കേരളത്തിന് സിൽവർ ലൈൻ പദ്ധതിക്കായി എടുക്കുന്ന കടത്തിന്റെ തിരിച്ചടവ് സാധ്യമാവില്ല എന്ന് പലരും പറയുന്നു. ഭാവിയിൽ കേരളത്തിന്റെ നികുതിവരുമാനം എത്രയാവും എന്ന ഒരു പ്രൊജക്ഷൻ പറഞ്ഞുകൊണ്ടല്ല ആരും നൂറ് ശതമാനം ഉറപ്പോടെ ഈ പ്രസ്താവന നടത്തുന്നത്. ഞാൻ പലരോടും ചോദിച്ചിട്ടുണ്ട് ഭാവിയിൽ കേരളത്തിന്റെ നികുതിവരുമാനം എത്രയായിരിക്കും എന്ന്. ആരും ഒരു ഊഹക്കണക്കിൽ പോലും ഉത്തരം തന്നിട്ടില്ല.
ഞാൻ തന്നെ ഒരു പ്രൊജക്ഷൻ നടത്താം!
എങ്ങനെയാണ് ഈ പ്രവചനം നടത്തുന്നത്? ഭൂതകാലത്തുണ്ടായ വളർച്ചാനിരക്ക് കണക്കാക്കി ഭാവിയിലും അത് തുടരും എന്ന് കരുതി ഭാവി വരുമാനം കണക്കുകൂട്ടുക എന്നതേ ചെയ്യാൻ സാധിക്കൂ...
കഴിഞ്ഞ നാല്പത്തൊന്ന് വർഷമായി കേരളത്തിന്റെ നികുതിവരുമാനത്തിന്റെ വർദ്ധനയുടെ ട്രെൻഡ് ആണ് ചിത്രത്തിൽ കാണുന്നത്.
1980-81-ൽ 640.38 കോടിയായിരുന്ന കേരളത്തിന്റെ റെവന്യൂ റെസിപ്റ്റ് 2020-21-ൽ 117888 കോടിയായാണ് വർദ്ധിച്ചത്. എക്സ്പൊണൻഷ്യൽ വർദ്ധനവാണ് കാണുന്നത്.
എല്ലാ പതിറ്റാണ്ടിലും ഈ വർദ്ധനവ് ആവർത്തിക്കുന്നുണ്ട്. അതായത് താൽക്കാലിക കാരണങ്ങളാൽ ഉണ്ടാകുന്ന വളർച്ചയല്ല ഇത്. ഇടതും വലതും മുന്നണികൾ “ഭരിച്ച് നശിപ്പിച്ചുകൊണ്ടിരുന്നപ്പോഴും“ നമ്മുടെ സംസ്ഥാനത്തിന്റെ നികുതിവരുമാനം വർദ്ധിക്കുകയായിരുന്നു... എല്ലാ പതിറ്റാണ്ടിലും മൂന്നര - നാലിരട്ടി വർദ്ധന!!!
1980-81-ൽ 640.38 കോടി
1990-91-ൽ 2402.93 കോടി
ആദ്യത്തെ പതിറ്റാണ്ടിൽ നാലിരട്ടിയോളം വർദ്ധന (3.75 മടങ്ങ്)
2000-01-ൽ 8730.85 കോടി
രണ്ടാമത്തെ പതിറ്റാണ്ടിലും നാലിരട്ടിയോളം വർദ്ധന (3.63 മടങ്ങ്)
2010-11 -ൽ 30991 കോടി
മൂന്നാമത്തെ പതിറ്റാണ്ടിൽ മൂന്നര ഇരട്ടി (3.55 മടങ്ങ്)
2020-21-ൽ 117888 കോടി
നാലാമത്തെ പതിറ്റാണ്ടിൽ നാലിരട്ടിയോളം വർദ്ധന (3.8 മടങ്ങ്)
നാല് പതിറ്റാണ്ടായി തുടരുന്ന ഈ ട്രെൻഡ് ഭാവിയിലും തുടരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സിൽവർ ലൈനിന് ഒരു ഇമ്പാക്റ്റും ഇല്ലെങ്കിലും ഇത് തുടരേണ്ടതാണ്. ഇത്തിരി കൺസർവെറ്റീവാകാൻ വേണ്ടി ഓരോ പതിറ്റാണ്ടിലും മുന്നരയും നാലും മടങ്ങിന് പകരം വെറും മൂന്ന് മടങ്ങ് നികുതി വരുമാന വർദ്ധന വീതം ഉണ്ടാവും എന്ന് കണക്കാക്കാം.
അങ്ങനെയെങ്കിൽ 2030-31-ൽ എത്ര രൂപയായിരിക്കും കേരളത്തിന്റെ നികുതി വരുമാനം?
117888 X 3 = 353664 കോടി രൂപ.
2040-41-ൽ എത്രയാവും വരുമാനം?
