പതിനഞ്ചാം നൂറ്റാണ്ടില്‍ ഒരു ചിത്രകാരന്റെ ഭാവനയില്‍ നിന്നും രചിക്കപ്പെട്ട ഒരു ചിത്രത്തിന്‍റെ പേരില്‍ എന്തിനാണ് നമ്മുടെ മത പുരോഹിതന്മാര്‍ വിശ്വാസികളെ തെരുവിളിരക്കുന്നത് ?.ഈ വിശ്വവിശ്രുത പെയിന്റിംഗ് ചിത്രം ഉള്‍പ്പെടുന്ന ദേവാലയം രണ്ടാം ലോക മഹാ യുദ്ധകാലത്ത് ക്രൈസ്തവര്‍ക്ക് മഹാ ഭൂരിപക്ഷം ഉള്ള അമേരിക്കന്‍,ഫ്രെഞ്ച് ,ബ്രിട്ടീഷ് സംയുക്ത സേനയുടെ ബോംബ് ആക്രമണത്തില്‍ തകര്‍ന്നു വീണപ്പോള്‍ മാര്‍ പാപ്പയോ,ഏതെങ്കിലും ക്രൈസ്തവ പുരോഹിതനോ തെരുവിലിറങ്ങി കലാപം സൃഷ്ടിച്ചിരുന്നില്ലല്ലോ?പോര്‍ട്ടുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തുന്നത് വരെയും കേരളത്തിലെ പൌരാണിക സുറിയാനി ക്രിസ്ത്യാനികള്‍ ദേവാലയത്തില്‍ ക്രിസ്തുവിന്റെയോ,മറ്റു പരിശുധന്മാരുടെയോ ചിത്രങ്ങളോ രൂപങ്ങളോ വച്ചിരുന്നില്ല എന്നത് ഓര്മ്മിക്കുക.മാര്‍ പാപ്പയാല്‍ നിയോഗിക്കപ്പെട്ടു കേരളത്തില്‍ എത്തിയ ജസ്യൂട്ട് പുരോഹിതന്മാര്‍ പതിനഞ്ചു നൂറ്റാണ്ടുകളോളം പരിപാവനമായി തങ്ങളുടെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കി നശിപ്പിച്ചതിന് നാളിതു വരെ കേരളത്തിലെ നസ്രാണി സമൂഹത്തോട് മാപ്പ് ചോദിക്കാത്ത പൌരോഹിത്യ സമൂഹത്തിന്റെ പിന്‍മുറക്കാരനാണ് ഇപ്പോള്‍ വിശ്വാസികളെ തെരുവിലിറക്കുന്ന കത്തോലിക്ക സഭ നേതൃത്വം എന്നതോര്‍മ്മിക്കുക.ദൈവത്തിന്റെ രൂപമോ,ചിത്രമോ വച്ച് ആരാധിക്കുന്നതോ ,അവയ്ക്ക് പരിപാവനത കല്‍പ്പിക്കുന്നതോ, ശുദ്ധ വേദവിപരീതം ആണെന്നത് ആദിമ ക്രൈസ്തവ സഭ ഉറച്ചു വിശ്വസിച്ചിരുന്നു എന്നത് ഓര്മ്മിക്കുക.സമാധാനത്തിന്റെ സുവിശേഷകന്റെ നേര്‍ പിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസികളുടെ മനസ്സില്‍ വൈരത്തിന്റെ വിത്ത് വിതച്ചു തെരുവിലിറക്കി പൂരപ്പാട്ട് പാടിപ്പിക്കുന്നതിനെ എങ്ങിനെ ക്രൈസ്തവ ധര്‍മ്മം എന്ന് വിശേഷിപ്പിക്കും.
No comments:
Post a Comment