Friday, January 31, 2025

കേരളത്തിന്റെ വ്യവസായ സാദ്ധ്യതകൾ ©അജയ് ബിലചന്ദ്രൻ

ചില കണക്കുകൾ... ആഭ്യന്തര ഉത്പാദനത്തിൽ നിന്ന് തുടങ്ങി ഒയാസിസ് വഴി വ്യവസായത്തിലേയ്ക്ക് വരാം...  

ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിൻ്റെ 4% ആണ് കേരളത്തിൻ്റെ സംഭാവന. 

ആഭ്യന്തര ഉത്പാദനം കണക്കാക്കുമ്പോൾ വിദേശത്തു നിന്ന് ഇന്ത്യക്കാർ അയയ്ക്കുന്ന പണം അതിൽ ഉൾപ്പെടുന്നില്ല!!! അതുപയോഗിച്ച് ഒരു ബിസിനസ് തുടങ്ങുകയോ എന്തെങ്കിലും നിർമാണം നടത്തുകയോ ചെയ്യുകയാണെങ്കിലേ വിദേശത്തു നിന്ന് അയയ്ക്കുന്ന പണം ജി ഡി പിയുടെ ഭാഗമാവൂ... ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഫോറിൻ റെമിറ്റൻസ് ബാങ്കുകാർ മറ്റേതെങ്കിലും സംസ്ഥാനത്ത് ലോൺ കൊടുത്ത് അതു കൊണ്ട് ഒരാൾ അവിടെ ഒരു കട തുറന്നാൽ കേരളത്തിലേയ്ക്ക് വരുന്ന എൻ ആർ ഐ സമ്പാദ്യം മറ്റൊരു സംസ്ഥാനത്തിൻ്റെ ജി ഡി പി ആയി മാറുകയാണ് ചെയ്യുക. 

അതുമല്ല, ഇന്ന് കേരളത്തിലേയ്ക്കല്ല ഫോറിൻ റെമിറ്റൻസ് ഏറ്റവും കൂടുതൽ വരുന്നത്. മഹാരാഷ്ട്ര നമ്മളെ മറികടന്നിട്ട് കുറേ നാളായി. 

ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 2.8% ആണ് കേരളത്തിൻ്റെ ജനസംഖ്യ. ഈ ചെറിയ ജനസംഖ്യയുമായാണ് കേരളം ഇന്ത്യയുടെ 4% ജി ഡി പി സംഭാവന ചെയ്യുന്നതെന്ന് ഓർക്കുക. 

ഇന്ത്യയുടെ ആകെ വിസ്തീർണത്തിൻ്റെ 1.16 ശതമാനമാണ് കേരളത്തിൻ്റെ വിസ്തീർണം. അതിൽ പകുതി കാടോ വനസമാനമായ പ്ലാൻ്റേഷനുകളോ ഒക്കെയാണ്. ബാക്കിയുള്ള ഭൂമിയിൽ തീരദേശ സംരക്ഷണ നിയമവും തണ്ണീർത്തട നിയമവും ഒക്കെ കഴിഞ്ഞ് വ്യവസായം നടത്താൻ വളരെക്കുറച്ച് സ്ഥലമേ ബാക്കിയുള്ളൂ! അവിടെയൊക്കെ നല്ല ജനസാന്ദ്രതയും ഉണ്ടാവും! 

പത്ത് മുപ്പത് ഏക്കർ സ്ഥലം വാങ്ങിയെടുത്തിട്ട് വേണം ഒരു കമ്പനിക്ക് അവിടെ വ്യവസായം നടത്തുന്നതിന് അനുമതി നൽകണം എന്ന് ആവശ്യപ്പെട്ട് ഗവണ്മെൻ്റിനെ സമീപിക്കാൻ എന്നാണ് ഒയാസിസിൻ്റെ ഉദാഹരണത്തിൽ നിന്ന് മനസ്സിലാവുന്നത്! തണ്ണീർത്തടമോ, തീരദേശമോ, പരിസ്ഥിതിലോലമോ ഒന്നുമില്ലാത്ത ഇത്രയും സ്ഥലം കേരളത്തിൽ എവിടെയുണ്ടാവും? 

പാലക്കാടുണ്ടാവും! 

അതാണെന്ന് തോന്നുന്നു വ്യവസായം നടത്താൻ താല്പര്യമുള്ള കമ്പനിക്കാർ പാലക്കാട് ഭൂമി വാങ്ങി അനുമതിക്കായി ഗവണ്മെൻ്റിനെ സമീപിക്കുന്നത്. 

നിയമങ്ങളും സിസ്റ്റവും ഒക്കെ ഇങ്ങനെ ആക്കി വച്ചിട്ട് എന്തുകൊണ്ട് മഴ അധികം ലഭിക്കാത്ത പാലക്കാട് വ്യവസായം തുടങ്ങാൻ ആൾക്കാർ വരുന്നു എന്ന് അദ്ഭുതപ്പെട്ടിട്ട് കാര്യമൊന്നുമില്ല... 

തണ്ണീർത്തട നിയമവും പരിസ്ഥിതി ലോലവും ഒക്കെ ഇത്തിരി മാറ്റിപ്പിടിച്ചാൽ ഇടുക്കിയിലും വയനാടിലും ആലപ്പുഴയിലുമൊക്കെ വ്യവസായികൾ ഭൂമി വാങ്ങി ബ്രൂവറികളും ഡിസ്റ്റിലറികളും ഒക്കെ സ്ഥാപിക്കും. ഹൈലാൻഡ് സിങ്കിൾ മാൾട്ട് സ്കോച്ച് വിസ്കി എന്നൊക്കെ പറയുന്നതുമാതിരി കേരളത്തിലും ഭാവിയിൽ ബ്രാൻഡുകൾ വന്നേയ്ക്കാം... 

ഇത് മദ്യക്കമ്പനികളുടെ മാത്രം കാര്യവുമല്ല, ഒരു കാറ്/ബൈക്ക് കമ്പനി സ്ഥാപിക്കാൻ 2000 ഏക്കർ ഭൂമി വേണം എന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ ഇടുക്കിയിലോ വയനാടിലോ ഒക്കെയാവും എളുപ്പം ഭൂമി കണ്ടെത്തിക്കൊടുക്കാൻ സർക്കാരിന് സാധിക്കുക. അങ്ങനെ കൊടുത്താലോ? അത് പരിസ്ഥിതി തകർക്കുമെന്ന് പറഞ്ഞ് സമരം ചെയ്യാൻ മലയാളികൾ വരും എന്ന് എനിക്ക് ഉറപ്പാണ്... അതുകൊണ്ടെന്താണ് ഫലം? കമ്പനികൾ തമിഴ്‌നാട്ടിലേയ്ക്കും ഹരിയാനയിലേയ്ക്കും ഗുജറാത്തിലേയ്ക്കുമൊക്കെ പോവും! 

പറഞ്ഞു വന്നത്: പരിസ്ഥിതി തീവ്രവാദമാണ് കേരളം വ്യവസായത്തിൻ്റെ കാര്യത്തിൽ ദേശീയ ശരാശരിയിൽ നിന്ന് പിന്നിൽ പോവാനുള്ള കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയുടെ ജി ഡി പിയുടെ 27.6% വ്യവസായത്തിൽ നിന്ന് വരുമ്പോൾ കേരളത്തിലെ ജി ഡി പിയുടെ 23% മാത്രമാണ് വ്യവസായത്തിൻ്റെ സംഭാവന എന്നാണ് വിക്കിപീഡിയയിൽ കാണുന്നത്. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായിട്ടും മാർജിനൽ വ്യത്യാസമേ കേരളത്തിന് ഇന്ത്യയുടെ ശരാശരിയുമായി ഉള്ളൂ എന്നത് ശ്രദ്ധിക്കുക. 

കേരളത്തിന് വ്യവസായത്തിൻ്റെ കാര്യത്തിലും ഇന്ത്യൻ ശരാശരിക്ക് മുകളിലെത്താൻ സാധിക്കും! പരിസ്ഥിതി തീവ്രവാദം കുറച്ചൊക്കെ ഉപേക്ഷിക്കേണ്ടിവരുമെന്നേയുള്ളൂ... 

നടക്കുമോ?

Tuesday, January 28, 2025

Deep Seek - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ!

Deep Seek - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ! പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് അമേരിക്കൻ ടെക്ക് ഭീമന്മാരുടെയൊക്കെ ഓഹരി വിലയ്ക്ക് ഇളക്കം തട്ടിച്ച കുഞ്ഞൻ ചൈനീസ് കമ്പനിയും അവരുടെ കഥകളും വാർത്തകളിൽ നിറയുകയാണ്.

കഴിഞ്ഞയാഴ്ച അവർ റിലീസ് ചെയ്ത Deep Seek R1 എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ആണ് താരം. ഈ മേഖലയിലെ വമ്പന്മാരായ  ചാറ്റ് ജിപിടി, ഗൂഗിൾ ജെമിനൈ , മെറ്റാ, മറ്റനേകം   പ്രൊഡക്ടുകൾ എന്നിവയ്ക്കൊക്കെ Deep Seek R1 വെല്ലുവിളി ഉയർത്തികഴിഞ്ഞു. എല്ലാ ടെക് ഓഹരികളിലും ചാഞ്ചാട്ടം ഉണ്ടായെങ്കിലും  ഏറ്റവും വലിയ ഇടിവുണ്ടായത്  NVIDIA എന്ന ഹാർഡ് വെയർ ചിപ്പ് നിർമ്മാണ കമ്പനിക്ക്  ആയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ  അവരുടെ ഓഹരി 15% ഇടിഞ്ഞു. 

