Wednesday, February 11, 2026

അധികാരം കീഴാളരെ അദൃശ്യരാക്കുമോ?

പ്രൊഫസർ ആർ.രാംകുമാർ പ്രശസ്തമായ
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ
സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രശസ്ത സാമ്പത്തിക ശാസ്ത്രവിദഗ്ദനുമാണ്.

അദ്ദേഹം എഴുതുന്നു:
-------------------------------------------

അധികാരം കീഴാളരെ അദൃശ്യരാക്കുമോ?

ഞാൻ എട്ട്-പത്ത് പ്രശസ്തരെ വായിച്ചിട്ടുണ്ട് എന്നു പറഞ്ഞ്, അവരുടെ പേരുകൾ അവിടെയും ഇവിടെയും വിതറി, അതിൽ നിന്ന് ഒരു ധാർമിക അധികാരം  നിർമ്മിച്ചെടുക്കുന്നത് അത്ര നല്ല സംവാദ ശീലമല്ല. 

പേരുകൾ അല്ല പ്രധാനം. അധികാരം, വർഗ്ഗം, ഭരണകൂടം, സാമൂഹ്യമാറ്റം എന്നിവയെ നമ്മൾ ശരിയായി വിശകലനം ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. കീഴാള ദൃശ്യതയെ അധികാരത്തിൽ നിന്ന് വേർപെടുത്തി വിശകലനം ചെയ്യുന്നത് ഒട്ടും ഒരു മാർക്സിസ്റ്റ് രീതിയല്ല.

ഴാക്ക് റാൻസിയേറുടെ ജനാധിപത്യത്തെ കുറിച്ചുള്ള എഴുത്തുകൾ അദൃശ്യരെ ദൃശ്യരാക്കാനും കേൾക്കാത്തവരുടെ ശബ്ദം കേൾപ്പിക്കാനും പ്രേരിപ്പിക്കുന്നവ തന്നെ. പക്ഷേ ഒരു ഭരണകൂട സംവിധാനത്തിന് എതിരായി നിൽക്കുമ്പോഴും ഭരണകൂടവുമായി ഇടപെട്ടു കൊണ്ടും മല്ലിട്ടു കൊണ്ടും ഒരു പുതിയ രാഷ്ട്രീയത്തിന്റെ നിർമ്മാണം നടത്താൻ സഹായിക്കുന്ന ഒരു ദർശനവും അത് പകർന്നു തരുന്നില്ല. ജനാധിപത്യം റാൻസിയേറിന് ആനുഷംഗികം മാത്രമാണ്; അതിനെ സ്ഥാപനവൽക്കരിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ദൃഢതയുള്ള, ഈടു നിൽക്കുന്ന, ഒരു ഭരണകൂട സംവിധാനത്തെ അദ്ദേഹം ഒരു സാധ്യതയായി കാണുന്നതേയില്ല. അപ്പോൾ അസമത്വങ്ങൾ നിറഞ്ഞ, ഏകാധിപത്യ പ്രവണതകൾ നിറഞ്ഞ, ഒരു സംവിധാനത്തെ എതിർക്കാൻ റാൻസിയേർ ഉപയോഗപ്പെട്ടേക്കും. പക്ഷേ കീഴാളർ അവർക്കു കൂടി പ്രാതിനിധ്യമുള്ള ഒരു അധികാര ഘടന നിർമ്മിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ, അവിടെ എതിരിന്റെ  സൗന്ദര്യശാസ്ത്രം മാത്രം നോക്കുന്ന വാദങ്ങൾ ഉപയോഗകരമല്ല. കീഴാളരുടെ ദൃശ്യത എന്നത് പ്രതീകാത്മകം മാത്രമല്ലാതെ നിലകൊള്ളണമെങ്കിൽ അധികാര സ്ഥാപനങ്ങൾ വേണം, പുനർവിതരണം വേണം, ഭരണകൂടത്തിന്റെ നിയന്ത്രണ ഉപകരണങ്ങൾ വേണം, സർക്കാരിന്റെ സാമ്പത്തിക പരിസരം വേണം. അല്ലാത്തപക്ഷം മാർക്സിസവും വെറുമൊരു സൗന്ദര്യശാസ്ത്രം മാത്രമായി മാറും; സാമൂഹിക പരിവർത്തനം അതിന്റെ ലക്ഷ്യമല്ലാതായി മാറും.

കേരളത്തിന്റെ ഉദാഹരണം തന്നെ ഇവിടെ പറയണം. ഉപരി-മധ്യവർഗ്ഗത്തെ പ്രീതിപ്പെടുത്തിയല്ല കേരളം അതിന്റെ ഇന്നത്തെ നേട്ടങ്ങൾ നേടിയത്. മറിച്ച്, അധികാരം പിടിച്ചെടുത്ത്, ഭൂപരിഷ്കരണം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ഭവന സുരക്ഷ എന്നിവയെല്ലാം ഭരണകൂടത്തിലൂടെ നടപ്പിലാക്കിയത് കൊണ്ടാണ് ഇന്നത്തെ കേരളം കേരളമായി മാറിയത്. എപ്പോഴൊക്കെ കീഴാളരുടെ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടുവോ അപ്പോഴൊക്കെ ഇത്തരം പുനർവിതരണ സംവിധാനങ്ങളൊക്കെ അട്ടിമറിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

1960-കൾക്ക് ശേഷം യൂറോപ്പിലെ മാർക്സിസ്റ്റുകൾക്ക് പിടിപെട്ട ഒരു പൊതു നിരാശയിൽ നിന്നാണ് ഇത്തരം കേവല സൗന്ദര്യശാസ്ത്ര സിദ്ധാന്തങ്ങൾ രൂപം കൊണ്ടത്. അല്ലാതെ മാർക്സിസ്റ്റ് ഭൗതിക വിശകലനത്തിൽ കൂടെയല്ല. റാൻസിയേറുടെയും കൂട്ടുകാരുടെയും എഴുത്തുകൾ ഫ്രാൻസിൽ തന്നെ നവ-ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ എങ്ങിനെ ദുർബലപ്പെടുത്തി എന്ന് നോക്കിയാൽ തന്നെ കാര്യം മനസ്സിലാകും. അവിടെ കഴിഞ്ഞ കുറെ ദശകങ്ങളായി ഇടതുപക്ഷം ശ്രമിച്ചത് രാഷ്ട്രീയ തന്ത്രങ്ങളോ സംഘടനയോ ഇല്ലാത്ത പ്രസ്ഥാനങ്ങളിലൂടെയും സ്ഥാപനവൽക്കരണത്തിന് എതിരെയുള്ള നിരന്തരമായ എതിർപ്പിലൂടെയുമാണ്. പക്ഷെ വലതുപക്ഷമോ? വളരെ അച്ചടക്കമുള്ള പാർട്ടി വളർത്തിയും, തൊഴിലാളിവർഗത്തിന്റെ രോഷങ്ങളെ മുതലെടുത്തും ഭരണകൂട സംവിധാനങ്ങളെ നിർദാക്ഷിണ്യം ഉപയോഗപ്പെടുത്തിയുമാണ് അവർ വളർന്നത്. ചുരുക്കത്തിൽ, ഇടതുപക്ഷം രാഷ്ട്രീയത്തെ ധാർമികവൽക്കരിച്ചപ്പോൾ വലതുപക്ഷം സംഘടിതമായ രാഷ്ട്രീയത്തെ അവലംബിച്ചു. അവർ വളർന്നു; ഇന്ന്, മറൈൻ ലെ പെന്നിന്റെ തീവ്ര-വലതുപക്ഷ നവ-ഫാസിസ്റ്റ് പാർട്ടി വലിയൊരു ശക്തിയാണവിടെ. റാൻസിയേർ ഒരു പക്ഷെ ഇത് ആഗ്രഹിച്ചിട്ടുണ്ടാവില്ല. പക്ഷെ അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും എഴുത്തുകൾ -- അറിഞ്ഞോ അറിയാതെയോ -- ഈ പ്രതിഭാസത്തിന് സൈദ്ധാന്തിക പരിസരം ഒരുക്കി. പുതിയ ബദൽ സ്ഥാപനങ്ങൾ നിർമ്മിക്കാനോ, ബഹുജന സംഘടനകൾ വളർത്താനോ, ഭരണകൂട നിയന്ത്രണം ഏറ്റെടുക്കാമോ മുതിരാത്ത ഇടതുപക്ഷത്തെ ഫ്രാൻസിലെ തൊഴിലാളിവർഗം തന്നെ ഇന്ന് വിശ്വസിക്കുന്നില്ല. എതിർപ്പ് വെറും ധാർമികമോ, പ്രതീകാത്മകമോ ആയി ചുരുങ്ങുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പരിണതഫലം. 

പിന്നെ ഗ്രാംഷിയും റോസയും. 

ഗ്രാംഷിയെ ലെനിനിസത്തിനെതിരെ നിർത്തുന്നത് അപഹാസ്യമാണ്. ഗ്രാംഷിയുടെ ഹെജിമണി ഭരണകൂടത്തിന് എതിരെ നിൽക്കുന്ന ഒരു സങ്കല്പം മാത്രമല്ല. കീഴാളർ സിവിൽ സമൂഹത്തെ കീഴ്പെടുത്തി അധികാരം പിടിച്ചെടുക്കുന്ന ഒരു ഭാവിയെക്കുറിച്ചാണ് ഗ്രാംഷി ചിന്തിച്ചത്. അതുപോലെ, പാർട്ടിക്ക് ഉണ്ടായേക്കാവുന്ന ബ്യൂറോക്രാറ്റിക്ക് സ്വഭാവങ്ങളെപ്പറ്റി റോസ ഉയർത്തിയ വിമർശനങ്ങൾ അധികാരത്തെയോ ഭരണകൂടത്തെയോ ഉപേക്ഷിക്കണം എന്ന് വിവക്ഷിക്കുന്നവയല്ല.

