2022 ലെ ലോകബാങ്ക് റിപ്പോർട്ട് പോവർട്ടി ആൻഡ് ഷെയെർഡ് പ്രോസ്പിരിറ്റി കറക്റ്റിംഗ് കോഴ്‌സ് പ്രകാരം, 2020 ൽ മാത്രം, ലോകമെമ്പാടുമുള്ള അതി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 70 ദശലക്ഷത്തിലധികം വർദ്ധിച്ചു, അതിൽ 56 ദശലക്ഷവും ഇന്ത്യയിലാണ്. ഇന്ത്യയിലെ ദാരിദ്ര്യം 1973-74 ലെ 54.9 ശതമാനത്തിൽ നിന്ന് 2011-12 ൽ 29.5 ശതമാനമായി കുറഞ്ഞു (ആസൂത്രണ കമ്മീഷൻ 2014, കേന്ദ്ര സർകാർ.) 2009-ലെ ടെൻഡുൽക്കർ കമ്മിറ്റിയുടെ കണക്ക് പ്രകാരമാണ് കേന്ദ്ര സർകാർ നിലവിലുള്ള ഔദ്യോഗിക ദാരിദ്ര്യ പരിധി നിജപ്പെടുത്തിയിട്ടുള്ളത്. ഇതനുസരിച്ച്, നഗരപ്രദേശങ്ങളിൽ പ്രതിദിന വരുമാനം 33 രൂപയിൽ താഴെയുള്ള വ്യക്തിയോ, ഗ്രാമങ്ങളിൽ പ്രതിദിനം 27 രൂപയോ അതിൽ കുറവോ വരുമാനമുള്ള വ്യക്തിയോ ദരിദ്രനായി കണക്കാക്കപ്പെടുന്നു. പർച്ചേസിംഗ് പവർ പാരിറ്റി നിരക്കുകൾക്കായി ക്രമീകരിച്ചാൽ, ഇത് ലോകബാങ്കിൻ്റെ അതിദാരിദ്ര്യം നിർണ്ണയിക്കുന്ന അളവായ ഒരാൾക്ക് പ്രതിദിനം $2.15 (മുമ്പ് $1.90) എന്നതിന് അടുത്ത് വരുന്നു.
എന്നിരുന്നാലും, ഇന്ത്യയെപ്പോലെ വളർച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിട ത്തോളം ടെൻഡുൽക്കർ കമ്മിറ്റിയുടെ നിരക്കുകൾ വളരെ കുറവാണെന്നതിൻ്റെ അടിസ്ഥാനത്തിൽ എസ്റ്റിമേഷൻ രീതി പുനഃപരിശോധിക്കാൻ ഡോ സി രംഗരാജന്റെ നേതൃത്വത്തിൽ സർക്കാർ ഒരു വിദഗ്‌ധ സംഘത്തിന് രൂപം നൽകി. തുടർന്ന്, 2014-ൽ രംഗരാജൻ കമ്മിറ്റി, നഗരപ്രദേശങ്ങളിൽ പ്രതിദിനം 47 രൂപയായും ഗ്രാമപ്രദേശങ്ങളിൽ പ്രതിദിനം 33 രൂപയായും പ്രതിദിന പരിധി ഉയർത്താൻ നിർദ്ദേശിച്ചു. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടില്ല, ആയതിനാൽ 2009-ൽ ടെൻഡുൽക്കർ കമ്മിറ്റി നിർദേശിച്ച ദാരിദ്ര്യരേഖ തുടർന്നും ഉപയോഗിക്കുന്നു. തുടർന്നുള്ള ദശാബ്ദത്തിലെ ഡാറ്റയുടെ അഭാവം (2017-18 എൻഎസ്എസ് റൗണ്ട് ഡാറ്റാ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഗവൺമെൻ്റ് പുറത്തിറക്കിയില്ല) രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് സംബന്ധിച്ച്, പ്രത്യേകിച്ച് -
ലോകമെമ്പാടുമുള്ള ദാരിദ്ര്യത്തിന്മേൽ കോവിഡ് -19 പാൻഡെമിക്ക് വരുത്തിയ വലിയ ആഘാതത്തിന്റെ അടിസ്ഥാനത്തിൽ, ഉയർത്തിയിരുന്നു. ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയിരുന്നു
സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെന്റെഷൻ മന്ത്രാലയം (MoSPI) 2022-23 ലെ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ (HCES) പുറത്തിറക്കിയിട്ടുണ്ട്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, കഴിഞ്ഞ - സർവ്വേയ്ക്ക് ശേഷം നഗര-ഗ്രാമീണ കുടുംബങ്ങളുടെ വരുമാന നിലവാരം ഉയർന്നിട്ടുണ്ടെന്നും ഗ്രാമീണ കുടുംബങ്ങളുടെ ചെലവുകളിൽ കുത്തനെയുള്ള വർദ്ധനവുണ്ടായിട്ടുണ്ടെന്നുമാണ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതായും ഡാറ്റ സൂചിപ്പിക്കുന്നു. HCES ഡാറ്റ അനുസരിച്ച്, നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും കുടുംബങ്ങളുടെ ശരാശരി പ്രതിശീർഷ ഉപഭോഗച്ചെലവ് (MPCE) 11 വർഷത്തിനുള്ളിൽ ഇരട്ടിയായി. ഗ്രാമീണ കുടുംബങ്ങൾക്കുള്ള എംപിസിഇ (വിവിധ സാമൂഹിക ക്ഷേമ പരിപാടികളിലൂടെ സൗജന്യമായി ലഭിച്ച വസ്തുക്കളുടെ കണക്കാക്കിയ മൂല്യങ്ങൾ പരിഗണിക്കാതെ) 2011-12 ലെ 1,430 ൽ നിന്ന് 2022-23 ൽ 3,773 രൂപയായി ഉയർന്നു. അതുപോലെ, നഗരങ്ങളിലെ കുടുംബങ്ങൾക്കുള്ള - എംപിസിഇ മുൻ റൗണ്ടിലെ 2,630 രൂപയിൽ നിന്ന് • 2022-23ൽ 6,459 രൂപയായി ഉയർന്നു. ഏറ്റവും പുതിയ ഉപഭോഗച്ചെലവ് കുടുംബങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചെലവ് പാറ്റേണുകളെ കൂടുതൽ സ്ഥിരീകരിക്കുന്നു. നിലവിലുള്ള തീവ്ര ദാരിദ്ര്യ നിരക്കിൽ നിന്ന് (ഒരാൾക്ക് പ്രതിദിനം 2.15 ഡോളർ) കുറഞ്ഞ മദ്ധ്യ ദാരിദ്ര്യ വരുമാനമായ 3.65 ഡോളർ എന്ന ദാരിദ്ര്യ നിരക്കിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ശക്തിപ്പെടുത്തുന്നു by
സംസ്ഥാനങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ ഉപഭോഗ ചെലവ് (എംപിസിഇ) ഉള്ളതും( 5,924), നഗരപ്രദേശങ്ങളിൽ നാലാമത്തെ ഏറ്റവും ഉയർന്ന ഉപഭോഗ ചെലവുമുള്ള (₹ 7,078) സംസ്ഥാനം - കേരളമാണ്. ശരാശരി എംപിസിഇയിൽ നഗര-ഗ്രാമ വ്യത്യാസം ഏറ്റവും കുറഞ്ഞതും കേരളത്തിലാണ് ((19 ശതമാനം). ഗ്രാമപ്രദേശങ്ങളിൽ, മൊത്തം ഉപഭോഗച്ചെലവിൽ ഭക്ഷണത്തിൻ്റെ പങ്ക് ഏറ്റവും കുറവ് കേരളത്തിലാണ് (36 ശതമാനം). നഗരപ്രദേശങ്ങളിൽ, കേരളം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സംസ്ഥാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭക്ഷണം ഒരു പ്രാഥമിക ചെലവിൽ ഉൾപ്പെടുന്ന ഇനമല്ലെന്ന് സൂചിപ്പിക്കുന്നു. 2022-23 ലെ മൊത്തം ഭക്ഷ്യേതര ചെലവിൽ ഭക്ഷ്യേതര - ഇനങ്ങളുടെ ചെലവിൻ്റെ വിഹിതം കൂടുതലും ഗതാഗതത്തിനും സ്ഥിരതയുള്ള കേടാകാത്ത സാധനങ്ങൾക്കുമാണ് ചെലവഴിക്കുന്നത്.
കേരളത്തിലെ ദാരിദ്ര്യം
ദാരിദ്ര്യവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു വികസന പാതയാണ് കേരളം പിന്തുടർന്ന് പോരുന്നത്. ഭൂപരിഷ്ക്കരണം, എല്ലാവർക്കും വിദ്യാഭ്യാസ ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, വിപുലമായ സാമൂഹിക സുരക്ഷാ പദ്ധതികൾ, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ പരിപാടികൾ, തുടങ്ങിയ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമ-നഗര ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 40 വർഷത്തിനിടയിൽ കേരളത്തിലെ കേവല ദാരിദ്ര്യ നിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിലെ ദാരിദ്ര്യം 1973-74-ലെ 59.79 ശതമാനത്തിൽ നിന്ന് 2011-12-ൽ 11.3 ശതമാനമായി കുറഞ്ഞു, അതേസമയം അഖിലേന്ത്യാ തലത്തിലുള്ള കണക്കുകൾ സൂചപ്പിക്കുന്നത് ഇന്ത്യയിൽ ദാരിദ്ര്യത്തിൽ താരതമ്യേന കുറഞ്ഞ ഇടിവാണ് ഉണ്ടായത് എന്നാണ്.