അമേരിക്കയ്ക്ക് പുറത്ത് നിന്ന്  ടെക് ലോകത്ത്  ആദ്യമായി ഇത്ര വലിയ ചലനം ഉണ്ടാക്കിയ Deep Seek എന്താണ് ചെയ്തത് എന്ന് അന്വേഷിക്കുന്നതിന് മുൻപ്  കുറച്ച് സംഗതികൾ മനസ്സിലാക്കേണ്ടതുണ്ട്.  നിലവിലുള്ള  മുൻനിര  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  മോഡലുകളെ ട്രെയിൻ ചെയ്യാൻ വമ്പൻ കംപ്യൂട്ടിംഗ് ശേഷിയും അതൊക്കെ പ്രവർത്തിപ്പിക്കാൻ വൻതോതിൽ ഊർജ്ജവും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്  ഓപ്പൺ എഐ യുടെ ജിപിടി -4 മോഡലിനെ ട്രെയിൻ ചെയ്യാൻ എസ്റ്റിമേറ്റ് ചെയ്ത തുക ഏകദേശം 100 മില്യൺ ഡോളർ (850 കോടി രൂപ) ആയിരുന്നു. ഇതെല്ലാം ചെലവാക്കിയത്  കംപ്യൂട്ടിംഗ് ശേഷിക്ക് ആവശ്യമായ CPU, GPU  എന്നിവയ്ക്കും  ഡാറ്റാ സെന്ററിലേക്ക് വേണ്ട ഊർജ്ജാവശ്യങ്ങൾക്കും വേണ്ടി മാത്രമായിരുന്നു. പ്രോഡക്ട് റിസർച്ച്, എഞ്ചിനീയറിംഗ് ചെലവുകൾ ഇതിന് പുറമെയാണ്.  

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആവശ്യമുള്ള കംപ്യൂട്ടിംഗ് ശേഷിക്ക് വേണ്ടി   എല്ലാവരും ഇപ്പോൾ ആശ്രയിക്കുന്നത്  NVIDIA യെ ആണ്.  അവരുടെ പുതുതലമുറ ജി പി യു കൾ ആണ് ഒട്ടു മിക്ക  എ ഐ മോഡലുകളെയും പ്രവർത്തിപ്പിക്കുന്നത്.  ഏകദേശം  35 ലക്ഷത്തോളം രൂപ ഒരെണ്ണത്തിന്  വിലയുള്ള പതിനായിരക്കണക്കിന് NVIDIA   H100  GPU കൾ ആണ് മുൻനിരക്കാരൊക്കെ എ ഐ ട്രെയിനിങ്ങിനും മോഡലുകളെ പ്രവർത്തിപ്പിക്കാനുമായി ഒരേ സമയം ഉപയോഗിക്കുന്നത്.   ഈ മേഖലയിലെ കുത്തക ആയി മാറിയതോടെയാണ്  വിപണിമൂല്യത്തിൽ ലോകത്തെ മുൻനിരയിലേക്ക്  NVIDIA  അടുത്ത കാലത്ത് എത്തിയത്. ഇത്തരം ഭീമമായ തുക ആവശ്യമുള്ളത് കൊണ്ട് മൾട്ടി മില്ല്യൻ  ഡോളർ വിപണി മൂല്യമുള്ള കമ്പനികൾക്ക് പോലും ഒരു പക്ഷേ അപ്രാപ്യമായ രീതിയിൽ ആയിരുന്നു എ ഐ ഡെവലപ്പ്മെന്റിന്റെ പോക്ക്.

അവിടെയാണ് ഈ മേഖലയിൽ ഇത് വരെ കേട്ടിട്ടില്ലാത്ത Deep Seek,  അഞ്ചര മില്ല്യൻ ഡോളർ (അൻപത് കോടി രൂപ) ചെലവിൽ വമ്പൻമാരോട് കിടപിടിക്കുന്നതോ അതിനേക്കാൾ മികച്ചതോ ആയ എ ഐ മോഡലുമായി കടന്നുവന്ന് അത്ഭുതം സൃഷ്ടിച്ചത്. പല മേഖലയിലും ജിപിടി -4 നേക്കാളും മികച്ച റിസൾട്ട് Deep Seek തരുന്നുണ്ട് എന്ന് എ ഐ മോഡലുകളെ  ബെഞ്ച്മാർക്ക് ചെയ്യുന്ന പല പരീക്ഷണങ്ങൾ വഴി ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു.

Deep Seek അവരുടെ  പ്രോഡക്ട്  അവതരിപ്പിക്കുക മാത്രമല്ല ചെയ്തത്.  അതിന്റെ സോഴ്സ് കോഡും, എങ്ങിനെ ഇത് സാധിച്ചു എന്ന വിശദമായ ടെക്നിക്കൽ റിപ്പോർട്ടും പബ്ലിഷ് ചെയ്തു.  ഓപ്പൺ സോഴ്സ് ആയിട്ട്    കോഡ് ലഭ്യമാക്കിയിട്ടുള്ളത് കൊണ്ട് അതുപയോഗിച്ച് മറ്റുള്ളവർക്ക് പുതിയ പ്രൊഡക്ടുകൾ നിർമ്മിക്കാനും  കോഡ് മെച്ചപ്പെടുത്തി ഇതിനേക്കാൾ മികച്ച എ ഐ മോഡലുകൾ നിർമ്മിക്കാനും കഴിയും. ഓപ്പൺ സോഴ്സിൽ വൻകിട മോഡലുകൾ പലതും ഇപ്പോൾ തന്നെ ലഭ്യമാണെങ്കിലും പ്രവർത്തിപ്പിക്കാൻ വൻകിട മൂലധന നിക്ഷേപം വേണ്ടത് കൊണ്ട് മാത്രം മാറി നിന്ന പലർക്കും എ ഐയുടെ കോർ ഡെവലപ്പ്മെന്റിലേക്ക് തിരിച്ച് പ്രവേശിക്കാൻ ഇത് വഴി തുറന്നു. 

"മികച്ച എ ഐ ക്ക് കൂടുതൽ എണ്ണം കരുത്തുറ്റ  GPU കൾ" എന്നതായിരുന്നു ഈ മേഖലയിലെ പൊതുവായ വിജയമന്ത്രം. ലളിതമായി പറഞ്ഞാൽ Deep Seek  അത് മാറ്റി മറിച്ചു. പുറത്ത് ലഭ്യമായ കണക്കുകൾ ശരിയാണെങ്കിൽ ഒരു ലക്ഷത്തോളം ഏറ്റവും ആധുനിക  GPU കൾ ഉപയോഗിച്ച്  ഓപ്പൺ എ ഐ ജിപിടി -4 നെ ട്രെയിൻ ചെയ്തതെങ്കിൽ അത്ര നൂതനമൊന്നുമല്ലാത്ത ആയിരത്തോളം GPU കൾ ഉപയോഗിച്ചാണ്   Deep Seek അതേ കാര്യം സാധ്യമാക്കിയത്.  നൂറിൽ ഒന്ന് കംപ്യൂട്ടിംഗ് ശേഷി ഉപയോഗിച്ച്! 
 
ഏറ്റവും നൂതനമായ കംപ്യൂട്ടിംഗ് ചിപ്പുകളും അറിവും ചൈനക്ക് ലഭിക്കുന്നതിൽ അമേരിക്കയുടെ  നിരോധനം നിലനിൽക്കുന്ന സമയത്ത് ഇതെങ്ങിനെ സാധിച്ചു എന്ന് എല്ലാവരും മൂക്കത്ത് വിരൽ വെയ്ക്കുന്നുണ്ട്. പലവിധ സിദ്ധാന്തങ്ങളും അഭിപ്രായങ്ങളും ഇതേ കുറിച്ച് വരുന്നുണ്ടെങ്കിലും വിശ്വസനീയമായി തോന്നിയത് "ആവശ്യം സൃഷ്ടിയുടെ മാതാവാകും" എന്നാരോ ഇതേ കുറിച്ച് കമന്റ് ചെയ്തതാണ്.   അതേ, ചൈനയുടെ മേലെയുള്ള ഉപരോധങ്ങൾ തന്നെയാണ് ഇപ്പോൾ ലോകത്തെ മുഴുവൻ ജനതയ്ക്കും ഭാവിയിൽ പ്രയോജനം ചെയ്തേക്കാവുന്ന ഒന്നിലേക്ക് ഇത്ര വേഗം എത്തിച്ചത്. അല്ലെങ്കിൽ ഒരു പക്ഷേ ഭീമൻ കമ്പനികളുടെ കുത്തക ആയി മാറിയേക്കാമായിരുന്ന ഒന്നിനെ  മാറ്റിമറിച്ചത്. 

എങ്ങിനെ ഇത് സാധിച്ചു? ഹാർഡ് വെയർ റിസോഴ്സുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്ന രീതിയിൽ  അവർ നടത്തിയ സോഫ്റ്റ് വെയർ തലത്തിലുള്ള ഒപ്റ്റിമൈസേഷൻ ആണ് ഇതിൽ ഏറ്റവും പ്രധാനം. ഉദാഹരണത്തിന്  എല്ലാ മോഡലുകളിലും ദശാംശസംഖ്യകളുടെ കൃത്യതയ്ക്ക് വേണ്ടി 32 ബിറ്റുകൾ ഉപയോഗിക്കുമ്പോൾ Deep Seek അത് 8 ബിറ്റുകൾ ആയി കുറച്ചു.  അത് വഴി  ഒറ്റയടിക്ക്  75%  മെമ്മറി ഉപയോഗം കുറക്കാൻ അവർക്ക് കഴിഞ്ഞു. 

