Wednesday, June 17, 2020

History, the stand-off, and policy worth rereading

Even as India grapples with its next steps at the LAC, it must not lose sight of renewing its compact with the ‘five fingers’

THE HINDU PHOTO ARCHIVESPIB/THE HINDU PHOTO ARCHIVES

The deadly clashes at Galwan and the ongoing stand-off between India and China on the ridges or “fingers” around the Pangong Tso are a metaphor for the wider conflict between the two countries over all the areas that Chinese strategy refers to as the “five fingers of the Tibetan palm”. According to the construct, attributed to Mao and cited in the 1950s by Chinese officials, Xizang (Tibet) was China’s right palm, and it was its responsibility to “liberate” the fingers, defined as Ladakh, Nepal, Sikkim, Bhutan, and the North East Frontier Agency (NEFA, or Arunachal Pradesh). Sixty years ago, India began to set about ensuring that quite the reverse ensued, and all five fingers were more closely attached to India, not China. As the government of India grapples with its next steps at the Line of Actual Control (LAC), it must cast a similarly grand strategy, to renew its compact with each of those areas today.

India’s countermove

In the 1950s, even after India and China signed the Panchsheel agreement in 1954 and before the 1962 China-India war, the Nehru government had begun to worry about some of China’s proclamations. Especially after the flight of the Dalai Lama to India in 1959, China began to demand “self-determination in Kashmir”, wrote former Foreign Secretary T.N. Kaul in his memoirs, detailing how the Chinese press and radio launched a propaganda war against India, while the Chinese government allowed Naga and Mizo dissidents into China for refuge and training. More importantly, school textbooks there began to depict the “five fingers” as a part of China, wrote Mr. Kaul, who was posted in Peking (Beijing) and then as Joint Secretary (East) overseeing the China relationship, in the 1950s. While Prime Minister Nehru’s military miscalculations and India’s defeat in the 1962 war have been studied in great detail, what is perhaps not so well understood is the three-pronged foreign policy New Delhi set into motion at the time, that provided an effective counter to Mao’s five finger policy over the course of the century.

Managing the borders

The first was a push for building border infrastructure and governance. In the mid-1950s the government piloted a project to build the Indian Frontier Administrative Services (IFAS) for overseeing NEFA (Arunachal Pradesh) and other areas along the India-China frontier. The Foreign secretary was the Chair of the IFAS selection board, and many who enlisted in the cadre overlapped between the Indian Foreign Service, the Indian Administrative Service and the Indian Police Service, and rotated between postings in the most remote tribal areas and embassies in the region.

A special desk was created in the Ministry of External Affairs for officers who would tour all the regions from NEFA to Ladakh in order to make suggestions for the rapid development of these areas. While India’s border infrastructure is only now catching up with the infrastructure China built in the course of the next few decades, its base was made during the brief period the IFAS existed, before it was wound up in 1968. An idea before its time, the IFAS’s role has since been transferred to the Indian Army and the Border Roads Organisation, but it is an idea worth revisiting, especially as areas along the frontier continue to complain of neglect and a lack of focus from the Centre (in 2019, the Chief Ministers of Arunachal Pradesh and Mizoram called for the resurrection of the IFAS).

Outreach and treaties

The second prong were a series of treaties that were signed around that time with neighbours such as Nepal and Bhutan, and the consolidation of control, militarily and administratively, of other territories that acceded to India, including Ladakh as a part of Jammu and Kashmir (1947), and NEFA (1951). In 1950, India signed a treaty with Sikkim that made it a “protectorate”, and by 1975 the Indira Gandhi Government had annexed Sikkim and made it the 22nd State of India.

Each of these treaties built unique relationships with New Delhi, tying countries such as Nepal and Bhutan in ways that were seen as a “win-win” for both sides at the time. However, over time, the treaties have outlived their utility, and the benefits of unique ties with Nepal and Bhutan, including open borders and ease of movement, jobs and education for their youth as well as India’s influential support on the world stage, have waned in public memory.

One of the reasons that China has been able to make inroads into Nepal and not with Bhutan, is that the government renegotiated its 1949 Treaty of Perpetual Peace and Friendship between the Government of India and the Government of Bhutan of 1949 with the India-Bhutan Friendship Treaty in 2007, dropping an article that had committed Bhutan “to beguided” by India on its external affairs policy. This has held India and Bhutan ties in good stead thus far, even during the Doklam stand-off between India and China in 2017 in the face of severe pressure from China.

However, despite years of requests from Kathmandu, New Delhi has dragged its feet on reviewing its 1950 Treaty of Peace and Friendship between the Government of India and the Government of Nepal, and on accepting a report the Eminent Persons’ Group (EPG) on Nepal-India relations has produced that recommends a new treaty. New treaties may not, in themselves reduce India’s security threat from China in its neighbourhood, but they create space for a more mutually responsive diplomacy that is necessary to nurture special relationships.

The Tibet issue

For the third prong, India’s policy towards the “palm” or Tibet, itself should be looked at more closely as well. While New Delhi’s decision to shelter the Dalai Lama and lakhs of his followers since 1959 is a policy that is lauded, it does not change the need for New Delhi to look into the future of its relationship, both with the Tibetan refugee community in India, which has lived here in limbo for decades, as well as with its future leadership.

At present, the Dalai Lama has the loyalty of Tibetans worldwide, but in the future, the question over who will take up the political leadership of the community looms large. The Karmapa Lama, who lived in India after his flight from China in 2000, and was groomed as a possible political successor, has now taken the citizenship of another country and lives mostly in the United States. Meanwhile, China will without doubt try to force its own choice on the community as well. Given that it is home to so many Tibetans, India must chart a more prominent role in this discourse.

On J&K

Finally, it is necessary to introspect on how India’s own reorganisation of Jammu and Kashmir in August 2019 has changed the security matrix and threat parameters for India, and its neighbours. While Pakistan’s extreme reaction to the move was expected, China’s reaction was perhaps not studied enough.

Beijing issued a statement decrying the impact on Jammu and Kashmir, and another one specifically on Ladakh, calling it an attempt to “undermine China’s territorial sovereignty by unilaterally changing its domestic law” and warning that the move was “unacceptable and will not come into force”.

Home Minister Amit Shah’s vow in Parliament, in August last year, to take back Pakistan Occupied Kashmir (PoK) and Aksai Chin was not taken lightly either, as China’s stakes in PoK now go beyond its historical closeness with Pakistan, to its investment in the China-Pakistan Economic Corridor that runs through it. The impact of the new map of Jammu and Kashmir on ties with Nepal as well, is no coincidence. There is proof enough that now more than ever, as the government readies its hand on dealing with China, it must not lose sight of every finger in play.

suhasini.h@thehindu.co.in

Thursday, June 11, 2020

നരേന്ദ്ര മോദിയുടെ വില പോയ വാക്കുകൾ

ബഹു. പ്രധാനമന്ത്രി, 21 ദിവസം കൊണ്ട് ഈ യുദ്ധം ജയിക്കുമെന്നായിരുന്നു അങ്ങയുടെ പ്രഖ്യാപനം | വഴിപോക്കന്‍
https://www.mathrubhumi.com/news/columns/vazhipokkan/respected-prim-minister-we-will-win-this-war-within-21-days-is-your-promise-vazhipokkan-1.4822295

മുൻ വിദേശകാര്യ മന്ത്രി കെ. നട്വർ സിങ് രേഖപ്പെടുത്തിയിട്ടുള്ള രസകരമായ ഒരു സംഭവമുണ്ട്. കാലം 1975. നട്വർ അന്ന് ലണ്ടനിൽ ഇന്ത്യയുടെ ഡപ്യൂട്ടി ഹൈക്കമ്മീഷണർ. ഒരു ദിവസം നട്വറിനെ ചന്ദ്രസ്വാമി ഫോണിൽ വിളിക്കുന്നു. രണ്ടാവശ്യങ്ങളായിരുന്നു ചന്ദ്രസ്വാമിക്ക്. ഇന്ത്യയുടെ മുൻ വൈസ്റോയ് മൗണ്ട്ബാറ്റൻ പ്രഭുവിനെയും അന്നത്തെ ഇംഗ്ളണ്ടിലെ പ്രതിപക്ഷ നേതാവ് മാർഗരറ്റ് താച്ചറിനെയും കാണണം.

ഇരുപത്തേഴുകാരനായ ചന്ദ്രസ്വാമി അന്നേ ഡെൽഹിയിലെ രാഷ്ട്രീയക്കാർക്കിടയിൽ അറിയപ്പെടുന്ന കക്ഷിയാണ്. യുക്തിവാദിയായിരുന്ന നട്വറിന് ചന്ദ്രസ്വാമിയെപ്പോലുള്ളവരോട് വലിയ മതിപ്പുണ്ടായിരുന്നില്ല. എങ്കിലും ലണ്ടനിലെത്തുന്ന ഇന്ത്യക്കാരെ സഹായിക്കേണ്ടത് ഡപ്യൂട്ടി ഹൈക്കമ്മീഷണറെന്ന നിലയിൽ നട്വറിന്റെ ചുമതലയാണ്. ആ ദിവസങ്ങളിലൊന്നിൽ അമേരിക്കയിലേക്ക് പോകുംവഴി ലണ്ടനിലെ വിമാനത്താവളത്തിലെത്തിയ വിദേശ മന്ത്രി വൈ. ബി. ചവാനും ചന്ദ്രസ്വാമിയെ സഹായിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് നട്വറിനോട് പറഞ്ഞു.