353664 X 3 = 1060992 കോടി രൂപ.
പത്ത് ലക്ഷത്തി അറുപതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് കോടി!!!
ഏകദേശം ഈ സമയത്തായിരിക്കും നാം ഒന്നോ രണ്ടോ ലക്ഷം കോടി രൂപ മുടക്കി പണിത സിൽവർ ലൈനിന്റെ തവണ അടച്ചുകൊണ്ടിരിക്കുന്നത്. (ഇനി മൂന്നോ നാലോ ലക്ഷം കോടി ചിലവായി എന്ന് തന്നെ കരുതിക്കോളൂ!!! ഒരു വർഷത്തെ വരുമാനത്തിന്റെ ഒരംശം മാത്രമാവും സിൽവർ ലൈനിന്റെ ലോൺ തിരിച്ചടവിന് വേണ്ടിവരിക.)
2050-51-ൽ മുപ്പത്തി ഒന്ന് ലക്ഷത്തി എൺപത്തി രണ്ടായിരത്തി തൊള്ളായിരത്തി എഴുപത്തി ആറ് കോടി രൂപ വാർഷിക നികുതിവരുമാനമുള്ളപ്പോൾ നമ്മുടെ ഇ.എം.ഐ. തീരും!!!
വളർച്ച ഉണ്ടെങ്കിൽ കടം നല്ലതാണ് എന്ന തത്ത്വം ആവർത്തിക്കട്ടെ...

ചിലർ പറയാറുള്ള ഒരു അഭിപ്രായമാണ് പൊതുകടം ഇപ്പോൾ റവന്യൂ വരുമാനവുമായുള്ള അനുപാതമൊക്കെ വിട്ട് കുതിച്ച് കയറിക്കൊണ്ടിരിക്കുകയാണ് എന്നത്..
കഴിഞ്ഞ നാല് വർഷത്തെ മാത്രം കാര്യമാണ് പറയുന്നതെങ്കിൽ കറക്റ്റാണ്. പക്ഷേ നാല് വർഷത്തെ കാര്യം മാത്രമെടുത്തല്ല ഒരു ട്രെൻഡ് ഉണ്ടെന്ന് നിർണയിക്കുകയും അത് ഫ്യൂച്ചറിലേയ്ക്ക് പ്രൊജക്റ്റ് ചെയ്യുകയും ചെയ്യേണ്ടത്.
കഴിഞ്ഞ മുപ്പത് വർഷത്തെ കണക്കെടുത്താൽ കേരളത്തിന്റെ പൊതുകടവും റെവന്യൂ വരുമാനവും തമ്മിലുള്ള അനുപാതം കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് ചിത്രത്തിൽ കാണാം. കഴിഞ്ഞ നാല് വർഷമായി അനുപാതം കൂടുന്നതിന് വ്യക്തമായ കാരണമുണ്ട്. രണ്ട് വർഷം തുടർച്ചയായി പ്രളയമുണ്ടായപ്പോൾ കൂടുതൽ കടമെടുത്ത് ചിലവാക്കേണ്ടി വന്നു.
അതിന് ശേഷം കോവിഡ് ലോക്ക് ഡൗണും എക്കണോമിക് ആക്റ്റിവിറ്റിയിലെ സ്ലോ ഡൗണും കാരണം നികുതി വരുമാനം കുറഞ്ഞു. വീണ്ടും കൂടുതൽ കടമെടുത്ത് ചിലവാക്കേണ്ടി വന്നു.
ഇത് താൽക്കാലിക പ്രതിഭാസമാണ്. കോവിഡ് ലോക്ക് ഡൗൺ തീരുകയും എക്കണോമി സാധാരണ വളർച്ചാനിരക്കിലേയ്ക്ക് വരികയും ചെയ്യുമ്പോൾ നികുതിവരുമാനം വീണ്ടും ഉയരും. പൊതുകടവും ഇതോടൊപ്പം ഉയരുന്നുണ്ടാവും, പക്ഷേ ഇതിന് മുൻപ് ഉണ്ടായിട്ടുള്ളത് പോലെ അനുപാതം വീണ്ടും മെച്ചപ്പെടാനാണ് സാധ്യത.
എന്നിരുന്നാലും ഇപ്പോഴും നമ്മൾ 2004-2005 ലെ അനുപാതമായിരുന്ന 2.774 എന്ന നിരക്കിൽ ഇതുവരെ എത്തിയിട്ടില്ല!!! 2020-21-ലും 2.773 മാത്രമാണ് നമ്മുടെ അനുപാതം. ഒരു പൊടിക്ക് കുറവാണ്. എല്ലാവരും ഒരു പൊടിക്ക് അടങ്ങണം.
ഈ പോസ്റ്റെഴുതാൻ സഹായിച്ച വിവരങ്ങൾ തന്ന Sugeesh -ന് നന്ദി!
#Silverline_Ajay
അജയ് ബാലചന്ദ്രൻ
#Silverline_Ajay
No comments:
Post a Comment