പരിഷത്തിന്റെ കെ-റയിൽ പഠന സംക്ഷിപ്തം എല്ലാ പരിഷത്തുകാരും മനസ്സിരുത്തി വായിക്കണം എന്ന അഭ്യർത്ഥനയാണുള്ളത്.
ആ രേഖയുടെ ആമുഖം തന്നെ നോക്കൂ.
“ഇത്തരം ഒരുവലിയ പദ്ധതി കേരളത്തിലെ വികസന മുൻഗണനആകാൻ പാടില്ല” – ഈ പ്രസ്താവന അതേ രേഖയുടെ ഒടുവിലത്തെ നിലപാടിനു വിപരീതമാകുന്നതെങ്ങനെ എന്നു പരിശോധിക്കണം .
“നിലവിലുള്ള പാതയോടു ചേർന്ന് വേഗതയേറിയ പാതയ്ക്ക് അനുയോജ്യമായ മറ്റൊരു ഇരട്ടപ്പാതയും സിഗ്നൽ സം വിധാനത്തിലെ നവീകരണവും ഇപ്പോൾ നിലവിലുള്ള പാതയുടെ നവീകരണവും വന്ദേഭോരത് പോലുള്ള തീവണ്ടികളുടെ സാന്നിധ്യവും പരിഗണിച്ചുകൊണ്ടുള്ള ഒരു ബദലിനുള്ള സാധ്യത മുന്നിലുണ്ട്”
പരിഷത്ത് പറയുന്ന ഈ ബദലിലെ ഘടകങ്ങൾ നോക്കൂ.
(1) സമാന്തര ഇരട്ട വേഗപ്പാത
(2) സിഗ്നൽ നവീകരണം
(3) വന്ദേഭോരത് സാന്നിധ്യം
ഇതിനു പരിഷത്ത് ഭയപ്പെടുന്ന വലിപ്പം ഇല്ല എന്നു വരുന്നതെങ്ങനെയാണ്? എന്തായിരിക്കും ഇതിന്റെ കാപിറ്റൽ കോസ്റ്റ്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ എത്ര വരും? എന്തായിരിക്കും displacement ? ഒരു പഠനം ഇങ്ങനെ നി രുത്തരവാദപരമായി സ്റ്റേറ്റ്മെന്റ്സ് നടത്തുന്നത് എങ്ങനെയാണ്?
o വന്ദേഭാരത് സാന്നിധ്യം എന്ന പ്രസ്താവന കൊണ്ട് പരിഷത്ത് പറയാൻ ശ്രമിക്കുന്നത് എന്താണ്?
o നിലവിലെ ട്രാക്കിൽ മറ്റു വണ്ടികളുടെ സമയം വൈകിപ്പിച്ച് ഒരു ജോടി വന്ദേഭാരതം ഓടിച്ച് സമൂഹത്തിന് നെറ്റ് സമയ നഷ്ട്ടം വരുത്തുന്ന ഒരു വണ്ടി മഹദ് സാന്നിദ്ധ്യമായി പരിഷത്തിനു തോന്നുന്നത് എന്തു കൊണ്ടാണ്?
o കേന്ദ്ര സർക്കാരും ഇവിടത്തെ ബിജെപിക്കാരും കാണിക്കുന്ന ഒരു ഗിമിക്കിനെ വെളുപ്പിക്കാൻ പരിഷത്ത് നടക്കുന്നത് എന്തിനാണ് ?
റയിൽ ലൈനിനിന്റെ ഇരുവശവും വരുന്ന 100 മീറ്റർ സോണ്‍ അടിസ്ഥാനമാക്കി നഷ്ടപ്പടുന്ന ഭൂആവരണ തരങ്ങൾ നിരവധിയാണത്രെ.
എന്തൊക്കെ എന്നു ഈ പഠന റിപ്പോർട്ട് പറയുന്നത് നോക്കാം
വൃക്ഷ ലതാദികൾ (12.58 ha),
വെട്ടുകൽ കുന്നുകളിലെ പച്ചപ്പ് (268.46 ha )
കണ്ടൽ വനങ്ങൾ (54.91 ha.)
