212 രാജ്യങ്ങളിലെ 40 ലക്ഷം ആളുകളെ കൊറോണവൈറസ് SARS-Cov-2 ഉണ്ടാക്കുന്ന COVID-19 ബാധിച്ചു. അതില്‍ 2.72 ലക്ഷം ആളുകള്‍ മരിച്ചു. സാമ്പത്തികവും സാമൂഹികവുമായ ആഘാതം ഈ മഹാമാരിയുണ്ടാക്കുന്ന ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ചുള്ള ദൈനംദിന വാര്‍ത്തകളുടെ കുത്തൊഴുക്ക് ഉണ്ടായിട്ടും, അണുബാധക്കെതിരെ പ്രവര്‍ത്തിക്കു എന്ന ധര്‍മ്മമുള്ള നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ അമിതമായ പ്രതിപ്രവര്‍ത്തനത്താലാണ് കോവിഡ്-19 നമ്മെ കൊല്ലുന്നതെന്ന് കുറച്ച് പേര്‍ക്കെ അറിയുകയുള്ളു എന്നതാണ് വിരോധാഭാസം.
epidemiology, disease pathway, ലക്ഷണങ്ങള്‍, പരിശോധനകള്‍, തീവൃ കോവിഡ്-19 ന്റെ ഇപ്പോഴത്തെ ചികില്‍സ തുടങ്ങിയവ Zunyi Medical University യിലെ ഗവേഷകര്‍ അവലോകനം ചെയ്യുന്ന, വിദഗ്ദ്ധരല്ലാത്തവര്‍ക്കു വേണ്ടിയും കൂടി എഴുതിയ പുതിയ പ്രബന്ധം Frontiers ല്‍ Public Health ല്‍ വന്നു. രോഗത്തിന്റെ വളര്‍ച്ചയില്‍ പ്രതിരോധവ്യവസ്ഥയിലെ മാരകമാകാന്‍ സാദ്ധ്യതയുള്ള ഒരു അമിതപ്രതിപ്രവര്‍ത്തനത്തിന്റെ പ്രധാന പങ്കിനെ അവര്‍ എടുത്തു പറഞ്ഞു.
വായൂ നാളിയിലെ വൈറസ് ബാധയെക്കുറിച്ചും, വിവിധ ആന്തരിക കോശങ്ങള്‍, ഗുതരമായ കേസുകളിലെ പ്രതിരോധവ്യവസ്ഥയുടെ “cytokine storm” ഓടുകൂടിയ അമിതപ്രവര്‍ത്തനം എന്നിവയെ അവര്‍ പടിപടിയായി വിശദീകരിക്കുന്നു. ധവള രക്താണുക്കളുടെ അമിതമായ പ്രവര്‍ത്തനമാണ് ഈ കൊടുംകാറ്റ്. അത് വളരെ കൂടുതല്‍ cytokines നെ രക്തത്തിലേക്ക് വിടുന്നു. inflammation-stimulating തന്‍മാത്രയാണത്.
SARS ഉം MERS ഉം ബാധിച്ചതിന് ശേഷം സംഭവിച്ചത് പോയാണിത്. ഗൌരവകരമായ കോവിഡ്-19 ബാധിച്ച രോഗികളില്‍ cytokine storm syndrome ഉണ്ടെത്ത് ഡാറ്റകളും കാണിക്കുന്നു. lymphocytes, neutrophils പോലുള്ള പ്രതിരോധ കോശങ്ങളെ അതിവേഗത്തില്‍ വര്‍ദ്ധിക്കുന്ന ഈ cytokines ആകര്‍ഷിക്കുന്നു. ശ്വാസകോശ tissueയിലേക് ഇവയുടെ ഒരു കടന്നുകയറ്റം ഉണ്ടാകുന്നു. അത് ശ്വാസകോശത്തിന് മുറിവുകളുണ്ടാക്കുന്നു.
cytokine കൊടുംകാറ്റ് അവസാനം വലിയ പനിയും, രക്ഷക്കുഴലുകളില്‍ നിന്ന് ചോര്‍ച്ചയും, ശരീരത്തിനകത്ത് രക്തം കട്ടപിടിക്കുകയും, രക്തസമ്മര്‍ദ്ദം വളരെ താഴുകയും, ഓക്സിന്റെ അളവ് കുറയുകയും അതുവഴി രക്തത്തിന് അമ്ലത്വം കൂടുകയും, ശ്വാസകോശത്തില്‍ ദ്രവങ്ങള്‍ (“pleural effusion”) കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നു.
