Saturday, December 16, 2023

ശാസ്ത്രം, ചരിത്രം, സമൂഹം : പ്രബീർ പുർകായസ്ത എഴുതുന്നു

പ്രബീർപുർകായസ്ത

16‐17 നൂറ്റാണ്ടു കാലത്ത് നടന്ന ശാസ്ത്രീയ വിപ്ലവം നവോത്ഥാനത്തിന്റെ ഉൽപന്നമായിരുന്നു. ഒട്ടേറെ ഘടകങ്ങളെ അത് ഒന്നിച്ചു കൊണ്ടു വന്നു . ഉദാഹരണത്തിന്, ഗണിതശാസ്ത്രത്തിന്റെ വികാസത്തോടൊപ്പം കൈവേലയുടെയോ കരകൗശല വിദ്യയുടെയോ സംയോജനത്തെ അത് കൊണ്ടുവന്നു.

ടെലസ്കോപ്പും ഭൂതക്കണ്ണാടിയും പോലെയുള്ള പുതിയ പുതിയ ഉപകരണങ്ങൾ വികസിപ്പിക്കപ്പെട്ടു; പുതിയ പ്രതിഭാസങ്ങളെ മനുഷ്യന്റെ കാഴ്ചയിലേക്കു കൊണ്ടു വരുവാൻ അവയ്ക്കു കഴിഞ്ഞു. ഒടുവിലായി പറയുമ്പോൾ, അച്ചടിയന്ത്രത്തിന്റെ വരവോടു കൂടി അറിവിലേക്കുള്ള വഴികൾ അതിവിശാലമായി തുറന്നിടപ്പെട്ടു. ഇതെല്ലാം തന്നെ കല അഥവാ സംസ്കാരവും ശാസ്ത്രവും ഒന്നിച്ച് തഴച്ചുവളർന്ന നവോത്ഥാനത്തിലേക്ക് നയിച്ചു.

ശാസ്ത്ര വിപ്ലവത്തെ തുടർന്ന് സാങ്കേതിക വിദ്യാ വിപ്ലവം ഉണ്ടായി. ഉൽപാദനത്തിലെ മുതലാളിത്ത ബന്ധങ്ങളുടെ വികാസത്തോടൊപ്പം വന്നതാണ് ശാസ്ത്ര വിപ്ലവമെങ്കിൽ, മാർക്സ് യന്ത്രകേന്ദ്രിതോത്പാദനം എന്നു വിളിച്ച സാങ്കേതിക വിദ്യാ വിപ്ലവം ശരിക്കും 18–ാം നൂറ്റാണ്ടിലാണ് നടന്നത്.

ശാസ്ത്രീയ വിപ്ലവവും സാങ്കേതിക വിദ്യാ വിപ്ലവവും ആദ്യമായി ഒരേ സമയത്ത് നടന്നു കണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ്. സയൻസ് ഇൻ ഹിസ്റ്ററി (ശാസ്ത്രം ചരിത്രത്തിൽ) എന്ന തന്റെ പുസ്തകത്തിൽ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഒരേ സമയത്ത് നടന്നു കൊണ്ടിരിക്കുന്ന ഒരു പുതിയ ശാസ്ത്രം വിപ്ലവത്തെക്കുറിച്ചും സാങ്കേതികവിദ്യാ വിപ്ലവത്തെ  കുറിച്ചും ബെർണൽ പറയുന്നുണ്ട്. ഉൽപാദനത്തിലേക്കു കടക്കുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയുമായുള്ള സംയോജനം വിവിധതരം ഉപകരണങ്ങളിലൂടെ സ്ഥാപനവൽകരിക്കപ്പെട്ടു –

അതായത്, സർക്കാർ പണം നൽകുന്ന ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ തുടങ്ങി വ്യവസായത്തിന്റെ ഒരു ഭാഗമായ റിസർച്ച് ആന്റ് ഡവലപ്മെന്റ് ലബോറട്ടറികൾ വരെ ഈ ഉപകരണങ്ങളിൽ പെടുന്നു. രാഷ്ട്രങ്ങൾക്ക് മത്സരാധിഷ്ഠിതമായ പ്രയോജനമുണ്ടാക്കുന്നു എന്ന നിലയിൽ ശാസ്ത്രത്തെ കൂടുതൽ കൂടുതൽ ഗ്രഹിക്കാൻ തുടങ്ങി. ഫ്രാൻസും ജർമനിയും അവരുടെ വിദ്യാഭ്യാസ സംവിധാനം ചിട്ടപ്പെടുത്തിയിട്ടുള്ളതു തന്നെ ബോധപൂർവം ഈ ലക്ഷ്യം മുന്നിൽക്കണ്ടു കൊണ്ടാണ്.

വ്യാവസായിക ഉൽപാദനത്തിന് പ്രത്യക്ഷത്തിൽ പ്രാധാന്യമുള്ള ഒന്നായി ശാസ്ത്രം മനസ്സിലാക്കപ്പെടുന്നു; ശാസ്ത്രം ഉൽപാദിപ്പിക്കപ്പെടുക മാത്രമല്ല അത് പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. തുടർച്ചയായി പുതിയ ശാസ്ത്രജ്ഞരെ (അഥവാ ശാസ്ത്ര പ്രവർത്തകരെ) സൃഷ്ടിക്കുവാനുള്ള ശാസ്ത്രത്തിന്റെ ഈ പുനരുത്പാദന സംവിധാനമാണ് ഇരുപതാം നൂറ്റാണ്ടിന്റെ സർവകലാശാലകളെയും സ്ഥാപനങ്ങളെയും റിസർച്ച് ലബോറട്ടറികളെയും സൃഷ്ടിച്ചത്.

ജെ ഡി ബർണാൽ

ദസോഷ്യൽ ഫങ്ഷൻ ഓഫ് സയൻസ് (ശാസ്ത്രത്തിന്റെ സാമൂഹിക ദൗത്യം) എന്ന തന്റെ സുപ്രധാന ഗ്രന്ഥത്തിൽ ബെർണാൽ നൽകുന്ന ഏറ്റവും വലിയ സംഭാവന, ശാസ്ത്രത്തിന്റെ ഉൽപാദനത്തിനും അതിന്റെ പുനരുൽപാദനത്തിനും ആസൂത്രണം നിർബന്ധമായും ആവശ്യമാണ് എന്നദ്ദേഹം തിരിച്ചറിയുന്നു എന്നതാണ് – അതായത്, ഇന്ന് ശാസ്ത്രത്തിനു വേണ്ടി ആസൂത്രണം നടത്തേണ്ടതും ഫണ്ടു കണ്ടെത്തേണ്ടതും ആവശ്യമാണ്.