നട്വർ മൗണ്ട്ബാറ്റനെ വിളിച്ചു. വടക്കൻ അയർലണ്ടിലേക്ക് പോവുകയാണെന്നും സ്വാമിയെ കാണാനാവില്ലെന്നും മൗണ്ട്ബാറ്റൻ പറഞ്ഞു. താച്ചറെ നട്വർ അവരുടെ ഓഫീസിൽ പോയിക്കണ്ടു. എന്തിനാണ് ഇന്ത്യയിൽനിന്നുള്ള സന്യാസി തന്നെ കാണുന്നതെന്ന് താച്ചർ ചോദിച്ചു. അത് സ്വാമി നേരിട്ടുപറയുമെന്ന് താച്ചറോട് നട്വർ പറഞ്ഞു. പത്തു മിനിറ്റ് സമയമാണ് സ്വാമിക്ക് താച്ചർ അനുവദിച്ചത്. പറഞ്ഞ സമയത്ത് ചന്ദ്രസ്വാമിയുമായി നട്വർ താച്ചറുടെ ഓഫീസിലെത്തി. കാഷായവസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലകളും കൈയ്യിൽ യോഗദണ്ഡുമൊക്കെയായി ചന്ദ്രസ്വാമി ശരിക്കും സ്റ്റൈലിലായിരുന്നു.

എന്തിനാണ് താങ്കൾ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടത്?
താച്ചർ സ്വാമിയോട് ചോദിച്ചു.
സ്വാമിയുടെ സംസാരം ഹിന്ദിയിലായിരുന്നതിനാൽ നട്വറായിരുന്നു മൊഴിമാറ്റം.
അതു താങ്കൾ ഉടനെ അറിയും.

ഇതു പറഞ്ഞിട്ട് സ്വാമി ഒരു ഷീറ്റ് പേപ്പറെടുത്ത് അഞ്ചായി കീറി താച്ചർക്ക് കൊടുത്തു. എന്നിട്ട് ഓരോ പേപ്പറിലും ഓരോ ചോദ്യങ്ങൾ എഴുതാൻ പറഞ്ഞു. സംഗതി അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും അതിഥിയെ അപമാനിക്കരുതല്ലോ എന്നു കരുതി താച്ചർ അനുസരിച്ചു. എഴുതിയത് താൻ കാണാതിരിക്കാനായി അഞ്ചു പേപ്പറും പന്തു പോലെ ചുരുട്ടിവെയ്ക്കാൻ സ്വാമി താച്ചറോട് പറഞ്ഞു. താച്ചർ അതു ചെയ്തപ്പോൾ ആദ്യത്തെ പേപ്പർ പന്ത് തുറക്കാമെന്നായി സ്വാമി.

താച്ചർ താനെഴുതിയ ചോദ്യത്തിലേക്ക് നോക്കിയിരിക്കെ സ്വാമി അതിന്റെ ഉള്ളടക്കം ഹിന്ദിയിൽ പറഞ്ഞു. അഞ്ചാമത്തെ ചോദ്യവും കൃത്യമായി സ്വാമി പറഞ്ഞതോടെ താച്ചർ സ്വാമിയിൽ ഒരു ദിവ്യപുരുഷനെ കണ്ടു. താച്ചർ വീണുവെന്ന് മനസ്സിലാക്കിയ സ്വാമി സോഫയിൽ പത്മാസനത്തിലിരുന്നു. താച്ചർ പല ചോദ്യങ്ങളും ചോദിച്ചു. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനിടയിൽ സ്വാമി പെട്ടെന്ന് കണ്ണുകളടച്ചു.
സൂര്യൻ അസ്തമിച്ചിരിക്കുന്നു. ഇന്നിനി ചോദ്യങ്ങളില്ല.

എങ്കിൽ പിന്നെ ഇനിയെപ്പോഴാണ് സ്വാമിയെ കാണാൻ പറ്റുകയെന്നായി താച്ചർ.സ്വാമി ഒന്ന് മന്ദഹസിച്ചു, എന്നിട്ട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് നട്വർ സാഹിബ്ബിന്റെ വീട്ടിൽ.
നട്വർ അങ്കലാപ്പിലായി. ബ്രിട്ടന്റെ പ്രതിപക്ഷ നേതാവിനോട് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മീഷണറുടെ വീട്ടിലേക്ക് വരാൻ പറയുന്നത് മര്യാദയല്ല. പക്ഷേ, താച്ചറിന്റെ ചോദ്യം ഇതായിരുന്നു.
ഡപ്യൂട്ടി ഹൈക്കമ്മീഷണർ, താങ്കളുടെ വീടെവിടെയാണ്?
അപ്പോൾ സ്വാമി തന്റെ ളോഹയുടെ കീശയിൽനിന്ന് ഒരു രക്ഷാച്ചരടെടുത്തിട്ട് നട്വറിന് കൊടുത്തിട്ടു പറഞ്ഞു.
വരുമ്പോൾ ഇടത്തേ കയ്യിൽ ഇതു കെട്ടണമെന്നും ചുവന്ന ഉടുപ്പ് ധരിച്ചിരിക്കണമെന്നും മാഡത്തോട് പറയൂ.

സ്വാമിക്ക് വട്ടാണെന്നും ഇതൊക്കെ താച്ചറോട് എങ്ങിനെയാണ് പറയുകയെന്നും ആലോചിച്ച് കുഴങ്ങിയ നട്വറിനോട് താച്ചർ സ്വാമി എന്താണ് പറയുന്നതെന്ന് ചോദിച്ചു. മടിച്ച് മടിച്ച് നട്വർ കാര്യം പറഞ്ഞു. താച്ചർ രക്ഷാച്ചരട് വാങ്ങി. നട്വറും സ്വാമിയും താച്ചറുടെ ഓഫീസിൽ നിന്നിറങ്ങി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ താച്ചർ നട്വറിന്റെ വീട്ടിലെത്തി. ഇടത്തേ കയ്യിൽ രക്ഷാച്ചരടും ചുവന്ന സ്കേർട്ടും ധരിച്ചെത്തിയ താച്ചറെ കണ്ട് നട്വർ അമ്പരന്നു. താച്ചറിന് മുഖ്യമായും അറിയേണ്ടിയിരുന്നത് താൻ പ്രധാനമന്ത്രിയാവുമോ എന്നായിരുന്നു. താച്ചർ പ്രധാനമന്ത്രിയാവുമെന്നും ഒമ്പത് വർഷമോ 11 വർഷമോ 13 വർഷമോ ആ സ്ഥാനത്ത് തുടരുമെന്നും സ്വാമി പ്രവചിച്ചു (താച്ചർ 1979-ൽ പ്രധാനമന്ത്രിയായി. 11 വർഷം ആ പദവിയിൽ തുടരുകയും ചെയ്തു).

സംഗതിയുടെ ക്ലൈമാക്സ് ഇതൊന്നുമല്ല. 1979-ൽ പ്രധാനമന്ത്രിയായ ശേഷം കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാനായി താച്ചർ സാംബിയയിലെ ലുസാക്കയിലെത്തി. അന്ന് നട്വർ അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷണറാണ്. വിമാനത്താവളത്തിൽ താച്ചറെ അഭിവാദ്യം ചെയ്ത ശേഷം നട്വർ പതുക്കെ പറഞ്ഞു
നമ്മുടെ ആളുടെ പ്രവചനം ശരിയായി.
ഒരു നിമിഷം താച്ചറൊന്ന് അമ്പരന്നതുപോലെ നട്വറിന് തോന്നി. അടുത്ത നിമിഷം താച്ചർ നട്വറിനെ അടുത്തേക്ക് മാറ്റി നിർത്തിയിട്ട് പറഞ്ഞു.
ഹൈക്കമ്മിഷണർ, ഇത്തരം കാര്യങ്ങളൊന്നും നമ്മൾ സംസാരിക്കാറില്ല.

അതങ്ങിനെയാണ് ചില കാര്യങ്ങൾ പിന്നീടോർമ്മിപ്പിക്കുന്നത് പലർക്കും ഇഷ്ടപ്പെടില്ല. പക്ഷേ, ചില സംഗതികൾ ഓർമ്മിപ്പിക്കാതിരിക്കുന്നത് ചരിത്രത്തോടും കാലത്തോടുമുള്ള അനീതിയായിരിക്കും. ഓർമ്മകളില്ലെങ്കിൽ ജീവിതത്തിന് പിന്നെന്ത് അർത്ഥമാണുള്ളത്?

ചന്ദ്രസ്വാമിയുടെ ദിവ്യശക്തി വർണ്ണിക്കുന്നതിനോ താച്ചറെപ്പോലൊരു ഉരുക്കുവനിത പോലും എത്ര എളുപ്പത്തിലാണ് കൺകെട്ടുവിദ്യകളിൽ വീണുപോകുന്നത് ചൂണ്ടിക്കാട്ടാനോ അല്ല നട്വർ സിങ് വിവരിച്ച കഥ ഇവിടെ എഴുതിയത്. ഭൂതകാലം ആരുമങ്ങിനെ എളുപ്പത്തിൽ മറക്കരുതെന്നും മറക്കുന്നവരെ അതോർമ്മിപ്പിക്കേണ്ടത് പൗരസമൂഹത്തിന്റെ കമടമയാണെന്ന് വ്യക്തമാക്കാനുമാണ് ഇത്രയും വിശദമായി ഇക്കാര്യം ഇവിടെ എടുത്തുകൊടുത്തത്.

