Tuesday, April 3, 2012

എന്‍റിക ലെക്സിക്ക് തീരം വിടാനാകില്ല


എന്തുകൊണ്ടായിരുന്നു സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ സമര്‍പ്പിക്കാതിരുന്നത്?മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ ഈ കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു ഈ കേസിന്റെ ഗതി?കപ്പല്‍ ക്യാപ്ടനെ ഈ കേസില്‍ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയതിനു എന്ത് ന്യായീകരണം ?കേസിന്റെ കാര്യം കത്തോലിക്ക മന്ത്രിമാരെ ഏല്‍പ്പിച്ചിട്ടുണ്ട് എന്ന കര്‍ദിനാള്‍ ആലന്‍ചേരിയുടെ പ്രസ്താവന ശരി വക്കുന്നതല്ലേ ഈ കേസ് നടത്തിപ്പിലെ ബോധപൂര്‍വമായ അലംഭാവം?    

കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സിക്ക് ഉപാധികളോടെ കൊച്ചിതീരം വിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കപ്പല്‍ വിട്ടുകൊടുക്കണമോ എന്ന കാര്യത്തില്‍ മജിസ്ട്രേട്ട് കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വി ചിദംബരേഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കൊല്ലം സിജെഎം കോടതി കപ്പല്‍ വിട്ടുകൊടുക്കണമോയെന്ന കാര്യം തീരുമാനിക്കണമെന്നും ഇതിനായി ഒരാഴ്ചയ്ക്കകം മജിസ്ട്രേട്ട് കോടതിയില്‍ കപ്പല്‍ ഏജന്റിന് അപേക്ഷ സമര്‍പ്പിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അപേക്ഷയില്‍ മൂന്ന് ആഴ്ചയ്ക്കകം മജിസ്ട്രേട്ട് ഉത്തരവ് പുറപ്പെടുവിക്കണം. എന്‍റിക ലെക്സി കസ്റ്റഡിയില്‍ എടുത്തെന്ന റിപ്പോര്‍ട്ട് പൊലീസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ കപ്പല്‍ വിട്ടുകൊടുത്തുള്ള സിംഗിള്‍ ബെഞ്ച് വിധി നിയമപരമല്ലെന്ന് കോടതി വിലയിരുത്തി. വെടിവയ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കപ്പലില്‍നിന്ന് പിടിച്ചെടുത്ത തോക്കുകളുടെ ബാലസ്റ്റിക് പരിശോധനാഫലം കിട്ടുംമുമ്പ് കപ്പലിന് തുറമുഖം വിടാന്‍ അനുമതി നല്‍കിയ വിധി നിയമാനുസൃതമല്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു. എന്‍റിക ലെക്സിക്ക് കൊച്ചിതീരം വിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വെടിവയ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