ബ്രിട്ടണിൽ അന്ന് നടന്നിരുന്ന ശാസ്ത്രീയ ഗവേഷണത്തിന്റെ (R & D) അളവ് അദ്ദേഹം തിട്ടപ്പെടുത്തുകയും ചെയ്തു; ഓരോ വ്യവസായത്തിന്റെയും ഗവേഷണ തീവ്രത ആദ്യമായി അളന്നതും അദ്ദേഹമായിരുന്നു. അവസാനം, സോവിയറ്റ് യൂണിയനെ ഉദാഹരണമായി മുന്നോട്ടു വെച്ചു കൊണ്ട്, വ്യാവസായികോത്പാദനവും വിപുലമായ സാമൂഹികാവശ്യങ്ങളും സാധ്യമാക്കുന്നതിനു വേണ്ടി ശാസ്ത്രരംഗത്തെ ഗവേഷണ  - വികസന (R & D ) ചെലവിൽ കുറഞ്ഞത് പത്തിരട്ടി വർധനവെങ്കിലും വരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ശാസ്ത്രത്തിന്റെ സാമൂഹിക ദൗത്യമെന്ന ഗ്രന്ഥത്തിൽ, പൊതുനന്മയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിനു പകരം എങ്ങനെയാണ് ശാസ്ത്രത്തെ യുദ്ധത്തിനും സ്വകാര്യ വിനിയോഗത്തിനും വേണ്ടി ദുരുപയോഗിക്കുന്നതെന്നും ബെർണാൽ പറഞ്ഞു വെക്കുന്നുണ്ട്.

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ബൃഹത്തായ സാധ്യത ഉപയോഗിക്കുന്നത് ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ല, മറിച്ച് മുതലാളിമാരുടെ ലാഭം വർധിപ്പിക്കുന്നതിനും യുദ്ധാവശ്യങ്ങൾക്കും വേണ്ടിയാണ്.

സഹജമായ അരാജകത്വം കൈമുതലായുള്ള മുതലാളിത്തത്തിന് ഉൽപാദനം വർധിപ്പിക്കുന്നതിനു വേണ്ടി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുന്നതിനും അതുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തുന്നതിനുമുള്ള ശേഷിയില്ല – അതായത്, ഉൽപാദനശക്തിയെന്ന നിലയിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് ഒരു പ്രതിബന്ധം ആയിരുന്നു മുതലാളിത്തം.

ശാസ്ത്രരംഗത്ത് സോവിയറ്റ് യൂണിയൻ നടത്തിയ ആസൂത്രണ സംവിധാനം മത്സരാധിഷ്ഠിതമായ ലോകത്ത് അതിന് ദീർഘകാല മുൻതൂക്കം നൽകുമെന്നും അദ്ദേഹം കണ്ടു; ആ മുൻതൂക്കം ജനങ്ങളുടെ ആശയാഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മാത്രമല്ല, മറിച്ച് മുതലാളിത്ത ഉൽപാദന രീതിയിലെ അമിതോത്പാദനത്തിലും ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

തിരിഞ്ഞു നോക്കുമ്പോൾ, ബെർണാൽ തന്റെ കാലത്തെ ഒട്ടുമിക്ക മാർക്സിസ്റ്റുകളെയും പോലെ തന്നെ, മുതലാളിത്ത വ്യവസ്ഥയുടെ അതിജീവനശേഷിയെ വിലകുറച്ചു കണ്ടു എന്നു നമുക്ക് പറയേണ്ടിവരും. ‘വൻകിട’ ശാസ്ത്ര പദ്ധതികളുടെ വിജയത്തോടു കൂടി, അതായത് മാൻഹട്ടൻ പ്രോജക്ടിന്റെ വിജയത്തോടു കൂടി ബർണാൽ നിർദ്ദേശിച്ച പോലെ തന്നെ മുതലാളിത്തം ശാസ്ത്രത്തെ മികച്ച രീതിയിൽ പുനഃസംഘടിപ്പിച്ചു.

തീർച്ചയായും അതിൽ ഇല്ലാതെ പോയ ഒന്ന് പൊതുനന്മയായിരുന്നു. കൂടാതെ സോവിയറ്റ് യൂണിയനിലെ ശാസ്ത്രരംഗം ബ്യൂറോക്രാറ്റുവൽകരിക്കപ്പെടുകയും അത് മാറ്റത്തിന് ശേഷിയില്ലാത്തതാവുകയും ചെയ്തു – ശാസ്ത്ര രംഗത്തെ ആസൂത്രണ മാതൃകയിലെ അപകടമായി ബർണാൽ താക്കീതു ചെയ്ത ഒന്നാണത്.

ശാസ്ത്രരംഗത്തെ ആസൂത്രണവുമായി ബന്ധപ്പെട്ട ബെർണാലിന്റെ ആശയങ്ങളെ ശാസ്ത്രജ്ഞരിലെ ഒരു പ്രബല വിഭാഗം എതിർക്കുകയുണ്ടായി. ശാസ്ത്രം പോയേക്കാവുന്ന ദിശയേതെന്ന് ആർക്കും മുൻകൂട്ടി പറയാൻ കഴിയാത്തതിനാൽ തന്നെ ശാസ്ത്രരംഗത്ത് ആസൂത്രണം സാധ്യമല്ലെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.