ഉദാഹരണത്തിന് ഇക്കഴിഞ്ഞ മാർച്ച് 25-ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യം ഒന്നോർമ്മിപ്പിക്കുകയാണ്. 2020 മാർച്ച് 25 സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായൊരു ദിവസമാണ്. കൊവിഡ് 19-നെതിരെയുള്ള ദേശീയ ലോക്ക്ഡൗണിന്റെ ഒന്നാം ദിനം. അന്ന് തന്റെ ലോക്സഭ മണ്ഡലമായ വാരാണസിയിലെ ജനങ്ങളുമായി നടത്തിയ വീഡിയൊ കോൺഫറൻസിൽ മോദി ഒരു പ്രഖ്യാപനം നടത്തി.
മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് കൃഷ്ണന്റെ നേതൃത്വത്തിൽ വിജയിച്ചത്. കൊറോണ വൈറസിനെതിരെയുള്ള ഈ യുദ്ധം നമ്മൾ 21 ദിവസം കൊണ്ട് വിജയിച്ചിരിക്കും.

മാർച്ച് 25-ന് ബുധനാഴ്ച രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 606 ആയിരുന്നു. ഇന്നിപ്പോൾ രണ്ടര മാസം പിന്നിടുമ്പോൾ ഇതെഴുതുമ്പോൾ 2,86,576 പേരാണ് വൈറസ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഈ രോഗം മൂലം മരിച്ചത് 357 പേരാണ്.

യുദ്ധം വിജയിച്ചോ എന്ന് പ്രധാനമന്ത്രിയോട് രാജ്യത്തെ ആർക്കും ചോദിക്കാനാവില്ല. കാരണം പത്രസമ്മേളനങ്ങൾ അദ്ദേഹം നടത്താറില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതിനിധികളെന്ന നിലയ്ക്ക് മാദ്ധ്യമപ്രവർത്തകർക്ക് അദ്ദേഹത്തോട് ഈ ചോദ്യമെന്നല്ല ഒരു ചോദ്യവും ചോദിക്കാനാവില്ല.

ചോദ്യങ്ങൾക്ക് അതീതനാണ് താനെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നത്. ഏകപക്ഷീയമായ ഭാഷണങ്ങളോടാണ് അദ്ദേഹത്തിന് താൽപര്യം. അദ്ദേഹം ഇങ്ങോട്ട് പറയും .അതാണതിന്റെ രീതി. അങ്ങിനെയൊരു പ്രഭാഷണത്തിലാണ് അദ്ദേഹം ഇന്ത്യൻ പുരാണത്തെ കൂട്ടുപിടിച്ച് കൊറോണയെ മൂന്നാഴ്ചകൊണ്ട് പമ്പ കടത്തിയിരിക്കുമെന്ന് പറഞ്ഞത്. പക്ഷേ, കൊറോണ ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലേക്കുമെത്തിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി എവിടെ എന്ന ചോദ്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്.

ഇനിയിപ്പോൾ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് പറയേണ്ട ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്. കാരണം ഈ പോരാട്ടത്തിന്റെ നായകസ്ഥാനം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തതാണ്. ഒരു സംസ്ഥാന ഭരണകൂടത്തോടും ചർച്ച ചെയ്യാതെയാണ് മാർച്ച് 24-ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

ജനവരി 30-നാണ് കേരളം രാജ്യത്തെ ആദ്യ കൊവിഡ് 19 രോഗിയെക്കറിച്ച് പറഞ്ഞത്. അതിനു ശേഷം മുന്നൊരുക്കത്തിന് എത്രയോ സമയമുണ്ടായിരുന്നു. പക്ഷേ, ഫെബ്രുവരി 24-ന് അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ വരവേൽക്കണമായിരുന്നു. ഭോപ്പാലിൽ ശിവ്രാജ്ചൗഹാന് വീണ്ടും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയാവണമായിരുന്നു. മാർച്ച് 23-ന് രാത്രി ഒമ്പത് മണിക്കാണ് കോൺഗ്രസിനെ പിളർത്തി ചൗഹാൻ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത ദിവസം പ്രധാനമന്ത്രി കൊറാണയ്ക്കെതിരെ 21 ദിവസത്തെ യുദ്ധം പ്രഖ്യാപിച്ചു.

തപ്പ് കൊട്ടൽ, വിളക്ക് കൊളുത്തൽ, പുഷ്പവൃഷ്ടി എന്നിങ്ങനെ പല തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ഇതിനിടയിലുണ്ടായി. ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ഭരണകൂടത്തിന്റെ കാരുണ്യരഹിതമായ നടപടികൾക്ക് മുന്നിൽ അനാഥരും നിരാലംബരുമായി. കഴിഞ്ഞ ദിവസം ഒരു പത്രപ്രവർത്തക സുഹൃത്ത് ഒരു മഹാനഗരത്തിൽനിന്നു ഫോണിൽ പറഞ്ഞത് നഗരത്തിലെ ഒരു മേൽപാലത്തിന് താഴെ ഭക്ഷണവും കാത്തിരിക്കുന്ന നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ്.

ഇന്ത്യയിലെ പല നഗരങ്ങളിലും ഇപ്പോൾ കൊവിഡ് 19 രോഗികൾക്ക് കിടക്കകളില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ആസ്പത്രികൾ രോഗികളെ കൊള്ളയടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഷിഫ്റ്റിൽ ചുമതല കൈമാറാനാളില്ലാതെ ഡോക്ടർമാരും നഴ്സുമാരുമടക്കമുള്ളവർ വശംകെടുന്നു. തോൽക്കുന്ന യുദ്ധത്തിലാണോ ഇന്ത്യ?

ഏത് ശത്രുവിനെയും വീഴ്ത്താൻ കഴിയുന്ന ആ അഭിനവ പാർത്ഥസാരഥി പക്ഷേ, എവിടെയാണ്? എവിടെ ആ മനം കവരുന്ന പ്രഭാഷണങ്ങൾ? വഴികാട്ടിയായി ജ്വലിച്ചുനിൽക്കേണ്ട ആ നക്ഷത്രം എവിടെ? ചിലപ്പോൾ സർജിക്കൽ സൈ്ട്രക്കുകൾക്കായുള്ള ഒരുക്കത്തിലായിരിക്കും. ചിലപ്പോൾ മഴക്കാറുള്ള രാത്രികൾക്കായി കാത്തിരിക്കുകയായിരിക്കും.

ഒന്നും നടക്കുന്നില്ലെന്ന് പറയാനാവില്ല. 20,000 കോടി രൂപ ചെലവുള്ള പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ പണി മുടക്കമില്ലാതെ നടക്കും. രണ്ടു കൊല്ലത്തിനുള്ളിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പുതിയ ഭവനമുണ്ടാവും. ആയിരക്കണക്കിന് കോടി വില വരുന്ന പുതിയ വിമാനങ്ങൾ പ്രധാനമന്ത്രിയേയും പ്രസിഡന്റിനേയും കാത്തിരിക്കുന്നു. വരുന്ന സ്പെറ്റംബറിനുള്ളിൽ ഈ പുതിയ ബോയിങ് വിമാനങ്ങൾ ഡൽഹിയിലെത്തുമെന്നാണ് സൂചന.

അപ്പോഴേക്കും ഇന്ത്യ കൊറോണയെ കീഴടക്കിയേക്കുമോയെന്നു മാത്രം ചോദിക്കരുത്. അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രത്തിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉത്തർപ്രദേശിൽ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് ക്ഷേത്രം പൂർത്തിയായിരിക്കും. ഏത് കൊറോണയ്ക്കുമുള്ള മരുന്ന് എവിടെയാണുള്ളതെന്ന് മോദിജിക്കും യോഗിജിക്കും ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. എത്രയോ കാലമായി പരീക്ഷിച്ചു വിജയിച്ച മരുന്നാണത്. ആ മരുന്ന് കൈയ്യിലുള്ളപ്പോൾ മോദിജിയെ വെല്ലുവിളിക്കാൻ ഈ ഇന്ത്യ മഹാരാജ്യത്ത് ആരാണുള്ളത്?

വഴിയിൽ കേട്ടത്: രാജസ്ഥാനിലും ഓപ്പറേഷൻ താമരയ്ക്ക് നീക്കം. ഇതിനെയാക്കെ നമ്മൾ അഭിമുഖങ്ങളിലൂടെ നേരിടുമെന്ന് രാഹുൽ ഗാന്ധി. അടുത്ത അഭിമുഖം മിക്കവാറും ഈ ഓപ്പറേഷനുകളുടെ നേതാവ് അമിത്ജിയുമായിട്ടായിരിക്കും.

Content Highlights:Respected Prim Minister, We will win this war within 21 days is your promise | Vazhipokkan

Tuesday, June 9, 2020

കോവിഡ് മഹാമാരി അമേരിക്കൻ കോർപ്പറേറ്റുകൾക്ക് ചാകര

ഓഹരിക്കമ്പോളം ഇടിഞ്ഞ മാര്‍ച്ച് പകുതിക്ക് ശേഷം അമേരിക്കയിലെ ശത കോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ അഞ്ചിലൊന്ന് ആളുകളും തൊഴിലില്ലാത്തവരായിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഭാവി അനിശ്ചിതമായ ഈ കാലത്ത് അതി സമ്പന്നരുടെ സമ്പത്ത് തിരിച്ച് വന്നു എന്ന് മാത്രമല്ല അത് വളരെ വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

“മഹാമാരി ലാഭക്കൊതിയന്‍മാര്‍” എന്ന് വിളിക്കുന്ന 8 ശതകോടീശ്വരന്‍മാര്‍ ഈ സമയത്ത് അവരുടെ സമ്പത്ത് ഓരോരുത്തരും $100 കോടിയിലധികം വീതം വര്‍ദ്ധിപ്പിച്ചു: Jeff Bezos (Amazon), MacKenzie Bezos (Amazon), Eric Yuan (Zoom), Steve Ballmer (Microsoft), John Albert Sobrato (Silicon Valley real estate), Elon Musk, Joshua Harris (Apollo, financial asset management), Rocco Comisso (Mediacom, cable and internet).

