Monday, October 24, 2022

ഗവർണർക്ക് എത്ര സ്റ്റാഫ്?; കണക്കിൽ 'ഒളിച്ചുകളി'

101 ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ രാ​ജ്ഭ​വ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ​പ്പോ​ൾ വി​വ​രാ​വ​കാ​ശ പ്ര​കാ​രം കൈ​മാ​റി​യ​ത് 114 പേ​രു​ടെ വി​വ​രം 
പ​ത്ത​നം​തി​ട്ട: മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ന്‍റെ ബാ​ഹു​ല്യ​വും ബാ​ധ്യ​ത​യും ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ വ​സ​തി​യാ​യ രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ണ​ക്കി​ൽ 'ഒ​ളി​ച്ചു​ക​ളി'. 101 ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ രാ​ജ്ഭ​വ​ന്‍റെ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ​പ്പോ​ൾ വി​വ​രാ​വ​കാ​ശ പ്ര​കാ​രം കൈ​മാ​റി​യ​ത് 114 പേ​രു​ടെ വി​വ​രം. ഇ​തേ​സ​മ​യം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം കൈ​മാ​റു​ന്ന 'സ്പാ​ർ​ക്കി'​ന്‍റെ കൈ​വ​ശം 144 പേ​ർ. (രാ​ജ്ഭ​വ​ന്‍റെ എ​ല്ലാ ബി​ല്ലും മാ​റി​പ്പോ​കു​ന്ന​തും 'സ്പാ​ർ​ക്ക്' വ​ഴി​യാ​ണ്).
144 പേ​രി​ൽ 74 പേ​ർ താ​ൽ​ക്കാ​ലി​ക​വും ബാ​ക്കി 70 സ്ഥി​ര നി​യ​മ​ന​വു​മാ​ണ്. ഇ​തി​നി​ടെ നൂ​റി​ല​ധി​കം ക​രാ​ർ ജീ​വ​ന​ക്കാ​രു​ൾ​പ്പെ​ടെ 240ഓ​ളം പേ​ർ ഗ​വ​ർ​ണ​റു​ടെ സ്റ്റാ​ഫി​ൽ ഉ​ണ്ടെ​ന്നും ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്നു. ഗ​വ​ർ​ണ​റു​ടെ വീ​ട്ടു​ജോ​ലി​ക്കാ​ർ മാ​​ത്രം 70 പേ​ർ വ​രു​മ​ത്രേ. രാ​ജ്ഭ​വ​ന്‍റെ എ​ല്ലാ ചെ​ല​വും വ​ഹി​ക്കു​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്. ഒ​രു​വ​ർ​ഷം നൂ​റി​ൽ താ​ഴെ ഫ​യ​ലു​ക​ളി​ൽ ഒ​പ്പി​ടേ​ണ്ടു​ന്ന ഗ​വ​ർ​ണ​റു​ടെ സ​ഹാ​യി​യാ​യ ജീ​വ​ന​ക്കാ​രി​ൽ എ​ല്ലാ​വ​രും കൈ​പ്പ​റ്റു​ന്ന​ത് അ​ഞ്ച​ക്ക ശ​ബ​ളം. 50,000 മേ​ൽ വേ​ത​നം വാ​ങ്ങു​ന്ന​ത് 40 പേ​രാ​ണ്. ഇ​വ​രി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ന് മേ​ൽ വേ​ത​നം പ​റ്റു​ന്ന ഐ.​എ.​എ​സു​കാ​ര​നും ഉ​ൾ​പ്പെ​ടും. 
രാ​ജ്ഭ​വ​ന് അ​ല​ക്കു​കാ​ര​നും ത​യ്യ​ൽ​ക്കാ​ര​നും ആ​ശാ​രി​യും വ​രെ സ്വ​ന്ത​മാ​യു​ണ്ട്. ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ചു​മ​ത​ല​യേ​റ്റ ശേ​ഷം വി​വാ​ദ​മാ​യ പ​ല സ്ഥി​രം നി​യ​മ​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. 12 പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് മൂ​ന്നു​മാ​സം വെ​ച്ച് വൈ​കി​പ്പി​ച്ച​തോ​ടെ​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​റു​മാ​യി പോ​ർ​മു​ഖം തു​റ​ക്കു​ന്ന​ത്.