ചുരുക്കത്തിൽ, ഫാസിസ്റ്റ് ഭരണകൂടങ്ങളെ എതിർത്തു തോൽപ്പിക്കാൻ ഭരണകൂടത്തിന് പുറത്തു നിൽക്കുന്നത് ആത്മഹത്യാപരമാണ്. കീഴാളർ ഒച്ചയുണ്ടാക്കിയാൽ തീരുന്നതല്ല ഫാസിസം. അതിന് ഭരണം പിടിച്ചെടുത്തേ തീരൂ, സ്ഥാപനങ്ങളിൻ മേൽ അധികാരം നിലനിർത്തിയേ തീരൂ, നിയമങ്ങൾ പ്രയോഗിച്ചേ തീരൂ.

എന്താണ് കേരളവുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ? തുടർച്ചയായ ഇടതുപക്ഷ ഭരണം ഒരു രാഷ്ട്രീയ ബ്യൂറോക്രസിയെ സൃഷ്ടിക്കുന്നു, കീഴാളരും ആയുള്ള ബന്ധം ദുർബലപ്പെടുത്തുന്നു, ഇവയൊക്കെയല്ലേ? പക്ഷേ ഇവയെല്ലാം ഭരണത്തിൽ ഇരിക്കുന്നതിന്റെ ഭാഗമായി ഉയരുന്ന വൈരുദ്ധ്യങ്ങളാണ് എന്നതല്ലേ ശരി? അവയെ നേരിട്ടു കൊണ്ടും പരിഹരിച്ചു കൊണ്ടും മുൻപോട്ടു പോകുന്നതിന് പകരം ഭരണമേ വേണ്ട എന്ന ആപൽക്കരമായ  നിലപാട് എന്ത് അടിസ്ഥാനത്തിൽ ആണെടുക്കുക?വൈരുദ്ധ്യങ്ങളിൽ നിന്ന് ഒളിച്ചോടിയാണോ മാർക്സിസ്റ്റുകാർ അവയുമായി ഇടപെടുന്നത്? അവയെ രാഷ്ട്രീയവൽക്കരിച്ചു കൊണ്ട് അവയ്ക്കുള്ള പരിഹാരം തേടാൻ അല്ലേ ശ്രമിക്കേണ്ടത്? അതോ അതിനു പകരം എന്തോ വലിയ ധാർമിക നിലപാടെടുത്തു എന്ന് ഭാവിച്ച് മേനി നടിക്കുകയാണോ വേണ്ടത്?

പിന്നെ, ഒരു സന്നിഗ്ധ സാഹചര്യത്തിൽ സ്വീകരിക്കേണ്ട സൈദ്ധാന്തിക നിലപാടും അവിടെ നിൽക്കുന്ന വ്യക്തിയുടെ ജീവചരിത്രവും തമ്മിൽ ഒരു ബന്ധവുമില്ല. സർട്ടിഫിക്കറ്റുകൾ കൊണ്ടല്ല സിദ്ധാന്തങ്ങൾ നിർമ്മിക്കപ്പെടുന്നത്. ഒരു അധികാര ഘടനയെ എതിർക്കുന്നു എന്ന ഭാവേന, സ്വന്തം ജീവചരിത്രം ഉപയോഗിച്ചുകൊണ്ട് പുതിയൊരു ധാർമിക അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് വല്ലാത്തൊരു വൈരുദ്ധ്യമാണ്.

മുൻപ് പറയാൻ ശ്രമിച്ച കാര്യം ഒരിക്കൽ കൂടി പറയാം. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചാൽ ഇടതുപക്ഷ ആശയങ്ങൾക്ക് ക്ഷയമുണ്ടാകും എന്ന് വാദിക്കുന്നത് സൈദ്ധാന്തികമായും രാഷ്ട്രീയമായും അടിസ്ഥാന രഹിതമാണ്. അത്പോലെ തന്നെ, മാർക്സിസത്തെ നിതാന്തമായ ഒരു സൗന്ദര്യശാസ്ത്രം മാത്രമായി മാത്രം നിലനിർത്താൻ ശ്രമിക്കുന്നത് കടുത്ത മാർക്സിസ്റ്റ്  വിരുദ്ധതയുമാണ്. മാർക്സിസം സാമൂഹ്യ മാറ്റത്തിന്റെ സിദ്ധാന്തമാണ്. അധികാര സ്ഥാപനങ്ങൾ ഉപയോഗിച്ച് കൊണ്ട് തൊഴിലാളികളെയും കർഷകരെയും വിഭജിച്ച്, അടിച്ചമർത്തി, ഭരണം നടത്തുന്ന നവ-ഫാസിസ്റ്റ് പ്രവണതകളെ തച്ചുടയ്ക്കാൻ അധികാര സ്ഥാപനങ്ങളിൽ കീഴാള പ്രാതിനിധ്യം ഉണ്ടായേ കഴിയൂ. അതിനു പുറത്തു നിന്ന് വെറുതെ ഒച്ച വെച്ചാൽ മതി എന്ന് വാദിക്കുന്നത് ഇതേ കീഴാളരെ കൊലക്കത്തിക്ക്‌ എറിഞ്ഞു കൊടുക്കുന്നതിനു തുല്യമാണ്. അതിന് കേരളത്തിലെ സിപിഐഎമ്മിനെ കിട്ടില്ല.

ആർ. രാംകുമാർ

NREGA: How political will impacted implementation

By Ujjwal Krishna The Mahatma Gandhi National Rural Employment Guarantee Act (MGNREGA) has been described by the World Bank as the largest antipoverty state-run employment-generation scheme in the world. It formed the cornerstone of the shift in the UPA’s approach to development towards universalisation and entitlements, articulated in the National Common Minimum Programme. The idea […]
Written by Guest
June 5, 2019 02:22 IST
FE Google Preferred Button 
 
Follow Us
MGNREGA, NREGA, Rural Employment Guarantee, Budget 2019-20, India Union Budget
Rural workers (file photo).

MGNREGA, NREGA, Minimum income programs, NYAY, farm loan waivers, MGNREGA advantages, bjp mnrega congress mnrega

By Ujjwal Krishna

The Mahatma Gandhi National Rural Employment Guarantee Act (MGNREGA) has been described by the World Bank as the largest antipoverty state-run employment-generation scheme in the world. It formed the cornerstone of the shift in the UPA’s approach to development towards universalisation and entitlements, articulated in the National Common Minimum Programme. The idea of an employment guarantee was also central to the Congress’s agenda in its 2004 election manifesto.

The BJP’s ascendance post-2014 raised several questions over the continuation of MGNREGA, especially in light of its welfare narrative distinguished from that of the Congress by way of its focus on ‘empowerment’, as opposed to a ‘rights’ and ‘entitlements’ focused agenda. Despite the BJP’s ideological differences with the Congress over the approach to employment generation, it has made the highest-ever budgetary allocations to MGNREGA, with `550 billion allocated to the scheme for FY19, up from `480 billion in the previous year. The preceding three years witnessed the NDA increase budgetary allocation towards it.

Even though the UPA was led by the Congress, a left-of-centre political party, a key factor in ensuring that the NREGA, when passed in 2005, was not watered-down to adhere to neoliberal conceptions of social policy was the dependence of the UPA on Left Front parties. After 2004 elections, the UPA would not have secured the numbers to form a government without the support of parties like the CPI(M). Left Front parties enjoyed disproportionate policy influence in such a set-up until their decision to withdraw support from the UPA.

This influence was exercised by way of interventions played out through the UPA-Left Coordination Committee negotiations, a party political process. Moreover, UPA alliance partners like the RJD brought political leaders to the Centre like rural development minister Raghuvansh Prasad Singh, who played the crucial role of a bridge between the fiscal conservatives and populists in the UPA.

MGNREGA was the flagship scheme among the many policy initiatives of the first term of the UPA. Its success and impact on rural India is believed to have carried the UPA to another term at the Centre. However, as the second term of the UPA (2009-14) became increasingly mired in corruption scandals, the existing issues in MGNREGA’s implementation with states failing to provide employment, delaying and withholding wages, and corruption occurring due to a lack of proper social auditing and monitoring, were exacerbated by the UPA’s overall image of policy paralysis and inaction.

According to Ashok Pankaj, upon “reaching full acceleration in 2009-10 and 2010-11, (MGNREGS) decelerated in 2011-12 while the UPA was dilly-dallying with the idea of a cash transfer-based social protection programmes, aiming at 2014 parliamentary elections”, and the shift in attention from MGNREGA to DBT is partly to blame for the slack implementation of the scheme during 2011-14. Systematically cutting funding for MGNREGA began in 2010, by way of caps on allocated funds, causing administrative failures like problems with wage payment and provision of employment. Its impact on the employment generated through the scheme was that the number of households that got jobs increased by 89.5% over a decade. But the number peaked at 5.49 crore in 2011 and has since declined steadily.

The right-wing BJP-led NDA came to power in 2014, with Narendra Modi as PM. The BJP commanded a majority in the Lok Sabha by itself, and was thus less beholden to coalition partners in formulating its policies. It also placed technology at the heart of its policy agenda, onboarding the UPA’s DBT approach early on through its Jan Dhan-Aadhaar-Mobile trinity, with a view to migrating towards a cash-based welfare setup. Some believe this unfortunately glosses over the roots of governance delivery failures like complex procedures, weak human resources and poor training.

While proposals to scale back MGNREGA had been discussed during the first year of Modi government, in light of its pro-business and investment-oriented approach—hinged on a narrative of ‘empowerment’, exemplified by Make in India, Skill India, and Start-up India, etc—as opposed to the ‘entitlements’ and ‘rights’-oriented framework of the Congress, the NDA has made increasingly higher budgetary allocations to MGNREGA, with the figure for FY19 being the highest allocation till date, and has simultaneously not abandoned the programme.

But these allocations have followed the BJP learning from the adverse political consequences of initially attempting to strangulate MGNREGA through pointedly low allocations in the NDA’s first two years. At the same time, the NDA has altered the focus of MGNREGA towards emphasising on top-down, target-driven, asset-creation, which is the polar opposite of the UPA’s demand-driven job-creation regime focused on participatory decentralised development.

