദ്ര മോദി വരെയുള്ളവരിലെല്ലാം ഈ ശൈലികൾ ഏറിയും കുറഞ്ഞും പ്രകടമാണ്. തന്റെ രണ്ടാം വരവും അത്തരത്തിൽ നാടകീയതയുടെ അകമ്പടിയോടെ ഒരു സംഭവമാക്കി മാറ്റുന്നതിന് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമമാണ് ജനുവരി 20നു കാപ്പിറ്റോൾ ഹിൽസിൽ അരങ്ങേറിയത്. ഒന്നാമൂഴത്തിൽ കടുത്ത വലതുപക്ഷ തീവ്രവാദ നിലപാടുകാരനായിരുന്ന ട്രംപ് രണ്ടാമൂഴത്തിൽ കറതീർന്ന ഫാസിസ്റ്റായി മാറുന്നതും വ്യക്തമാവുകയാണ്. ആഗോള രാഷ്ട്രീയ രംഗത്ത് കനത്ത ആശങ്കയും സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വവും വിതറുന്ന എൺപതിൽപരം ഉത്തരവുകൾ ആദ്യദിനം തന്നെ പുറപ്പെടുവിച്ച ട്രംപ്, ലോകം തന്റെ കാൽക്കീഴിൽ അമരുന്നു എന്ന നാട്യമാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. സ്വർണം, ക്രൂഡ് ഓയിൽ തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണികളെ ശക്തമായ സമ്മർദ്ദത്തിലാഴ്ത്തിയ ഈ നീക്കങ്ങൾ, ഇന്ത്യൻ രൂപയെ കശക്കിയെറിയുന്ന നിലയിലുമാക്കി. സാമ്പത്തിക സമൂഹവും ആഗോള വ്യാപാര മേഖലയും ഏറെ ആശങ്കയോടെ കാണുന്ന വ്യാപാര യുദ്ധത്തിന്റെ രണ്ടാമത്തെ എപ്പിസോഡിനും ട്രംപ് തിരശീല ഉയർത്തിയിട്ടുണ്ട്. ഒന്നാമൂഴത്തിൽ ചൈനയും യൂറോപ്യൻ രാജ്യങ്ങളുമായും തീരുവ യുദ്ധത്തിൽ ഏർപ്പെട്ട് ഒടുവിൽ പരാജയം സമ്മതിക്കേണ്ടി വന്ന ട്രംപ്, വീണ്ടും ചില നനഞ്ഞ പടക്കങ്ങൾ പൊട്ടിക്കുന്നതിന് തുടക്കം മുതൽ തന്നെ യത്നിക്കുകയാണ്. അയൽ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തുമെന്ന വെടിയാണ് ആദ്യം പൊട്ടിച്ചിരിക്കുന്നത്. രണ്ടു കാരണങ്ങൾ നിരത്തിയാണ് ഈ നീക്കം. ഒന്ന്, അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നതിന് ഈ രാജ്യങ്ങൾ ആളുകൾക്ക് ഒത്താശ ചെയ്യുന്നു. ഫെന്റാണിൽ പോലുള്ള നിരോധിത മരുന്നുകൾ ഈ രാജ്യങ്ങളുടെ, പ്രത്യേകിച്ച് മെക്സിക്കോയുടെ അതിർത്തി വഴി അമേരിക്കയിലേക്ക് യഥേഷ്ടം എത്തുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. ഫെബ്രുവരി ഒന്ന് മുതൽ ഉയർന്ന തീരുവ നിലവിൽ വരുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഈ നീക്കം സ്ഥിരീകരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചൈനയും റഷ്യയും യൂറോപ്യൻ യൂണിയനുമാണ് ഉയർന്ന തീരുവ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള മറ്റു രാജ്യങ്ങൾ. പുതിയ വ്യാപാര യുദ്ധത്തിന് കൃത്യമായ ഒരു പശ്ചാത്തലം ട്രംപും ആരാധകവൃന്ദവും പ്രചരിപ്പിക്കുന്നുണ്ട്. ഇത്രയും കാലം അമേരിക്കയിലെ ജനങ്ങൾ അധിക നികുതി നൽകേണ്ടി വന്നിരുന്നു എന്നും അതുവഴി അമേരിക്കൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വൻ വ്യാപാര നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്നുമാണ് ട്രംപിന്റെ വാദത്തിന്റെ കാതൽ. എന്നാൽ ഇനിയങ്ങോട്ട് കയറ്റുമതി രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തി അമേരിക്കയിലെ ജനങ്ങൾക്ക് നേട്ടം കൈമാറുകയുമാണ് ലക്ഷ്യമെന്നാണ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്. അമേരിക്ക തുടർച്ചയായ വർഷങ്ങളിൽ ഗുരുതരമായ വ്യാപാരക്കമ്മി നേരിടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 സെപ്തംബർ മാസത്തെ കണക്കുകൾ പ്രകാരം 78.20 ബില്യൺ ഡോളറിന്റെ വ്യാപാരക്കമ്മി ആ രാജ്യം നേരിടുന്നുണ്ട്. 1990കൾ മുതൽ ഈ സ്ഥിതി പ്രകടമാണെങ്കിലും ഏറ്റവും വലിയ കമ്മി നേരിടേണ്ടി വരുന്നത് ചൈനയുമായാണ്. ട്രംപ് ആവർത്തിച്ച് നടപ്പാക്കുന്ന വ്യാപാര യുദ്ധത്തിന്റെ സാമ്പത്തികമായ അടിത്തറ വിദേശ വ്യാപാരത്തിൽ നേരിടുന്ന കമ്മിയാണ്. ഇത് സംഭവിച്ചതിനുപിന്നിൽ നിരവധി സാമ്പത്തിക ഘടകങ്ങളുണ്ടെങ്കിലും ഏറ്റവും വലിയ പ്രചരണായുധമായി ട്രംപ് ഉയർത്തിക്കാട്ടുന്നത് ചൈനയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ വിലയുള്ള ചരക്കുകളുടെ ഡംപിങ്ങാണ് ഇതിന് കാരണമെന്നാണ്. എന്നാൽ മറ്റു രാജ്യങ്ങളുടെ വിപണിയിൽ തങ്ങൾക്ക് അനുകൂലമല്ലാത്ത വിധത്തിൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുകയാണ് എന്ന ആക്ഷേപവും ട്രംപ് ഉയർത്തുന്നു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യ 100 ശതമാനം തീരുവ ചുമത്തിയ നടപടിയെ ട്രംപ് തന്റെ ഒന്നാമൂഴത്തിൽ ശക്തമായി വിമർശിച്ചിരുന്നു. ഇന്ത്യൻ നിർമ്മിത ബൈക്കുകൾക്ക് അമേരിക്ക ശൂന്യ തീരുവ ചുമത്തുമ്പോൾ ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് 100 ശതമാനം ഡ്യൂട്ടി ഏർപ്പെടുത്തിയത് ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാട് താക്കീത് രൂപത്തിൽ ട്രംപ് നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. തുടർന്ന് തീരുവ 50 ശതമാനമായി ഇന്ത്യ കുറച്ചുവെങ്കിലും ട്രംപ് തൃപ്തനായിരുന്നില്ല. ഈ രീതിയിൽ കയറ്റുമതി രാജ്യങ്ങൾ കുറഞ്ഞ തീരുവയുടെ ആനുകൂല്യം മുതലെടുത്ത് അമേരിക്കൻ കമ്പനികളെ തകർക്കുകയാണെന്ന വാദമുഖമാണ് ട്രംപ് ഉന്നയിക്കുന്നത്. അമേരിക്കയിലെ കോർപറേറ്റുകൾക്ക് സന്തോഷം പകരുകയും ഒപ്പം കപട ദേശീയ ബോധം ജനങ്ങളിൽ ഉണർത്തി വിട്ട് രാഷ്ട്രീയ നേട്ടം കൈവരിക്കുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ് ട്രംപിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരൻ ഇവിടെ പയറ്റുന്നത്. ഫലത്തിൽ 1990കൾ മുതൽ മുതലാളിത്ത സാമ്പത്തിക ലോകം പയറ്റുന്ന തുറന്ന വിപണിയും ആഗോളവത്കരണവുമെന്ന വിനാശകരമായ സമീപനങ്ങളിൽ നിന്ന് വഴുതി മാറി സംരക്ഷിത സമ്പദ്ഘടന ( പ്രൊട്ടക്ഷനിസം ) എന്ന സങ്കുചിത ചിന്തയിലേക്ക് ലോകത്തെ നയിക്കുകയാണ് ട്രംപ് ചെയ്യുന്നത്.നൂതന സാങ്കേതിക വിദ്യകളും വിജ്ഞാനവും കൂടുതൽ വിശാലമാകുന്ന പുതിയ ലോകത്ത് വിനാശകരമായ ഒരു സാഹചര്യമാണ് ഇത്തരം പിന്തിരിപ്പൻ ആശയങ്ങൾ തുറന്നിടുന്നത്. അമേരിക്കയുടെ അന്താരാഷ്ട്ര വ്യാപാരത്തെ സംബന്ധിച്ച് സമഗ്രമായ ഒരു വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിവിധ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിക്കൊണ്ടുള്ള ഉത്തരവിൽ ട്രംപ് സ്ഥാനമേറ്റ ഉടൻ ഒപ്പു വയ്ക്കുകയുണ്ടായി. അമേരിക്കയുടെ വ്യാപാരക്കമ്മിയുടെ സ്ഥിതി, അമേരിക്കൻ സമ്പദ്ഘടനയ്ക്ക് എതിരാകുന്ന ആഗോള വ്യാപാര നയങ്ങൾ, അമേരിക്കയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾ ഇടപാടുകൾ നടത്തുന്ന കറൻസികൾ തുടങ്ങിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്ര റിപ്പോർട്ടാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ട്രംപിന്റെ തുടർനീക്കങ്ങളിൽ നിർണായകമാകുന്ന ഒന്നായിരിക്കും ഈ റിപ്പോർട്ട്. വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള പരിഹാര നിർദേശങ്ങളും ഇതിന്റെ ഭാഗമായി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ അമേരിക്ക കുറഞ്ഞ തീരുവ ചുമത്തുന്ന വിദേശ ഉത്പന്നങ്ങളുടെ സമഗ്ര വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധം എപ്രകാരമാണ് പരിവർത്തനം ചെയ്യപ്പെടുക എന്നത് ഈ റിപ്പോർട്ടിലെ നിർദേശങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് കരുതാം. കരുതലോടെ ചൈന ഫെബ്രുവരി ഒന്നു മുതൽ ചൈനയ്ക്ക് മേൽ 10 ശതമാനം തീരുവ ചുമത്താനുള്ള പ്രഖ്യാപനം ഇതിനകം വന്നിട്ടുണ്ട്. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലേക്ക് ചൈന ഫെന്റാണിൽ എന്ന, നിയന്ത്രിതമായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന മരുന്ന് കയറ്റുമതി ചെയ്യുന്നു എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളുടെ അതിർത്തി വഴി അത് അമേരിക്കൻ വിപണിയിലെത്തുന്നു. മയക്കുമരുന്നായി അമേരിക്കയിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നാണ് കണ്ടെത്തൽ. എന്നാൽ ട്രംപിന്റെ പുതിയ വ്യാപാര നീക്കങ്ങൾക്ക് ഇനിയും തീർച്ചയും മൂർച്ചയും ഉണ്ടായിട്ടില്ല. കാരണം, ചൈനക്കുമേൽ ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ ഉത്തരവുകൾ യു എസ് ട്രേഡ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചിട്ടില്ല. മാത്രവുമല്ല, വാഷിങ്ടണുമായി ചർച്ച ആഗ്രഹിക്കുന്നു എന്ന നിലപാടാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള ചൈനയുടെ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. വ്യാപാര യുദ്ധത്തിൽ അന്തിമ വിജയികളില്ല, എന്നാണ് ചൈനയുടെ വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞത്. കഴിഞ്ഞ വ്യാപാര യുദ്ധത്തിൽ ചൈന – അമേരിക്ക വ്യാപാരത്തിൽ ശരാശരി തീരുവയുടെ കാര്യത്തിൽ 17 ശതമാനം വർധന പ്രകടമായി. പിന്നീട് 2020 ലെ ‘ഫേസ് വൺ എഗ്രിമെന്റ് ‘ പ്രകാരം തീരുവ കുറച്ചുവെങ്കിലും യു എസ് – – ചൈനീസ് വ്യാപാരത്തെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നാണ് ഡബ്ല്യുടി ഒ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം ഇത്തരുണത്തിൽ ഏറെ പ്രസക്തവുമാണ്. ആഗോള ജി ഡി പിയിൽ നാമമാത്രമായ കുറവാണ് ഇത് വരുത്തിയതെങ്കിലും വ്യാപാര നയങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വമാണ് ഏറ്റവും വലിയ പ്രതിസന്ധിയായി ഡബ്ള്യു ടി ഒ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് അതേ അനിശ്ചിതത്വമാണ് രണ്ടാമൂഴത്തിലും ട്രംപ് സൃഷ്ടിക്കുന്നത്. രാജ്യാന്തര വ്യാപാരത്തിലെ നയങ്ങളിലും താരിഫുകളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന വ്യതിയാനം സാമ്പത്തിക ലോകത്ത് സൃഷ്ടിക്കുന്ന ആഘാതം ഗൗരവതരമാണ്. ഇതാണ് ട്രംപിന്റെ അരിയിട്ടുവാഴ്ചക്കൊപ്പം ഓഹരി വിപണികൾ തകരുന്നതിനും സ്വർണ്ണവില കുതിക്കുന്നതിനും കാരണമായത്. ഏതായാലും ചൈന വളരെ കരുതലോടെയാണ് പ്രതികരിക്കുന്നതെന്ന് കാണാം. ചൈനക്കെതിരായ നീക്കങ്ങളുടെ ഭാഗമായി അമേരിക്ക, അവിടെ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ 60 ശതമാനമായി ഉയർത്തുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് അതിവൈകാരികമായി പറഞ്ഞുകൊണ്ടിരുന്നത്. അത്തരമൊരു നീക്കത്തിലേക്ക് പോവുക എന്നത് പ്രായോഗികമായി കടുപ്പമേറിയ ഒന്നാണെങ്കിലും ചൈനയുടെ പെർമനന്റ് നോർമൽ ട്രേഡ് റിലേഷൻസ് (പി എൻ ടി ആർ) എന്ന സ്റ്റാറ്റസ് (നേരത്തെ എം എഫ് എൻ സ്റ്റാറ്റസ്) പിൻവലിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്നാൽ ചൈനയുമായി കടുത്ത വ്യാപാര – തീരുവ യുദ്ധത്തിലേക്ക് പോവുക എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരു പരിധി വരെ ആത്മഹത്യാപരവുമാണ്. കാരണം, ചൈനീസ് നിർമ്മിത ഉത്പന്നങ്ങളെ ഒഴിവാക്കുന്നതും, അവയുടെ വില ഉയരുന്നതും അമേരിക്കയുടെ ആഭ്യന്തര ബിസിനസിനെ വളരെ പ്രതികൂലമായി ബാധിക്കും. വാൾമാർട്ട് ഉൾപ്പടെയുള്ള അമേരിക്കയിലെ പ്രമുഖ വിപണന കമ്പനികൾ വിൽക്കുന്ന സാധനങ്ങളുടെ നല്ലൊരു പങ്ക് ചൈനീസ് നിർമ്മിതമാണ്. ഡോജിന്റെ ( ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി DOGE) മന്ത്രിയായ എലോൺ മസ്കിനെ പോലുള്ള വമ്പൻ ബിസിനസുകാർക്കുപോലും ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നായിരിക്കില്ല ഈ നീക്കം. അതുകൊണ്ട് താനാണ് ലോകത്തെ നയിക്കുന്നത്, അമേരിക്കയാകും ആഗോള വ്യാപാരത്തെ നിർണ്ണയിക്കുക എന്നൊക്കെ സ്ഥാപിക്കുന്നതിനും അമേരിക്കയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിക്കുന്നതായി വ്യഞ്ജിപ്പിച്ചുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനുള്ള ചില ഞുണുക്ക് വിദ്യകൾ കൂടിയാണ് വ്യാപാര രംഗത്തെ പ്രസിഡന്റ് ട്രംപിന്റെ പല നീക്കങ്ങളും. റഷ്യ റഷ്യയുടെ കാര്യത്തിൽ ഭീഷണിയുടെ സ്വരത്തിലാണ് ട്രംപിന്റെ പ്രതികരണം. നാറ്റോ സഖ്യവുമായി യോജിച്ച് പ്രവർത്തിക്കുന്ന യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കുന്നില്ലെങ്കിൽ കൂടുതൽ ഉപരോധവും ഉയർന്ന നികുതിയും ചുമത്തുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയുടെ വില്പനയ്ക്ക് കർശനമായ ഉപരോധം അമേരിക്ക ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റഷ്യയോട് ചേർന്നുകിടക്കുന്ന, അവിടെനിന്നുള്ള പ്രകൃതി വാതകത്തെയും എണ്ണയെയും ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. കൂടുതൽ കർക്കശമായ നിലപാടുകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന് പോകാൻ കഴിയാതിരുന്നത് നാറ്റോയിൽ അംഗങ്ങളായ ഈ രാജ്യങ്ങളുടെ സമ്മർദ്ദം മൂലമാണ്. പക്ഷേ തന്റെ ഭ്രാന്തൻ നിലപാടുകൾക്കും തീരുമാനങ്ങൾക്കും കേൾവികേട്ട ഒരു പ്രസിഡന്റ് ഇനി എന്തുചെയ്യും എന്നത് ആഗോള സമൂഹത്തിൽ ആശങ്കയും അനിശ്ചിതത്വവും പടർത്തുകയാണ്. ഒരാഴ്ചയിലേറെയായി ബ്രെന്റ് ക്രൂഡ് വില ബാരൽ ഒന്നിന് 78 ഡോളറിന് മുകളിലും ഡബ്ള്യു ടി ഐ ക്രൂഡ് വില 74 ഡോളറിന് മുകളിലും തുടരാനുള്ള പ്രധാന കാരണം ഈ അനിശ്ചിതത്വമാണ്. പ്രകൃതി വാതകത്തിന്റെ വിലയും രാജ്യാന്തര മാർക്കറ്റിൽ ഉയർന്നു നിൽക്കുകയാണ്. താൻ അമേരിക്കയുടെ മാത്രം പ്രസിഡന്റല്ല, ലോകത്തിന്റെ ഭരണം താൻ പറയുന്നതുപോലെയാണ് എന്ന ധാർഷ്ട്യം ട്രംപിന്റെ ഓരോ വാക്കിലും തീരുമാനത്തിലും ശരീരഭാഷയിലുമടക്കം പ്രകടമാണ്. പരസ്പര ബഹുമാനത്തോടെ യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ അമേരിക്കയുമായി ചർച്ചയാകാമെന്നാണ് ഇക്കാര്യത്തിൽ മോസ്കോയുടെ പ്രതികരണം. ഒരു പരിധി വരെ തന്റെ അധികാരം നിലനിർത്താൻ പുടിൻ അമേരിക്കൻ തിട്ടൂരങ്ങൾക്ക് വഴങ്ങുമെന്ന സൂചനയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്. ഇക്കാര്യത്തിൽ ട്രംപിന്റെ രാജ്യാന്തര മര്യാദകൾ ലംഘിച്ചുകൊണ്ടുള്ള പ്രതികരണം ശ്രദ്ധേയമാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക വഴി റഷ്യക്കും അതിന്റെ പ്രസിഡന്റിനും ‘ഞാൻ ഒരു വലിയ ഔദാര്യമാണ് ചെയ്യുന്നത് ‘ എന്നായിരുന്നു ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ വീമ്പിളക്കിയത്. സോവിയറ്റ് യൂണിയന്റെ പതനം ലോകത്തെ എത്തിച്ചിരിക്കുന്ന ദുര്യോഗത്തിന്റെ വ്യാപ്തി ഇത്തരം വാക്കുകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നതാണ്. എത്രയും വേഗം എണ്ണ വില കുറയ്ക്കണമെന്നാണ് ഒപെക് രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ വന്നാൽ റഷ്യ – – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ നിർബന്ധിതമാകുമെന്നാണ് അദ്ദേഹം പറയുന്നത്. യുക്രൈനുമേൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്ക് പരോക്ഷമായി അദ്ദേഹം ഒപെക് രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നുമുണ്ട്. എണ്ണവില താഴ്ന്നാൽ പലിശ നിരക്ക് താഴ്ത്തുന്നതിന് അമേരിക്കൻ ഫെഡറൽ റിസർവിൽ സമ്മർദം ചെലുത്തും. അത് ആഗോളതലത്തിൽ പലിശനിരക്കുകൾ താഴുന്നതിന് വഴിതുറക്കുമെന്നും ട്രംപ് വാദിക്കുന്നു. ലോകത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആധിപത്യം അമേരിക്കക്കാണെന്ന് തന്റെ ഓരോ വാക്കിലൂടെയും അരക്കിട്ടുറപ്പിക്കുന്നതിനാണ് ട്രംപ് ശ്രമിക്കുന്നത്. ഇസ്രയേൽ ഒഴിച്ചുള്ള എല്ലാ രാജ്യങ്ങൾക്കുമുള്ള സാമ്പത്തിക സഹായം മൂന്നു മാസത്തേക്ക് മരവിപ്പിക്കുന്നതിനുള്ള നിർണ്ണായകമായ തീരുമാനവും വാഷിങ്ടൺ എടുത്തിട്ടുണ്ട്. ആഗോളതലത്തിൽ നിരവധി രാജ്യങ്ങളിലെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു നീക്കമാണിത്. പട്ടിണി രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് കണ്ണിൽ ചോരയില്ലാത്ത തരത്തിലുള്ളതെന്ന് വിവക്ഷിക്കാവുന്ന ഇത്തരം ആകസ്മിക തീരുമാനങ്ങൾ. ഇന്ത്യക്കും ഇത് കാര്യമായ ആഘാതം സൃഷ്ടിക്കുന്നതിന് ഇടയുണ്ട്. രാജ്യാന്തര വ്യാപാര മേഖലയിൽ അമേരിക്കയുടെ ഭ്രാന്തൻ നിലപാടുകൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്തൽ ക്ഷിപ്രസാധ്യമായ ഒന്നല്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് അമേരിക്ക നടത്തുന്ന നീക്കങ്ങളിൽ ഒട്ടുമിക്കവയും. എന്നാൽ ഈ നീക്കങ്ങൾ പലതും പ്രായോഗികമായി ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിക്കുക എന്നത് ഇന്നത്തെ ലോകസാഹചര്യങ്ങളിൽ അത്ര എളുപ്പവുമല്ല. അത് അമേരിക്കയ്ക്കും ബോധ്യമുള്ളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തങ്ങളാണ് ലോകത്തിന്റെ തമ്പ്രാക്കന്മാർ, തങ്ങൾ പറയുന്നത് പോലെയേ ഇവിടെ കാര്യങ്ങൾ നടക്കൂ എന്ന് രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്നതിനും അതുവഴി അവയെ ചൊൽപ്പടിക്ക് നിർത്തി സാമ്പത്തിക നേട്ടം കൊയ്യുന്നതിനുമുള്ള ഒരു നീക്കമായി കൂടി ഇതിനെ വിലയിരുത്താം. കാരണം, ചൈനക്കെതിരെയുള്ള നീക്കമടക്കം പലതും നടപ്പാക്കുക പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്നത്തെ സാഹചര്യത്തിൽ ചൈനയുടെ മാനുഫാക്ചറിങ് രംഗത്തെ മികവിനെ വെല്ലുവാൻ ലോകത്തെ ഒരു രാജ്യത്തിനും കഴിയില്ല. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്രകണ്ട് ചൈനീസ് ഉത്പന്നങ്ങളെ ആശ്രയിക്കുന്നുണ്ട്. ബീജേസ്, ഡോളർ ട്രീ, കോസ്‌കോ, പ്രൈസ് ചോപ്പർ മാർക്കറ്റ് 32 തുടങ്ങിയ അമേരിക്കയിലെ ചില്ലറ വില്പന ശൃംഖലകൾ വിൽക്കുന്ന ഉത്പന്നങ്ങളിൽ നല്ലൊരു പങ്ക് ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ്. വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയായ വാൾമാർട്ട് കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, സൈക്കിളുകൾ തുടങ്ങി ക്രിസ്മസ് സീസണിൽ വിൽക്കുന്ന ഹാലോവിയൻ ഉത്പന്നങ്ങൾ പോലും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ട് ചൈനയുമായി നിരന്തരം വ്യാപാര യുദ്ധത്തിൽ ഏർപ്പെട്ടു മുന്നോട്ട് പോകുക എന്നത് അമേരിക്കയ്ക്ക് എളുപ്പമുള്ള കാര്യമല്ല. കാരണം, മാനുഫാക്ചറിങ് മേഖലയിൽ നിലവിൽ അത്രക്ക് ഉത്പാദനക്ഷമത അമേരിക്കയ്ക്കില്ല എന്നതു തന്നെ. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തു വിൽക്കുന്ന ഏത് ഉല്പന്നവും അമേരിക്ക സ്വന്തമായി ഉത്പാദിപ്പിച്ചു വിൽക്കുന്നതായാൽ വില ഇരട്ടിയിലധികമായിരിക്കും. അതിന്റെ പ്രധാന കാരണം, ഉയർന്ന കൂലിച്ചെലവാണ്. ചെമ്മീനിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂടാതെ അമേരിക്കയ്ക്ക് മുന്നോട്ടുപോവുക സാധ്യമല്ല. അതുപോലെ ലോകത്തെ പല രാജ്യങ്ങളെയും ആശ്രയിച്ചാണ് അമേരിക്കൻ മാർക്കറ്റുകൾ മുന്നോട്ടുപോകുന്നത്. ലോകത്ത് ഏറ്റവുമധികം സാധനങ്ങൾ ഇറക്കുമതി ചെയ്തു ഉപയോഗിക്കുന്ന രാജ്യവും മറ്റൊന്നല്ല. മാത്രവുമല്ല, ഇപ്പോൾ ട്രംപിന് ഓശാന പാടുന്ന കോർപറേറ്റുകൾക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അമിത തീരുവ ചുമത്തുന്നതുവഴി വില ഗണ്യമായി ഉയരുന്നതായാൽ പിടിച്ചുനിൽക്കുക ബുദ്ധിമുട്ടാകും. സ്വാഭാവികമായും അവരുടെ എതിർപ്പ് നേരിടേണ്ടി വരും. മുതലാളിത്ത, കോർപറേറ്റ് ശക്തികൾ നയിക്കുന്ന അമേരിക്കയിൽ അവരെ പിണക്കി അധികകാലം മുന്നോട്ടുപോകാൻ ഒരു പ്രസിഡന്റിനും കഴിയില്ല. ഇത് ഡൊണാൾഡ് ട്രംപിനും നന്നായി അറിയാം. അതുകൊണ്ട് ട്രംപിന്റെ വ്യാപാര നീക്കങ്ങൾ ഏറെക്കുറെ പിപ്പിടി കാണിക്കൽ മാത്രമാണ്. ലോകം നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് വരുത്തിത്തീർക്കാനുള്ള വളരെ വ്യക്തവും ആസൂത്രിതവുമായ നീക്കമാണിത്. കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ് തുടങ്ങിയ രാജ്യങ്ങളെ അമേരിക്കയോട് ചേർക്കും, പനാമ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് കീഴിലാക്കും, ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റും തുടങ്ങിയ സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങൾ വിളമ്പുന്നത് ഇതിന്റെ ഭാഗമായാണ്. ശരാശരി അമേരിക്കക്കാരെ അതിവൈകാരികമായി ഉണർത്തി രാഷ്ട്രീയ നേട്ടം കൈവരിക്കുക എന്നതാണ് ഇതിന്റെ പിന്നിൽ. സാമ്രാജ്യ വിപുലീകരണം എന്ന പുതിയ ആശയം അവതരിപ്പിക്കുക വഴി അതിതീവ്ര വലതുപക്ഷവാദി എന്ന ഘട്ടത്തിൽ നിന്നും കറതീർന്ന ഫാസിസ്റ്റായി ട്രംപ് പരിണമിച്ചിരിക്കുന്നു എന്നത് സുവ്യക്തമാവുകയാണ്. ഭൂഗോളത്തിനുമേൽ കടുത്ത ആശങ്കയുടെ കനത്ത മേലാപ്പ് അത് വിരിക്കുന്നു എന്നതാണ് മാനവികത നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം. l