ബംഗാളില്‍ ഭൂപരിഷ്കരണം അട്ടിമറിച്ച് നിയമം പാസാക്കി


കൊല്‍ക്കത്ത: ഭൂപ്രഭുക്കള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ ഭൂമി വാങ്ങികൂട്ടാനും ഇഷ്ടംപോലെ മറിച്ചുവില്‍ക്കാനും അവകാശം നല്‍കുന്ന നിയമം പശ്ചിമബംഗാള്‍ നിയമസഭ പാസാക്കി. ചെറുകിട, ഇടത്തരം കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഭൂപരിഷ്കരണ നിയമത്തിലെ കാതലായ ഭാഗങ്ങളാണ് മമത സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. രാജ്യത്തിന് മാതൃകയായി കൃഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിച്ച്് ഇടതുമുന്നണി ഭരണത്തില്‍ മൂന്നര ദശാബ്ദമായി നിലനിന്ന ഭൂപരിഷ്കരണത്തിന്റെ അടിത്തറ ഇളക്കുന്ന നിയമമാണ് പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ പാസ്സാക്കിയത്. ചര്‍ച്ചയ്ക്ക് വേണ്ടത്ര സമയംപോലും അനുവദിക്കാതെയായിരുന്നു നടപടി. വ്യാവസായിക ആവശ്യത്തിന് ഭൂമി ലഭിക്കുന്നില്ലെന്നും വ്യവസായികള്‍ക്ക് നേരിട്ട് ഭൂമിവാങ്ങുന്നത് എളുപ്പമാക്കാന്‍ വേണ്ടിയുമാണ് ഭൂപരിഷ്ക്കരണനിയമത്തില്‍ ഭേദഗതി വരുത്തുന്നതെന്ന് വ്യവസായമന്ത്രി പാര്‍ത്ഥാചാറ്റര്‍ജി പറഞ്ഞു. വ്യവസായ വികസനത്തിനുവേണ്ടി ഇടതുമുന്നണി ഭരണത്തില്‍ സിംഗൂരില്‍ ഭൂമി ഏറ്റെടുത്തതിനെതിരെ അക്രമസമരം സംഘടിപ്പിച്ച് അരാജകത്വം സൃഷ്ടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുംചെയ്ത മമതയും തൃണമൂല്‍ കോണ്‍ഗ്രസുമാണ്് ഇപ്പോള്‍ വ്യവസായ സ്നേഹത്തിന്റെ പേരില്‍ ഭൂപരിഷ്കരണം അട്ടിമറിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഭൂമി വാങ്ങുന്നതിന് ഇടതുമുന്നണി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും മമത സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇടതുമുന്നണി ഭരണത്തില്‍ വ്യവസായികാവശ്യത്തിന് സര്‍ക്കാരിന് മാത്രമേ ഉടമകളില്‍നിന്നും ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ അധികാരമുണ്ടായിരുന്നുള്ളൂ. ഏറ്റെടുത്തു നല്‍കുന്ന ഭൂമി വ്യവസായ ആവശ്യത്തിന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് തിരിച്ചുപിടിക്കാനുള്ള അധികാരവും ഉണ്ടായിരുന്നു. ഭൂവുടമകള്‍ക്ക് ന്യായവില ലഭിക്കുംവിധം, ഏറ്റെടുക്കുന്ന ഭൂമിയുടെ വില തീരുമാനിക്കുന്നത് ഭൂപരിഷ്കരണ വകുപ്പായിരുന്നു. എന്നാല്‍, പുതിയ നിയമപ്രകാരം ആര്‍ക്കും നേരിട്ട് എത്ര ഭൂമിയും വാങ്ങാം. ഭാവി വികസനത്തിന്റെ പേരിലും ഇഷ്ടംപോലെ ഭൂമി വാങ്ങിക്കൂട്ടുകയും എത്ര കാലം വേണമെങ്കിലും സൂക്ഷിക്കുകയും മിറച്ച് വില്‍ക്കുകയുംചെയ്യാം. ഒരാള്‍ക്ക് കൈവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധിയും വന്‍തോതില്‍ വര്‍ധിപ്പിച്ചു. വ്യവസായികയിതര ആവശ്യത്തിനുമുമ്പ് ഉണ്ടായിരുന്ന പരമാവധി ഏഴര എക്കര്‍ പരിധി 24 ഏക്കറായി ഉയര്‍ത്തി. വ്യവസായത്തിന് ഒരു പരിധിയുമില്ല. ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയ തഴച്ചുവളരുന്നതിനും വീണ്ടും ജമീന്താര്‍വാഴ്ചയും ഭൂപ്രഭുത്വവും ഉടലെടുക്കുന്നതിനും വഴിയൊരുക്കും. ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യം തകര്‍ക്കുന്നതാണ് പുതിയ നിയമമെന്ന് മുന്‍ ഭൂപരിഷ്കരണമന്ത്രിയും ഇടതുമുന്നണി ചീഫ് വിപ്പുമായ അബ്ദുള്‍ റസ്സാക്ക് മൊള്ള പറഞ്ഞു.