Ashok Pankaj argues there has been a sharp distinction in the nature of the programme pursued by the UPA and the NDA, which he describes as “wage-focused” against “asset-focused”, and “target-focused” at the cost of “demand-focused”, compromising the objective of participatory decentralised development.

But this “asset fetishism”, while not entirely undesirable, has nevertheless tilted the benefits of MGNREGA in favour of agriculturists, excluding landless rural labourer households that constitute a quarter of India’s rural population from accessing benefits of individual assets owing to their lack of land, and affecting job-creation.

The UPA had prioritised job-creation over asset-creation by mandating a wage-material expenditure ratio of 60:40 in the Act, which also mandated that four out of the eight works are to be labour-intensive.

Only a weak relationship exists between ‘political will’ and the implementation of a scheme, especially in Indian context, since there is a lack of a one-to-one mapping between economic and social ideologies on either side of the political spectrum in India. While lying on two opposite ends of the political spectrum, the Congress and the BJP have followed broadly the same paths in the pursuit of neoliberal policy.

With Modi lending no personal ideological support to MGNREGA, the BJP has been forced to retain the scheme for fear of losing electoral support in rural India. The enhanced outlays, and mere tweaking the programme’s attributes to justify its own ideological underpinnings, prove that political will cannot be seen as an important determinant of the implementation of MGNREGA in the case of the BJP.

(The author is with ICRIER, New Delhi)

https://www.financialexpress.com/opinion/nrega-how-political-will-impacted-implementation/1598304/?utm_source=perplexity

Undermining the Legal Guarantee of MGNREGA: Right, Left, and Centre


Governments of every political dispensation have sought to hollow out India’s rural employment guarantee scheme. Only a mass movement that keeps the vulnerable at its centre can make the MGNREGA what it is supposed to be.

Thursday, January 29, 2026

2026 എൽഡിഎഫ് ബജറ്റ് ; കെ.എൻ ബാലഗോപാൽ

രണ്ടാം പിണറായി വിജയൻ മന്ത്രി സഭയുടെ അവസാന ബജറ്റ് ആണ്  ധന മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്. 
 പത്തു വർഷത്തെ തുടർച്ചയായ ഭരണം നൽകിയ നേട്ടങ്ങൾ / മാറ്റങ്ങൾ എന്തൊക്കെ എന്നത് പറയുക സ്വാഭാവികമാണ്. അതു കൊണ്ട് തന്നെ ബജറ്റ് സംബന്ധിച്ച ചർച്ചകളിൽ ഇതു   പ്രത്യേകം തന്നെ കണ്ടു  പോകേണ്ടതുണ്ട്. 

രണ്ടാമത്തെ ഭാഗം  2026-2027  സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിന്റെ ഹൈ ലൈറ്റ്സ് എന്തൊക്കെയാണ് എന്നതാണ്.  ബജറ്റ് ഒന്നു പൊതുവിൽ നോക്കാം. 

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ക്ഷേമ പെൻഷൻ ചെലവ് 10700 കോടി രൂപയായിരുന്നു. ഇത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 35089 കോടി രൂപയായി ഗണ്യമായി കൂടി. രണ്ടാം പിണറായി സർക്കാർ ഇത് വരെ 48384 കോടി രൂപ കൊടുത്തു കഴിഞ്ഞു. മാർച്ചാ കുമ്പോഴേക്കും ചെലവ് 54000 കോടി രൂപയാകും. രണ്ടു ഇടതുപക്ഷ സർക്കാറുകളുടെ കാലത്തെ ക്ഷേമ പെൻഷൻ ചെലവ്  90000 കോടി രൂപ. തുകയിലും എണ്ണത്തിലും വന്ന വലിയ വർദ്ധനവും വിതരണത്തിലെ കൃത്യതയുമാണ് ഈ വലിയ നേട്ടത്തിനു ആധാരം. 

ക്ഷേമ പെൻഷൻ തടസമില്ലാതെ വിതരണം ചെയ്യാൻ 14500 കോടി രൂപയാണ് 26-27  വർഷത്തേക്ക് വകയിരുത്തിയിരിക്കുന്നത് . 

മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിയിൽ തുടക്കത്തിൽ തന്നെ 16.32 ലക്ഷം പേർക്ക് പ്രതിമാസം 1000 രൂപ വീതം ലഭിച്ചു തുടങ്ങുന്നു. ഇതിന്റെ 26-27 ലെ വകയിരുത്തൽ 3720 കോടി രൂപയാണ്. 

മുഖ്യ മന്ത്രിയുടെ  കണക്ട് ടു വര്‍ക്ക് സ്കോളര്‍ക്ഷിപ്പ് എന്ന പദ്ധതിയിൽ അഞ്ച് ലക്ഷം ചെറുപ്പക്കാര്‍ക്  പ്രയോജനം  ലഭിക്കും. ഇതുവരെ  ഈ പദ്ധതിയില്‍ 68,731 പേർ  രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇതിനുള്ള വകയിരുത്തൽ 400 കോടി രൂപയാണ് . 

ലൈഫ് പദ്ധതിയിൽ 481935 വീടുകൾ കൈമാറി. 43000 വീടുകളുടെ നിർമ്മാണം പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. സർക്കാർ കാലാവധിയിൽ ലൈഫ് വീടുകളുടെ എണ്ണം 5.25 ലക്ഷം ആകും.  പുനർഗേഹം പദ്ധതിയിൽ 3408 വീടുകളും കൈമാറി. 2000 വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലുമാണ്. 

ലൈഫ് വീടുകളിൽ (ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം- economic review തരുന്ന കണക്ക്) 1,25,360 വീടുകൾ പട്ടിക ജാതി  വിഭാഗത്തിൽ പെട്ടവർക്കും 45976 വീടുകൾ  പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കുമാണ് കൈമാറിയത്. പട്ടിക വിഭാഗത്തിന് ആകെ 171336  വീടുകൾ. ഇത് ഒക്ടോബർ 31 ലെ കണക്കുകൾ പ്രകാരം നിർമ്മിച്ച ആകെ വീടുകളുടെ 36.35 ശതമാനമാണ്. ലൈഫ് പോലുള്ള പദ്ധതികൾ പിന്നാക്ക സമൂഹങ്ങളെ എങ്ങനെയാണ് കരുതലോടെ ചേർക്കുന്നത് എന്നതാണ് ഈ കണക്ക് കാണിക്കുന്നത്.

25 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകുന്ന ഉന്നതി ഓവർ സീസ് പഠന സഹായം കിട്ടിയത് 1104 പേർക്കാണ്. ഇത് ഉണ്ടാക്കുന്ന മാറ്റം എത്ര വലുതാണ് എന്നത് കാണണം.  

അങ്കണ വാടി, ആശ, സ്കൂൾ പാചക തൊഴിലാളികൾ, പ്രീ പ്രൈമറി അധ്യാപകർ, സാക്ഷരതാ  പ്രേരക്മാർ തുടങ്ങി സ്കീം വിഭാഗം തൊഴിലാളികളുടെ സംസ്ഥാനം നൽകുന്ന വേതനം വർദ്ധിപ്പിച്ചു. സ്കീം വിഭാഗം തൊഴിലാളികളുടെ ദേശീയ ഡിമാൻഡ് ഉയർത്തിപ്പിടിക്കുകയും അവരെ ഒന്നായി കാണുകയും ആവുന്നത്ര സംസ്ഥാന വിഹിതം ഒരേ പോലെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 

ഒരു കോടി മനുഷ്യർക്ക് സാമൂഹ്യ സുരക്ഷാ പരിപാടികളുടെ സംരക്ഷണം ( ക്ഷേമ/ സാമൂഹ്യ സുരക്ഷാ പെൻഷൻ 62 ലക്ഷം, സ്ത്രീ സുരക്ഷാ പദ്ധതി-36 ലക്ഷം, കണക്ട് ടു വര്‍ക്ക് സ്കോളര്‍ക്ഷിപ്പ്- 5 ലക്ഷം ), ഒരു കോടി മനുഷ്യർക്ക് സൌജന്യ ചികിൽസ, അഞ്ചു ലക്ഷം അടച്ചുറപ്പുള്ള വീടുകൾ, 103099 പേരെ അതി ദാരിദ്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്, അവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്ന പദ്ധതികൾ- ഇതാണ് പത്തു കൊല്ലത്തെ ഇടതു സർക്കാർ നേട്ടങ്ങളുടെ സുപ്രധാന വശം. 

ബിരുദ തലം വരെയുള്ള വിദ്യാഭ്യാസം സൌജന്യമാക്കുന്ന തീരുമാനം ചരിത്രപരമാണ്.  സൌജന്യ സ്കൂൾ വിദ്യാഭ്യാസം എന്ന  ആദ്യ കമ്യൂണിസ്റ്റ് സരക്കാറുകളുടെ തീരുമാനം എത്രമാത്രം ലിബറേറ്റിങ് ആയ ഒന്നായി മാറി എന്നതാണ്  ഐക്യ കേരളത്തിന്റെ അനുഭവം. മാറിയ കാലത്തെ മാറിയ ആവശ്യങ്ങളെ ഒരു ഇടതുപക്ഷ സർക്കാർ എൻഗേജ് ചെയ്യുന്നതിന്റെ ഏറ്റവും ഉദാത്തമായ പ്രഖ്യാപനമാണിത്. 

കിഫ്ബി തകർക്കാൻ എല്ലാ അടവുകളും പയറ്റിയവരുടെ മുന്നിലാണ് അടിസ്ഥാന സൌകര്യ വികസനത്തിൽ അത്ഭുതങ്ങൾ തീർത്ത് കിഫ്ബി  96,531.14 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നത്. 

