Monday, January 6, 2025

ശ്രീ നാരായണ ഗുരു

ഗുരുദേവൻ ഒരു അത്ഭുതം തന്നെയാണ് ആരെയും ഒന്നും അടിച്ച് ഏൽപ്പിക്കില്ല. തനിക്ക് എന്ത് ആവശ്യം ഉണ്ടങ്കിലും അത് നമ്മളെ- കൊണ്ട് ചെയ്യാൻ പറ്റുമോ അതിന് അവസരം തരും എന്നിട്ട് കാത്തിരിക്കും 'ഗുരുദേവൻ ആവശ്യമായ സമയം പരമാവധി നൽകും. ഇല്ലെങ്കിൽ  പകരം മറ്റോരാൾ വരും , ശിവഗിരിയിൽ തുടങ്ങിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ചുമതല ഗുരുദേവൻ നടരാജ ഗുരുവിനെ ഏൽപ്പിച്ചു. നടരാജ ഗുരുവിന് ഗുരുകുല രീതിയിൽ സ്കൂൾ നടത്തുന്നതിന് ചില പദ്ധതികൾ ഉണ്ടായിരുന്നു. എന്നാൽ മറ്റുള്ളവർ ആരും നടരാജ ഗുരുവിൻ്റെ പരിഷ്കാരത്തെ അനുകൂലിച്ചില്ല നടരാജൻ എന്ന തമ്പി പരാതിയുമായി ഗുരുദേവൻ്റെ അരികിൽ വരും - ഗുരുദേവൻ മറ്റുള്ളവരെ വിളിച്ച് സംസാരിക്കും എല്ലാവരും നല്ല കുട്ടികളായി ഗുരുദേവൻ പറയുന്നത് കേട്ട് തലകുലുക്കി സമ്മതിക്കും ഗുരുദേവൻ പോയാൽ അവർ പഴയ പടി . നടരാജ ഗുരുവും വിഷമിച്ചു ഗുരുദേവൻ നിശബ്ദനായി ഇരിക്കുന്നു. എനിക്ക് ഇനി ഇതു തുടരാൻ താല്പര്യം ഇല്ലാത്ത അവസ്ഥയിൽ എത്തി. മറ്റ അദ്ധ്യാപകരുടെ മനസ്സ് എന്തായി രുന്നു എന്ന് അറിയില്ല. അവർക്ക് നടരാജ ഗുരുവിനെ അനുസരിക്കാനും കഴിഞ്ഞില്ല
 അങ്ങനെ ഇരിക്കെ ഒരു വെള്ളക്കാരൻ ആശ്രമത്തിൽ വന്നു. അദ്ദേഹം ഭഗത്ഗ ഗീതയിലൂടെ വന്ന് ഭാരതദർശനങ്ങൾ ഒക്കെ പഠിച്ച് ഭാരതത്തിലെ പല ആശ്രമങ്ങൾ കയറി ഇറങ്ങി നടന്നു. ലക്ഷണമൊത്ത ഗുരുവിനെ കണ്ടെത്തുകയാണ് ലക്ഷ്യം. അത്  ഉള്ള ഗുരുക്കന്മാരുടെ ലക്ഷ ശാസ്ത്രം ഒക്കെ പഠിച്ചിട്ടാണ് ഇദ്ദേഹം നടക്കുന്നത് അങ്ങനെ തിരുവണ്ണാമലയിൽ വച്ച് അദ്ദേഹം , രമണമഹർഷിയുടെ നിർദേശപ്രകാരം ശിവഗിരിയിൽ എത്തി. വളരെ പെട്ടന്ന് ഗുരുദേവൻ്റെ ശിഷ്യനാകാൻ ആഗ്രഹ പ്രകടനം നടത്തി ഗുരുദേവൻ അത് സ്വീകരിച്ചു. എന്നിട്ട് നടരാജ ഗുരു ഏറ്റിരുന്ന ചുമതലകൾ എല്ലാം സായിപ്പിനെ പൂർണ്ണ അധികാരത്തോടെ ഏൽപ്പിച്ചു. നടരാജ ഗുരുവിനെ അനുസരിക്കാൻ വിസമ്മതിച്ചവർ എല്ലാം സായിപ്പിൻ്റെ മുന്നിൽ പഞ്ച പുച്ചം അടക്കി നിന്നു. ഇദ്ദേഹമാണ് ഗുരുദേവൻ്റെ പ്രഥമ വിദേശശിഷ്യൻ ഏണസ്റ്റ് കർക്ക്
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ

ശ്രീനാരായണ ഗുരുദേവൻ്റെ സാമ്പത്തീക ദർശനം I 
അധികം ആരും ചർച്ച ചെയ്യാത്ത ഒരു വിഷയമാണ് ഒരു പക്ഷേ കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രത്തെക്കാൾ - ലോകത്തിന് പ്രയോജനപ്പെട്ടതും ആണ്. മനുഷ്യരുടെ ഉന്നതിയ്ക്ക ഗുരുദേവൻ  ഏകദേശം 10.കൽപ്പനകൾ തന്നിട്ടുണ്ട്. (ക്രിസ്തുദേവൻ്റെ കൽപനയും പത്താണ് )
1 - വിദ്യ കൊണ്ട്  -  
2 -സംഘടന കൊണ്ട്
3 - വ്യവസായം കൊണ്ട്, ഇത് ശിവഗിരി തീർത്ഥാടനത്തിൻ്റെ 8 - ലക്ഷ്യത്തിൽ മൂന്ന് എണ്ണം.
                  ഈഴവർ, തീയ്യർ , ബില്ലവർ  ഉൾപ്പെട്ട വിഭാഗത്തിന് സർക്കാർ സംവിധാനത്തിൽ വിദ്യാഭ്യാസം അനുവദിച്ചിരുന്നില്ല. അവരിൽ കഴിവ് ഉള്ളവർ കേരളത്തിന് പുറത്തു നിന്നും ആളെ വരുത്തിയാണ് വിദ്യാഭ്യാസം തലമുറയ്ക്ക കൈമാറിയത്.
ഗുരുദേവൻ ചെറായി വിജ്ഞാന വർദ്ധിനി സഭയുടെ മംഗളപത്രം സ്വീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണം നടത്തി. ഇവിടെയാണ് ഗുരുദേവൻ സ്വന്തമായി ഒരു വിദ്യാഭ്യാസ നയം പ്രഖ്യാപിക്കുന്നത് - ഇനിയുള്ള കാലം ഇംഗ്ലീഷ് വിദ്യാഭ്യാസവും കൂടെ നമ്മൾ -  ചെയ്യണം - എങ്ങനെ സംകൃത - പഠന ത്തോട് ഒപ്പം . പഠിക്കാൻ കഴിവ് ഉള്ളവർക്ക് പണം ഇല്ലങ്കിൽ ഉള്ളവർ - കൊടുത്ത് സഹായിക്കണം. ഒരു ജനതയുടെ വളർച്ച വിദ്യഭ്യാസത്തിലൂടെ ആണ് ഉണ്ടാകുന്നത്, പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിലൂടെ - ഇതിന് ഗുരുദേവൻ തന്നെ ധാരാളം ഉദാഹരണങ്ങൾ - കൂടി ചേർത്തു 
ആശാ ൻ , അയ്യപ്പൻ,അങ്ങനെ പലർക്കും സഹായം നൽകി.