Monday, April 2, 2012

Details

Details

ആഗോളവല്‍ക്കരണത്തിന്റെ ദൂഷ്യവശങ്ങള്‍ ജുഡീഷ്യറിയിലും



  •  ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് അനുബന്ധമായി നടത്തിയ "ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്" സെമിനാര്‍. ആഗോളവല്‍ക്കരണത്തിന്റെ കൂടപ്പിറപ്പായ അഴിമതി തടയാനും കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുമെല്ലാം ഇടപെട്ടുവെന്നത് വിശ്വാസ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, ജഡ്ജിമാരെ ആഗോളവല്‍ക്കരണം സ്വാധീനിച്ചതിനെതുടര്‍ന്നുണ്ടായ ജനവിരുദ്ധ കോടതിവിധികള്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥിതിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് കാരണമായെന്ന് സെമിനാറില്‍ പങ്കെടുത്തവരെല്ലാം ഐകകണേ്ഠ്യന അഭിപ്രായപ്പെട്ടു.
  •  ബംഗാളില്‍ ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണകൂടം, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍പോലും ഹനിക്കുമ്പോള്‍ കോടതിയില്‍ നീതിക്കായി ഇരക്കേണ്ട അവസ്ഥയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റും കൊല്‍ക്കത്തയിലെ പ്രസിദ്ധ അഭിഭാഷകനുമായ വികാസ് രഞ്ജന്‍ ഭട്ടാചാര്യ അഭിപ്രായപ്പെട്ടു.
  •  ആഗോളവല്‍ക്കരണനയങ്ങളുടെ സ്വാധീനത്തില്‍പെട്ടതുകൊണ്ടാണ് സമരത്തിനും പണിമുടക്കിനും പൊതുയോഗങ്ങള്‍ നടത്തുന്നതിനെതിരെയുമെല്ലാം കോടതി നിലപാട് സ്വീകരിക്കുന്നതെന്ന് മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള വിനയവും കോടതികള്‍ക്കുണ്ടാകണം. കോടതികളുടെ അസഹിഷ്ണുത ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും തങ്ങളുടെ അധികാരപരിധിയെക്കുറിച്ച് ജഡ്ജിമാര്‍ക്ക് കൃത്യവും വ്യക്തവുമായ ധാരണ ഉണ്ടായിരിക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ നയങ്ങളുടെ സ്വാധീനത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂല വിധികള്‍ കൂടുതലായി ഉണ്ടാകുന്നതും സെമിനാര്‍ നിരീക്ഷിച്ചു.
  •  ഒരു നിയമം നിര്‍മിക്കുമ്പോള്‍ രാജ്യത്തെ ദരിദ്രന് എന്തു പ്രയോജനമെന്ന് ചിന്തിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ ഇന്ന് കോടതി വ്യവഹാരത്തിന് വന്‍ പണച്ചെലവ് വേണ്ടിവരുന്നു. സുപ്രീംകോടതിയില്‍ സാധാരണക്കാരന് നീതിക്കായി പോകാനാവില്ല. അരക്കോടിയിലേറെ ചെലവ് വരും. അബ്ദുള്‍ നാസര്‍ മഅദ്നി ജയിലില്‍ 4000 ദിവസം പിന്നിട്ടു. അദ്ദേഹത്തെ എന്തിനാണ് ജയിലിലിട്ടിരിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഇതുവരെയായിട്ടില്ല. ഇതിനകം കോടതിയെ സമീപിക്കാന്‍ മാത്രമായി 60 ലക്ഷം ചെലവിട്ടുകഴിഞ്ഞതായി കേസ് നടത്തുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ചിലര്‍ ഹൈക്കോടതികളില്‍ ജഡ്ജിമാരായി എത്തുമ്പോഴാണ് അങ്ങനെയൊരാളുണ്ടെന്ന് മനസിലാകുന്നതുതന്നെ. തങ്ങള്‍ ഒന്നിനും വിധേയരല്ലെന്ന സമീപനം ജനാധിപത്യത്തില്‍ ജഡ്ജിമാര്‍ കൈക്കൊള്ളുന്നത് അപകടകരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
  •  ഇന്ത്യയില്‍ ദരിദ്രര്‍ക്കും ജനാധിപത്യസംഘടനകള്‍ക്കുമെതിരെ പലപ്പോഴും ഉണ്ടാകുന്ന കോടതിവിധികളെക്കുറിച്ചാണ് ചെന്നൈ ഹൈക്കോടതിയിലെ അഡ്വ. ജി ചാംകി രാജ് സംസാരിച്ചത്. 
  • നീതിദേവതയുടെ കണ്ണ് കെട്ടിയിരിക്കുന്നത് ജഡ്ജിമാരും വക്കീലന്മാരും ചെയ്യുന്ന അനീതികള്‍ കാണാതിരിക്കാനാണെന്ന പ്രസിദ്ധമായ വചനം അവതിരിപ്പിച്ചുകൊണ്ടാണ് അഡ്വ. മഞ്ചേരി സുന്ദര്‍രാജ് സംസാരിച്ചത്. തെറ്റായ വിധിന്യായങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന ആഹ്വാനവും സെമിനാര്‍ നല്‍കി.