ഈ അടിസ്ഥാന സൌകര്യ പദ്ധതികളുടെ ഗുണ ഫലം അളക്കാൻ കഴിയുന്ന ഒരു മേഖല ഐടി വികസനമാണ്. IT കയറ്റുമതി 2011- 2016 ലെ 8500 കോടി രൂപയിൽ നിന്നും 26252 കോടി രൂപയായി കുതിച്ചുയർന്നു . ബിൽറ്റ്അപ് സ്പേസ്, കണക്റ്റിവിറ്റി, റോഡുകൾ  ഇവ എല്ലാത്തിലും വന്ന അഭൂതപൂർവ്വമായ ഉയർച്ചയുടെ പ്രതിഫലനമാണിത്.  ഐടി കമ്പനികളുടെ എണ്ണം  650 ൽ നിന്നും 1160 ആയിവർദ്ധിച്ചു.  

പുതിയ 3.92 ലക്ഷം സംരംഭങ്ങളും 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലുകളും വന്നതിന്റെ ഒരു പ്രധാന കാരണം ഈ പശ്ചാത്തല സൌകര്യ നിർമ്മിതിയാണ്. രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയ ബിസിനസ് സൌഹൃദ അന്തരീക്ഷം നേരത്തെ ആലോചിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല എന്നതും കാണണം. 

ദേശീയ പാത, വിഴിഞ്ഞം, വയനാട് തുരങ്കപ്പാത, തീരദേശ പാത, മലയോര ഹൈവേ, 18000 കിലോ മീറ്റർ  ബി. എം. & ബി. സി. റോഡുകൾ, 100 റയിൽവെ മേൽപ്പാലങ്ങൾ, 600 ലധികം സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, കാത്ത് ലാബുകൾ, കൊച്ചി കാൻസർ സെന്റർ,  കുടിവെള്ള പദ്ധതികൾ, ട്രാൻസ് ഗ്രിഡ്, പുത്തൂർ സുവോളജിക്കൽ പാർക്ക്  ഇങ്ങനെ എണ്ണിയാൽ തീരാത്ത വികസന പദ്ധതികൾ കിഫ്ബിയുടേതാണ്.

പത്തു വർഷമായി കേരളം പവർ കട്ടോ ലോഡ് ഷെഡ്ഡിങോ അനുഭവിക്കുന്നില്ലല്ലോ? ഇവയൊക്കെ എന്താണ് എന്നത് ചെറിയ കുട്ടികൾക്ക് അറിയുക തന്നെയില്ല. 

KSRTC യ്ക്കു ഇടതുപക്ഷ സർക്കാറുകൾ നൽകിയത് 13528 കോടി രൂപയാണ്. ഒന്നാം പിണറായി സർക്കാർ 5002 കോടി രൂപയും, രണ്ടാം സർക്കാർ 8526 കോടി രൂപയും. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയത് 1467 കോടി രൂപയായിരുന്നു.  

ഈ  സമീപനമാണ് പൊതുമേഖലയോടു പൊതുവിൽ  LDF സർക്കാർ സ്വീകരിച്ചത്. വെള്ളൂർ ന്യൂസ് പ്രിന്റ് തുടങ്ങി എത്ര ഉദാഹരണങ്ങളുമുണ്ട്. 

കരുതലും പുതിയ കാലത്തിനു വേണ്ട വികസനവും സമന്വയിപ്പിക്കുകയും അവയുടെ തുടർച്ച ഉണ്ടാക്കുന്നതിനും വേണ്ട അലൊക്കേഷനുകളും പദ്ധതികളുമാണ് പുതിയ ബജറ്റ്. 

 വിവിധ അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവർക്കും ഗിഗ് തൊഴിലാളികൾക്കും  ആരോഗ്യ ഇൻഷൂറൻസ്, അപകട ഇൻഷൂറൻസ്, എന്നിങ്ങനെ  പലതരം പരിരക്ഷകൾ  പുതിയതായി കൊണ്ട് വരുന്നു. നമ്മുടെ തൊഴിൽ മേഖലയിൽ വരുന്ന മാറ്റം മനസിലാക്കി അവിടെ സർക്കാർ കരുതൽ എത്തേണ്ടതിന്റെ ആവശ്യകത അറിഞ്ഞാണ് ഈ മാറ്റം.

ഓട്ടോ തൊഴിലാളികൾക്കുള്ള സ്ക്രാപ്പിങ് സഹായം മുതൽ  സ്മാർട്ട് സ്റ്റാൻഡുകൾ വരെ ഭാവനാ പൂർണ്ണമായ മുൻകയ്യാണ്. 

റെയർ  എർത്ത്  കോറിഡോർ ,  റെയര്‍ എര്‍ത് & ക്രിട്ടികല്‍ മിനറല്‍സ് മിഷന്‍  എന്നിവ ഭാവി  കേരളത്തിനുള്ള വലിയ ഈടു വെയ്പ്പാണ്. വിഴിഞ്ഞം വിഭാവനം ചെയ്ത ഇടതുപക്ഷം അതുപോലെ ചരിത്ര  പ്രധാനമാകാൻ സാധ്യതയുള്ള മറ്റൊരു മുൻകൈ ആണ് ഈ പ്രഖ്യാപനങ്ങൾ  വഴി നടത്തുന്നത് എന്നു  നിസംശയം പറയാം.  
  
കിഫ്ബിയെയും അതിന്റെ പദ്ധതിയകളെയും  മുന്നോട്ട് കൊണ്ട് പോകാൻ  ശ്രദ്ധിക്കുന്നു. വിഴിഞ്ഞവും അതിന്റെ ലാണ്ട്വേർഡ് വികസനവും മുന്നോട്ട് കൊണ്ട് പോകുന്നു. ഇങ്ങനെ ഇടതുപക്ഷ ബദൽ സമീപനങ്ങളിൽ ഊന്നുന്ന സമഗ്രമായ ഒരു ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. 

ബജറ്റ് കണക്കുകൾകൂടി ചരുക്കത്തിൽ നോക്കാം. 

239907.14 കോടി രൂപ വരവും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് 2026-2027 ലേത്. 

182972.10 കോടി രൂപയാണ് റവന്യൂ വരുമാനം. ഇതിൽ 114358.24 കോടി രൂപയും തനതു വരുമാനമാണ്. 

യൂണിയൻ ട്രാൻസ്ഫറായി  പ്രതീക്ഷിക്കുന്നത് 68613.86 കോടി രൂപയാണ്. അതായത് ആകെ റവന്യൂ വരുമാനത്തിന്റെ 37.5 % ആണ് യൂണിയൻ ട്രാൻസ്ഫർ ആയി ബജറ്റ് കണക്ക് കൂട്ടുന്നത്.ആകെ റവന്യൂ വരുമാനത്തിൽ 62.5 ശതമാനവും സംസ്ഥാന തനതു റവന്യൂ വരുമാനമായിരിക്കും. 2025-2026 ലെ പുതുക്കിയ കണക്കുകൾ പ്രകാരം യൂണിയൻ നികുതി വിഹിതം 27382.06 കോടി രൂപയാണ്. വരും വർഷം ഇത് 42114.32 കോടി രൂപയായി ഉയരും എന്നതാണ് ബജറ്റ് അനുമാനം. യൂണിയൻ നികുതി വിഹിതത്തിൽ 53.8 ശതമാനം വർദ്ധന പ്രതീക്ഷിച്ചാണ് ബജറ്റ് കണക്കുകൾ. പതിനാറാം ധനക്കമ്മീഷൻ ശുപാർശകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പത്താം ധനക്കമ്മീഷൻ കാലത്തെ നികുതി വിഹിതത്തെ അപേക്ഷിച്ച് ഏതാണ്ട് 58 ശതമാനം ഇടിവാണ് പതിനഞ്ചാം ധനക്കമ്മീഷൻ കാലത്ത് കേരളം നേരിട്ടത്. രാജ്യത്ത് ഏറ്റവും അധികം നികുതി വിഹിത നഷ്ടം നേരിട്ടത് കേരളമാണ്.  2026 ഏപ്രിൽ 1 മുതലുള്ള ധന വിന്യാസം പതിനാറാം ധനക്കമ്മീഷൻ ശുപാർശകൾ അനുസരിച്ചാണ്. അപ്പോൾ വരുന്ന ധനക്കമ്മീഷൻ ശുപാർശ  കേരളത്തിനു ഫെയർ ഷെയർ ഉറപ്പാക്കുമോ  എന്നത് ഈ ബജറ്റ് നടപ്പിലാകുന്നതിൽ അതീവ പ്രധാനമാണ് എന്നു കാണണം. ഇക്കൊല്ലം പുതുക്കിയ കണക്കുകൾ പ്രകാരം യൂണിയൻ ഗ്രാന്റ് 7208.87 കോടി രൂപയാണ്. 2026-2027 ൽ പ്രതീക്ഷിക്കുന്നത് 26499.54 കോടി രൂപയാണ്. പ്രതീക്ഷിക്കുന്ന വർദ്ധനവ് 267.6 ശതമാനമാണ്. ധനക്കമ്മീഷൻ റവന്യൂക്കമ്മി ഗ്രാന്റ് പുനസ്ഥാപിച്ചാൽ മാത്രമേ ഈ വർദ്ധനവ് സാധ്യമാകൂ. യൂണിയൻ നികുതി വിഹിതവും റവന്യൂ കമ്മിഗ്രാണ്ടും ഇങ്ങനെ ഉയരുമോ എന്നത് കണ്ടു തന്നെ അറിയണം. 

ആകെ വരുമാനത്തിൽ  55419.51 കോടി രൂപയാണ് വായ്പ. നടപ്പു വർഷത്തെ പുതുക്കിയ കണക്കുകൾ പ്രകാരമുള്ള വായ്പയായ 53949.5 കോടി രൂപയിൽ നിന്നും 1470.01 കോടി രൂപ മാത്രമാണ് കൂടുന്നത്. ആകെ വരുമാനത്തിന്റെ 23.1 ശതമാനമാണ് വായ്പ വരുമാനം. ആകെ വരുമാനത്തിന്റെ 76.9 ശതമാനവും  വായ്പ  ഇതര വരുമാനമാണ്.

