സ്വകാര്യ ടെലികോം കമ്പനികൾ 5ജിയിലേക്ക് ചുവടുവച്ചപ്പോള്‍, 22–-ാം വാർഷികവേളയിലും 4ജിയിലേക്ക് എത്താനാകാതെ കിതച്ച് ബിഎസ്‌എൻഎൽ. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ 4ജി ഉദ്‌ഘാടനംചെയ്യുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനവും പാഴ്‌വാക്കായി. ഡിസംബറോടെ രാജ്യവ്യാപകമാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടിസ്ഥാന അനുമതിപോലുമായിട്ടില്ല.
വിദേശകമ്പനികളുടെ 4ജി ഉപകരണങ്ങൾ വാങ്ങാനും അനുവാദമില്ല. 2021 ഡിസംബർ 31നുമുമ്പ് 4ജി നടപ്പാക്കാൻവേണ്ട "പ്രൂഫ് ഓഫ് കൺസെപ്റ്റ്', ടാറ്റ ടെലി സർവീസ് കേന്ദ്രസർക്കാരിന് നൽകേണ്ടതായിരുന്നു. 6000 4ജി സൈറ്റുകൾ വാങ്ങാനുള്ള പർച്ചേസ് ഓർഡറും ടിസിഎസ് സ്വീകരിച്ചിട്ടില്ല.
രണ്ടുവർഷംമുമ്പ് 49,300 ടവറുകൾ ബിഎസ്എൻഎല്ലിന് 4ജിയിലേക്ക് ഉയർത്താമായിരുന്നു. അന്നതിന് കഴിഞ്ഞിരുന്നെങ്കില്‍ നിലവിലെ സാമ്പത്തികപ്രതിസന്ധി ഒഴിവാക്കാമായിരുന്നു
നഷ്ടം നികത്താനുള്ള വഴി
സ്വകാര്യ കമ്പനികൾ നഷ്ടം നികത്താനുള്ള എളുപ്പവഴിയായി 5ജിയെ കാണുന്നു. ഗൂഗിൾ, സിസ്കോ, എറിക്സൺ കമ്പനികൾ 5ജി വാങ്ങാനും തയ്യാറാണ്. ഒമ്പത് ഫ്രീക്വൻസി ബ്രാൻഡിലായി 4.3 ലക്ഷം കോടി രൂപയുടെ സ്പെക്ട്രമാണ് വിൽക്കുന്നത്. 25 നഗരങ്ങളിൽ ഉടൻ 5ജി ആരംഭിക്കുമെന്നാണ് ടെലികോംമന്ത്രി പറഞ്ഞത്.
1000 പട്ടണങ്ങളിൽ സേവനം ആരംഭിക്കുമെന്ന് റിലയൻസ് ജിയോയും പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നെറ്റ്‌വർക്ക്, മെഷീൻ ടു മെഷീൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്നിവ 5ജിയിലൂടെ സാധ്യമാകും. ഇവിടെയാണ് ബിഎസ്എൻഎൽ കളത്തിന് പുറത്താകുന്നത്
അടിസ്ഥാനസൗകര്യത്തിൽ മുന്നിൽ
5ജിയുടെ പശ്ചാത്തലവികസനത്തിനുവേണ്ട ഏഴുലക്ഷം കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ വിന്യസിച്ച ഏക ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഇതിൽ 2.86 ലക്ഷം കിലോമീറ്റർ കേബിളും 14,917 ടവറുകളും 35,000 കോടി രൂപയ്ക്ക് പാട്ടത്തിന് കൊടുക്കാൻ കേന്ദ്രം തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് സ്വകാര്യ കമ്പനികൾ 5ജി ആരംഭിക്കുന്നത്. ശക്തമായ പ്രതിഷേധം ഉയർന്നാലേ ബിഎസ്എൻഎല്ലിന് 4ജിയെങ്കിലും സാധ്യമാകൂ. എന്നാൽ കേന്ദ്രനയങ്ങൾ ബിഎസ്എൻഎല്ലിന് ഭീഷണിയാകുകയാണ്.