ആർഎസ്എസ് പ്രവർത്തനവും പ്രതിപ്രവർത്തനവും കെ എ വേണുഗോപാലൻ

1925ലാണ് ആർഎസ്എസ് രൂപീകരിക്കപ്പെട്ടത്. 2025 ൽ അതിന് നൂറു വയസ്സ് തികയും. ആ വർഷത്തിൽ ലക്ഷ്യപ്രാപ്തി നേടുക എന്നതാണ് ആർഎസ്എസ് ഉദ്ദേശിക്കുന്നത്. അവരുടെ ലക്ഷ്യം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായി ഇന്ന് നിലനിൽക്കുന്ന മതനിരപേക്ഷതയും ജനാധിപത്യവും ഇല്ലാതാക്കിക്കൊണ്ടുമാത്രമേ നടപ്പിലാക്കാനാവു. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ആർഎസ്എസിനെ പരാജയപ്പെടുത്താനാവു, അങ്ങനെ പരാജയപ്പെടുത്താനാവണമെങ്കിൽ അവരുടെ പ്രവർത്തനശൈലി എന്ത് എന്ന് നാം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. എന്നാൽ ആർഎസ്എസ് രഹസ്യാത്മക സ്വഭാവമുള്ള ഒരു സംഘടനയാണ്. സ്വന്തമായി ഒരു അംഗത്വ രജിസ്റ്റർ പോലും അവർ സൂക്ഷിക്കുന്നില്ല. എന്നാൽ തന്റെ അവസാനത്തെ പ്രസംഗത്തിൽ ഹെഡ്ഗേവാർ പറഞ്ഞതുപോലെ സംഘത്തിന്റെ ലക്ഷ്യം കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള മുഴുവൻ ഹിന്ദുസമൂഹത്തെയും സംഘടിപ്പിക്കലാണ്. അതിനായി അവർ ഉപയോഗിക്കുന്ന ഉപകരണം സംഘടന തന്നെയാണ്. ആ ശാസനത്തിൽനിന്ന് ആർഎസ്എസ് ഒരിക്കലും വ്യതിചലിച്ചിട്ടില്ല. എല്ലാ അവസരങ്ങളും അവർ ഉപയോഗപ്പെടുത്തിയത് ശാഖകൾ കെട്ടിപ്പടുക്കാനും പ്രചാരക്‌മാരുടെ എണ്ണം വർധിപ്പിക്കാനുമാണ്. ആർഎസ്എസ് ശാഖ നടത്തുന്നത് ഒരു പരസ്യ പ്രക്രിയയാണ്. പൊതുസ്ഥലങ്ങളോ ക്ഷേത്രപരിസരങ്ങളോ ഒക്കെയാണ് അവർ അതിനായി ഉപയോഗപ്പെടുത്താറുള്ളത്. എന്നാൽ അത് മാത്രമാണോ അവരുടെ സംഘടന പ്രവർത്തനം. അല്ലേയല്ല. നിരവധി തലത്തിൽ നിരവധി വേഷങ്ങളിൽ അവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നുണ്ട്. അതെങ്ങനെയൊക്കെ എന്ന് പരിശോധിക്കാം. കുട്ടികളിൽ കേന്ദ്രീകരിക്കുന്നു ബാലഗോകുലവും കുട്ടികളെ രാധയുടേയും കൃഷ്ണന്റേയുമൊക്കെ വേഷം കെട്ടിച്ചണിനിരത്തുന്നതും ഒരു പതിവുകാഴ്ചയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ പേരിലായതിനാൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ രക്ഷിതാക്കളൊക്കെ കുട്ടികളെ വേഷം കെട്ടിച്ച് അണിനിരത്തും. കുട്ടികളുടെ കൂടെ സ്വാഭാവികമായി അമ്മമാരും ഉണ്ടാവും. ഇത് ശാഖാ അംഗങ്ങൾക്കും അവരുടെ നേതാക്കന്മാരായ പ്രചാരക്‌മാർക്കും കുടുംബങ്ങളുമായി ബന്ധമുണ്ടാക്കുന്നതിന് സഹായിക്കുന്നു. വിദ്യാർത്ഥികളും യുവാക്കളും ആർഎസ്എസ് എപ്പോഴും കേന്ദ്രീകരിക്കുന്നത് ബാല സ്വയംസേവകരിലാണ്. 12‐15 വയസ്സിനിടയിലുള്ള ആൺകുട്ടികൾ ആണ് അവരുടെ ശ്രദ്ധാകേന്ദ്രം. “ചെറുപ്പത്തിലെ പിടികൂടുക’ എന്നതാണ് അവർ ലക്ഷ്യമിടുന്നത്. യുക്തിബോധം വളരുന്നതിന് മുമ്പ് എന്തും പറഞ്ഞാൽ അനുസരിക്കുന്ന പ്രായത്തിൽ അവരിലേക്ക് വർഗീയത കുത്തിവയ്ക്കുകയാണ് ലക്ഷ്യം. അതിനായി കളികൾ,യൂണിഫോം ധരിപ്പിക്കലുകൾ തുടങ്ങിയ പരിപാടികൾ അവർ അവതരിപ്പിക്കും. നഗരപ്രദേശങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന മധ്യവർഗ്ഗ കുടുംബങ്ങളിലെ കുട്ടികൾക്ക് സമൂഹവുമായി ഇഴുകിച്ചേരുന്നതിനും ഇടപെടുന്നതിനുമുള്ള അവസരങ്ങൾ അവർ സൃഷ്ടിക്കും. അതിനായി ശാഖ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തും. പ്രാരംഭകാലം മുതൽ തന്നെ വിദ്യാർത്ഥികൾക്കിടയിലെ പ്രവർത്തനത്തിന് അവർ പ്രാമുഖ്യം കൊടുത്തിരുന്നു. പുതിയ വിഭാഗങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രചാരക്‌മാരെ റിക്രൂട്ട് ചെയ്യുന്നതിനും വളർത്തിയെടുക്കുന്നതിനുമുള്ള ഒരു മേഖലയായാണ് അവർ വിദ്യാർത്ഥികൾക്കിടയിലെ പ്രവർത്തനത്തെ കാണുന്നത്. മാത്രമല്ല കോളേജുകളിലും സർവ്വകലാശാലകളിലും ഒക്കെ പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് നുഴഞ്ഞുകയറാൻ കഴിഞ്ഞാൽ അവരെ ഭരണമേഖലകളിൽ നിയോഗിക്കാനും അതിലൂടെ ദൈനംദിന ഭരണത്തിൽ ഇടപെടാനും കഴിയും. അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട പ്രചാരക്‌മാരെ നിയോഗിക്കുന്നത് വിദ്യാർഥി മുന്നണിയിലാണ്. തുടക്കത്തിൽ ഇതിനായി പ്രചാരക്‌മാരെ അവർ സർവ്വകലാശാലകളിലും കോളേജുകളിലുമൊക്കെ വിദ്യാർത്ഥികളായി സംഘടനാ പ്രവർത്തനത്തിന് നിയോഗിക്കും. അവർ വിദ്യാർത്ഥികളെ സ്വാധീനിക്കുകയും സംഘടനാ പ്രവർത്തകരാക്കി മാറ്റിത്തീർക്കുകയും ചെയ്യും. പ്രചാരക്‌മാരെ നിയോഗിക്കൽ രൂപീകരണകാലം മുതൽ തന്നെ ആർഎസ്എസ് അവരുടെ പ്രചാരക്‌മാരെ ശാഖകളുടെ വികാസത്തിനും ശൃംഖലാ പ്രവർത്തനത്തിനുമായി ഇതര പ്രദേശങ്ങളിലേക്ക് നിയോഗിക്കാറുണ്ട്. അങ്ങനെ നിയോഗിക്കപ്പെടുന്ന പ്രചാരക്‌മാർ പ്രാദേശിക ഭാഷ,പ്രാദേശിക സംസ്കാരം എന്നിവയൊക്കെ പഠിക്കുകയും സ്വാധീനമുള്ള വ്യക്തികളുമായി വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുകയും ജനങ്ങളെ വർഗീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിന് സഹായകമായ പ്രശ്നങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കി അതിനു പിന്നിൽ ജനങ്ങളെ അണിനിരത്തുകയും അതുവഴി ശാഖ പ്രവർത്തനത്തിനെ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടുമൂന്ന് ദശകങ്ങളായി ആസാം, കർണാടക, പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് അവർക്ക് കഴിഞ്ഞത് ഈ പ്രവർത്തനം കൊണ്ടാണ്. കാര്യമായ സ്വാധീനമില്ലാത്ത പ്രദേശങ്ങളായ തെലങ്കാനയിലും ആന്ധ്രപ്രദേശിലും അവർ ഇതേ തന്ത്രമാണ് ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. പ്രമുഖ വ്യക്തിത്വങ്ങളെ അണിനിരത്തുക ആർഎസ്എസിന്റെ മുൻനിര പ്രചാരക്‌മാർ പ്രയോഗിക്കുന്നത് മറ്റൊരു മാതൃകയാണ്. അവർ നിരന്തരമായി സഞ്ചരിച്ചുകൊണ്ടിരിക്കുകയും ജനമാന്യ ലോക് എന്ന് അവർ കരുതുന്ന പ്രാദേശികമായി പ്രാമുഖ്യമുള്ള പ്രമുഖ വ്യക്തികളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യും. അവരുമായി നല്ല ബന്ധം ഉണ്ടാക്കിയതിനുശേഷം അവരെ ഉപയോഗപ്പെടുത്തി പ്രാദേശിക ആർഎസ്എസ് പ്രചാരക്‌മാർക്ക് ആവശ്യമായ സഹായങ്ങൾ അവരെക്കൊണ്ട് ചെയ്യിക്കും. ഈ പ്രമുഖരിൽ പലരും കോൺഗ്രസുകാരോ, ഹിന്ദുമഹാസഭക്കാരോ, ആര്യസമാജക്കാരോ, പ്രാദേശിക പാർട്ടി നേതാക്കളോ ഒക്കെ ആയിരിക്കും. ചിലപ്പോൾ പ്രാദേശികമായി പ്രാമുഖ്യമുള്ള മത നേതാക്കളോ, സാംസ്കാരിക പ്രവർത്തകരോ ജാതി സംഘടന നേതാക്കളോ, അരാഷ്ട്രീയവാദികളായ പ്രൊഫഷണലുകളോ ധനാഢ്യരോ ആയിരിക്കും. പ്രാദേശിക പ്രചാരക്‌മാർക്ക് രക്ഷാകർത്താക്കളായി ഇവർ വരുന്നതോടെ അവരുടെ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് സാധിക്കും. പ്രമുഖ വ്യക്തിത്വങ്ങളെ സ്വാധീനിക്കുന്നതിനുള്ള പ്രചാരണ കുതന്ത്രങ്ങൾ മതപരമായ ചായ്വ് കാണിക്കുന്ന ഹിന്ദുക്കളായ നേതാക്കളെ എല്ലാ രാഷ്ട്രീയപാർട്ടികളിലും വളർത്തിക്കൊണ്ടുവരാൻ ആർ എസ് എസ് സർവ്വഥാ ശ്രമിക്കും. അത്തരക്കാരെ അവർ അവരുടെ ആഘോഷങ്ങൾക്ക് ക്ഷണിക്കുകയും തങ്ങളുടെ അച്ചടക്കം, രാഷ്ട്ര സ്നേഹം എന്നിവ ബോധ്യപ്പെടുത്തുന്നതിനായി പരിശ്രമിക്കുകയും ചെയ്യും. ആർഎസ്എസിന്റെ തലസ്ഥാനമായ നാഗ്‌പ്പൂരിലെ ഒരു പരിപാടിയിൽ മുൻ രാഷ്ട്രപതിയും കോൺഗ്രസ്സുകാരനുമായിരുന്ന പ്രണാബ് മുഖർജി പങ്കെടുത്തത് ഇതിനുദാഹരണമാണ്. ഇത്തരത്തിലുളള പ്രചാരണത്തട്ടിപ്പുകൾ അവർ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സ്വത്വ രാഷ്ട്രീയത്തിന്റെ ഉപയോഗം പുതിയ സാമൂഹിക വിഭാഗങ്ങളിലേക്ക് കടന്നുകയറുന്നതിനായി വിവിധ ജാതികളിലും ഉപജാതികളിലും ജനിച്ച സമ്പന്നർക്കിടയിലുള്ള ശത്രുതകളേയും ഭിന്നിപ്പുകളേയും ആർ എസ് എസ് തന്ത്രപരമായി ഉപയോഗിക്കുകയും അവരിലേക്ക് കടന്നുകയറുകയും ചെയ്യുന്നു. അധികാരം, പണം, സ്ഥാനമാനങ്ങൾ, അവാർഡുകൾ എന്നിവ നൽകിയോ വാഗ്ദാനം ചെയ്തോ അവർ ദുർബ്ബല വിഭാഗങ്ങളിലെ വിശിഷ്യാ ദളിത്, ആദിവാസി വിഭാഗങ്ങളുടെ അവസരവാദി നേതാക്കളെ വിലയ്‌ക്കെടുക്കുന്നു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന സാമൂഹികമോ സാമ്പത്തികമോ ആയ പരിപാടികൾ ഒന്നുംതന്നെ അവർ മുന്നോട്ടു വെക്കുന്നില്ല. ജാതി വ്യവസ്ഥ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംഘടന എന്ന നിലയിൽ അസമമായ സാമൂഹ്യവിഭജനങ്ങൾ അതേപടി തുടരണം എന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സാമൂഹ്യ വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നതിനായി സ്വത്വരാഷ്ട്രീയത്തെ അവർ ഉപയോഗപ്പെടുത്തുകയും അതുവഴി ചില വിഭാഗങ്ങളെ സ്വന്തം പക്ഷത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നത്. ദളിതർക്കിടയിൽ മാലാ‐ മഡിഗാ വിഭാഗങ്ങളെയും ഗോത്രവിഭാഗങ്ങൾക്കിടയിൽ കോയ ‐ ലംബാഡ വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അതുപോലെ അവർ കൃത്രിമ ചരിത്രനിർമിതിയും നടത്തും. മഹത്തായ ഒരു ചരിത്ര പാരമ്പര്യത്തിന്റെ ഉടമകളാണ് ദളിതരും ആദിവാസികളും എന്ന് വരുത്തലാണ് ഈ വ്യാജ ചരിത്രനിർമ്മിതി കൊണ്ട് ഉദ്ദേശിക്കുന്നത്. വേഷപ്രച്ഛന്നരായ ക്ഷത്രിയരാണ് ദളിതർ എന്നു പറയുന്ന ചരിത്ര ഗ്രന്ഥങ്ങൾ വരെ ആർഎസ്എസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദളിതരുടെ ഇന്നത്തെ ദയനീയാവസ്ഥക്ക് കാരണം മുസ്ലീങ്ങളാണെന്ന് വരുത്തിത്തീർക്കുകയും അതുവഴി ദളിതരിൽ മുസ്ലിം വിരോധം ആളിക്കത്തിക്കുകയുമാണ് അവരുടെ ലക്ഷ്യം. ദളിതർ മുസ്ലിം അധിനിവേശത്തിനെതിരെ ശക്തമായി പോരാടിയവരാണെന്നും മുസ്ലിങ്ങൾ അവരെ കീഴ്പ്പെടുത്തി അടിമകളാക്കി മാറ്റിയതാണെന്നുമാണ് ആർ എസ് എസ് നിർമ്മിത ചരിത്രം പറയുന്നത്. ഇത്തരത്തിലുള്ള കഥകളിലൂടെ ക്രൂരവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയുടെയും ത്രൈവർണകാധിപത്യത്തിന്റെയും പങ്ക് മറച്ചുവെക്കാനും ദളിതരെ മുസ്ലീങ്ങൾക്കെതിരായി തിരിച്ചുവിടാനുമാണ് ആർഎസ്എസ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയ വികാസത്തിനായി മുന്നണി രാഷ്ട്രീയം പ്രാദേശിക പാർട്ടികളും മറ്റുമായി തിരഞ്ഞെടുപ്പ് ധാരണകൾ ഉണ്ടാക്കുന്നതിലൂടെ അവരുടെ ബഹുജന സ്വാധീനത്തിനുള്ളിലേക്ക് കടന്നുകയറാനും അതുവഴി പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനും പ്രമുഖ വ്യക്തികളുമായി വ്യക്തിബന്ധങ്ങൾ സ്ഥാപിക്കുന്നതിനും സംഘത്തിന്റെ മതപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ അവരെ പങ്കാളികളാക്കുന്നതിനും അതുവഴി സംഘടന വിപുലീകരിക്കുന്നതിനും ആർഎസ്എസ് ശ്രമിക്കുന്നു. നുഴഞ്ഞുകയറ്റം മാധ്യമങ്ങൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, ഭരണരംഗം, സൈന്യം എന്നിങ്ങനെ പൊതു ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും ആർ എസ് എസ് പ്രവർത്തകർ നുഴഞ്ഞുകയറ്റം നടത്തിയിട്ടുണ്ട്. ബ്രാഹ്മണ മേധാവിത്വം മുമ്പ് സമസ്ത മേഖലകളിലും ആധിപത്യം നേടിയിരുന്നതിനെ പിന്തുടരുകയാണിന്ന് ആർ എസ് എസ് ചെയ്യുന്നത്. സർക്കാരിൽ പങ്കാളിയാവുന്നതിന് എപ്പോഴെങ്കിലും അവസരം കിട്ടിയാൽ അപ്പോഴൊക്കെ നിർണായക സ്ഥാനങ്ങളിൽ സ്വയം സേവകരെ പ്രതിഷ്ഠിക്കാൻ ആർ എസ് എസ് പരിശ്രമിക്കാറുണ്ട്. ഭരണകൂടത്തെ ഉപയോഗിക്കൽ സംസ്ഥാനത്തോ കേന്ദ്രത്തിലോ അധികാരം കിട്ടിയാൽ അത് സ്വന്തം സംഘടനയുടെയും അനുബന്ധ സംഘടനകളുടെയും വളർച്ചക്കായി ഉപയോഗിക്കാൻ ആർ എസ് എസ് ശ്രമിക്കും. മഹാന്മാരായ നേതാക്കളെ 
സ്വന്തമാക്കൽ ബാലഗംഗാധരതിലകൻ, ഗാന്ധിജി, പട്ടേൽ, അംബേദ്കർ, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് തുടങ്ങി ഹിന്ദുത്വവാദത്തെ എതിർത്തിരുന്ന മഹാന്മാരായ സ്വാതന്ത്ര്യസമര പോരാളികളെ തട്ടിയെടുത്ത് സ്വന്തമാക്കാൻ വലിയ ശ്രമമാണിന്ന് ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവഴി ഹിന്ദു ദേശീയത വളർത്താനാണ് അവരുടെ ശ്രമം. ഒപ്പം ജവഹർലാൽ നെഹ്റുവിനെ ഒറ്റപ്പെടുത്തി മാറ്റിനിർത്തുകയും ഹിന്ദുരാഷ്ട്രത്തിന് സംഭവിച്ച എല്ലാ ദോഷങ്ങൾക്കും ഉത്തരവാദിയായ വില്ലൻ അദ്ദേഹമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സെയെ മഹാനായ ദേശസ്നേഹിയും സ്വാതന്ത്ര്യ സമരപ്പോരാളിയുമായി അവതരിപ്പിക്കുകയും ചെയ്യും. ഇന്ത്യ അനാദികാലം മുതൽ നിലനില്ക്കുന്ന ഒരു രാജ്യമാണെന്നാണ് ആർഎസ്എസിന്റെ വാദം എന്നതിനാൽ ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാൻ അവർ തയ്യാറാവില്ല. എന്നാൽ പേരിന് ഗാന്ധിജയന്തി ആചരിക്കുകയും ചെയ്യും. ഹിന്ദു മതത്തെ എതിർത്ത് ബുദ്ധമതം സ്ഥാപിച്ച ബുദ്ധനേയും സിഖുമതം സ്ഥാപിച്ച ഗുരുനാനാക്കിനേയും ജൈനമതം സ്ഥാപിച്ച മഹാവീരനേയും കബീറിനേയും വിവേകാനന്ദനേയും ടാഗോറിനെയുമൊക്കെ ഹിന്ദു മതം സംഭാവന ചെയ്ത മഹാപുരുഷന്മാരായി വാഴ്ത്തുകയും ചെയ്യും. ചരിത്രപ്രാധാന്യമുള്ള നിരവധി ദിനങ്ങളെ മാറ്റിയെഴുതാൻ ബി ജെ പി ഗവൺമെന്റ് തയ്യാറായിട്ടുണ്ട്. ഡിസംബർ 25 ഇപ്പോൾ ക്രിസ്തുമസ് അല്ല സദ്ഭരണദിനമായി മാറിയിരിക്കുന്നു. ഒക്ടോബർ 31 ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായിരുന്നെങ്കിൽ ഇന്നത് പട്ടേലിന്റെ ജന്മദിനവും ഒപ്പം ദേശീയ ഐക്യ ദിനവുമായി മാറിയിരിക്കുന്നു.ഒക്ടോബർ 2 ഇപ്പോഴും ഗാന്ധിജയന്തി ദിനമായി ആചരിക്കുന്നുണ്ട്. എന്നാൽ ഗാന്ധിജിയോ ഗാന്ധിജിയുടെ സന്ദേശങ്ങളോ ചർച്ചയാവാറില്ല. ശുചിത്വ ദിനം മാത്രമായി അതിനെ മാറ്റിയിരിക്കുന്നു. അഹിംസയോ മതസൗഹാർദ്ദമോ പരാമർശവിഷയമാകാറില്ല. അംബേദ്കർ ജാതിനിർമ്മൂലനത്തിന് വേണ്ടി നിലകൊണ്ട മഹാനാണ്. എന്നാൽ അദ്ദേഹത്തിന്റെ ജന്മദിനമായ ഏപ്രിൽ 14 ഇപ്പോൾ ആചരിക്കുന്നത് സമരസതാദിനമായിട്ടാണ്. ജാതി സൗഹാർദ്ദമാണ് ജാതി നിർമ്മൂലനമല്ല ചർച്ചാ വിഷയം. ജാതിവ്യവസ്ഥ സംബന്ധിച്ച ആർ എസ് എസ് നിലപാടാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ജനങ്ങളിൽ വർഗീയമായ ചിന്താഗതി വളർത്തുന്നതിന് അവരുമായി ബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആർഎസ്എസ് സാംസ്കാരികവും സാമൂഹ്യവുമായ സേവന പ്രവർത്തനങ്ങൾ വലിയതോതിൽ നടത്തുന്നു. സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലകളിൽ ആയിരക്കണക്കായ സേവന പദ്ധതികൾ നടത്തിവരുന്നതായാണ് അവർ അവകാശപ്പെടുന്നത്. ഇത്തരം പദ്ധതികൾക്ക് പുറമേ സ്വയംസേവകർ വ്യക്തിപരമായും കൂട്ടായ്മയായും സമൂഹത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നു.1950 മുതലാണ് ആർഎസ്എസ് ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുക എന്ന തന്ത്രം ആവിഷ്കരിച്ച് നടപ്പിലാക്കാൻ തുടങ്ങിയത്. 1980 കളോടെ ഇത് അക്രമോത്സുകമാംവിധം ശക്തിപ്പെടുത്തി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദി സംസ്ഥാനങ്ങളിൽ ദുർബല ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യ വിദ്യാഭ്യാസ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഗവൺമെന്റിനുണ്ടായ പോരായ്മ മുതലെടുത്താണ് ഈ പ്രവർത്തനം ആർഎസ്എസ് തുടങ്ങിവച്ചതെങ്കി എങ്കിൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ ഈ മേഖലകളുടെ വ്യാപാരവൽക്കരണവും സ്വകാര്യവൽക്കരണവും രാജ്യമെമ്പാടും ശക്തിപ്പെടുകയും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുളവാക്കുകയും ചെയ്തു. ഈ മേഖലകളിൽ ഇടപെട്ടുകൊണ്ട് സാമൂഹ്യ സേവന പദ്ധതികളിലൂടെ ആർഎസ്എസിന് ചേരിനിവാസികളും ഗോത്ര ജനവിഭാഗങ്ങളുമടക്കമുള്ള ദരിദ്രരുമായി ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഇതുവഴി അവർ സംഘപ്രവർത്തനത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി ദുരന്തം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും മറ്റു ദുരിതങ്ങൾ അനുഭവിക്കുന്നവർക്കും ആശ്വാസം എത്തിക്കുന്നതിനുവേണ്ടി അവർ പ്രവർത്തിക്കാറുണ്ട്. ഇതിനൊക്കെ സമ്പന്ന ജനവിഭാഗങ്ങളിൽ നിന്ന് പണവും മറ്റു ഭൗതിക വസ്തുക്കളും ലഭിക്കാറുമുണ്ട്. ♦