നീതി ആയോഗിൻ്റെ പ്രഥമ ബഹുമുഖ ദാരിദ്ര്യ സൂചക (എംപിഐ) റിപ്പോർട്ട് (2021) പ്രകാരം, ഇന്ത്യയിലെ ഏറ്റവും കുറവ് ദാരിദ്ര്യമുളള സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട് . കേരളത്തിന് (0.71 ശതമാനം), പിന്നിലായി ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ് നാട് (4.89 ശതമാനം) പഞ്ചാബ് (5.59ശതമാനം) എന്നീ സംസ്ഥാനങ്ങളാണ്. കുട്ടികളുടേയും കൗമാരക്കാരുടേയും മരണനിരക്ക് (0.19 ശതമാനം), മാതൃ ആരോഗ്യം (1.73 ശതമാനം), സ്കൂൾ വിദ്യാഭ്യാസം (1.78 ശതമാനം), സ്കൂൾ ഹാജർ നില (0.3 ശതമാനം), ശൂചിത്വം (1.86 ശതമാനം) തുടങ്ങി ദാരിദ്ര്യത്തിനെ നിർവചിക്കുന്ന ഒട്ടുമിക്ക മാനദണ്ഡങ്ങളിലും കേരളം കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയിട്ടുളളത്. പോഷകാഹാരം, പാചക ഇന്ധനം, ശുചിത്വം, കുടിവെളളം, വൈദ്യുതി,
ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നീ മാനദണ്ഡങ്ങളിൽ വളരെക്കുറച്ച് കുടുംബങ്ങൾ മാത്രമേ ഇല്ലായ്മ നേരിടുന്നുള്ളു. ജില്ലകളിൽ ഒരു അതിദരിദ്ര കുടുംബം പോലുമില്ലാതെ കോട്ടയം മുന്നിൽ നിൽക്കുന്നു(0 ശതമാനം). 3.48 ശതമാനമുള്ള വയനാടാണ് ബഹുമുഖ ദാരിദ്ര്യത്തിൽ ഏറ്റവും ഉയർന്ന ശതമാനം കാണിക്കുന്നത്.
ഇപ്പോൾ, നീതി ആയോഗിൻ്റെ 2023ലെ (നാഷണൽ മൾട്ടി-ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ്-എ പ്രോഗ്രസീവ് റിവ്യൂ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2015-16 മുതൽ 2019-21 വരെ കേരളത്തിലെ ബഹുമുഖ ദരിദ്രരുടെ എണ്ണം 0.71 ശതമാനത്തിൽ നിന്ന് 0.55 ശതമാനമായി കുറഞ്ഞു. ദരിദ്രരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായുള്ള സംസ്ഥാനത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത സംസ്ഥാനത്തെ കുറഞ്ഞ എംപിഐ സൂചികയിൽ പ്രകടമാണ്.
ദാരിദ്ര്യത്തിന്റെ ശരാശരി കണക്കുകൾ നോക്കിയാൽ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ഇപ്പോഴും കാണപ്പെടുന്നുണ്ട്. സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ്ഗം മത്സ്യതൊഴിലാളികൾ, മൺപാത്രതൊഴിലാളികൾ കരകൗശലത്തൊഴി ലാളികൾ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങൾക്കിടയിലും ദാരിദ്ര്യം കാണുന്നുണ്ട്. സർക്കാർ പല പദ്ധതികളിലൂടെ ഈ പ്രശ്നനങ്ങളെ നേരിടുന്നുണ്ട്. സംസ്ഥാന പ്രാദേശിക സർക്കാർ പദ്ധതികളിൽ പുതിയ ഉപജീവന പദ്ധതികൾ രൂപകല്പനചെയ്ത് ഇവർക്കിടയിൽ നടപ്പിലാക്കുന്നതു വഴി മാത്രമേ ദാരിദ്ര്യം കുറയ്ക്കുവാൻ സാധിക്കുകയുള്ളു വസ്തുതയിലേക്കാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. പട്ടികജാതി, പട്ടികവർഗ്ഗ, ഫിഷറീസ് വകുപ്പുകൾ ഒട്ടനവധി ദാരിദ്ര്യ നിർമ്മാർജ്ജന/
ഉപജീവനമാർഗ്ഗ പദ്ധതികൾ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടേയും ഇടപെടലുകൾ വിവിധ വകുപ്പുകളുടെയും വഴി ദാരിദ്ര്യനിർമ്മാർജ്ജനം സാധ്യമാക്കുന്നതിനായി സർക്കാർ ഒരു സമഗ്ര പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്.