Read more: https://www.deshabhimani.com/news/kerala/bsnl-5g-in-india/1048251
സ്ഥാപനവും തൊഴിലും സംരക്ഷിക്കാന്‍ - പി കരുണാകരൻ എഴുതുന്നു
തപാല്‍ മേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ബ്രാഞ്ച് പോസ്റ്റോഫീസുകളും അവിടെ ജോലി ചെയ്യുന്ന ഗ്രാമീണ ഡാക് സേവക് ജീവനക്കാരുമാണ്. രാജ്യത്താകെയുള്ള ഒന്നരലക്ഷം തപാൽ ഓഫീസുകളില്‍ ഒരുലക്ഷത്തി മുപ്പതിനായിരവും ബ്രാഞ്ച് പോസ്റ്റോഫീസുകളാണ്. 1866ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഇഡി (എക്സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ്) സമ്പ്രദായമാണ് ഇന്നത്തെ ഗ്രാമീണ ഡാക് സേവക്. കടുത്ത ചൂഷണത്തിനും അനീതിക്കും വിധേയമായിട്ടാണ് ഈവിഭാഗം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
Read more: https://www.deshabhimani.com/articles/news-articles-08-10-2022/1048182
തപാല്‍ മേഖലയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത് ബ്രാഞ്ച് പോസ്റ്റോഫീസുകളും അവിടെ ജോലി ചെയ്യുന്ന ഗ്രാമീണ ഡാക് സേവക് ജീവനക്കാരുമാണ്. രാജ്യത്താകെയുള്ള ഒന്നരലക്ഷം തപാൽ ഓഫീസുകളില്‍ ഒരുലക്ഷത്തി മുപ്പതിനായിരവും ബ്രാഞ്ച് പോസ്റ്റോഫീസുകളാണ്. 1866ല്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഇഡി (എക്സ്ട്രാ ഡിപ്പാര്‍ട്ട്‌മെന്റ്) സമ്പ്രദായമാണ് ഇന്നത്തെ ഗ്രാമീണ ഡാക് സേവക്. കടുത്ത ചൂഷണത്തിനും അനീതിക്കും വിധേയമായിട്ടാണ് ഈവിഭാഗം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
സേവന–-വേതന വ്യവസ്ഥകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകുവുന്നില്ല. പരമാവധി അഞ്ചു മണിക്കൂര്‍ ജോലി സമയമായി നിശ്ചയിക്കപ്പെട്ടതെങ്കിലും എട്ടും പത്തും മണിക്കൂര്‍ പണിയെടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ജോലിഭാരം കണക്കിലെടുത്ത് അര്‍ഹമായ വേതനവും നല്‍കുന്നില്ല. പത്തു വര്‍ഷത്തിലൊരിക്കല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം പരിഷ്കരിക്കുമ്പോള്‍ അതിന്റെ ചുവടുപിടിച്ച് പേരിനുമാത്രം വര്‍ധന അനുവദിച്ച് വേതനം പുതുക്കുകയാണ് പതിവ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കപ്പെട്ട ശമ്പളം, ലീവ്, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, പ്രൊമോഷനുകള്‍, പെന്‍ഷന്‍ തുടങ്ങിയ എല്ലാ ആനുകൂല്യവും നല്‍കി സിവില്‍ സര്‍വന്റ് സ്റ്റാറ്റസ് നല്‍കണമെന്ന് വിവിധ കമ്മിറ്റികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ആവശ്യം മുന്‍നിര്‍ത്തി എണ്ണമറ്റ സമരങ്ങളും ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ജോലിഭാരത്തിന് അനുസരിച്ച ശമ്പളമോ, മെഡിക്കല്‍ ആനുകൂല്യങ്ങളോ, സീനിയോറിറ്റി അനുസരിച്ച് പ്രൊമോഷനോ ഒന്നും ലഭിക്കുന്നില്ല. മാത്രമല്ല, മാറിയ സാഹചര്യത്തിന്റെപേരില്‍ പുതിയ പുതിയ ജോലികള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു
കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, റൂറല്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി, വിവിധ ക്ഷേമപദ്ധതികളുടെ വിതരണം, പേമെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം, ഇന്‍ഷുറന്‍സ് വ്യാപനം, സുകന്യാ സമൃദ്ധി, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പ് ഗ്രാമീണ തപാൽ ഓഫീസുകളെയും ഡാക്‌സേവക് ജീവനക്കാരെയും ആശ്രയിച്ചാണെന്ന് പ്രധാനമന്ത്രിതന്നെ നിരവധി തവണ വ്യക്തമാക്കിയതാണ്. കോര്‍പറേറ്റ് താൽപ്പര്യംമാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഭാരത തപാല്‍ വകുപ്പിനെത്തന്നെ ഇല്ലാതാക്കുകയാണ്. ഡാക്മിത്ര പോലുള്ള പദ്ധതികള്‍ കൊണ്ടുവന്ന് സമാന്തര തപാൽ ഓഫീസുകള്‍ സ്ഥാപിക്കുകയാണ്. ഇതോടെ ബ്രാഞ്ച് പോസ്റ്റോഫീസുകള്‍ അടച്ചുപൂട്ടപ്പെടും
മേല്‍പ്പറഞ്ഞ സാഹചര്യത്തിലാണ് ശനിയും ഞായറും എന്‍എഫ്പിഇയുടെ ഘടക സംഘടനയായ ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ (ഗ്രാമീണ്‍ ഡാക് സേവക്) നാലാമത് അഖിലേന്ത്യാ സമ്മേളനം കാസര്‍കോട്ട് നടക്കുന്നത്. തപാല്‍ മേഖലയെ സംരക്ഷിക്കുന്നതിനും ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമായി പുതിയ സമരമുഖങ്ങള്‍ തുറക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ സമ്മേളനത്തിലുണ്ടാകും. പൊതുമേഖലയെ വിറ്റുതുലയ്ക്കുകയും തൊഴില്‍നിയമ ഭേദഗതികളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ യോജിച്ച സമരത്തിന് കരുത്തുപകരുന്ന തീരുമാനങ്ങളും കൈക്കൊള്ളും.
Read more: https://www.deshabhimani.com/articles/news-articles-08-10-2022/1048182
No comments:
Post a Comment