Now, the computer can spot if someone is lying to you!

alt

Now, you can easily spot if someone is lying to you, with the help of a computer, say scientists.
A team at the University of Buffalo has developed a new software that focuses solely on the subject's eyes, monitoring the movements of the pupils, which determines if someone is telling you the truth or lying.
For their study, the scientists recorded a series conversations in which a number of lies were told. And having tested their program against a trained human interrogator, they found that the software had a higher success rate.
While the specially trained examiner correctly identify 65 per cent of false statements, the computer recorded an impressive 82.5 per cent reading.
"What we wanted to understand was whether there are signal changes emitted by people when they are lying, and can machines detect them?" the 'Daily Mail' quoted Prof Ifeoma Nwogu as saying.
In fact, the study centred around conversations in which subjects could chose whether or not to steal a cheque, before later being questioned on their decision.
A wide range of individuals were selected, with varying skin colours, age and height with someone even wearing glasses in an attempt to conceal their lies.
Despite most of those interviewed being caught out, there were a select number who managed to keep their eye movements to a bare minimum, which consequently resulted in the wrong conclusions.
Now, the scientists plan to carry out additional studies on a larger scale with a long-term view to developing a system that could work alongside human interrogators
.

At 101, Fauja Singh still running!



As he turned a memorable 101-years-old Sunday, Sikh marathoner Fauja Singh did not have his birthday celebrations on his mind at his London home.
Instead, the oldest athlete on earth is busy preparing for his next event - the London Marathon - on April 22.

Getting up early Sunday at his Ilford-London home, Fauja was on the tracks to run six laps as the 'Sikhs in the City' team organized an event in London to run 101 laps of two km each to commemorate his 101st birthday.

Even at 101, what is top-most on his mind is the preparation for the London Marathon for which he is already training and not his birthday cake.

"Mere coach ne mainu dovara jinda kar ditta hai (my coach has given me a fresh lease of life)," Fauja Singh told his Chandigarh-based biographer Khushwant Singh.

Last year, Fauja Singh had become, perhaps the only man in the world to have lived a 100 years to see his biography being released at that age. The biography 'Turbaned Tornado' (Rupa/Rs.250) was released at the Atlee Room of the House of Lords in London in July last year.

An illiterate person who converses only in Punjabi, Fauja had told IANS how he yearned that he could have read his biography.

As Fauja Singh prepares for the London marathon, no insurance company in Britain is ready to issue him a policy for the event.

"No company here is ready to insure him. We are willing to accept insurance even from India from anyone who has the confidence in Fauja's ability," Fauja's coach Harmandar Singh said.

"Recently, when I spoke to him, he was not sure on whether he should run the full or half marathon. He asked me for suggestions and then he said 'Je marna hi hai taan poori da lambha le ke maraan' (If I have to die then I should be blamed for running the full one (marathon)," Khushwant told IANS.

His biographer has one regret: "He is the embodiment of all virile Sikhs in the world. He has shown the true genes of the Sikhs as a tough race. But the state (Punjab) of his birth has not come forward to honour his achievements. It's a sad reflection of our priorities."

The Guinness World Records had last October refused to recognize Fauja Singh as the world's oldest marathoner after he successfully completed the Toronto Marathon (42.195 km) in just over eight hours. Though Guinness officials came for his feat to Toronto, they refused to acknowledge him as the oldest man running marathons as he could not produce a birth certificate.

Fauja has rubbed shoulders with the likes of football star David Beckham and other sporting celebrities as brand ambassador and poster-boy of leading footwear company Adidas for their international campaign. Billboards featuring him once used to be prominently displayed on busy London streets.

Last year, when he turned 100, Fauja got a congratulatory telegram from Queen Elizabeth.

Even at 101, Fauja does not want to give up his latest love - running.

Born April 1, 1911, at Beas Pind in Punjab's Jalandhar district, 170 km from Chandigarh, age has not been a barrier for him.

Having become the world's oldest half marathon runner at 99 years of age in May 2010 when he ran the Inter-Faith Marathon in Luxembourg, Fauja, whose name means a soldier, is a one-man army who wants to keep running till he drops.


"I won't stop running till I die. I want to be remembered as the person who ran till the end," Fauja, who has been living in London for the last nearly 16 years, told IANS recently.


The death of his son Kuldip and earlier of his wife forced Fauja to search for a worthwhile alternative in life. At 89 years, he took seriously to running and ended up in international marathon events like the London, Glasgow, Toronto ones.