Join the Struggle for the Right of ASHA Workers throughout the Country,

AR Sindhu 

ASHA Workers and Facilitators’ Federation of India - AWFFI (CITU)
BTR Bhawan, 13 A Rouse Avenue, New Delhi – 110 002

Press Release
3 March 2025

Join the Struggle for the Right of ASHA Workers throughout the Country, especially in Kerala; Reject the campaign to malign the ASHA workers’ movement and CITU

Appeal by ASHA Workers and Facilitators’ Federation of India AWFFI (CITU) 

ASHA Workers and Facilitators’ Federation of India AWFFI (CITU) notes with shock and serious concern that a statement was issued by ‘concerned citizens’ on 27 February 2025 about an ongoing strike by a small section of the ASHA workers in Kerala in which there are allegations about the Centre of Indian Trade Unions (CITU) and its leadership based on falsehood and half -truths.

We are surprised and saddened to see the names of many respected intellectuals and activists as signatories in the statement which is maligning a trade union like CITU without counterchecking the facts. 

We are writing this appeal to all those signatories and all other concerned citizens who have always been supporting our struggles for just and basic demands nationally and in various states not only in CPI(M) ruled Kerala but in all other states whether it is in BJP ruled states like Gujarat, MP, Maharashtra, Haryana, Assam etc. or Congress (I) ruled states Karnataka, Telangana or AAP ruled states like Punjab (till recently Delhi) and even before the Covid pandemic. We thank them all for extending support and solidarity in our struggles for the last two decades since the inception of the ASHA programme in National Health Mission in 2005 and hope the same in the future. 

AWFFI and CITU had always welcomed and will continue to welcome any positive criticism. But it is painful to see such a distasteful maligning campaign is being unleashed against CITU and its leadership at a time when the country’s trade union movement and its joint platform under our initiative is preparing for heightened united struggles and a general strike against the labour codes and anti-people policies of the ruling corporate communal nexus which is undermining the constitution of India.

We are sure that people will recognise the forces behind such vilification in due course. At the same time we think it is very important for CITU to counter this hate campaign and once again seek the support of all our fellow travelers who have been misguided by some vested interest groups in our struggles against these policies which is devaluing women’s work for profit maximization and withdrawing from public provisioning of the basic services and privatizing schemes like National Health Mission, ICDS, MDMS etc., which need the widest possible unity. 

First of all, we would like to clarify certain facts about the ongoing struggle by a small section of ASHA workers’ in Kerala and the issues faced by ASHA workers in Kerala and our struggles.

 The ongoing struggle is not of ‘ASHA Workers’ in General as being reported by the rightwing media, but it is a struggle by only one of the ASHA workers’ unions in Kerala – The Kerala ASHA Health Workers Association supported by SUCI. 

 They are on indefinite strike and on a day and night sit in – in front of the state secretariat at Thiruvananthapuram. The demands are (as given in the statement) 1) Increase the honorarium to Rs 21000 per month, 2) Clear the backlog of wages for the last three months, 3) Revoke the unilateral decision to fix the retirement age to 62, and 4) Provide a lumpsum amount of Rs 5 lakh as a retirement benefit.

 The ASHA workers are piece rated workers without a fixed honorarium as per the NHM design. After the struggle led by AWFFI ( formerly All India Co-ordination committee of ASHA workers) at national level, a fixed monthly payment of Rs.1000 was given by the Union government for eight defined routine and recurring duties. This has been increased to Rs.2000 per month in 2018, after a prolonged struggle. In addition, ASHA workers are getting piece rate incentives for various jobs (71 types of work as per NHM guidelines!)

 Affiliated unions of AWFFI have conducted many militant struggles in various states demanding additional wages as till date Health is a state subject and the NHM is being implemented by the state governments. 

 Through militant and prolonged struggles facing intimidation, threats, retrenchments and even ESMA, we could achieve additional remuneration from various states, including Kerala. 

 Kerala ASHA Workers Federation affiliated to CITU and AWFFI has been on struggles in Kerala for the last two decades. The union has conducted struggles against UDF as well as LDF governments in Kerala.  After Covid pandemic, the union could get increase in our monthly remuneration three times from the Kerala LDF government. At present, Kerala government is paying the highest additional remuneration in the country (Rs.7000 per month), except for Maharashtra which has increased the wages recently. (In AP, the government is paying Rs.10000 but not paying the additional incentives. The data available otherwise, online including that given in Parliament are incorrect.)

 CITU affiliated ASHA workers’ union has also been in struggle in Kerala recently on the issues of backlogs of wages (in the last two years, our remuneration and incentives are pending for 3-5 months frequently), additional payment for additional work, increase in wages, removal of conditions for fixed monthly payment and retirement benefit and pension. Our union had conducted a weeklong agitation in October 2024 and January 2025 and the government has held a discussion with our representatives and agreed to most of our demands. 

