70,114 കോടി ചെലവിൽ കേരളത്തിൽ നിർമ്മിക്കുക 960.27 കിലോമീറ്റർ ദൂരം: മലയാളികളുടെ ജീവിതം മാറ്റും ഈ 27 പാതകൾ
27 പുതിയ പാതകളാണ് കേരളത്തിൽ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഈ ദേശീയപാതകളായും ആക്സസ് കൺട്രോൾഡ് പാതകളായുമെല്ലാം വരുന്ന ഈ ഹൈവേകൾ മലയാളികളുടെ ജീവിതത്തിന്റെ ഗതി മാറ്റുമെന്നതിൽ സംശയമില്ല.
ഏറെ വർഷങ്ങൾ റോഡുവികസനം നടക്കാതെ വലയുകയായിരുന്നു കേരളം. സംസ്ഥാനത്തെ ഉയർന്ന ജനസാന്ദ്രത മൂലം സ്ഥലമേറ്റെടുപ്പ് നടത്താൻ മിക്ക രാഷ്ട്രീയകക്ഷികളും ഭയന്നു. ജനരോഷത്തെ അടക്കിനിർത്താൻ ആവശ്യമായ രാഷ്ട്രീയ കർമ്മകുശലതയുടെ കുറവ് ഒരു പ്രശ്നമായിരുന്നു. മറ്റൊന്ന്, കേരളത്തിലെ സ്ഥലമേറ്റെടുപ്പിന് വരുന്ന ഉയർന്ന ചെലവ് താങ്ങാൻ കേന്ദ്ര സർക്കാരുകൾ മടി കാണിക്കുകയും ചെയ്തുപോന്നു. സംസ്ഥാന സര്‍ ഈ പ്രശ്നത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും ഇടപെടാൻ തയ്യാറായപ്പോഴാണ് പരിഹാരം തെളിഞ്ഞത്. ഇപ്പോൾ സംസ്ഥാനത്തെമ്പാടും റോഡുപണികൾ നടന്നുവരികയാണ്. ആകെ 27 പുതിയ റോഡുകളാണ് കേരളത്തിൽ വരാനിരിക്കുന്നത്. ഇതിൽ പണിനടന്നുകൊണ്ടിരിക്കുന്നവയും പണി തുടങ്ങാനുള്ളവയുമുണ്ട്.
ഈ 27 പദ്ധതികളിൽ 16 എണ്ണവും എൻഎച്ച് 66ന്റെ വിവിധ സ്ട്രച്ചുകളാണ്. അവയുടെ പട്ടിക താഴെ:
1) തലപ്പാടി മുതൽ ചെങ്ങള വരെയുള്ള പാത. 2) ചെങ്ങള മുതൽ നീലേശ്വരം വരെയുള്ള പാത. 3) നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള പാത. 4) തളിപ്പറമ്പ് മുതൽ മുഴുപ്പിലങ്ങാട് വരെയുള്ള പാത. 5) മാഹി അഴിയൂർ മുതൽ വെങ്ങലം വരെയുള്ള പാത. 6) മൂരാട് പാലോലിപ്പാലം. 7) രാമനാട്ടുകര മുതൽ വളാഞ്ചേരി വരെയുള്ള പാത. 8) വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുള്ള പാത. 9) കാപ്പിരിക്കാട് മുതൽ തളിക്കുളം വരെയുള്ള പാത. 10) തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പാത. 11) കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള പാത. 12) തുറവൂർ മുതൽ പറവൂർ വരെയുള്ള പാത. 13) പറവൂർ മുതൽ കൊറ്റൻകുളങ്ങര വരെയുള്ള പാത. 14) കൊറ്റൻകുളങ്ങര മുതൽ കൊല്ലം വരെയുള്ള പാത. 15) കൊല്ലം മുതൽ കടമ്പാട്ടുകോണം വരെയുള്ള പാത. 16) കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള പാത.

https://malayalam.samayam.com/latest-news/kerala-news/these-upcoming-highway-projects-of-kerala-will-change-the-life-of-malayalees/articleshow/103309707.cms
No comments:
Post a Comment