രക്ഷപെടുത്തല്‍ പാക്കേജ് എഴുതി ഐകകണ്ഠേനെ പാസാക്കിയ റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും സമ്പന്ന ബാങ്കുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സമ്പത്ത് ഒഴുക്കിക്കൊടുക്കുകയും തൊഴിലെടുക്കുന്ന ജനത്തിന് കപ്പലണ്ടി കൊടുക്കുകയുമാണ് ചെയ്തത്.

$2.2 ലക്ഷം കോടി ഡോളറിന്റെ CARES Act $55000 കോടി ഡോളര്‍ മാത്രമാണ് നേരിട്ടുള്ള പണം കൊടുക്കലിനും തൊഴിലില്ലായ്മവേതനം തുടരുന്നതിനും വേണ്ടി ചിലവാക്കുന്നത്. അത് ഇതുവരെ കൊടുത്തിട്ടില്ല. ബാക്കിവരുന്ന $1.7 ലക്ഷം കോടി ഡോളറില്‍ $50000 കോടി ഡോളര്‍ വലിയ കോര്‍പ്പറേറ്റുകളെ രക്ഷിക്കാന്‍ വേണ്ടി നേരിട്ട് കൊടുക്കാനാണ്. $37700 കോടി ഡോളര്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് കൊടുക്കുന്നു. അതില്‍ മിക്കവര്‍ക്കും ഒരു പൈസ പോലും കിട്ടിയിട്ടില്ല. അതേ സമയം ബാങ്കുകള്‍ $1000 കോടി ഡോളര്‍ ഫീസ് ഇനത്തില്‍ കൈപ്പറ്റി. വലിയ കമ്പനികള്‍ ലഭ്യമായ ഫണ്ടിന്റെ വലിയ ഭാഗം ഉപയോഗിച്ച് കഴിഞ്ഞു.

അതി സമ്പന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നികുതിയിളവായി $17300 കോടി ഡോളറും CARES Act ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പ്രതിവര്‍ഷ വരുമാനം കുറഞ്ഞത് $5 ലക്ഷം ഡോളര്‍ ഉള്ളവര്‍ക്ക് ബിസിനസ് നഷ്ട കുറവുകള്‍ വര്‍ദ്ധിപ്പിച്ച് കൊടുത്ത് നികുതി വളരേറെ കുറച്ച് കൊടുത്തു. ഓഹരി കമ്പോളത്തില്‍ നിന്ന് നേടുന്ന പണത്തിനും അത് ബാധകമാക്കി.

Federal Reserve ലക്ഷം കോടി ഡോളറുകള്‍ സാമ്പത്തിക കമ്പോളത്തിലേക്കും കോര്‍പ്പറേറ്റ് പണപ്പെട്ടിയിലേക്കും ഒഴുക്കുന്ന അവസരത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്.

മാര്‍ച്ചില്‍ ഒരു കോടി ആളുകള്‍ ആണ് തൊഴിലില്ലായ്മക്ക് രജിസ്റ്റര്‍ ചെയ്തത്. പക്ഷേ ജോലിയില്ലാത്ത അമേരിക്കക്കാരില്‍ 29% പേര്‍ക്കെ ആ മാസത്തെ ആനുകൂല്യങ്ങള്‍ കിട്ടിയുള്ളു എന്ന് Pew Research Center നടത്തിയ പഠനത്തില്‍ കണ്ടെത്തി.

— സ്രോതസ്സ് wsws.org | 27 Apr 2020

എങ്ങിനെയാണ് കോവിഡ് 29 മരണകാരിയാകുന്നത് ?

212 രാജ്യങ്ങളിലെ 40 ലക്ഷം ആളുകളെ കൊറോണവൈറസ് SARS-Cov-2 ഉണ്ടാക്കുന്ന COVID-19 ബാധിച്ചു. അതില്‍ 2.72 ലക്ഷം ആളുകള്‍ മരിച്ചു. സാമ്പത്തികവും സാമൂഹികവുമായ ആഘാതം ഈ മഹാമാരിയുണ്ടാക്കുന്ന ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ചുള്ള ദൈനംദിന വാര്‍ത്തകളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടും, അണുബാധക്കെതിരെ പ്രവര്‍ത്തിക്കു എന്ന ധര്‍മ്മമുള്ള നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ അമിതമായ പ്രതിപ്രവര്‍ത്തനത്താലാണ് കോവിഡ്-19 നമ്മെ കൊല്ലുന്നതെന്ന് കുറച്ച് പേര്‍ക്കെ അറിയുകയുള്ളു എന്നതാണ് വിരോധാഭാസം.

epidemiology, disease pathway, ലക്ഷണങ്ങള്‍, പരിശോധനകള്‍, തീവൃ കോവിഡ്-19 ന്റെ ഇപ്പോഴത്തെ ചികില്‍സ തുടങ്ങിയവ Zunyi Medical University യിലെ ഗവേഷകര്‍ അവലോകനം ചെയ്യുന്ന, വിദഗ്ദ്ധരല്ലാത്തവര്‍ക്കു വേണ്ടിയും കൂടി എഴുതിയ പുതിയ പ്രബന്ധം Frontiers ല്‍ Public Health ല്‍ വന്നു. രോഗത്തിന്റെ വളര്‍ച്ചയില്‍ പ്രതിരോധവ്യവസ്ഥയിലെ മാരകമാകാന്‍ സാദ്ധ്യതയുള്ള ഒരു അമിതപ്രതിപ്രവര്‍ത്തനത്തിന്റെ പ്രധാന പങ്കിനെ അവര്‍ എടുത്തു പറഞ്ഞു.

വായൂ നാളിയിലെ വൈറസ് ബാധയെക്കുറിച്ചും, വിവിധ ആന്തരിക കോശങ്ങള്‍, ഗുതരമായ കേസുകളിലെ പ്രതിരോധവ്യവസ്ഥയുടെ “cytokine storm” ഓടുകൂടിയ അമിതപ്രവര്‍ത്തനം എന്നിവയെ അവര്‍ പടിപടിയായി വിശദീകരിക്കുന്നു. ധവള രക്താണുക്കളുടെ അമിതമായ പ്രവര്‍ത്തനമാണ് ഈ കൊടുംകാറ്റ്. അത് വളരെ കൂടുതല്‍ cytokines നെ രക്തത്തിലേക്ക് വിടുന്നു. inflammation-stimulating തന്‍മാത്രയാണത്.

SARS ഉം MERS ഉം ബാധിച്ചതിന് ശേഷം സംഭവിച്ചത് പോയാണിത്. ഗൌരവകരമായ കോവിഡ്-19 ബാധിച്ച രോഗികളില്‍ cytokine storm syndrome ഉണ്ടെത്ത് ഡാറ്റകളും കാണിക്കുന്നു. lymphocytes, neutrophils പോലുള്ള പ്രതിരോധ കോശങ്ങളെ അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന ഈ cytokines ആകര്‍ഷിക്കുന്നു. ശ്വാസകോശ tissueയിലേക് ഇവയുടെ ഒരു കടന്നുകയറ്റം ഉണ്ടാകുന്നു. അത് ശ്വാസകോശത്തിന് മുറിവുകളുണ്ടാക്കുന്നു.

cytokine കൊടുംകാറ്റ് അവസാനം വലിയ പനിയും, രക്ഷക്കുഴലുകളില്‍ നിന്ന് ചോര്‍ച്ചയും, ശരീരത്തിനകത്ത് രക്തം കട്ടപിടിക്കുകയും, രക്തസമ്മര്‍ദ്ദം വളരെ താഴുകയും, ഓക്സി‍ന്റെ അളവ് കുറയുകയും അതുവഴി രക്തത്തിന് അമ്ലത്വം കൂടുകയും, ശ്വാസകോശത്തില്‍ ദ്രവങ്ങള്‍ (“pleural effusion”) കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നു.

ആരോഗ്യമുള്ള കോശങ്ങളേയും ആക്രമിക്കുകയും നശിപ്പിക്കാനും ധവള കോശങ്ങള്‍ക്ക് തെറ്റായ നിര്‍ദ്ദേശം കിട്ടും. അത് ശ്വാസകോശം, ഹൃദയം, കരള്‍, കുടല്‍, വൃക്ക, ലൈംഗികാവയവങ്ങള്‍ (Multiple Organ Dysfunction Syndrome, MODS) ഒക്കെ തകരാറിലാക്കുന്നു. ഇത് കൂടുതല്‍ മോശമാകാം. അത് ശ്വാസകോശത്തെ നിര്‍ത്തും (Acute Respiratory Distress Syndrome, ARDS). hyaline സ്തരം എന്നുവിളിക്കുന്ന ഒന്ന് രൂപപ്പെടുമ്പോഴാണിത്. അത് പ്രോട്ടീന്‍ ശകലങ്ങള്‍, ചത്ത കോശങ്ങള്‍, ശ്വാസകോശ ആവരണം എന്നിവയാണ്. ഓക്സിജന്‍ സ്വീകരിക്കാന്‍ കഴിയാതെയാവുന്നു. അതിന് ശേഷം കോവിഡ്-19 കാരണമുള്ള മിക്ക മരണങ്ങളും ശ്വസന തകരാറ് മൂലമായിരിക്കും.