ജിപിടി -4 ഉൾപ്പടെയുള്ള മുൻനിര മോഡലുകൾ എല്ലാം മാസീവ് മോഡലുകൾ ആണ്.  ജിപിടി -4 ൽ ഏകദേശം 1.8 ട്രില്യൻ പരാമീറ്ററുകൾ  ആക്ടീവ് ആയി നിന്നിട്ടാണ് നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം അത്  തരുന്നത്. ഇത്തരം ലാർജ്ജ് ലാംഗ്വേജ് മോഡലുകൾ പ്രവർത്തിക്കാൻ ആവശ്യമായ  പരാമീറ്ററുകളുടെ എണ്ണവും Deep Seek  ഓപ്റ്റിമൈസ് ചെയ്തു  ആകെ 671 ബില്ല്യൻ  ആക്കി ചുരുക്കി. ജി പി ടി 4 നു ആവശ്യമുള്ളവയുടെ മുന്നിൽ ഒന്ന് മാത്രം.  ഇതിൽ തന്നെ ഒരേ സമയം ആക്ടീവ് ആകുന്നത് 37  ബില്ല്യൻ എണ്ണവും.  
Deep Seek  സത്യത്തിൽ ഒട്ടനവധി എക്സ്പേർട്ട് സിസ്റ്റങ്ങളുടെ ഒരു കളക്ഷൻ ആണെന്ന് പറയാം. അതായത് അതിനോടുള്ള ചോദ്യത്തിന്റെ കോൺടെക്സ്റ്റ് മനസ്സിലാക്കി ആവശ്യമുള്ള എക്സ്പേർട്ട് സിസ്റ്റം  മാത്രമാണ് ആക്ടീവ് ആകുക. ഉദാഹരണത്തിന് മെഡിക്കൽ ചോദ്യമാണെങ്കിൽ അതുമായി ബന്ധപ്പെട്ട എക്സ്പേർട്ട് സിസ്റ്റവും ലീഗൽ ചോദ്യം ആണെങ്കിൽ അതുമായി ബന്ധപ്പെട്ട സിസ്റ്റവും ആയിരിക്കും ആക്ടീവ് ആകുക. ഇങ്ങനെ പലവിധ മാറ്റങ്ങൾ വരുത്തിയാണ്  GPU ഉപയോഗം ചിന്തിക്കാനാവാത്ത വിധം കുറച്ചത്. 

DeepSeek ഒരു സാധാരണ ഗെയിമിംഗ് കമ്പ്യൂട്ടറിൽ പോലും നിങ്ങൾക്ക് ലോഡ് ചെയ്യിച്ചു ട്രെയിനിങ് നടത്താനും പ്രവർത്തിപ്പിക്കാനും കഴിയും എന്നതാണ് ഇതിലെ ഏറ്റവും പ്രധാന സംഗതി. NVIDIA  യുടേതായി പുറത്തിറങ്ങിയതും ഭാവിയിലേക്ക് അനൗൺസ് ചെയ്തിട്ടൂള്ളതുമായ സൂപ്പർ ചിപ്പുകൾ ഉപയോഗിക്കാതെ തന്നെ എ ഐ ഗവേഷണവും ഡെവലപ്പ്മെന്റും ഉപയോഗവും സാധ്യമാകും. 

എ ഐ  ഇപ്പോൾ ക്ലൗഡിൽ നിന്നും SAAS ആയി  ഉപയോഗിക്കുന്നവർക്ക്  ഓപ്പൺ എ ഐ യിൽ ഒരു മില്ല്യൻ ടോക്കണുകൾക്ക് 4.4 ഡോളർ (400 രൂപ) ചെലവുണ്ടെങ്കിൽ Deep Seek ഒരു മില്ല്യൻ ടോക്കണുകൾ ഓഫർ ചെയ്യുന്നത് വെറും 10 സെന്റിന് (8 രൂപ) ആണെന്നതും കൂടി ചേർത്ത് വായിക്കുമ്പോഴാണ്  ഈ കുഞ്ഞൻ ചൈനീസ് കമ്പനി കൊണ്ട് വരുന്ന ഡിസ്റപ്ഷന്റെ ആഴവും പരപ്പും മനസ്സിലാകൂ. 

Deep Seek ടെക്നിക്കൽ റിപ്പോർട്ട് കമന്റിൽ വായിക്കാം.

ഡീപ്സീക് ഇറങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുകയാണല്ലോ? ഇത് ചൈനയുടെ ഒരു പൊളിറ്റിക്കൽ വെപ്പൺ ആണ്, ഡാറ്റ ചോർത്തും, വിശ്വസിക്കാമോ, മാൽവെയറുകൾ ഉണ്ടാകും ഇങ്ങിനെ നിരവധി ആശങ്കകൾ കൂടാതെ, ചൈനയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല, ഇങ്ങിനെ പോകുന്നു ആവലാതികൾ. സാഹചര്യവശാൽ ഇതിനെപ്പറ്റി കുറെ എഴുതിയത് വച്ച് ചില കാര്യങ്ങൾ പങ്ക് വയ്ക്കാം.

ആശങ്ക 1.  ഡീപ്സീക് ചാറ്റ്ജിപിറ്റിയുടെ കോപ്പി ആണ്.

ഈ പറയുന്നവയെല്ലാം ലാർജ് ലാംഗ്വേജ് മോഡലുകൾ ആണ്, നിലവിൽ അവ ആരുടെയും കുത്തക അല്ല. ഇവയെല്ലാം ഗൂഗിൾ ലാബിൽ നിന്ന് 2017ൽ വന്ന ഒരു പേപ്പറിൽ പറയുന്ന ട്രാൻസ്ഫോർമർ മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ടവയാണ്. സ്വാഭാവികമായും ഇതിൽ മുന്നേറ്റം ഉണ്ടാവേണ്ടത് ഗൂഗിളിന് ആണെങ്കിലും അവർക്ക് DeepMind പോലെയുള്ള മികച്ച എഐ സങ്കേതങ്ങൾ ഉണ്ടെങ്കിലും ജനറേറ്റീവ് എഐ മോഡൽ ഉപയോഗിച്ച് മികച്ച ബ്രേക്ക്ത്രൂ ഉണ്ടാക്കിയത് OpenAI എന്ന കുഞ്ഞൻ കമ്പനിയാണ്. ഗൂഗിളിനെ ഞെട്ടിച്ച ഇവർ മുന്നേറ്റം തുടർന്നു. ഇവരുടെ മോഡലിനും ഇതേ പോലെ മോഡലുകൾ ഉണ്ടാക്കിയ ഗൂഗിൾ, ആന്ത്രോപിക് എന്നിവർക്കൊക്കെ ലോകത്തുള്ള വിജ്ഞാനം മുഴുവൻ ടോക്കണുകൾ ആക്കി ട്രെയിൻ ചെയ്തു ഇറക്കാൻ വേണ്ടി വന്നത് ഭീമമായ hardware കപ്പാസിറ്റി ആണ്. ഫലത്തിൽ അതിന് വേണ്ട GPU ചിപ്പുകൾ ഉണ്ടാക്കുന്ന NVIDIA എന്ന കമ്പനിയുടെ ഷെയർ അടിച്ച് കയറി. അവർ ഡിസൈൻ ചെയ്യുന്ന ചിപ്പുകൾ ഉണ്ടാക്കുന്ന Taiwan കമ്പനിയായ TSMCക്ക് വരുമാനവും കൂടി. എന്നാൽ ഡീപ്സീക് അതേ മോഡൽ കുറഞ്ഞ ചെലവിലും hardware റിസോഴ്സിലും ഉണ്ടാക്കി കാണിച്ചപ്പോഴാണ് ഇപ്പോൾ നടക്കുന്ന പുകിൽ എല്ലാം ഉണ്ടായത്. ഡീപ്സീക് കുറച്ച് സ്മാർട്ട് ടെക്നിക്കുകൾ ഉപയോഗിച്ചതിനാൽ ആണ് അവരുടെ മോഡൽ കുറഞ്ഞ ചെലവിൽ മികച്ച ഫലം തന്നത്. അത് ഉണ്ടാകാൻ കാരണം ആ ടീമിൽ ഉള്ളവർക്ക് ഇതിന്റെ മാത്ത്, സ്റ്റാറ്റ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഹാർഡ്വെയർ ഒക്കെ സംബന്ധിച്ച മികച്ച ധാരണ ഉള്ളത് കൊണ്ടാണ്. ജിപിടി മോഡൽ കോപ്പി അടിച്ചെന്ന് സാം ആൾട്ട്മാൻ പോലും ആരോപിച്ചിട്ടില്ല. ഇനി ഇവർ മാത്രമല്ല മൂൺഷോട്ട് എന്നൊരു കമ്പനിയും കിമി എന്ന മികച്ച മോഡലുമായി വന്നിട്ടുണ്ട്. 

ആശങ്ക 2. ധാരാളം ചോദ്യങ്ങൾക്ക് ഈ ഡീപ്സീക് മോഡലിന് ഉത്തരമില്ല.

ഇവിടെ മനസ്സിലാക്കേണ്ടത് അവരുടെ ഏറ്റവും പുതിയ മോഡൽ ആയ DeepSeel V3 അവർ ടെസ്റ്റ് ചെയ്തു പുറത്തിറക്കിയതിനൊപ്പം അതിന്റെ മൊത്തം സോഴ്സ് കോഡ് കൂടി ഗിറ്റ്ഹബ്ബിലൂടെയും മറ്റും പുറത്ത് വിട്ടിട്ടുണ്ട്. ഇത് മറ്റാരും മുന്നേ ചെയ്യാത്ത കാര്യമാണ്. അത് നമുക്ക് ഡൗൺലോഡ് ചെയ്ത് നമ്മുടെ മൊബൈൽ ഫോൺ, പിസി, ലാപ്ടോപ്, സെർവർ തുടങ്ങി എന്തിലും ഇട്ട് ഒടിക്കാം. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ഇന്റർനെറ്റ് കണക്ഷൻ ഒന്നും വേണ്ട, നമുക്ക് വേണ്ട സ്കെയിലിൽ ഉള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഈ മോഡൽ ന്യൂറൽ നെറ്റ്വർക്കിൽ ട്രെയിൻ ചെയ്ത ഇത് വരെയുള്ളതിൽ ഏറ്റവും മികച്ചതാണ് എന്ന് ടെക് ലോകം തിരിച്ചറിഞ്ഞ് കഴിഞ്ഞു. എത്തിക്കൽ അല്ലാത്ത ചോദ്യങ്ങൾ ഇത് ബ്ലോക്ക് ചെയ്യുന്ന പോലെ പൊളിറ്റിക്കൽ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ സപ്രസ് ചെയ്യും. എന്നാൽ അത് നമ്മുടെ ലോക്കൽ ഡിപ്ലോയ്മെന്റിൽ നമുക്ക് അത് പരിഹരിക്കാം. പക്ഷേ അതിന് പണച്ചെലവ് ഉണ്ടാകും - ഹാർഡ്വെയർ, മാൻപവർ ഒക്കെ വേണ്ടി വരും. അത് പറ്റാത്തവർക് വലിയ മോഡലിന്റെ ഡിസ്റ്റിൽ ചെയ്ത ചെറിയ മോഡൽ ഫോണിലും ലാപ്ടോപ്പിലുമൊക്കെ ഇൻസ്റ്റാൾ ചെയ്യാം. ഡിസ്റ്റിൽ ചെയ്തത് ഒരു കുട്ടിയും, മറ്റേത് ഒരു മാഷും ഉപയോഗിക്കുന്നത് എന്ന് കരുതിയാൽ മതി. നിലവിലെ എഐ കുത്തകകൾ നമുക്ക് മോഡൽ തരണമെങ്കിൽ APIക്ക് കാശ് കൊടുക്കണമായിരുന്നു ഡീപ്സീക് തൽക്കാലം കൊമേഴ്സ്യൽ പ്ലാൻ ഇല്ലാത്തതിനാൽ ചെറിയ ചാർജ് മാത്രമേ APIക്ക് ഈടാക്കുന്നുള്ളൂ എന്ന് തോന്നുന്നു. സോഴ്സ് കോഡ് മൊത്തം സൗജന്യമായി ഡൗൺലോഡ് ചെയ്യാനും അനുവദിക്കും. അതിനാലാണ് OpenAI ക്ലോസ്ഡ് ആണ് എന്ന മീമുകൾ ഇറങ്ങിയത്.