ഗുരുദേവൻ്റെ സാമ്പത്തിക ദർശനം
ഭാഗം - 2
പുലയമഹാസഭയുടെ യോഗത്തിൽ പങ്കെടുത്തു കൊണ്ട് മുട്ടത്തറയിൽ ഗുരുദേവൻ സ്വന്തം സാമ്പത്തിക നയം പ്രഖ്യാപിച്ചു. ആധുനിക മൈക്രോ ഫിനാൻസ് ഗുരുദേവൻ വിഭാവന ചെയ്യതതാണ്. അങ്ങനെയാണ് മലയാളി നാണയം കുടുക്കയിൽ നിക്ഷേപിക്കുവാൻ ഉള്ള ശീലം തുടങ്ങിയത്. പുലയർക്കിടയിൽ ധനവും വിദ്യയും കുറവാണ് ഇവ ഉണ്ടാക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസം പ്രധാനമായി വേണം അത് ഉണ്ടായാൽ ധനവും ശുചിത്വവും എല്ലാം ഉണ്ടാകും. നിങ്ങൾക്ക് പണം ഇല്ലന്നു പറയുന്നത് ശരിയല്ല നിങ്ങൾ തന്നെ പണം ആണല്ലോ ദിവസവും വേല ചെയ്ത് പണം ഉണ്ടാക്കുന്നവർ ആണ് , മദ്യപാനവും മറ്റും ചെയ്യത് പണം വെറുതെ കളയുന്നു. അതിൽ ഒരു അണ വീതം (കുടുക്കാ ) ഭണ്ഡാരത്തിൽ ഇട്ടു സൂക്ഷിക്കുക അതു കൊണ്ട് നിങ്ങളുടെ കുട്ടികളെ ആരുടേയും സഹായം ഇല്ലെങ്കിലും വിദ്യ അഭ്യസിപ്പിക്കാം. ഇവ വികസിച്ചു വന്നതാണ് - - മൈ ക്രോ ഫിനാൻസിംങ്ങ് സംവിധാനം. ഒരു നൂറ്റാണ്ട് - കൊണ്ട് - ലോകം മുഴുവൻ വ്യാപിച്ചു. ബംഗ്ലാദേശിൻ്റെ ഇപ്പോഴത്തെ പ്രസിഡെൻ്റ Dr മുഹമ്മദ് യൂനിസ് ഈ പദ്ധതി അവിടുത്തെ വനിതകൾ ക്കിടയിൽ നടപ്പിലാക്കി. അദ്ദേഹത്തിൻ്റെ സാമ്പത്തിക വൈദഗ്ധ്യം കണക്കിൽ എടുത്ത് , നോബൽ സമ്മനം ലഭിച്ചു. ഗുരു അരുളിയ ദർശനം നമ്മൾ ആരും  തിരിഞ്ഞു നോക്കിയില്ലാ - 90 വർഷങ്ങൾക്ക് ശേഷം അത് ഉയർത്തി കൊണ്ടുവന്ന ആൾ - ലോകത്തിൻ്റെ ആദരവിന് അർഹനായി '