കോവിഡ്-19 ന് പ്രത്യേകമായി ആന്റിവൈറല്‍ മരുന്നില്ലാത്തതിനാല്‍ ചികില്‍സയുടെ ലക്ഷ്യം ലക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. മരണ നിരക്ക് കുറക്കാനായി അവയവ പ്രവര്‍ത്തനങ്ങള്‍ക്ക് തീവൃപരിചരണം കൊടുക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് രക്തം ശുദ്ധീകരിക്കാനായി കൃത്രിമമായ കരള്‍, renal replacement therapy ഉപയോഗിച്ച് രക്തത്തെ ശുദ്ധീകരിക്കുക തുടങ്ങിയവ.

ശ്വാസകോശങ്ങളുടെ പ്രവര്‍ത്തിന് സഹായമായോ പകരം വെക്കുകയോ ചെയ്യുന്ന രീതി പ്രത്യേകിച്ചും പ്രധാനപ്പെട്ടതാണ്. അകത്തോട്ട് കടന്ന് കയറാതെ മാസ്ക് വെച്ച് യാന്ത്രികമായി ശ്വാസം നല്‍കുന്നത്. ശ്വാസ നാളത്തിലേക്ക് കുഴലിട്ട് ventilation ചെയ്യുന്നത് (കഴിയുമെങ്കില്‍ Positive End Expiratory Pressure, PEEP, ഇവിടെ ventilator ഓരോ ശ്വാസത്തിന്റേയും അവസാനം അധിക സമ്മര്‍ദ്ദം കൊടുക്കുന്നു). ചൂടാക്കിയ humidified ഓക്സിജന്‍ മൂക്കിലെ കുഴലുകളില്‍ കൂടി നല്‍കുക അല്ലെങ്കില്‍ heart-lung bypass.

ദ്വിതീയ അണുബാധ തടയുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എഴുത്തുകാര്‍ ഉപസംഹരിക്കുന്നു: intestines നേയും SARS-Cov-2 ആക്രമിക്കുന്നു. അവിടെ അത് പഴുപ്പുണ്ടാക്കുകയും ചെറുകുടല്‍ പാളികളില്‍ ചോര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. അത് മറ്റ് രോഗാണുക്കള്‍ക്ക് കടന്നുകയറാനുള്ള അവസരം കൊടുക്കുന്നു. probiotics പോലുള്ള പോഷകങ്ങള്‍ കൊടുത്ത് അതിനെ തടയാനാകും. പോഷകങ്ങളും അമിനോ ആസിഡുകളും പ്രതിരോധ വ്യവസ്ഥയേയും കുടലിനേയും മെച്ചപ്പെടുത്തും.

രോഗലക്ഷണങ്ങള്‍ക്കെതിരായ ശക്തമായ ചികില്‍സയെ ആണ് ഇപ്പോള്‍ നാം ആശ്രയിക്കുന്നതുകൊണ്ട് ദ്വിതീയ അണുബാധക്കെതിരായ സംരക്ഷ​ണം വളരേറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളില്‍. സ്ഥിതി കൂടുതല്‍ മോശമാകാതിരിക്കാന്‍ അത് സഹായിക്കും.

— സ്രോതസ്സ് Frontiers | May 13, 2020

Tuesday, June 2, 2020

കേരളത്തിലെ ഐ ടി വികസനത്തിൽ വിഎസ് അച്ചുതാനന്ദന്റെ സംഭാവന


തിരുവനതപുരം  ടെക്നോപാർക്കിലെ  വൻ വികസനം: 

വി.എസ്.അച്ചുതാനന്ദൻ 2015 നവംബർ 12 ന് പ്രസിദ്ധീകരിച്ച ഫേസ് ബുക്ക്‌ പോസ്റ്റ്

2006 ൽ വി എസ് സർക്കാർ  അധികാരത്തിൽ വരുമ്പോൾ കേരളത്തിലെ ഐടി വികസനം തളർച്ചയുടെ പാതയിലായിരുന്നു സ്മാർട്ട്‌ സിറ്റി അധികാരികളെ പ്രീണിപ്പിക്കാൻ വേണ്ടി മറ്റു പ്രധാന ഐടി പാർക്കായിരുന്ന തിരുവന്തപുരം ടെക്നോപാർക്കിനെ അവഗണിച്ചു നിര്‍ത്തുകയായിരുന്നു. യു .ഡി .എഫ് ഭരണ നയം . വി എസ് അധികാരത്തിലെത്തി ആദ്യം ചെയ്തത്‌ സ്മാർട്ട്‌ സിറ്റി തീരുമാനത്തിന് കാത്തു നിക്കാതെ ടെക്നോപാർക്കിന്റെ വികസനം  മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ഭരണ നടപടികൾക്ക് തുടക്കം കുറിച്ചു . ഇതിന്റെ ഭാഗമായി ടെക്നോപാർക്കിന്റെ രണ്ടാം ഘട്ടത്തിന്റെ  ഭൂമി 50 ഏക്കർ ഇൻഫോസിസിനും ബാക്കി 36 ഏക്കർ യുഎസ് സോഫ്റ്റ്‌വെയർ എന്ന കമ്പനിക്കും നൽകി . ഇന്‍ഫോസിസ് അവിടെ 15000 പേര്‍ക്കും യു എസ് സോഫ്റ്റ്‌വെയർ 10000 പേര്‍ക്കും തൊഴില്‍ നൽകുന്ന സോഫ്റ്റ്‌വെയർ കാമ്പസിന്റെ പണി ആരംഭിച്ചു. വികസനത്തിന്റെ മൂന്നാഘട്ടമായി 180 ഏക്കറോളം ഭൂമി ഏറ്റെടുക്കുകയും അവിടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ബിൽഡിംഗിൻറെ പണി ആരംഭിക്കുകയും ചെയ്തു. ഇതിന്റെ നിര്‍മാണം 2014 ലാണ്  തീര്‍ന്നത്. ഇപ്പോൾ അവിടെ നൂറുകണക്കിന് ആൾക്കാർ ജോലി ചെയ്യുന്നു. ടെക്നോപാർക്കിന്റെ നാലാം ഘട്ട വികസനം ആയ ടെക്നോസിറ്റിക്ക് വേണ്ടി 500 ഓളം ഏക്കർ ഭൂമി ഏറ്റെടുത്തു. അവിടെ ഇന്ത്യയിലെ വൻ ഐടി കമ്പനിയായ TCS നു 82 ഏക്കർ കൈമാറി. ഇന്‍ഫോസിസിന്റെ  രണ്ടാം കാമ്പസിന് 50 ഏക്കർ കൈമാറാൻ വേണ്ട എല്ലാ നടപടികളും പൂർത്തിയാക്കിയ സമയത്താണ് സർക്കാർ മാറുന്നത്. എന്നാൽ ഈ ഭൂമി കൈമാറാനോ , വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കാനോ തയ്യാറാകാത്തിനാൽ ഇന്‍ഫോസിസ് 2014 മാർച്ചിൽ ഈ പദ്ധതിയിൽ നിന്നും പിന്മാറി. അങ്ങിനെ  കേരളത്തിന്‌ 10000 പേർക്ക് കൂടി കിട്ടേണ്ട തൊഴിൽ നഷ്ടമാകാൻ ഉമ്മൻ ചാണ്ടിയും കുഞ്ഞാലി കുട്ടിയും കാരണക്കാരായി. വിഎസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 15000  തൊഴിൽ എന്നുള്ളത് 2011 ഇൽ വിഎസ് പുറത്തു പോകുമ്പോൾ 50000  പേര് ജോലി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ ടി പാർക്ക് ആയി മാറി  ടെക്നോപാർക്ക്. 

കൊച്ചി  ഇൻഫോ പാർക്കിലെ  വൻ വികസനം: 