ആകെ ചെലവായ 239907.14  കോടി രൂപയിൽ 217558.76 കോടി രൂപ റവന്യൂ ചെലവാണ്. റവന്യൂ ചെലവ് 90.69 ശതമാനമാണ്. ഇതിൽ മൂലധനചെലവ് സ്വഭാവമുള്ളത് 8613.10 കോടി രൂപയാണ്. അതു കിഴിച്ചാൽ  റവന്യൂ ചെലവ് 208945.66 കോടി രൂപയാണ്. ഇത് ആകെ ചെലവിന്റെ 87.09 ശതമാനമാണിത് . 

ആകെ മൂലധന ചെലവ്  22348.38 കോടി രൂപയാണ്. ആകെ ചെലവിന്റെ 9.31 ശതമാനം. എന്നാൽ മൂലധന  സ്വഭാവമുള്ള റവന്യൂ ചെലവായ 8613.10 കോടി രൂപ അടക്കം ആകെ മൂല ധന ചെലവ് 30961.48 കോടി രൂപയാണ്. ഇത് ആകെ ചെലവിന്റെ 12.9 ശതമാനമാണ്.
 
റവന്യൂക്കമ്മി സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.12 ശതമാനമാണ്. എന്നാൽ മൂലധന സ്വഭാവമുള്ള റവന്യൂ ചെലവുകൾ കൂടി കണക്കിലെടുത്താൽ  effective revenue  deficit 1.59 ശതമാനമായിരിക്കും. ധനക്കമ്മി പ്രതീക്ഷിക്കുന്നത് 3.4 ശതമാനമാണ്.

2027 മാർച്ച് മാസത്തെ സംസ്ഥാനത്തിന്റെ ആകെ സഞ്ചിത ബാധ്യത  554540 കോടി രൂപയായിരിക്കും. ഇത് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 34 ശതമാനമായിരിക്കും. സഞ്ചിത ബാധ്യത ഒരു ശതമാനം കണ്ടു കുറയുകയാണ് ചെയ്യുക. 

ആകെ റവന്യൂ ചെലവിന്റെ 60.4 ശതമാനമാണ് ഇപ്പോൾ ശമ്പളം, പെൻഷൻ , പലിശ ചെലവുകൾ. ഇത് 60 ശതമാനമാകും. 

പലിശ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 2.23 ശതമാനം എന്നത് 2.11 ശതമാനമായി കുറയും.

പത്തു വർഷത്തെ നേട്ടങ്ങൾ കൺസോളിഡേറ്റ് ചെയ്ത് മുന്നോട്ടുളള വഴി വ്യക്തമാക്കുന്ന ബജറ്റാണ് 2026-2027 ലേത് എന്നു പറയാം.
©Gopkumar Mukundan 
സംസ്ഥാന ബജറ്റ് സാർവ്വത്രിക ജനകീയ അംഗീകാരം നേടിയതോടെ  UDF ഉം  മനോരമാദി മാധ്യമങ്ങളും കടപ്പെരുക്കം സംബന്ധിച്ച സ്തോഭജനകമായ  കഥകളുമായി ഇറങ്ങിയിട്ടുണ്ട്. 
കഥയുടെ ചുരുക്കം ഇതാണ്. എന്തെല്ലാം നേടിയാലും  ഈ കമ്മി സർക്കാർ കടം പെരുപ്പിച്ചു നാട് മുടിച്ചു എന്നതാണ് ആഖ്യാനം. 

കഴിഞ്ഞ 20 കൊല്ലത്തെ കടം വർദ്ധനയുടെ കഥയാണ് പട്ടികയിലുള്ളത്.  സൗകര്യത്തിന് നമ്മുടെ  സംസ്ഥാന ഭരണ കാലം വെച്ചാണ് കണക്ക് കൊടുത്തിട്ടുള്ളത്. അയ്യഞ്ചു ആണ്ടുകൾ  കൂടുമ്പോൾ കടം 
( Total Outstanding Liability )  എത്ര  കൂടി എന്നതാണ് നോക്കുന്നത്. സഞ്ചിത കട ബാധ്യതയുടെ തുകയും വർദ്ധനവിന്റെ ശതമാനവുമാണ് കൊടുത്തിരിക്കുന്നത്. കേരളത്തിന്റേത് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളുടെയും ആകെ ബാധ്യതയും യൂണിയൻ സർക്കാരിന്റെ ബാധ്യയതയും പട്ടികയിലുണ്ട് . ഒരു താരതമ്യ മനസിലാക്കലിന് ഉതകും. 

2006- 2011 കാലത്ത്  75.35 % ആയിരുന്നു  കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ്. ഇതേ  കാലയളവിൽ  യൂണിയൻ സര്ക്കാരിന്റേത് 72.03 ശതമാനവും എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യതയിൽ 59.35 % വർദ്ധനവും ഉണ്ടായി. സ.വി. എസ്. അച്ചുതാനന്ദൻ മന്ത്രിസഭയുടെ കാലമായിരുന്നു ഇത്. 

2011-2016 ലെ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് കേരളത്തിന്റെ കട ബാധ്യതയിലെ വർദ്ധനവ് 93.6 % ആയിരുന്നു. യൂണിയൻ സര്ക്കാരിന്റേത് 74.85% ഉം എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യത 75.95% വർദ്ധിച്ചു. 

2016- 2021 കാലത്തെ കേരളത്തിന്റെ  കട ബാധ്യതയിലെ വർദ്ധനവ് 91.56% ആയിരുന്നു. കോവിഡ് കാലമായിരുന്നിട്ടും ഉമ്മൻചാണ്ടി സർക്കാർ കാലത്തെ വർധനവിൽ കേരളം എത്തിയില്ല. എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ബാധ്യതയിൽ 91.26 % വർദ്ധനവ് ഈ കാലയളവിൽ ഉണ്ടായി എന്നതും ശ്രദ്ധിക്കണം. കോവിഡ് കാലത്തെ അധിക വായ്പ പ്രധാന സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്തി എന്നതാണ്  കാരണം. യൂണിയൻ സര്ക്കാരിന്റേത്  75.03% ആണ്. 

2021-2026 കാലത്ത് 60.68%  ആണ് വർദ്ധനവ്.എല്ലാ സംസ്ഥാനങ്ങളുടെയും നാലു കൊല്ലത്തെ വർദ്ധനവ് ( 2025 മാർച് വരെ ) 52.61 ശതമാനമാണ്. 2026 മാർച്ച് വരെയുള്ള കണക്കുകൾ വരുമ്പോൾ കേരളത്തിന്റെ അതേ നിലയിൽ എല്ലാ സംസ്ഥാനങ്ങളുടെയും സ്ഥിതി എത്തും. യൂണിയൻ സർക്കാർ ബാധ്യതയിൽ 61.38 ശതമാനം വർദ്ധനവ് ഉണ്ടായി. 

പ്രചരിപ്പിക്കപ്പെടുന്നതു പോലെ കഴിഞ്ഞ പത്തു  കൊല്ലമായി  പിണറായി വിജയൻ സർക്കാരുകളുടെ കാലത്ത് കേരളത്തിന്റെ കടം അസാധാരണമായി  പെരുകുകയായിരുന്നില്ല എന്നതാണ് കണക്കുകൾ കാണിക്കുന്നത്.  കോവിഡ് കാലത്തു തന്നെ  എല്ലാ  സംസ്ഥാനങ്ങളുടെയും പ്രവണതയുമായി ചേർന്നു പോകുന്നതാണ് നമ്മുടെ സ്ഥിതിയും. 2021-2026 കാലത്തും ദേശീയ പ്രവണതയുമായി കൃത്യം ചേർന്നുള്ള കണക്കാണ് കേരളത്തിന്റേത്. 

ഒരു പ്രത്യേക സാഹചര്യവും ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് കട ബാധ്യതയിൽ  വന്ന പെരുക്കം 93.6 % ആയിരുന്നു.  

ഇതാണ് വസ്തുതയും കണക്കും. റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകളാണ് ഈ പട്ടികയ്ക്ക് ആധാരം


Monday, January 19, 2026

കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല...?

ബംഗാളും ത്രിപുരയും ഒക്കെ ഊപ്പിയെക്കാൾ എത്രയോ ഭേദം ആണ് . ഇടതുപക്ഷം ഭരണത്തിനു മുൻപ് ബംഗാളും ത്രിപുരയും എങ്ങനെ ആയിരുന്നു എന്നറിയുന്നവർ ഇടതു പക്ഷ ഭരണത്തെ കുറ്റം പറയില്ല .
കേരളം ഒരിക്കലും ഊപ്പിയെ പോലെ ആകില്ല . അവിടെ ഭരിക്കുന്ന മണ്ടന്മാർ ഇവിടെ ഒരിക്കലും ഭരിക്കില്ല . അത് തന്നെ ഉറപ്പ്.

Aseeb Puthalath എഴുതുന്നു ⬇️

"കേരളം ഇടതുപക്ഷം ഭരിച്ചതു കൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല... ❓

അവിടെ നശിച്ച് പോയില്ലേ.❓"

പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവര കണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു സംസ്ഥനങ്ങൾക്ക് അന്ന് ബംഗാളിനോളം വെല്ലുവിളി ഉണ്ടായിരുന്നില്ല. ബംഗാളിലെ ഭൂമി മുഴുവൻ ഭൂപ്രഭുക്കന്മാരുടെ കയ്യിലുമായിരുന്നു. ഓപ്പറേഷൻ ബർഗ വഴി ഭൂപരിഷ്കരണവും പഞ്ചായത്തീരാജ് അധികാരവി കേന്ദ്രീകരണവും നടത്തി അയൽ സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ടത് എങ്ങനെ എന്ന് നോക്കുക.

🔴ഇന്ത്യയിൽ ഭൂപരിഷ്കരണം വഴി ഭൂമി കിട്ടിയവരിൽ ഏറ്റവും കൂടുതൽ (50%) ബംഗാളിലാണ്. അതിൽ 56% ദളിതരും പിന്നോക്കക്കാരുമാണ്.