ശ്രീനാരായണ ഗുരുദേവൻ്റെ സാമ്പത്തിക ദർശനം - ഭാഗം 3
  വിദ്യാഭ്യാസവും സാമ്പത്തികവും തമ്മിൽ ഉള്ള ബന്ധം . ആധുനിക സാമ്പത്തിയ വളർച്ചയ്ക്ക് - അത്യാവശ്യം മനുഷ്യ വിഭവം തന്നെ. പിന്നെ മനുഷ്യ  വിഭവം. പ്രകൃതി വിഭവം , ധനവിഭവം. ഇത്രയും കാര്യങ്ങൾ ഗുരുദേവൻ ഒരു ഭരണാധികാരിയുടേയും സഹായം ഇല്ലാതെ നടത്തി കണിച്ചു. ചെറായിൽ പറഞ്ഞു ധനം ഉള്ളവർ പഠിക്കാൻ താൽപ്പര്യം ഉള്ളവരെ ഉന്നത വിദ്യ അഭ്യസിപ്പിക്കണം. മുട്ടത്തറയിൽ പറഞ്ഞു കിട്ടുന്ന ചെറിയ തൃക സമ്പാദിച്ച് എങ്ങനെ പഠിപ്പിക്കാം അങ്ങനെ ഉയർന്നു വരുന്നവർ മറ്റുള്ള സുകൃതികളുടെ സഹായം കൊണ്ട് വീണ്ടും സാങ്കേതിക പരിജ്ഞാനം ഉണ്ടാക്കുക. നമ്മുടെ നാട്ടിലെ രീതി എല്ലാവർക്കും കുല - തൊഴിൽ ആണ് - പരസ്പരം മനുഷ്യർക്ക് തീണ്ടൽ ഉണ്ടായത് തന്നെ ഈ ഉദ്ദേശത്തിലാണ് - അവൻ്റെ തൊഴിൽ മറ്റോരു ജാതി കണ്ടു പഠിച്ച് മാറി ചെയ്യാൻ യാതൊരു സാദ്ധ്യതയും ഇല്ലാതെ അടച്ചു ഇതാണ് ചാതൂർവർണ്യം നിലനില്ക്കാൻ പ്രധാന കാരണം. കുലത്തൊഴിൽ അടിമ പണിയാണ് കിട്ടുന്നത് ,കൊണ്ട് കഷ്ടിച്ചു ജീവിക്കുക മാത്രം -ഒരു ജന്മിയ്ക്ക അടിമയെ മതി. അടിമത്വം അവസാനിച്ച എപ്പൊഴും അടിമ സ്വതന്ത്രൻ ആവുന്നില്ല. കാരണം അവൻ്റെ കുലത്തൊഴിൽ മാറാൻ പറ്റുന്നില്ല. വെള്ളക്കാർ അടിമത്വം അവസാനിപ്പിക്കാൻ രാജാവിൽ സമ്മർദ്ദം ചെലുത്തിയതു തന്നെ അവർക്ക് തോട്ടങ്ങളിൽ പണിക്ക് ആളെ കിട്ടാൻ വേണ്ടിയാണ്. അവർ പിന്നീട് തമിഴ്നാട്ടിൽ നിന്നും ആളെ കൊണ്ടു വന്നു. കാരണം ജന്മിയുടെ കുടി കിടപ്പുകാർ ആയിരുന്നു അടിമകൾ അവർക്ക് സ്വന്തമായി ഒരു തരി മണ്ണില്ല. പിന്നെ അവർ അടിമത്വവും ജന്മാവകാശമായി സ്വയം സ്വീകരിച്ചു. ഇവിടെ യാണ് ഗുരുദേവൻ ബുദ്ധി ശരിക്കും പ്രവർത്തിപ്പിച്ചത്. കാര്യമായ എതിർപ്പുകൾ ഒന്നും ചെയ്യാതെ - ആളുകൾക്ക് വിദ്യ ഉണ്ടാകുവാൻ ഉള്ള മാർഗം തെളിച്ചു. വിദ്യ ലഭിച്ചവർ സാങ്കേതിക പരിശീലനം വഴി - തൊഴിലിൽ നൈപുണ്യം നേടി.

ഗുരുദേവൻ്റെ സാമ്പത്തിക ദർശനം ഭാഗം -4
ജന്മികളുടെ അടിയാളന്മാരെയോ, കുലത്തൊഴിൽ ചെയ്യതവരെയോ ഗുരുദേവൻ നേരിട്ട് പിൻതിരിപ്പിക്കുന്നില്ല , അങ്ങനെ ചെയ്യതിരുന്നു എങ്കിൽ ഗുരുദേവനു ശക്തമായ എതിർപ്പ് നേരിടെണ്ടി വരുമായിരുന്നു.
            പകരം സ്വയം കൃഷിയും കച്ചവടവും വ്യവസായവും ചെയ്യാൻ പറഞ്ഞു. ഇത് സമൂഹത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. സ്വയം കൃഷി ചെയ്യാൻ പണം എവിടെ അവിടെയാണ് ഗുരുദേവൻ സാഹോദര്യ സ്നേഹം പഠിപ്പിച്ചത് സഹകരണമേഖല , (നോൺ ക്രഡിറ്റിംങ്ങ് ബാങ്ക് ) സഹകരണ സംഘങ്ങൾ  ഇത് കേരളം മുഴുവൻ തന്നെ വ്യാപിപ്പിച്ചു. കൃഷി ഭൂമി പാട്ടത്തിന് എടുക്കുക എന്നിട്ട് സംഘങ്ങൾ കൃഷി ഇറക്കുക - പണം മുടക്കാൻ ശേഷി