സ​ർ​ക്കാ​റി​ന്‍റെ എ​ല്ലാ ചെ​ല​വി​നും നി​യ​മ​സ​ഭ വോ​ട്ടെ​ടു​പ്പി​ലൂ​ടെ അം​ഗീ​കാ​രം നേ​ടു​മ്പോ​ൾ ഗ​വ​ർ​ണ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കു​മാ​യി ചെ​ല​വി​ടു​ന്ന പ​ണ​ത്തി​ന് ക​ണ​ക്കെ​ടു​പ്പും പ​രി​ശോ​ധ​ന​യും ഇ​ല്ല.
രാ​ജ്ഭ​വ​ന്‍റെ ഈ ​ചെ​ല​വു​ക​ൾ നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ഇ​ല്ലാ​തെ അം​ഗീ​ക​രി​ക്കും. ട്ര​ഷ​റി​യി​ൽ പ​ണ​മി​ല്ലെ​ങ്കി​ൽ​പോ​ലും രാ​ജ്ഭ​വ​ന്‍റെ ബി​ല്ലു​ക​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.ഗ​വ​ർ​ണ​റു​ടെ വാ​ർ​ഷി​ക ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും മാ​ത്രം 42 ല​ക്ഷം രൂ​പ​യാ​ണ്.
അ​തി​ഥി സ​ൽ​ക്കാ​രം, ദൈ​നം​ദി​ന ചെ​ല​വു​ക​ൾ, യാ​ത്ര, വാ​ഹ​നം, വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി, ഇ​ന്ധ​നം, സു​ര​ക്ഷ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ​നി​ന്ന് ചോ​രു​ന്ന​ത് കോ​ടി​ക​ളാ​ണ്. 
വി​മാ​ന​യാ​ത്ര ഇ​ന​ത്തി​ൽ മാ​ത്രം ക​ഴി​ഞ്ഞ​വ​ർ​ഷം 13 ല​ക്ഷ​വും ഈ ​വ​ർ​ഷം 12 ല​ക്ഷ​വും മാ​റി. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വാ​ങ്ങി​യ മെ​ഴ്സി​ഡ​സ് ബെ​ൻ​സി​ന് 70 ല​ക്ഷം രൂ​പ​യാ​യി.ഇ​തി​നി​ടെ ഗ​വ​ർ​ണ​ർ​ക്ക് ഇ​ഷ്ടാ​നു​സ​ര​ണം ഇ​ഷ്ട​ക്കാ​ർ​ക്ക് ദാ​നം ചെ​യ്യാ​ൻ സം​സ്ഥ​ന സ​ർ​ക്കാ​ർ വ​ർ​ഷം ക​രു​തി​വെ​ക്കേ​ണ്ട​ത് കാ​ൽ​കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ഗ​വ​ർ​ണ​ർ ദാ​നം ന​ൽ​കി​യ​ത് 13.5 ല​ക്ഷം രൂ​പ.
രാ​ജ്ഭ​വ​നി​ൽ എ​ത്തു​ന്ന അ​തി​ഥി​ക​ളു​ടെ താ​മ​സ​വും ഭ​ക്ഷ​ണ​വും വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളും സം​സ്ഥാ​നം ഒ​രു​ക്ക​ണം. രാ​ജ്ഭ​വ​ന്‍റെ ചെ​ല​വു​ക​ൾ​ക്കാ​യി ഈ ​വ​ർ​ഷം ആ​വ​ശ്യ​പ്പെ​ട്ട 12.70 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ചെ​ല​വ് 12.45 കോ​ടി രൂ​പ​യാ​ണ്.  
https://lm.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fkerala%2Fhow-many-staff-does-the-governor-have-1088100&h=AT1uGMdBv0kP-4geQdZpf9eB0qraG3FukkFc3ZZJfdf11JM91nAVXnp0bYyugcyuTrA3UrdTYtR14n4BaF5pYtZanEkT1kzI8rxVbL2UFEdSnjemugA38SWaSJ5vYPy_wpCR

No comments:

Post a Comment