കൃഷി ചെയ്യുന്ന നെൽപ്പാടങ്ങൾ (208.84 ha.)
തരിശു നിലങ്ങൾ (248.83 ha)
ചതുപ്പു പ്രദേശം (238.54 ha.),
കായൽ പ്രദേശം (18.40 ha.),
കുളങ്ങളും ചിറകളും (1172.39 ha.),
കാവുകൾ (24.59 ha.)
നിർദ്ദിഷ്ടലൈനിന്റെ ഇരു പുറവും 100 മീറ്റർ വീതിയിൽ വരുന്ന നാശമാണിത്. എന്തു യുക്തി വച്ചാണ് പരിഷത്ത് ഇങ്ങനെ 200 മീറ്റർ എടുത്തു നഷ്ടം കണക്കാക്കുന്നത്? അത്രയും സ്ഥലത്തെ വൃക്ഷലതാദികളും മറ്റും പറിച്ചു കളയും എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്? പരിഷത്തിന്റെ കയ്യിൽ പദ്ധതി രേഖ അനുസരിച്ചുള്ള കണക്കുകൾ കാണുമല്ലോ? വിശദമായി സൂക്ഷമായ methodology ഉപയോഗിച്ചു നടത്തിയ പഠനമല്ലേ? എന്തിനാണ് ഇങ്ങനെയുള്ള പെരുപ്പിച്ച കണക്കുകൾ പഠിച്ച് ( പടച്ച് ) ഉണ്ടാക്കുന്നത്?
പിന്നെ വൃക്ഷലതാദികളും മറ്റും തൊടാതെ നടത്താവുന്ന ഒന്നാണല്ലോ പരിഷത്ത് പറയുന്ന ബദൽ എന്നതാണ് ആശ്വാസം.
292 .73 കിലോ മീറ്ററും (54.72%)
രണ്ടു മീറ്റർ മുതൽ എട്ട് മീറ്റർ വരെ പൊക്കമുള്ള എംബാൻക്മെന്റുകൾ ആയതിനാൽ കിഴക്ക് ഭാഗം വെള്ളത്തിനടിയിൽ ആകാനുള്ള സാധ്യത ഏറെയാണ് എന്നതാണ് അടുത്ത കണ്ടെത്തൽ.
ഇതു നേരത്തെ ഇവിടത്തെ സകല NGO കളും പറയുന്നതും പരിഷത്ത് ഏറ്റുപിടിച്ചതുമായ വാദമല്ലേ? നീരൊഴുക്ക് ഉറപ്പാക്കി ഈ embankment നിർമ്മിക്കാനാകില്ല എന്നു തന്നെയാണോ ഒരു ശാസ്ത്ര സനഘടനയായ പരിഷത്ത് പറയുന്നത്? പഠനം എത്തുന്ന നിഗമനം സാങ്കേതിമായി ഈ നീരൊഴുക്കു ഉറപ്പാക്കാനാകില്ല എന്നതാണോ? എന്താണ് അതിനുള്ള അടിസ്ഥാനം?
പരിഷത്ത് പറയുന്ന ബദൽ പാതയിൽ ഈ embankment ഉണ്ടാകില്ലേ?
സമാന്തരമായി പോകുന്ന തിരൂർ- കാസർഗോഡ് ഭാഗത്തല്ലേ കൂടുതൽ embankment ഉള്ളത്? പരിഷത്ത് പറയുന്ന ബദൽ സമാന്തര പാത ഈ flood prone പ്രദേശം എനെയാണ് ഒഴിവാക്കുക?