ആരോഗ്യമുള്ള കോശങ്ങളേയും ആക്രമിക്കുകയും നശിപ്പിക്കാനും ധവള കോശങ്ങള്‍ക്ക് തെറ്റായ നിര്‍ദ്ദേശം കിട്ടും. അത് ശ്വാസകോശം, ഹൃദയം, കരള്‍, കുടല്‍, വൃക്ക, ലൈംഗികാവയവങ്ങള്‍ (Multiple Organ Dysfunction Syndrome, MODS) ഒക്കെ തകരാറിലാക്കുന്നു. ഇത് കൂടുതല്‍ മോശമാകാം. അത് ശ്വാസകോശത്തെ നിര്‍ത്തും (Acute Respiratory Distress Syndrome, ARDS). hyaline സ്തരം എന്നുവിളിക്കുന്ന ഒന്ന് രൂപപ്പെടുമ്പോഴാണിത്. അത് പ്രോട്ടീന്‍ ശകലങ്ങള്‍, ചത്ത കോശങ്ങള്‍, ശ്വാസകോശ ആവരണം എന്നിവയാണ്. ഓക്സിജന്‍ സ്വീകരിക്കാന്‍ കഴിയാതെയാവുന്നു. അതിന് ശേഷം കോവിഡ്-19 കാരണമുള്ള മിക്ക മരണങ്ങളും ശ്വസന തകരാറ് മൂലമായിരിക്കും.
കോവിഡ്-19 ന് പ്രത്യേകമായി ആന്റിവൈറല്‍ മരുന്നില്ലാത്തതിനാല്‍ ചികില്‍സയുടെ ലക്ഷ്യം ലക്ഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്. മരണ നിരക്ക് കുറക്കാനായി അവയവ പ്രവര്‍ത്തനങ്ങള്‍ക്ക് തീവൃപരിചരണം കൊടുക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് രക്തം ശുദ്ധീകരിക്കാനായി കൃത്രിമമായ കരള്‍, renal replacement therapy ഉപയോഗിച്ച് രക്തത്തെ ശുദ്ധീകരിക്കുക തുടങ്ങിയവ.
ശ്വാസകോശങ്ങളുടെ പ്രവര്‍ത്തിന് സഹായമായോ പകരം വെക്കുകയോ ചെയ്യുന്ന രീതി പ്രത്യേകിച്ചും പ്രധാനപ്പെട്ടതാണ്. അകത്തോട്ട് കടന്ന് കയറാതെ മാസ്ക് വെച്ച് യാന്ത്രികമായി ശ്വാസം നല്‍കുന്നത്. ശ്വാസ നാളത്തിലേക്ക് കുഴലിട്ട് ventilation ചെയ്യുന്നത് (കഴിയുമെങ്കില്‍ Positive End Expiratory Pressure, PEEP, ഇവിടെ ventilator ഓരോ ശ്വാസത്തിന്റേയും അവസാനം അധിക സമ്മര്‍ദ്ദം കൊടുക്കുന്നു). ചൂടാക്കിയ humidified ഓക്സിജന്‍ മൂക്കിലെ കുഴലുകളില്‍ കൂടി നല്‍കുക അല്ലെങ്കില്‍ heart-lung bypass.
ദ്വിതീയ അണുബാധ തടയുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എഴുത്തുകാര്‍ ഉപസംഹരിക്കുന്നു: intestines നേയും SARS-Cov-2 ആക്രമിക്കുന്നു. അവിടെ അത് പഴുപ്പുണ്ടാക്കുകയും ചെറുകുടല്‍ പാളികളില്‍ ചോര്‍ച്ചയുണ്ടാക്കുകയും ചെയ്യുന്നു. അത് മറ്റ് രോഗാണുക്കള്‍ക്ക് കടന്നുകയറാനുള്ള അവസരം കൊടുക്കുന്നു. probiotics പോലുള്ള പോഷകങ്ങള്‍ കൊടുത്ത് അതിനെ തടയാനാകും. പോഷകങ്ങളും അമിനോ ആസിഡുകളും പ്രതിരോധ വ്യവസ്ഥയേയും കുടലിനേയും മെച്ചപ്പെടുത്തും.
രോഗലക്ഷണങ്ങള്‍ക്കെതിരായ ശക്തമായ ചികില്‍സയെ ആണ് ഇപ്പോള്‍ നാം ആശ്രയിക്കുന്നതുകൊണ്ട് ദ്വിതീയ അണുബാധക്കെതിരായ സംരക്ഷണം വളരേറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളില്‍. സ്ഥിതി കൂടുതല്‍ മോശമാകാതിരിക്കാന്‍ അത് സഹായിക്കും.
— സ്രോതസ്സ് Frontiers | May 13, 2020
No comments:
Post a Comment