ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പങ്കിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് സിപിഐ എം. കല്‍ക്കരി അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കണം. നിയമപ്രകാരം പൊതുമേഖലയില്‍ സ്ഥിതിചെയ്യുന്ന കല്‍ക്കരി മേഖലയെ സ്വകാര്യ വല്‍ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രഗവണ്‍മെന്റ് ചെയ്യുന്നത്. സിഎജി റിപ്പോര്‍ട്ടനുസരിച്ച് അഴിമതി നടന്ന കാലയളവില്‍ പ്രധാനമന്ത്രിയാണ് കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ചില സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. പരിധിയില്‍ കൂടുതല്‍ കല്‍ക്കരി ഇത്തരം കമ്പനികള്‍ ഖനം ചെയ്തിട്ടുമുണ്ട്. അതിനാല്‍ കല്‍ക്കരി അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പ്രധാനമന്ത്രിയ്ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.
കല്‍ക്കരി അഴിമതിയില്‍ പങ്കാളികളായവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സ്വകാര്യമേഖലയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതത് നിയമങ്ങള്‍ പാലിക്കാതെ തെറ്റായരീതിയിലാണ്. അതിനാല്‍ ഇത്തരം കമ്പനികള്‍ക്ക് കല്‍ക്കരി ഖനം ചെയ്യാന്‍ നല്‍കിയ അനുമതി റദ്ദ് ചെയ്യണം. പുനന്ഥാപിക്കാന്‍ കഴിയാത്ത പ്രകൃതി വിഭവമായ കല്‍ക്കരി കൂടുതല്‍ പണമുണ്ടാക്കാന്‍ അശാസ്ത്രീയമായ രീതിയില്‍ ചൂഷണം ചെയ്യുന്നത് ശരിയല്ല. അതിനാലാണ് സ്വകാര്യ മേഖലയുടെ അന്യയമായ ഇടപെടലുകളെ സിപിഐ എം എതിര്‍ക്കുന്നത്. കല്‍ക്കരി അഴിമതിയുടെ പേരില്‍ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന ബിജെപിയും ഈ അഴിമതിയില്‍ ഉത്തരവാദികളാണ്. കല്‍ക്കരി മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ എന്‍ഡിഎ ഭരണകാലത്ത് നിയമം കൊണ്ടുവന്നത് ബിജെപിയാണ്. കല്‍ക്കരി മേഖലയെ സ്വകാര്യമേഖലയ്ക്ക് കൊള്ളയടിക്കാന്‍ കൊടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും തമ്മില്‍ വ്യത്യാസമില്ല.
കല്‍ക്കരി അഴിമതിയെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിനോടൊപ്പം മറ്റ് രണ്ട് റിപ്പോര്‍ട്ടുകള്‍ കൂടി സിഎജി പുറത്തുവിട്ടിട്ടുണ്ട്. സുസന്‍ അല്‍ട്രാ മെഗാ പവര്‍ പ്രെജക്ടിനെക്കുറിച്ചുള്ളതാണ് ഒര് റിപ്പോര്‍ട്ട്. കല്‍ക്കരിപ്പാടങ്ങളില്‍ നിന്ന് അധികമായി ഖനം ചെയ്യുന്ന കല്‍ക്കരി യുഎംപിപിയ്ക്ക് കൈമാറാനാണ് ധാരണ. റിലൈന്‍സ് പവര്‍ കോര്‍പ്പറേഷന്റെ പോസ്റ്റ്ബിഡ് കണ്‍സഷനായ യുഎംപിപിയ്ക്ക് ഇങ്ങനെ നല്‍കുന്ന കല്‍ക്കരിയിലൂടെ കമ്പനി 11,852 കോടിയുടെ ലാഭമാണ് നേടുന്നത്. സിഎജിയുടെ മറ്റൊരു റിപ്പോര്‍ട്ട് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്നതിലെ ക്രമക്കേടിനെക്കുറിച്ചാണ്. വിമാനത്താവളത്തിന്റെ ഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ എയര്‍പോര്‍ട്ട് കമ്പനിയ്ക്ക് കുറഞ്ഞതുകയ്ക്ക് ലീസിന് നല്‍കാനുള്ള തീരുമാനത്തിലൂടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്.
അസം കലാപത്തിന്റെ ഭാഗമായി 2.4 ലഷം ജനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവരവരുടെ വീടുകളിലേക്ക് പോകാനുള്ള സാഹചര്യം ഭരരണാധികാരികള്‍ ഒരുക്കണം. ഇങ്ങനെ സ്വവസതികളിലേക്ക് പോകുന്ന ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ ഭരണകൂടം തയ്യാറാകണം.
No comments:
Post a Comment