Flood plain എന്നതിൽ flood way യും flooding ഏരിയ യും ഉണ്ട്. ഇപ്പോൾ കുട്ടനാട് എന്നത് ഒരു വെള്ളപ്പൊക്ക തടമാണ്. അവിടെ ഇതു രണ്ടുമുണ്ട്. flood way തടയപ്പെടുന്നത് തീരെ അസ്വീകാര്യമാണ്. നീരൊഴുക്കു ഉറപ്പാക്കി മാത്രമേ എന്തും ചെയ്യാവൂ. അതേ സമയം വെള്ളപ്പൊക്കതടം എന്നതിൽ തൊടുകയെ ഇല്ല എന്നതിനു കാര്യമായ എന്തർത്ഥം ? അങ്ങനെയെങ്കിൽ കുട്ടനാട് മനുഷ്യവാസം തന്നെ പറ്റില്ല.
ജൈവ വൈവിധ്യവും കാർബണ്‍ ഉത്സർജ്ജനവും എന്ന ഭാഗമാണ്
ഏറെ കൌതുകകരം
. 30 മീറ്റർ , 50 മീറ്റർ, 200 മീറ്റർ എന്നിങ്ങനെ
വ്യത്യസ്ത സെനോറിയോകളിൽ നഷ്ട്ടമാകുന്ന ജൈവാ൦ശം കണക്കാക്കി അതിന്റെ Carbon Equivalent കണ്ടെത്തി ഈ പദ്ധതി ഹരിത പദ്ധതിയാണ് എന്നതിൽ അർത്ഥമില്ല എന്നു പറയുകയാണ് ചെയ്യുന്നത്. ഇതാണ് മാദ്ധ്യമങ്ങൾ ആഘോഷിച്ചത്.
ഒന്നാമത്തെ കാര്യം ഒരു റാപ്പിഡ് മാസ് റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റം ഹരിത പദ്ധതിയാണ് എന്നു പറയുന്നത് അതിനെ തത്തുല്യമായ റോഡ് ഗതാഗത സ്രുഷ്ട്ടിയുമായി താരതമ്യപ്പെടുത്തിയാണ് എന്നറിയാത്ത സംഘടനയല്ലല്ലോ പരിഷത്ത്.
വൃക്ഷലതാദികളും മറ്റും പോകുമ്പോൾ അത്രയും കാർബൺ sink പോകും. അപ്പോൾ തൊടാൻ പാടില്ല.
Climate change ഭീതിയുണ്ട് എന്നാണല്ലോ പറയുന്നത്?
വജ്ര ജൂബിലി സമ്മേളനം ഉൽഘാടനം ചെയ്ത തേജൽ കനിത്കർ നടത്തിയ പ്രസംഗം കേൾക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടാണല്ലോ ഈ കണ്ടെത്തൽ പുറത്തു വിട്ടത് എന്നത് അത്ഭൂതാവഹമാണ്. Climate justice , fair share in carbon budget , Common but differentiated responsibilities and respective capabilities എന്നെല്ലാമുള്ളത് പരിഷത്ത് പ്രവർത്തകർ ഉൾക്കൊണ്ടു എന്നാണ് അവർ അതിനു നൽകിയ പ്രചാരത്തിൽ നിന്നും മനസ്സിലാക്കേണ്ടത് . പക്ഷേ പരിഷത്ത് ബൌദ്ധിക നേതൃത്വത്തിനു ഒന്നും മനസിലായില്ല, അല്ലെങ്കിൽ മനസിലാക്കാൻ തയ്യാറല്ല എന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
ഇങ്ങനെ പരസ്പ്പരം ഖണ്ഡിക്കുന്ന വാദങ്ങളും നിലപാടുകളും വരുന്നത് എങ്ങനെയാണ്? ഈ ഡോക്കുമെന്റ് ഒരു കോംപ്രമൈസ് ഡോക്കുമെന്റാണ് .
ഇങ്ങനെ പഠനത്തിൽ കോംപ്രമൈസ് ഉണ്ടാക്കി ശാസ്ത്ര സംഘടന നടത്താം എന്നു കരുതിയാൽ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. പരിഷത്തിന്റെ ബൌദ്ധിക നേതൃത്വം വാർദ്ധക്യ ജഡത ബാധിച്ച നേതൃത്വമാണ്.
https://youtu.be/4eBTIn5cAlk
No comments:
Post a Comment