ഏറ്റവും  കൂടുതൽ അടിസ്ഥാന  സൗകര്യ വികസനം ഇൻഫോ പാർക്കിൽ  നടന്നത് 2006 - 2011 കാലത്താണ്. സ്മാർട്ട്‌ സിറ്റി യെ  പ്രോമോട്ട് ചെയ്യാൻ വേണ്ടി ഇൻഫോ പാർക്കിനെ തഴയുന്ന നിലപാട്  ആയിരുന്നു മുൻ യുഡിഎഫ് സര്‍ക്കാർ സ്വീകരിച്ചിരുന്നത്. സ്മാർട്ട്‌ സിറ്റി ക്ക് വേണ്ടി കാത്ത് നിൽക്കാതെ ഇൻഫോ പാർക്കിൽ സര്‍ക്കാർ തലത്തിലും സ്വകാര്യ തലത്തിലും മൊത്തം 10 ലക്ഷം സ്കൊയർ ഫീറ്റ് വരുന്ന നിരവധി ഐ ടി സ്ഥാപങ്ങൾക്ക് പ്രവർത്തിക്കാൻ ബിൽഡിംഗ്‌ പണി തുടങ്ങുകയും  പൂർത്തീകരിക്കുകയും ചെയ്തു. ഇത് കൂടാതെ ഇൻഫോ പാർക്കിന്റെ രണ്ടാം ഘട്ടം വികസനത്തിന്‌ 180 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു അവിടെ അടിസ്ഥാന സൗകര്യം ഒരുക്കി.  5 ലക്ഷം സ്കൊയർ ഫീറ്റ് ഉള്ള ബിപിഓ ബിൽഡിംഗ്‌ പണി തുടങ്ങാൻ വേണ്ട എല്ലാ അനുമതിയും നേടിയെടുത്തു. 15 ഏക്കര്‍ ഭൂമി വമ്പൻ ഐ ടി കമ്പനിയായ  കോഗ്നിസെന്റിന്  (Cognizant ) കൈമാറി. 10000 പേർക്ക് വർക്ക് ചെയ്യാൻ പറ്റുന്ന സോഫ്റ്റ്‌വെയർ  കാമ്പസ് പണി അവർ തുടങ്ങി. ഇൻഫോ പാർക്കിലേക്ക് എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വേണ്ടി കാക്കനാട് - ഇൻഫോപാർക് എക്സ്പ്രസ്സ്‌ ഹൈവേ [4 വരി പാത ] പണി കഴിപ്പിച്ചത് അതേ കാലഘട്ടത്തിലാണ്. വി.എസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 2200 പേർക്ക് മാത്രമായിരുന്നു ഇൻഫോപാർക്കിൽ തൊഴിൽ ഉണ്ടായിരുന്നത് . 2011 ൽ വിഎസ് പുറത്തു പോകുമ്പോൾ 16000 പേർ ജോലി ചെയ്യുന്ന വലിയ ഐ ടി പാർക്ക് ആയി കൊച്ചി ഇൻഫോപാർക്ക് മാറിയിരുന്നു .    

സ്മാർട്ട്‌ സിറ്റി : 

ഉമ്മൻ ചാണ്ടി  സർക്കാർ ഉണ്ടാക്കിയ ഉടമ്പടി വ്യവസ്ഥകൾ  സംസ്ഥാനത്തിന്റെ ഐ ടി വികസനത്തിന്‌ ഏറ്റവും ദോഷം ഉണ്ടാക്കുന്നതായിരുന്നു . ആലപ്പുഴ മുതൽ കോഴിക്കോട് വരെ വേറെ ഒരു  സർകാർ /സ്വകാര്യ ഐ ടി പാർക്കുകളും പാടില്ല എന്ന വിവാദ ഉടമ്പടി വ്യവസ്ഥ വി.എസ് എടുത്തു മാറ്റി. വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി 50% നിന്നും 70% ആക്കി  മാറ്റി . മൊത്തം തൊഴിൽ എന്നത് 3 ഇരട്ടിയോളമാക്കി ഉയർത്തി. കടമ്പയാർ പുഴയ്ക്കു രണ്ടു വശമുള്ള ഭൂമിക്കു ഒറ്റ SEZ എന്ന Teecom ആവശ്യം യു പി എ യുടെ നിയത്രണത്തിലുള്ള  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നീട്ടി കൊണ്ട് പോയതിനാൽ സ്മാർട്ട്‌ സിറ്റി നിർമ്മാണം ഏറെ വൈകി. ഇപ്പോൾ കഴിഞ്ഞ നാലര കൊല്ലമായി യുഡി എഫ് ഭരണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ  ഒച്ചിന്റെ വേഗത്തിൽ ആണ് മുന്നോട്ടു പോയത്. കേരളത്തിലെ ഏറ്റവും ചെറിയ ഐ ടി പാർക്കിന്റെ മാത്രം വലിപ്പമുള്ള കെട്ടിടം നാലര കൊല്ലമായിട്ടും പണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല  എന്നത് ദുഖകരം ആണ്!   

തൃശൂർ  കൊരട്ടി   ഇൻഫോ പാർക്ക് :

കേരളാ വ്യാപകമായി ഐ ടി വികസനം എന്ന നയത്തിന് പകരം തലസ്ഥാന  നഗരത്തിൽ മാത്രം കേന്ദ്രീകരിച്ച രീതി തന്നെ ആണ് വി എസിന്  മുന്നേ ഉള്ള ഐ ടി മന്ത്രിമാർ പിന്തുടർന്നിരുന്നത്. ഇത് മാറ്റി സംസ്ഥാനം  മുഴുവൻ ഐ ടി വികസനം എന്ന ആശയം കൊണ്ട് വന്നത് വിഎസ് ആണ്. ഇതിന്റെ അടിസ്ഥാനത്തിൽ  ആണ് കൊരട്ടി ഇൻഫോ പാർക്ക് തുടങ്ങിയത്. അതിന്റെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വിഎസ്ന്റെ കാലത്ത് തുടങ്ങുകയും പൂര്തീകരിക്കുകയും ചെയ്തു. ആരംഭകാലത്തു   തന്നെ 1000 പേർക്ക് തൊഴിൽ ലഭിച്ച അവിടെ ഇപ്പോൾ 2000 പേർ ജോലി ചെയ്യുന്നു 

പുതുതായി  ആലപുഴ ചേർത്തല   ഇൻഫോ പാർക്ക് : 

കൊരട്ടി പാർക്ക്  പോലെ തന്നെ സ്ഥലം ഏറ്റെടുക്കലും നിർമ്മാണവും വിഎസ്ന്റെ കാലത്ത് തുടങ്ങുകയും പൂർത്തീകരിക്കുകയും ചെയ്ത മറ്റൊരു ഐടി പാർക്കാണ് ചേർത്തല  ഇൻഫോ പാർക്ക്. ഇവിടെ ഇപ്പോൾ ആയിരത്തിലധികം പേർ ജോലി ചെയ്യുന്നു

കൊല്ലം കുണ്ടറ  ടെക്നോ പാർക്ക്

തിരുവന്തപുരം  ടെക്നോപാർക്കിന്റെ  ഉപ പാർക്ക് ആയി തുടങ്ങിയ ഈ പാർക്കിന്റെ പണിയും വിഎസ്ന്റെ കാലത്ത് തന്നെ 90% പൂർത്തീകരിച്ചിരുന്നു. എന്നാൽ യു ഡി എഫ് സർക്കാർ  ഇടതു ശക്തി കേന്ദ്രമായ കൊല്ലത്തോട് പൊതുവെ കാണിച്ച അനീതി പോലെ തന്നെ കുണ്ടറ ടെക്നോ പാർക്കിനേയും അവഗണിച്ചു. ഇപ്പോൾ കുറച്ചു കമ്പനികൾ മാത്രമാണ് ഇവിടയൂള്ളത്     

കോഴിക്കോട് സൈബർ പാർക്ക്: 

കൊച്ചിക്കും തിരുവനതപുരത്തിനും ഒപ്പം  കേരളത്തിലെ പ്രമുഖ ഐടി കേന്ദ്രമായി കോഴിക്കോട് പട്ടണത്തെ  ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആണ് രണ്ടു ഐ ടി [സൈബർ] പാർക്കുകൾ  കോഴിക്കോട് തുടങ്ങാൻ വേണ്ടി സ്ഥലം ഏറ്റെടുക്കുകയും പണി ആരംഭിക്കുകയും ചെയ്തത് . ഇതിൽ  ഒന്ന് രാജ്യത്തെ ആദ്യ സഹകരണ ഐ ടി പാർക്ക് കൂടിയാണ്. യു ഡി എഫ് സർക്കാർ ഈ പാർക്കുകൾക്ക്   വേണ്ടി ഒരു കാര്യവും ചെയ്യാഞ്ഞത് കാരണം അവയ്ക്ക് കഴിഞ്ഞ നാലര കൊല്ലമായി ഏറെ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല .

ഓപ്പണ്‍ സോഴ്സ്  [ഫ്രീ ] സോഫ്റ്റ്‌വെയർ: 

രാജ്യത്തെ  എല്ലാ സംസ്ഥാന സർക്കാരുകളും മൈക്രോ സോഫ്റ്റ്‌ പോലുള്ള വമ്പൻ കമ്പനികളുടെ സോഫ്റ്റ്‌വെയർ ആണ് സർക്കാർ അപ്പ്ളികേഷന്  വേണ്ടി ഉപയോഗിച്ച് വന്നത്. കോടിക്കണക്കിനു രൂപയാണ് ലൈസന്‍സ് ഫീ ആയി അവർക്ക് നല്കി കൊണ്ടിരുന്നത്. ഇത് കേരളത്തിലെ  സർക്കാരുകളും ഇതേ നയം തന്നെയാണ് തുടർന്ന് വന്നിരുന്നത് . വിഎസ് സർക്കാർ ഈ നയം മാറ്റി, ഓപ്പണ്‍ സോഴ്‌സ് [ ഫ്രീ - Open Source ]   സോഫ്റ്റ്‌വെയർ സർക്കാർ ആപ്ലിക്കേഷന് വേണ്ടി ഉപയോഗിച്ച് തുടങ്ങി. ഇത് മൂലം കേരള സര്ക്കാർ ലൈസൻസ് ഫീസ് ഇനത്തിൽ ഇന്ന് കൊടിക്കണക്കിനു രൂപ  ലാഭിക്കുന്നു. രാജ്യത്താകെ ഈ സംരംഭം കേരളത്തിൽ ആണ് ആദ്യം തുടങ്ങിയത്. ഈ സംരംഭത്തെ ലോക പ്രശസ്‌ത സോഫ്റ്റ്‌വെയർ വിദഗ്ദ്ധനും Free Software Foundation  ന്റെ സ്ഥാപകനും ആയ Richard Stallman ഏറെ പ്രശംസികുകയും വി എസിനെ നേരിട്ട് കണ്ടു അഭിനന്ദിക്കുകയും ചെയ്തു.       