ശാസ്ത്രം, ചരിത്രം, സമൂഹം 3 പ്രബീർ പുർകായസ്ത പൊതുപണം ചെലവഴിച്ചുള്ള സർവകലാശാലകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും ആവിർഭാവത്തിന് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു; അതേസമയം സാങ്കേതികവിദ്യാ വികസനമെന്നത് വൻകിട കോർപറേഷനുകളുടെ ഗവേഷണ– വികസന (R & D) ലബോറട്ടറികളിൽ അധികമധികവും കേന്ദ്രീകരിക്കുകയും ചെയ്തു. എഡിസണും സീമെൻസും വെസ്റ്റിങ്ഹൗസും ഗ്രഹാം ബെല്ലുമടക്കമുള്ള ഏകാന്തപഥികരായ ഉപജ്ഞാതാക്കളുടെ കാലം 19–ാം നൂറ്റാണ്ടോടുകൂടി അവസാനിച്ചു. 20–ാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത് വ്യാവസായികാടിസ്ഥാനത്തിലുള്ള ഗവേഷണ–വികസന ലബോറട്ടറികൾക്കാണ്; അതായത് ഭാവിയിലേക്കുവേണ്ടുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തിയെടുക്കുന്നതിനുവേണ്ടി മുൻനിര ശാസ്ത്രജ്ഞരെയും സാങ്കേതികവിദ്യാ വിദഗ്ധരെയും കോർപറേഷനുകൾ ഈ ലബോറട്ടറികളിൽ ഒന്നിച്ചു കൊണ്ടുവരുന്നു. ഈ ഘട്ടത്തിലും, മൂലധനം ഉത്പാദനം വിപുലീകരിക്കുകയായിരുന്നു. ഉത്പാദന മൂലധനത്തിനുമേൽ ധനമൂലധനം ആധിപത്യം നേടിക്കഴിഞ്ഞിരുന്നൂവെങ്കിലും, എല്ലാ പ്രമുഖ മുതലാളിത്ത രാജ്യങ്ങൾക്കും അപ്പോഴും ശക്തമായൊരു ഉത്പാദനാടിത്തറയുണ്ടായിരുന്നു. വികസനത്തിന്റെ ഈ ഘട്ടത്തിൽ, ശാസ്ത്രം ഒരു പൊതു ചരക്കായി കണക്കാക്കപ്പെടുകയും അതിന്റെ വികസനം അധികവും സർവകലാശാലാ സംവിധാനങ്ങളിലോ പൊതുപണം ചെലവഴിച്ചുള്ള ഗവേഷണ സ്ഥാപനങ്ങളിലോ ആയി കേന്ദ്രീകരിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം സാങ്കേതികവിദ്യാ വികസനം അധികവും ഒരു സ്വകാര്യസംരംഭമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ശാസ്ത്രം പുതിയ അറിവുകളെ ഉത്പാദിപ്പിക്കുമെന്ന് കരുതപ്പെടുന്നു; വസ്തുക്കൾ /ഉപകരണങ്ങൾ ഉത്പാദിപ്പിക്കുന്നതിനുവേണ്ടി പിന്നീട് സാങ്കേതികവിദ്യ ഈ അറിവുകൾ ചികഞ്ഞെടുക്കുകയും ചെയ്യുന്നു. ആശയങ്ങളെ വസ്തുക്കൾ/ഉപകരണങ്ങൾ ആക്കിമാറ്റുകയെന്നതാണ് നവീകരണത്തിന്റെ കടമ. വസ്തുക്കൾക്ക്-/ഉപകരണങ്ങൾക്കു പിന്നിലുള്ള ഉപയോഗപ്രദമായ ആശയങ്ങൾക്ക് സംരക്ഷണംനൽകുന്നതിനുവേണ്ടിയാണ് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്ന സംവിധാനം, അതായത് പേറ്റന്റ് സംവിധാനം ഉടലെടുത്തത്. എന്തുതന്നെയായാലും, തുടക്കത്തിൽ പേറ്റന്റുകൾക്ക് ഒരു ഉദ്ദേശ്യം കൂടിയുണ്ടായിരുന്നു. ഒരു നിശ്ചിതകാലത്തേക്ക് ഭരണകൂടം അനുവദിച്ചുകൊടുക്കുന്ന കുത്തക, കണ്ടുപിടുത്തത്തെ സംബന്ധിച്ച് പൊതുമണ്ഡലത്തിൽ കൊണ്ടുവരുന്നു എന്നത് ഉറപ്പാക്കുന്നതിനുവേണ്ടിയാണ്. അനേകം നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഈ സംവിധാനത്തിന്റെ പരിവർത്തനം നടന്നത് രണ്ടുതരം പരിവർത്തനങ്ങളുടെ ഫലമായിട്ടാണ്. അതിൽ ഒന്നാമത്തേത്, ജ്ഞാനോത്പാദനത്തിന്റെ സർവകലാശാലാകേന്ദ്രിതമായ സംവിധാനം നവലിബറൽ കാലത്ത് ലാഭമുണ്ടാക്കുന്ന വാണിജ്യസംരംഭങ്ങളായി മാറിയ രീതിയാണ്. രണ്ടാമത്തേത് , ശാസ്ത്രവും സാങ്കേതികവിദ്യയും തമ്മിലുള്ള അന്തരം ഗണ്യമായി കുറയുകയും അവ രണ്ടും കൂടുതൽ അടുത്ത് സംയോജിപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ്. ഉദാഹരണത്തിന്, ജനിതകശാസ്ത്ര രംഗത്തുണ്ടാവുന്ന ഏറെക്കുറെ തുടർച്ചയായി