അതിദാരിദ്ര്യ നിർമാർജ്ജന പരിപാടി
അതിദാരിദ്ര്യം തുടച്ചുനീക്കുക എന്ന യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അതിദാരിദ്ര്യ സർവ്വേയ്ക്ക് തുടക്കമിടുകയുണ്ടായി. ഭക്ഷണം, വരുമാനം, ആരോഗ്യം, പാർപ്പിടം എന്നീ 4 ഘടകങ്ങളിലെ ഇല്ലായ്മയെ അടിസ്ഥാനമാക്കിയായിരുന്നു അതിദാരിദ്ര നിർണ്ണയ പ്രക്രിയ. സർവ്വേ നടത്തുന്നതിനുള്ള നോഡൽ വകുപ്പ് ഗ്രാമവികസന കമ്മീഷണറേറ്റായിരുന്നു. ആശ്രയ പദ്ധതിക്കു കീഴിൽ വരാത്ത കുടുംബങ്ങളെയാണ് സർവെയുടെ ഭാഗമാക്കിയത് (അഗതികളെ കണ്ടെത്താനുള്ള സംസ്ഥാന പദ്ധതിയാണ് ആശ്രയ പദ്ധതി. നിലവിൽ 1.57 ലക്ഷം ഗുണഭോക്താക്കളാണ് ഈ പദ്ധതിയിൽ ഉള്ളത്)
വാർഡുകൾ/ഡിവിഷനുകളിൽ നിന്നും പങ്കാളിത്ത നാമനിർദേശം വഴി കണ്ടെത്തിയ 1,18,309 കുടുംബങ്ങളിൽ നിന്നും പ്രാദേശിക സർക്കാർ തലത്തിലെ സബ്കമ്മറ്റികൾ പരിശോധിച്ച് 87,158 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയുണ്ടായി. പ്രസ്തുത വിവരങ്ങൾ എം.ഐ.എസിൽ രേഖപ്പെടുത്തുകയും 87,158 കുടുംബങ്ങളെ ഇതിനായി രൂപകൽപ്പന ചെയ്തിട്ടുളള മൊബൈൽ അപ്പിൻ്റെ സഹായത്തോടെ ഇന്റർവ്യൂ ചെയ്യുകയും 20 ശതമാനം സാമ്പിളുകൾ സൂപ്പർ ചെക്കിംഗിന് വിധേയമാക്കുകയും അതിൽനിന്നും 73,747 കുടുംബങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുകയും ചെയ്യുകയുണ്ടായി. ഈ മുൻഗണന പട്ടിക, ഗ്രാമസഭകൾ ' പരിശോധിക്കുകയും അർഹതയില്ലാത്ത കുടുംബങ്ങളെ ഒഴിവാക്കി 64006 കുടുംബങ്ങളുടെ (1,03,009 വ്യക്തികൾ) അന്തിമ പട്ടിക തയ്യാറാക്കുകയാണ് ചെയ്തത്. അതിദാരിദ്ര സർവ്വേ വഴി കണ്ടെത്തിയ 64006 കുടുംബങ്ങളിൽ 75 ശതമാനം പൊതുവിഭാഗത്തിലും, 20 ശതമാനം പട്ടികജാതി വിഭാഗത്തിലും, 5 ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിലും ഉൾപ്പെടുന്നവരാണ്. ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു എന്നറിയാത്ത വളരെ ചെറിയ ശതമാനം കുടുംബങ്ങളും ഇതിൽ ഉൾപ്പടുന്നുണ്ട്.
സർവ്വേ പ്രകാരം 81 ശതമാനം അതിദരിദ്രർ ഗ്രാമ പഞ്ചായത്തുകളിലും, 15 ശതമാനം മുൻസിപ്പാലിറ്റികളിലും, 4 ശതമാനം കോർപ്പറേഷനുകളിലും വസിക്കുന്നു. ഗ്രാമ മേഖലകളിലെ ദാരിദ്ര്യത്തിൻ്റെ കേന്ദ്രീകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ജില്ല തിരിച്ച് വിശകലനം ചെയ്യുമ്പോൾ 8553 ദാരിദ്ര്യ കുടുംബങ്ങളുളള മലപ്പുറം ജില്ലയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് (13.4
ശതമാനം). തൊട്ടുപിന്നാലെ തിരുവനന്തപുരം ജില്ലയാണ് (11.4 ശതമാനം). സംസ്ഥാനത്ത് ഏറ്റവും കുറവ് ദരിദ്രർ വസിക്കുന്നത് കോട്ടയം ജില്ലയിലാണ് (1071 കുടുംബങ്ങൾ).