🔴 ഭരണം കിട്ടുമ്പോൾ 64% ആയിരുന്ന പട്ടിണി 20 കൊല്ലം കൊണ്ട് 27% ആയി  കുറഞ്ഞു. ഇന്ത്യയിൽ ഏറ്റവും വേഗം ദാരിദ്ര്യ നിർമ്മാർജനം നടന്ന സംസ്ഥാനത്തിന്റെ ക്രഡിറ്റ് ഇടത് സർക്കാരിന്റെ സമയത്തെ ബംഗാളാണ്.

🔴ബംഗാളിൽ 84% കൃഷിഭൂമിയും ചെറിയ കൃഷിക്കാരുടെ കയ്യിലെത്തി. ഇന്ത്യ മൊത്തത്തിൽ അത്‌ 43% മാത്രം. ബാക്കി 57% വൻകിട ജന്മിമാരുടെ കയ്യിലാണ്.

🔴 അടിസ്ഥാന വികസനങ്ങളിൽ ഒന്നായ റോഡ് ശൃംഖല ഇന്ത്യയിൽ ഏറ്റവും വികസിപ്പിച്ച രണ്ട് സംസ്ഥാനങ്ങളിൽ ആദ്യം കേരളം, രണ്ടാമത് ബംഗാൾ.

🔴താഴെയുള്ള ചിത്രങ്ങളിലെ സൂചികകൾ നോക്കുക. ഭരണം കിട്ടുമ്പോൾ ബംഗാളിന് അരികിലെ സംസ്ഥാനങ്ങളിലേക്കാൾ പിന്നിലായിരുന്ന ബംഗാൾ 2011 (ഇടത് സർക്കാർ മാറിയ വർഷം) ആവുന്നതോടെ മുന്നിലേക്ക് വന്നതിന്റെ ഗവണ്മെന്റ് വെബ്സൈറ്റ്‌ സൂചികകൾ.

🔴 കമ്യൂണൽ കലാപങ്ങൾ നടന്ന, പിന്നെയും സാധ്യത ഉണ്ടായിരുന്ന ബംഗാളിനെ പിടിച്ച് കെട്ടി, ഏറ്റവും കുറവ് സ്പർദ്ദകൾ നടക്കുന്ന സംസ്ഥാനമാക്കി പിന്നീട് മാറ്റിയതും സി പി ഐ എമാണ്. ഇപ്പോ മമത ബാനർജി വന്ന ശേഷമാണ് ബംഗാളിലൊരു മതവർഗീയ കലാപം ഉണ്ടാവുന്നത്.

🔴മാനവവികസന സൂചിക, സാക്ഷരത, ശിശുവികസന സൂചിക, ആളോഹരി വരുമാനം, ആയുർദൈർഘ്യം, കക്കൂസുകളുടെ എണ്ണം, ജാതിയത, ദാരിദ്ര്യ നിർമ്മാർജനം, ഇലക്ട്രിസിറ്റി, കുറഞ്ഞ ജനനനിരക്ക്, ശിശുമരണനിരക്ക് എന്നിവയിൽ ബംഗാൾ കോൺഗ്രസ്/ബിജെപി കാലങ്ങളായി ഭരിച്ച യു പി, അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് ചത്തിസ്ഗർ, മറ്റു കക്ഷികൾ ഭരിക്കുന്ന ഒഡീഷ, ബീഹാർ, ജാർഖണ്ഡ് എന്നിവർക്ക് വളരെ മുന്നിലാണ്‌. (കൂടെയുള്ള ചിത്രങ്ങൾ ശ്രദ്ധിക്കുക).

🔴ബംഗാളിനെ പറ്റി പരിഹസിക്കുന്ന കോൺഗ്രസുകാരുടെ, നെഹ്രു ഫാമിലിയുടെ ഉത്തർപ്രദേശ് ബംഗാളിന്റെ ഏഴയലത്ത് വരില്ല ഒരു സൂചികയിലും.

🔴 സ്വാതന്ത്ര്യശേഷം ഒരേ നിലവാരമായിരുന്ന സംസ്ഥനങ്ങളിൽ കോൺഗ്രസ്/മറ്റു കക്ഷികൾ ഭരിച്ച മറ്റു സംസ്ഥാനങ്ങളും സ്റ്റേറ്റുകൾ ദാരിദ്ര്യത്തിന്റേയും പിന്നാക്ക അവസ്ഥയുടേയും പേരിൽ എൺപതുകൾക്ക് ശേഷം ബിമാരു (ദാരിദ്ര്യം കൊണ്ട രോഗി - BIMARU - ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി) സ്റ്റേറ്റുകൾ എന്നറിയപ്പെടാൻ തുടങ്ങിയപ്പോൾ ഒരു കാലത്ത് ഏറ്റവും പട്ടിണിയുണ്ടായിരുന്ന ബംഗാൾ അതിൽ പെടാതെ മുന്നിലേക്ക് വന്നു. ബിമാരു സ്റ്റേറ്റുകൾ ഭരിച്ചിരുന്നത് പ്രധാനമായും കോൺഗ്രസും ബി ജെ പിയുടേതും ആണെന്ന്  ഓർക്കുക.

🔴 ത്രിപുരയുടെ കാര്യത്തിൽ ഇന്ത്യയിലെ കേരളത്തിന് മുകളിൽ സാക്ഷരത അവകാശപ്പെടാവുന്ന ഏക‌ സംസ്ഥാനം ത്രിപുരയാണ്. 2013 ൽ അവർ കേരളത്തെ മറികടന്നിരുന്നു.

🔴 വിദ്യാഭ്യാസം കൂടുകയും ആ ക്വാളിഫിക്കേഷൻ അനുസരിച്ച് തൊഴിൽ ഇല്ലാത്തത് (ത്രിപുരയുടെ വളരെ വിഭവസമ്പത്ത് ചുരുങ്ങിയതാണ്) പ്രചാരണായുധമാക്കിയാണ് കോൺഗ്രസ് വോട്ട് കച്ചവടത്തിലൂടെയും വിഘടനവാദികളെ കൂട്ടു പിടിച്ചുമാണ് ബിജെപി അവിടെ അധികാരത്തിൽ വന്നത്.

🔴AFSPA എന്ന കിരാതനിയമം ആദ്യമായി പിൻവലിക്കാൻ കഴിയും വിധം സമാധാനം സ്ഥാപിച്ചത് ത്രിപുരയിലെ ഇടത് സർക്കാരാണ്.

🔴ഒന്നാം UPA കാലത്ത്, നമ്മുടെ സമ്മർദ്ദ ഫലമായി‌ വന്ന ഫോറസ്റ്റ് റൈറ്റ് ആക്ടിലൂടെ (2006) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആദിവാസികൾക്ക് ഭൂമി നൽകിയ സ്റ്റേറ്റ് ത്രിപുരയാണ്.

🔴 35% ജനസംഖ്യ ആദിവാസികളായ, ഭൂമിശാസ്ത്രപരമായി മലയും കാടുകളും നിറഞ്ഞ, തീവ്ര വലത് വിഘടനവാദികളുടെ ഭീഷണി സ്ഥിരമായുണ്ടായിരുന്ന ത്രിപുരയിൽ വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, കക്കൂസ് എന്നിങ്ങനെ എല്ലാ വികസനസൂചികകളിലും മുന്നിലാണ്. 

(ചിലതിൽ നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളെ‌ പല സൂചികകളിലും ഒരുമിച്ചാണ് ചേർക്കുന്നതെന്നും ത്രിപുര ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധിക്കുക)

🔵 CPI(M) ഭരിച്ചതുകൊണ്ട് ഏതേലും നാട് നശിച്ചെന്ന് പറയുന്ന #CongRSS കാരോടും #BJP ക്കാരോടും അവർ ഭരിച്ച, സ്വതന്ത്ര്യാനന്തരമോ എഴുപതികളിലോ ഒന്നിച്ചോടിത്തുടങ്ങിയ, അവരേക്കാളും പല വെല്ലുവിളികളും മറികടന്ന മുകളിൽ പറഞ്ഞ ബംഗാളിനേയും ത്രിപുരയേയും വച്ച് തന്നെ മറുപടി നൽകുക. 

🔵 തിരികെ‌ അവർ ഭരിച്ച് നശിപ്പിച്ച സംസ്ഥാനങ്ങളെപ്പറ്റി‌ ചോദിക്കുക. ഉത്തരമുണ്ടാവില്ല..

നമുക്ക് തലയുയർത്തി നിൽക്കാനും അവരോട് തിരികെ ചോദിക്കാനും വിധം ബംഗാളിനേയും ത്രിപുരയേയും CPI(M) എന്ന പാർട്ടി നന്നായി നയിച്ചിട്ടുണ്ട്, ഉറപ്പായും..❗

@Aseeb Puthalath

Note : ഗീർവാണം മുഴക്കാൻ ഒരു ലോക്കൽ സഖാവ് പോലുമില്ലാത്ത മറ്റു ഇന്ത്യൻ സംസ്‌ഥാനങ്ങളിലെ അവസ്‌ഥ എന്താണ് സുഹൃത്തേ?

രണ്ടു വിഭജനങ്ങളും വിനാശകരമായ യുദ്ധങ്ങളും അഭയാർഥിപ്രവാഹവും നക്സലിസവും  കൊണ്ട് ഏതുതരം ബംഗാളാണ് കമ്യൂണിസ്റ്റുകൾക്കു ഭരിക്കാൻ കിട്ടിയതെന്നും അവർ ഭരണം വിടുമ്പോൾ സാധാരണ മനുഷ്യരുടെ അവസ്‌ഥ എന്തായിരുന്നെന്നും ഒക്കെ കണ്ടുപിടിക്കാൻ വലിയ ബുദ്ധിമുട്ടില്ല.ഒരു കോടി മനുഷ്യരാണ് ബംഗ്ലാദേശ് സമരകാലത്ത് ബംഗാളിൽ വന്നത്. അതിന്റെ ദുരന്തം അവർ മാത്രമാണ് പേറിയത്. 