മുന്നേറ്റം, പേറ്റന്റ് ലഭ്യമാകുന്നതും കമ്പോളത്തിൽ വിൽപ്പനയ്ക്കു വയ്ക്കാവുന്നതുമായ ഒരു വസ്തുവിന്റെ /ഉപകരണത്തിന്റെ നിർമിതിയിലേക്ക് നയിക്കുന്നു. ഇലക്ട്രോണിക്സിന്റെയും കമ്യൂണിക്കേഷൻസിന്റെയും മേഖലയിലെ നവീകരണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെ. ശാസ്ത്രത്തിന്റെ ഒട്ടേറെ വിജ്ഞാനശാഖകളും ഒരു പ്രത്യാഘാതമെന്ന നിലയിൽ, ഉത്പാദന സംവിധാനങ്ങളോട് കൂടുതൽ അടുത്തുവരുന്നു. ധനമൂലധനത്തെയും ഉത്പാദന മൂലധനത്തെയും തമ്മിൽ വേർതിരിക്കുന്നതിനും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സാക്ഷ്യം വഹിച്ചു. ഇന്ന്, ആഗോള മൂലധനം അധികവും പ്രവർത്തിക്കുന്നത് അമൂർത്തമാക്കപ്പെട്ട ധനമൂലധനമായിട്ടാണ്. ഒരു വശത്ത് സാങ്കേതികവിദ്യമൂലമുള്ള അതിന്റെ നിയന്ത്രണം കൊണ്ടും മറുവശത്ത് കമ്പോളങ്ങൾക്കുമേലുള്ള നിയന്ത്രണം കൊണ്ടും ഉത്പാദനത്തെ നിയന്ത്രിക്കുന്നു. മൂലധനത്തിന്റെ ഈ ഘട്ടത്തിലാണ് മൂലധനം കൂടുതൽ കൂടുതൽ ഊഹക്കച്ചവടത്തെയും പാട്ടത്തെയും ആശ്രയിക്കുന്നത്; ഭൗതികമൂലധനത്തിൽനിന്നും ഉത്പാദന മൂലധനത്തിലേക്ക് മൂലധനമെന്ന നിലയിലുള്ള അറിവിന്റെ വേർപ്പെടുത്തലും ഈ ഘട്ടത്തിൽ കാണാം. 20–ാം നൂറ്റാണ്ടിലെ വ്യാവസായിക മണ്ഡലത്തിന്റെ സുപ്രധാന ഭാഗമായിരുന്ന ഗവേഷണ–വികസന ലബോറട്ടറികൾ നശിച്ചതിനൊപ്പംതന്നെ, വാണിജ്യാവശ്യങ്ങൾക്കുവേണ്ടി നേരിട്ട് അറിവുത്പാദിപ്പിക്കുന്ന സംവിധാനമെന്ന നിലയിലേക്കുള്ള സർവകലാശാലാ സംവിധാനത്തിന്റെ പരിവർത്തനവും സംഭവിച്ചു. സർവകലാശാലാ കേന്ദ്രിതമായ ശാസ്ത്രത്തെ ധനമൂലധനം നേരിട്ടു നിയന്ത്രിക്കുവാൻ തുടങ്ങി; അത് നിക്ഷേപങ്ങളിലൂടെയല്ല, മറിച്ച് ‘അറിവ്’ വാങ്ങുന്നതുവഴിയാണ്– സർവകലാശാലാ ഗവേഷണ സംവിധാനം ഉത്പാദിപ്പിക്കുന്ന അറിവിനുമേൽ പേറ്റന്റുകൾ വാങ്ങിക്കൂട്ടുന്നതിലൂടെ ആ അറിവിനുമേൽ കുത്തക സ്ഥാപിക്കുക. ഈ കുത്തകയാണ് ധനമൂലധനത്തിന് വ്യാവസായിക മൂലധനത്തിനുമേൽ ആധിപത്യം ചെലുത്താൻ അവസരമൊരുക്കിയത്. അറിവിനുമേലുള്ള കുത്തക അതായത് പേറ്റന്റുകൾ, കോപ്പിറൈറ്റുകൾ, വ്യാവസായിക ഡിസെെനുകൾ തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട് ‘തികഞ്ഞ’ ധനമൂലധനത്തിലേക്കും പാട്ടം ഈടാക്കലത്തിലേക്കുള്ള മൂലധനത്തിന്റെ ഈ പരിവർത്തനമാണ് അതിന്റെ നിലവിലെ ഘട്ടത്തിന്റെ സവിശേഷത. അതിനെ പിൻപറ്റി, വികസിത മുതലാളിത്ത രാജ്യങ്ങൾ കൂടുതൽ കൂടുതൽ ‘സേവന’ സമ്പദ്ഘടനയ്ക്കും, ഉത്പാദനത്തിനാവശ്യമായ പുതിയ അറിവിനും, ചെറുകിട–ആഗോള ബ്രാൻഡുകളിലൂടെയുള്ള വിതരണത്തിനുംമേലുള്ള നിയന്ത്രണത്തിന്റെ ബലത്തിൽ ലോകത്തെ അടക്കിവാഴും. ജോനാസ് സാൽക് ഈ ഘടനയിലാണ് സർവകലാശാലകളെ മൂലധനം കൂടുതൽ കൂടുതൽ പിടിച്ചടക്കുന്നത് –അത്തരം സർവകലാശാലകളെ നമ്മൾ ‘കോർപറേറ്റുവത്കൃത സർവകലാശാല’ എന്നു വിളിക്കുന്നു. പുതിയ അറിവ് സൃഷ്ടിക്കുന്നതിനുവേണ്ടി ചെലവഴിക്കുന്ന പണത്തിന്റെ മുഖ്യഭാഗവും ഇപ്പോഴും പൊതുപണത്തിൽ നിന്നുള്ളതാണ്; പക്ഷേ അതിന്റെ ഉത്പന്നം സ്വകാര്യവത്കൃതമാക്കപ്പെടുന്നു. ബയ്–ഡോളെ ആക്ടും (Bayh – Dole Act) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാനമായ മറ്റ് നിയമങ്ങളും നടപ്പാക്കിയത് ഈ ഉദ്ദേശ്യത്തോടെയാണ്. പൊതുചരക്കുകളായി സൃഷ്ടിക്കപ്പെട്ട അറിവിനെ സ്വകാര്യവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ കെെയടക്കൽ മുന്നേറ്റമാണിത്. പൊതുപണം ചെലവഴിച്ച് സൃഷ്ടിക്കപ്പെടുന്ന ശാസ്ത്രം സ്വകാര്യവത്കൃത ശാസ്ത്രമായി പരിവർത്തിപ്പിക്കപ്പെടുന്നു; ശാസ്ത്രത്തിന് സ്വകാര്യപണം ചെലവഴിക്കുന്നതിലൂടെ ഉണ്ടാവുന്നതല്ല. വികസിത മുതലാളിത്ത രാജ്യങ്ങളിലായാലും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലായാലും ശാസ്ത്ര സ്ഥാപനങ്ങൾക്ക് ഇപ്പോഴും പണം ചെലവഴിക്കുന്നത് സർക്കാരാണ്. ശാസ്ത്ര ഗവേഷണത്തിന് ദിശാബോധം നൽകുന്നതിലാണ് സ്വകാര്യമൂലധനം ആധിപത്യം പുലർത്തുന്നത്. ഇത്തരമൊരു ജ്ഞാനോത്പാദന സംവിധാനത്തിൽ, വ്യവസായരംഗം ആദായകരമായ ഗവേഷണം എന്നു കണക്കാക്കുന്നവയുമായി തട്ടിച്ചുനോക്കുമ്പോൾ ഉടനടിയുള്ള വാണിജ്യപരമായ പ്രയോജനങ്ങളൊന്നുമില്ലാത്ത ഒന്നായ ‘പ്രകൃതിയെക്കുറിച്ചുള്ള ഗഹനമായ പഠന’ത്തിന് മുൻഗണന തീരെ കുറവാണ്. അതുകൊണ്ടുതന്നെ ഉടനടിയും ഹ്രസ്വകാലത്തേക്കുമുള്ള നേട്ടങ്ങളോടുള്ള അഗാധമായ താൽപ്പര്യത്തിനുമുന്നിൽ ദീർഘകാല ജ്ഞാനോത്പാദനമെന്നതിന് മൂല്യമില്ലാതാകുന്നു. അതുവഴി, വളരെ സ്പഷ്ടമായി ശാസ്ത്രം ലാഭം ഉത്പാദിപ്പിക്കുന്നതിനുള്ള ഒരുപാധിയായി കണക്കാക്കപ്പെടുന്നു– സർവകലാശാല ഗവേഷണത്തിന് പേറ്റന്റ് ഏർപ്പെടുത്തുന്നതിനെ ഗവേഷണത്തിന്റെ പ്രധാന ചാലകശക്തിയായാണ് ശാസ്ത്രജ്ഞരും സർവകലാശാലാ ഭരണാധികാരികളും ഉൾപ്പെടെ കാണുന്നത്. ഇത്തരമൊരു വ്യതിയാനത്തിന്റെ ആഘാതം വളരെ വ്യക്തമാണ്. ഉദാഹരണത്തിന്, ഇന്ത്യയിൽ 1970കളിലും 1980കളിലുമുണ്ടായ കാർഷികോത്പാദനത്തിലെ പ്രധാന ഊന്നൽ (നമ്മളതിനെ ഹരിതവിപ്ലവം എന്നു വിളിക്കുന്നു) ആവിർഭവിച്ചത് സർക്കാർ നിയന്ത്രിത ശാസ്ത്രത്തിൽനിന്നാണ്. ഇന്ന്, ജീൻ വിപ്ലവത്തെ നിയന്ത്രിക്കുന്നത് ചുരുക്കം ചില സ്വകാര്യ കോർപറേഷനുകളാണ്– അവരെ കാണുന്നതാകട്ടെ, രണ്ടാം ‘ഹരിതവിപ്ലവ’ത്തിന്റെ ചാലകശക്തികളായിട്ടും. ഐഎആർഐയും ഐസിഎആറും കാർഷികസർവകലാശാലകളും കർഷകർക്ക് പ്രയോജനപ്രദമായ രീതിയിൽ ശാസ്ത്രരംഗത്ത് മുന്നേറ്റമുണ്ടാക്കുക എന്ന തങ്ങളുടെ യഥാർഥ ലക്ഷ്യം നിറവേറ്റുന്നതിനുപകരം, മൊൺസാന്റോയെ പോലെയുള്ള കോർപറേഷനുകളോടും അവരുടെ കോർപറേറ്റ് ലക്ഷ്യങ്ങളോടും അധികമധികം ചേർന്നുകൊണ്ടിരിക്കുകയാണ്; കൂട്ടിക്കെട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അറിവിന്റെ സ്വകാര്യമേഖല കെെവശപ്പെടുത്തലിലേക്കുള്ള ഈ നാൾവഴികൾ അമേരിക്കയിൽ രൂപം കൊടുത്ത ബയ്–ഡോളെ ആക്ടിൽ മുൻപേ തന്നെ സൂചിപ്പിച്ചിരുന്നു. 1980ൽ പ്രാബല്യത്തിൽവന്ന ഈ ആക്ട്, പൊതുപണം ചെലവഴിച്ചുള്ള ഗവേഷണം, ബൗദ്ധികസ്വത്ത് സംരക്ഷണത്തിന്റെ രൂപത്തിൽ സ്വകാര്യഅവകാശങ്ങൾ വഴി സംരക്ഷിക്കപ്പെടരുത് എന്ന സാർവത്രികമായ ധാരണയെ കീഴ്-മേൽ മറിച്ചു. പൊതുപണം ചെലവഴിച്ചു നടത്തുന്ന ഗവേഷണങ്ങളെ പേറ്റന്റു ചെയ്യുന്നതിന് സർവകലാശാലകൾക്കും മറ്റ് ലാഭേതര സംരംഭങ്ങൾക്കും ഇൗ ആക്ട് അവസരമൊരുക്കി. അമേരിക്കയിൽ മരുന്നുകളുടെ വില ഉയരുന്നതിന് ഉത്തരവാദി ബയ്–ഡോളെ ആക്ടാണെന്ന് ഫോർച്യൂൺ മാസിക എഴുതി: ‘2003ൽ അമേരിക്കക്കാർ ഡോക്ടർ കുറിച്ച മരുന്നുകൾക്കുവേണ്ടി 17900 കോടി ഡോളറാണ് ചെലവഴിച്ചത്; 1980ൽ 1200 കോടി ഡോളറായിരുന്നതിൽനിന്നാണ് ഇപ്പോൾ ഇവിടെത്തിയിരിക്കുന്നത്.’ ശാസ്ത്രത്തിന്റെ പുരോഗതിയെ സഹായിക്കുന്നതിനുപകരം ബയ് – ഡോളെ ആക്ട് അതിനെ മുരടിപ്പിക്കുകയാണ് യഥാർഥത്തിൽ ചെയ്തതെന്ന് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു. ഫാർമസ്യൂട്ടിക്കൽ വ്യവസായരംഗത്തെ ഒരു നവീകരണ പ്രവർത്തനമായ പുതിയ തന്മാത്രകളുടെ കണ്ടുപിടുത്തത്തെ ഇത് നിലംപരിശാക്കി. അത് ശാസ്ത്ര വികസനത്തിന്റെയും സാധാരണ ജനങ്ങളുടെയും ചെലവിൽ പെട്ടെന്ന് സമ്പന്നരാകാൻ കുറേ കമ്പനികളെയും സർവകലാശാലകളെയും ശാസ്ത്രജ്ഞരെയും സഹായിച്ചു. പോളിയോ വാക്സിന്റെ സ്രഷ്ടാവായ സാൽക്കിനു മുമ്പാകെ ഒരിക്കൽ ഒരു ചോദ്യം വന്നു; അദ്ദേഹത്തിന്റെ പോളിയോ വാക്സിന്റെ പേറ്റന്റ് ആരുടെ ഉടമസ്ഥതയിലാണ് എന്നതായിരുന്നു ചോദ്യം. അദ്ദേഹമന്ന് പറഞ്ഞു– ‘ജനങ്ങളാണ് അതിന്റെ പേറ്റന്റുകാർ.’ ഇന്ന് കുറച്ച് ശാസ്ത്രജ്ഞരിൽ നിന്നെങ്കിലും ഏതൊരാളും കേൾക്കാനാഗ്രഹിക്കുന്ന ഉത്തരമാണിത്. കഴിഞ്ഞ രണ്ടുദശകങ്ങളിൽ കണ്ടത് ബൗദ്ധിക സ്വത്തവകാശങ്ങൾ എന്ന പേരിൽ പുതിയ തരം സ്വകാര്യ സ്വത്തവകാശങ്ങളുടെ സൃഷ്ടിയാണ്; അതുവഴി മുൻപ് നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ അവകാശങ്ങളെയാകെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. അങ്ങനെ കോപ്പിറൈറ്റിനുകീഴിൽ ഏഴുത്തുകാർക്കുള്ള സർഗ്ഗാത്മക അവകാശങ്ങളും പേറ്റന്റുകൾ, ട്രേഡ്മാർക്ക്, വ്യാപാര രഹസ്യങ്ങൾ, വ്യാവസായിക സ്വത്തവകാശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്ത തരം സ്വകാര്യസ്വത്തവകാശങ്ങളെയാകെ ബൗദ്ധിക സ്വത്തവകാശങ്ങൾ (ഐപിആർ) എന്ന തലക്കെട്ടിനുകീഴിൽ കൊണ്ടുവന്നു. ഈ വമ്പൻ പരിപാടിയുടെ ലക്ഷ്യം രണ്ടായിരുന്നു. ഒന്ന്, സുപ്രധാനമായ കോർപറേറ്റവകാശങ്ങളെ ന്യായീകരിക്കുന്നതിന് വ്യക്തിയുടെ സർഗ്ഗാത്മകതയെന്ന മൂടുപടം നൽകുക; രണ്ട്, ഈ അവകാശങ്ങളുടെ സാധ്യത അത്യധികമായി വിപുലീകരിക്കുക. ലോക വ്യാപാര സംഘടനയ്ക്കു കീഴിലെ (WTO) ആഗോള വ്യാപാര വാഴ്ചയോടൊപ്പം ഈ പുതിയ ബൗദ്ധിക സ്വത്തവകാശങ്ങൾ കൂടിയായപ്പോൾ അതിന്റെ ആഘാതം, സമൂഹത്തിലെ പൊതുവായുണ്ടായിരുന്ന ജെെവശാസ്ത്ര വിഭവങ്ങളും വിജ്ഞാന വിഭവങ്ങളും വൻതോതിൽ സ്വകാര്യമേഖല കെെവശപ്പെടുത്തുന്നതിന് അത് ഇടയാക്കി എന്നതാണ്. ഇന്ന് പേറ്റന്റ് വാഴ്ച ജീവരൂപങ്ങൾ, ജനിതക വിഭവങ്ങൾ, ജീവശാസ്ത്രങ്ങളിലെ ജനിതക വിവരം, കമ്പ്യൂട്ടേഷണൽ സയൻസുകളിലെ പേറ്റന്റിങ് രീതികളും അൽഗോരിതങ്ങളും, എന്തിനേറെ പറയുന്നു ബിസിനസ് എങ്ങനെ ചെയ്യണം എന്നതിലടക്കം പേറ്റന്റ് ഏർപ്പെടുത്തുന്നതിലേക്ക് വ്യാപിച്ചിരിക്കുന്നു. രീതികളും അൽഗോരിതങ്ങളും പേറ്റന്റു ചെയ്യപ്പെടുക മാത്രമല്ല, സോഫ്റ്റ-്-വെയറുകളും എല്ലാ രൂപത്തിലുമുള്ള ഇലക്ട്രോണിക് വിവരങ്ങളും ഉൾപ്പെടുത്തുന്നതിനു വേണ്ടി കോപ്പിറൈറ്റുകൾ വിപുലീകരിക്കപ്പെടുകയും ചെയ്തു. വ്യത്യസ്ത സമൂഹങ്ങൾ കെെവശം വച്ചുപോരുകയും പരിപോഷിപ്പിക്കുകയും ചെയ്തിരുന്ന പരമ്പരാഗത അറിവും ജെെവശാസ്ത്ര വിഭവങ്ങളും ആഗോള കോർപറേഷനുകൾ കൊള്ളയടിക്കുകയാണ്. ഇനിയുമേറെ പറഞ്ഞാൽ, അറിവ് സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള കൂട്ടായതും സുതാര്യവുമായ ഒരു പ്രവർത്തനമെന്ന നിലയിൽ കാണപ്പെട്ടിരുന്ന ശാസ്ത്രമെന്ന സംരംഭത്തെ കുത്തകകളെ സൃഷ്ടിക്കുകയും