നേരത്തെ സൂചിപ്പിച്ചതു പോലെ, ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് പ്രധാന ക്ലേശ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇപിഐപി സർവ്വേ വഴി സംസ്ഥാനത്തെ അതി ദരിദ്രരെ കണ്ടെത്തിയത്. കണ്ടെത്തിയ മൊത്തം കുടുംബങ്ങളിൽ 58,273 കുടുംബങ്ങൾക്ക് വരുമാനക്കുറവും 40,917 കുടുംബങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളും 34,523 കുടുംബങ്ങൾക്ക് ഭക്ഷണക്കുറവും, 15,091 പേർക്ക് പാർപ്പിടവും ഇല്ലായിരുന്നു. ഒരു കുടുംബത്തിൽ തന്നെ ഒന്നിലധികം ക്ലേശ ഘടകങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നതും പ്രത്യേകമായി ശ്രദ്ധിക്കേണ്ട ഒന്നാണ്.
ഈ പരിപാടിയുടെ അടുത്ത ഘട്ടം, വ്യത്യസ്ത തരത്തിലുള്ള ക്ലേശങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ ഉൾക്കൊള്ളുന്ന ഒരു അതിദാരിദ്ര്യ ഉപപദ്ധതി തയ്യാറാക്കുക എന്നതായിരുന്നു. സംസ്ഥാന ദാരിദ്ര്യ നിർമ്മാർജന മിഷൻ്റെ പിന്തുണയോടെ തദ്ദേശഭരണസ്ഥാപനങ്ങൾ പരിപാടി നടപ്പിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ഓരോ തദ്ദേശ സ്ഥാപനവും കുടുംബശ്രീയുടെ സഹായത്തോടെ അതിദാരിദ്ര്യ ഉപപദ്ധതി വികസിപ്പിക്കും. ഓരോ ഉപപദ്ധതിയും ദാരിദ്ര്യ ഘടകങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രോജക്ടുകൾ ഉൾക്കൊള്ളുന്ന മൈക്രോ പ്ലാനുകളുടെ ഒരു സമാഹാരമയിരിക്കും. നിലവിലുള്ള മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് പദ്ധതികൾ സൂക്ഷ്മമായി പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകും. മൈക്രോ-പ്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന നിരവധി ഇടപെടലുകൾ வேவ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപന തലത്തിൽ സമാഹരിക്കുകയും ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് വികസന പദ്ധതികൾ രൂപീകരിക്കും, അത് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥൻ നിർവഹണം നടത്തുകയും ചെയ്യും. സർവ്വേയിൽ മുമ്പ് ശേഖരിച്ച വിശദാംശങ്ങൾക്ക് പുറമെ കുടുംബങ്ങളുടെ മൈക്രോ ലെവൽ വിശദാംശങ്ങൾ കൂടി ശേഖരിച്ച ശേഷമാണ് ഇവ തയ്യാറാക്കുന്നത്.
മൈക്രോ പ്ലാനുകളെ തിരിച്ചിരിക്കുന്നത് മൂന്നായിട്ടാണ് തരം
1. അടിയന്തരമായ ഇടപെടലിനുള്ള പ്ലാൻ
2. ഹ്രസ്വകാല പ്ലാൻ
3. ദീർഘകാല പ്ലാൻ
അടിയന്തിര സ്വഭാവമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് അടിയന്തരമായ ഇടപെടലിനുള്ള പ്ലാൻ. 3 മാസം മുതൽ 2 വർഷം വരെ ദൈർഘ്യമുള്ള സേവനങ്ങൾ ഉറപ്പുവരുത്താനാണ് ഹ്രസ്വകാല പ്ലാൻ. ഇവ രണ്ടും മതിയാവാത്ത സാഹചര്യത്തിൽ അതിദരിദ്രർക്കായി ദീർഘകാല പ്ലാനുകൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് രൂപം നൽകാവുന്നതാണ്.
7,557 അടിയന്തര സ്വഭാവമുള്ള പ്രോജക്റ്റുകളും 36,433 ഹ്രസ്വകാല പ്രോജക്റ്റുകളും 30,696 ദീർഘകാല പ്രോജക്റ്റുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടെ മൈക്രോപ്ലാനുകളുടെ ഭാഗമായി രൂപീകരിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡുകൾ, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ ഉടനടി നൽകാൻ കഴിയുന്ന സേവനങ്ങൾ വീട്ടുകാർക്ക് ലഭ്യമാക്കുന്നതിന് പ്രാധാന്യം നൽകി. തുടർന്ന് മറ്റു പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രാധാന്യം നൽകും.