ഇനി കമ്യൂണിസ്റ്റുകൾ ഭരിക്കുന്നതിനുമുന്പുള്ള അവസ്‌ഥയെടുക്കുക.

സച്ചാർ കമ്മീഷൻ റിപ്പോർട്ടിൽ ബാക്കി സംസ്‌ഥാനങ്ങളിലെ മുസ്ലിങ്ങളുടെ അവസ്‌ഥ എങ്ങിനെയാണ് വിവരിച്ചിരിക്കുന്നത്?

ഭരിച്ച 34 കൊല്ലം ഒരൊറ്റ വർഗീയ ലഹള ബംഗാളിലുണ്ടായില്ല എന്നത് പിന്നെ കണക്കിൽ ചേർക്കേണ്ട ആവശ്യവുമില്ലല്ലോ

അനുഭവമാണ് എന്ന് പറഞ്ഞാൽ കണക്കിന് പകരമാകില്ല.

#socialawareness

Saturday, January 17, 2026

ശബരിമലയിലേത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പ് *

# ശബരിമലയിലേത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പ് *
# അജയ് തറയിലിനെ ചോദ്യംചെയ്യും *
# പ്രത്യേക കേസ് എടുക്കും *
# സ്വർണക്കൊടിമരം നിർമിച്ചതിൻ്റെ മറവിലെ പണപ്പിരിവും അന്വേഷിക്കും *
# കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്ന് സംശയം *
# കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്യും *

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതിലും വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) പ്രത്യേകം കേസെടുക്കും അന്നത്തെ ബോർഡ് നടപടിയിൽ ദുരൂഹത കണ്ടെത്തിയതോടെയാണ് പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ ബോർഡംഗവും കോൺഗ്രസ് നേതാവുമായ അജയ് തറയിലിനെയും തന്ത്രി കണ്ഠര് രാജീവരെയും എസ്‌ഐടി ചോദ്യം ചെയ്യും. ഗൂഢാലോചന വ്യക്തമായാൽ ഇരുവരെയും പ്രതി ചേർക്കും.

സ്വർണക്കൊടിമരം നിർമ്മിക്കാനെന്ന പേരിൽ പലരിൽ നിന്നായി വൻ തുകയും സ്വർണവും പിരിച്ചതായി എസ്ഐടി കണ്ടെത്തിയിരുന്നു. കൊടിമരം നിർമിക്കാനുള്ള മുഴുവൻ തുകയും നൽകിയത് ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പാണ്. എന്നാൽ, സിനിമാ താരങ്ങളിൽ നിന്നടക്കം രണ്ടരക്കോടിയോളം രൂപ പിരിച്ചെന്നാണ് വിവരം. പണം ബാങ്ക് രേഖകളിലില്ല. ഇതോടെ, ശബരിമലയിൽ നടന്നത് കോൺഗ്രസ് സ്പോൺസേർഡ് തട്ടിപ്പാണോയെന്ന് സംശയിക്കുന്നു. യുഡിഎഫ് സർക്കാരിൻ്റെ കാലത്തെ
കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്‌ണൻ 2017 ഫെബ്രുവരിയിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരിക്കെയാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും ബോർഡ് ഉത്തരവ് മറികടന്ന് വാജിവാഹനം തന്ത്രി കണ്‌ഠര് രാജീവർക്ക് നൽകിയതും ഗോപാലകൃഷ്‌ണൻ 2022ൽ മരിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമാകണമെങ്കിൽ അജയ് തറയിലിനെ ചോദ്യംചെയ്യണം. പഞ്ച ലോഹത്തിൽ നിർമിച്ച് തങ്കം പൊതിഞ്ഞ 11 കിലോയുള്ള വാജിവാഹനം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. 1971ൽ കോൺക്രീറ്റിൽ നിർമ്മിച്ച കൊടിമരം 2017ൽ മാറ്റിസ്ഥാപിച്ചത് ചിതലരിച്ചുവെന്നു പറഞ്ഞാണ്. കേടുപാടുകൾ ഉള്ളതായി അന്നത്തെ ദൃശ്യങ്ങളിലില്ല. കൊടിമരത്തിലെ അഷ്‌ടദിക്‌പാലക വിഗ്രഹങ്ങൾ. ആലിലരൂപങ്ങൾ, സ്വർണ്ണം പൂശിയ പറകൾ എന്നിവയും കണ്ടെത്താൻ ആയിട്ടില്ല. കൊടിമരം പൊതിഞ്ഞിരുന്ന കിലോക്കണക്കിന് സ്വർണത്തെക്കുറിച്ചും വിവരമില്ല കൊടിമരം മാറ്റിയ സമയത്തെ സ്റ്റോക്ക് രജിസ്റ്ററടക്കം തീയിട്ട് നശിപ്പിച്ചെന്നാണ് സംശയിക്കുന്നത്.

# അടിമുടി കോൺഗ്രസ് ബന്ധം *

സ്വർണമോഷണക്കേസിലെ മുഖ്യപ്രതികൾക്ക് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധവും എസ്ഐടി അന്വേഷിക്കുന്നു. മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ജ്വല്ലറി ഉടമ ഗോവർധനും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധമാണ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയുടെ മൊഴിയെടുക്കും. പോറ്റി ശബരിമലയുമായും തന്ത്രിയുമായും ബന്ധം സ്ഥാപിക്കുന്ന കാലയളവിൽ കെസി വേണുഗോപാലും ജി.കാർത്തികേയനും ആയിരുന്നു ദേവസ്വം മന്ത്രിമാർ. കോൺഗ്രസ് നേതാവ് ജി രാമൻനായരായിരുന്നു ബോർഡ് പ്രസിഡന്റ്.

https://www.deshabhimani.com/epaper/newspaper/kottayam/2026-01-18?page=1&type=fullview

Friday, January 16, 2026

തിരുവതാംകൂർ രാജവംശത്തിൻ്റെ വിചിത്രമായ നികുതി സമ്പ്രദായം

തിരുവിതാംകൂറിലെ നികുതി വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ, അത് കേവലം സാമ്പത്തികമായ ഒന്നായിരുന്നില്ല, മറിച്ച് ജാതിവ്യവസ്ഥയുമായി ആഴത്തിൽ ബന്ധിക്കപ്പെട്ട ഒന്നായിരുന്നു. ഇന്ത്യയിലെ മറ്റൊരു നാട്ടുരാജ്യത്തും കാണാത്തത്ര വിചിത്രവും ക്രൂരവുമായ നികുതികൾ ഇവിടെ നിലനിന്നിരുന്നു.
​ജാതിയും നികുതിയും
തിരുവിതാംകൂറിൽ നികുതി നിശ്ചയിച്ചിരുന്നത് ഒരാളുടെ വരുമാനം നോക്കിയല്ല, മറിച്ച് അയാളുടെ ജാതി നോക്കിയായിരുന്നു. സവർണ്ണ വിഭാഗങ്ങൾക്ക് പല നികുതികളിലും ഇളവ് ലഭിച്ചപ്പോൾ, പിന്നോക്ക വിഭാഗങ്ങൾ എല്ലാത്തിനും നികുതി നൽകേണ്ടി വന്നു. ഇവിടെ ഉണ്ടായിരുന്ന വിചിത്രമായ ചില നികുതിയെ കുറിച്ച് കേട്ടാൽ സംസ്കാരമുള്ള മനുഷ്യർ ലജ്ജിച്ചു തല താഴ്ത്തും.

തലക്കരം, 16 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള എല്ലാ പുരുഷന്മാരും തങ്ങൾ ജീവിച്ചിരിക്കുന്നതിന് ഭരണകൂടത്തിന് നൽകേണ്ട നികുതിയാണിത്.
മുലക്കരം, ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാൻ അവകാശം ഉണ്ടായിരുന്നില്ല. മാറ് മറയ്ക്കണമെങ്കിൽ ഭരണകൂടത്തിന് നികുതി നൽകണം. ഇതിനെതിരെ ചേർത്തലയിലെ നങ്ങേലി എന്ന ധീരവനിത സ്വന്തം മുല മുറിച്ചു നൽകി പ്രതിഷേധിച്ച കഥ ചരിത്ര പ്രസിദ്ധമാണ്.
​ഏണിക്കരം & തളപ്പുകരം: 
തെങ്ങ് കയറുന്ന തൊഴിലാളികൾ ഏണി ഉപയോഗിക്കുന്നതിനും തളപ്പ് (തെങ്ങിൽ കയറാൻ കാലിൽ ഇടുന്ന കയർ) ഉപയോഗിക്കുന്നതിനും പ്രത്യേക നികുതി നൽകണമായിരുന്നു.
വലക്കരം: മീൻ പിടിക്കുന്നവർ അവരുടെ വലയുടെ എണ്ണത്തിനനുസരിച്ച് നികുതി നൽകണം.
അടിമപ്പണം: കീഴ്ജാതിക്കാരെ അടിമകളായി കൈവശം വച്ചിരുന്നതിന് ഉടമകൾ നൽകേണ്ട നികുതി.

​തിരുവിതാംകൂർ വിസ്തൃതി വർദ്ധിപ്പിക്കാനായി മാർത്താണ്ഡവർമ്മയും ധർമ്മരാജാവും നടത്തിയ നിരന്തരമായ യുദ്ധങ്ങൾ ഖജനാവ് കാലിയാക്കി. കൂടാതെ:
​ മുറജപം പോലെയുള്ള വലിയ ചടങ്ങുകൾക്കായി ഭീമമായ തുക ആവശ്യമായിരുന്നു. എങ്കിലും ബ്രാഹ്മണരെ തീറ്റിപ്പോറ്റുന്ന കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല. ബ്രിട്ടീഷുകാർക്ക് നൽകേണ്ടിയിരുന്ന വാർഷിക സംഖ്യ താങ്ങാവുന്നതിലും അധികമായിരുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഈ ക്രൂരത നടപ്പിലാക്കിയിരുന്നത്. ഇത് കണ്ടെത്താൻ എന്ന പേരിൽ ജനങ്ങളെ പരമാവധി ചൂഷണം ചെയ്തു.