കണ്ണൂർ  ഐ ടി പാർക്ക് :  

സ്ഥലം ഏറ്റെടുക്കൽ  വിഎസ്ന്റെ കാലത്ത് തുടങ്ങിയെങ്കിലും  യു ഡി എഫ് സർക്കാർ കണ്ണൂർ ഐ ടി പാർക്കിനെ പാടെ അവഗണിച്ചു. ഇപ്പോൾ ഒരു വികസനവും കണ്ണൂർ  ഐ ടി പാർക്കിൽ നടക്കുന്നില്ല. കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലും ഐ ടി പാർക്ക് തുടങ്ങാൻ  പ്ലാൻ ഉണ്ടായിരുന്നെങ്കിലും യു ഡി എഫ് ഭരിച്ച ജില്ല പഞ്ചായത്തുകൾ സമയത്ത് സ്ഥലം ഏറ്റെടുത്തു നൽകിയില്ല. 

സോഫ്റ്റ് വയർ കയറ്റുമതിയിൽ വൻ കുതിപ്പ്

 സോഫ്റ്റ്‌വെയർ  കയറ്റുമതിയിൽ വൻ വർദ്ധനയാണ് 2006-2011 കാലയളവിൽ  ഉണ്ടായതു 2004 -2005 കാലത്ത് 50% എന്നുള്ളത് 2007-2008  കാലത്തും 325% 2008 -2009 കാലത്തും 380% ആയി ഉയർന്നു. യുഡിഎഫ് ഭരണത്തിൽ  അത് വീണ്ടും കുറഞ്ഞു അൻപതു ശതമാനത്തിനു താഴെ ആയിട്ടുണ്ട്. സോഫ്റ്റ്‌വെയർ കയറ്റുമതി മൂലം  സർക്കാരിന് ലഭിക്കുമായിരുന്ന വൻ നികുതി വരുമാനം ഇപ്പോൾ ഏറെ കുറഞ്ഞു പോകുകയും ചെയ്തു 

ടെക്നോലോഡ്ജു

വിഎസ്  ആരംഭിച്ച മറ്റൊരു  വിപ്ലവകരമായ ഐടി പദ്ധതി  ആയിരുന്നു നാട്ടിൻ പുറങ്ങളിലും ചെറു പട്ടണങ്ങളിലും ആരംഭിച്ച  ടെക്നോലോഡ്ജുകൾ. ചെറിയ കാൾ സെന്റർ എന്ന രീതിയിലാണ്‌ ഇവ തുടങ്ങിയത്. കേരളത്തിനകത്തെ  മലയാളത്തിൽ കസ്റ്റമർ  സപ്പോർട്ട് ചെയ്യുന്ന കമ്പനികൾക്ക് . [ഉദാഹരണം മൊബൈൽ കമ്പനികൾ]   വേണ്ടിയാണ് ഇത് പ്രത്യകം തുടങ്ങിയത്. ഇത് മൂലം ചെറിയ പട്ടണങ്ങളിൽ  തൊഴിൽ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം എന്നാൽ യു ഡി എഫ് സർക്കാർ ഈ സംരംഭം മുന്നോട്ട്  കൊണ്ട് പോയില്ല.

ഐ ടി @  സ്കൂൾ പദ്ധതി : 

ഏറെ പ്രശംസ  കേട്ട മറ്റൊരു പദ്ധതിയാണ് സ്കൂളുകളിൽ കമ്പ്യൂട്ടർ പഠനത്തിനു  വേണ്ട ഐ ടി @ സ്കൂൾ പദ്ധതി . ഇന്ത്യയില ആദ്യമായാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്യപ്പെടുന്നത് .വലിയ പശ്ചാത്തല സൗകര്യങ്ങൾ  ഉള്ള സ്വകാര്യ സ്കൂളുകൾക്ക് കമ്പ്യൂട്ടർ പഠനത്തിനു വേണ്ടി . 2000 ത്തിൽ തുടങ്ങിയ ഈ പദ്ധതി വിഎസ് സര്ക്കാർ ആണ് കേരളമാകെ  വ്യാപിപ്പിക്കാൻ നടപടി സ്വീകരിച്ചത് .  

ഐ ടി  ഫിനിഷിംഗ് സ്കൂൾ : 

പ്രൊഫ ഷണൽ കോളേജിൽ  നിന്നും പഠനം പൂർത്തിയാക്കുന്ന  കുട്ടികൾക്ക് കമ്പനികളിൽ ജോലി ചെയ്യത്തക്ക  വിധം പരിശീലനം നല്കുന്ന പദ്ധതി ആണ്. ഇതും ഏറെ പ്രശംസ  കേട്ട മറ്റൊരു പദ്ധതിയാണ്. യു ഡി എഫ് സർക്കാർ ഇത് നടപ്പാക്കാൻ   ഒന്നും ചെയ്യാതിരുന്നതിനാൽ ഇപ്പോൾ ഈ പദ്ധതിയും സമ്പൂര്ണ പരാജയം ആയി 

കേരളത്തിലെ ഐ  ടി വികസനത്തിന്‌ വി.എസിന്റെ സംഭാവന

വിഎസ്  സർക്കാർ  ഐ ടി പദ്ധതികളും  പാർക്കുകളും വികസിപ്പിച്ചു മുന്നേറിയപ്പോൾ  യു ഡി എഫ് സര്‍ക്കാർ വെറുതെ കുത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ നാലര കൊല്ലത്തിനുള്ളിൽ  ഒറ്റ നല്ല സോഫ്റ്റ്‌വെയർ കമ്പനി പോലും കേരളത്തിൽ വന്നില്ല എന്ന് മാത്രമല്ല വിഎസ് സര്കരിന്റെ കാലത്ത്  പ്രഖ്യാപിച്ച ഇൻഫോസിസിന്റെ തിരുവനതപുരത്തെ രണ്ടാമത് സോഫ്റ്റ്‌വെയർ കേന്ദ്രം 2014 ഇൽ യു ഡി എഫ് സര്ക്കാരിന്റെ  നിഷ്ക്രിയത്വം കാരണം അവർ വേണ്ടെന്ന് വച്ച് പോകുകയും ചെയ്തു അതായതു ഇന്ഫോസിസ് വിഭാവനം ചെയ്ത 10000 പേർക്ക് തൊഴിൽ  നല്കുന്ന സ്ഥാപനം ആണ് കേരളത്തിന്‌ നഷ്ടമായത്. ഇവരാണ് വികസനം വികസനം എന്ന് പറഞ്ഞു ഇപ്പോൾ പുലമ്പുന്നത്.

https://www.facebook.com/VSAchuthananthan/photos/a.177958395617176/959893637423644/?type=3

Friday, May 29, 2020

കോവിഡ്-19 എവിടെ നിന്ന് വന്നു?


കൊറോണ വൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം.

2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, “അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.”

അടുത്ത കാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, “അടുത്ത വലിയ ഒന്നായി ഇത് മാറുമോ?” എന്ന് വിദഗ്ദ്ധര്‍ക്ക് എപ്പോഴും അത്ഭുതമാണ്. അടുത്ത വലിയ ഒന്ന് എന്നാല്‍ “ഭൂമി മൊത്തം പരക്കുന്ന ഒരു കൊലപാതകപരമായ മഹാമാരി. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത്. 1918-19 ലെ സ്പാനിഷ് പനിപോലുള്ളത്. AIDS സാവധാനമായിരുന്നു പ്രവര്‍ത്തിച്ചത്. അന്ന് ശാസ്ത്രവും പൊതുആരോഗ്യവും, ഭാഗ്യവും അതിവേഗം അതിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ 2003 ല്‍ സാര്‍സ് ചെയ്തത് പോലെ.”

ഈ എല്ലാ രോഗാണുബാധയും മൃഗങ്ങളില്‍ നിന്ന് വരുന്നു എന്നത് ആദ്യം ഇത് അത്ഭുതമായി തോന്നാം. പക്ഷെ വേറെ എവിടെനിന്ന് അത് വരാനാ? വൈറസ് ശൂന്യാകാശത്ത് നിന്ന് വരില്ല. ഒരു പഠനം പറയുന്നത് മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളില്‍ 58% വും zoonotic ആണ്. മറ്റൊരു പഠനം പറയുന്നു അടുത്തകാലത്തുണ്ടായ zoonotic രോഗങ്ങളില്‍ 72% വന്നത് വന്യജീവികളില്‍ നിന്നാണെന്ന്. എബോള, Marburg, HIV മുതല്‍ പനികള്‍, West Nile virus, monkeypox, SARS വരെ എല്ലാം മൃഗങ്ങളിലാണ് തുടങ്ങിയത്.

ഇനി ഈ നിമിഷത്തെ ചോദ്യം: എങ്ങനെയാണ് ഈ രോഗാണുക്കള്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരില്‍ എത്തുന്നു? മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണത്. എന്തുകൊണ്ടാണ് ഈ പകര്‍ച്ചവ്യാധികള്‍ ഇടക്കിടെ ഉണ്ടാകുന്നത്?

നാം വന്യജീവികളുമായി ഇടപെടുന്നു, അവ ജീവിക്കുന്ന അവയുടെ ആവസവ്യവസ്ഥയെ അഭൂതപൂര്‍വ്വമായി നാം നശിപ്പിക്കുന്നു.