ആശങ്ക 3. ഇത് എന്റെ ഡാറ്റ മുഴുവൻ ചൈനയിലേക്ക് കൊണ്ട് പോകും.

ഇവർ മാത്രമല്ല, ഓൺലൈൻ മോഡിൽ ഇടുന്ന ഏത് എഐ മോഡലും നിങ്ങളുടെ ഡാറ്റ അവരുടെ സെർവറിൽ ശേഖരിക്കുകയും, അവരുടെ ഭാവി ട്രെയിനിംഗിന് ഉപയോഗിക്കുകയും ചെയ്യും. അത് വേണ്ട എന്നുണ്ടെങ്കിൽ നമുക്ക് ലോക്കൽ ആയി റൺ ചെയ്യണം. ഒന്നുകിൽ ഗൂഗിൾ, ഓപ്പൺഎഐ, ആന്ത്രോപിക്, മെറ്റാ, ടെസ്ല എന്നിവർക്ക് പണം കൊടുത്തു നമുക്ക് LLM ആപ്ലിക്കേഷനുകൾ റൺ ചെയ്യാം. ആർക്കായാലും ഡേറ്റ സെക്യൂരിറ്റി, പ്രൈവസി എന്നിവ ഉറപ്പാക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്. അപ്പോൾ ആപ്പ് വേറെ, മോഡൽ വേറെ എന്നതാണ് കാര്യം. അവർ രഹസ്യമാക്കി വച്ചെന്ന് ലോകം കരുതുന്നത് ട്രെയിനിങ് എങ്ങിനെ നടത്തി എന്നത് മാത്രമാണ്. എന്നാൽ ഓപ്പൻസോഴ്സ് കോഡ് പുറത്ത് വിട്ടതിനാൽ ഇത് ആർക്കും പരീക്ഷിച്ച് തട്ടിപ്പാണോ എന്ന് പരിശോധിക്കാമല്ലോ. മാത്രമല്ല DALL-E എന്ന സോഫ്റ്റ്വെയർ മോഡൽ പോലെ ചിത്രങ്ങൾ ഉണ്ടാക്കുന്ന ജാനസ് പ്രോ എന്നത് അവർ ആപ്പില്ലാതെ നേരെ സോഴ്സ് കോഡും, അതിന്റെ റിസർച്ച് പേപ്പറും സഹിതം പുറത്ത് വിട്ടിട്ടുണ്ട്.അത് ആർക്ക് വേണമെങ്കിലും ലോക്കൽ ആയി ഉപയോഗിക്കാം.

ആശങ്ക 4. ഇത് ചൈനീസ് സർക്കാരിന്റെ തന്ത്രമാണ്.

ഇത് പുറത്തിറക്കിയ കമ്പനി ഫിനാനിഷ്യൽ മാർക്കറ്റിൽ പണമുണ്ടാക്കിയ ചെറുപ്പക്കാരുടെ സംരംഭം ആണ്. കഴിഞ്ഞ വർഷം പകുതിക്ക് അവർ ചൈനയിലെ എഐ ഭീമന്മാരുടെ ഷെയർ വാല്യൂ എല്ലാം ഇടിച്ചിട്ടാണ് പുതിയ മോഡൽ ഇറക്കി ലോകമങ്ങും റിലീസ് ചെയ്തത്. ചൈനയിൽ എല്ലാ കമ്പനികളും കിട്ടുന്ന സംരക്ഷണം ഇവർക്കും ഉണ്ടാകും. എന്നാൽ, ഇവർ എല്ലാ രാജ്യങ്ങളിലേയും ലിഗൽ ഫ്രെയിംവർക്കുകൾ പാലിച്ചാൽ മാത്രമേ അതത് രാജ്യങ്ങളിൽ ആപ്പ് സ്റ്റോറിൽ ഇറക്കാൻ പറ്റൂ. അവരുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം എന്ന് ഒരു നിർബന്ധവുമില്ല. മുകളിൽ പറഞ്ഞത് പോലെ നമുക്ക് നമ്മുടെ സ്വന്തമാക്കി ഇത് റൺ ചെയ്യാൻ പറ്റും. ചൈന ആയാലും അമേരിക്ക ആയാലും അവരുടെ രാജ്യത്തേക്ക് ഫോറിൻ എക്സ്ചേഞ്ച് കൊണ്ട് വരുന്നത് പ്രമോട്ട് ചെയ്യും, നമുക്ക് വേണ്ടെങ്കിൽ ഉപയോഗിക്കണ്ട കാര്യമില്ല. ധാരാളം ഡാറ്റ പ്രൊട്ടക്ഷൻ റൂളുകൾ ഉള്ള യൂറോപ്പിൽ നിന്നും ഒരു മോഡലും വരുന്നില്ല എന്നതും കാണണം. പൊളിറ്റിക്കലി സെൻസിറ്റീവ് ആയ ഡാറ്റ കൊടുത്തോ ഇല്ലയോ എന്നതല്ല, അതിന്റെ മാത്തമറ്റിക്കൽ റീസണിങ് കഴിവാണ് മികച്ച് നിൽക്കുന്നത്. സദ്ധാരണക്കാർ അതിനാൽ ഡീപ്സീക് ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിൽ ക്ലോഡ് അല്ലെങ്കിൽ ചാറ്റ്ജിപിറ്റി അല്ലെങ്കിൽ ജെമിനി, അതുമല്ലെങ്കിൽ ഇവയുടെ മുകളിൽ ഇന്ത്യക്കാരൻ നിർമ്മിച്ച പെർപ്ലക്സിറ്റി ഉപയോഗിക്കുക. പ്രൈവസി ഉറപ്പാക്കുന്നതിനൊപ്പം അവരുടെ വരുമാനവും വർദ്ധിക്കും, നമ്മുടെ ഡാറ്റ അവർ പരിശീലനത്തിനും കൊമേർഷ്യൽ ആവശ്യങ്ങൾക്കും ഉപയോഗിക്കില്ല എന്ന ഗ്യാരന്റി അവരും തരുന്നില്ല.

ആശങ്ക 5. ഇത് സ്വന്തമായി ഓടിക്കണമെങ്കിൽ വലിയ ചെലവ് വരുമോ?

സൗജന്യമായി വേണമെങ്കിൽ ഡീപ്സീക് അവരുടെ മോഡൽ ഉപയോഗിച്ച് ഉണ്ടാക്കിയ ചാറ്റ്ബോട്ട് ഉപയോഗിക്കാം, അല്ലങ്കിൽ ഹഗ്ഗിംഗ്ഫേസ്/ പെർപ്ലക്സിറ്റി ചാനലുകൾ ഉപയോഗിച്ചും ഈ മോഡൽ റൺ ചെയ്യാം. ഇനി അത് വേണ്ടെങ്കിൽ സ്വന്തമായി മൊബൈൽ ഫോണിൽ ഇട്ട് നമ്മുടെ ഒരു കുഞ്ഞൻ പോക്കറ്റ് എഐ മോഡൽ ആയി വേണമെങ്കിൽ ഉപയോഗിക്കാം. ഇത് പ്രൈവറ്റ് ആണെന്ന് മാത്രമല്ല ഒരു സർവറുമായും കണക്റ്റ് ചെയ്യേണ്ടതുമില്ല. പിന്നെ ചിത്രത്തിൽ കാണുന്ന പോലെ ഒക്കെയിരിക്കും എന്ന് മാത്രം.

വ്യക്തിഗത/ചെറിയ തോതിലുള്ള ഉപയോഗത്തിന്, 32GB റാം അല്ലെങ്കിൽ EC2 മെമ്മറി ഒപ്റ്റിമൈസ് ചെയ്ത ഒരു ഡെസ്‌ക്‌ടോപ്പിന് ക്വാണ്ടൈസ്ഡ് 7B/14B മോഡലുകൾ (നേരത്തെ പറഞ്ഞ ഡിസ്റ്റിൽ ചെയ്ത മോഡൽ) പ്രവർത്തിപ്പിക്കാൻ കഴിയും. വലിയ മോഡലുകൾക്കോ ​ ഉപയോഗത്തിനോ, GPU മഷീൻസ് അല്ലെങ്കിൽ ക്ലൗഡ് അധിഷ്‌ഠിത സേവനങ്ങളോ ഉപയോഗിച്ച് റൺ ചെയ്യാം. ഇവിടെയും ഡീപ്സീക് സെർവറുമായി നമുക്ക് ബന്ധമില്ല.

