Wednesday, December 20, 2023

പ്രതിരോധ സേനയിലേക്കും സംഘപരിവാർ

197l ഡിസമ്പർ 16ന് ആയിരുന്നു ഇന്ത്യ - പാകിസ്ഥാൻ യുദ്ധത്തിന് അന്ത്യം കുറിച്ചു കൊണ്ട് പാകിസ്ഥാൻ പട്ടാളം അടിയറവ് സമ്മതിച്ചത്.

അന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി ദളിതനായ ജഗജീവൻ റാം ആയിരുന്നു.

കരസേനാ മേധാവിയായിരുന്നത് പാർസിയായ ജംഷെഡ് ജി മനേക് ഷായും.

ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാണ്ടൻ്റ് പദവിയിൽ യഹൂദനായ ജെ എഫ് ആർ ജേക്കബ്ബും, കമാണ്ട് ഇൻ ചീഫ് ആയി സിഖ് കാരനായ ജഗജിത് സിംഗും ആയിരുന്നു.

ഇന്ത്യയുടെ സൈനിക മേഖല രാജ്യത്തിൻ്റെ ബഹുസ്വരതയെ എങ്ങിനെ പ്രതിനിധീകരിക്കപ്പെട്ടു എന്ന് ഈ പേരുകൾ വെളിപ്പെടുത്തുന്നുണ്ട്.

ഇനി വർത്തമാനകാലത്തിലേക്ക് വരാം:

ഇന്ത്യയുടെ പ്രതിരോധ മന്ത്രി : രാജ്നാഥ് സിംഗ്

കര സേനാ മേധാവി : മനോജ് പാണ്ഡെ

നാവിക സേനാ മേധാവി : അഡ്മിറൽ ഹരികുമാർ

വ്യോമസേനാ മേധാവി :വിവേക് ചൗധരി

ഇതോടൊപ്പം മനസ്സിലാക്കപ്പെടേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. ഇന്ത്യൻ സൈന്യത്തെ ഹിന്ദുത്വവൽക്കരിക്കാൻ ആർഎസ്എസ് നടത്തുന്ന ആസൂത്രിത ശ്രമങ്ങളെക്കുറിച്ചാണ്.

അപ്പോൾ; സൈന്യത്തിന്റെ വലതുവല്‍ക്കരണം എന്നത്  ഒരു തമാശക്കഥയല്ലെന്നും
സൈനികമേഖലയിലേക്കുള്ള ആര്‍എസ്എസ് റിക്രൂട്ട്‌മെന്റ് വളരെ വ്യവസ്ഥാപിതമായി തന്നെ അവര്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉള്ള വസ്തുത പകൽ പോലെ വെളിപ്പെട്ടുവരും. 

2020 ഏപ്രില്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ശിക്കാര്‍പൂരില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ആയിരുന്ന 'രജ്ജു ഭയ്യ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന 'രജ്ജു ഭയ്യാ സൈനിക് വിദ്യാ മന്ദിര്‍' സൈന്യത്തിലേക്കുള്ള ആര്‍എസ്എസ് കുറുവടി സംഘത്തിന്റെ പ്രവേശനം സുസാധ്യമാക്കുന്നതിന് വേണ്ടി ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട ഒന്നാണ്. ആറാം ക്ലാസ്സു മുതല്‍ 12-ാം ക്ലാസ്സ് വരെ സിബിഎസ്ഇ പാഠ്യക്രമത്തില്‍ വിദ്യാഭ്യാസം ചെയ്യിക്കുന്ന ഈ വിദ്യാലയത്തിന്റെ സുപ്രധാന ലക്ഷ്യം തന്നെ ഇന്ത്യയുടെ സൈനികമേഖലയിലേക്ക് ഹിന്ദുത്വ കേഡര്‍മാരെ തിരുകിക്കയറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത്തരത്തിലുള്ള ആര്‍എസ്എസ് സഞ്ചാലിത സൈനിക വിദ്യാലയങ്ങള്‍ രാജ്യത്തെമ്പാടും ആരംഭിക്കാനുള്ള നടപടികളും അവര്‍ ആരംഭിച്ചിരിക്കുകയാണ്.

ഒരു ഭാഗത്ത്, കൃത്യമായ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തെ മുന്‍നിര്‍ത്തിയുള്ള പരിശീലത്തിലൂടെ സൈന്യത്തിലേക്ക് കടന്നുകയറുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരും, മറുഭാഗത്ത്, താല്‍ക്കാലിക നിയമനങ്ങളിലൂടെ പരിശീലനം നേടിയ അഗ്നിവീരന്മാരും ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ കാവലാളാകും എന്ന കണക്കുകൂട്ടലുകളാണ് 'അഗ്നിപഥ് ' എന്ന പുതിയ  പദ്ധതി ആവിഷ്കരിക്കുന്നതിന്  സംഘപരിവാരത്തെ പ്രേരിപ്പിക്കുന്നത്.

രാജ്യം കടന്നുപോകുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഒട്ടും ആശങ്കാകുലരല്ലെന്നത് മറ്റൊരു ദുഃഖ യാഥാർത്ഥ്യം.

K. Sahadevan
https://m.facebook.com/story.php?story_fbid=pfbid02eARfh3SERi1mQUEdYKgpUC78Yh6WLafLUXnLsjXmaZFAcJp1rLKMzDWMhRixtHnQl&id=100002671499023&mibextid=Nif5oz

No comments:

Post a Comment