"When he first turned up for training at Redbridge-Essex with Harmandar, he was dressed in a three-piece suit. The coach had to rework everything, including his dress," Khushwant said.


Fauja ran his first race, the London Marathon, in 2000. Before that, his early memory of being a runner was, at best, limited to participating in village sporting competitions before World War-II.


He was well-known in his village for running "from one place to another", old-timers in his village recount
.

വിലക്കയറ്റം നടുവൊടിക്കുന്നു


  • കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചേല്‍പ്പിച്ച അധിക നികുതിഭാരം സൃഷ്ടിച്ച അതിരൂക്ഷമായ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനങ്ങള്‍. നികുതി നിര്‍ദേശങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വര്‍ധിച്ചു. ഇതുമൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ക്ലേശിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ഏതു നിമിഷവും നടപ്പാക്കുന്ന പെട്രോള്‍ വിലവര്‍ധന കൂടിയാകുമ്പോള്‍ ജീവിതം അത്യന്തം ദുസ്സഹമാകും.
  • ചുരുക്കം ചില ഭക്ഷ്യസാധനങ്ങള്‍ ഒഴിച്ചാല്‍ മിക്കവാറും നിത്യോപയോഗസാധനങ്ങളുടെയും വിലവര്‍ധിച്ചിരിക്കുകയാണ്. നികുതി നിര്‍ദേശം നടപ്പാക്കുക വഴി സാധനങ്ങള്‍ക്ക് അഞ്ചുശതമാനം വിലവര്‍ധിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഈയൊരു പഴുതുപയോഗിച്ച് സാധനങ്ങള്‍ക്ക് പല കച്ചവടക്കാരും തോന്നുംപടി വിലകൂട്ടുകയാണ്. കേന്ദ്ര ബജറ്റില്‍ എക്സൈസ്- സേവന നികുതികള്‍ വര്‍ധിപ്പിച്ചതും സംസ്ഥാന ബജറ്റില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) ഒരുശതമാനം വര്‍ധിപ്പിച്ചതുമാണ് ദുസ്സഹമായ വിലക്കയറ്റത്തിനിടയാക്കിയത്. എക്സൈസ് തീരുവ പത്തില്‍നിന്ന് 12 ശതമാനമായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന ബജറ്റില്‍ വാറ്റ് ഒരുശതമാനം വര്‍ധിപ്പിച്ചതു കൂടിയായപ്പോള്‍ സോപ്പ്, ചീപ്പ്, കണ്ണാടി, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ,് സിഗരറ്റ്, മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയ്ക്കെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. സിഗരറ്റും മറ്റുചില പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളും വിലവര്‍ധന നിലവില്‍വന്ന ഞായറാഴ്ച കടകളില്‍ കിട്ടാനുണ്ടായിരുന്നില്ല. വര്‍ധിപ്പിച്ച വില രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ ഒട്ടിച്ച് ഇവ വിപണിയിലിറക്കി ലാഭം കൊയ്യാനാണ് ഇത്തരം സാധനങ്ങള്‍ പൊടുന്നനെ കടകളില്‍നിന്ന് അപ്രത്യക്ഷമാക്കിയത്.