ഉപഭോക്താക്കളിൽനിന്നും കൊള്ളലാഭം കൊയ്യുകയും ചെയ്യുന്ന കോർപറേറ്റ് പരിപാടിയായി തകിടംമറിച്ചു. ഇത്തരം കെെവശപ്പെടുത്തലിന്റെ ആഘാതം ഇപ്പോൾ പ്രത്യക്ഷമാണ്. പേറ്റന്റ് സംരക്ഷണമുള്ള പുതിയ ജീവൻരക്ഷാ മരുന്നുകളുടെ വില ലോകത്ത് ഇന്നുള്ള ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും താങ്ങാൻ കഴിയുന്നില്ലായെന്ന് എച്ച്ഐവി/എയ്ഡ്സ് പകർച്ചവ്യാധി തന്നെ കാണിച്ചുതരുന്നു. ബൗദ്ധിക സ്വത്തവകാശ വാഴ്ച രോഗംകൊണ്ട് ദുരിതമനുഭവിക്കുന്നവന്റെ ജീവനെ തന്നെ അപകടപ്പെടുത്തുന്നുവെങ്കിൽ, കൃഷിക്കും വേണ്ടി അത് നീക്കിവച്ചിരിക്കുന്നത് അതിലും ഭീകരമാണ് എന്നു ഊഹിക്കാവുന്നതേയുള്ളൂ. ബയോടെക്-നോളജിയിലെയും ബയോഇൻഫോർമാറ്റിക്സിലെയും പുരോഗതികൾ ഉപയോഗിച്ചുകൊണ്ട് കോർപറേറ്റ് വിത്ത് കമ്പനികളും കോർപറേറ്റ് ചെടിവളർത്തലുകാരും ആഗോള കാർഷിക മേഖലയും ഭക്ഷേ-്യാൽപ്പാദനവും നിയന്ത്രിക്കുന്നു. ഇപ്പോൾതന്നെ കുതിച്ചുയരുന്ന ഭക്ഷ്യവിലകൾക്കൊപ്പം ജനങ്ങളിൽ ഭൂരിപക്ഷം വിഭാഗങ്ങൾക്കുമേൽ അത്തരമൊരു കുത്തകയുടെ ആഘാതം എന്തായിരിക്കുമെന്നത് നമുക്ക് കൃത്യമായി ഊഹിക്കാവുന്നതേയുള്ളൂ. സവിശേഷമായി പറഞ്ഞാൽ, 20–ാം നൂറ്റാണ്ടിന്റെ നിർമിതിയായ സോഫ്റ്റ്-വെയറിൽ, കുത്തക സൃഷ‍്ടിക്കുന്നതിനുവേണ്ടി 18–ാം നൂറ്റാണ്ടിലെ നിയമരൂപമായ കോപ്പിറൈറ്റ് ഉപയോഗിക്കുന്നു. ഈ പരിമിതമായ ലഭ്യതയുടെ പ്രശ്നമെന്താണെന്നുവച്ചാൽ അത് സോഫ്റ്റ്-വെയറിന്റെ സവിശേഷതയെ കാണിക്കുന്നില്ല എന്നതാണ്– അതായത് സോഫ്റ്റ്-വെയറിന് പൊതുവിൽ ഹ്രസ്വകാലം മാത്രമേ ആയസ്സുള്ളൂ എന്നതും അതിന്റെ ജോലി സ്വഭാവവും അടക്കമുള്ള സവിശേഷതകൾ. പേറ്റന്റ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളിൽ മാറ്റം വരുത്തുന്നതുവഴി, ഒട്ടേറെ രാജ്യങ്ങളിൽ സോഫ്റ്റ്-വെയറും പേറ്റന്റു ചെയ്യുകയാണ്. മനുഷ്യന്റെ ദെെനംദിന പ്രവർത്തനത്തിന്റെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും വിവരസാങ്കേതികവിദ്യ വലയം വെയ്ക്കുമ്പോൾ, അത്തരമെല്ലാ പ്രവർത്തനങ്ങളും പേറ്റന്റുകൾ വഴിയോ കോപ്പിറൈറ്റുകൾ വഴിയോ നിയന്ത്രിക്കപ്പെടുന്നു. ജ്ഞാന സമ്പദ്ഘടന പാട്ട സമ്പദ്ഘടനയെക്കുറിച്ചുള്ളതാകുന്നു– അറിവിനുമേൽ നിയമപരമായ കുത്തകയുടെ ബലത്തിലുള്ള പാട്ടം. അറിവിന്റെ മണ്ഡലത്തെ അടച്ചുപൂട്ടുന്നതുവഴി ജനങ്ങളെ അതിൽനിന്നും അകറ്റിനിർത്തുന്നതിനായുള്ള നഗ്നമായ ശ്രമമാണ് ബൗദ്ധിക സ്വത്തവകാശവാഴ്ച; കഴിഞ്ഞ 500 വർഷങ്ങളായി സാധാരണജനങ്ങളെ അകറ്റിനിർത്തപ്പെട്ടതിനു സമാനമാണത്. സർക്കാർ ചെലവിൽ അഥവാ പൊതുപണം ഉപയോഗിച്ച് സൃഷ്ടിച്ച അറിവിനെ സ്വകാര്യവത്കരിക്കുന്നതിനുവേണ്ടി ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നു വിളിക്കുന്ന നിയമപരമായ സൂത്രപണി ഉപയോഗിക്കുന്നു. അറിവിന്റെ ഏതുതരത്തിലുള്ള അടച്ചുപൂട്ടലും അങ്ങേയറ്റം വിനാശകരമാണ്. അത് മറ്റുള്ളവർക്ക് അറിവിന്റെ ലഭ്യത കുറയ്ക്കുമെന്ന് മാത്രമല്ല, അനന്ത സാധ്യതകളുള്ള ഒന്നിന്റെ ലഭ്യതയ്ക്കു വില ഈടാക്കുകയും കൂടിയാണത്. അതുകൊണ്ടുതന്നെ, ബൗദ്ധിക സ്വത്തവകാശ വാഴ്ച ഉപയോഗിച്ച് അറിവിനെ അടച്ചുപൂട്ടുന്നത് മുൻകാലങ്ങളിൽ അടച്ചുപൂട്ടുന്നതിന് ഉപയോഗിച്ചിരുന്ന എല്ലാ മാർഗങ്ങളെയുംകാൾ കൂടുതൽ അനീതികരമാണ്. വിവിധ തരം ബൗദ്ധിക