ഒരു സെർവറിൽ ഓടിക്കണമെങ്കിൽ (ഉദാ. AWS EC2 CPU ഉദാഹരണം)
- പൊതുവായ ആപ്ലിക്കേഷൻ: 16GB+ RAM ഉള്ള ചെറിയ മോഡലുകൾക്ക് (7B പാരാമീറ്ററുകൾ) അനുയോജ്യം.
- മെമ്മറി ഒപ്റ്റിമൈസ് ചെയ്‌ത മോഡൽ: 64GB+ RAM ഉള്ള വലിയ മോഡലുകൾ (ഉദാ. 14B/70B പാരാമീറ്ററുകൾ) മികച്ചത്. സിപിയു ജിപിയുവിനേക്കാൾ മന്ദഗതിയിലാണ് എന്നതിനാൽ മോഡൽ സ്ലോ ആയിരിക്കും. 
ഇനി ഉയർന്ന റാം, ജിപിയു ഉള്ള മെഷീനുകൾ, ലോക്കൽ ക്ലസ്റ്റർ ഒക്കെയുണ്ടെങ്കിൽ നമുക്ക് വലിയ മോഡലുകൾ ആയി ഇത് റൺ ചെയ്യാം.

ചുരുക്കത്തിൽ ഒരു റോബോട്ട് വാങ്ങുന്ന പോലെ കരുതിയാൽ മതി. ചൈനയിൽ ഉണ്ടാക്കി അവരുടെ സോഫ്റ്റ്വെയർ നിയന്ത്രിക്കുന്ന റോബോട്ട് അങ്ങോട്ട് ഡാറ്റ അയച്ച് നമ്മുടെ കാര്യങ്ങൾ  നിയന്ത്രിക്കുന്ന അവസ്ഥയാണ് ചാറ്റ്ബോട്ട് ഉപയോഗം. എന്നാൽ റോബോട്ട് വാങ്ങി നമ്മുടെ ഇഷ്ടത്തിന് അസംബിൾ ചെയ്ത് നമ്മൾ പറയുന്ന പോലെ പണി ചെയ്യുന്നതാണ് ഓപ്പൻസോഴ്സ് മോഡൽ. ഇവിടെ റോബോട്ട് അല്ല സോഫ്റ്റ്വെയർ ആയതിനാൽ അതിന് കാശ് വേണ്ട എന്നാൽ നമ്മുടെ കമ്പ്യൂട്ടർ, കറന്റ്, ഓപ്പറേറ്റർ, മെന്റനൻസ് എല്ലാത്തിനും നമ്മൾ കാശ് മുടക്കണം. ഗൂഗിൾ, ആന്ത്രോപിക് ഒക്കെ ആ പണികൾ എല്ലാം അവരുടെ ഡേറ്റ സെർവറുകളിലെ ജിപിയു മെഷീനുകൾ ഉപയോഗിച്ച് നമുക്ക് കാര്യങ്ങൾ ചെയ്ത് തരും. നമ്മൾ അതിന് മാസം ചുരുങ്ങിയത് രണ്ടായിരം രൂപ മുതൽ മേലോട്ട് കൊടുക്കുക അല്ലെങ്കിൽ അവരുടെ സൗജന്യ സേവനം ഉപയോഗിക്കുക. ചോയിസ് നമ്മുടേതാണ്.

ഇനി മിക്കവാറും സംഭവിക്കുന്നത് എല്ലാവരും ഇത് ഉപയോഗിച്ച് മികച്ച മോഡലുകൾ ഉണ്ടാക്കി ക്യാപിറ്റലിസത്തിന്റെ ശരിയായ സ്വഭാവം അനുസരിച്ച് ബിസിനസ്സ് ഉണ്ടാക്കും. അതാണ് ട്രംപ് പറഞ്ഞത് ഇത് ഒരു അവസരമാണ് അല്ലാതെ കരയേണ്ട സമയമല്ല എന്നത്!

#openai #DeepSeek #llm #AI #GPT4o
https://www.facebook.com/share/p/1XMeD24foL/?mibextid=Nif5oz

ഇതൂടെ ഒന്ന് വായിക്കണം 
https://www.facebook.com/share/p/1BPKZuy1NF/?
ഡീപ് സീക് എന്ന ചൈനീസ് ആർട്ടിഫിഷ്യൽ എഞ്ചിനീയറിംഗ് ആപ്പ് മൂലം ഇന്നലെ വോൾ സ്ട്രീറ്റിൽ നടന്ന മസാക്കറിൽ എ ഐ രംഗത്തെ അമേരിക്കൻ ഐകൺ ആയ NVIDIA യുടെ മാർക്കറ്റ് ക്യാപ്പിൽ ഏകദേശം 500 ബില്ല്യൻ ഒഴുകി പോയി. അതായത് ഇന്ത്യയുടെ ഫോറിൻ എക്സ്ചേഞ്ച് റിസേർവിന്റെ അടുത്തുള്ള ഒരു തുകയാണ് വൈപ്പ് ഓഫ് ചെയ്‌തത്‌. ഓപ്പൺ എ ഐ യ്ക്കും ഇതേ പോലെ വൻ തിരിച്ചടി കിട്ടി.

ഇതെല്ലം സൂചിപ്പിക്കുന്നത് ഞാൻ എല്ലാ കാലത്തും എഴുതുന്ന ഒരു കാര്യമാണ്. അതായത് സ്റ്റോക്ക് മാർക്കറ്റ് എന്നത് ഒരു ഇരട്ട തലയുള്ള വാൾ ആണ്. VALUATION എന്നത് ഊഹങ്ങൾ വെച്ചുള്ള നിറം പിടിപ്പിച്ച കഥകൾ വിൽക്കുന്ന "പണ്ഡിതന്മാർ" പറയുന്നത് പോലെയുള്ളതല്ല, മറിച്ച് സമ്പത്തിന്റെ അളവുകോൽ ആയ യീൽഡ് ബേസ്‌ഡ് ആണ്. ന്യൂ ജെൻ എന്നോ ഓൾഡ് ജെൻ എന്നോ ബ്രിക്ക് ആൻഡ് മോർട്ടാർ എന്നോ ഒന്നും തരം തിരിവിന്റെ കാര്യമില്ല. എല്ലാ VALUATION മോഡലും നെറ്റ് പ്രേസേന്റ്റ് വാല്യൂ ഓഫ് future ക്യാഷ് ഫ്ലോയിൽ അധിഷ്ടിതമാണ്. 

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു പായുമ്പോൾ ആസനത്തിലെ മഞ്ഞ മാറാത്ത കുറെ അലവലാതികളുടെ യു ട്യൂബ് അഡ്വൈസ് കേട്ട് ചാടിക്കളിച്ച കൊച്ചുരാമന്മാരുടെ ശ്‌മശാനം ആണല്ലോ ഇപ്പോൾ കാണുന്നത്. ഇന്നത്തെ സ്‌മോൾ ക്യാപ് നാളത്തെ മിഡ് ക്യാപ്, മറ്റന്നാളത്തെ ലാർജ് ക്യാപ് എന്നൊക്കെ അടിച്ചു വിട്ട കുറെ തെണ്ടികൾ മൂലം ഊള നിക്ഷേപകർ കറവയുള്ള പശുവിനെ വിറ്റ് പേ പിടിച്ച പട്ടിയെ വാങ്ങിയ അവസ്ഥയിലായി. 

അതൊക്കെ അവിടെ നിൽക്കട്ടെ. ഞാൻ മറ്റൊരു കാര്യമാണ് ഡീപ് സീക് പ്രേമികളോട് പറയാനാഗ്രഹിക്കുന്നത്. അത് പറയുമ്പോൾ അമേരിക്കൻ സ്റ്റൂജ്‌ ആക്കരുതെന്ന് അപേക്ഷിക്കുന്നു. ചൈനീസ് എ ഐ ചിപ്പുകൾ വഴി ആ മേഖല താത്കാലികമായി അമേരിക്കയുടെ അപ്രമാദിത്വം ചോദ്യം ചെയ്തേക്കാം. പക്ഷെ മെറിറ്റ്, അതിന് മാത്രം വിലയുള്ള ഒരു ഓപ്പൺ സൊസൈറ്റി ആയ അമേരിക്കൻ കോര്പറേറ്റസ് അധികം താമസിക്കാതെ സൊ called  ചൈനീസ് " മേധാവിത്തം" തകർക്കും. കാരണം അവർ ഓപ്പൺ സൊസൈറ്റി ആണെന്നത് തന്നെ. നാം കടന്ന് പോകുന്ന  ഈ യുഗം സോഷ്യൽ ക്യാപിറ്റലിസത്തിന്റേതാണ്. അല്ലാതെ സ്റ്റേറ്റിന്റെ വരുതിക്ക് നിൽക്കുന്ന സയൻസും ക്യാപിറ്റലും അധികം ഇന്നവേഷൻ കൊണ്ട് വരില്ല. അത് പറയുമ്പോൾ ഇന്നലെ ഞാൻ എഴുതിയ വാഹന രംഗത്തെ ചൈനീസ് മേധാവിത്ത തിയറി മറന്നോ എന്ന് ചോദിക്കരുത്. അത് മാനുഫാക്ച്ചറിങ് ആണ്. അടിമ പണി മാത്രമേ ഭൗതികമായി ചെയ്യിക്കാൻ ആകൂ. ബൗദ്ധിക തലത്തിലുള്ള മുന്നോട്ട് പോക്ക് ഓപ്പൺ സൊസൈറ്റിയിൽ മാത്രമേ നില നിൽക്കൂ. സംശയമുള്ളവർ സ്‌പേസ്, സയൻസ് രംഗത്ത് ഒരു കാലത്ത് അമേരിക്കയ്ക്ക് മുന്നിൽ വിലസിയ സോവിയറ്റുകളുടെ അവസ്ഥ നോക്കിയാൽ മതി.

അവസാനമായി ഒരു കാര്യം കൂടി പറഞ്ഞോട്ടെ.

മേൽ പറഞ്ഞ ഡീപ് സീക്കിനോട് ഒരു ചോദ്യം ചോദിക്കുക.

ടിയാനൻമെൻ സ്‌ക്വയറിൽ നടന്ന കൂട്ട കുരുതി എന്തായിരുന്നു?