ഭക്ഷണം, പാർപ്പിടം, ആരോഗ്യ പരിപാലനം, പുനരധിവാസം, വരുമാനം എന്നിവയിൽ ഊന്നൽ നൽകിക്കൊണ്ടുള്ള സൂക്ഷ്മ പദ്ധതികളുടെ നടത്തിപ്പ് പ്രാദേശിക തലത്തിൽ തുടങ്ങിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സിഎസ്ആർ മുതലായവയിൽ നിന്നുള്ള ഫണ്ടുകൾ സംയോജിപ്പിച്ചാണ് ഈ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, പദ്ധതികൾ നടപ്പിലാക്കുന്നതിനായി അധിക ചെലവുകൾക്കായി 50 കോടി രൂപയുടെ ഗ്യാപ്പ് ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്.
അതിദാരിദ്ര്യ നിർമാർജന പരിപാടിയുടെ നേട്ടങ്ങൾ
അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള രാജ്യത്തെ ഏറ്റവും നൂതനമായ ഇടപെടലുകളിലൊന്നായി അതിദാരിദ്ര്യ നിർമാർജന പദ്ധതി (ഇപിഇപി) പ്രശംസിക്കപ്പെട്ടു. ഈ പരിപാടി വികസന വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. അത്യന്തം ദരിദ്രരായ കുടുംബങ്ങളുടെ ദാരിദ്ര്യത്തിന് കാരണമാകുന്ന എല്ലാ ഘടകങ്ങളും കൂട്ടായി അഭിസംബോധന ചെയ്യുന്നു. ആദ്യഘട്ടം സമാപിച്ചപ്പോൾ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പരിപാടിക്ക് കഴിഞ്ഞു.
അവകാശം അതിവേഗം ക്യാമ്പെയ്ൻ: അതി ദരിദ്രരുടെ ഹ്രസ്വകാല, ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ക്യാമ്പെയ്ൻ ആരംഭിച്ചത്, പ്രത്യേകിച്ച് വളരെ ദരിദ്രരായ കുടുംബങ്ങൾക്ക് തിരിച്ചറിയൽ രേഖകളും അവകാശങ്ങളും നൽകുന്നതിന്. കണ്ടെത്തിയ കുടുംബങ്ങളിലെ പലർക്കും അടിസ്ഥാന പൗര രേഖകളായ റേഷൻ കാർഡുകൾ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ, ആധാർ കാർഡ്, എംജിഎൻആർഇജിഎസ് ജോബ് കാർഡ്, സാമൂഹിക സുരക്ഷാ പെൻഷൻ തുടങ്ങിയവ ലഭ്യമായിട്ടില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. കണ്ടെത്തിയ വ്യക്തികൾക്ക് പ്രസ്തുത രേഖകൾ നേടിക്കൊടുക്കുന്നതിനാണ് കേന്ദ്രീകരിച്ചത്. ക്യാമ്പയിൻ
വിവിധ വകുപ്പുകളുടെ സഹകരണം
ആദ്യ വർഷം പ്രധാനമായും പദ്ധതിയിലൂടെ തീർത്തും ദരിദ്രരായ ഒരു കുടുംബത്തിൻ്റെ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷ്യ-ആരോഗ്യ സഹായങ്ങൾ നൽകുന്നതിലാണ് നടപ്പാക്കലിൻ്റെ ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിലും, എല്ലാ ലൈൻ ഡിപ്പാർട്ടുമെൻറുകളുടേയും ഏകീകരണവും സഹകരണവും പദ്ധതിയുടെ ആദ്യ വർഷത്തിൽ നിർണ്ണയകമായി.
എല്ലാ നിർധനരായ വ്യക്തികൾക്കും സൗജന്യ ചികിത്സയും മരുന്നുകളും തുടർ പരിചരണവും ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തി. ഗൃഹസന്ദർശനം, പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ, വാതിൽപ്പടി സേവനങ്ങൾ എന്നിവ ദുരിതമനുഭവിക്കുന്നവരുടെ ജീവനാഡികളായി. ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ, വികലാംഗ സർട്ടിഫിക്കറ്റുകൾ, ആംബുലൻസ് സേവനങ്ങൾ എന്നിവ നൽകിക്കൊണ്ട് വകുപ്പ് പിന്തുണ നൽകി. കൂടുതൽ സൗകര്യപ്രദമായ മരുന്നുകൾ ലഭ്യമാക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞ്, ഇപിഇപി പദ്ധതികൾക്ക് കീഴിൽ എല്ലാ വ്യക്തികൾക്കും മരുന്നുകൾ വാതിൽപ്പടിയിൽ നൽകുന്നതിന് ആരോഗ്യ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനും പ്രതിമാസ ആശുപത്രി സന്ദർശനങ്ങളുടെ അധിക ഭാരമില്ലാതാക്കാനും സുപ്രധാന മരുന്നുകൾ ഏറ്റവും ആവശ്യമുള്ളവരിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു ഇത്.