സ്വത്തവകാശങ്ങൾക്കെതിരായ പോരാട്ടം ലോകത്താകെയുള്ള സാധാരണജനങ്ങളെ പ്രത്യേകിച്ചും വിവിധ രൂപത്തിലുള്ള അറിവിനെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള യുദ്ധമായി മാറുന്നു. അറിവിന്റെയും ശാസ്ത്രത്തിന്റെയും സ്വകാര്യവത്കരണത്തിന്റെ ആഘാതം, അത് ശാസ്ത്രം തുടർന്നുവന്നിരുന്ന രീതിയെ തന്നെ മാറ്റിമറിച്ചു എന്നതുകൂടിയാണ്. ശാസ്ത്രംഇനിയൊരിക്കലും പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ അറിവ് സൃഷ്ടിക്കുന്നതു ലക്ഷ്യംവച്ചുള്ള കൂട്ടായതും സുതാര്യവുമായ പ്രവർത്തനമാകില്ല. ഒരു പ്രബന്ധം പ്രസിദ്ധീകരിക്കപ്പെടുന്നതിനു മുൻപുതന്നെ അതിനുമേൽ പേറ്റന്റ് ഏർപ്പെടുത്തുന്ന രഹസ്യാത്മക പ്രവർത്തനമായി ശാസ്ത്രം മാറിയിരിക്കുന്നു. ആശയങ്ങൾക്ക് ഇന്ന് വാണിജ്യമൂല്യമുള്ളതുകൊണ്ടുതന്നെ അവ പങ്കുവയ്ക്കപ്പെടുന്നില്ല. വിരോധാഭാസമെന്നു പറയട്ടെ, ഇത് നടക്കുന്നത് സുതാര്യവും കൂട്ടായതുമായ പ്രവർത്തനത്തിനുള്ള സാധ്യത അത്യധികമായി ഇരട്ടിച്ചിട്ടുള്ള ഒരു സാഹചര്യത്തിലാണ്. സുതാര്യവും കൂട്ടായതുമായ ഒരുദ്യമമായി ശാസ്ത്രത്തെ തിരിച്ചുകൊണ്ടുവരണമെന്ന ധാരണയാണ് കോമൺസ് മൂവ്മെന്റിന് ജന്മം നൽകിയത്. പരിസ്ഥിതി പ്രസ്ഥാനങ്ങളും ഇക്കോളജിക്കൽ പ്രസ്ഥാനങ്ങളും വിഭവങ്ങളിലേക്ക് നോക്കുകയും അവയുടെ സ്വകാര്യവത്കരണത്തിനെതിരായി പൊരുതുകയും ചെയ്തപ്പോൾ, അവർ കണ്ട വിഭവങ്ങൾ മേച്ചിൽ പുറങ്ങൾ, വനങ്ങൾ, മത്സ്യവളർത്തൽ കേന്ദ്രങ്ങൾ, സമുദ്രങ്ങൾ, അന്തരീക്ഷം തുടങ്ങിയ പരിമിതമായ വിഭവങ്ങളായിരുന്നു. ഈ വിഭവങ്ങൾ കഴിഞ്ഞ കാലങ്ങളിൽ അനന്തമായി അപരിമിതമായി കാണപ്പെട്ടിരുന്ന, പ്രകൃതി വിഭവങ്ങളാണ് ഇപ്പോഴും; എന്നാൽ ഇന്ന് അവ പരിമിതമാക്കപ്പെടുകയും അമിത ചൂഷണത്തിനും ജീർണ്ണതയ്-ക്കും വിധേയമാക്കപ്പെടുകയും ചെയ്യുന്നു. അറിവെന്ന വിഭവം അക്കാര്യത്തിൽ ആന്തരികമായിതന്നെ വ്യത്യസ്തമാണ്; അതായത്, അവ ഉപയോഗത്തോടെ ജീർണിച്ച് ഇല്ലാതാവുകയില്ല. ഒരു പ്രകൃതി നിയമമോ, ജനറ്റിക് കോഡ് സംബന്ധിച്ച അറിവോ ഏതെങ്കിലും വിധത്തിൽ ക്ഷയിക്കുന്നതിന്റെ പ്രശ്നമില്ല: അവയുടെ ആവർത്തിച്ചുള്ള ഉപയോഗം അവയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള തേയ്-മാനം ഉണ്ടാക്കുകയില്ല. മുതലാളിത്തം പരിമിതമായ വിഭവങ്ങളെ അപരിമിതമായി കാണുകയും അവയിലേക്ക് ഏതെങ്കിലും വിധത്തിൽ പാഴ-്-വസ്തുക്കൾ വലിച്ചെറിഞ്ഞ് കുന്നുകൂട്ടുന്നതിനുള്ള അവകാശം ആവശ്യപ്പെടുകയും ചെയ്യുന്നു എന്നത് രസകരമായ ഒന്നാണ്. അങ്ങനെ ചെയ്യുമ്പോൾ തന്നെ അത് അറിവ് പോലെയുള്ള അപരിമിതമായ വിഭവങ്ങളെ പരിമിതമായി കണക്കാക്കുകയും അതിനുമേൽ കുത്തകാവകാശങ്ങൾ ആവശ്യപ്പെടുകയും ചെയ്യുന്നു! പുതിയ അറിവ് ഉത്പാദിപ്പിക്കുന്നതിനായി വ്യത്യസ്ത സമൂഹങ്ങളെയും വിഭവങ്ങളെയും ഒന്നിച്ചു കൊണ്ടുവരുവാനുള്ള ശേഷി സമൂഹത്തിന് ഇന്നുള്ളതുപോലെ മുൻപൊരുകാലത്തും ഉണ്ടായിട്ടില്ല. സാമൂഹികവും സാർവത്രികവുമായ അധ്വാനവും, മുതലാളിത്തത്തിനു കീഴിലെ ബൗദ്ധിക സ്വത്തവകാശങ്ങൾപോലെ സ്വകാര്യമേഖല അതിനെ കെെവശപ്പെടുത്തുന്നതുമാണ്, ജനങ്ങളുടെ നന്മയ്ക്കുവേണ്ടി പുതിയ അറിവുത്പാദിപ്പിക്കുന്നതിനുള്ള കൂട്ടായ്മക്കുമുന്നിൽ തടസ്സമായി നിൽക്കുന്നത്. ♦ (തുടരും)

No comments:

Post a Comment