അതിന് കൃത്യമായ മറുപടി പറഞ്ഞാൽ ഡീപ്പ് സീക്കിന്റെ കട PLA പൂട്ടിക്കും. സ്റ്റാർട്ട് അപ്പ് ന്റെ പിന്നിലുള്ള ചെക്കന്മാർ പടമാകും. എന്നാൽ ചാറ്റ് ജിപിടി യോട് ട്രംപ് വട്ടൻ ആണോ എന്ന് ചോദിക്കൂ. ആണെന്ന് ചിലപ്പോൾ ഉത്തരം തരും. അത്രേയുള്ളൂ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

ചൈന അമേരിക്കയെ മലർത്തിയടിക്കുക തന്നെ ചെയ്യും 

അമേരിക്കയുടെ സാമ്രാജ്യത്തം പോലെ തന്നെ മറ്റൊരു തെണ്ടിത്തരം ആണ് ലോകത്ത് രാഷ്ട്രീയ,വാണിജ്യ, വ്യാപാര,ഉത്പാദന,ശാസ്ത്ര,സാങ്കേതിക മേഖലകളിൽ ഞങ്ങൾ മാത്രം മുൻപന്തിയിൽ പാടുള്ളൂ എന്നും കുത്തക അധികാര നിയത്രണങ്ങൾ തങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കണം എന്നുമുള്ള നിലപാട്
എന്നാൽ അമേരിക്ക യുടെ ഇ അഹങ്കാരത്തിനു സമസ്ത മേഖലയിൽ നിന്നും കനത്ത പ്രഹരമാണ് ചൈനയിൽ നിന്നും കിട്ടുന്നത് അതിന്റെ അവസാനത്തെ രണ്ടു മൂന്ന് ഉദ്ധാരണമാണ് അടുത്തിടെ പുറത്തുവന്ന ഡീപ് സീക്കും, കൃത്രിമ സൂര്യന്റെ പരീക്ഷണവും പുരോഗതിയും, ആറാം തലമുറ സ്റ്റേൽത് യുദ്ധവിമാന മായ വൈറ്റ് എംപ്പറർ പരീക്ഷണ പറക്കൽ വിജയകരമായി നടത്തിയതും 
ഇതൊക്കെ അമേരിക്കയുടെ രാഷ്ട്രീയ, വാണിജ്യ, വ്യാപാര മേഖലകളിൽ വലിയ പ്രകമ്പനമാണ് സൃഷ്ടിക്കുന്നത് 
5g ടെക്നോളജി അമേരിക്കയേക്കാൾ മുന്നെ ലോകത്തു വ്യാപകമാക്കിയത് ചൈനയാണ് അതിനു തടയിടാൻ വാവേയെ പരമാവധി കുപ്രചാരണങ്ങളും ഉപരോധവും ഏർപ്പെടുത്തി തളർത്തി എന്നാൽ 6g യിൽ ഒരു കുതിച്ചു ചാട്ടത്തിന് തയ്യാറായി നിൽക്കുകയാണ് ചൈന.
സ്റ്റാർലിങ്കിനെ ഭഹിരകാശത്തുനിന്ന് വെട്ടിയിടാൻ തയ്യാറായി നിൽക്കുകയാണ് ഗോവാങ് എന്ന ചൈനിസ് സാറ്റലൈറ്റ് ഇന്റർനെറ്റ്‌ കമ്പനി
പതിമൂവായിരം മുതൽ പതിനയ്യായിരം വരെ സാറ്റലൈറ്റുകളെ ഓർബിറ്റലിൽ എത്തിക്കുന്ന പ്രക്രിയ ഘട്ടം ഘട്ടമായി തുടങ്ങി അവർ.

സ്പേസ് X നു ബദലായി ലാൻഡ് സ്പേസ് 

ഫാൽക്കനു ബദലായി 
zhuque റീ യൂസബിൾ റോക്കറ്റ് 

സ്വന്തമായി ഭഹിരകാശനിലയം  
അങ്ങനെ ബഹിരാകാശത്ത് ചൈനിസ് പുതുയുഗം 
അതിനു തായേ ആകാശത്തു എയർ ബസ്സിനോടും, ബോയ്ങ്ങിഗ് നോടും മത്സരിക്കാൻ ചൈനിസ് പാസ്സൻജർ വിമാന നിർമാതാക്കളായ കോമാക്
ടെസ്ലയെ തുരത്താൻ byd, nio,ഷാവോമി 
അങ്ങനെ പലതും 

ചാറ്റ് ജിപിറ്റി യെ ഡീപ് സീക്ക് മലർത്തിയടിച്ചെങ്കിൽ ഇന്ന് ചൈന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായഅഡ്വാൻസ്ഡ് ai ചിപ്പുകളും അവ ഉണ്ടാക്കുന്ന ലിതോഗ്രാഫി മെഷീനും ചൈനയിലേക്ക് കയറ്റി അയക്കുന്നത് നിറുത്തി  ചൈനയുടെ കുത്തിപ്പിന് തടയിടാൻ അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇപ്പോൾ കൊണ്ടുവന്ന ഉപരോധവും ചൈനിസ് കമ്പനികൾ പുതിയ കണ്ടുപിടുത്തം വഴി അതിജീവിക്കും അങ്ങനെ വന്നാൽ 
Asml,tsmc , nvidia, google, samsaung തുടങ്ങിയവരുടെ ആപ്പീസ് പൂട്ടും 

ആൻഡ്രോയിഡിന് പകരം ഹാർമണിയും 
ഗൂഗിളിന് പകരം ബൈദുവും 
വഹട്സപ്പിന് പകരം വിചാറ്റും 
എക്സ് നു പകരം വെയ്‌ബോയും 
ഫേസ്ബുക് നു പകരം റെൻ റെനും 
പകരക്കാരനായി വർഷങ്ങൾക്കുള്ളിൽ തന്നെ ലോകത്താകമാനം ഫോണിൽ കയറിക്കൂടും 
അതോടെ അതോടെ സിലിക്കൻ വാലിയും അമേരിക്കയും ഓർമയാകും.

റഷ്യയിൽ സ്റ്റാലിൻ പള്ളികൾ അടിച്ച് പൊളിക്കുകയും, മ്യൂസിയങ്ങൾ ആക്കി മാറ്റുകയും ചെയ്തിട്ടുണ്ടോ?