 Again latest on 6-7 February 2025, the CITU union organised a day and night struggle on the issues of pending wages and other demands. The government officials held discussions with the union representatives and has assured the immediate release of the wages from state fund. (the union government is yet to pay Rs.100 cr. For the remuneration of ASHAs to Kerala Government). The government agreed to pay Rs.2000 per month additional wages for the additional work, agreed to remove the conditions (imposed by government of India) for the payment of monthly fixed amount. The Minister told the union that they are of the opinion that the remuneration of ASHAs must be increased and the government is considering it, but not in a financial situation to immediately increase the wages. The government also assured that they are working on a welfare fund pension scheme similar to that for anganwadi workers and helpers in Kerala. With these assurances and written minutes, CITU union has withdrawn the struggle. 

 During the last few years, especially in the last two years, the Government of India has been withholding the allocation of NHM to the government of Kerala without any reason. This is the reason for the frequent delay in payment of wages, the Ministers informed the union. The Kerala government has to go the court for its share in tax revenue as everyone know. 

 The ongoing struggle under the leadership of SUCI has started on 10 February. Contrary to the claim in the statement, the officials spoke with the representatives of the union. Upon their insistence, the Minister for WCD has also spoken to the union representatives. As per the statement the government has given assurances on payment of pending wages from state (the process had already started), additional remuneration for extra work and consideration of increase in remuneration and a pension scheme. In spite of the request by the Minister to withdraw the strike, the union decided to continue the strike and declared that they will go back to work only after getting Rs.21000 per month wages. 

 It is unfortunate that the statement does not mention the fact that the officials as well as the minister had held discussions with the striking union representatives.

 The statement rather alleges that “CITU trade union leaders are indulging in insult and ridicule” (also WCD/Health and Finance Ministers). We would like to make it clear CITU’s comment or statement on this strike came only as the reaction to the allegation by the striking union that the minister was ‘giving credit to the success of the strike to CITU union’ CITU union is ‘betraying the interest of ASHA workers’ etc. It is only after these allegations were widely publicized by the entire right wing media that the CITU leadership responded.

 CITU leadership stated (we stand by the same even now) that putting all the blame of responsibility of the plight of ASHA workers to the Kerala government and terming it as “anti- worker” and the CITU as ‘blacklegs’ by the leaders of this struggle without even mentioning the role and responsibilities of the government of India and its policies cutting down the NHM and health budget is ‘politically motivated’. Our statement has been vindicated by the grand welcome received by the BJP leaders in the struggle venue.

 We also have claimed to be the majority union of ASHA workers in the state and stated that the striking union is a minority union. (This doesn’t mean that we have questioned their right to strike) 

 We are surprised how could many of you who supported the Kerala Government in its fight to get its due share of tax revenues and relief fund for natural calamities like the recent landslide in Wayanad, sign a statement says “If it is the responsibility of the Union Government, it is the responsibility of the State Government to raise the issue with the Union Government and find a solution. The Kerala government cannot put the blame on the Union Government and escape from its responsibility towards the ASHA workers of Kerala.” As if it was because the state government has not yet raised the issue with the government of India which is not aware of any such problems of ASHA workers, that it is not increasing the wages of the ASHA workers! 

 We humbly submit to you that with our struggles, not only Kerala, but many other states including BJP ruled states like Haryana has already written to the union government many times during the last more than a decade, on paying fixed remuneration upto minimum wages to the ASHA workers, but the Government of India has refused to even increase the rate of incentives since 2010. Not only that, the GOI is imposing more and more conditions for releasing of payments and not allowing any flexibility for health priorities or fixing wages for the state. 

 At a time when AWFFI along with the federations of Anganwadi and Mid Day Meal workers under the leadership of CITU, is taking initiative for a nationwide joint movement for the right of scheme workers ( During covid and after, at the initiative of CITU, scheme workers of all the central trade unions have conducted all India strikes) putting the entire blame of being ‘anti ASHA’ or ‘anti worker’ on the left front government which is paying highest to the scheme workers and opposing the anti labour policies of the union government will certainly for helping the ruling dispensation.
AWFFI(CITU) has fighting the neoliberal onslaught of the ruling communal corporate government on the right to health of the people and the right to minimum wages of the ASHA workers and other scheme workers. It was our struggle which compelled the then UPA government to continue with the scheme which they had intended to close down in 2012. We strongly oppose the policies of the government of India which is trying to put health in concurrent list and continuously cutting down the budget allocation for health services. We also oppose the government of India denying the share of revenue and allocations of various schemes to the state governments especially Kerala. We oppose the policy of the Government of India which cut down the allocation of Kerala because of its better performance in Health and Education.

We think that the demands of ASHA workers for regularisation as government employees and Rs.26000 minimum wages pending regularisation and social security and pension as per the recommendations of the 45th Indian Labour Conference are just. We fix the primary responsibility of improving the working conditions of ASHA workers lies with the Government of India which don’t allow even any modification of rules for payment in NHM by states. 

We think that all strikes/struggles by any sector workers have to be resolved by holding discussions with the unions or representatives of the striking workers (in case no union is registered). 

We request all the concerned citizens who have signed in a statement which has not even requested the leadership of the striking union to keep restraint from making such remarks against other trade unions and break the unity to take position on why at this juncture when the federal structure of our republic is under attack and the fight against the authoritarian rule which denies due share of the states and the fight for basic right to food, health and education is led by the people of Kerala, vilifying the Kerala government and picturizing it as the biggest enemy of ASHA workers and the working class by concealing the facts is for helping whom? Is it not the priority to launch a united struggle of the people’s movements against the government of India for defending the federal character of our country?

We would like to inform that the partial success of such vilification campaign even among people like you who have always supported the left, has given much strength to the rightwing forces and the Union Minister Shri Suresh Gopi had the audacity to declare in the strike venue that he will withhold the salary of the rest of the ASHAs in Kerala! 

Respected all,
The NHM is going to complete 20 years on 12 April 2025. On the occasion, AWFFI (CITU) is organising a national convention on the right of the people for health and for the right of ASHA workers where we will plan a massive campaign and struggles. We request all the concerned citizens to support the united struggle for the Right to health and right to dignified work with statutory benefits.

Issued by 

A R Sindhu, Secretary CITU
For AWFFI (CITU)

Sunday, March 2, 2025

മേരിജോർജ്ജിന്റെ ധനസ്ഥിതി അവലോകന റിപ്പോർട്ട് © Gopakumar Mukundan


____________________________________________________________

ആർഎസ്എസ് സ്പോൺസേർഡ്  SUCI  സമരം കേന്ദ്രാവിഷ്കൃത പദ്ധതികൾ സംബന്ധിച്ചു മാത്രമല്ല, കേരളത്തിന്റെ ധനസ്ഥിതി സംബന്ധിച്ചുളള  ചർച്ചകൾക്കും സജീവത കൊണ്ടു വന്നിട്ടുണ്ട്. അതു ജനങ്ങൾ ചർച്ച ചെയ്യുക തന്നെയാണ് വേണ്ടത്.നെല്ലും പതിരുമൊക്കെ തിരിയണം.ഈ പശ്ചാത്തലത്തിലാണ് Institute for Sustainable Development and  Governance , Kerala Civil Society   എന്നീ  സംഘടനകൾക്കു  വേണ്ടി പ്രശസ്ത പൊതുധനകാര്യ വിദഗ്ധയായ ശ്രീമതി മേരിജോർജ്ജ് തയ്യാറാക്കി  പ്രസിദ്ധപ്പെടുത്തിയ Kerala Finance Status Report ഏറെ പ്രയോജനപ്രദമാകുന്നത്. നിരവധി പണ്ഡിതർ കുറച്ചു കാലമായി പറയുന്ന വാദം  കേരളം സാമ്പത്തിക തകർച്ചയിലാണ് എന്നതാണല്ലോ? അതിനു അവർ  ചൂണ്ടിക്കാണിക്കുന്ന ചില സൂചകങ്ങളുമുണ്ട്. അതിൽ പ്രധാനം ഇവയാണ്. 

• കേരളം കടക്കെണിയിലാണ്. 
• കേരളം റവന്യൂ ചെലവിന്റെ ആധിക്യം മൂലം മുടിയുകയാണ്. 
• കേരളം നികുതി പിരിക്കുന്നില്ല, കടം കൊണ്ടു ജീവിക്കുകയാണ്, കടം മൂലധന ചെലവുകൾക്ക് ഉപയോഗിക്കുന്നില്ല. ഇതാണ് ധനക്കമ്മി,റവന്യൂ കമ്മി എന്നൊക്കെ പറയുന്നതിന്റെ പൊരുൾ.ഇവ കുതിച്ചു കയറുകയാണ്. 

 ഈ അനുമാനങ്ങളെ കണക്കുകൾ വെച്ച് നിഗമങ്ങളാക്കുക എന്നതയിരിക്കണം റിപ്പോർട്ട് ലക്ഷ്യം വെച്ചത്. സംഭവം സ്വൽപ്പം പാളിയിട്ടുണ്ട് .കണക്കു പറഞ്ഞപ്പോൾ അതിൽ വസ്തുത വരുമല്ലോ? അല്ലാതെ തരമില്ല. അപ്പോൾ എന്തു ചെയ്തു, വ്യാഖ്യാനിച്ച് സംഭവം ഒന്നു കബൂറാക്കാൻ കൊണ്ടു പിടിച്ചു ശ്രമമായി. എന്തായാലും വ്യഖ്യാനം അവിടെ കിടക്കട്ടെ.  റിപ്പോർട്ടിലെ കണക്കുകൾ വെച്ചു നിജസ്ഥിതി ഒന്നു നോക്കാം. 