ഗുരുദേവൻ്റെ സാമ്പത്തിക ദർശനം ഭാഗം 5
1980-ൽ ആണ് ഗുരുദേവ ദർശനവുമായി ചേർത്ത് ഭാരതത്തിൽ ഒരു ആസൂത്രണം നടപ്പിലാക്കിയത് ഇത് പലരും അറിയാൻ വൈകി.
ഈ സത്യം പുറത്ത് പറഞ്ഞത്. RBI ൽ - ഇക്കണോമിക്ക്സ് ആയി 32 വർഷം സർവ്വീസ് പൂർത്തിയാക്കി വന്ന രാജൻ ഗുരു വർഷിയാണ്, ഇദ്ദേഹം പല സംസ്ഥാനങ്ങളുടേയും സാമ്പത്തിക ഉപദേഷ്ടവ് കൂടിയാണ് ''
1980-ൽ ശ്രീമതി ഇന്ദിരാ ഗാന്ധി ഒരുവൻ തകർച്ചയിൽ നിന്നും ഒരു ഫിനക്സ് പക്ഷിയെ പോലെ ഉയത്ത് എഴുന്നേറ്റു . അവരുടെ സാമ്പത്തിക ഉപദേഷ്ടാവ് - ശ്രീ Dr KN രാജിനോട് പറയുന്നു ഇതുവരെ - കോൺഗ്രസ് തുടർന്നു വന്ന സാമ്പത്തിക നയം പാവപ്പെട്ടവർക്ക് വേണ്ടത്ര ഗുണ കരമായില്ലാ അവർക്ക് പ്രയോജനം ഉണ്ടാകും തരത്തിൽ വേണം നമ്മുടെ ആസൂത്രണം എന്ന് 'Dr - രാജ്  നെഹ്രു മുതൽ എല്ലാവരുടേയും ഉപദേഷ്ടവ് ആയിരുന്നു. 1950-ലെ 1-ാം പഞ്ചവത്സരപദ്ധതിയിൽ ഉണ്ടായിരുന്ന ഏക മലയാളിയാണ് - എൻ്റെ അറിവ് ശരിയാണെങ്കിൽ ഗുരുദേവൻ്റെ ഗ്രഹസ്ത ശിഷ്യൻ അയ്യാക്കുട്ടി ജഡ്ജിയുടെ മകൻ ആണ് (എനിക്ക് നേരിട്ട് അന്വേഷിക്കാൻ കഴിഞ്ഞില്ല ഈ ബന്ധം ഇങ്ങനെ ഒരു ആവശ്യം ഞാൻ പ്രതിക്ഷിച്ചതും അല്ല.)
ഇദ്ദേഹം നേരിട്ട് - ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ Dr അമർത്യാസെന്നുമായി കൂടി കാഴ്ച നടത്തി പിന്നിടെ കമ്മീഷൻ അംഗങ്ങൾ - ചേർന്ന് ഒരു റിപ്പോർട്ട് തയ്യാറാക്കി - എന്നിട്ട് ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു മീറ്റിംങ്ങ് കൂടി സർക്കാരിൻ്റെ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥരും  കേന്ദ്ര മന്ത്രി മാരും ഒക്കെ ചേർന്ന് ഒരു ഫുൾ കോറം ജനറൽ ബോഡി.
 അവിടെ ) Dr.അമർത്യാസെൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജ്യപുരോഗതിയ്ക്ക - മനുഷ്യ വിഭവം , പിന്നെ മനുഷ്യ നിർമ്മിത വിഭവം. പ്രകൃതി വിഭവം, ധനവിഭവം എന്നിവ - ചേർത്ത് ഒരു ആസൂത്രണമാണ് ഞങ്ങൾ തയ്യാറാക്കിയത്. ഇതിന് പ്രഥമസ്ഥാനം

No comments:

Post a Comment