     നമ്മുടെ അഡ്വ: ജയശങ്കർ വരെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ " സ്റ്റാലിൻ ചെയ്ത ക്രൂരതകൾ " എന്ന മട്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ലേഖന പരമ്പര തന്നെ എഴുതുകയുണ്ടായി. 
     എന്നാൽ ഇത്തരം പ്രചരണങ്ങളുടെ സത്യാവസ്ഥയറിയാൻ 1940-50തുകളിൽ ആരെങ്കിലും സോവിയറ്റ് യൂണിയൻ സന്ദർശിച്ച് തയ്യാറാക്കിയ  യാത്രാ വിവരണങ്ങളോ മറ്റോ മലയാളത്തിൽ കിട്ടുമോ  എന്നന്വേഷിക്കുന്നതിനിടയിലാണ് നാട്ടിലെ ലൈബ്രറിയിൽ ഒരു പുസ്തകം കണ്ണിൽ പെട്ടത്. കേരളത്തിൽ ഒരു കാലത്ത് അറിയപ്പെട്ടിരുന്ന പത്രപ്രവർത്തകയും ,എഴുത്തുകാരിയുമായ ശ്രീമതി ആനി ജോസഫ് എഴുതിയ യാത്രാ വിവരണം . പുസ്തകത്തിൻ്റെ പേര് " റഷ്യയിൽ '' എന്നാണ്. 
     1952ൽ യൂറോപ്പിൽ നടന്ന ഒരു അഖിലലോക വനിതാ കോൺഫ്രൻസിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിയാണ് ആനി ജോസഫ്. 
    സമ്മേളനം കഴിഞ്ഞ് റഷ്യയിൽ നിന്നും വന്ന വനിതാ പ്രതിനിധികളുടെ  ക്ഷണം സ്വീകരിച്ച്  സോവിയറ്റ് യൂനിയൻ സന്ദർശിച്ച യാത്രാ വിവരണമാണ് പുസ്തകം.
     ഈ പുസ്തകം ശരിക്കും ഒരു കാലഘട്ടത്തിൻ്റെ മലയാള പരിച്ഛേദമാണെന്ന് പറയാവുന്നതാണ്. അവർ റഷ്യയിലേക്ക് പോകാനുള്ള ഒരു പ്രധാന കാരണം തന്നെ സ്റ്റാലിനെ കുറിച്ചും, സോവിയറ്റ് യൂണിയനെ കുറിച്ചും കേട്ട സംഭ്രമജനകമായ വാർത്തകളിൽ ആകൃഷ്ടരായിട്ടായിരുന്നു. 
   അങ്ങിനെ അവർ അവിടെ എത്തി. സന്ദർശനം ആരംഭിച്ചു. കത്തോലിക്കാ വിശ്വാസിയായ അവർക്ക് ആദ്യം വേണ്ടിയിരുന്നത് 
    പള്ളി സന്ദർശിക്കലായിരുന്നു.അവർ പള്ളിയിലെത്തി. കുർബാനയൊക്കെ കണ്ടതിന് ശേഷം പള്ളി അച്ഛനെ കാണുകയുണ്ടായി.
    അച്ഛനോട് സംസാരിച്ചതിൽ പ്രധാന ഉദ്ദേശ്യം കമ്മ്യൂണിസ്റ്റ് ഭരണകൂടം കൈക്കൊള്ളുന്ന സമീപനങ്ങൾ അറിയാനായിരുന്നു. മതസ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ് ഭരണകൂടം അനുവദിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ആദ്യമേ തന്നെ അച്ഛനോട് ചോദിക്കുന്നത്.
     "മതപരമായ കാര്യങ്ങൾ നടത്തുന്നതിന് ഇവിടെ യാതൊരു സ്വാതന്ത്ര്യക്കുറവുമില്ല. ഏത് ചടങ്ങും നടത്താം. പള്ളി കാര്യങ്ങൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യമാണ്. പക്ഷെ സർക്കാരുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. സർക്കാരിനെ ഞങ്ങൾക്ക് തൊട്ടുകൂടാ.സർക്കാര് - സർക്കാര്. പള്ളി - പള്ളി. ഞങ്ങൾക്ക് പള്ളിക്കാര്യം. പള്ളിക്കാര്യം മാത്രം."
   അച്ഛൻ വീണ്ടും തുടർന്നു.
" പക്ഷെ നിങ്ങളുടെ പള്ളിയും ഞങ്ങളുടെ പള്ളിയും തമ്മിൽ ഒരു അന്തരമുണ്ട്.
     നിങ്ങളുടെ പള്ളികൾ സർക്കാർ കാര്യങ്ങളിൽ കുറെയൊക്കെ ഇടപെടാറുണ്ട്.ഇവിടെ അത് നടപ്പില്ല. ഒട്ടും നടപ്പില്ല" 
    വിശ്വാസ കാര്യങ്ങളിൽ രാഷ്ട്രീയത്തെയും മതത്തെയും പൂർണ്ണമായും വേർപെടുത്തി കൊണ്ടുള്ള ഒരു സെക്കുലർ സ്റ്റേറ്റിൻ്റെ ചിത്രമാണിത്. 
     ആനി ജോസഫ് ഇതു പോലെ ഒരു പാട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ 
"പള്ളിയുടെ സ്വത്തൊക്കെ സർക്കാർ പിടിച്ചെടുത്തുവല്ലോ? പ്രയാസമുണ്ടായില്ലെ  എന്ന് ചോദിച്ചതിന് അച്ഛൻ പറഞ്ഞു;
" ഉണ്ടായി .എന്തു ചെയ്യാം? പക്ഷെ ഒന്നു പറയാം .പള്ളി സ്വത്തുക്കൾ മാത്രമല്ല പിടിച്ചെടുത്തത്.വ്യക്തികളുടെ സ്വത്തും പിടിച്ചെടുത്തു. പള്ളിയെന്നുള്ള പേരിൽ ഒരു പ്രത്യേക പിടിച്ചു പറി ഉണ്ടായിട്ടില്ല. എല്ലാവരുടെയും എടുത്തു. ഞങ്ങളുടെയും എടുത്തു. പക്ഷെ സാധുക്കൾക്കത് കൊണ്ട് പ്രയോജനം കിട്ടി. ഞങ്ങൾക്കതു കൊണ്ടിപ്പോൾ സന്തോഷമേ ഉള്ളു"
  വീണ്ടും ആനി ചോദിച്ചു: " പള്ളികൾ കാഴ്ചബംഗ്ലാവുകൾ ആക്കി മാറ്റി  എന്ന് കേട്ടിട്ടുണ്ടല്ലോ ,ശരിയാണോ?" 
   അതിന് അച്ഛൻ മറുപടി പറയുന്നത് " ക്രെംലിൻ കൊട്ടാരം കണ്ടോ" എന്നായിരുന്നു. 
 അങ്ങിനെ അതറിയാൻ ആനി ക്രെംലിൻ കൊട്ടാരക്കോട്ടക്കകം മുഴുവൻ സന്ദർശിക്കുകയാണ്.
    ആനി വിവരിച്ചു " ക്രെംലിൻ കൊട്ടാരക്കോട്ടക്കകം മുഴുവൻ നടന്നു. എൻ്റെ ശ്രദ്ധയിൽ ഏറ്റവും ഊന്നിപ്പതിഞ്ഞത് അവിടെക്കണ്ട പള്ളികളാണ്. മൂന്ന് പള്ളികളുണ്ടകത്ത്. പതിനാറാം നൂറ്റാണ്ടിൽ പണിതതാണവ. മൂന്നും ചക്രവർത്തി പണിയിച്ചതാണ്. ഞങ്ങൾ മൂന്ന് പള്ളികളിലും കയറി നോക്കി. ചെറിയ കെട്ടിടങ്ങളാണ്. പക്ഷെ ഓരോന്നിൻ്റെയും മതിൽ കനം കണ്ടാൽ അത്ഭുതപ്പെട്ടുപ്പോകും. ആന വലിപ്പത്തിലങ്ങനെ തട്ടിപ്പൊത്തിക്കെട്ടിക്കയറ്റിയിരിക്കുകയാണ്. അകത്ത് ചെന്ന് നോക്കണം കാഴ്ച കാണണമെങ്കിൽ. ചക്രവർത്തി തൻ്റെ സ്വന്തം ഉപയോഗത്തിന് പണി ചെയ്തിട്ടുള്ളതായത് കൊണ്ട് വലിപ്പം വളരെ കുറവാണ്. പക്ഷെ ഉള്ള് മുഴുവൻ സ്വർണ്ണമയം. ചുമരിന്മേൽ സ്വർണ്ണത്തകിടു അടിച്ചു പരത്തിയിരിക്കുന്നു. അതിന്മേൽ രത്നങ്ങളും.വൈദികന് കുർബാന ചൊല്ലാനുള്ള പീഠം ,ചക്രവർത്തിക്ക് ഇരിക്കാനുള്ള സ്ഥലവും . ഇത്രയെയുള്ളു കാര്യമായിട്ടവിടെ . തൊട്ടൊരു ചെറിയ എടുപ്പുണ്ട്. ചക്രവർത്തിമാരുടെയും അവരുടെ കുടുംബത്തിലുള്ളവരുടെയും ശവം വെച്ചിരിക്കുകയാണവിടെ. കുഴിമാടങ്ങൾ കെട്ടിപ്പൊക്കി മാർബ്ൾ വിരിച്ച് പേര് കൊത്തിയിട്ടുണ്ട്. ഭരിക്കുന്ന ചക്രവർത്തിമാരുടെ ശവം വെക്കലേ പണ്ടവിടെ പതിവുണ്ടായിരുന്നുള്ളു . സ്ത്രീകളുടെയും കുട്ടികളുടെയും മറ്റും വേറെ ഒരിടത്തായിരുന്നു വെച്ചിരുന്നതത്രെ. പക്ഷെ ആ കെട്ടിടത്തിനെന്തോ കേടു പറ്റി.അപ്പോൾ ആ കുഴിമാടങ്ങൾ തുറന്നു അവരടെ എല്ലും കോലുമെല്ലാം എടുത്തു കൊണ്ടു വന്നീപ്പള്ളിയിൽ തന്നെ സ്ഥാപിച്ചു.അങ്ങിനെ ചക്രവർത്തിയുടെ  കുടുംബത്തിൻ്റെ പ്രാർത്ഥനാലയവും ശവക്കോട്ടയുമാണത്. കാഴ്ചക്ക് കെട്ടിടം ചെറുതാണെങ്കിലും അതിൽ ചെയ്തിട്ടുള്ള ചിലവ് കണ്ടാൽ നാം മൂക്കത്ത് കൈ വെച്ച് പോകും.ചുവരിന്മേൽ പുണ്യവാളന്മാരുടെ രൂപങ്ങൾ മാത്രമല്ല ചക്രവർത്തിമാരുടെ ഛായകളും കാണാം. ചില ചരിത്ര സംഭവങ്ങളും ചിത്രണം ചെയ്തിട്ടുണ്ട്. എത്രയോ വിലപ്പെട്ട കൊത്തുപണികളും പടങ്ങളുമാണെന്നോ അവിടെ പുറം ചുമരുകളിൽ കാണാനുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ
ചിത്രങ്ങളും കൂടി വെച്ചിട്ടുണ്ട്. ക്രിസ്തുവിൻ്റെ ശിഷ്യന്മാരുടെ ചിത്രങ്ങൾ പുണ്യവാന്മാരുടെ തിരുശേഷിപ്പുകൾ ഇവയെല്ലാം ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ചക്രവർത്തിക്ക് വേണ്ടി കുർബാന ചൊല്ലുന്ന സമയത്ത് വൈദികർ ഉപയോഗിക്കാറുള്ള ഉടുപ്പുകൾ, വേദപുസ്തകം വെക്കാനുള്ള സ്വർണ്ണ സ്റ്റാൻ്റ്, പൊന്നിൻ്റെ മെഴുകുതിരിക്കാലുകൾ ഇങ്ങനെ പലതും പലതും കാണാം.
    ഈ മൂന്ന് പള്ളികളും മ്യൂസിയമാണിന്ന്!
 ഇവ മ്യൂസിയമാക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യും? ഒന്നാമത് ആർക്കും എളുപ്പത്തിൽ പ്രവേശനമുള്ള സ്ഥലമല്ല. ക്രെംലിൻ കൊട്ടാരക്കോട്ടക്കകത്താണ്. കൊട്ടാരത്തിൻ്റെ വലിയൊരു ഭാഗം ,ഞാൻ പറഞ്ഞില്ലെ ഇന്നൊരു മ്യൂസിയമാണുതാനും. ചക്രവർത്തിമാരുടെ ജീവിത രീതിയും ,ആഡംബരക്കമ്പവും കാണിക്കാനാണിത് വെച്ചിരിക്കുന്നത്. കൂട്ടത്തിലീപ്പള്ളികളും. ഈ പള്ളികൾ മനുഷ്യരുടെ ഉപയോഗത്തിന് വിട്ടുകൊടുക്കുക സാദ്ധ്യമല്ല. രണ്ട് കാരണം കൊണ്ട്. ഒന്നാമത് പൊതു ജനങ്ങക്ക് മാത്രമായി ഉപയോഗിക്കാൻ വലിപ്പമില്ല. ഉണ്ടെന്ന് തന്നെ വെക്കൂ . ഇത്ര മാത്രം രത്നങ്ങളും വിലപ്പെട്ട സാധനങ്ങളും ഉള്ള ഈ സ്ഥാപനം പൊതു ജനങ്ങൾക്കെങ്ങിനെ തുറന്നിട്ടു കൊടുക്കും?
.......... .......
    നാം ആരെയും കുറ്റപ്പെടുത്തുകയാണെങ്കിൽ അതിലൊരർത്ഥം വേണം. ക്രെംലിൻ കൊട്ടാരം കണ്ടോ ? എന്ന് അന്നച്ഛൻ ചോദിച്ചില്ലെ? പള്ളി മ്യൂസിയമാക്കിയതിനെ പറ്റി ഞാൻ അന്വേഷിച്ചപ്പോൾ . അതിൻ്റെ അർത്ഥം എനിക്കത് കണ്ടപ്പോഴെ മനസ്സിലായുള്ളു.
പള്ളി മ്യൂസിയമാക്കി എന്ന് ശക്തിയായ ആക്ഷേപമുണ്ട്. ശരിയാണ്. പള്ളി മ്യൂസിയമാക്കിയില്ലെ. ഉവ്വ്. പക്ഷെ ഏത് പള്ളി? എങ്ങിനെയുള്ള പള്ളി ? ഇതാരും പറയുകയില്ല.സത്യത്തെ വ്യഭിചരിക്കുന്നതിന് പറ്റിയ ഒരു ഉദാഹരണമാണിത്. യാഥാർത്ഥ്യങ്ങൾ മന:പ്പൂർവ്വം മറച്ചുവെച്ച് എന്തായാലും കുറ്റപ്പെടുത്തുക തന്നെ വേണം എന്നുള്ള വാശിയോടു കൂടി കുപ്രചരണത്തിന് മുതിരുന്നുണ്ടെല്ലോ, ചെറ്റത്തരമാണത്. "
     ഇവിടെ ആനി ജോസഫിൻ്റെ വിവരണം അങ്ങിനെ തന്നെ കൊടുക്കുന്നത് കമ്മ്യൂണിസത്തിന്നെതിരായി ഒരു കാലത്ത് ബഹുഭൂരിപക്ഷം വരുന്ന  ( ഇപ്പഴും) മത വിശ്വാസികളെ എതിരായി തിരിക്കാൻ ഉപയോഗിച്ച വ്യാപകമായ പ്രചരണമായിരുന്നു റഷ്യയിൽ പള്ളികളൊക്കെ സ്റ്റാലിൻ സ്വേച്ഛാധിപത്യ മുറകളിലൂടെ മ്യൂസിയങ്ങളാക്കി മാറ്റി വിശ്വാസികളെ അടിച്ചമർത്തി എന്ന തൊക്കെ . 
    നമ്മുടെ ജയശങ്കർമാർ ഇന്നും ആ ലോകത്താണുള്ളത്.
     മതത്തെയും, വിശ്വാസത്തെയും കേവല യുക്തിവാദ നിലപാടിലൂടെ ഇല്ലാതാക്കുവാൻ സാധ്യമല്ലെന്നും, മതം നിലനിൽക്കുന്ന ( സൃഷ്ടിക്കുന്ന) സാഹചര്യത്തിന്നെതിരായ വർഗ്ഗ സമരത്തിൻ്റെ പദ്ധതിയിലൂടെ മാത്രമേ അത് ദൂരീകരിക്കാനാവു എന്നത് കൂടി റഷ്യൻ പ്രായോഗിക അനുഭവത്തിലൂടെ വ്യക്തമാവും ഈ പുസ്തകാനുഭവത്തിലൂടെ. ആനി ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ സാധാരണ ജനങ്ങളെയാണ് ആശ്രയിച്ചത്. അവർക്ക് മിക്കവർക്കും പള്ളിക്കാര്യത്തിൽ താല്പര്യങ്ങൾ കുറവാണെന്നതും ആനി പറയുന്നുണ്ട്.
      ഈ യാത്രാ വിവരണം യഥാർത്ഥത്തിൽ സോഷ്യലിസ്റ്റ് ലോകത്തിൻ്റെ സത്യമെന്തായിരുന്നുവെന്നും ,അവിടത്തെ ജനങ്ങൾ പുതിയ ലോകക്രമത്തെ  എങ്ങിനെ സ്വീകരിച്ചു എന്നതിൻ്റെ നഗ്നമായ യാഥാർത്ഥ്യങ്ങൾ  നൽകുന്നുണ്ട്. അതായത് സ്റ്റാലിനും മലങ്കോവും  ,ബുൾഗാനിനും ലോകത്ത് കത്തിനിന്ന കാലത്താണ് 1950തുകളിൽ ആനി ജോസഫ് ഈ യാത്രാ വിവരണം എഴുതിയത്. പള്ളിയെയും , ജനത്തെയും ഇല്ലാതാക്കിയും, കൊന്നു തള്ളിയുമാണ് സ്റ്റാലിനും മറ്റും ,സോവിയറ്റ് യൂണിയനെന്ന 'ഇരുമ്പുമറ' നിലനിർത്തിയത് എന്ന പ്രചരണാന്തരീക്ഷം  നിൽക്കുമ്പോഴാണ് ആനി ജോസഫ് ഇത് എഴുതുന്നത്. ജനങ്ങളെ നേരിട്ട് കണ്ട് അവിടുത്തെ സ്ഥിതിഗതികൾ മനസ്സിലാക്കി എഴുതിയ താണ്. 
     സ്റ്റാലിനെ കുറിച്ച് ഒരു സാധാരണ മധ്യവയസ്കയായ തൊഴിലാളിയോട്  ആനി ചോദിക്കുന്നുണ്ട്.
 അതിന്നവർ പ്രതികരിച്ചത് 
    "ഇന്നത്തെ നേതാക്കന്മാർക്കെന്താ ? കാരണവർ സാമ്പാദിച്ചിട്ടതു എടുത്തു സുഖിച്ചാൽ പോരെ? സ്റ്റാലിനാണ് വാസ്തവത്തിൽ പണി മുഴുവൻ എടുത്തത്‌. പാതവെട്ടി പാകപ്പെടുത്തിയത് ആ കൈകളാണ്. സോവ്യറ്റ് ജനതക്കൊരിക്കലും അദ്ദേഹത്തെ മറക്കാനാവില്ല " 
    ഇതാണ് അവിടുത്തെ ജനഹൃദയങ്ങളിൽ സ്റ്റാലിൻ്റെ സ്ഥാനം. 
     ഈ പുസ്തകം പഴക്കം ചെന്ന ലൈബ്രറികളിലേ ഇന്ന് കാണാനാവൂ. ഇത് വായിക്കപ്പെടണം. ആനി ജോസഫ് ഒരു കമ്മ്യൂണിസ്റ്റല്ല. സോഷ്യലിസത്തിൻ്റെ റഷ്യൻ അനുഭവങ്ങൾ നേരിട്ട് രേഖപ്പെടുത്തുകയാണവർ ഈ പുസ്തകത്തിലൂടെ. മാനവരാശിക്ക് അത് നൽകിയ സംഭാവനകളും.
(വിനോദ്കുമാർ രാമന്തളി)