5,132 കുടുംബങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡ് വിതരണം ചെയ്തു. കൂടാതെ, അവരുടെ നൂതന പരിപാടിയായ ഒപ്പം തൃശൂർ ജില്ലയിൽ ജനപ്രീതി നേടുകയും സംസ്ഥാനത്തുടനീളമുള്ള തദ്ദേശഭരണ സ്ഥാപനങ്ങൾ ആവർത്തിക്കുകയും ചെയ്‌തു. ഒപ്പം വഴി, തീർത്തും പാവപ്പെട്ടവരുടെ വീട്ടുപടിക്കൽ ഭക്ഷണ സാധനങ്ങളും കിറ്റുകളും എത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ സൗകര്യമൊരുക്കി. കൂടാതെ, ഭക്ഷണം ആവശ്യമുള്ള എല്ലാ ഇ.പി.ഇപി കുടുംബങ്ങൾക്കും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ചർച്ചകൾ സജീവമായി ഏർപ്പെട്ടിട്ടുണ്ട്. സന്നദ്ധപ്രവർത്തകർ മുഖേന ( പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാൻ പ്രത്യേകം ആവശ്യപ്പെടുന്നവരെ ഒഴികെ), ആവശ്യമുള്ളവർക്ക് അവശ്യ ഭക്ഷ്യവസ്തുക്കൾ നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അതി ദരിദ്രരുടെ പ്രത്യേക ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നൂതന മാർഗങ്ങൾ വകുപ്പ് സജീവമായി പരിശോധിക്കുന്നു.
ഇപിഇപിയുടെ ഭാഗമായി, വിദ്യാഭ്യാസ ദൗർലഭ്യം ഉള്ളതായി തിരിച്ചറിഞ്ഞവർക്ക് വിദ്യാഭ്യാസ വകുപ്പ് തുടർ വിദ്യാഭ്യാസ അവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച്, കണ്ടെത്തിയ അതിദരിദ്രരായ കുടുംബങ്ങളിലെ 1,362 കുട്ടികൾക്ക് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പേന, പെൻസിൽ, യൂണിഫോം തുടങ്ങിയ സാമഗ്രികൾ വിതരണം ചെയ്തു. കൗൺസിലിംഗ്, തൊഴിൽ പരിശീലന പരിപാടികളും നടത്തി. 2023-24ൽ എസ്എസ്എൽസി പാസായ 136 വിദ്യാർത്ഥികളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പിന് കൈമാറി, അവർക്കായി സമീപത്തെ സ്കൂളുകളിൽ പ്രവേശനം ഉറപ്പാക്കി. 2024-25ൽ എസ്എസ്എൽസി പാസായ 554 വിദ്യാർഥികൾക്കായി ഇത് വീണ്ടും നടപ്പാക്കി.
ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി സ്കോളർഷിപ്പുകൾ / സ്റ്റൈപ്പൻഡുകൾ, മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനായി 94 വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറി. സമാനമായി സ്കൂളിൽ പോകുന്ന 1,544 വിദ്യാർത്ഥികളുടെ പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പിനും സമർപ്പിക്കുന്നുണ്ട്.
