കൊറോണ വൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം.
2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, “അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.”
അടുത്ത കാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, “അടുത്ത വലിയ ഒന്നായി ഇത് മാറുമോ?” എന്ന് വിദഗ്ദ്ധര്‍ക്ക് എപ്പോഴും അത്ഭുതമാണ്. അടുത്ത വലിയ ഒന്ന് എന്നാല്‍ “ഭൂമി മൊത്തം പരക്കുന്ന ഒരു കൊലപാതകപരമായ മഹാമാരി. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത്. 1918-19 ലെ സ്പാനിഷ് പനിപോലുള്ളത്. AIDS സാവധാനമായിരുന്നു പ്രവര്‍ത്തിച്ചത്. അന്ന് ശാസ്ത്രവും പൊതുആരോഗ്യവും, ഭാഗ്യവും അതിവേഗം അതിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ 2003 ല്‍ സാര്‍സ് ചെയ്തത് പോലെ.”
ഈ എല്ലാ രോഗാണുബാധയും മൃഗങ്ങളില്‍ നിന്ന് വരുന്നു എന്നത് ആദ്യം ഇത് അത്ഭുതമായി തോന്നാം. പക്ഷെ വേറെ എവിടെനിന്ന് അത് വരാനാ? വൈറസ് ശൂന്യാകാശത്ത് നിന്ന് വരില്ല. ഒരു പഠനം പറയുന്നത് മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളില്‍ 58% വും zoonotic ആണ്. മറ്റൊരു പഠനം പറയുന്നു അടുത്തകാലത്തുണ്ടായ zoonotic രോഗങ്ങളില്‍ 72% വന്നത് വന്യജീവികളില്‍ നിന്നാണെന്ന്. എബോള, Marburg, HIV മുതല്‍ പനികള്‍, West Nile virus, monkeypox, SARS വരെ എല്ലാം മൃഗങ്ങളിലാണ് തുടങ്ങിയത്.
ഇനി ഈ നിമിഷത്തെ ചോദ്യം: എങ്ങനെയാണ് ഈ രോഗാണുക്കള്‍ വന്യജീവികളില്‍ നിന്ന് മനുഷ്യരില്‍ എത്തുന്നു? മനുഷ്യരും വന്യ ജീവികളും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണത്. എന്തുകൊണ്ടാണ് ഈ പകര്‍ച്ചവ്യാധികള്‍ ഇടക്കിടെ ഉണ്ടാകുന്നത്?
നാം വന്യജീവികളുമായി ഇടപെടുന്നു, അവ ജീവിക്കുന്ന അവയുടെ ആവസവ്യവസ്ഥയെ അഭൂതപൂര്‍വ്വമായി നാം നശിപ്പിക്കുന്നു.
മനുഷ്യര്‍ ഭ്രാന്തരായ കൊള്ളകാകാരായി. ശ്രദ്ധയില്ലാത്ത അനാധമാക്കലിലൂടെ നാം പ്രകൃതി നശിപ്പിക്കുന്നു. തീര്‍ച്ചയായും നാം പ്രകൃതിയുടെ ഭാഗമാണ്. അത് നമ്മുടെ വീട് കൂടിയാണ്. എന്നാല്‍ ഭൂമിയിലെ മറ്റ് സ്പീഷീസുകളുമായി ചേര്‍ന്നുള്ള ഒരു സഹജീവനത്തില്‍ നിന്ന് വഴിമാറിയിരിക്കുകയാണ്. ഒരു ഉദാഹരണം പറയാം. ക്യാനഡയുടെ തീരപ്രദേശത്തെ First Nations, 13,000 വര്‍ഷത്തെ ആവാസത്തില്‍ അവര്‍ ജീവിച്ച കാടിനെ വിപുലമാക്കുകയാണ് ചെയ്തത്. നാം നമ്മുടെ വരിയിലൂടെയല്ല പോകുന്നത്.
മനുഷ്യനും വന്യജീവികളും തമ്മില്‍ വിവിധ തരത്തില് ബന്ധപ്പെടുമ്പോഴാണ് Zoonotic രോഗങ്ങളുണ്ടാകുന്നത്. വന്യജീവികളെ വില്‍ക്കുന്ന ജീവനുള്ള മൃഗ കമ്പോളത്തില്‍ മനുഷ്യനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കൊറോണവൈറസ് കോവിഡ്-19 വന്നത് എന്ന് മിക്ക വിദഗ്ദ്ധരും അംഗീകരിക്കുന്നു.
No comments:
Post a Comment