ആദ്യം സഞ്ചിത കടത്തിന്റെ ( Total  Outstanding Liability) റിപ്പോർട്ടിലെ  പട്ടിക ചിത്രത്തിൽ കൊടുത്തിട്ടുണ്ട്. അതൊന്നു നോക്കുക 

 2000 മുതൽ 2025 വരെയുള്ള  സഞ്ചിത കടം GSDPയുടെ ശതമാനമായി കൊടുത്തിരിക്കുന്നതാണ് പട്ടിക. അതിൽ ഇക്കാലയളവിലെ  ഏറ്റവും ഉയർന്ന കടം/GSDP അനുപാതം എന്നാണ്? 2004-2005 വർഷം. 41.65 ശതമാനം. തൊട്ടു  തലേക്കൊല്ലം 41.53 ശതമാനം. ഈ സഞ്ചിത കടം എന്നതിൽ ഇപ്പോഴത്തെ പോലെ ട്രഷറി നിക്ഷേപം ഒന്നും അന്ന് കണക്കിലെടുത്തിട്ടില്ല.അതു കൂടി ചേർന്നാൽ ഈ അനുപാതം 45 ശതമാനത്തിനും മുകളിലാകണം. അതുകൊണ്ട് കേരളം മുടിഞ്ഞു എന്ന നിലപാടില്ല. അതു ക്രമേണ താഴുകയാണ് ചെയ്യുന്നത്. 2010- 2011ൽ  കടം GSDP അനുപാതം 28.4 ശതമാനമായിരുന്നു. 2020-21 ൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പോലും വന്ന  കടം GSDP അനുപാതം 38.51 ശതമാനമാണ്. സമ്പദ്ഘടന വീണ്ടെടുപ്പ് കൈവരിക്കുന്നതോടെ അതു  സാധാരണ നിലയിലെത്തും എന്നതാണ് പറഞ്ഞത്. 2003-2005 ലെ 41-42 ശതമാനത്തേക്കാൾ മുടിപ്പിക്കുന്ന കടമാണ് എന്ന വാദമായിരുന്നല്ലോ നടത്തിയത്. ഇപ്പോൾ എത്രയായി 33.7 ശതമാനമായി. ഇപ്പോഴത്തെ വാദം എന്താണെന്നോ? അത് മുപ്പതു ശതമാനത്തിനും മുകളിലാണല്ലോ,അതുകൊണ്ട് കടക്കെണിയിലാണ് എന്നതാണ്. ഇന്ത്യാ സർക്കാരിന്റേത് 60 ശതമാനത്തിനും മീതെയാണ്. 

 അടുത്ത പട്ടിക എല്ലാത്തിനും ഉത്തരമുള്ള ഒന്നാണ്. അതു നോക്കാം. 

 നികുതി- GSDP.  അനുപാതം പണ്ടു  മഹാ കേമമായിരുന്നു , ഇപ്പോൾ ഈ ഐസക്കും ബാലഗോപാലും എല്ലാം ചേർന്ന് അതു തകർത്തു എന്നതാണ്  വാദം. രണ്ടാമത്തെ പട്ടികയിൽ ആദ്യ വരി നോക്കൂ. 2001 ൽ GSDP യുടെ 11.05 ശതമാനമായിരുന്നു റവന്യൂ വരുമാനം. 2021 -2022ൽ അത് 12.86 ശതമാനമായി ഉയരുകയാണ് ചെയ്തത്. 2023-2024 ൽ 12 ശതമാനവും.  

 ശരി, തനതു റവന്യൂ എന്താണ് സ്ഥിതി? 2001 ൽ 8.26 ശതമാനമായിരുന്നു. 2005-2006 ൽ 7.83 ശതമാനമായിരുന്നു.  2010-2011 ൽ 8.54 ശതമാനവും  2023-2024 ൽ 8.66 ശതമാനവുമാണ്. കോവിഡ് വർഷം പോലും 7.59 ശതമാനമായിരുന്നു. ഇതാണ് റവന്യൂ വരുമാനത്തിന്റെ സ്ഥിതി.  ഇനിയും വർദ്ധിപ്പിക്കാൻ കഴിയും എന്ന  വാദം സാധുവാണ്. അതിൽ  പക്ഷേ ഘടനാപരമായ പ്രശ്നങ്ങൾ  ഉണ്ടെന്നത് കാണാതെ നിക്ഷിപ്ത  താൽപ്പര്യങ്ങൾ വെച്ചുള്ള കസർത്തിനുള്ള   മറുപടിയാണ് മേരിജോർജ്ജിന്റെ കണക്കുകൾ. 

 ആകെ വരുമാനത്തിൽ കടം വരവ് കുതിക്കുകയാണ് എന്നതാണല്ലോ ആഖ്യാനം. മേരി ജോർജ്ജിന്റെ ഈ പട്ടികയിൽ മൂലധന വരുമാനം GSDP യുടെ ശതമാനമായി കൊടുത്തിട്ടുണ്ട്. 2001 ൽ 6 ശതമാനമായിരുന്നു. 2010-2011 ൽ 3 ശതമാനമായി കുറഞ്ഞു .കോവിഡ് കാലത്തു പോലും കടം വരവ് 5.35 ശതമാനമായിരുന്നു എന്നു കാണണം. 2023-2024 ൽ 3.6 ശതമാനമായി.  കടം വരവ് കൂടി എന്ന   പ്രചരിപ്പിക്കപ്പെടുന്ന ആഖ്യാനങ്ങളുടെ വസ്തുതഎന്താണ്  എന്നാണ് മേരി ജോർജ്ജിന്റെ കണക്കുകൾ ഉയർത്തുന്ന ചോദ്യം. 

 ചെലവിൽ മൂലധന ചെലവുകൾ ചെയ്യുന്നില്ല എന്നതാണല്ലോ ഒരു പ്രധാന പ്രശ്നം.  അതിൽ കഴമ്പുണ്ടു താനും. എന്നാൽ അതു  രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉന്നയിക്കുന്നതിലെ ഭോഷ്ക്ക് മേരിജോർജ്ജിന്റെ കണക്കുകൾ പൊളിക്കുന്നുണ്ട്. ഇക്കാലയളവിൽ ( 2001-2024)  GSDP യുടെ ശതമാനമായി മൂലധന ചെലവ് ഏറ്റവും ഉയർന്നു നിൽക്കുന്നത് 2020-2021 ലാണ്. 2 ശതമാനം. ഇവിടെ മറ്റൊരു കാര്യം കൂടി പ്രസക്തമാണ്. ഉയർന്ന കടം GSDP അനുപാതം വന്ന കോവിഡ് കാലത്ത്  മൂലധന ചെലവിൽ  സാമാന്യം നല്ല വളർച്ചയുണ്ടായി.2001 ൽ 0.73 ശതമാനമായിരുന്ന മൂലധനച്ചെലവ് 2023-2024 ൽ 0.91 ശതമാനവുമാണ്. 

 റവന്യൂക്കമ്മി 2001 ൽ 3.98 ശതമാനമായിരുന്നത് 2010-2011 ൽ 1.33 ശതമാനമായി കുറഞ്ഞു . കോവിഡ്  കാലത്തു പോലും 2.6 ശതമാനമായിരുന്നു. 2022-2023 ൽ  മേരിജോർജ്ജിന്റെ കണക്കുകൾ പ്രകാരം 1.96 ശതമാനമായിരുന്നു. (AG യുടെ അവസാന കണക്കുകൾ വന്ന വർഷമാണിത് .അതു പ്രകാരം റവന്യൂ കമ്മി 0.9 ശതമാനം മാത്രമാണ്. ഇവിടെ ബജറ്റ് അനുമാനങ്ങളാണ് എടുത്തിരിക്കുന്നത്. മൊത്തം റിപ്പോർട്ടിലും ഈ രീതി പ്രകടമാണ്. അതു ഈ വിശകലനത്തിൽ നോക്കിയിട്ടില്ല. അതു നിൽക്കട്ടെ)  വരും വർഷം 1.9 ശതമാനമാണ് റവന്യൂക്കമ്മി . 

 ധനക്കമ്മി 2001 ൽ 4.91 ശതമാനവും 2010-2011 ൽ 2.7 ശതമാനവും കോവിഡ് വർഷം 4.11 ശതമാനവും 2023-2024 ൽ 3.5 ശതമാനവും( ഇതും AGയുടെ അന്തിമ കണക്കുകൾ പ്രകാരം 2.5 ശതമാനം മാത്രമാണ്) വരും വർഷം 3.16 ശതമാനവുമാണ്. 

  ഈ പട്ടികയിലെ സഞ്ചിത കട ബാധ്യതയുടെ കണക്കുകൾ കൌതുക കരമാണ് .  ആദ്യ പട്ടിക റിപ്പോർട്ടിൽ കിടക്കുണ്ട്. അതു പ്രകാരം എല്ലാ കൊല്ലത്തെയും കണക്കുകൾ അവിടെയുണ്ട്. ചില വര്ഷങ്ങളുടെ തെരെഞ്ഞെടുത്ത ഈ കണക്ക് ഒരു പണ്ഡിത ഉപായമായി കണ്ടാൽ മതി. 

 ശ്രീ ജോൺ സാമുവലിന്റെ സ്ഥാപനത്തിനു വേണ്ടി ശ്രീമതി മേരിജോർജ് തയ്യാറാക്കിയ ഈ റിപ്പോർട്ടിലെ കണക്കുകൾ നാം മുടിഞ്ഞു മുടിഞ്ഞു തകരുകയാണ് എന്ന ആഖ്യാനത്തെ കശക്കി  എറിയുന്നതാണ് . എന്നാൽ നമുക്ക് പ്രയാസങ്ങൾ ഇല്ല എന്നല്ല. അതു സംബന്ധിച്ച കൊണ്ടു പിടിച്ച ആഖ്യാനങ്ങളുടെ നിക്ഷിപ്ത=ലക്ഷ്യങ്ങളെ ഈ റിപ്പോർട്ടിലെ കണക്കുകൾ അതീവ ദുർബ്ബലമാക്കുന്നുണ്ട് .

 റിപ്പോർട്ടിലെ ചില ക്വാളിറ്റേറ്റീവ് വിശകലനങ്ങളുണ്ട്. അതിലേക്ക് പിന്നെ വരാം.  
കടപ്പാട്: News Bullet Kerala