  • നിര്‍മാണ സാമഗ്രികളാണ് വിലകൂടിയ മറ്റൊരിനം. കരിങ്കല്ല്, ക്രഷര്‍ മെറ്റല്‍, കമ്പി, സിമന്റ്, സാനിറ്ററി സാമഗ്രികള്‍ എന്നിവയ്ക്കൊക്കെ വിലകൂടി. 50 കിലോഗ്രാമിന്റെ സിമന്റ് പായ്ക്കറ്റ് ഒന്നിന് 15 രൂപയാണ് വര്‍ധിച്ചത്. 350 രൂപയെന്നത് 365 ആയി ഉയര്‍ന്നു. കമ്പിക്ക് കിലോയ്ക്ക് രണ്ടുരൂപയുടെ വര്‍ധനയാണ് കാണിക്കുന്നത്. മരുന്നുകളുടെ വിലവര്‍ധനയാണ് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന മറ്റൊരു മേഖല. ജീവന്‍രക്ഷാ മരുന്നുകളടക്കമുള്ള മരുന്നുകള്‍ക്ക് 12 ശതമാനംവരെ വിലവര്‍ധിച്ചതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാ സേവനങ്ങളുടെയും നികുതി പത്തില്‍നിന്ന് 12 ശതമാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ ചരക്കുകളുടെയും എക്സൈസ് തീരുവ പത്തില്‍നിന്ന് 12 ശതമാനമായും കേന്ദ്രം വര്‍ധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. സാധാരണക്കാര്‍ ഏറെ ഉപയോഗിക്കുന്ന സൈക്കിളുകളുടെ ഇറക്കുമതി തീരുവ പത്തില്‍നിന്ന് 30 ശതമാനമായും സൈക്കിള്‍ പാര്‍ട്സിന്റെ തീരുവ പത്തില്‍നിന്ന് 20 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. ഇതുമൂലം സൈക്കിളുകള്‍ക്ക് 500 മുതല്‍ 800 രൂപവരെ വര്‍ധിച്ചു.
  • രൂപയുടെ മൂല്യശോഷണത്തെതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. ഫ്രിഡ്ജ്, കാര്‍, എസി എന്നിവയുടെ വില ഇതുമൂലം വര്‍ധിച്ചിട്ടുണ്ട്. ഇടത്തരക്കാര്‍ ഏറെ ഉപയോഗിക്കുന്ന ചെറുകാറുകള്‍ക്ക് 6000 മുതല്‍ 30,000 രൂപ വരെയാണ് വര്‍ധിച്ചത്. സ്വര്‍ണത്തിന്റെ വിലവര്‍ധനയാണ് മലയാളികളെ വല്ലാതെ കുഴക്കുന്ന മറ്റൊരു മേഖല. 2011 ഏപ്രിലില്‍ പവന് 15,000 രൂപയില്‍ താഴെയുണ്ടായിരുന്നത് ഇപ്പോള്‍ 21,000 ത്തിനടുത്തെത്തി. പുതിയ നികുതി പ്രാബല്യത്തില്‍വന്ന ഏപ്രില്‍ ഒന്നിന് സ്വര്‍ണക്കടകള്‍ക്ക് അവധിയായിരുന്നതിനാല്‍ വര്‍ധന കൃത്യമായി അറിഞ്ഞിട്ടില്ല. എന്നാലും പുതിയ നിരക്കില്‍ വാറ്റടക്കം ഈടാക്കുന്നതോടെ പവന് ആയിരത്തോളം രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
  • വിലവര്‍ധന വീണ്ടും ദുസ്സഹമാക്കി പെട്രോള്‍വില ഇനിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പെട്രോള്‍ വില ഇനിയും വര്‍ധിക്കുന്നതോടെ ഇപ്പോള്‍ വില വര്‍ധിച്ച സാധനങ്ങള്‍ക്ക് വീണ്ടും വില ഉയരും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പല ഘട്ടങ്ങളിലായി പെട്രോളിനും ഡീസലിനും പാചകവാതകത്തിനും 100 ശതമാനത്തിലേറെ വിലവര്‍ധനയാണുണ്ടായത്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2004 മെയില്‍ ലിറ്ററിന് 33.71 രൂപ വിലയുണ്ടായിരുന്ന പെട്രോളിന് ഇപ്പോള്‍ വില 67.82 രൂപയാണ്. ഡീസല്‍ വില 21.74ല്‍നിന്ന് 44.55 ഉം പാചകവാതകത്തിന്റേത് സിലിണ്ടറിന് 241.60ല്‍നിന്ന് 426.50 രൂപയായും വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2009 മെയില്‍ പെട്രോളിന് 40.62 രൂപയും ഡീസലിന് 30.86 രൂപയും പാചകവാതകത്തിന് 279.70 രൂപയുമായിരുന്നു വില. 2010 ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ 51.43 രൂപയായിരുന്നു വില. ഇതിനു ശേഷമുള്ള 21 മാസത്തിനിടയില്‍ 13 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഡീസല്‍വില നിയന്ത്രിക്കുന്നതിനുള്ള അധികാരവും എണ്ണക്കമ്പനികള്‍ക്ക് നല്‍കാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതുകൂടി സംഭവിച്ചാല്‍ സാധനങ്ങള്‍ക്കാകെ ഉണ്ടാകുന്ന വിലക്കയറ്റം അതിരൂക്ഷമാകും. ഉപഭോക്തൃസംസ്ഥാനമായ കേരളമായിരിക്കും ഇതിന്റെ കെടുതി ഏറ്റവുംഅധികം അനുഭവിക്കേണ്ടിവരിക.