വളരെ ദരിദ്രരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനായി സൗജന്യ അനുവദിച്ചുകൊണ്ട് ഗതാഗത വകുപ്പ് പദ്ധതിയെ പിന്തുണച്ചു. 1,340 വിദ്യാർത്ഥികൾക്ക് യാത്രാ പാസ്സ് അനുവദിച്ചു. 437 അനാഥ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് വനിതാ ശിശു വികസന വകുപ്പിനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും (കെഎസ്എസ്എം) അവരുടെ വകുപ്പുതല പദ്ധതികൾക്ക് കീഴിൽ സഹായം ലഭ്യമാക്കാൻ കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് 322 വിദ്യാർത്ഥികൾ സ്കോളർഷിപ്പുകൾ/സ്റ്റൈപ്പൻ്റകൾക്കും മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുമായി കെഎസ്എസ്എമ്മിന്റെ സ്നേഹപൂർവം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജനകീയ ഹോട്ടലുകൾ വഴിയുള്ള ഭക്ഷണ വിതരണം ഉറപ്പാക്കുന്നതിൽ കുടുംബശ്രീ മിഷൻ നിർണായകമായിരുന്നു. പാകം ചെയ്ത ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ലാത്ത കുടുംബങ്ങൾക്ക് വിതരണം ചെയ്തു, അത് തയ്യാറാക്കാൻ കഴിയുന്നവർക്ക് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വിവിധ സംഘടനകളുമായി സഹകരിച്ച് കുടുംബശ്രീ വൊളൻ്റിയർമാർ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു. 100 ദിവസം നീണ്ട ക്യാമ്പെയ്നിലൂടെ വരുമാനക്കുറവ് മൂലം ദുർബലരായ 6,649 പാവപ്പെട്ട കുടുംബങ്ങളെ കൈപിടിച്ചുയർത്താനുള്ള ഉജ്ജീവനം പദ്ധതിയും അവർ ആരംഭിച്ചു. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം വളരെ ദരിദ്രരായ ഓരോ കുടുംബത്തേയും സന്ദർശിക്കുകയും അവരുടെ വരുമാന ആവശ്യങ്ങൾ തിരിച്ചറിയുകയും വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിലൂടെ അവരുടെ ഉന്നമനത്തിനായി ഇഷ്ടാനുസൃതമാക്കിയ പ്രോജക്റ്റുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ആവശ്യക്കാർക്ക് തൊഴിൽ പരിശീലനവും നൽകുന്നുണ്ട്.
437 അനാഥ വിദ്യാർത്ഥികളുടെ ഒരു ലിസ്റ്റ് വനിതാ ശിശു വികസന വകുപ്പിനും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും (കെഎസ്എസ്എം) അവരുടെ വകുപ്പുതല പദ്ധതികൾക്ക് കീഴിൽ സഹായം ലഭ്യമാക്കാൻ കൈമാറിയിട്ടുണ്ട്. ഇതനുസരിച്ച് 322 വിദ്യാർത്ഥികൾ സ്കോളർഷിപ്പുകൾ/സ്റ്റൈപ്പൻഡുകൾക്കും മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുമായി കെഎസ്എസ്എമ്മിന്റെ സ്നേഹപൂർവ്വം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് ആസ്ഥാനമായുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ കോമ്പോസിറ്റ് റീജിയണൽ സെൻ്റർ ഫോർ സ്കിൽ ഡെവലപ്മെൻ്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൺ വിത്ത് ഡിസബിലിറ്റീസ് (സിആർസി) ആണ് ഭിന്നശേഷിയുള്ളവർക്ക് സഹായ ഉപകരണങ്ങൾ നൽകാൻ മുന്നിട്ടിറങ്ങിയത്. ഇതനുസരിച്ച്, തീർത്തും ദരിദ്രരായ കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 569 പേരുടെ പട്ടിക സ്ഥാപനത്തിന് കൈമാറുകയും ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്തുത സംരംഭത്തിന് പിന്തുണ നൽകാൻ മറ്റ് നിരവധി വകുപ്പുകളും ചേർന്നു പ്രവർത്തിച്ചു. റവന്യൂ വകുപ്പ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ വേഗത്തിൽ വിതരണം ചെയ്‌തപ്പോൾ അക്ഷയ കേന്ദ്രങ്ങൾ ആധാർ കാർഡുകൾ നൽകുന്നതിൽ ശുഷ്കാന്തിയോടെ പ്രവർത്തിച്ചു. പോഷകാഹാരം നൽകുന്നതിനാണ് വനിതാ ശിശുവികസന വകുപ്പ് മുൻഗണന നൽകിയത്
സർക്കാരിൽ നിന്നുള്ള അധിക പിന്തുണ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭവങ്ങൾ ഉപയോഗിച്ചാണ് മൈക്രോപ്ലാനുകൾ തയ്യാറാക്കിയിരിക്കുന്നത്. എന്നിരുന്നാലും, 2023-24 ഗ്യാപ് ഫണ്ടായി സർക്കാർ 50 കോടി അനുവദിച്ചു. അത് ഇനിപ്പറയുന്ന രീതിയിൽ നീക്കിവച്ചിരിക്കുന്നു
• ഉയർന്ന ചെലവുള്ള ആരോഗ്യ സംരക്ഷണത്തിന്:
*45 ലക്ഷം
* ഉജ്ജീവനത്തിനായി കുടുംബശ്രീക്ക് നൽകിയ വിഹിതം: ₹16.4 की
• പാർപ്പിടം നൽകുന്നതിന് ലൈഫ് മിഷന് നൽകിയ വിഹിതം: 33.1 കോടി
ശസ്ത്രക്രിയയ്ക്ക് വിധേയരായ നാല് ദരിദ്രരായ രോഗികൾക്ക് 5.8 ലക്ഷം രൂപ നൽകുകയും ചെയതു.
No comments:
Post a Comment