അങ്ങനെ അവകാശമുണ്ടെന്ന മിഥ്യാധാരണ പുലർത്തുന്നവർ കടക്കുപുറത്തെന്നു തന്നെ കേൾക്കേണ്ടിവരും.
എന്നാൽ ചില മാദ്ധ്യമങ്ങളോടു മാത്രം കടക്കുപുറത്തെന്നോ അകത്തു കടക്കെന്നോ ഭരണാധികാരികൾ പറഞ്ഞാൽ അതു ശുദ്ധ തെമ്മാടിത്തരം തന്നെയാണ്.
ഒരു മാദ്ധ്യമത്തെയും രാജ്ഭവനിൽ പ്രവേശിപ്പിക്കില്ലെന്നു പറയാം.
എന്നാൽ ചില മാദ്ധ്യമങ്ങളെ മാത്രം രാജ്ഭവനിൽ പ്രവേശിപ്പിക്കാനും മറ്റു ചിലർക്കു വിലക്കു കല്പിക്കാനും രാജ്ഭവൻ ആരിഫ് ഖാനു സ്ത്രീധനം കിട്ടിയ സ്വത്തല്ല.
മാദ്ധ്യമങ്ങളെ കേഡർ മാദ്ധ്യമങ്ങളെന്നും യഥാർത്ഥ മാദ്ധ്യമങ്ങളെന്നും ആരിഫ് ഖാനെന്ന വ്യക്തിക്കു തരം തിരിക്കാം.
പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ അയാൾ അങ്ങനെ സ്വയം തരം തിരിച്ച് ഗവർണറുടെ പത്രസമ്മേളനത്തിൽ പ്രവേശനം നിഷേധിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചാൻസലറില്ലാതെ ഒരു സർവകലാശാല പിറക്കുന്നതു പോലെ വെറും ചാൻസലറില്ലായ്മയാണ്.
സർക്കാർ ഗവർണറുടേതാണ്. ആ സർക്കാരിന്റെ അക്രഡിറ്റേഷനുള്ള മാദ്ധ്യമ പ്രവർത്തകരെ രാജ്ഭവനിൽ പ്രവേശിപ്പിക്കില്ലെന്നു പറയാൻ ഇയാൾ ആരാണ്?
തന്റെ തറവാട്ടു സ്വത്താണോ രാജ്ഭവൻ?
താനാരാണ്?
കേരളത്തിന്റെ സുൽത്താനായി തന്നെ ആരെങ്കിലും അരിയിട്ടു വാഴിച്ചോ?
താനും തന്റെ ശിങ്കിടികളായ സംഘപരിവാറുകാരും കൂടി സ്വയം അങ്ങനെ ചിന്തിച്ചു വശായെങ്കിൽ അതങ്ങ് തന്റെ നാഗ്പൂരിൽ ചെന്നു പറഞ്ഞാൽ മതി.
ഇതൊക്കെയും ഇന്നലെ പറയേണ്ടിയിരുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്. ഗവർണറുടെ സർട്ടിഫിക്കറ്റും വാങ്ങി ഇന്നലെ രാജ്ഭവൻ നിരങ്ങിയ ഏഴാംകൂലി, ഏറാൻമൂളി മാദ്ധ്യമങ്ങൾ.
സർക്കാർ അക്രഡിറ്റേഷനുള്ള ഞങ്ങളുടെ സഹപ്രവർത്തകരെ വിലക്കിയ ഗവർണറുടെ പത്രസമ്മേളനം ഞങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്നു പറയണമായിരുന്നു.
ഞങ്ങളെ ചാപ്പ കുത്താനും എന്നിട്ടു തരം തിരിച്ചു പുറത്തു നിർത്താനും താൻ വളർന്നിട്ടില്ലെടോ ഗവർണറേ എന്നു ക്യാമറകൾക്കു മുന്നിൽ നിവർന്നു നിന്നു പറഞ്ഞ ശേഷം ഇറങ്ങിപ്പോരണമായിരുന്നു.
അന്തസും ആത്മാഭിമാനവുമുള്ളവർക്കേ അതൊക്കെ പറയാനുള്ള നട്ടെല്ലുണ്ടാവൂ.
നല്ല പത്രാധിപർക്കു പിറക്കണം.
എന്നാലേ നല്ല മാദ്ധ്യമ പ്രവർത്തകനാകാൻ കഴിയൂ.
നീയൊക്കെ ചെയ്യുന്ന പണിയുടെ പേര് പത്രപ്രവർത്തനമെന്നല്ല.
പറയാതെ തന്നെ ആ പേര് നിനക്കൊക്കെ അറിയാം.
രാജ്ഭവന്റെ മച്ചിലെ മരപ്പട്ടികൾ അന്തസുള്ളവരാണ്.
ആ മച്ചിനു താഴെ പത്രസമ്മേളനമെന്ന പേരിൽ തുപ്പൽ തെറിപ്പിച്ചവനെക്കാളും ആ തുപ്പൽ നിലം തൊടാതെ വിഴുങ്ങാനെത്തിയവരെക്കാളും എത്രയോ ഉയർന്ന നിലയിലുള്ള, അന്തസുള്ള മരപ്പട്ടികൾ.
നിങ്ങളെ ഞങ്ങൾ ആദരപൂർവ്വം സല്യൂട്ട് ചെയ്യുന്നു.
https://www.facebook.com/100072075932681/posts/pfbid02JgX7UUj61WKZbERZgHhPKrL4T7eU9pNqSieWMQx8goJA478zPyZWGDZXkQYT5ztcl/
No comments:
Post a Comment