​നികുതി പിരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരെ 'ചന്ദ്രക്കാരൻ' അല്ലെങ്കിൽ 'കാര്യക്കാർ' എന്ന് വിളിച്ചിരുന്നു. നികുതി നൽകാത്തവരെ തടവിലിടുകയോ, പരസ്യമായി മർദ്ദിക്കുകയോ, അവരുടെ വീട്ടിലെ പാത്രങ്ങളും കന്നുകാലികളെയും പിടിച്ചെടുക്കുകയോ ചെയ്യുന്നത് പതിവായിരുന്നു.​19-ാം നൂറ്റാണ്ടിലുണ്ടായ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളാണ് ഈ നികുതി ഭീകരതയ്ക്ക് അറുതി വരുത്തിയത്.

​വൈകുണ്ഠ സ്വാമികൾ ഈ നികുതികളെ 'അനന്തപുരിയിലെ കടുംപിടുത്തം' എന്ന് വിളിച്ച് ജനങ്ങളെ ബോധവൽക്കരിച്ചു. അദ്ദേഹം നികുതി പിരിവിനെതിരെ മാത്രമല്ല സാമൂഹ്യവും ജാതി വ്യവസ്ഥയ്ക്കും എതിരായി നിരന്തരം പോരാടിക്കൊണ്ടിരുന്നു.   
വൈകുണ്ഠ സ്വാമികൾ അക്കാലത്തെ അധികാര കേന്ദ്രങ്ങളെ ഇപ്രകാരം വിളിച്ചു:

​ തിരുവിതാംകൂർ രാജാവിനെ (സ്വാതി തിരുനാൾ) അനന്തപുരിയിലെ നീചൻ എന്നും,  ബ്രിട്ടീഷ് ഭരണകൂടത്തെ വെളുത്ത നീചൻ എന്നും ജാതി വിവേചനം നടപ്പിലാക്കിയിരുന്ന സവർണ്ണ മേധാവികളെ കറുത്ത നീചൻ എന്നും വിളിച്ചു. രാജാവിനെ 'നീചൻ' എന്ന് വിളിക്കുന്നത് അക്കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. ഈ പ്രസംഗങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും രാജ്യദ്രോഹമായി കണക്കാക്കപ്പെട്ടു. ഇതിനെ തുടർന്നാണ് സ്വാതി തിരുനാൾ വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെ സിംഗാരത്തോപ്പ് ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ടത്.

പാലക്കാട് രാജാവിൻറെ ബ്രാഹ്മണർക്ക് ഉള്ള ഊട്ടുപുരയിലേക്ക് വിശന്ന് വലഞ്ഞ ഒരു ആദിവാസി വൃദ്ധൻ കയറിച്ചെന്നു. ഇത് കണ്ട് കോപം പൂണ്ട രാജാവ് ആ വൃദ്ധനെ ഒറ്റ വെട്ടി കൊന്നു കളഞ്ഞു. ഇതറിഞ്ഞ് ബ്രിട്ടീഷ് കളക്ടർ 1802: ൽ രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനെ (വീര രവി) അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. രാജാവ് ജയിലിൽ കിടന്നാണ് മരിച്ചത്. ഈ സംഭവം അറിയാവുന്നത് കൊണ്ട് മാത്രമാണ് സ്വാതി തിരുനാൾ വൈകുണ്ഠസ്വാമിയെ കൊലപ്പെടുത്താതിരുന്നത്. നാട്ടുരാജാക്കന്മാർക്ക് ചെറിയ ശിക്ഷകൾ കൊടുക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും വധശിക്ഷ പോലുള്ള ശിക്ഷകൾ ബ്രിട്ടീഷുകാരുടെ അനുമതിയില്ലാതെ ചെയ്യാൻ കഴിയുമായിരുന്നില്ല. ഇല്ലെങ്കിൽ നവോത്ഥാന നായകന്മാർ എന്നറിയപ്പെടുന്നവരിൽ പലരും ജീവിച്ചിരിക്കുകയില്ലായിരുന്നു.

​കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു വ്യക്തി രാജഭരണകൂടത്തെ പരസ്യമായി വെല്ലുവിളിക്കുന്നത്. "ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ലോകം ഒന്ന്, ദൈവം ഒന്ന്" എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യം പിന്നീട് വന്ന ശ്രീനാരായണ ഗുരുവിനെ പോലെ ഉള്ളവർക്കും വലിയ പ്രചോദനമായി.​രാജാവിനെതിരെയുള്ള ഈ വിമർശനം വെറുമൊരു തെറിവിളിയായിരുന്നില്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ ശക്തമായ പ്രതിഷേധമായിരുന്നു. 

​ചാന്നാർ ലഹള (1822-1859): മുലക്കരത്തിനും വസ്ത്രധാരണ നിയന്ത്രണങ്ങൾക്കുമെതിരെ നടന്ന ഈ സമരം തിരുവിതാംകൂർ ചരിത്രത്തിലെ സുപ്രധാന ഏടാണ്. ചുരുക്കത്തിൽ:
തിരുവിതാംകൂറിലെ നികുതി വ്യവസ്ഥ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചൂഷണാത്മകമായ ഒന്നായിരുന്നു. എന്നാൽ ഈ കഷ്ടപ്പാടുകളിൽ നിന്നാണ് കേരളം ഇന്ന് കാണുന്ന പുരോഗമന ചിന്തകളിലേക്കും സാമൂഹിക നീതിയിലേക്കും വളർന്നത്. കേരളത്തിലെ മുഴുവൻ സ്ത്രീകളും മനോഹരമായി വസ്ത്രം ധരിച്ച് നടക്കുന്നതിന് കാരണക്കാരനായ ഗോപാലദാസൻ എന്ന ആണൊരുത്തനെ തിരുവിതാംകൂറിലെ സവർണ്ണ ഗുണ്ടകൾ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊന്നു കളഞ്ഞു. എല്ലാത്തരം ആളുകളും പരിഷ്കൃത സമൂഹത്തിലേക്ക് പ്രവേശിക്കുന്നതിനെതിരെ കർശനമായി വിരുദ്ധ നിലപാടെടുത്ത ഒരു രാജവംശമാണ് തിരുവിതാംകൂർ. സാമൂഹ്യവിരുദ്ധതയുടെ ഏറ്റവും കൂടിയ അളവ് മറ്റൊന്നിനെ കുറിച്ച് പറയാനില്ല. അവരുടെ ക്രൂരതയുടെ ചെറിയൊരു അംശം ആണ് മുകളിൽ പറഞ്ഞത്. ആ കുടുംബത്തിൽ നിന്നും വരുന്ന ഒരാൾ എത്രമാത്രം ജനാധിപത്യ ബോധമുള്ളവൻ ആയിരിക്കുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും ആവശ്യമില്ല. ഈ നാട്ടിൽ ജീവിച്ച പരിചയ മാത്രം മതി.

വാൽക്കഷണം:
ഇപ്പോൾ ദേശാഭിമാനികളായ മിത്രങ്ങൾ വീണ്ടും തിരുവിതാംകൂറിലെ ഒരുത്തനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുകയാണ്. ആക്കുന്നതിനു മുമ്പ് ഇദ്ദേഹത്തിൻറെ കുടുംബക്കാർ ഇന്ത്യയെന്ന ദേശീയതയെ കുറിച്ച് എന്താണ് ചിന്തിച്ചത് എന്ന് കൂടി ഇത്തിരി ചരിത്രം വായിച്ചു പഠിച്ചു മനസ്സിലാക്കണം. അമേരിക്കൻ മോഡൽ ഭരണവുമായി ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഒറ്റയ്ക്ക് നിൽക്കാനാണ് തിരുവിതാംകൂർ ആഗ്രഹിച്ചത്. അതിനെതിരെ സമരം ചെയ്ത ആയിരക്കണക്കിന് ആളുകൾ മർദ്ദനമേൽക്കുകയും പലരും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ എന്നൊരു രാജ്യം ആകാതിരിക്കാൻ ആഗ്രഹിക്കുകയും അഥവാ ഉണ്ടായാൽ അതിൽ ചേരാതെ നിൽക്കാനും ആഗ്രഹിച്ച ഇന്ത്യ വിരുദ്ധനായ തിരുവിതാംകൂർ രാജാവിന്റെ ഇളം തലമുറയാണ് ഇപ്പോഴുള്ളത്. ഇയാളെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ പരമാധികാരിയാക്കാൻ ശ്രമിക്കുന്ന  മിത്രങ്ങളുടെ ബൗദ്ധിക നിലവാരവും ദേശീയ ബോധവും ചർച്ച ചെയ്യാൻ മാത്രമൊന്നുമില്ല. അത് ചവറ്റുകൊട്ടയിൽ ഇട്ടാൽ മതി. പട്ടേലും നെഹ്റുവും ട്രൗസറിൽ മുള്ളിച്ചാണ്  തിരുവിതാംകൂറിനെ  ഇന്ത്യൻ യൂണിയനിൽ ചേർത്തത്. ആയിരക്കണക്കിന് മനുഷ്യർ ജീവൻ കൊടുത്ത് ഉണ്ടാക്കിയെടുത്ത ഈ രാജ്യത്തിൻറെ അധികാരം ഇതുപോലെയുള്ള ദേശവിരുദ്ധന്മാരുടെ കൈകളിൽ കൊണ്ടെത്തിക്കാനുള്ള ശ്രമം നടത്തുന്നവരെ തീർച്ചയായും തിരിച്ചറിയുക എന്നുള്ള ഒരു ബാധ്യത ഓരോ ഇന്ത്യക്കാരനുമുണ്ട്.

#ShemarooTV #bspkerala #rahuleaswararrest #ആയുർവേദ് #BSPMission2027 #followersシ゚ #entLikeShareFollow #daltchristian #2025viralpost #missionarykerala #ക്യാൻസർൻഗാമികളും
ൺമാ ഫലംയിരുന്നു