മനുഷ്യര്‍ ഭ്രാന്തരായ കൊള്ളകാകാരായി. ശ്രദ്ധയില്ലാത്ത അനാധമാക്കലിലൂടെ നാം പ്രകൃതി നശിപ്പിക്കുന്നു. തീര്‍ച്ചയായും നാം പ്രകൃതിയുടെ ഭാഗമാണ്. അത് നമ്മുടെ വീട് കൂടിയാണ്. എന്നാല്‍ ഭൂമിയിലെ മറ്റ് സ്പീഷീസുകളുമായി ചേര്‍ന്നുള്ള ഒരു സഹജീവനത്തില്‍ നിന്ന് വഴിമാറിയിരിക്കുകയാണ്. ഒരു ഉദാഹരണം പറയാം. ക്യാനഡയുടെ തീരപ്രദേശത്തെ First Nations, 13,000 വര്‍ഷത്തെ ആവാസത്തില്‍ അവര്‍ ജീവിച്ച കാടിനെ വിപുലമാക്കുകയാണ് ചെയ്തത്. നാം നമ്മുടെ വരിയിലൂടെയല്ല പോകുന്നത്.

മനുഷ്യനും വന്യജീവികളും തമ്മില്‍ വിവിധ തരത്തില്‌ ബന്ധപ്പെടുമ്പോഴാണ് Zoonotic രോഗങ്ങളുണ്ടാകുന്നത്. വന്യജീവികളെ വില്‍ക്കുന്ന ജീവനുള്ള മൃഗ കമ്പോളത്തില്‍ മനുഷ്യനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണവൈറസ് കോവിഡ്-19 വന്നത് എന്ന് മിക്ക വിദഗ്ദ്ധരും അംഗീകരിക്കുന്നു.

മോഡിയുടെ കാലതത് ചതിച്ച ബാങ്കുകള്‍


2018-19 കാലത്ത് റിപ്പോര്‍‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളില്‍ 90.2% തുകയും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്തിന്റേയും ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റേയും ഒരു പൊതു സ്വഭാവം ബാങ്ക് തട്ടിപ്പുകളാണ്. Reserve Bank of Indiaയുടെ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 ല്‍ ബാങ്ക് തട്ടിപ്പിലകപ്പെട്ടത് Rs 71,542.93 കോടി രൂപയാണ്. 2017-18 കാലത്ത് അത് Rs 41,167.04 കോടി രൂപയായിരുന്നു. തട്ടിപ്പിന് 73.8% വര്‍ദ്ധനവുണ്ടായിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് മുമ്പ് 2013-14 ല്‍ അത് Rs 10,170.81 കോടി രൂപയായിരുന്നു. അതിപ്പോള്‍ 7 മടങ്ങാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

തട്ടിപ്പുകളുടെ വാര്‍ഷിക കണക്ക് നോക്കൂ. 2018-19 കാലത്ത് ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 6,801 തട്ടിപ്പ് കേസുകളാണ്. 2017-18 ല്‍ 5,916 കേസുകളും, 2016-17 ല്‍ 5,076 കേസുകളും, 2015-16 ല്‍ 4,693 കേസുകളും, 2014-15 ല്‍ 4,639 കേസുകളും, 2013-14 ല്‍ 4,306 കേസുകളുമാണ്. തട്ടിപ്പുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കുന്നത് ഇപ്പോഴത്തെ ബാങ്കിങ് സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മ മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളോട് സര്‍ക്കാരിനുള്ള മേല്‍നോട്ടത്തേയും വ്യക്തമാക്കുന്നതാണ്.

RBI പ്രകാരം, ബാങ്ക് കൂട്ടങ്ങളില്‍ പൊതുമേഖല ബാങ്കുകള്‍ (PSBs)ക്കാണ് വായ്പയുടെ കാര്യത്തിലെ വലിയ കമ്പോള പങ്ക്. അവിടെയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. 2018-19 കാലത്തെ തട്ടിപ്പുകളുടെ തുകയുടെ 90.2% വും നടന്നത് അവിടെയായിരുന്നു. അതിന് പിറകെയാണ് സ്വകാര്യമേഖല ബാങ്കുകളും (7.7%) വിദേശ ബാങ്കുകളും. (1.3%). തട്ടിപ്പുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ PSBs ല്‍ 55.4% ഉം സ്വകാര്യ ബാങ്കുകളില്‍ 30.7% ഉം വിദേശ ബാങ്കുകളില്‍ 11.2% ഉം നടന്നു.

പൊതുമേഖല ബാങ്കുകള്‍ എന്തു കൊണ്ട് തട്ടിപ്പില്‍ പെടുന്നു എന്നതില്‍ സര്‍ക്കാരിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വായ്പകളുടെ disbursal ന്റെ കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ സമ്മര്‍ദ്ദം ഇവക്ക് മേലുണ്ടാകുന്നതാണ് ഒരു കാരണം. അത് non-performing assets (NPAs) ഉം ബാങ്ക് തട്ടിപ്പും വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു.

സംഭവം നടക്കുന്ന ദിവസവും ബാങ്ക് അത് കണ്ടെത്തുന്നതും തമ്മില്‍ ശരാശരി 22 മാസങ്ങളുടെ വ്യത്യാസം ഉണ്ടായിരിക്കും എന്ന് കൂടുതലായി RBI പറയുന്നു. എന്നാല്‍ Rs 100 കോടി രൂപക്ക് മുകളിലുള്ള വലിയ തട്ടിപ്പുകളുടെ കാര്യത്തില്‍ ആ വ്യത്യാസം 55 മാസങ്ങളാണ്. 2018-19 കാലത്ത് Rs 52,200 കോടി രൂപയുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ബാങ്ക് തട്ടിപ്പുകളോടൊപ്പം പൊതുജനങ്ങളുടെ പണത്തിന്റെ ചിലവലില്‍ അറിഞ്ഞുകൊണ്ട് തിരിച്ചടവ് നടത്താതെ NPAs എഴുതിത്തള്ളുന്നത്, മോഡിയുടെ കാലത്ത് ബാങ്കിങ് മേഖല ഏറ്റവും മോശമായിരുന്നു എന്ന് കാണിച്ച് തരുന്നു.

മോഡിയുടെ ആദ്യത്തെ ഭരണകാലമായ 2014 – 2018 കാലത്ത് ബാങ്കുകള്‍ എഴുതിത്തള്ളിയ ചീത്ത വായ്പകള്‍ (NPAs) ഞെട്ടിക്കുന്ന Rs.5.56 ലക്ഷം കോടി രൂപയുടേതാണ്. RTI അപേക്ഷയില്‍ RBIയുടെ മറുപടിയിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. 2008 – 2018 കാലത്ത് മൊത്തം എഴുതിത്തള്ളിയ വായ്പകളുടെ(Rs 7 ലക്ഷം കോടി) അഞ്ചില്‍ നാലാണിത്. ‘എഴുതിത്തള്ളല്‍’ എന്നാല്‍ തിരിച്ചടക്കാത്ത ബാങ്ക് വായ്പകള്‍ തിരിച്ചടവില്ലാത്ത കടം എന്ന പേരിലാക്കുന്നു. ഉദാഹരണത്തിന് മാര്‍ച്ച് 2018 ന്റെ അവസാനം വരെ NPAs ന്റെ മൊത്തം തുക Rs 10.3 ലക്ഷം കോടി രൂപയ ആയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് 2018-19 ല്‍ അതില്‍ നിന്ന് റിക്കോഡായ Rs 2.54 ലക്ഷം കോടി രൂപയുടെ മോശം വായ്പകള്‍ എഴുതി തള്ളിയതോടെ മൊത്തം തുക Rs 9.34 ലക്ഷം കോടി രൂപ ആയി.

തന്നിഷ്ടത്തോടെ കടം തിരിച്ചടക്കാത്തവരുടെ വര്‍ദ്ധനവും അവരുടെ തട്ടിപ്പ് പുറത്ത് വരുമ്പോള്‍ പെട്ടെന്നുള്ള അപ്രത്യക്ഷമാകലും മോഡിയുടെ കാലത്തെ ബാങ്കിങ് സംവിധാനത്തെ ബാധിക്കുന്നു. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവരുടെ മൊത്തം എണ്ണം 60% വര്‍ദ്ധിച്ച് മാര്‍ച്ച് 2019 ന്റെ അവസാനത്തില്‍ 8,582 ആയി. 2015 ല്‍ അത് 5,349 ആയിരുന്നു. പാര്‍ളമെന്റില്‍ ധനകാര്യ വകുപ്പ് കൊടുത്ത വിവരത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. തന്നിഷ്ടപ്രകാരമുള്ള കടം തിരിച്ചടക്കാത്തവര്‍ മൊത്തത്തില്‍ ബാങ്കുകള്‍ക്ക് Rs.1.55 ലക്ഷം കോടി രൂപ കൊടുക്കാനുണ്ട്. സര്‍ക്കാര്‍ ഇതുവരെ ഏകദേശം Rs 7,600 കോടി രൂപ അവരില്‍ നിന്ന് പിടിച്ചെടുത്തു.

ജനങ്ങളുടെ പണം മോഷ്ടിക്കുന്നത് മാത്രമല്ല സര്‍ക്കാരിന്റേയും RBI യുടേയും ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയും കൂടിയാണ് മുകളില്‍ കൊടുത്തിരിക്കുന്ന സംഖ്യകള്‍ സൂചിപ്പിക്കുന്നത്.