Sunday, January 26, 2025

Household nutritional support can avert 0.36 million TB deaths

A new modelling study suggests that over 361,000 deaths and over 880,000 new TB cases can be averted by 2035 at 50% coverage with nutritional support to TB patients and household contacts

R. Prasad

That targeted nutritional support to TB patients and household contacts can improve TB treatment outcomes, and reduce the number of new cases and deaths is now well known,particularlyafter the RATIONS trial carried out between August 2019 and August 2022 in four districts of Jharkhand among 2,800 pulmonary TB patients and 10,345 household contacts. The trial found that nutritional support provided to household contacts for the duration of treatment reduced the number of new pulmonary TB cases by 48%, and deaths among those under 35 kg body weight (severely underweight) were only 7%.

Now a modelling study has estimated the epidemiological and economic benefits of providing nutritional support for the duration of treatment to both adult TB patients and household contacts. At 50% coverage, providing nutritional care to adult TB patients and household contacts for the duration of treatment could help avert over 361,000 deaths and over 880,000 new TB cases by 2035 at a cost of $167 per disability-adjusted life-year, suggests the study from the London School of Hygiene & Tropical Medicine, London, and Yenepoya Medical College, Mangalore.

It also found that the median number of households needed to treat to prevent one TB death was 24.4 and to prevent one TB case was 10. It also estimates that the provision of this support is very likely to be cost-effective. The number of TB deaths prevented and new cases averted will be even bigger if the child and adolescent TB patients and their household contacts to are provided nutritional support. The study was published recently in the journalThe Lancet Global Health.

The researchers used previously published, age-stratified, compartmental transmission models of TB in India, incorporated explicit BMI strata linked to disease progression and treatment outcomes, and used the results of the RATIONS trial to estimate the impact and costs of nutritional support. Based on the modelling study the authors write: “A nutritional intervention for tuberculosis-affected households could avert a substantial amount of tuberculosis disease and death in India, and would be highly likely to be cost-effective on the basis of the tuberculosis-specific benefits alone.”

Compared with a population-level intervention to improve nutrition, which could have a substantially larger effect size, an intervention targeting only those on TB treatment and their households can avert a relatively low proportion of TB incidence and mortality, they say. However, in a resource-constrained setting such as India, targeting the intervention to high-risk household contacts offers the opportunity to maximise cost-effectiveness within a feasible budget, they say.

To understand the impact of nutritional support in preventing deaths and new cases, the authors compared the outcomes when nutrition is provided only to adult TB patients, only to household contacts but not to adult TB patients, and finally to both adult TB patients and household contacts. While nutritional support to adult TB patients alone reduced the number of new cases by 46,700, and deaths by 234,300, nutritional support to household contacts alone (excluding adult TB patients) led to a larger drop in new cases (833,700) and deaths (129,200) but still far less than when both adult TB patients and household contacts were provided nutritional support.

“When we say nutritional support is given to household contacts, we mean just that — not given to people on TB treatment but only to their household contacts. This obviously would not happen in practice, but is a way for us to tell where the intervention effect is coming from,” Dr. Christopher Finn McQuaid from the London School of Hygiene & Tropical Medicine, and the corresponding author of the paper explains in an email toThe Hindu.

The study found that nutritional support provided to adult TB patients averts deaths due to improved treatment outcomes. “These individuals [TB patients] see an increase in their BMI, which leads to reduced reactivation or progression to disease if they are reinfected,” Dr. McQuaid says.

Dr. McQuaid says: “This paper could provide guidance for policymakers selecting TB interventions, highlighting the importance of nutritional support in addressing the TB epidemic, and the real benefits this is likely to provide not just to affected households but at a national level.”

Dr. Rebecca Clark, a co-author of the paper adds: “International and national decision-makers could use our findings to advocate for better, as well as more targeted and relevant, interventions when it comes to support for TB patients and their families.”